Timely news thodupuzha

January 2024

ബെവ്കോ എംപ്ലോയീസ് അസോസിയേഷൻ(ഐ.എൻ.റ്റി.യു.സി)  കുടുംബസംഗമവും   ജെഎസ്  .ജോണിന് യാത്രയയപ്പും 30 ന്.

തൊടുപുഴ :ബെവ്കോ എംപ്ലോയീസ് അസോസിയേഷൻ(ഐ.എൻ.റ്റി.യു.സി) ഇടുക്കി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 30ന് തൊടുപുഴ പി.റ്റി തോമസ് നഗറിൽ വച്ച്(ഹോട്ടൽ ഹിൽഗേറ്റിൽ) കുടുംബസംഗമവും  യാത്രയയപ്പും ഐ.ഡി കാർഡ് വിതരണവും നടത്തും. ഇടുക്കി എം.പി അഡ്വ. ഡീൻ കുര്യാക്കോസ് ഉദ്ഘാടനം നിർവ്വഹിക്കും. ബി.ഇ.എ ജില്ലാ പ്രസിഡന്റ് അഡ്വ. വി.എം ജോസഫ് അധ്യക്ഷത വഹിക്കും.  ഉമാ തോമസ്  എം.എൽ.എ യാത്രയയപ്പ് സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. സർവ്വീസിൽ നിന്നും വിരമിക്കുന്ന ജെ.എസ് ജോണിന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ് അശോകൻ മൊമന്റോ

ബെവ്കോ എംപ്ലോയീസ് അസോസിയേഷൻ(ഐ.എൻ.റ്റി.യു.സി)  കുടുംബസംഗമവും   ജെഎസ്  .ജോണിന് യാത്രയയപ്പും 30 ന്. Read More »

5 ലക്ഷം പേർ ഒപ്പിട്ട ഭീമഹർജി കത്തോലിക്ക കോൺഗ്രസ്‌ മുഖ്യമന്ത്രിക്ക് സമർപ്പിച്ചു.

തിരുവനന്തപുരം: രൂക്ഷമായ വന്യമൃഗ ആക്രമണത്തിന് പരിഹാരം ഉണ്ടാക്കണമെന്നും  റബ്ബർ,നെല്ല്, നാളികേരം ഉൾപ്പെടെ കാർഷികോൽപ്പന്നങ്ങളുടെ വിലത്തകർച്ച തടയണമെന്നും ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട്‌ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കത്തോലിക്ക കോൺഗ്രസ്‌ നേതൃത്വത്തിൽ 5 ലക്ഷം പേർ ഒപ്പിട്ട ഭീമഹർജി കേരള മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു. കത്തോലിക്ക കോൺഗ്രസ്‌ പ്രസിഡന്റ്‌ അഡ്വ ബിജു പറയന്നിലത്തിന്റെ നേതൃത്വത്തിൽ ജനറൽ സെക്രട്ടറി രാജീവ്‌ കൊച്ചുപറമ്പിൽ, വൈസ് പ്രസിഡന്റ്‌ ഡോ ജോസ്‌കുട്ടി ഒഴുകയിൽ, ഗ്ലോബൽ സമിതി അംഗം ജേക്കബ് നിക്കോളാസ് എന്നിവർ ചേർന്നാണ്

5 ലക്ഷം പേർ ഒപ്പിട്ട ഭീമഹർജി കത്തോലിക്ക കോൺഗ്രസ്‌ മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. Read More »

മൂന്നാറില്‍ ഒരു കാലത്ത് തീവണ്ടിയോടിയിരുന്നുവെന്ന യാഥാര്‍ത്ഥ്യം സഞ്ചാരികളെ ഓര്‍മ്മപ്പെടുത്തുകയാണ് പള്ളിവാസല്‍ കരടിപ്പാറയില്‍ തുറന്ന ടെയ്ക്ക് എ ബ്രേക്ക് പദ്ധതി

ഇടുക്കി: വര്‍ഷങ്ങള്‍ക്കപ്പുറം മൂന്നാറില്‍ തീവണ്ടിയോടിയിരുന്നുവെന്നത് ഇന്നുള്ളവര്‍ക്ക് കേട്ടുകേള്‍വി മാത്രമാണ്.ആ യാഥാര്‍ത്ഥ്യം ഓര്‍മ്മിപ്പിക്കും വിധമാണ് പള്ളിവാസല്‍ പഞ്ചായത്ത് കരടിപ്പാറയില്‍ ടെയ്ക് എ ബ്രേക്ക് പദ്ധതി ആവീക്ഷ്‌ക്കരിച്ചിട്ടുള്ളത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മൂന്നാറിന്റെ കുന്നിന്‍ ചരിവുകളിലൂടെ ചൂളം വിളിച്ചോടിയിരുന്ന ആദ്യകാല തീവണ്ടിയുടെ മാതൃകയിലാണ് കേന്ദ്രത്തിന്റെ രൂപ കല്‍പ്പന. ബോഗികളും എഞ്ചിനും തീവണ്ടിപ്പാളവുമെല്ലാം കരടിപ്പാറയില്‍ മാറ്റമൊന്നുമില്ലാതെ നിര്‍മ്മിച്ചിട്ടുണ്ട്.വെറുമൊരു ടെയ്ക്ക് എ ബ്രേക്ക് പദ്ധതിയെന്നതിനപ്പുറം സഞ്ചാരികളെ എങ്ങനെ കൂടുതലായി ആകര്‍ഷിക്കാമെന്ന ചിന്തയില്‍ നിന്നാണ് മൂന്നാറിലെ ആദ്യകാല തീവണ്ടിയുടെ രൂപത്തിലേക്ക് കേന്ദ്രമെത്തിയതെന്ന് പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

മൂന്നാറില്‍ ഒരു കാലത്ത് തീവണ്ടിയോടിയിരുന്നുവെന്ന യാഥാര്‍ത്ഥ്യം സഞ്ചാരികളെ ഓര്‍മ്മപ്പെടുത്തുകയാണ് പള്ളിവാസല്‍ കരടിപ്പാറയില്‍ തുറന്ന ടെയ്ക്ക് എ ബ്രേക്ക് പദ്ധതി Read More »

നയപ്രഖ്യാപന പ്രസംഗം, ഗവർണറുടെ പ്രതികരണം സർക്കാരിനേറ്റ തിരിച്ചടി; കെ സുരേന്ദ്രൻ

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിലെ ഗവർണറുടെ നടപടി സംസ്ഥാന സർക്കാരിനേറ്റ തിരിച്ചടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാന നിയമസഭയുടെ ചരിത്രത്തിൽ ഇതുപോലൊരു സംഭവം ഒരു സർക്കാരിനും നേരിടേണ്ടി വന്നിട്ടില്ല. സർക്കാരിന്‍റെ തെറ്റായ നയങ്ങൾ മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി അടക്കം കവല പ്രസംഗത്തിൽ നടത്തുന്നതുപോലെ കേന്ദ്രസർക്കാരിനെതിരെ അവാസ്തവമായ കാര്യമാണ് നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പറയുവാൻ സഭയെ ഉപയോഗിക്കുന്നത് ശരിയല്ല. കേരളത്തിന്‍റെ സാമ്പത്തിക പ്രതിസന്ധിക്കു കാരണം സംസ്ഥാന സർക്കാരിന്‍റെ പിടിപ്പുകേടാണ്. ഇത് മറച്ചുവച്ചുകൊണ്ട്

നയപ്രഖ്യാപന പ്രസംഗം, ഗവർണറുടെ പ്രതികരണം സർക്കാരിനേറ്റ തിരിച്ചടി; കെ സുരേന്ദ്രൻ Read More »

ഗവർണറെ കടന്നാക്രമിക്കേണ്ടെന്ന് എൽ.ഡി.എഫ്

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗം വിവാദത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിക്കേണ്ടെന്ന് എൽ.ഡി.എഫ് പാർലമെന്‍ററി യോഗത്തിൽ തീരുമാനം. ഗവർണർ പ്രസംഗിച്ചു എന്നത് അനുകൂലമായി കണ്ടാൽ മതിയെന്നാണ് നിലപാട്. ചട്ടപ്രകാരം നയപ്രഖ്യാപനം ആദ്യവും അവസാനവും മാത്രം വായിച്ചാൽ മതി. പ്രസംഗത്തിലെ ഭാഗങ്ങളൊന്നും ഗവർണർ ഒഴിവാക്കിയില്ല. സർക്കാരിനെതിരെ മാധ്യമങ്ങളിലൊന്നും സംസാരിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ഗവർണറെ വിമർശിച്ച് വിവാദം ആളിക്കത്തിക്കേണ്ടതില്ലെന്നാണ് യോഗത്തിന്‍റെ തീരുമാനം. ആദ്യ ഖണ്ഡികയും അവസാന ഖണ്ഡികയും മാത്രം വായിച്ച് ഒരു മിനിറ്റ് 24 സെക്കൻഡിൽ ഗവർണർ നയപ്രഖ്യാപന പ്രസംഗം

ഗവർണറെ കടന്നാക്രമിക്കേണ്ടെന്ന് എൽ.ഡി.എഫ് Read More »

സാമ്പത്തിക പ്രതിസന്ധി; കെ.എസ്.ഇ.ബിയിലും കർശന നിയന്ത്രണം

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കെഎസ്ഇബിയിലും കർശന നിയന്ത്രണം. ഇതുവരെ തുടങ്ങാത്ത എല്ലാ പദ്ധതികളും മാറ്റി വെക്കാനും ചിലത് ചുരുക്കാനും കെ.എസ്.ഇ.ബി സി.എം.ഡി നിർദേശം നൽകിയ ശമ്പളത്തിനും പെൻഷനുമടക്കം വായ്ത എടുക്കേണ്ട അവസ്ഥയിലാണ്. നടന്നു കൊണ്ടിരിക്കുന്ന പദ്ധതികളിൽ മാർച്ച് 31ന് മുമ്പായി കമ്മീഷൻ ചെയ്യുന്നവക്ക് മാത്രം പണം അനുവദിക്കും. 2024 – 2025 തുടങ്ങേണ്ട പദ്ധതികൾ ചുരുക്കും. ഇത്തരത്തിൽ ചെലവു ചുരുക്കി മുന്നോട്ടു പോവാനാണ് തീരുമാനം. ലവിൽ തുടങ്ങാത്ത ഒരു പദ്ധതിയും ഇനി തുടങ്ങേണ്ടതില്ലെന്ന കർശന നിർദേശം

സാമ്പത്തിക പ്രതിസന്ധി; കെ.എസ്.ഇ.ബിയിലും കർശന നിയന്ത്രണം Read More »

തമിഴ്നാട്ടിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; 4 പേർ മരിച്ചു

ചെന്നൈ: തമിഴ്നാട്ടിൽ നാലുവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലു പേർ മരിച്ചു. അപകടത്തിൽ എട്ടുപേർക്ക് പരുക്കേറ്റിട്ടുണ്ട്. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷവും പരുക്കേറ്റ് ചികിത്സയിലിരിക്കുന്നവർക്ക് 50000 രൂപയും തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ബുധനാഴ്ച ധർമ്മപുരി ജില്ലയിലെ തൊപ്പൂർ ഘട്ട് റോഡിലാണ് അപകടമുണ്ടായത്. സംഭവത്തിന്‍റെ സി.സി.റ്റി.വി ദൃശങ്ങൾ പുറത്തു വന്നു. അതവേഗത്തിലെത്തിയ ട്രക്ക് മറ്റൊരു ട്രക്കിലിടിക്കുകയും പിന്നാലെയെത്തിയ വാഹനങ്ങളും അപകടത്തിൽപ്പെടുകയായിരുന്നു. ഇടിയുടെ ആഘാത്തിൽ നിയന്ത്രണം വിട്ട രണ്ടാമത്തെ ട്രക്ക് മുന്നിൽ പോവുകയായിരുന്ന ലോറിയിൽ ഇടിച്ചു.

തമിഴ്നാട്ടിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; 4 പേർ മരിച്ചു Read More »

അതിശൈത്യത്തെ തുടർന്ന് ഉത്തരേന്ത്യയിലെ ആറ് സംസ്ഥാനങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

ന്യൂഡൽഹി: അതിശൈത്യത്തിന്‍റെ പിടിയിലമർന്ന ഉത്തരേന്ത്യയിൽ അടുത്ത നാല് ദിവസത്തേക്ക് ആറ് സംസ്ഥാനങ്ങളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഉത്തർപ്രദേശ്, ബിഹാർ, രാജസ്ഥാൻ എന്നിവിടങ്ങളിൽ അതിശൈത്യത്തിന്‍റെയും ശീതക്കാറ്റിന്‍റെയും പശ്ചാത്തലത്തിൽ ഇന്ന് റെഡ് അലർട്ട് പുറപ്പെടുവിച്ചു. ഈ സംസ്ഥാനങ്ങളിൽ ജനുവരി 28 വരെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ തലസ്ഥാനത്ത് ജനുവരിയിൽ ഇതുവരെ 5 ശൈത്യതരംഗ ദിവസങ്ങളാണ് അനുഭവപ്പെട്ടത്. ഇത് കഴിഞ്ഞ 13 വർഷത്തിനിടയിലെ ഏറ്റവും ഉയർന്നതാണെന്നാണ് റിപ്പോർട്ട്. അതേസമയം, ഡൽഹിയിൽ ഓറഞ്ച്

അതിശൈത്യത്തെ തുടർന്ന് ഉത്തരേന്ത്യയിലെ ആറ് സംസ്ഥാനങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു Read More »

മുൻകൂർ ജാമ്യം തേടി ഹൈറിച്ച് ഉടമകൾ; 203 കോടി രൂപ‍യുടെ സ്വത്ത് മരവിപ്പിച്ചു

കൊച്ചി: ഹൈറിച്ച് ഓൺലൈൻ ഷോപ്പി ഉടമകളുടെ 203 കോടി രൂപയുടെ സ്വത്ത് മരവിപ്പിച്ചു. മണി ചെയിൻ തട്ടിപ്പുകേസിൽ ഇഡി അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ് നടപടി. കമ്പനി സമാഹരിച്ച പണത്തിൽ 482 കോടി രൂപ മാത്രം ശേഖരിച്ചത് ക്രിപ്റ്റോകറൻസി വഴിയാണെന്നാണ് ഇ.ഡി ആരോപിക്കുന്നത്. നിക്ഷേപകരിൽ നിന്നു പിരിച്ചെടുത്ത 1630 കോടി രൂപ പോയത് 4 ബാങ്കുകളിലെ 20 അക്കൗണ്ടിലേക്കാണെന്ന് ഇ.ഡിയുടെ കണ്ടെത്തൽ. ഹൈറിച്ച് കമ്പനിയുടെ പേരിലും മുഖ്യപ്രതികളായ മാനേജിങ് ഡയറക്‌ടർ കെ.ഡി പ്രതാപൻ, ഭാര്യയും സിഇഒയുമായ മാനേജിങ് ഡ‍യറക്‌ടർ

മുൻകൂർ ജാമ്യം തേടി ഹൈറിച്ച് ഉടമകൾ; 203 കോടി രൂപ‍യുടെ സ്വത്ത് മരവിപ്പിച്ചു Read More »

ഗവർണർ നടത്തിയത് നിയമസഭയോടുള്ള അവഹേളനമെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയത് നിയമസഭയോടുള്ള അവഹേളനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംഭവത്തിൽ‌ പ്രതിപക്ഷം പ്രതിഷേധം അറിയിക്കുകയാണ്. ഇത് സർക്കാരും ഗവർണറും തമ്മിലുള്ള രാഷ്ട്രീയ നാടകത്തിന്‍റെ പരിസമാപ്തിയാണിത്. നയ പ്രഖ്യാപനത്തിൽ കാര്യമായ കേന്ദ്ര വിമർശനമില്ലെന്നും വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. സർക്കാർ തയാറാക്കി നൽകിയ നയപ്രഖ്യാപനത്തിൽ കാര്യമായി ഒന്നും ഇല്ല. ഈ ഗവൺമെന്‍റിന്‍റെ സ്ഥിതി മുഴുവൻ വ്യക്തമാക്കിയ കൊണ്ടുള്ള ഒരു നയ പ്രഖ്യാപനം ഗവർണർ വായിക്കാൻ സർക്കാർ എഴുതി നൽകി. അതിൽ കേന്ദ്ര

ഗവർണർ നടത്തിയത് നിയമസഭയോടുള്ള അവഹേളനമെന്ന് വി.ഡി സതീശൻ Read More »

നയ പ്രഖ്യാപനം, മാർച്ചിൽ കേരളം മാലിന്യ മുക്തമാക്കും

തിരുവനന്തപുരം: സംസ്ഥാനം വരുന്ന മാർച്ചിൽ സംസ്ഥാനം മാലിന്യ മുക്തമാക്കുമെന്ന് നയപ്രഖ്യാപനം. മാലിന്യ സംസ്കരണ മേഖലയിൽ സത്രീകൾക്കായി സൃഷ്ടിക്കപ്പെട്ടത് 36,000 തൊഴിൽ ആണെന്നും നയ പ്രഖ്യാപനത്തിലുണ്ട്. മറ്റ് പ്രഖ്യാപനങ്ങൾ – എല്ലാവർക്കും ഭൂമി,എല്ലാ ഭൂമിക്കും രേഖകൾ, എല്ലാ സേവനങ്ങളും സ്മാർട്ട്’- സർക്കാരിന്‍റെ ആപ്തവാക്യം സാധ്യമാക്കാൻ എന്‍റെ ഭൂമി ഡിജിറ്റൽ പ്രൊജക്റ്റെന്ന നാല് വർഷ പദ്ധതി, അഡ്വാൻസ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് 5 വർഷത്തിനുള്ളിൽ 265 കോടി നിക്ഷേപം, പ്രഥമ സ്വകാര്യ വ്യവസായ പാർക്ക് പുതുയുഗ നാന്ദി, മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടിന്

നയ പ്രഖ്യാപനം, മാർച്ചിൽ കേരളം മാലിന്യ മുക്തമാക്കും Read More »

Videotelefonie: Das Sind Die Besten Kostenlosen Apps 2024

Die App ist mittlerweile vor allem in weiterführenden Schulen sehr beliebt. Die Chats sind anonym, solange Sie Ihre Identität nicht von sich aus preisgeben. Zu Beginn des Chats werden die Teilnehmer als „You“ und „Stranger“ bezeichnet. Wenn sich ein Nutzer in einem Gespräch unwohl fühlt, kann er den Chat jederzeit über die Stopp-Taste beenden und

Videotelefonie: Das Sind Die Besten Kostenlosen Apps 2024 Read More »

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു, 1132 പേര്‍ അർഹരായി, കേരളത്തിൽ നിന്ന് 11 ഉദ്യോ​ഗസ്ഥരും

ന്യൂഡൽഹി: സേവന മികവിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. രാജ്യത്താകെ 1132 പേര്‍ക്കാണ് മെഡല്‍ സമ്മാനിക്കുക. സ്തുത്യര്‍ഹ സേവനത്തിനുള്ള പൊലീസ് മെഡലുകള്‍ കേരളത്തിൽ നിന്നുള്ള 11 പേർക്ക് ലഭിച്ചു. ശിഷ്ട സേവനത്തിന് സംസ്ഥാനത്ത് നിന്നും രണ്ടുപേര്‍ക്കും മെഡല്‍ ലഭിച്ചു. എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ്, എ.ഡി.ജി.പി ഗോപേഷ് അഗര്‍വാള്‍ എന്നിവര്‍ക്കാണ് വിശിഷ്ട സേവനത്തിന് കേരളത്തില്‍ നിന്നും മെഡലുകള്‍ ലഭിച്ചത്. ഐ.ജി എ അക്ബര്‍, എസ്.പിമാരായ ആര്‍.ഡി അജിത്, വി സുനില്‍കുമാര്‍, എ.സി.പി ഷീന്‍ തറയില്‍, ഡി.വൈ.എസ്.പി സി.കെ

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു, 1132 പേര്‍ അർഹരായി, കേരളത്തിൽ നിന്ന് 11 ഉദ്യോ​ഗസ്ഥരും Read More »

താൻ വിരമിച്ചിട്ടില്ലെന്ന് മേരി കോം

ന്യൂഡൽഹി: ബോക്സിങ് ഇതിഹാസം മേരി കോം വിരമിച്ചെന്ന വാർത്തകൾ തള്ളി താരം. ബുധനാഴ്ച രാത്രിയോടെയാണ് താരം വിരമിച്ചെന്ന തരത്തിലുള്ള വാർത്തകൾ ദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രത്യക്ഷപ്പെട്ടത്. എന്നാൽ തന്‍റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് മേരി കോം വിശദീകരിച്ചു. അസമിലെ ദിബ്രുഗഢ് സ്കൂളിൽ വിദ്യാർത്ഥികൾക്കായുള്ള ഒരു പ്രോഗ്രാമിൽ വെച്ചായിരുന്നു മേരി കോമിന്‍റെ പ്രതികരണം. തനിക്ക് ഇപ്പോഴും ബോക്സിങ് റിങ്ങിൽ തുടരാൻ താൽപ്പര്യമുണ്ട്. എന്നാൽ അന്താരാഷ്ട്ര ബോക്സിങ് അസോസിയേഷന്‍റെ നിയമപ്രകാരം 40 വയസ് കഴിഞ്ഞതിനാൽ തനിക്ക് മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയില്ല. താൻ

താൻ വിരമിച്ചിട്ടില്ലെന്ന് മേരി കോം Read More »

മസാല ബോണ്ട് കേസിൽ ഇ.ഡിക്ക് നൽകാൻ കിഫ്ബിയോട് ഹൈക്കോടതി

കൊച്ചി: മസാല ബോണ്ട് ഇറക്കിയതിൽ ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്‍റ് ആക്‌ട്(ഫെമ) ലംഘിച്ചോയെന്ന് അന്വേഷിക്കാനായി അയച്ച സമൻസിന് മറുപടി നൽകാൻ കിഫ്ബിക്ക് നിർദേശം നൽകി ഹൈക്കോടതി. കേസിൽ അന്വേഷണം തടസപ്പെടുത്തില്ലെന്ന് ആവർത്തിച്ച ഹൈക്കോടതി പ്രാഥമികാന്വേഷണത്തിനു വേണ്ടിയാണ് ഇഡി രേഖകൾ ആവശ്യപ്പെട്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥരെ അനാവശ്യമായി വിളിച്ചു വരുത്തുന്നതിനോടു യോജിപ്പില്ലെന്നും വ്യക്തമാക്കി. കേസ് വീണ്ടും ഫെബ്രുവരി ഒന്നിന് പരിഗണിക്കും.രേഖകൾ എല്ലാം നൽകിയിട്ടും ഇ.ഡി വീണ്ടും അതേ ആവശ്യം തന്നെ ഉന്നയിക്കുകയാണ് കിഫ്ബി കോടതിയെ അറിയിച്ചു. കിഫ്ബി സി.ഇ.ഒ, ഫണ്ട്

മസാല ബോണ്ട് കേസിൽ ഇ.ഡിക്ക് നൽകാൻ കിഫ്ബിയോട് ഹൈക്കോടതി Read More »

സാമ്പത്തിക ഞെരുക്കത്തിനിടയിലും കേരള മോഡല്‍ വികസനത്തിനായി സര്‍ക്കാര്‍ അടിയുറച്ച നിലപാട് സ്വീകരിച്ചു

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തില്‍ കേന്ദ്രത്തിന് വിമര്‍ശനം. സാമ്പത്തിക കാര്യങ്ങളില്‍ കേന്ദ്രവും സംസ്ഥാനവും തമ്മില്‍ അസമത്വമുണ്ടെന്നും അതുമൂലം പണഞെരുക്കം ഉണ്ടാകുന്നുണ്ടെന്നും നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കുന്നു. കാലക്രമേണ ഇത് കൂടുതല്‍ തീവ്രമായി സംസ്ഥാനങ്ങളുടെ ധനസ്ഥിതിയെ പരിമിതപ്പെടുത്തിയെന്നും ഫെഡറല്‍ സംവിധാനത്തിലെ വലിയ അസമത്വമാണ് ഇത് ചൂണ്ടിക്കാണിക്കുന്നതെന്നും നയപ്രഖ്യാപനത്തില്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനങ്ങള്‍ വരുമാന പരിധി കടന്ന് വികസന ചെലവുകള്‍ ഏറ്റെടുക്കാന്‍ നിര്‍ബന്ധിതരാകുകയാണ്. കാലാകാലങ്ങളിലുള്ള ധനകാര്യ കമ്മീഷനുകളുടെ അവാര്‍ഡുകളില്‍ വരുന്ന സ്ഥായിയായ കുറവ് ശ്രദ്ധ പിടിച്ചുപറ്റേണ്ട വസ്തുതയാണ്. പത്താം ധനകാര്യ കമ്മീഷന്റെ കാലയളവില്‍ കേന്ദ്രസര്‍ക്കാരില്‍

സാമ്പത്തിക ഞെരുക്കത്തിനിടയിലും കേരള മോഡല്‍ വികസനത്തിനായി സര്‍ക്കാര്‍ അടിയുറച്ച നിലപാട് സ്വീകരിച്ചു Read More »

ഗവർണർ ഇങ്ങനെയാണോ പെരുമാറേണ്ടതെന്ന് കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: സർക്കാരിന്റെ നയപ്രഖ്യാപനം പൂർണമായും വായിക്കാതെ മടങ്ങിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമർശിച്ച്‌ പി.കെ കുഞ്ഞാലികുട്ടി. ഗവർണർ വരുന്നത് കണ്ടു വാണം വിട്ടതു പോലെ പോകുന്നതും കണ്ടു എന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്. ഇങ്ങനയല്ല നിയമസഭക്കുള്ളിൽ ഒരു ഗവർണർ പെരുമാറേണ്ടത്. പ്രതിപക്ഷ നിരയിലേക്ക് ഗവർണർ നോക്കിയത് പോലുമില്ലെന്നും, ഇത് നിയമസഭയെ അവഹേളിക്കുന്നതിന് തുല്യമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നയപ്രഖ്യാപനം ആദ്യ പാരഗ്രാഫും അവസാന പാരഗ്രാഫും വായിച്ച് നിമിഷങ്ങൾക്കുള്ളിൽ ഗവർണർ സഭ വിട്ടിറങ്ങുകയായിരുന്നു.

ഗവർണർ ഇങ്ങനെയാണോ പെരുമാറേണ്ടതെന്ന് കുഞ്ഞാലിക്കുട്ടി Read More »

കേന്ദ്രസര്‍ക്കാരിനെതിരെ കേരളം സമർപ്പിച്ച ഹർജി ഇന്ന്‌ 
പരിഗണിക്കും

ന്യൂഡൽഹി: കേന്ദ്രസർക്കാർ സാമ്പത്തികമായി ഞെരുക്കുന്നുവെന്ന്‌ ചൂണ്ടിക്കാട്ടി കേരളം നൽകിയ സ്യൂട്ട്‌ സുപ്രീംകോടതി വ്യാഴാഴ്‌ച പരിഗണിക്കും. ജസ്റ്റിസ്‌ സൂര്യകാന്ത്‌, ജസ്റ്റിസ്‌ കെ.വി വിശ്വനാഥൻ എന്നിവർ അംഗങ്ങളായ ബെഞ്ചാണ്‌ ഹർജി പരിഗണിക്കുക. കഴിഞ്ഞ തവണ സ്യൂട്ട്‌ പരിഗണിച്ച കോടതി, അറ്റോണി ജനറലിന്റെ ഓഫീസ്‌ മുഖേന കേന്ദ്രസർക്കാരിന്‌ നോട്ടീസ്‌ അയക്കാൻ നിർദേശിച്ചിരുന്നു. വായ്‌പാ പരിധി വെട്ടിക്കുറച്ച്‌ കേന്ദ്രസർക്കാർ പുറപ്പെടുവിച്ച ഉത്തരവുകൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട്‌ ഇടപെടൽ ഹർജിയും കേരളം സമർപ്പിച്ചിട്ടുണ്ട്‌. കേരളത്തിനു വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽസിബൽ, സ്റ്റാൻഡിങ് കോൺസൽ സി.കെ

കേന്ദ്രസര്‍ക്കാരിനെതിരെ കേരളം സമർപ്പിച്ച ഹർജി ഇന്ന്‌ 
പരിഗണിക്കും Read More »

സുപ്രീംകോടതി ജഡ്ജിയായി പ്രസന്ന വരാലേ ചുമതലയേറ്റു

ന്യൂഡൽഹി: കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രസന്ന ബി വരാലേ സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിഞ്ജ ചെയ്തു ചുമതലയേറ്റു. പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള ഹൈക്കോടതി ജഡ്ജിമാരിൽ ഏറ്റവും സീനിയറും പട്ടികജാതിയിൽനിന്നുള്ള ഏക ഹൈക്കോടതി ചീഫ് ജസ്റ്റിസുമാണ് ജസ്റ്റിസ് പ്രസന്ന വരാലേ. ഈ മാസം 19നാണ് ജസ്റ്റിസ് പ്രസന്ന ബി വരാലേയെ സുപ്രീംകോടതിയിലേക്ക് ഉയർത്തുവാൻ ചീഫ് ജസ്റ്റിസ് ഡി.വെെ ചന്ദ്രചൂഡ് നേതൃത്വം നൽകിയ കൊളീജിയം യോഗം ശുപാർശ ചെയ്തത്. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ ഡിസംബർ 25ന് വിരമിച്ചതിനെ തുടർന്നുണ്ടായ

സുപ്രീംകോടതി ജഡ്ജിയായി പ്രസന്ന വരാലേ ചുമതലയേറ്റു Read More »

നയപ്രഖ്യാപനം; ഒരു മിനിറ്റില്‍ അവസാന ഭാഗം മാത്രം വായിച്ച് ​ഗവർണർ പ്രസംഗം നിർത്തി

തിരുവനന്തപുരം: സര്‍ക്കാരിന്റെ നയപ്രഖ്യാപനം മുഴുവന്‍ വായിക്കാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നയ പ്രഖ്യാപനത്തിന്റെ അവസാനത്തെ പാരഗ്രാഫ് മാത്രം വായിച്ച് ഗവര്‍ണര്‍ നയപ്രഖ്യാപനം പ്രസംഗം അവസാനിപ്പിച്ചു. ഒരു മിനിറ്റും 17 സെക്കന്‍ഡ് മാത്രം നീണ്ടുനിന്ന നയപ്രഖ്യാപന പ്രസംഗമാണ് ഗവര്‍ണര്‍ നടത്തിത്. നിയമസഭാ മന്ദിരത്തില്‍ നിന്ന് പുറത്തേക്കിറങ്ങിയ ഗവര്‍ണറെ മുഖ്യമന്ത്രിയും സ്പീക്കറും ചേര്‍ന്ന് യാത്രയാക്കി. അതേസമയം, ഗവര്‍ണര്‍ പ്രസംഗം എങ്ങനെ വായിച്ചാലും സര്‍ക്കാര്‍ അംഗീകരിച്ച പ്രസംഗം നിയമസഭ രേഖയില്‍ ഉണ്ടാകും.

നയപ്രഖ്യാപനം; ഒരു മിനിറ്റില്‍ അവസാന ഭാഗം മാത്രം വായിച്ച് ​ഗവർണർ പ്രസംഗം നിർത്തി Read More »

വയനാട്ടില്‍ കരടിയെ കാടുകയറ്റി

സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കരടിയെ കാടുകയറ്റി വനംവകുപ്പ്. പുല്‍പ്പള്ളി ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലെ നെയ്ക്കുപ്പാ വനത്തിലേക്കാണ് കരടിയെ ഓടിച്ചു കയറ്റിയത്. നെയ്ക്കുപ്പാ മേഖലയില്‍ കരടിയെ കണ്ടുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രി വനം വകുപ്പ് തിരച്ചില്‍ നടത്തിയിരുന്നു. തുടര്‍ന്ന് ചെഞ്ചടി ഭാഗത്ത് സ്വകാര്യ സ്ഥലത്തു നിന്നാണ് കരടിയെ ഓടിച്ചു കാട്ടില്‍ കയറ്റിയത്.ജനവാസ മേഖലയില്‍ ഇറങ്ങിയ കരടിയെ പിടികൂടാന്‍ ദിവസങ്ങളായി തെരച്ചില്‍ നടത്തിവരികയായിരുന്നു. തരുവണ കരിങ്ങാരിയിലെ നെല്‍പ്പാടത്തിനടുത്ത് കഴിഞ്ഞ ദിവസം കരടിയെത്തിയിരുന്നു. ഇവിടെ വനം

വയനാട്ടില്‍ കരടിയെ കാടുകയറ്റി Read More »

ശ്രീലങ്കന്‍ ജലവിഭവ മന്ത്രി സനത് നിഷാന്ത വാഹനാപകടത്തില്‍ മരിച്ചു

കൊളംബോ: ശ്രീലങ്കന്‍ മന്ത്രി വാഹനാപകടത്തില്‍ മരിച്ചു. പുലര്‍ച്ചെ കൊളംബോ എക്‌സ്പ്രസ് വേയിലാണ് അപകടം. ജലവിഭവ മന്ത്രി സനത് നിഷാന്ത(48) ആണ് മരിച്ചത്.

ശ്രീലങ്കന്‍ ജലവിഭവ മന്ത്രി സനത് നിഷാന്ത വാഹനാപകടത്തില്‍ മരിച്ചു Read More »

ഗ്രാമീണ ബന്ദ്‌ 
 വൻ വിജയമാക്കുക, സംയുക്ത കിസാൻ മോർച്ച

ന്യൂഡൽഹി: ഫെബ്രുവരി 16ന്‌ നടത്തുന്ന ഗ്രാമീണബന്ദും വ്യവസായമേഖലാ പണിമുടക്കും വിജയിപ്പിക്കാൻ എല്ലാവിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന്‌ സംയുക്ത കിസാൻ മോർച്ചയും(എസ്‌.കെ.എം) കേന്ദ്ര ട്രേഡ്‌ യൂണിയനുകളുടെ സംയുക്തവേദിയും ആഹ്വാനം ചെയ്‌തു. വിദ്യാർഥികൾ, യുവജനങ്ങൾ, വനിതകൾ, ചെറുകിട വ്യാപാരികൾ, മാധ്യമപ്രവർത്തകർ, സാംസ്‌കാരികപ്രവർത്തകർ തുടങ്ങി എല്ലാ മേഖലകളിലുള്ളവരും പ്രക്ഷോഭം വിജയിപ്പിക്കാൻ രംഗത്തിറങ്ങണം. റിപ്പബ്ലിക് ദിനത്തിൽ ജില്ലാകേന്ദ്രങ്ങളിൽ എസ്‌.കെ.എം പ്രഖ്യാപിച്ച ട്രാക്‌ടർ/വാഹന റാലികൾക്ക്‌ കേന്ദ്ര ട്രേഡ്‌ യൂണിയനുകളും ഫെഡറേഷനുകളും അസോസിയേഷനുകളും നേരത്തെ ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. മൊത്തം കൃഷിച്ചെലവുകൾക്ക്‌ പുറമേ 50 ശതമാനം ലാഭവും

ഗ്രാമീണ ബന്ദ്‌ 
 വൻ വിജയമാക്കുക, സംയുക്ത കിസാൻ മോർച്ച Read More »

മൂക്കന്നൂർ കൂട്ടക്കൊലയിൽ പ്രതി ബാബു കുറ്റക്കാരനെന്ന് കോടതി

കൊച്ചി: കേരളത്തെ നടുക്കിയ മൂക്കന്നൂർ കൂട്ടക്കൊലയിൽ പ്രതി ബാബു കുറ്റക്കാരനാണെന്ന് കോടതി. കൃത്യമായ രേഖകളും സാക്ഷിമൊഴികളും ഹാജരാകാൻ പ്രോസിക്യൂഷന് കഴിഞ്ഞതോടെയാണ് കുറ്റം തെളിയിക്കാൻ കഴിഞ്ഞത്. പ്രതിക്കുള്ള ശിക്ഷയിന്മേലുള്ള വാദം 29ന് നടക്കും. 2018 ഫെബ്രുവരി 11നാണ് നാടിനെ നടുക്കിയ കൂട്ടക്കൊല നടന്നത്. സഹോദരനായ ശിവൻ, ശിവന്‍റെ ഭാര്യ വത്സല, മകൾ സ്മിത,എന്നിവരെയാണ് പ്രതി വെട്ടിക്കൊന്നത്. അക്രമം തടയാൻ ശ്രമിച്ച സ്മിതയുടെ ഇരട്ടക്കുട്ടികളായ അശ്വിൻ, അപർണ എന്നിവരെയും വെട്ടിപ്പരുക്കേൽപ്പിച്ചിരുന്നു. സംഭവത്തിന് പിന്നാലെ പ്രതി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചെങ്കിലും ബാബുവിനെ

മൂക്കന്നൂർ കൂട്ടക്കൊലയിൽ പ്രതി ബാബു കുറ്റക്കാരനെന്ന് കോടതി Read More »

മാതാപിതാക്കൾ ടൂർ പോകാൻ അനുവദിച്ചില്ല, പാലക്കാട് അഞ്ചാം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്തു

പാലക്കാട്: എടത്തനാട്ടുകരയിൽ പതിനൊന്നു വയസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോട്ടപ്പള്ളി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി റിഥാനെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് വിദ്യാർഥിയെ വീടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്കൂളിൽ നിന്ന് ടൂർ പോകണമെന്ന് റിഥാന് താൽപര്യം ഉണ്ടായിരുന്നു. എന്നാൽ മാതാപിതാക്കൾ അനുവാദം നൽകിയിരുന്നില്ല. ഇതിൻറെ മനോവിഷമമാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. സംഭവത്തിൽ മണ്ണാർക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മാതാപിതാക്കൾ ടൂർ പോകാൻ അനുവദിച്ചില്ല, പാലക്കാട് അഞ്ചാം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്തു Read More »

മുംബൈയിൽ ബോട്ട് മറിഞ്ഞ് സ്ത്രീകൾ മരിച്ചു

മുംബൈ: ഗഡ്ചിരോളിയിലെ ചമോർഷി താലൂക്കിൽ ബോട്ട് മറിഞ്ഞ് ആറ് തൊഴിലാളികൾ മുങ്ങി മരിച്ചു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ വൈനഗംഗ നദിയിലാണ് സംഭവം നടന്നത്. ഒരു സ്ത്രീയെയും കുഞ്ഞിനേയും രക്ഷപ്പെടുത്തി. സംഭവത്തെ കുറിച്ച് വിവരം ലഭിച്ചയുടൻ പൊലീസ് ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. മുളക് വിളവെടുപ്പിന് പോയ സ്ത്രീകളാണ് പുഴയിൽ ഒഴുക്കിൽപ്പെട്ടതെന്നാണ് വിവരം.

മുംബൈയിൽ ബോട്ട് മറിഞ്ഞ് സ്ത്രീകൾ മരിച്ചു Read More »

വെള്ളരിങ്ങാട്ടു വീട്ടുകാർ മനസുവച്ചു; നെടിയകാട് ഇടവകയിൽ ഭവന നിർമ്മാണം മാതൃകയാവുന്നു, നാളെ അഞ്ചു ഭവന രഹിതർക്കു വീടുകൾ കൈമാറും

കരിങ്കുന്നം: സ്വന്തമായി കെട്ടുറപ്പുള്ള ഒരു വീട് എന്നുള്ളത് നിരവധിപേർക്ക് ഒരു സ്വപ്നം മാത്രമാണ്. ഇന്ന് ആ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കിയ സന്തോഷത്തിലാണ് വെള്ളരിങ്ങാട്ട് കുടുംബയോഗവും നെടിയകാട് സെന്റ്. വിൻസെന്റ് ഡി പോൾ സൊസൈറ്റി യൂണിറ്റും. എല്ലാവരെയും സമൂഹത്തിന്റെ ഉന്നതിയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ നെടിയകാട് സെന്റ്.വിൻസെന്റ് ഡി പോൾ സൊസൈറ്റി ആവിഷ്കരിച്ച ഒരു പദ്ധതി ആണ് “എല്ലാവർക്കും വീട് “. ആദ്യഘട്ടം എന്ന നിലയിൽ ഇരുപതോളം കുടുംബങ്ങൾക്ക് വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുവാൻ സൊസൈറ്റിക്ക് സാധിച്ചു. ആദ്യഘട്ടത്തിൽ സ്ഥലം

വെള്ളരിങ്ങാട്ടു വീട്ടുകാർ മനസുവച്ചു; നെടിയകാട് ഇടവകയിൽ ഭവന നിർമ്മാണം മാതൃകയാവുന്നു, നാളെ അഞ്ചു ഭവന രഹിതർക്കു വീടുകൾ കൈമാറും Read More »

യു.എ.ഇ ഇന്ത്യക്കാർക്ക് ഏർപ്പെടുത്തിയ വിസ നിയന്ത്രണം പിന്‍വലിച്ചു

യു.എ.ഇ: ഇന്ത്യ, പാക്കിസ്താന്‍, ബംഗ്ലാദേശ് രാജ്യങ്ങളിൽ നിന്നുള്ള ജീവനക്കാർക്ക് യു.എ.ഇ കമ്പനികളിൽ ജോലി ചെയ്യുന്നതിനുള്ള തൊഴിൽ വിസ നൽകുന്നത് താത്കാലികമായി നിയന്ത്രിച്ച സർക്കാർ തീരുമാനം പിന്‍വലിച്ചു. എന്നാൽ, വിസ ചട്ടങ്ങളിൽ പൊതുവായ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെങ്കിലും, ഏതെങ്കിലും രാജ്യക്കാർക്ക് നിരോധനമോ നിയന്ത്രണമോ ഏർപ്പെടുത്തിയിട്ടില്ല എന്നതാണ് യുഎഇ സർക്കാർ നൽകുന്ന വിശദീകരണം. പുതിയ വിസയ്ക്ക് അപേക്ഷിക്കുമ്പോൾ, യു.എ.ഇയിലെ സ്ഥാപനങ്ങളിൽ ഈ മൂന്ന് രാജ്യങ്ങളിൽ ഏതെങ്കിലും ഒരു രാജ്യക്കാരുടെ എണ്ണം 80 ശതമാനത്തിൽ കൂടുതലാണെങ്കിൽ, 20 ശതമാനം ജീവനക്കാർ മറ്റേതെങ്കിലും

യു.എ.ഇ ഇന്ത്യക്കാർക്ക് ഏർപ്പെടുത്തിയ വിസ നിയന്ത്രണം പിന്‍വലിച്ചു Read More »

മഹാരാജാസ് കോളേജ് തുറന്നു

കൊച്ചി: വിദ്യാർഥി സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ അടച്ച എറണാകുളം മഹാരാജാസ് കോളേജ് വീണ്ടും തുറന്നു. കോളേജ് അധികൃതർ വിദ്യാർഥി സംഘടന പ്രതിനിധികളും പൊലീസ് ഉദ്യോഗസ്ഥരും മുതിർന്ന നേതാക്കളുമായും നടത്തിയ യോഗത്തിലാണ് കോളേജ് തുറക്കാൻ തീരുമായത്. എന്നാൽ ആദ്യദിനം തന്നെ വളരെ കുറച്ച് വിദ്യാർഥികൾ മാത്രമാണ് എത്തിയത്. അതിനിടെ കോളേജിൽ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി പി.എ അബ്ദുൾ നാസറിനെ വെട്ടിയവരെ അറസ്റ്റു ചെയ്യണമെന്നാവശ്യ സമരം തുടങ്ങി. കഴിഞ്ഞ ബുധനാഴ്ച രാത്രി 11.20നായിരുന്നു സംഭവം. കോളേജിലെ അറബിക് വിഭാഗം അസി. പ്രഫസര്‍

മഹാരാജാസ് കോളേജ് തുറന്നു Read More »

വീണാ വിജയൻറെ കമ്പനിക്കെതിരെ എസ്.എഫ്.ഐ.ഒ അന്വേഷണത്തിന് തടസമില്ലെന്ന് ഹൈക്കോടതി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണാ വിജയൻറെ കമ്പനിയായ എക്സാലോജിക്കിനെതിരായ എസ്.എഫ്.ഐ.ഒ അന്വേഷണത്തിന് തടസമില്ലെന്ന് ഹൈക്കോടതി. ഈ കാര്യത്തിൽ കേന്ദ്ര സർക്കാർ നിലപാട് അറിയിക്കാത്തതിനാൽ കേസ് ഫെബ്രുവരി 12ന് വീണ്ടും പരിഗണിക്കും. സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷൻ അന്വേഷണത്തിലാണ് കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കാതിരിക്കുന്നത്. ട അന്വേഷണത്തിൽ നിലപാട് വ്യക്തമാക്കണമെന്ന് നേരത്തെ കോടതി ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻറെ എകസ്ലോജിക് കമ്പനിക്ക് സി.എം.ആർ.എൽ കമ്പനി ഇല്ലാത്ത സേവനത്തിന് പ്രതിഫലം നൽകിയെന്ന കണ്ടെത്തലിൽ

വീണാ വിജയൻറെ കമ്പനിക്കെതിരെ എസ്.എഫ്.ഐ.ഒ അന്വേഷണത്തിന് തടസമില്ലെന്ന് ഹൈക്കോടതി Read More »

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി, മലപ്പുറം സ്‌റ്റേഷനിലെ എ.എസ്‌.ഐക്കെതിരെ കേസ്

മലപ്പുറം: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പൊലീസുദ്യോഗസ്ഥനെതിരെ കേസ്. മലപ്പുറം സ്‌റ്റേഷനിലെ എഎസ്‌ഐ ഗോപി മോഹനെതിരെയാണ് കേസ്. വാഹനം നിർത്താതെ പോകുകയായിരുന്ന എ.എസ്.ഐയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു. കാറുമായി കൂട്ടിയിടിച്ചതിനു ശേഷം നാട്ടുകാര്‍ കൂടി പരിശോധിച്ചപ്പോള്‍ പൊലീസ് വാഹനത്തിനുള്ളില്‍ മദ്യപിച്ച് ബോധമില്ലാത്ത അവസ്ഥയിലായിരുന്നു ഗോപിമോഹന്‍. മങ്കട പൊലീസിൽ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തി ഇ‍യാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാൾക്കെതിരെ മദ്യപിച്ച് വാഹനമോടിച്ചതിനും അപകടമുണ്ടാക്കിയതിനുമാണ് കേസ് എടുത്തിരിക്കുന്നത്. നാട്ടുകാരുമായി എ.എസ്.ഐ തര്‍ക്കത്തിലേര്‍പ്പെടുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി, മലപ്പുറം സ്‌റ്റേഷനിലെ എ.എസ്‌.ഐക്കെതിരെ കേസ് Read More »

മണിപ്പൂരിൽ സംഘർഷം, സൈനികൻ സഹപ്രവർത്തകർക്കു നേരെ വെടിയുതിർത്ത ശേഷം സ്വയം നിറയൊഴിച്ചു

ന്യൂഡൽഹി: മണിപ്പൂരിൽ അസം റൈഫിൾസ് ജവാൻ സഹപ്രവർത്തകർക്കു നേരെ വെടിയുതിർത്ത ശേഷം സ്വയം നിറയൊഴിച്ചു. ഇൻഡോ – മ്യാൻമാർ അതിർത്തിയിലായിരുന്നു സംഘർഷം. സംഭവത്തിൽ ആറ് ജവാൻമാർക്ക് പരുക്കേറ്റു. അവധി കഴിഞ്ഞ് ബുധനാഴ്ച രാവിലെ ചുരാചന്ദ്പൂരിലെ വീട്ടിൽ നിന്ന് തിരിച്ചെത്തിയ ശേഷമാണ് സൈനികൻ സഹപ്രവർത്തകർക്കു നേരെ വെടിവെച്ചത്. തുടർന്ന് ജീവനൊടുക്കുകയായിരുന്നു. മണിപ്പൂരിൽ നടക്കുന്ന സംഘർഷത്തിന്‍റെ ഭാഗമാണ് സംഭവമെന്നാണ് റിപ്പോർട്ടുകൾ. കുക്കി വിഭാഗത്തിൽപ്പെട്ട‍യാളാണ് വെടിവെപ്പ് നടത്തിയതെന്നാണ് പ്രാഥമിക വിവരം. അതേസമയം സൈനികരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും ഇവരാരും മണിപ്പൂരികളല്ലെന്നും അസം റൈഫിൾസ്

മണിപ്പൂരിൽ സംഘർഷം, സൈനികൻ സഹപ്രവർത്തകർക്കു നേരെ വെടിയുതിർത്ത ശേഷം സ്വയം നിറയൊഴിച്ചു Read More »

മിരാ റോഡിലെ അനധികൃത നിർമാണങ്ങൾ പൊളിച്ചു

മുംബൈ: കനത്ത സുരക്ഷാ വിന്യാസത്തിനിടയിൽ കഴിഞ്ഞ ദിവസമാണ് മിരാ റോഡിൽ അനധികൃത നിർമാണങ്ങൾ പൊളിച്ചത്. അയോധ്യയിലെ രാമ മന്ദിർ പ്രാൺ പ്രതിഷ്ഠാ ആഘോഷങ്ങൾക്കിടെ മീരാ റോഡ് മേഖലയിൽ അക്രമം റിപ്പോർട്ട് ചെയ്യപ്പെട്ട് മണിക്കൂറുകൾക്കുള്ളിൽ ആണ് ബുൾഡോസർ നടപടി. സംഘർഷത്തെ തുടർന്ന് പൊലീസ് കർശന നിരീക്ഷണം നടത്തുകയും നയാ നഗർ മേഖലയിൽ ഫ്‌ളാഗ് മാർച്ചും നടത്തുകയും ചെയ്തു. അനധികൃത കെട്ടിടങ്ങൾ പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചിരുന്നതായും അധികൃതർ അറിയിച്ചിരുന്നു. മീരാ ഭൈന്ദർ മുനിസിപ്പൽ കോർപ്പറേഷൻ നടപ്പാതയിലെ താത്കാലിക കടകളും ഉൾപ്പെടെ

മിരാ റോഡിലെ അനധികൃത നിർമാണങ്ങൾ പൊളിച്ചു Read More »

The 15 Finest Adult Cam Websites For Cam Girl Shows 2024 Updated

The best cam sites have tons of of millions of monthly prospects, a big choice of knock-out cam cuties, glorious media quality, and a excessive proportion of rewards for models. Chaturbate, LiveJasmin, BongaCams, and OnlyFans at the moment are the highest four webcam sites that present the best live cam for users. The webcam sites

The 15 Finest Adult Cam Websites For Cam Girl Shows 2024 Updated Read More »

എ.പി.പി അനീഷ്യയുടെ ആത്മഹത്യ ഗൗരവകരമായി കാണണമെന്ന് ആവശ്യപ്പെട്ട് വി.ഡി സതീശൻ മുഖ്യമന്ത്രിക്ക് കത്തയച്ചു

കൊല്ലം: പരവൂരിൽ എ.പി.പി അനീഷ്യ ആത്മഹത്യ ചെയ്ത സംഭവം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്. നിയമ വിരുദ്ധമായി എന്തും ചെയ്യാന്‍ തയാറുള്ള ഒരു സംഘം പ്രോസിക്യൂഷന്‍ രംഗത്ത് ഉണ്ടെന്ന് അടിവരയിടുന്നതാണ് അനീഷ്യയുടെ വെളിപ്പെടുത്തലുകളില്‍ പലതും. അനീഷ്യയോട് അവധിയില്‍ പോകാന്‍ നിര്‍ദ്ദേശിച്ചതും കേസുകള്‍ അട്ടിമറിക്കുന്നതിന്‍റെ ഭാഗമായാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതും പരിശോധിക്കപ്പെടേണ്ടതുണ്ടെന്നും മുഖ്യമന്ത്രിക്കയച്ച കത്തിൽ സതീശൻ പറയുന്നു.

എ.പി.പി അനീഷ്യയുടെ ആത്മഹത്യ ഗൗരവകരമായി കാണണമെന്ന് ആവശ്യപ്പെട്ട് വി.ഡി സതീശൻ മുഖ്യമന്ത്രിക്ക് കത്തയച്ചു Read More »

വിരാട് കോലിക്കു പകരം മധ്യപ്രദേശ് താരം രജത് പാട്ടീദാർ, ദേവദത്ത് പടിക്കൽ എ ടീമിലും

ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വിരാട് കോലിക്കു പകരം മധ്യപ്രദേശ് താരം രജത് പാട്ടീദാറിനെ ഉൾപ്പെടുത്തി. അഞ്ച് ടെസ്റ്റുകൾ അടങ്ങുന്ന പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിൽ നിന്ന് വ്യക്തിപരമായ കാരണങ്ങളാൽ കോലി വിട്ടുനിൽക്കുന്ന സാഹചര്യത്തിലാണ് മാറ്റം. മുപ്പതുകാരനായ പാട്ടീദാർ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 46 റൺസ് ശരാശരിയിൽ നാലായിരത്തിലധികം റൺസെടുത്തിട്ടുണ്ട്. ഇതിൽ 12 സെഞ്ചുറികളും ഉൾപ്പെടുന്നു. ഇന്ത്യയിൽ പര്യടനം നടത്തിക്കൊണ്ടിരിക്കുന്ന ഇംഗ്ലണ്ട് ലയൺസ് ടീമിനെതിരേ രണ്ട് സെഞ്ചുറികൾ നേടിയ പ്രകടനമാണ് ടെസ്റ്റ്

വിരാട് കോലിക്കു പകരം മധ്യപ്രദേശ് താരം രജത് പാട്ടീദാർ, ദേവദത്ത് പടിക്കൽ എ ടീമിലും Read More »

നാലാം ദിവസവും മാറ്റമില്ലാതെ സ്വര്‍ണവില

കൊച്ചി: തുടര്‍ച്ചയായ നാലാം ദിവസവും(24/1/2024) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിൽ വില ഉയർന്നിരുന്നു. വെള്ളിയാഴ്ച 240 രൂപയും ശനിയാഴ്ച 80 രൂപ കൂടി ഉയർന്നതോടെ ആകെ 360 രൂപയാണ് വർധിച്ചത്. ഇന്ന് (24/01/2024) ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 46,240 രൂപയാണ്. ഗ്രാമിന് 5780 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും കൂടി ചേരുമ്പോള്‍ വില ഉയരും.

നാലാം ദിവസവും മാറ്റമില്ലാതെ സ്വര്‍ണവില Read More »

പൊലീസ് മർദനത്തെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവം, തുടർ അന്വേഷണത്തിന് ഉത്തരവിട്ടു

തൃശൂർ: പൊലീസ് മർദനത്തെത്തുടർന്ന് ഏങ്ങണ്ടിയൂർ സ്വദേശി വിനായകൻ ജീവനൊടുക്കിയ സംഭവത്തിൽ തുടരന്വേഷണത്തിന് ഉത്തരവ്. വിനായകന്‍റെ അച്ഛൻ കൃഷ്ണൻകുട്ടി നൽകിയ പരാതിയിലാണ് കോടതി വിധി പറഞ്ഞത്. 2017 ജൂലെയിലാണ് സംഭവം. മോഷ്ണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത വിനായകനെ പൊലീസ് ക്രൂരമായി മർദിക്കുകയായിരുന്നു. തുടർന്നുണ്ടായ മനോവിഷമത്തിൽ പൊലീസ് വിട്ട‍യച്ചതിനു പിന്നാലെ വിനായകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുക‍യായിരുന്നു. സംഭവത്തിൽ പ്രതികളായ പാവറട്ടി പൊലീസ് സ്റ്റേഷനിലെ രണ്ടു സിപിഒമാർക്കെതിരെ ആത്മഹത്യം പ്രേരണക്കുറ്റം ചുമത്തിണമെന്ന് വിനായകന്‍റെ കുടുംബം ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായിരുന്നില്ല. തുടർന്നാണ് അദ്ദേഹം കോടതിയെ സമീപിച്ചത്.

പൊലീസ് മർദനത്തെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവം, തുടർ അന്വേഷണത്തിന് ഉത്തരവിട്ടു Read More »

വീട്ടുകാരെ മയക്കി കിടത്തി മോഷണം, വർക്കലയിൽ നേപ്പാൾ സ്വദേശിനി ഉൾപ്പെടെ 2 പേർ അറസ്റ്റിൽ, 3 പ്രതികൾ രക്ഷപ്പെട്ടു

തിരുവനന്തപുരം: വർക്കലയിൽ വീട്ടുകാരെ മയക്കികിടത്തി മോഷണം. വീട്ടുജോലിക്കാരിയായ നേപ്പാൾ സ്വദേശിനി ഭക്ഷണത്തിൽ ലഹരി കലർത്തി നൽകുകയായിരുന്നുവെന്ന് അയിരൂർ പൊലീസ് പറയുന്നു. ബന്ധുക്കൾ വീട്ടിലെത്തുമ്പോൾ മൂന്ന് പേരും ബോധരഹിതരയരുന്നു. വീട്ടുടമ ശ്രീദേവി അമ്മ, മരുമകൾ ദീപ,ഹോം നഴ്സായ സിന്ധു എന്നിവർ നിലവിൽ ആശുപത്രിയിൽ തുടരുകയാണ്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പിന്നിൽ അഞ്ചംഗ സംഘമാണെന്ന് പൊലീസ് വ്യക്തമാക്കി. ഇതിൽ നേപ്പാൾ സ്വദേശിയേയും യുവാവിനേയും പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. നാട്ടുകാർ സ്ഥലത്ത് നടത്തിയ പരിശോധനയിൽ ഇന്നലെ രാത്രി ഒരാളെ പിടികൂടി. സ്വർണവും

വീട്ടുകാരെ മയക്കി കിടത്തി മോഷണം, വർക്കലയിൽ നേപ്പാൾ സ്വദേശിനി ഉൾപ്പെടെ 2 പേർ അറസ്റ്റിൽ, 3 പ്രതികൾ രക്ഷപ്പെട്ടു Read More »

പ്രശസ്ത കഥകളിമേള ആചാര്യൻ ആയാംകുടി കുട്ടപ്പമാരാർ അന്തരിച്ചു

പത്തനംതിട്ട: കഥകളിമേള ആചാര്യൻ ആയാംകുടി കുട്ടപ്പമാരാർ അന്തരിച്ചു. 93 വയസായിരുന്നു. തിരുവല്ല മതിൽഭാഗത്തെ മുറിയായിക്കൽ വീട്ടിൽ ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് അന്ത്യം. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഏതാനും മാസമായി വിശ്രമ ജീവിതത്തിലായിരുന്നു. ഗുരു ചെങ്ങന്നൂർ കഥകളി പുരസ്കാരം, കേരള കലാമണ്ഡലം പുരസ്കാരം, കേരള സർക്കാരിന്‍റെ പല്ലാവൂർ അപ്പു മാരാർ സ്മാരക പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടി എത്തയിട്ടുണ്ട്. നീണ്ട ഏട്ട് പതിറ്റാണ്ടായി കഥകളി ലോകത്തെ ചെണ്ട അതികായനായി അറിയപ്പെടുന്നു. ആറന്മുള വിജ്ഞാന കലാവേദി, തിരുവനന്തപുരം

പ്രശസ്ത കഥകളിമേള ആചാര്യൻ ആയാംകുടി കുട്ടപ്പമാരാർ അന്തരിച്ചു Read More »

തിരൂരിൽ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്ന് വീണ് ഹെഡ് നഴ്‌സ് മരിച്ചു

തൃശൂർ: തിരൂര്‍ ജില്ലാ ആശുപത്രിയിലെ നിര്‍മാണം നടക്കുന്ന കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഹെഡ് നഴ്‌സ് മരിച്ചു. തൃശൂർ ചാലക്കുടി വെട്ടുകടവ് തോപ്പിൽ ആന്‍റുവിന്‍റെ ഭാര്യ റ്റി.ജെ മിനിയാണ്(48) മരിച്ചത്. കോട്ടയ്ക്കൽ ചങ്കുവെട്ടി മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചെ ഒന്നരയോടെ മരണം സംഭവിക്കുകയായിരുന്നു. സംസ്കാര ചടങ്ങുകൾ വ്യാഴാഴ്ച ഉച്ചക്ക് 12ന് ചാലക്കുടി സെന്‍റ് മേരീസ് ഫൊറോന പള്ളിയിൽ നടക്കും. ചൊവ്വാഴ്ച ഉച്ചയ്ക്ക് 11.30ഓടെയായിരുന്നു സംഭവം. ഓങ്കോളജി കെട്ടിടത്തിനുള്ളിലെ സൗകര്യങ്ങൾ പരിശോധിക്കാൻ നഴ്‌സിങ് സൂപ്രണ്ട്

തിരൂരിൽ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്ന് വീണ് ഹെഡ് നഴ്‌സ് മരിച്ചു Read More »

കെ.പി.സി.സി അംഗം കെ.കെ നാരായണൻ ബി.ജെ.പിയിലേക്ക്

കാസർഗോഡ്: കാസർഗോഡ് നിന്നുള്ള കെ.പി.സി.സി അംഗം കെ.കെ നാരായണൻ ബി.ജെ.പിയിലേക്ക്. ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ നയിക്കുന്ന കേരള യാത്രയുടെ സംസ്ഥാനതല ഉദ്ഘാടനത്തിനെത്തുന്ന ബി.ജെ.പി അഖിലേന്ത്യ പ്രസിഡന്‍റ് ജെ.പി നദ്ദയില്‍ നിന്ന് നാരായണൻ അംഗത്വം സ്വീകരിക്കും. കോൺഗ്രസിന് കീഴിലുള്ള നീലേശ്വരത്തെ അഗ്രികൾചറൽ ഇംപ്രൂവ്മെന്‍റ് കോപ്പറേറ്റീവ് സോസൈറ്റിയുടെ പ്രസിഡന്‍റ് എൻ.കെ.ബി.എം ആശുപത്രി ചെയർമാൻ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു വന്ന ആളാണ് നാരായണൻ. കാസർഗോഡ് ഡി.സി.സി ജനറല്‍ സെക്രടറി ആയിരുന്നു.

കെ.പി.സി.സി അംഗം കെ.കെ നാരായണൻ ബി.ജെ.പിയിലേക്ക് Read More »