Timely news thodupuzha

logo

മിരാ റോഡിലെ അനധികൃത നിർമാണങ്ങൾ പൊളിച്ചു

മുംബൈ: കനത്ത സുരക്ഷാ വിന്യാസത്തിനിടയിൽ കഴിഞ്ഞ ദിവസമാണ് മിരാ റോഡിൽ അനധികൃത നിർമാണങ്ങൾ പൊളിച്ചത്. അയോധ്യയിലെ രാമ മന്ദിർ പ്രാൺ പ്രതിഷ്ഠാ ആഘോഷങ്ങൾക്കിടെ മീരാ റോഡ് മേഖലയിൽ അക്രമം റിപ്പോർട്ട് ചെയ്യപ്പെട്ട് മണിക്കൂറുകൾക്കുള്ളിൽ ആണ് ബുൾഡോസർ നടപടി.

സംഘർഷത്തെ തുടർന്ന് പൊലീസ് കർശന നിരീക്ഷണം നടത്തുകയും നയാ നഗർ മേഖലയിൽ ഫ്‌ളാഗ് മാർച്ചും നടത്തുകയും ചെയ്തു. അനധികൃത കെട്ടിടങ്ങൾ പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചിരുന്നതായും അധികൃതർ അറിയിച്ചിരുന്നു.

മീരാ ഭൈന്ദർ മുനിസിപ്പൽ കോർപ്പറേഷൻ നടപ്പാതയിലെ താത്കാലിക കടകളും ഉൾപ്പെടെ 17 അനധികൃത കെട്ടിടങ്ങളാണ് പൊളിച്ചുനീക്കിയത്.

റിപ്പോർട്ടുകൾ പ്രകാരം, കലാപകാരികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെയാണ് എം.എം.ആർ നഗരപ്രാന്തത്തിലെ അനധികൃത നിർമാണങ്ങൾ ബുൾഡോസറുകൾ കൊണ്ട് പൊളിച്ചു നീക്കിയത്.

പൊലീസിന്‍റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും ഒരു വൻ സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അതേസമയം ജനുവരി 21 ന് രാത്രി രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഇതുവരെ 13 പേരെ അറസ്റ്റ് ചെയ്തതായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചു.

ഞായറാഴ്ച രാത്രിയായിരുന്നു ആരംഭിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ ഉൾപ്പെട്ട കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഉറപ്പുനൽകിയ അദ്ദേഹം കേസുമായി ബന്ധപ്പെട്ട് ബാക്കിയുള്ള പ്രതികളെ പിടികൂടാനുള്ള അന്വേഷണം നടക്കുകയാണെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *