Timely news thodupuzha

മൂന്നാറില്‍ ഒരു കാലത്ത് തീവണ്ടിയോടിയിരുന്നുവെന്ന യാഥാര്‍ത്ഥ്യം സഞ്ചാരികളെ ഓര്‍മ്മപ്പെടുത്തുകയാണ് പള്ളിവാസല്‍ കരടിപ്പാറയില്‍ തുറന്ന ടെയ്ക്ക് എ ബ്രേക്ക് പദ്ധതി

ഇടുക്കി: വര്‍ഷങ്ങള്‍ക്കപ്പുറം മൂന്നാറില്‍ തീവണ്ടിയോടിയിരുന്നുവെന്നത് ഇന്നുള്ളവര്‍ക്ക് കേട്ടുകേള്‍വി മാത്രമാണ്.ആ യാഥാര്‍ത്ഥ്യം ഓര്‍മ്മിപ്പിക്കും വിധമാണ് പള്ളിവാസല്‍ പഞ്ചായത്ത് കരടിപ്പാറയില്‍ ടെയ്ക് എ ബ്രേക്ക് പദ്ധതി ആവീക്ഷ്‌ക്കരിച്ചിട്ടുള്ളത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് മൂന്നാറിന്റെ കുന്നിന്‍ ചരിവുകളിലൂടെ ചൂളം വിളിച്ചോടിയിരുന്ന ആദ്യകാല തീവണ്ടിയുടെ മാതൃകയിലാണ് കേന്ദ്രത്തിന്റെ രൂപ കല്‍പ്പന.

ബോഗികളും എഞ്ചിനും തീവണ്ടിപ്പാളവുമെല്ലാം കരടിപ്പാറയില്‍ മാറ്റമൊന്നുമില്ലാതെ നിര്‍മ്മിച്ചിട്ടുണ്ട്.വെറുമൊരു ടെയ്ക്ക് എ ബ്രേക്ക് പദ്ധതിയെന്നതിനപ്പുറം സഞ്ചാരികളെ എങ്ങനെ കൂടുതലായി ആകര്‍ഷിക്കാമെന്ന ചിന്തയില്‍ നിന്നാണ് മൂന്നാറിലെ ആദ്യകാല തീവണ്ടിയുടെ രൂപത്തിലേക്ക് കേന്ദ്രമെത്തിയതെന്ന് പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി പ്രതീഷ് കുമാര്‍ പറഞ്ഞു.

വനിതകള്‍ക്കും പുരുഷന്‍മാര്‍ക്കുമായുള്ള പ്രത്യേക ശുചിമുറികള്‍, റ്റി കഫെ എന്നിവ തീവണ്ടിക്കുള്ളില്‍ ഒരുക്കിയിട്ടുണ്ട്. റെയില്‍ വേ സ്റ്റേഷന്‍ മാതൃകയില്‍ തീര്‍ത്തിട്ടുള്ള കേന്ദ്രത്തെ ഉദ്ഘാടനത്തിന് മുമ്പെ സഞ്ചാരികള്‍ ഏറ്റെടുത്തിരുന്നു.

ഹൈറേഞ്ചിന്റെ വിദൂര കാഴ്ച്ചയാണ് കരടിപ്പാറയുടെ പ്രത്യേകത. ഈ കാഴ്ച്ചകള്‍ കൂടുതല്‍ ഉയരത്തില്‍ നിന്നാസ്വദിക്കാന്‍ കേന്ദ്രത്തോട് ചേര്‍ന്ന് വാച്ച് ടവറും നിര്‍മ്മിച്ച് കഴിഞ്ഞു. കുട്ടികള്‍ക്കായുള്ള ഉദ്യാനം വൈകാതിവിടെ ഒരുക്കാനും പഞ്ചായത്ത് ലക്ഷ്യമിടുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *