Timely news thodupuzha

Author name: timely news

തൃശൂർ പൂരത്തിന് തയാറാക്കിക്കൊണ്ടിരുന്ന വെടിക്കെട്ട് സാമഗ്രികൾ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു

തൃശൂർ: വെടിക്കെട്ട് പുരയിൽ സ്ഫോടനം. ആറു പേർ മരിച്ചതായി റിപ്പോർട്ട്. മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലാണ് സ്ഫോടനമുണ്ടായത്. പ്രദേശത്തെ അഞ്ച് വെടിക്കെട്ട് പുരകളും കത്തിപ്പോയെന്നാണ് പ്രാഥമിക നിഗമനം. നാൽപ്പതോളം പേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്. തൃശൂർ പൂരത്തിനുള്ള ഒരുക്കങ്ങൾ തുടരുന്നതിനിടെയാണ് അപകടമുണ്ടായത്. തീ നിയന്ത്രിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയുണ്ടായത്. വെടിക്കെട്ട് പുരയിൽ സ്ഫോടനം നിലച്ചിട്ടില്ലാത്തതിനാൽ രക്ഷാപ്രവർത്തനം പ്രതിസന്ധിയിലാണ്. ഫയർഫോഴ്സിൻറെ വാഹനം എത്താനാകാത്ത പ്രദേശമായതും വെല്ലുവിളിയാകുന്നുണ്ട്. ജെസിബി ഉപയോഗിച്ച് വഴി നിർമിച്ചാണ് രക്ഷാപ്രവർത്തകർ പ്രദേശത്തെത്തിയത്. പരുക്കേറ്റവരെ

തൃശൂർ പൂരത്തിന് തയാറാക്കിക്കൊണ്ടിരുന്ന വെടിക്കെട്ട് സാമഗ്രികൾ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു Read More »

കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ നടുപ്പാറക്ക് സമീപം കാർ അപകടത്തിൽപെട്ടു

പൂപ്പാറ: കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ പെരിയകനാൽ വെള്ളച്ചാട്ടത്തിന് സമീപമുള്ള നടുപ്പാറയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ ഇരുനൂറടിയിലധികം താഴ്ചയിലേക്ക് പതിച്ച് രണ്ടു പേർക്ക് ഗുരുതര പരുക്ക്. കോഴിക്കോട് സ്വദേശി മുഹമ്മദ് റോഷൻ(26), തൂത്തുക്കുടി സ്വദേശിനി മഹാ ഐശ്വര്യ(24) എന്നിവർക്കാണ് പരുക്കേറ്റത്. ഇരുവരെയും തേനി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെയാണ് ഇവർ സഞ്ചരിച്ച കാർ നടുപ്പാറയിൽ വച്ച് വളവ് തിരിയാതെ തേയില തോട്ടത്തിലേക്ക് മറിഞ്ഞത്. പല തവണ തലകീഴായി മറിഞ്ഞ കാർ പൂർണമായും തകർന്നു. നാട്ടുകാരും മറ്റ്

കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ നടുപ്പാറക്ക് സമീപം കാർ അപകടത്തിൽപെട്ടു Read More »

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 28 പേർ ചേർന്ന് പീഡിപ്പിച്ച കുമാരമംഗലം പീഡനകേസിലെ ആദ്യ വിധി പറഞ്ഞു

തൊടുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 28 പേർ ചേർന്ന് പീഡിപ്പിച്ച കുമാരമംഗലം പീഡനകേസിലെ ആദ്യ വിധി പറഞ്ഞു. കുടയത്തൂർ പുളിമൂട്ടിൽ അനസിനെയാണ് (31) കോടതി ശിക്ഷിച്ചത്. 10 വർഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. 2021 ഏപ്രിൽ 21നായിരുന്നു കേസിനാസ്പദമായ സംഭവം. കടയിൽ തന്നോടൊപ്പം ജോലി ചെയ്തിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്റ്റാഫ് റൂമിൽ പീഡിപ്പിക്കുകയായിരുന്നു. 2017 മുതൽ 2022 വരെയുള്ള കാലഘട്ടത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവിധയിടങ്ങളിൽ പീഡിപ്പിച്ച സംഭവത്തിൽ 28 പേർക്കെതിരെ 28 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 28 പേർ ചേർന്ന് പീഡിപ്പിച്ച കുമാരമംഗലം പീഡനകേസിലെ ആദ്യ വിധി പറഞ്ഞു Read More »

പന്നിയാർകൂട്ടിയിൽ കുട്ടികൾ ഓടിച്ച സൈക്കിൾ ഇടിച്ച് ഗൃഹനാഥൻ മരിച്ചു

ഇടുക്കി: കുട്ടികൾ ഓടിച്ച സൈക്കിൾ ഇടിച്ച് റോഡിലൂടെ നടന്നു പോയ ഗൃഹനാഥൻ മരിച്ചു. വെള്ളത്തൂവലിന് സമീപം പന്നിയാർകൂട്ടിയിലാണ് സംഭവം. പന്നിയാർകൂട്ടി സ്വദേശി മണ്ണായത്ത് സാബുവാണ്(48) മരിച്ചത്. പന്നിയാർകൂട്ടി ഹോൾസെയിൽ പടിയിൽ റോഡ് സൈഡിലൂടെ നടന്നു പോവുകയായിരുന്ന സാബുവിനെ സമീപത്തെ കുട്ടികൾ ഓടിച്ചിരുന്ന സൈക്കിൾ വന്നിടിക്കുകയായിരുന്നു. തിങ്കളാഴ്ച്ച വൈകുന്നേരം നാലിനാണ് സംഭവം. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സാബുവിനെ ഉടൻ തന്നെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രഥമശുശ്രൂഷ നൽകിയ ശേഷം വിദഗ്ദ ചികിത്സക്കായി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ

പന്നിയാർകൂട്ടിയിൽ കുട്ടികൾ ഓടിച്ച സൈക്കിൾ ഇടിച്ച് ഗൃഹനാഥൻ മരിച്ചു Read More »

റൂഫ് വർക്കിനിടെ തലയിൽ ഇരുമ്പ് പൈപ്പ് വീണ് പരുക്കേറ്റ് ചികിത്സയിലിരിക്കെ വർക്ക്ഷോപ്പ് തൊഴിലാളി മരിച്ചു

തൊടുപുഴ: തൊടുപുഴ തെനംകുന്ന് പള്ളിക്ക് സമീപമുള്ള ബഹുനില കെട്ടിടത്തിൻ്റെ റൂഫിങ്ങ് ജോലിക്കിടെ ഇരുമ്പ് പൈപ്പുകൾ താഴെ നിന്നും മുകളിലേക്ക് കയറ്റുന്നതിനായി കയറിൽ കെട്ടി കൊടുത്തു കൊണ്ടിരുന്ന തൊഴിലാളിയുടെ തലയിൽ മുകളിൽ നിന്നും വഴുതി വീണ് വന്ന ഇരുമ്പ് പൈപ്പ് വന്ന് പതിച്ച് മരകമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രേവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കേ മരണമടഞ്ഞു. പാറപ്പുഴ ചേന്നംകോട് കരയിൽ കാച്ചിറയിൽ കരുണാകരൻ മകൻ 52 വയസ്സുള്ള ബിജുവിനാണ് ദാരുണമായ ഈ അപകടം ഉണ്ടായത്. കോടിക്കുളത്ത് സ്വന്തമായി വെൽഡിങ്ങ് വർക്ക്ഷോപ്പ് നടത്തിവരികയായിരുന്നു ബിജു.

റൂഫ് വർക്കിനിടെ തലയിൽ ഇരുമ്പ് പൈപ്പ് വീണ് പരുക്കേറ്റ് ചികിത്സയിലിരിക്കെ വർക്ക്ഷോപ്പ് തൊഴിലാളി മരിച്ചു Read More »

ബി.ജെ.പി സംസ്ഥാന നേതൃത്വം ട്വൻറി 20യ്ക്ക് 20 സീറ്റ് നൽകിയത് വീഴ്ച്ചയെന്ന് വിമർശനം

കൊല്ലം: ബിജെപി തെരഞ്ഞെടുപ്പ് വിലയിരുത്തൽ യോഗത്തിൽ രാജീവ് ചന്ദ്രശേഖർ അധ‍്യക്ഷനായ സംസ്ഥാന നേതൃത്വത്തിനെതിരേ രൂക്ഷ വിമർശനം. ട്വൻറി 20യ്ക്ക് 20 സീറ്റ് നൽകിയത് സംസ്ഥാന നേതൃത്വത്തിൻറെ വീഴ്ചയാണെന്നും ട്വിൻറി 20 സ്ഥാനാർത്ഥികളിൽ പലർക്കും രാഷ്ട്രീയപ്രവർത്തനമോ തെരഞ്ഞെടുപ്പ് പ്രവർത്തനമോ അറിയില്ലെന്നും ഒരു വിഭാഗം പ്രവർത്തകർ പറഞ്ഞു. ഘടകക്ഷികളായ ബിഡിജെഎസും ട്വിൻറി 20‍യും അരാഷ്ട്രീയവാദികളാണെന്നും നേതാക്കൾ തുറന്നടിച്ചു. ക്രിസ്ത‍്യൻ ഔട്ട്റീച്ച് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചില്ലെന്നും അഭിപ്രായമുയർന്നു.

ബി.ജെ.പി സംസ്ഥാന നേതൃത്വം ട്വൻറി 20യ്ക്ക് 20 സീറ്റ് നൽകിയത് വീഴ്ച്ചയെന്ന് വിമർശനം Read More »

ലഖ്നൗവിൽ പ്രണയത്തിൽ നിന്ന് പിന്മാറിയില്ലെന്ന കാരണത്താൽ മകളെ കൊലപ്പെടുത്തി മുഖം വികൃതമാക്കി വഴിയിൽ ഉപേക്ഷിച്ച് പിതാവ്

ലഖ്നൗ: പ്രണയത്തിൽ നിന്ന് പിന്മാറാൻ വിസമ്മതിച്ചതോടെ മകളെ കൊന്ന് മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കി വഴിയിൽ ഉപേക്ഷിച്ച പിതാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ ലക്നൗവിലാണ് സംഭവം. 16 വയസുള്ള വന്ദനയെ കൊലപ്പെടുത്തിയ കേസിൽ അച്ഛൻ വിജയ് കുമാർ ചൗബേയാണ് പിടിയിലായിരിക്കുന്നത്. മകളെ കാണാനില്ലെന്ന് കാണിച്ച് വിജയകുമാർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് വിജയ് കുമാർ തന്നെയാണ് കൊലയാളിയെന്ന് തെളിഞ്ഞത്. വന്ദന ഏറെക്കാലമായി ഒരു യുവാവുമായി പ്രണ‍യത്തിലായിരുന്നു. വീട്ടുകാരുടെ സമ്മതമില്ലാതെ ഇരുവരും നാടു വിട്ടു പോകുകയും ചെയ്തു.

ലഖ്നൗവിൽ പ്രണയത്തിൽ നിന്ന് പിന്മാറിയില്ലെന്ന കാരണത്താൽ മകളെ കൊലപ്പെടുത്തി മുഖം വികൃതമാക്കി വഴിയിൽ ഉപേക്ഷിച്ച് പിതാവ് Read More »

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചാ നിരക്ക് കുറയുമെന്ന് യു.എൻ

യുണൈറ്റഡ് നേഷൻസ്: ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചാ നിരക്ക് ഈ വർഷം കുറയുമെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്. 6.4 ശതമാനം വളർച്ചയാണ് റിപ്പോർട്ടിൽ പ്രവചിക്കുന്നത്. 2025-ൽ രാജ്യത്തിൻറെ സാമ്പത്തിക വളർച്ച 7.4 ശതമാനമായിരുന്നു. 2027 ആകുമ്പോഴും 6.6 ശതമാനം മാത്രമായിരിക്കും വളർച്ചയെന്നും യുഎൻ സാമ്പത്തിക-സാമൂഹിക കമ്മീഷൻ (ESCAP) പുറത്തുവിട്ട ‘ഇക്കണോമിക് ആൻഡ് സോഷ്യൽ സർവേ ഓഫ് ഏഷ്യ ആൻഡ് പസഫിക് 2026’ വിലയിരുത്തുന്നു. ഗ്രാമീണ മേഖലയിലെ ശക്തമായ ഉപഭോഗം, ജിഎസ്ടി നിരക്കുകളിലെ കുറവ് എന്നിവയാണ് 2025ലെ വളർച്ചയ്ക്ക് പ്രധാന കാരണമായത്.

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചാ നിരക്ക് കുറയുമെന്ന് യു.എൻ Read More »

വോട്ടെണ്ണൽ കഴിയും വരെ ഒരു മുറിയും തുറക്കരുതെന്ന് തെരഞ്ഞെടുപ്പ് ഓഫിസർ

തിരുവനന്തപുരം: മേയ് നാലിന് നിയമസഭാ തെരഞ്ഞെടുപ്പിൻറെ വോട്ടെണ്ണൽ കഴിയും വരെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ മുറികൾ തുറക്കരുതെന്ന് മുഖ‍്യ തെരഞ്ഞെടുപ്പ് ഓഫിസർ നിർദേശിച്ചു. സീൽ ചെയ്യാത്ത മുറികൾ തുറക്കരുതെന്നും നിർദേശമുണ്ട്. നെന്മാറ, പേരാമ്പ്ര സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. അതേസമയം, നെന്മാറ മണ്ഡലത്തിലെ മെറ്റീരിയൽ റൂം തുറക്കാൻ തീരുമാനിച്ചതിൽ മുഖ‍്യ തെരഞ്ഞെടുപ്പ് ഓഫിസർ വിശദീകരണം തേടിയിട്ടുണ്ട്.

വോട്ടെണ്ണൽ കഴിയും വരെ ഒരു മുറിയും തുറക്കരുതെന്ന് തെരഞ്ഞെടുപ്പ് ഓഫിസർ Read More »

സ്വത്തുവിവരത്തിൽ പൊരുത്തക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി നടൻ വിജയ്‌ക്ക് ആദായനികുതി വകുപ്പ് നോട്ടീസ്

ചെന്നൈ: തമിഴക വെട്രി കഴകം അധ‍്യക്ഷനും നടനുമായ വിജയ്‌ക്ക് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചു. തെരഞ്ഞെടുപ്പ് നാമനിർദേശ പത്രികക്കൊപ്പം നൽകിയ സത‍്യവാങ്മൂലത്തിലെ സ്വത്തുവിവരത്തിൽ 100 കോടി രൂപയുടെ വ‍്യത‍്യാസം കണ്ടെത്തിയതിനെ തുടർന്നാണ് നോട്ടീസ് അയച്ചിരിക്കുന്നത്. വിജ‍യ്‌യുടെ സ്വത്തു വിവരത്തിൽ പൊരുത്തക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി വി. വിഗ്നേഷ് നൽകിയ ഹർജിയിൽ ചീഫ് ജസ്റ്റിസ് എസ്.എ. ധർമാധികാരി, ജസ്റ്റിസ് ജി. അരുൾ മുരുകൻ എന്നിവർ അടങ്ങുന്ന ബെഞ്ചാണ് നോട്ടീസ് അയച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ പെരമ്പൂരിൽ നിന്നും തിരുച്ചി ഈസ്റ്റ് മണ്ഡലത്തിൽ നിന്നും

സ്വത്തുവിവരത്തിൽ പൊരുത്തക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി നടൻ വിജയ്‌ക്ക് ആദായനികുതി വകുപ്പ് നോട്ടീസ് Read More »

കുംഭമേളയിലെ വൈറൽ താരം വിവാഹം കഴിക്കുന്ന സമയത്ത് പ്രായപൂർത്തിയായിരുന്നുവെന്ന് ഡി.ജി.പി

തിരുവനന്തപുരം: കുംഭമേളയിലെ വൈറൽ താരം വിവാഹം കഴിക്കുന്ന സമയത്ത് പ്രായപൂർത്തിയായിരുന്നുവെന്ന് ഡിജിപി രവദ ചന്ദ്രശേഖർ. വിവാഹത്തിൽ നിയമപരമായ വീഴ്ചകൾ സംഭവിച്ചിട്ടില്ലെന്ന് ഡിജിപി വ‍്യക്തമാക്കി. വിവാഹത്തിന് ഹാജരാക്കിയ രേഖകൾ വ‍്യാജമാണെന്ന തരത്തിൽ ഉയർന്ന ആരോപണങ്ങളോടും അദ്ദേഹം പ്രതികരിച്ചു. രേഖകളെല്ലാം ആധികാരികമാണെന്ന് പരിശോധനയിൽ നിന്നും വ‍്യക്തമായെന്നായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം. ഇക്കാര‍്യം ദേശീയ പട്ടികവർഗ കമ്മിഷനെ ഡിജിപി അറിയിക്കും. തനിക്ക് 18 വയസ് കഴിഞ്ഞെന്നും കേരളത്തിൽ തുടരാനാണ് ആഗ്രഹിക്കുന്നതെന്നും പെൺകുട്ടി പൊലീസിനെ നേരത്തെ തന്നെ അറിയിച്ചിരുന്നു. മധ്യപ്രദേശ് സർക്കാർ നൽകിയ സർട്ടിഫിക്കറ്റുകൾ

കുംഭമേളയിലെ വൈറൽ താരം വിവാഹം കഴിക്കുന്ന സമയത്ത് പ്രായപൂർത്തിയായിരുന്നുവെന്ന് ഡി.ജി.പി Read More »

ശബരിമല സ്വർണക്കൊള്ള കേസിൽ പി.എസ് പ്രശാന്തിനെ വീണ്ടും ചോദ‍്യം ചെയ്ത് എസ്.ഐ.റ്റി

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്തിനെയും മുൻ ബോർഡ് അംഗം അജികുമാറിനെയും ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത‍്യേക അന്വേഷണ സംഘം ചോദ‍്യം ചെയ്തു. പ്രശാന്തിനെ മൂന്നാം തവണയാണ് കേസുമായി ബന്ധപ്പെട്ട് എസ്.ഐ.ടി ചോദ‍്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം എസ്.ഐ.റ്റി ഇരുവരുടെയും മൊഴിയെടുത്തിരുന്നു. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ടു കേസുകളിലും പ്രശാന്തിനെ അന്വേഷണ സംഘം ചോദ‍്യം ചെയ്തിരുന്നു. കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമുണ്ടോയെന്നത് അടക്കമുള്ള കാര‍്യങ്ങൾ അറിയാനാണ് അജികുമാറിനെ ചോദ‍്യം ചെയ്തത്.

ശബരിമല സ്വർണക്കൊള്ള കേസിൽ പി.എസ് പ്രശാന്തിനെ വീണ്ടും ചോദ‍്യം ചെയ്ത് എസ്.ഐ.റ്റി Read More »

പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാരോപിച്ച് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി സി.പി.ഐ

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ മദ്രാസ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി സിപിഐ. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയിൽ മോദിക്കെതിരേ കേസെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷന് നിർദേശം നൽകണമെന്നാണ് ആവശ‍്യം. പി. സന്തോഷ് കുമാർ എംപി, അനിൽ അക്കര, എംഎ. ബേബി എന്നിവർ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നുവെങ്കിലും തുടർനടപടിയുണ്ടായില്ല. ഈ പശ്ചാത്തലത്തിലാണ് ഇപ്പോൾ സിപിഐ കോടതിയെ സമീപിക്കുമെന്ന് വ‍്യക്തമാക്കിയിരിക്കുന്നത്. ദൂരദർശനിലൂടെ പ്രധാനമന്ത്രി നടത്തിയ പ്രസംഗം പൂർണമായും രാഷ്ട്രീയപരമാണെന്നാണ് പരാതിക്കാർ ആരോപിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രഖ‍്യാപിച്ചിരിക്കുന്നതിനാൽ പ്രതിപക്ഷത്തെ ലക്ഷ‍്യം വച്ചുള്ള

പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാരോപിച്ച് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി സി.പി.ഐ Read More »

അവക്കാഡോ സ്ഥിരം ഭക്ഷണത്തിന്റെ ഭാഗമാക്കണം: പി.ജെ ജോസഫ്

തൊടുപുഴ: ഹെൽത്ത് ഫ്രൂട്ടായ അവക്കാഡോ നമ്മുടെ സ്ഥിരം ഭക്ഷണത്തിന്റെ ഭാഗമാക്കി ആരോഗ്യം സംരക്ഷിക്കണമെന്ന് പി ജെ ജോസഫ് എം എൽ എ. തൊടുപുഴ തെനംകുന്നിൽ പ്രവർത്തിക്കുന്ന മലബാർ ഫുഡ്‌സിൽ നടക്കുന്ന അവക്കാഡോ ഫെസ്റ്റ് സന്ദർശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അവക്കാഡോയിൽ മെക്സികൻ ഹാസ് ഇനം ഇടുക്കിയുടെ 3000 അടി ഉയരങ്ങളിൽ കൃഷി ചെയ്താൽ വലിയ ആദായം കർഷകർക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് എല്ലായിടത്തും സ്വീകാര്യത ഉള്ള അവക്കാഡോയുടെ പ്രചാരണം ആദ്യമായി ആണ് ഇടുക്കി ജില്ലയിൽ ഈ അവക്കാഡോ

അവക്കാഡോ സ്ഥിരം ഭക്ഷണത്തിന്റെ ഭാഗമാക്കണം: പി.ജെ ജോസഫ് Read More »

സമ്മർ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു

കരിമണ്ണൂർ: സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂളിൻ്റെ നേതൃത്വത്തിൽ തൊടുപുഴ സോക്കർ സ്കൂളിന്റെ സഹകരണത്തോടെ ഒരുമാസം നീണ്ടുനിൽക്കുന്ന സമ്മർ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു. ഇടുക്കി ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് പി എ സലിംകുട്ടി ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ സെൻറ് ജോസഫ് സ്കൂൾ ഹെഡ്മാസ്റ്റർ സജി മാത്യു അധ്യക്ഷത വഹിച്ചു. കായിക അധ്യാപകൻ ആൽവിൻ ജോസ് സ്വാഗതവും പരിശീലകൻ അനന്ദു ജോസഫ് നന്ദിയും പറഞ്ഞു. ഒരുമാസം നീണ്ടുനിൽക്കുന്ന ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിലേക്ക് ഇനിയും കുട്ടികൾക്ക് പ്രവേശനം

സമ്മർ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു Read More »

വിനോദസഞ്ചാരികളുടെ ജീപ്പ് അപകടത്തിൽപ്പെട്ട് ആറ് പേർക്ക് പരുക്ക്

ഇടുക്കി: വിനോദസഞ്ചാരികളുടെ ജീപ്പ് അപകടത്തിൽപ്പെട്ട് 6 പേർക്ക് പരുക്ക്. ബൈസൺവാലി ടീ കമ്പനിക്ക് സമീപമാണ് ഇന്നലെ ഉച്ചയോടെ അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം തല കീഴായി റോഡിൽ മറിയുകയായിരുന്നു. ചെന്നൈയിൽ നിന്നും എത്തിയ 9 അംഗ സംഘമാണ് ജീപ്പിൽ ഉണ്ടായിരുന്നത്.മൂന്നാറിൽ എത്തിയ സംഘം ഇവിടെ നിന്ന് ജീപ്പ് വാടകയ്ക്ക് എടുത്ത് ആനയിറങ്കൽ സന്ദർശിച്ച ശേഷം ബൈസൺവാലി ടീ കമ്പനി വഴി മൂന്നാറിലേക്ക് തിരികെ പോകുമ്പോഴാണ് അപകടമുണ്ടായത്. ഡ്രൈവർ ഉൾപ്പെടെ പരുക്കേറ്റ 6 പേരെയും അടിമാലി താലൂക്ക് ആശുപത്രിയിൽ

വിനോദസഞ്ചാരികളുടെ ജീപ്പ് അപകടത്തിൽപ്പെട്ട് ആറ് പേർക്ക് പരുക്ക് Read More »

ഏരിയ തിരിച്ച് ഗ്യാസ് സിലിണ്ടറുകൾ എത്തിക്കും: എൽ.പി.ജി ഓപ്പൺ ഫോറം

ഇടുക്കി: ഉപഭോക്താക്കളുടെ സൗകര്യാർത്ഥം ഏരിയ തിരിച്ച് ഗ്യാസ് സിലിണ്ടറുകൾ എത്തിച്ചു നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് ജില്ലാ കളക്ടറേറ്റിൽ സംഘടിപ്പിച്ച എൽ.പി.ജി. ഓപ്പൺ ഫോറം തീരുമാനിച്ചു. റീഫിൽ ബുക്കിംഗിനുള്ള കാലതാമസം 25 ദിവസം 45 ദിവസം എന്നിങ്ങനെയുള്ളത് ഏകീകരിക്കുന്നതിനും ബുക്കിംഗ് നടപടികൾ ലഘൂകരിക്കുന്നതിനും ഓയിൽ കമ്പനികൾക്ക് കത്ത് നൽകും. കൂടാതെ, ഒരു ഗ്യാസ് ഏജൻസിയിൽ നിന്നും മറ്റൊരു ഏജൻസിയിലേയ്ക്ക് കണക്ഷൻ മാറ്റുന്നതിന് അതാതു താലൂക്ക് സപ്ലൈ ആഫീസർമാരുടെ അനുമതിയോടു കൂടിയായിരിക്കണമെന്ന് തീരുമാനിച്ചു. കെ. വൈ.സി അപ്‌ഡേഷൻ അതാതു പഞ്ചായത്തിൽ

ഏരിയ തിരിച്ച് ഗ്യാസ് സിലിണ്ടറുകൾ എത്തിക്കും: എൽ.പി.ജി ഓപ്പൺ ഫോറം Read More »

സ്വകാര്യ ജെറ്റ് മരത്തിലിടിച്ച് തകർന്ന് പൈലറ്റുമാർ മരിച്ചു

ജാഷ്പുർ: ഛത്തിസ്ഗഡിൽ സ്വകാര്യ ജെറ്റ് മരത്തിൽ ഇടിച്ചു തകർന്ന് രണ്ട് പൈലറ്റുമാർ മരിച്ചു. തിങ്കളാഴ്ച രത്തൻപാഹ്ലി വനമേഖലയ്ക്കു മുകളിലൂടെ പറക്കുന്നതിനിടെ നാരായൺപുർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടമുണ്ടായത്. ജെറ്റ് ഭൂമിയിൽ നിന്ന് 30 അടി ഉയരത്തിലാണ് പറന്നിരുന്നതെന്നാണ് പ്രാഥമിക നിഗമനം. വിമാനം ഇടിച്ചു തകരുന്നതിൻറെ വിഡിയോകൾ പുറത്തു വന്നിട്ടുണ്ട്. അപകടസമയത്ത് ജെറ്റിൽ എത്ര പേരുണ്ടായിരുന്നു എന്ന് വ്യക്തമല്ല. എസ്എസ്പി ലാൽ ഉമ്മദ് സിങ് ഉൾപ്പെടെയുള്ള മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്.

സ്വകാര്യ ജെറ്റ് മരത്തിലിടിച്ച് തകർന്ന് പൈലറ്റുമാർ മരിച്ചു Read More »

എറണാകുളത്ത് മദ‍്യപാനത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് 40കാരനെ ഫ്രൈയിങ്ങ് പാൻ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

എറണാകുളം: മദ‍്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ യുവാവിനെ ഫ്രൈയിങ് പാൻ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊന്നു. എറണാകുളം പച്ചാളത്താണ് സംഭവം. 40 കാരനായ ആൽ ജൂഡാണ് കൊല്ലപ്പെട്ടത്. ഇ‍യാളുടെ സുഹൃത്തായ സിനോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രി സിനോഷിൻറെ വീട്ടിൽ ഇരുവരും ഒരുമിച്ചിരുന്ന് മദ‍്യപിച്ചിരുന്നു. ഇതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇവർക്കൊപ്പം മറ്റൊരാൾ കൂടി ഉണ്ടായിരുന്നുവെന്നാണ് പൊലീസിൻറെ നിഗമനം. ഇയാളെ പറ്റി അന്വേഷണം നടക്കുകയാണ്. സംഭവസ്ഥലത്ത് എത്തിച്ചേർന്ന പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

എറണാകുളത്ത് മദ‍്യപാനത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് 40കാരനെ ഫ്രൈയിങ്ങ് പാൻ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി Read More »

ജപ്പാനിൽ ചെറു സുനാമി

ടോക്കിയോ: ജപ്പാനിൽ ഭൂചലനത്തിനു പിന്നാലെ ചെറിയ സുനാമിയുണ്ടായതായി റിപ്പോർട്ട്. 80 സെൻറീമീറ്ററോളം ഉയരത്തിലാണ് ഇവാത്തെയിലെ കുജിയിൽ സുനാമി ആഞ്ഞടിച്ചത്. ഇവാട്ടൈ , ഹൊക്കൈഡോ പ്രവിശ്യകളിലാണ് 7.4 തീവ്രതയിലുള്ള ഭൂചലനമുണ്ടായത്. ഇതേത്തുടർന്ന് പ്രദേശത്ത് 10 അടിയോളം ഉയരത്തിൽ സുനാമി ഉണ്ടാകാൻ സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ഭൂചലനം ഉണ്ടായി 40 മിനിറ്റിനു ശേഷമാണ് 80 സെൻറീമീറ്റർ ഉയരത്തിൽ സുനാമി ആഞ്ഞടിച്ചത്. തീരപ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചതായി അധികൃതർ വ്യക്തമാക്കി. സുനാമി ഇനിയും ആഞ്ഞടിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിൻറെ

ജപ്പാനിൽ ചെറു സുനാമി Read More »

ജമ്മു കശ്മീർ ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ‍്യാപിച്ച് കേന്ദ്രം

ശ്രീനഗർ: ജമ്മു കശ്മീരിലെ ഉധംപൂരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാർ ധനസഹായം പ്രഖ‍്യാപിച്ചു. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരുക്കേറ്റവർക്ക് 50,000 രൂപയും ലഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി എക്സ് പോസ്റ്റിലൂടെയാണ് ഇക്കാര‍്യം വ‍്യക്തമാക്കിയത്. 21 പേർക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. 29 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പരുക്കേറ്റവർ ഉടനെ സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി എക്സ് പോസ്റ്റിൽ കുറിച്ചു.

ജമ്മു കശ്മീർ ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ‍്യാപിച്ച് കേന്ദ്രം Read More »

വേനൽ മഴക്കെപ്പം ഉണ്ടായ ശക്തമായ കാറ്റിൽ കോതമംഗലത്ത് വ്യാപക നാശം

കോതമം​ഗലം: വേനൽ മഴക്കെപ്പം ഉണ്ടായ ശക്തമായ കാറ്റിൽ കോതമംഗലത്ത് വ്യാപക നാശം. നെല്ലിമറ്റം, പൈമറ്റം, വാളാച്ചിറ ഉൾപ്പെടെയുള്ള കവളങ്ങാട് പല്ലാരിമംഗലം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വ്യാപക നാശം സംഭവിച്ചു. പല്ലാരിമംഗലം പൈമറ്റത്ത് ഇബ്രാഹിം കൽക്കുഴിയിലിൻ്റെ പുരയിടത്തിലേക്ക് കൂറ്റൻ തേക്ക് മരം കടപുഴകി വീണു. കാറ്റിൽ പ്രദേശത്ത് വ്യാപക നാശമാണ് കാറ്റിലുണ്ടായത്. ഇതോടെ ഗതാഗത തടസ്സവുമുണ്ടായി. നെല്ലിമറ്റം വാളാച്ചിറ റോഡിൽ ചിറമേൽ സജിയുടെ വീടിന് മുന്നിലേക്കും ചിറമേൽ തോമസിൻ്റെ തൊഴുത്തിലേക്കും മരം ഒടിഞ്ഞ് ചാടി. വാളാച്ചിറ കീപ്പുറത്ത് അലിയുടെ

വേനൽ മഴക്കെപ്പം ഉണ്ടായ ശക്തമായ കാറ്റിൽ കോതമംഗലത്ത് വ്യാപക നാശം Read More »

സെറ്റ് ടോപ് ബോക്സ് ഇനി മുതൽ റ്റി.വിയ്ക്ക് ഉള്ളിൽ തന്നെ

കൊച്ചി: സാധാരണക്കാർക്കും വിദൂര ഗ്രാമങ്ങളിൽ താമസിക്കുന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന പുതിയ മാറ്റവുമായി കേന്ദ്ര സർക്കാർ. ഇനി മുതൽ പുറത്തിറങ്ങുന്ന ടിവി സെറ്റുകളിൽ ഇൻ-ബിൽറ്റ് സാറ്റലൈറ്റ് ട്യൂണറുകൾ(In-built Satellite Tuners) ഉണ്ടായിരിക്കുമെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഗുണങ്ങൾ:- •സൗജന്യ ചാനലുകൾ: ദൂരദർശന്റെ ഫ്രീ ഡിഷ് വഴി ലഭിക്കുന്ന ചാനലുകൾ യാതൊരു അധിക ചെലവുമില്ലാതെ നേരിട്ട് ടിവിയിൽ കാണാം. •സെറ്റ്-ടോപ്പ് ബോക്സ് ഒഴിവാക്കാം: ടിവിക്ക് പുറമെ മറ്റൊരു ബോക്സോ അതിനായുള്ള കേബിളുകളോ ഇനി

സെറ്റ് ടോപ് ബോക്സ് ഇനി മുതൽ റ്റി.വിയ്ക്ക് ഉള്ളിൽ തന്നെ Read More »

ജമ്മു കശ്മീരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 16 പേർ മരിച്ചു

ശ്രീനഗർ: ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 15 പേർ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ജമ്മു കശ്മീരിലെ ഉധംപൂരിലാണ് വിഷ‍യത്തിനാസ്പദമായ സംഭവം നടന്നത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ആരോഗ‍്യനില ഗുരുതരമാണ്. രാംനഗർ മേഖലയിലുള്ള കഗോർട്ട് ഗ്രാമത്തിന് സമീപത്താണ് അപകടം നടന്നത്. ഉധംപൂരിലേക്ക് വരുകയായിരുന്ന ബസ് വളവ് തിരിയുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. സംഭവ സ്ഥലത്ത് രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്.

ജമ്മു കശ്മീരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 16 പേർ മരിച്ചു Read More »

‌ബാംഗ്ലൂരിൽ ബിരിയാണി കഴിക്കുന്നതിനിടെ ചിക്കൻറെ എല്ല് തൊണ്ടയിൽ കുടുങ്ങി യുവാവ് മരിച്ചു

‌ബാംഗ്ലൂർ: ബിരിയാണി കഴിക്കുന്നതിനിടെ ചിക്കൻറെ എല്ല് തൊണ്ടയിൽ കുടുങ്ങി യുവാവ് മരിച്ചു. ശിവമോഗയിലെ ചന്നഹള്ളിയിലാണ് സംഭവമുണ്ടായത്. ഇരുപത്തിനാലുകാരനായ സച്ചിനാണ് ജീവൻ നഷ്ടപ്പെട്ടത്. വ്യാഴാഴ്ച്ച രാത്രിയിലാണ് സംഭവമുണ്ടായത്. ഗ്രാമവാസികളിൽ ഒരാൾ തൻറെ ഫാം ഹൗസിൻറെ നിർമാണത്തിൻറെ ഭാഗമായി സുഹൃത്തുക്കൾക്കായി പാർട്ടി ഒരുക്കിയിരുന്നു. മദ്യ ലഹരിയിലായിരുന്ന സച്ചിൻ ബിരിയാണിയും എടുത്ത് പണി നടന്നുകൊണ്ടിരിക്കുന്ന വീടിനുള്ളിലേക്ക് കയറി. സച്ചിൻ കെട്ടിടത്തിനുള്ളിലുണ്ടെന്ന വിവരം സുഹൃത്തുക്കൾ അറിഞ്ഞില്ല. അവർ ഭക്ഷണം കഴിച്ച് തിരിച്ചുപോയി. വെള്ളിയാഴ്ച രാവിലെ കെട്ടിടം പണിക്കായി തൊഴിലാളികൾ എത്തിയപ്പോഴാണ് മരിച്ച നിലയിൽ

‌ബാംഗ്ലൂരിൽ ബിരിയാണി കഴിക്കുന്നതിനിടെ ചിക്കൻറെ എല്ല് തൊണ്ടയിൽ കുടുങ്ങി യുവാവ് മരിച്ചു Read More »

വാൽപ്പാറ ദുരന്തത്തിന് കാരണം ഡ്രൈവറുടെ പരിചയക്കുറവ്

വാൽപ്പാറ: ഒൻപത് പേരുടെ ജീവനെടുത്ത വാൽപ്പാറ അപകടത്തിന് കാരണമായത് ഡ്രൈവറുടെ പരിചയക്കുറവെന്ന് പൊള്ളാച്ചി ആർടിഒ. വാൽപ്പാറ- പൊള്ളാച്ചി ചുരം റോഡിൽ വച്ചാണ് അപകടമുണ്ടായത്. ചുരം ഇറങ്ങുന്ന സമയത്ത് അമിതമായി ബ്രേക്ക് ഉപയോഗിച്ചതും അപകടത്തിലേക്ക് നയിച്ചു. അപകട സമയത്ത് മോശം കാലാവസ്ഥയോ കാഴ്ചക്കുറവോ ഉണ്ടായിരുന്നില്ലെന്നും ആർടിഒ സെഞ്ചഴിയൻ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവൺമെൻറ് എൽപി സ്കൂളിൽ നിന്നുള്ള അധ്യാപകരും ജീവനക്കാരും അടങ്ങിയ സംഘമാണ് അപകടത്തിൽപ്പെട്ടത്. 13 പേർ അടങ്ങിയ

വാൽപ്പാറ ദുരന്തത്തിന് കാരണം ഡ്രൈവറുടെ പരിചയക്കുറവ് Read More »

വടകര സ്വദേശി വിഷ്ണുവിനായി തെരച്ചിൽ ഊർജിതമാക്കി പൊലീസ്; അന്വേഷണം ലോൺ ആപ്പുകളിലേക്ക്

കോഴിക്കോട്: ഏപ്രിൽ 13 മുതൽ കാണാതായ കോഴിക്കോട് വടകര സ്വദേശി വിഷ്ണു പ്രകാശിൻ്റെ തിരോധാനത്തിൽ അന്വേഷണം ഊർജിതമാക്കി കേരള പൊലീസ്. വിഷ്ണുവിൻ്റെ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. ഇരുപത്തഞ്ചുകാരനായ വിഷ്ണു ലോൺ ആപ്പിൽ നിന്നും 10,000 രൂപ വായ്പയെടുത്തെങ്കിലും തിരിച്ചടവ് മുടങ്ങിയെന്നും ഇതേത്തുടർന്ന് ലോൺ ആപ്പ് സംഘം മോർഫ് ചെയ്ത ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും വിഷ്ണുവിൻ്റെ കുടുംബം ആരോപിക്കുന്നു. ബാങ്കിൽ പോകുന്നുവെന്ന് പറഞ്ഞാണ് വിഷ്ണു വീട്ടിൽ നിന്നുമിറങ്ങിയതെന്നാണ് കുടുംബം പറയുന്നത്. കാസർഗോഡ് ബേക്കലിൽ വച്ച് വിഷ്ണുവിൻ്റെ

വടകര സ്വദേശി വിഷ്ണുവിനായി തെരച്ചിൽ ഊർജിതമാക്കി പൊലീസ്; അന്വേഷണം ലോൺ ആപ്പുകളിലേക്ക് Read More »

വട്ടിയൂർക്കാവിൽ ബി.ജെ.പി – സി.പി.എം സംഘർഷം

തിരുവനന്തപുരം: വട്ടിയൂർക്കാവിൽ ബിജെപിയും സിപിഎം പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തു. പൊലീസ് ഉദ‍്യോഗസ്ഥരെ ആയുധം ഉപയോഗിച്ച് ആക്രമിച്ചതിന് ബിജെപി കൗൺസിലർമാർ അടക്കമുള്ളവർക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. കേസിൽ 15 ഓളം ബിജെപി പ്രവർത്തകരും 40 സിപിഎം പ്രവർത്തകരും പ്രതികളാണ്. വട്ടിയൂർക്കാവ് സിഐയെ ബിജെപി പ്രവർ‌ത്തകരിൽ ഒരാൾ മർദിച്ചെന്നും സീനിയർ സിവിൽ പൊലീസ് ഓഫിസർ ദീപുവിൻറെ തലയിൽ സിപിഎം പ്രവർത്തകർ കല്ല് കൊണ്ട് ആക്രമിച്ചെന്നുമാണ് എഫ്ഐആറിൽ പറയുന്നത്.

വട്ടിയൂർക്കാവിൽ ബി.ജെ.പി – സി.പി.എം സംഘർഷം Read More »

വടകരയിൽ സി.പി.എം – ലീഗ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി നാല് പേർക്ക് ​ഗുരുതര പരുക്കേറ്റു

കോഴിക്കോട്: വടകര‍യിൽ സിപിഎമ്മും മുസ്‌ലിം ലീഗ് പ്രവർത്തകരും തമ്മിൽ സംഘർഷം. നാല് പേർക്ക് സംഭവത്തിൽ പരുക്കേറ്റിട്ടുണ്ട്. മൂന്ന് ലീഗ് പ്രവർത്തകരും ഒരു സിപിഎം പ്രവർത്തകനും ആശുപത്രിയിൽ ചികിത്സ തേടി. സംഘർഷ സാധ‍്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് പ്രദേശത്തുണ്ടായ സംഘർഷത്തിൻറെ തുടർച്ചയാണിതെന്നാണ് വിവരം.

വടകരയിൽ സി.പി.എം – ലീഗ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി നാല് പേർക്ക് ​ഗുരുതര പരുക്കേറ്റു Read More »

കുംഭമേളയിലെ വൈറൽ താരം ഗർഭിണിയെന്നും യാത്ര ചെയ്യാനാവാത്തതിനാൽ പോലീസിന് മുന്നിൽ ഹാജരാകാനാവില്ലെന്നും ഭർത്താവ്

കൊച്ചി: കുംഭമേളയിലെ വൈറൽ പെൺകുട്ടി ഗർഭിണിയെന്ന് ഭർത്താവ് ഫർമാൻ. യാത്ര ചെയ്യാൻ കഴിയാത്തതിനാൽ പൊലീസിന് മുന്നിൽ ഉടൻ നേരിട്ട് ഹാജരാകാനാകില്ലെന്നും ഫർമാൻ അറിയിച്ചു. മധ്യപ്രദേശ് ഖർഗോണിലെ വനിത എസ്ഐയെയാണ് വിവരം അറിയിച്ചത്. പ്രായപൂർത്തിയാകാത്ത മകളെ തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിച്ചുവെന്നാരോപിച്ച് പെൺകുട്ടിയുടെ മാതാപിതാക്കൾ ഭർത്താവിനെതിരെ മധ്യപ്രദേശിലെ മണ്ഡലേശ്വർ ഡിഎസ്പിക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ നേരിട്ടു ഹാജരാകണമെന്നാണ് പൊലീസ് നിർദേശം. നിലവിലെ സാഹചര്യത്തിൽ ഇതിന് സാധിക്കില്ലെന്നാണ് ഫർമാൻ വ്യക്തമാക്കിയത്. പെൺകുട്ടിയേയും ഫർമാനേയും ചോദ്യം ചെയ്യാൻ മധ്യപ്രദേശ് പൊലീസ് നേരിട്ട്

കുംഭമേളയിലെ വൈറൽ താരം ഗർഭിണിയെന്നും യാത്ര ചെയ്യാനാവാത്തതിനാൽ പോലീസിന് മുന്നിൽ ഹാജരാകാനാവില്ലെന്നും ഭർത്താവ് Read More »

അണക്കരയിൽ പരസ്യമായി മദ്യപിക്കുന്നത് ചോദ്യംചെയ്‌ത നാട്ടുകാരെ മർദിച്ച് പരിക്കേൽപ്പിച്ച 10 അംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു

ഇടുക്കി: കുമളി അണക്കരയിൽ പരസ്യമായി മദ്യപിക്കുന്നത് ചോദ്യംചെയ്‌ത നാട്ടുകാരെ മർദിച്ച് പരിക്കേൽപ്പിച്ച കോട്ടയം, പത്തനംതിട്ട സ്വദേശികളായ 10 അംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. സിപിഐ എം അണക്കര ലോക്കൽ കമ്മിറ്റിയംഗം സാബു ജോസഫ്, അണക്കര സ്വദേശികളായ കെ എച്ച് ഷാജി, അനൂപ് മാത്യു എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ അണക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ എരുമേലി സ്വദേശികളായ ജിതിൻ മധു(26), ആരോമൽ സജി(26), ബിനു ബേബി(26), ജെസിൽ പി എൻ(30), റാന്നി സ്വദേശികളായ അനന്ദു അജി,

അണക്കരയിൽ പരസ്യമായി മദ്യപിക്കുന്നത് ചോദ്യംചെയ്‌ത നാട്ടുകാരെ മർദിച്ച് പരിക്കേൽപ്പിച്ച 10 അംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു Read More »

മണക്കാട് എൻ.എസ്.എസ് എച്ച്.എസ് റിട്ടയേർഡ്  ഹെഡ്മിസ്ട്രസ് എസ് ആനന്ദവല്ലിയമ്മ നിര്യായയായി

തൊടുപുഴ: മണക്കാട് എൻ.എസ്.എസ് എച്ച്.എസ് റിട്ടയേർഡ്  ഹെഡ്മിസ്ട്രസും തൊടുപുഴ റിവർ വ്യൂ റോഡ് ശ്രീസദനം വീട്ടിൽ പരേതനായ പി.എൻ കൃഷ്ണൻ നായരുടെ ഭാര്യയുമായ എസ് ആനന്ദവല്ലിയമ്മ (87) നിര്യായയായി. ഭൗതിക ശരീരം നാളെ(18/04/2026) രാവിലെ 8 മണിക്ക് സ്വവസതിയിൽ കൊണ്ടുവരും. സംസ്കാര ചടങ്ങുകൾ വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പിൽ.മക്കൾ: കെ ഹരികൃഷ്ണൻ (ഐ.ആർ.പി.എസ്, ഇന്ത്യൻ റെയിൽവേ),ശുഭലക്ഷ്മി(റിട്ട. കെ.എസ്.ഇ.ബി), കെ രാജേഷ്‌കൃഷ്ണൻ(സെക്രട്ടറി, കോ- ഓപ്പറേറ്റീവ് ഹോസ്പിറ്റൽ, തൊടുപുഴ), വന്ദന(ആർ എം എൽ ഐ സി, പാട്ന). മരുമക്കൾ: ബിന്ദു രാഘവൻ(ടൈറ്റൻ

മണക്കാട് എൻ.എസ്.എസ് എച്ച്.എസ് റിട്ടയേർഡ്  ഹെഡ്മിസ്ട്രസ് എസ് ആനന്ദവല്ലിയമ്മ നിര്യായയായി Read More »

പ്രമാദമായ കുമാരമം​ഗലത്തെ പോക്സോ കേസിൽ വിധി പറയുന്നത് 28ലേക്ക് മാറ്റി

ഇടുക്കി: പ്രമാദമായ കുമാരമം​ഗലത്തെ പോക്സോ കേസിൽ വിധി പറയുന്നത് 28ലേക്ക് മാറ്റി. പ്രതിയായ തൊടുപുഴ ബം​ഗ്ലാംകുന്ന് എടനാട് പുരയിടത്തിൽ വിനീഷ് വിജയൻ ഗുരുതര പരിക്കേറ്റ് മെഡിക്കൽ കോളേജിൽ കഴിയുന്നതിനാലാണ് കേസിൽ വിധി പ്രസ്താവിക്കുന്ന തീയതി മാറ്റി കൊണ്ട് തൊടുപുഴ ഒന്നാം നമ്പർ അഡീഷണൽ സെഷൻസ് ജഡ്ജി ഉത്തരവിട്ടത്. പ്രോസിക്യൂഷൻ ഭാ​ഗത്ത് നിന്നും 27 സാക്ഷികളെ വിസ്തരിക്കുകയും 47 രേഖകൾ ഹാജരാക്കുകയും ചെയ്തു. മെഡിക്കൽ, ശാസത്രീയ തെളിവുകൾ കോടതിയിൽ ഹാജരാക്കി. 2021ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

പ്രമാദമായ കുമാരമം​ഗലത്തെ പോക്സോ കേസിൽ വിധി പറയുന്നത് 28ലേക്ക് മാറ്റി Read More »

മംഗളാദേവി ചിത്രാപൗർണമി: ഭക്തർക്ക് സുഗമവും സുരക്ഷിതവുമായ ദർശനം ഒരുക്കുമെന്ന് അധികൃതർ

ഇടുക്കി: മെയ് ഒന്നിന് നടക്കുന്ന മംഗളാദേവി ചിത്രാപൗര്‍ണമി ഉത്സവത്തിനെത്തുന്ന ഭക്തർക്ക് സുഗമവും സുരക്ഷിതവുമായ ദർശനം നടത്തുന്നതിന് എല്ലാ സൗകര്യങ്ങളുമൊരുക്കുമെന്ന് ഇടുക്കി ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, തേനി ജില്ലാ കളക്ടര്‍ രജ്ഞീത്ത് സിംഗ് എന്നിവർ അറിയിച്ചു. പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തില്‍ ഉത്സവത്തിന് എത്തുന്ന ഭക്തര്‍ക്കായി ഏര്‍പ്പെടുത്തുന്ന സജ്ജീകരണങ്ങള്‍ വിലയിരുത്തിയിരുന്നതിനായി ചേർന്ന ഇടുക്കി, തേനി ജില്ലാ കളക്ടർമാരുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു ഇരുവരും. ഭക്തജനങ്ങൾക്ക് മെയ് 1 ന്

മംഗളാദേവി ചിത്രാപൗർണമി: ഭക്തർക്ക് സുഗമവും സുരക്ഷിതവുമായ ദർശനം ഒരുക്കുമെന്ന് അധികൃതർ Read More »

വനിതാ സംവരണം, പാർലമെൻ്റിൽ കറുപ്പണിഞ്ഞ് പ്രതിപക്ഷ പ്രതിഷേധം

ന്യൂഡൽഹി: ലോക്സഭയിലെ സീറ്റുകളുടെ എണ്ണം 50 ശതമാനം വർധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരേ പാർലമെൻറിൽ പ്രതിപക്ഷപ്രതിഷേധം. നിലവിലുള്ള 543 മണ്ഡലങ്ങളുടെ അതിർത്തികൾ പുനർ നിർണയിച്ച് അതിൽ വനിത സംവരണം നടപ്പാക്കണമെന്നാണ് പ്രതിപക്ഷ ആവശ്യം. കേന്ദ്രത്തിൻറെ നിർദേശം ഭരണഘടന വിരുദ്ധമാണെന്നും സീറ്റുകളുടെ എണ്ണം കൂട്ടാതെ തന്നെ നിലവിലെ നിയമം അനുസരിച്ച് മണ്ഡല പുനർനിർണയം നടത്താമെന്നും പ്രതിപക്ഷ എംപിമാർ വ്യക്തമാക്കി. എല്ലാ സംസ്ഥാനങ്ങൾക്കും 50 ശതമാനം സീറ്റ് വർധന ഏർപ്പെടുത്തുമെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും ഇത് വെറും വാക്കാലുള്ള ഉറപ്പ് മാത്രമാണെന്നും

വനിതാ സംവരണം, പാർലമെൻ്റിൽ കറുപ്പണിഞ്ഞ് പ്രതിപക്ഷ പ്രതിഷേധം Read More »

വിവിധ അപകടങ്ങളിൽ മൂന്ന് പേർക്ക് പരുക്കേറ്റു

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ മൂന്ന് പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാർ ഉരുണ്ട് വന്നിടിച്ചു കാഞ്ഞിരമറ്റം സ്വദേശി എം വിഷ്ണുവിന്(39) പരുക്കേറ്റു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു അപകടം. കാർ നിയന്ത്രണം വിട്ട് രണ്ടടി താഴ്ച്ചയുള്ള കുഴിയിലേക്ക് മറിഞ്ഞ് തൊടുപുഴ സ്വദേശി സുജിത് കെ.സുകുമാരന്(43) പരുക്കേറ്റു. ഇന്ന് പുലർച്ചെയായിരുന്നു അപകടം. വെച്ചൂച്ചിറ ഭാ​ഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വെച്ചൂച്ചിറ സ്വദേശി പി.വി അനീഷിന്(40) പരുക്കേറ്റു. ഇന്ന് ഉച്ചയ്ക്കായിരുന്നു

വിവിധ അപകടങ്ങളിൽ മൂന്ന് പേർക്ക് പരുക്കേറ്റു Read More »

ഇറാൻ തുറമുഖങ്ങളിൽ യു.എസ് നാവിക ഉപരോധം

വാഷിങ്ങ്ടൺ: ഇറാൻ തുറമുഖങ്ങളിൽ അമെരിക്കൻ നാവികസേന ഉപരോധം നടപ്പാക്കുന്നതിൻറെ ദൃശ്യങ്ങൾ സെൻട്രൽ നാവികസേന പുറത്തുവിട്ടു. കപ്പലുകളെ യുഎസ് സേന വഴിതിരിച്ചു വിടുന്നതാണ് വീഡിയോയിലുള്ളത്. അടുത്ത തുറമുഖം വരെ കപ്പലിനെ നാവികസേന അനുഗമിക്കുമെന്ന് നാവികൻ കപ്പൽ ജീവനക്കാരെ അറിയിക്കുന്നതും വീഡിയോയിൽ കേൾക്കാം. ഇറാൻറെ തുറമുഖങ്ങൾ ഉപരോധിക്കുന്നതിന് 12 കപ്പലുകളും 100 വിമാനങ്ങളും പതിനായിരത്തിലധികം സൈനികരേയും വിന്യസിച്ചിട്ടുണ്ട്. ഉപരോധം കർശനമായതോടെ 14 കപ്പലുകൾ തിരികെ പോയാതായാണ് വിവരം. കരാറിൽ ഒപ്പിടാൻ ഇറാൻ തയ്യാറാകാത്തതിനെ തുടർ‌ന്നാണ് യുഎസ് നാവിക ഉപരോധം ഏർപ്പെടുത്തിയത്.

ഇറാൻ തുറമുഖങ്ങളിൽ യു.എസ് നാവിക ഉപരോധം Read More »

നോയിഡയിലെ തൊഴിലാളി സമരത്തിന് ഐക‍്യദാർഢ‍്യം പ്രഖ‍്യാപിക്കാനെത്തിയ എം.എ ബേബി ഉൾപ്പെടെയുള്ള സി.പി.എം നേതാക്കളെ തടഞ്ഞു

ലഖ്നൗ: ഉത്തർപ്രദേശിലെ നോയിഡയിൽ ശമ്പള വർധനവ് ആവശ‍്യപ്പെട്ട് തൊഴിലാളികൾ നടത്തുന്ന സമരത്തിന് ഐക‍്യദാർഢ‍്യം പ്രഖ‍്യാപിക്കാനെത്തിയ സിപിഎം നേതാക്കളെ പൊലീസ് തടഞ്ഞു. സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി അടക്കമുള്ളവരെയാണ് ഉത്തർപ്രദേശ് പൊലീസ് തടഞ്ഞത്. ഇതോടെ നേതാക്കൾ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പൊളിറ്റ്ബ‍്യൂറോ അംഗങ്ങളായ അമ്രാറാം, ആർ. അരുൺകുമാർ, എംപിമാരായ വി. ശിവദാസൻ എന്നിവരും എം.എ. ബേബിക്കൊപ്പം ഉണ്ടായിരുന്നു. ശമ്പള വർധനവ്, തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുക, മറ്റു ആനുകൂല‍്യങ്ങൾ ഉറപ്പാക്കുക തുടങ്ങിയവയാണ് സമരക്കാരുടെ പ്രധാന ആവശ‍്യങ്ങൾ‌. ഹരിയാനയിൽ അടുത്തിടെ

നോയിഡയിലെ തൊഴിലാളി സമരത്തിന് ഐക‍്യദാർഢ‍്യം പ്രഖ‍്യാപിക്കാനെത്തിയ എം.എ ബേബി ഉൾപ്പെടെയുള്ള സി.പി.എം നേതാക്കളെ തടഞ്ഞു Read More »

ദളിത് യുവതിയെ പീഡിപ്പിച്ച കേസിൽ പാലക്കാട്ടെ കോൺഗ്രസ് നേതാവിന് മുൻകൂർ ജാമ‍്യമില്ല

പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് ദളിത് യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ പാലക്കാട് കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി വത്സന് മുൻകൂർ ജാമ‍്യമില്ല. മണ്ണാർക്കാട് എസ്‌സി എസ്ടി കോടതി ജാമ‍്യാപേക്ഷ തള്ളി. ബലാത്സംഗം, എസ്‌സി എസ്ടി പീഡന നിരോധന നിയമം എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രശോഭിനെതിരേ കേസെടുത്തിരുന്നത്. കഴിഞ്ഞ ദിവസം കേസിലെ അതിജീവിത കോടതിയിൽ ഹാജരാകുകയും അടച്ചിട്ട കോടതി മുറിയിൽ ജഡ്ജിക്ക് മൊഴി നൽകുകയും ചെയ്തിരുന്നു. പട്ടാമ്പിയിലെ ഒരു വ്യാപാര സ്ഥാപനത്തിൽ ജോലി ശരിയാക്കാമെന്ന് വിശ്വസിപ്പിച്ച് പലതവണ പീഡനത്തിന്

ദളിത് യുവതിയെ പീഡിപ്പിച്ച കേസിൽ പാലക്കാട്ടെ കോൺഗ്രസ് നേതാവിന് മുൻകൂർ ജാമ‍്യമില്ല Read More »

നിതിൻ രാജിൻറെ മരണത്തിൽ പങ്കില്ലെന്ന് ആരോപണ വിധയരായ അധ‍്യാപകർ

കണ്ണൂർ: അഞ്ചരക്കണ്ടിയിലെ കണ്ണൂർ ഡെൻറൽ കോളെജ് വിദ്യാർഥി ആർ.എൽ നിതിൻരാജിൻറെ മരണത്തിൽ ആരോപണ വിധേയനായ അധ‍്യാപകൻ ഡോ. എം.കെ. റാമും ഡോം. സംഗീതയും ‌ ഇടക്കാല ഹർജി സമർപ്പിച്ചു. തലശ്ശേരി കോടതിയിൽ നേരത്തെ മുൻകൂർ ജാമ‍്യാപേക്ഷ നൽകിയിരുന്നു. നിതിൻറെ മരണത്തിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് ഹർ‌ജിക്കാരുടെ വാദം. നിതിൻറെ മരണത്തെത്തുടർന്ന് ഇരുവർക്കുമെതിരേ ആത്മഹത‍്യാ പ്രേരണ കുറ്റം അടക്കമുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിരുന്നു. നിതിൻ രാജിൻറെ ആത്മഹത‍്യ തന്നെയാണെന്നാണ് പൊലീസ് പറയുന്നത്. മരണത്തിന് രണ്ടു ദിവസം മുൻപ് അധ‍്യാപകരിൽ

നിതിൻ രാജിൻറെ മരണത്തിൽ പങ്കില്ലെന്ന് ആരോപണ വിധയരായ അധ‍്യാപകർ Read More »

2023ലെ വനിത സംവരണം പ്രാബല്യത്തിൽ

ന്യൂഡൽഹി: 2023 ൽ പാർലമെൻറ് പാസാക്കിയ വനിത സംവരണ നിയമം പ്രാബല്യത്തിൽ വരുത്തിക്കൊണ്ട് കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. ഈ നിയമത്തിൽ ഭേദഗതി വരുത്താനുള്ള ബിൽ പാർലമെൻറിൽ അവതരിപ്പിച്ചിരിക്കെയാണ് വിചിത്ര നടപടി. 2023ൽ പാസാക്കിയ ബിൽ രാഷ്ട്രപതി നേരത്തെ ഒപ്പുവെച്ചതോടെ നിയമമായിരുന്നു. എങ്കിലും, അത് നടപ്പിലാക്കുന്ന തീയതി പിന്നീടെന്നായിരുന്നു അറിയിച്ചിരുന്നത്. സർക്കാരിൻറെ നീക്കം പ്രതിപക്ഷത്തെ സമ്മർദ്ദത്തിലാക്കാനാണെന്നാണ് വിലയിരുത്തുന്നത്. കേന്ദ്രത്തിൻറെ നീക്കം വിചിത്രമാണെന്ന് കോൺഗ്രസ് വിമർശിച്ചു. വ്യാഴാഴ്ച രാത്രിയാണ് നിയമമന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയത്. നിയമത്തിൽ ഭരണഘടനാ ഭേദഗതി നിർദേശിച്ചുകൊണ്ടുള്ള ബിൽ

2023ലെ വനിത സംവരണം പ്രാബല്യത്തിൽ Read More »

മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടിയുള്ള വടംവലി അണികളോടുള്ള വെല്ലുവിളിയെന്ന് എം.കെ രാഘവൻ

കോഴിക്കോട്: കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തെ ചൊല്ലി ഉടലെടുത്തിരിക്കുന്ന അധികാര വടംവലിക്കെതിരേ കടുത്ത വിമർശനവുമായി എം.കെ. രാഘവൻ എംപി. ഇത്തരം ചർച്ചകൾ സജീവമായി നിലനിൽക്കുന്നതും നേതാക്കൾ പരസ്പരം പൊട്ടിത്തെറിക്കുന്നതും പാർട്ടിയുടെ നിലവിലെ സാഹചര്യത്തിൽ ഒട്ടും ഗുണകരമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം വിഷയം തെരുവിൽ വലിച്ചിഴയ്ക്കുന്നത് നല്ലതല്ല. യുഡിഎഫിനെ അധികാരത്തിൽ കൊണ്ടുവരാൻ രാപകൽ അധ്വാനം ചെയ്യുന്ന സാധാരണക്കാരായ പാർട്ടി പ്രവർത്തകരോടുള്ള വെല്ലുവിളിയാണിതെന്നും അദ്ദേഹം പറഞ്ഞു. പ്രവർത്തകരേ പരിഹസിക്കുന്ന രീതിയിലാണ് നേതാക്കളുടെ കസേരക്കളി. പാർട്ടി പ്രവർത്തകർ ഇത്തരം നീക്കങ്ങളെ അംഗീകരിക്കില്ലെന്നും രാഘവൻ

മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടിയുള്ള വടംവലി അണികളോടുള്ള വെല്ലുവിളിയെന്ന് എം.കെ രാഘവൻ Read More »

ഡൽഹി വിമാനത്താവളത്തിൽ വിമാനങ്ങൾ കൂട്ടിയിടിച്ച സംഭവത്തിൽ പൈലറ്റുമാർക്ക് സസ്പെൻഷൻ

ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച സംഭവത്തിൽ പൈലറ്റുമാർ‌ക്ക് സസ്പെൻഷൻ. ജെറ്റ്, ആകാശ എയർ വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. അപകടത്തിന് കാരണക്കാരായ സ്പൈസ് ജെറ്റ് വിമാനത്തിലെ പൈലറ്റ് ഇൻ കമാൻഡിനെയും കോ-പൈലറ്റിനെയും അന്വേഷണവിധേയമായി സസ്പെൻ്റ് ചെയ്തു. വ്യാഴാഴ്ച ഉച്ചയ്ക്ക് ടെർമിനൽ ഒന്നിലെ ടാക്സിവേയിൽ വെച്ചാണ് ലേയിൽ നിന്നെത്തിയ സ്പൈസ് ജെറ്റ് വിമാനത്തിൻറെ ചിറക് നിർത്തിയിട്ടിരുന്ന ആകാശ വിമാനത്തിൽ തട്ടിയത്. വിമാനത്തിൻറെ ചിറകുകൾക്കും വാൽ ഭാഗത്തിനും കേടുപാടുകൾ സംഭവിച്ചെങ്കിലും യാത്രക്കാർക്ക് അപകടമൊന്നും സംഭവിച്ചില്ല. പ്രാഥമിക അന്വേഷണത്തിൽ പൈലറ്റുമാരുടെ ഭാഗത്ത്

ഡൽഹി വിമാനത്താവളത്തിൽ വിമാനങ്ങൾ കൂട്ടിയിടിച്ച സംഭവത്തിൽ പൈലറ്റുമാർക്ക് സസ്പെൻഷൻ Read More »

മധ‍്യപ്രദേശ് പോലീസ് സംഘത്തിന് പിടികൊടുക്കാതെ കുംഭമേള താരവും ഭർത്താവും

കൊച്ചി: മധ‍്യപ്രദേശിൽ‌ നിന്നെത്തിയ പൊലീസ് സംഘത്തിന് മുന്നിൽ പിടികൊടുക്കാതെ കുംഭമേളയിലെ വൈറൽ താരവും ഭർത്താവ് ഫർഹാൻ ഖാനും. പെൺകുട്ടിയെ ഹാജരാക്കണമെന്ന് ആവശ‍്യപ്പെട്ട് അവർക്ക് സഹായം നൽകുന്നവർക്ക് നിർ‌ദേശം നൽകിയിട്ടുണ്ട്. എന്നാൽ പൊലീസിനു മുന്നിൽ ഹാജരാകേണ്ടതില്ലെന്ന നിലപാടിലാണ് പെൺകുട്ടി. കേസുമായി ബന്ധപ്പെട്ട എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ‍്യപ്പെട്ട് കേരള, മധ‍്യപ്രദശ് ഹൈക്കോടതികളെ സമീപിച്ചേക്കും. ഇരുവരുടെയും രേഖപ്പെടുത്തുന്നതിനായാണ് മധ‍്യപ്രദേശ് പൊലീസ് കൊച്ചിയിലെത്തിയത്.

മധ‍്യപ്രദേശ് പോലീസ് സംഘത്തിന് പിടികൊടുക്കാതെ കുംഭമേള താരവും ഭർത്താവും Read More »

ടിക്കറ്റ് നിരക്ക് കൂട്ടണമെന്ന ആവശ്യവുമായി വിമാനകമ്പനികൾ‌

കോഴിക്കോട്: ഇത്തവണത്തെ ഹജ്ജ് യാത്രയ്ക്ക് ചെലവ് കൂടാൻ സാധ്യത. പശ്ചിമേഷ്യൻ ‍യുദ്ധത്തിൻറെ പശ്ചാത്തലത്തിൽ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന് വിമാനകമ്പനികൾ ആവശ്യപ്പെട്ടതോടെയാണിത്. 250 ഡോളറെങ്കിലും വർധിപ്പിക്കണമെന്നാണ് വിമാനകമ്പനികളുടെ ആവശ്യം. ടിക്കറ്റ് നിരക്ക് വർധിപ്പിച്ചാൽ തീർഥാടകർക്കും അധിക നിരക്ക് നൽകേണ്ടിവരും. ടിക്കറ്റ് നിരക്ക് കൂട്ടിയാൽ സർക്കാർ-സ്വകാര്യ മേഖലയിലെ ഹജ്ജ് തീർഥാടകർക്ക് അധികഭാരമാവും ഉണ്ടാവുക.

ടിക്കറ്റ് നിരക്ക് കൂട്ടണമെന്ന ആവശ്യവുമായി വിമാനകമ്പനികൾ‌ Read More »

പന്നിയാർ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

രാജാക്കാട്: പന്നിയാർ പുഴയിൽ റെഞ്ചിൽ കുത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. മുക്കുടിൽ മുനിയറക്കുന്ന്പുത്തേട്ട് സജീവൻ്റെ മകൻ അനന്തു(28)ആണ് മരിച്ചത്. ബന്ധുക്കൾക്കൊപ്പം വാക്കാസിറ്റി റെഞ്ചിൽ കുത്തിൽ ഇന്നലെ ഉച്ചകഴിഞ്ഞ് 3 നാണ് അനന്തുവും ബന്ധുക്കളായ യുവാക്കളും കുളിക്കാനെത്തിയത്. കുളിക്കുന്നതിനിടയിൽ അനന്തു മുങ്ങി താണു.കൂടെയുള്ളവർക്ക് നീന്തൽ അറിയാത്തതിനാൽ അവർ കരക്കെത്തി ബഹളം വയ്ക്കുകയും പരിചയക്കാരെ ഫോണിൽ വിളിച്ച് പറയുകയും ചെയ്തതിനെ തുടർന്ന് ഓടിയെത്തിയവർ അനന്തുവിനെ വെള്ളത്തിൽ നിന്നും പുറത്തെടുത്ത് രാജാക്കാട്ടുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉടുമ്പൻചോല പോലീസ് സ്ഥലത്തെത്തി

പന്നിയാർ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു Read More »

വിവിധ അപകടങ്ങളിൽ പരുക്കേറ്റ രണ്ട് പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ രണ്ട് പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കാറും ബൈക്കും കൂട്ടിയിടിച്ച് കിടങ്ങൂർ സൗത്ത് സ്വദേശി രമേശിനു(50) പരുക്കേറ്റു. ഉച്ചയോടെ ചേർപ്പുങ്കൽ ഭാ​ഗത്ത് വച്ചായിരുന്നു അപകടം. കാളകെട്ടിയിൽ വച്ച് ഉച്ചകഴിഞ്ഞ് ബൈക്കുകൾ കൂട്ടിയിടിച്ച് രാമപുരം സ്വദേശി മനോജിന്(39) പരുക്കേറ്റു.

വിവിധ അപകടങ്ങളിൽ പരുക്കേറ്റ രണ്ട് പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു Read More »

മുഖ്യമന്ത്രി ആരെന്ന് കോൺഗ്രസ് നേതൃത്വം ചർച്ച ചെയ്ത് തീരുമാനിക്കും; കെ.സി വേണുഗോപാൽ

ന്യൂഡൽഹി: യുഡിഎഫിൻറെ മുഖ്യമന്ത്രി ആരായിരിക്കുമെന്നത് പൊതുജനമധ്യത്തിൽ വലിച്ചിട്ട് ചർച്ച ചെയ്യേണ്ടതില്ലെന്നും, അക്കാര്യം കോൺഗ്രസ് നേതൃത്വം ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി. സോഷ്യൽ മീഡിയയിലെ ചർച്ചകളോ അതിലെ നെഗറ്റീവോ പോസിറ്റീവോ ഒന്നും കാര്യമായെടുക്കുന്നില്ല. മേയ് നാലിന് ഫലം വരുമ്പോൾ ജനം യുഡിഎഫിന് അനുകൂലമായി വിധിയെഴുതുമെന്ന് ഉറച്ച വിശ്വാസമുണ്ട്. അതുവരെ കാത്തിരിക്കൂ എന്നാണ് എല്ലാവരോടും പറയാനുള്ളത്. മണ്ഡലപുനർനിർണയം പോലെ രാജ്യത്തെ ജനാധിപത്യത്തെ ഗുരുതരമായി ബാധിക്കുന്ന പ്രശ്‌നം നിലനിൽക്കുമ്പോൾ ഇത്തരം മുഖ്യമന്ത്രിസ്ഥാനം പോലുള്ള വിഷയങ്ങൾ

മുഖ്യമന്ത്രി ആരെന്ന് കോൺഗ്രസ് നേതൃത്വം ചർച്ച ചെയ്ത് തീരുമാനിക്കും; കെ.സി വേണുഗോപാൽ Read More »