Timely news thodupuzha

logo

യു.എ.ഇ ഇന്ത്യക്കാർക്ക് ഏർപ്പെടുത്തിയ വിസ നിയന്ത്രണം പിന്‍വലിച്ചു

യു.എ.ഇ: ഇന്ത്യ, പാക്കിസ്താന്‍, ബംഗ്ലാദേശ് രാജ്യങ്ങളിൽ നിന്നുള്ള ജീവനക്കാർക്ക് യു.എ.ഇ കമ്പനികളിൽ ജോലി ചെയ്യുന്നതിനുള്ള തൊഴിൽ വിസ നൽകുന്നത് താത്കാലികമായി നിയന്ത്രിച്ച സർക്കാർ തീരുമാനം പിന്‍വലിച്ചു.

എന്നാൽ, വിസ ചട്ടങ്ങളിൽ പൊതുവായ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെങ്കിലും, ഏതെങ്കിലും രാജ്യക്കാർക്ക് നിരോധനമോ നിയന്ത്രണമോ ഏർപ്പെടുത്തിയിട്ടില്ല എന്നതാണ് യുഎഇ സർക്കാർ നൽകുന്ന വിശദീകരണം.

പുതിയ വിസയ്ക്ക് അപേക്ഷിക്കുമ്പോൾ, യു.എ.ഇയിലെ സ്ഥാപനങ്ങളിൽ ഈ മൂന്ന് രാജ്യങ്ങളിൽ ഏതെങ്കിലും ഒരു രാജ്യക്കാരുടെ എണ്ണം 80 ശതമാനത്തിൽ കൂടുതലാണെങ്കിൽ, 20 ശതമാനം ജീവനക്കാർ മറ്റേതെങ്കിലും രാജ്യങ്ങളിൽ നിന്നുള്ളവർ കൂടിയാണെന്ന് ഉറപ്പാക്കണം എന്നായിരുന്നു യുഎഇ സർക്കാരിന്‍റെ നിർദേശം.

ഇതുമൂലം ഈ ദേശീയതകളിൽ നിന്നുള്ള വ്യക്തികൾക്ക് പുതിയ വിസകൾ നൽകുന്നതിന് സ്ഥാപനങ്ങൾക്ക് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

സ്ഥാപനങ്ങളിൽ ദേശീയതകളുടെ വൈവിധ്യത്തിൽ(Demographic Diversity) ശ്രദ്ധ കേന്ദ്രീകരിക്കാന്‍, തൊഴിലവസരങ്ങളുടെ തുല്യത, യു.എ.ഇ പൗരന്മാരുടെ ശാക്തീകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും നിശ്ചിത ശതമാനത്തിന് അനുസൃതമായ ജീവനക്കാരുടെ എണ്ണം ഉറപ്പാക്കാനാണ് ഈ രീതി പ്രാബല്യത്തിലാക്കുന്നതെന്നായിരുന്നു ഈ മാറ്റം.

എന്നാൽ ഈ നിയമം പാസാക്കിയൽ ഇന്ത്യ അടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള തൊഴിൽ അന്വേഷകരുടെ അവസരം വളരെയധികം കുറയ്ക്കാൻ ഇടയാക്കുമെന്ന ഭയം വ്യാപകമായി പ്രചരിച്ചിരുന്നു.

പുതിയ ജോലിയിൽ പ്രവേശിക്കുന്നതിനു വേണ്ടി നിലവിലുള്ള ജോലി രാജിവച്ച് പുതിയ വിസയ്ക്ക് കാത്തിരിക്കുന്നവർക്കും ഈ നിയന്ത്രണം പ്രതിസന്ധിയുണ്ടാക്കാനും സാധ്യതയുണ്ടായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *