Timely news thodupuzha

Author name: timely news

കാട്ടാന ആക്രമണം തടയാൻ മന്ത്രിയുടെ കൈയിൽ ഒറ്റമൂലിയില്ലെന്ന് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ

ചാലക്കുടി: അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. കാട്ടാന ആക്രമണം തടയാൻ മന്ത്രിയുടെ കൈയിലോ മറ്റാരുടെയെങ്കിലും കൈയിലോ ഒറ്റമൂലി പ്രയോഗങ്ങളില്ലെന്നും, ആക്രമണം ത‍ടയുന്നതിൽ പ്രഥമ ഉത്തരവാദിത്വം വനം വകുപ്പിനു തന്നെയാണെന്നും മന്ത്രി പ്രതികരിച്ചു. സംഭവത്തിൽ വിശദമായ റിപ്പോർട്ട് ആവശ‍്യപ്പെട്ടിട്ടുണ്ടെന്നും തുടർനടപടികൾ ചർച്ച ചെയ്യാൻ യോഗം ചേരുമെന്നും മന്ത്രി വ‍്യക്തമാക്കി. അതിരപ്പിള്ളി പുല്ലേർ കാട്ട് മോഹനൻ എന്ന 65 വയസുകാരനാണ് കാട്ടാന ആക്രമണത്തിൽ‌ പുലർച്ചെ മരിച്ചത്. കാട്ടാന

കാട്ടാന ആക്രമണം തടയാൻ മന്ത്രിയുടെ കൈയിൽ ഒറ്റമൂലിയില്ലെന്ന് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ Read More »

ശബരിമല സ്വർണക്കൊള്ള കേസിൽ ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് എസ്.ഐ.റ്റിയ്ക്ക് ലഭിച്ചു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത‍്യേക അന്വേഷണ സംഘത്തിന് ശാസ്ത്രീയ പരിശോധന റിപ്പോർട്ട് ലഭിച്ചു. കട്ടിളപ്പാളികൾ മാറ്റിയിട്ടില്ലെന്നും പൂശിയ സ്വർണം മാത്രമാണ് മാറ്റിയതെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. ജംഷഡ്പൂരിലെ ലാബിലെ പരിശോധന റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. എട്ട് സാംപിൾ പരിശോധന ഫലങ്ങൾ കൈമാറിയിട്ടുണ്ട്. ദ്വാരപാലക ശിൽപ്പപാളി, കട്ടിളപാളി എന്നിവയിൽ നിന്നുമാണ് സാംപിൾ ശേഖരിച്ചത്. കേസിൽ നിർണായക രേഖയാണ് എസ്ഐടിക്ക് ലഭിച്ചിരിക്കുന്നത്. നിലവിലെ കട്ടിളപ്പാളിയിലെയും ദ്വാരപാലക ശിൽപ്പത്തിലെയും സ്വർണത്തിൻറെ അളവ് 1998ലെ കണക്കിൽ നിന്നും മാറ്റമുണ്ടോ എന്നാണ് അറിയേണ്ടത്.

ശബരിമല സ്വർണക്കൊള്ള കേസിൽ ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് എസ്.ഐ.റ്റിയ്ക്ക് ലഭിച്ചു Read More »

പിണറായി വിജയൻ പ്രതിപക്ഷ നേതാവ് ആകരുതായിരുന്നുവെന്ന് കവി കെ സച്ചിദാനന്ദൻ

തൃശൂർ: മുൻ മുഖ‍്യമന്ത്രി പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയതിൽ പ്രതികരണവുമായി കവി സച്ചിദാനന്ദൻ. പിണറായി വിജയൻ പ്രതിപക്ഷ നേതാവ് ആകരുതായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പിൽ തെറ്റുപറ്റിയെന്നും അദ്ദേഹം വിമർശിച്ചു. പിണറായി പ്രതിപക്ഷ നേതാവാകുമെന്ന് താൻ കരുതിയിരുന്നില്ലെന്നും കൂടുതൽ ഊർജസ്വലനായ, അല്ലെങ്കിൽ ഊർജസ്വലയായ ഒരാളെ കണ്ടെത്തേണ്ടിയിരുന്നില്ലെയെന്ന ചോദ‍്യം എല്ലാവരെയും പോലെ തനിക്കുമുണ്ടെന്നും മുഖ‍്യമന്ത്രിയായിരുന്നയാൾ പ്രതിപക്ഷ നേതാവാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും സച്ചിദാനന്ദൻ പറഞ്ഞു. 80 ആം ജന്മദിനത്തിൽ മാധ‍്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയൻറെ കണ്ണൂരിലെ വീട്ടിൽ അടക്കം റെയ്ഡ് നടത്തിയ

പിണറായി വിജയൻ പ്രതിപക്ഷ നേതാവ് ആകരുതായിരുന്നുവെന്ന് കവി കെ സച്ചിദാനന്ദൻ Read More »

പെരിയ ഇരട്ടക്കൊലക്കേസിൽ പ്രതികളായ നാല് പേരുടെ പരോൾ താത്കാലികമായി തടഞ്ഞു

കണ്ണൂർ: പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊന്ന കേസിൽ പ്രതികളായ നാലു പേരുടെ പരോൾ താത്കാലികമായി തടഞ്ഞു. ആഭ‍്യന്തര വകുപ്പ് അന്വേഷണ റിപ്പോർട്ട് പരിശോധിച്ച ശേഷമായിരിക്കും തുടർനടപടി. പ്രതികൾക്ക് കൂട്ടത്തോടെ പരോൾ അനുവദിച്ചത് വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ചട്ടങ്ങൾ ലംഘിച്ച് എല്ലാ പ്രതികൾക്കും പരോൾ നൽകിയെന്നതായിരുന്നു പ്രധാന പരാതി. ഇതിന് പിന്നാലെ ആഭ‍്യന്തര മന്ത്രി രമേശ് ചെന്നിത്തല അടിയന്തര റിപ്പോർട്ട് ആവശ‍്യപ്പെടുകയായിരുന്നു. എൽഡിഎഫ് സർക്കാർ അധികാരം ഒഴിയുന്നതിന് തൊട്ടു മുൻപായിരുന്നു പ്രതികൾക്ക് പരോൾ അനുവദിച്ചത്.

പെരിയ ഇരട്ടക്കൊലക്കേസിൽ പ്രതികളായ നാല് പേരുടെ പരോൾ താത്കാലികമായി തടഞ്ഞു Read More »

‌ഷുഹൈബ് വധക്കേസിൽ വിചാരണ ജൂൺ ഒന്ന് വരെ നിർത്തി വയ്ക്കാൻ കോടതി ഉത്തരവ്

കണ്ണൂർ: യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിചാരണ ജൂൺ ഒന്നു വരെ നിർത്തി വയ്ക്കാൻ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയുടെ ഉത്തരവ്. ജൂൺ ഒന്നിന് ഹർജിയിൽ കോടതി വിധി പറയും. അതേസമയം, കേസിലെ പ്രതികൾക്ക് കഴിഞ്ഞ ദിവസം ജാമ‍്യം നൽകിയിരുന്നു. ഷുഹൈബിനെ എടയന്നൂർ തെരൂരിൽ വച്ച് കാറിലെത്തിയ നാലംഗ സംഘം വെട്ടുകയായിരുന്നു. ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെയായിരുന്നു ഷുഹൈബ് മരിച്ചത്.

‌ഷുഹൈബ് വധക്കേസിൽ വിചാരണ ജൂൺ ഒന്ന് വരെ നിർത്തി വയ്ക്കാൻ കോടതി ഉത്തരവ് Read More »

മാസപ്പടിക്കേസിലെ ഇ.ഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് സിഎംആർഎൽ

കൊച്ചി: മുൻ മുഖ‍്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻറെ മകൾ‌ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസിലെ ഇഡി അന്വേഷണം തടയണമെന്ന് ആവശ‍്യപ്പെട്ട് സിഎംആർഎൽ ഹൈക്കോടതിയെ സമീപിച്ചു. മുൻപും സമാന ആവശ‍്യം ഉന്നയിച്ചുവെങ്കിലും സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇഡി നടത്തിയ മിന്നൽ പരിശോധനയുമായി ബന്ധപ്പെട്ട് വീണ വിജയനെ ഇഡി ചോദ‍്യം ചെയ്യാൻ വിളിപ്പിക്കാനിരിക്കെയാണ് സിഎംആർഎൽ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. നോട്ടീസ് നൽകുന്ന കാര‍്യം സംബന്ധിച്ച് വെള്ളിയാഴ്ചയോടെ തീരുമാനമുണ്ടായേക്കും.

മാസപ്പടിക്കേസിലെ ഇ.ഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് സിഎംആർഎൽ Read More »

കെ.പി.സി.സി പ്രസിഡൻ്റ് സ്ഥാനം; കടുത്ത മത്സരവുമായി മുൻ എം.എൽ.എ ജോസഫ് വാഴക്കനും നിലവിലെ എം.എൽ.എ മാത്യു കുഴലനാടനും

തിരുവനന്തപുരം: കെപിസിസി പ്രസിഡൻ്റ് സ്ഥാനത്തേക്ക് കടുത്ത മത്സരവുമായി മൂവാറ്റുപുഴയുടെ മുൻ എംഎൽഎ ജോസഫ് വാഴക്കനും നിലവിലെ എംഎൽഎ മാത്യു കുഴലനാടനും. നിയമസഭാ തിരഞ്ഞെടുപ്പിലെ വൻ വിജയത്തിന് ശേഷം നിലവിലെ കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് മന്ത്രി ആയതു മൂലം ഒഴിവു വരുന്ന കെപിസിസി പ്രസിഡൻറ് സ്ഥാനത്തേക്ക് മൂവാറ്റുപുഴയുടെ പ്രതിനിധികൾ ആയിരുന്നവർ തമ്മിലടിക്കുന്നത് കൗതുകം ആയിരിക്കുകയാണ്. വൻഭൂരിപക്ഷത്തിൽ മൂവാറ്റുപുഴയിൽ നിന്ന് ജയിച്ച് എംഎൽഎ ആയ മാത്യു കുഴൽ നാടൻ മന്ത്രിയാകും എന്ന് ഉറപ്പിച്ചതാണ്. പക്ഷേ അവസാന ഘട്ടത്തിലെ ബലാബലത്തിൽ

കെ.പി.സി.സി പ്രസിഡൻ്റ് സ്ഥാനം; കടുത്ത മത്സരവുമായി മുൻ എം.എൽ.എ ജോസഫ് വാഴക്കനും നിലവിലെ എം.എൽ.എ മാത്യു കുഴലനാടനും Read More »

പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും വിലപിടിപ്പുള്ളതൊന്നും നഷ്‌ടമായിട്ടില്ലെന്ന് ഭരണസമിതി

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷാവീഴ്ച സംബന്ധിച്ച പൊലീസ് റിപ്പോർട്ട് തള്ളി ക്ഷേത്രഭരണസമിതി. നേരിട്ട് പരിശോധന നടത്തിയെന്നും വിലപിടിപ്പുള്ള ഒന്നും മോഷണം പോയിട്ടില്ലെന്നും ക്ഷേത്രസമിതി അറിയിച്ചു. പൊലീസ് റിപ്പോർട്ടിനെതിരേ ഭരണസമിതി സർക്കാരിന് കത്ത് നൽകും. പൊലീസ് റിപ്പോർട്ടിനെക്കുറിച്ച് ക്ഷേത്ര ഭരണ സമിതിയോട് മന്ത്രി കെ.മുരളീധരൻ വിശദീകരണം തേടിയിരുന്നു. ഇൻറലിജൻസ് എഡിജിപി പി. വിജയൻറെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ സംസ്ഥാന പൊലീസ് മേധാവി രവദ ചന്ദ്രശേഖർ ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കൾ കാണാതാകുന്നുവെന്ന് ചൂണ്ടിക്കാട്ടി ആഭ്യന്തര സെക്രട്ടറിക്ക് കത്തു നൽകുകയായിരുന്നു. പിന്നാലെയാണ് ഈ

പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും വിലപിടിപ്പുള്ളതൊന്നും നഷ്‌ടമായിട്ടില്ലെന്ന് ഭരണസമിതി Read More »

പുനെയിലെ വിഷമദ്യ ദുരന്തത്തിൽ 16 പേർ മരിച്ചു; നിരവധി ആളുകൾക്ക് കാഴ്ചയും നഷ്ടപ്പെട്ടു

പുനെ: മഹാരാഷ്ട്രയിലെ പുനെയിൽ വിഷമദ്യം കഴിച്ച് 16 പേർ മരിച്ചു. പിംച്രി ചിഞ്ചുവാട്ട് മേഖലയിലാണ് ദുരന്തമുണ്ടായത്. വ്യാജ മദ്യം കഴിച്ച നിരവധി പേർക്ക് കാഴ്ചയും നഷ്ടപ്പെട്ടിടുകയും ആന്തരികാവയവങ്ങളെ ഗുരുതരമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്. നിരവധി പേരാണ് ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്നത്. വ്യാജമദ്യം നിർമിച്ച യോഗേഷ് വാങ്കടെ എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഇയാളിൽ നിന്ന് മെത്തനോൾ ചേർത്ത ഏകദേശം 200 ലിറ്ററിലധികം വ്യാജമദ്യവും പൊലീസ് പിടിച്ചെടുത്തുയ യോഗേഷ് മുൻപും സമാനമായ രീതിയിൽ അനധികൃത മദ്യവിൽപ്പന നടത്തിയ കേസുകളിൽ

പുനെയിലെ വിഷമദ്യ ദുരന്തത്തിൽ 16 പേർ മരിച്ചു; നിരവധി ആളുകൾക്ക് കാഴ്ചയും നഷ്ടപ്പെട്ടു Read More »

വിനേഷ് ഫോഗട്ടിന് അനുകൂല വിധിയുമായി സുപ്രീം കോടതി

ന്യൂഡൽഹി: ഗുസ്തി താരം വിനേഷ് ഫോഗട്ടിന് അനുകൂലമായ ഉത്തരവുമായി സുപ്രീം കോടതി. ഏഷ്യൻ ഗെയിംസിൻറെ സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാമെന്ന ഡൽഹി ഹൈക്കോടതിയുടെ വിധിയിൽ ഇടപെടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഹൈക്കോടതി വിധിക്കെതിരേ ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ നൽകിയ അപ്പീലിലാണ് സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്. അവൾ രാജ്യത്തിൻറെ അഭിമാനമാണെന്നും മറ്റാരുടെയെങ്കിലും കാര്യമായിരുന്നുവെങ്കിൽ കാര്യങ്ങൾ വ്യത്യസ്തമായേനേ എന്നും കോടതി പരാമർശിച്ചു. ജസ്റ്റിസ്മാരായ പി.എസ്. നരസിംബ, അലോക് അരാധേ എന്നിവരടങ്ങുന്ന ബെഞ്ചാണ് അപ്പീൽ ഹർജി പരിഗണിച്ചത്. നിങ്ങൾ മികച്ച ഗുസ്തിതാരമാണ്,

വിനേഷ് ഫോഗട്ടിന് അനുകൂല വിധിയുമായി സുപ്രീം കോടതി Read More »

വന്ദേ മാതരം പൂർണമായി ആലപിച്ചില്ല: തുടക്കത്തിലേ ലോക് ഭവനെ തള്ളി സർക്കാർ

തിരുവനന്തപുരം: നയപ്രഖ്യാപന ദിനത്തിൽ വന്ദേ മാതരം പൂർണമായി ആലപിക്കണമെന്ന ലോക്ഭവൻ നിർദേശത്തെ അവഗണിച്ച് യുഡിഎഫ് സർക്കാർ. ഗവർണർ രാജേന്ദ്ര ആർലേക്കറിൻറെ നയപ്രഖ്യാപന പ്രസംഗത്തിനു മുൻപ് വന്ദേമാതരത്തിൻറെ ആദ്യഭാഗമായ ആറു വരികളുടെ ഈണം മാത്രം ബാൻഡിൽ വായിച്ച് നിർത്തുകയായിരുന്നു. പൊലീസ് ബാൻഡ് ആണ് വന്ദേമാതരം വായിച്ചത്. മുഖ്യമന്ത്രി വി.ഡി സതീശൻറെ നിർദേശപ്രകാരമാണ് വന്ദേമാതരം പൂർണമായി ആലപിക്കാതിരുന്നതെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. എന്നാൽ സത്യപ്രതിജ്ഞാ ചടങ്ങുകൾ നിയന്ത്രിച്ചിരുന്നത് ലോക്ഭവനാണെന്നാണ് യുഡിഎഫിൻറെ

വന്ദേ മാതരം പൂർണമായി ആലപിച്ചില്ല: തുടക്കത്തിലേ ലോക് ഭവനെ തള്ളി സർക്കാർ Read More »

നയപ്രഖ്യാപന പ്രസംഗത്തിനിടെ ഗുരുതര ചട്ടലംഘനം

തിരുവനന്തപുരം: സംസ്ഥാനത്ത് വി.ഡി സതീശൻ സർക്കാരിൻറെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിനിടെ ഗുരുതര ചട്ടലംഘനം. ഗവർണർ രാജേന്ദ്ര അർലേക്കർക്കൊപ്പം സംസ്ഥാന പൊലീസ് മേധാവി രവദ ചന്ദ്രശേഖർ നിയമസഭയ്ക്കുള്ളിൽ പ്രവേശിച്ചു. പിന്നീട് മറ്റൊരു വഴിയിലൂടെ ഇദ്ദേഹം പുറത്തേക്ക് പോവുകയായിരുന്നു. സഭയ്ക്ക് അകത്ത് കടക്കാൻ പ്രോട്ടോകോൾ പ്രകാരം ഡിജിപിക്ക് അനുമതിയില്ല. എന്നിട്ടും ഡിജിപി പ്രവേശിച്ചു. ഇത് പതിവില്ലാത്ത കീഴ്‌വഴക്കമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. പ്രോട്ടോകോൾ ലംഘനം ഉദ്യോഗസ്ഥരും ശ്രദ്ധയിപ്പെടുത്തി. സഭാതലത്തിൽ പ്രവേശിച്ച ശേഷം മറ്റൊരു വഴിയിലൂടെ ഡിജിപി പുറത്ത്

നയപ്രഖ്യാപന പ്രസംഗത്തിനിടെ ഗുരുതര ചട്ടലംഘനം Read More »

ഇ.ഡിയെ ആക്രമിച്ചത് സാംപിൾ മാത്രം; പോലീസിനെതിരെ ഭീഷണിയുമായി സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു

പാലക്കാട്: പൊലീസിനെതിരെ ഭീഷണി പ്രസംഗവുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു. സിപിഎം പ്രവർത്തകരോട് മാന‍്യത വിട്ട് പെരുമാറിയാൽ നെഞ്ചത്ത് കയറി താളമേളം ചവിട്ടുമെന്നായിരുന്നു സുരേഷ് ബാബുവിൻറെ ഭീഷണി. പെോലീസ് ഗുണ്ടായിസം കാണിച്ചാൽ ഒതുക്കാനുള്ള കരുത്ത് ഇടത് മുന്നണിക്കുണ്ടെന്നും ഇഡിയെ ആക്രമിച്ചത് സാംപിൾ വെടിക്കെട്ടാണെന്നും പൂരം കാണാൻ കിടക്കുന്നതേയുള്ളൂയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ മുഖ‍്യമന്ത്രി പിണറായി വിജ‍യൻറെ വീട്ടിൽ‌ ഇഡി നടത്തിയ റെയ്ഡിനെതിരായ പ്രതിഷേധത്തിനിടെയായിരുന്നു ഭീഷണി പ്രസംഗം.

ഇ.ഡിയെ ആക്രമിച്ചത് സാംപിൾ മാത്രം; പോലീസിനെതിരെ ഭീഷണിയുമായി സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു Read More »

ഇന്ദിരാ ഗ്യാരണ്ടി, സ്കൂളുകളിലും ആർത്തവ അവധി: സർക്കാരിൻറെ ആദ്യ നയപ്രഖ്യാപനം: പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനത്തിനും ഇതോടെ തുടക്കമായി

തിരുവനന്തപുരം: ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് ഉൾപ്പെടെയുള്ള ഇന്ദിരാഗ്യാരണ്ടി ആവർത്തിച്ച് യുഡിഎഫ് സർക്കാരിൻറെ ആദ്യ നയപ്രഖ്യാപനം. ഗവർണർ രാജേന്ദ്ര ആൽലേക്കറാണ് നയപ്രഖ്യാപനം നടത്തുന്നത്. മുഖ്യമന്ത്രി വി.ഡി സതീശൻ, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, പാർലമെൻറ് കാര്യമന്ത്രി സണ്ണി ജോസഫ് എന്നിവർ ചേർന്ന് ഗവർണറെ ആനയിച്ചു. പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനത്തിനും ഇതോടെ തുടക്കമായി. ഇന്ദിരാഗ്യാരണ്ടിക്കു പുറമേ സ്കൂൾ വിദ്യാർഥിനികൾക്ക് ആർത്തവ അവധി, സർക്കാർ, സ്വകാര്യ മേഖലകളിൽ ആറു മാസം വരെ പ്രസവ അവധി, വഖഫ് ബോർഡ് നവീകരണം, ഗവേഷക വിദ്യാർഥികൾക്ക്

ഇന്ദിരാ ഗ്യാരണ്ടി, സ്കൂളുകളിലും ആർത്തവ അവധി: സർക്കാരിൻറെ ആദ്യ നയപ്രഖ്യാപനം: പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനത്തിനും ഇതോടെ തുടക്കമായി Read More »

ബിനീഷ് കോടിയേരിക്ക് സി.പി.എം അംഗത്വം പുതുക്കി നൽകി

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണൻറെ മകൻ ബിനീഷ് കോടിയേരിക്ക് അംഗത്വം പുതുക്കി നൽകി സിപിഎം. മൂന്നു വർഷത്തിനു ശേഷമാണ് അംഗത്വം പുതുക്കി നൽകിയിരിക്കുന്നത്. 2020ൽ ലഹരിക്കേസിൽ അകപ്പെട്ടതിനു പിന്നാലെയാണ് ബിനീഷിന് പാർട്ടി അംഗത്വം നഷ്ടപ്പെട്ടത്. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തികഇടപാടുകളിലാണ് ബിനീഷ് ഇഡിയുടെ അറസ്റ്റിലായത്. 2023ൽ ബിനീഷ് കേസിൽ കുറ്റവിമുക്തനായി. അതിന് ശേഷം പലതവണ ബിനീഷ് അംഗത്വം പുതുക്കാനായി അപേക്ഷിച്ചിരുന്നുവെങ്കിലും പാർട്ടി തയാറായിരുന്നില്ല. ജില്ലാ നേത‌ൃത്വം അംഗത്വത്തിനായി ശുപാർശ ചെയ്തിരുന്നുവെങ്കിലും സംസ്ഥാന നേതൃത്വം തള്ളുകയായിരുന്നു പതിവ്. പിണറായി വിജയൻറെ

ബിനീഷ് കോടിയേരിക്ക് സി.പി.എം അംഗത്വം പുതുക്കി നൽകി Read More »

കോഴിക്കോട് ഊണ് മേശയിൽ നിന്ന് വീണ് മൂന്ന് വയസ്സുള്ള പെൺകു‍ഞ്ഞ് മരിച്ചു

കോഴിക്കോട്: ഊണു മേശയിൽ നിന്ന് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നു വയസുകാരി മരണത്തിന് കീഴടങ്ങി. കോഴിക്കോട് അത്താണി സ്വദേശി സുബിൻറെ മകൾ അലംകൃതയാണ് മരിച്ചത്. മേശയിൽ നിന്ന് വീണതിനെത്തുടർന്ന് കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. മെഡിക്കൽ കോളെജിൽ ചികിത്സയിലായിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കോഴിക്കോട് ഊണ് മേശയിൽ നിന്ന് വീണ് മൂന്ന് വയസ്സുള്ള പെൺകു‍ഞ്ഞ് മരിച്ചു Read More »

ചെപ്പുകുളം മാപ്പിളകുന്നേൽ എം.ജെ തോമസ് നിര്യാതനായി

ചെപ്പുകുളം: മാപ്പിളകുന്നേൽ എം.ജെ തോമസ് (79) നിര്യാതനായി. ഭൗതികശരീരം ശനിയാഴ്ച്ച(30/05/2026) രാവിലെ ഒമ്പതിന് വീട്ടിൽ കൊണ്ടുവരും. സംസ്കാരം ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടിൽ ആരംഭിച്ച് ചെപ്പുകുളം സെന്റ് തോമസ് പള്ളിയിൽ. ഭാര്യ അന്നക്കുട്ടി തോമസ് ചീനിക്കുഴി വെട്ടുകല്ലേൽ കുടുംബാംഗം. മക്കൾ: ജിജോ എം തോമസ്(അധ്യാപകൻ, ഗവ. ഹൈസ്കൂൾ, അടിമാലി), ജിൻ്റോ തോമസ്(ഹെഡ്മാസ്റ്റർ, മാർ മാത്യൂസ് യു.പി.എസ്, മീൻമുട്ടി), ഫാ. ആന്റോ തോമസ് MSFS (ദിവ്യജ്യോതി ആശ്രമം സുന്ദർഗഡ്, ഒഡീഷ). മരുമക്കൾ: ദീപാ അൽഫോൻസ് വള്ളോംപുരയിടത്തിൽ(ഹെഡ്മിസ്ട്രസ്, സെന്റ് ജോസഫ്സ് എൽ.പി

ചെപ്പുകുളം മാപ്പിളകുന്നേൽ എം.ജെ തോമസ് നിര്യാതനായി Read More »

ജല സമൃദ്ധിയിൽ ആനചാടികുത്ത്; സഞ്ചരികളുടെ ഒഴുക്കു തുടങ്ങി

തൊമ്മൻകുത്ത്: മഴയെത്തിയതോടെ ജല സമൃദ്ധിയിലായ ആനചാടിക്കുത്തിലേക്ക് സഞ്ചരികളുടെ പ്രവാഹം. കുത്തിന് മുകളിൽ വരെ വലിയ വാഹനങ്ങൾ എത്താനുള്ള റോഡ് ബി.എം.ബി.സി നിലവാരത്തിൽ പൂർത്തിയായതോടെ വാഹനങ്ങളുടെ നീണ്ട നിര അവധി ദിനത്തിൽ പോലും രൂപപ്പെട്ടു. ദിവസവും നൂറ് കണക്കിന് വാഹനങ്ങൾ എത്തുന്നുണ്ട്. റോഡ് പണി പൂർത്തിയാകുന്നതിന് മുമ്പ് കുത്തിന് താഴെ വാഹനങ്ങൾ ഇട്ടിട്ട് കുത്തനെയുള്ള കയറ്റം നടന്നു കയറിയാണ് സഞ്ചരികൾ എത്തിയിരുന്നത്. പ്രായമായ സഞ്ചരികൾക്ക് ഇത് ബുദ്ധിമുട്ട് ആയിരുന്നു. വാഹനങ്ങൾക്ക് കുത്തിന് തൊട്ട് അടുത്ത് വരെ എത്താൻ കഴിയുമെന്നത്

ജല സമൃദ്ധിയിൽ ആനചാടികുത്ത്; സഞ്ചരികളുടെ ഒഴുക്കു തുടങ്ങി Read More »

പ്ലസ് ടു പരീക്ഷയിൽ ഫുൾ മാർക്ക് നേടി എം.എ മെഹറിൻ

തൊടുപുഴ: പ്ലസ് ടു പരീക്ഷയിൽ 1200 ൽ 1200 മാർക്കും നേടി ഇടുക്കി ജില്ലയുടെ ഏക അഭിമാന താരമായി മാറിയിരിക്കുകയാണ് കരിമണ്ണൂർ സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളിലെ ബയോളജി സയൻസ് വിദ്യാർത്ഥിനി എം.എ. മെഹറിൻ ഫാത്തിമ. മങ്ങാട്ടുകവല വെറ്റിനറി കേന്ദ്രത്തിൽ ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർ മുളപ്പുറം കോട്ടക്കവലയിൽ മാഞ്ഞുമറ്റത്തിൽ അജീവിന്റെയും ആലക്കോട് കോ-ഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാരി സജീനയുടെയും രണ്ടു മക്കളിൽ മൂത്ത മകളാണ് മെഹറിൻ ഫാത്തിമ. സെന്റ് ജോസഫ് ഹൈസ്കൂളിലെ തന്നെ എട്ടാംക്ലാസ് വിദ്യാർത്ഥിനിയായ എം.എ. നെസ്രിൻ ഫാത്തിമയാണ്

പ്ലസ് ടു പരീക്ഷയിൽ ഫുൾ മാർക്ക് നേടി എം.എ മെഹറിൻ Read More »

ഇ.ഡിയെ ആക്രമിച്ചത് തിരുവനന്തപുരം നഗരത്തിന് നാണക്കേടുണ്ടാക്കിയെന്ന് മേയർ വി.വി രാജേഷ്

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മുഖ‍്യമന്ത്രി പിണറായി വിജയൻറെ തിരുവനന്തപുരത്തെ വീട്ടിൽ പരിശോധനക്കെത്തിയ ഇഡി ഉദ‍്യോഗസ്ഥരുടെ കാർ സിപിഎം പ്രവർത്തകർ അടിച്ചു തകർത്ത സംഭവം തിരുവനന്തപുരം നഗരത്തിന് നാണക്കേടുണ്ടാക്കിയെന്ന് മേയർ വി.വി രാജേഷ്. ആക്രമണത്തിന് നേതൃത്വം വഹിച്ചത് തിരുവനന്തപുരത്തെ കുപ്രസിദ്ധ ഗുണ്ടകളാണെന്നു പറഞ്ഞ മേയർ കൂടുതൽ പേരെ അറസ്റ്റ് ചെയ്യാനുണ്ടെന്നും അവരെ കണ്ടുപിടിക്കാതിരിക്കുന്നത് തിരുവനന്തപുരത്ത് കൂടുതൽ സംഘർഷത്തിന് സാധ‍്യതയുണ്ടാകുമെന്നും കൂട്ടിച്ചേർത്തു.

ഇ.ഡിയെ ആക്രമിച്ചത് തിരുവനന്തപുരം നഗരത്തിന് നാണക്കേടുണ്ടാക്കിയെന്ന് മേയർ വി.വി രാജേഷ് Read More »

ചോറ്റാനിക്കര ക്ഷേത്ര പരിസരത്തെ മാലിന്യ പ്രശ്നത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ

കൊച്ചി: ചോറ്റാനിക്കര ക്ഷേത്ര പരിസരത്തെ മാലിന‍്യ പ്രശ്നത്തിൽ ഇടപ്പെട്ട് ഹൈക്കോടതി. ശുചീകരണ പ്രവർത്തനങ്ങൾ അടിയന്തരമായി നടത്തണമെന്നും വീഴ്ച ആവർത്തിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും കോടതി താക്കീത് നൽകി. ഇതുവരെ മാലിന‍്യ പ്രശ്നത്തിൽ എന്തെല്ലാം നടപടി സ്വീകരിച്ചുവെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് സത‍്യവാങ്മൂലം നൽകണമെന്നും കോടതി ആവശ‍്യപ്പെട്ടു. കേസ് ജൂൺ ഒന്നിന് വീണ്ടും പരിഗണിക്കും. ക്ഷേത്ര പരിസരം ഇങ്ങനെ സംരക്ഷണമില്ലാതെ തുടരുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്ന് കോടതി വ‍്യക്തമാക്കി.

ചോറ്റാനിക്കര ക്ഷേത്ര പരിസരത്തെ മാലിന്യ പ്രശ്നത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ Read More »

മലപ്പുറത്ത് ലഹരി സംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ പൊലീസ് ഉദ‍്യോഗസ്ഥനെതിരേ നടപടി

മലപ്പുറം: ലഹരി സംഘവുമായി ബന്ധമുള്ള പൊലീസ് ഉദ‍്യോഗസ്ഥനെതിരേ നടപടി സ്വീകരിച്ചു. മലപ്പുറം കരിപ്പൂർ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഡ്രൈവറായ ഷറഫുദ്ദീനെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തു. 2026 ജനുവരി 22ന് കരിപ്പൂരിലെ ഒരു വീട്ടിൽ നിന്നും 40 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലെ പ്രധാന പ്രതിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിൻറെ അടിസ്ഥാനത്തിലാണ് നടപടി. സമാന കേസിൽ ഗോവിന്ദരാജ് എന്ന പൊലീസുകാരനെയും സസ്പെൻഡ് ചെയ്തിരുന്നു. ജില്ല സ്പെഷ‍്യൽ ബ്രാഞ്ച് ഡിവൈഎസ്പിയുടെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് നടപടി.

മലപ്പുറത്ത് ലഹരി സംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ പൊലീസ് ഉദ‍്യോഗസ്ഥനെതിരേ നടപടി Read More »

റിട്ടയേ‍ഡ് പോലീസ് സബ് ഇൻസ്പെക്ടർ ഷാജി വർ​ഗീസ് നിര്യാതനായി

കലൂർ: റിട്ടയേ‍ഡ് പോലീസ് സബ് ഇൻസ്പെക്ടർ പയ്യാവ് തുരുത്തിപ്പിള്ളിൽ ഷാജി വർ​ഗീസ്(59) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ വെള്ളി (29/05/2026) രാവിലെ 10 ന് വീട്ടിൽ ആരംഭിച്ച് കലൂർ സെൻ്റ് ജോൺ ദ ബാപ്റ്റിസ്റ്റ് പള്ളിയിൽ. ഭൗതീക ശരീരം വ്യാഴാഴ്ച്ച വൈകിട്ട് 5.30ന് ഈസ്റ്റ് കലൂർ മേനോൻ പടിയിലുള്ള വീട്ടിൽ കൊണ്ടുവരും. ഭാര്യ ഷാൻ്റി മുരിക്കാശ്ശേരി വരകുകാലാപറമ്പിൽ കുടുംബാം​ഗമാണ്. മക്കൾ: ജെറിൻ ഷാജി, ജെനി ഷാജി. തൊടുപുഴ ട്രാഫിക് പോലീസ് സ്റ്റേഷനിൽ നിന്നാണ് വിരമിച്ചത്.

റിട്ടയേ‍ഡ് പോലീസ് സബ് ഇൻസ്പെക്ടർ ഷാജി വർ​ഗീസ് നിര്യാതനായി Read More »

തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ സ്വർണക്കട്ടികൾ കാണാതായ സംഭവത്തിൽ ഡി.ജി.പി റിപ്പോർട്ട് മന്ത്രിക്ക് കൈമാറും

തിരുവനന്തപുരം: ശ്രീ പത്മനാഭ ക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ച സ്വർണക്കട്ടികളും നാണയങ്ങളും കാണാതായ സംഭവത്തിൽ ഡിജിപി നൽകിയ റിപ്പോർട്ട് ആഭ‍്യന്തര സെക്രട്ടറി ആഭ‍്യന്തര മന്ത്രിക്ക് കൈമാറും. ക്ഷേത്രത്തിലുണ്ടായ സുരക്ഷാ വീഴ്ചയിൽ ഭരണസമിതി വെള്ളിയാഴ്ച യോഗം ചേരും. പൊലീസ് റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് യോഗം ചേരുന്നത്. എഡിജിപി എസ്. ശ്രീജിത്ത് ആഭ‍്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് 2026 മേയ് 15ന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ക്ഷേത്രത്തിലെ അമൂല‍്യ വസ്തുക്കൾ കാണാതായെന്നായിരുന്നു റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം സംസ്ഥാന പൊലീസ് മേധാവി അഡീഷണൽ

തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ സ്വർണക്കട്ടികൾ കാണാതായ സംഭവത്തിൽ ഡി.ജി.പി റിപ്പോർട്ട് മന്ത്രിക്ക് കൈമാറും Read More »

തിരുവനന്തപുരം ഹാപ്പിലാൻറ് അമ്യൂസ്മെൻറ് പാർക്കിൽ റൈഡ് തകർന്ന് വീണ് അഞ്ച് പേർക്ക് പരുക്ക്

തിരുവനന്തപുരം: വെമ്പായത്തെ ഹാപ്പിലാൻറ് അമ്യൂസ്മെൻറ് പാർക്കിൽ റൈഡ് തകർന്നു വീണ് അഞ്ച് പേർക്ക് പരുക്ക്. പാർക്കിൻറെ ജയൻറ് വീൽ പൊട്ടിയതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. പരുക്കേറ്റവരിൽ രണ്ട് പേർ കുട്ടികളാണ്. അപകടത്തിൽ പരിക്കേറ്റ അഞ്ച് പേരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാ​ഗർകോവിൽ സ്വദേശികളായിരുന്നു റൈഡ‍ിൽ ഉണ്ടായിരുന്നു. അവധിക്കാലം ആയതിനാൽ പാർക്കിൽ തിരക്കുണ്ടായിരുന്നു. റൈഡിൽ 30ലധികം ആളുകൾ ഉണ്ടായിരുന്നു. പാർക്കിലെ ജീവനക്കാരാണ് ആദ്യഘട്ട രക്ഷാപ്രവർത്തനം നടത്തിയത്. പൊലീസ് സംഭവ സ്ഥലത്തെത്തിയത്.

തിരുവനന്തപുരം ഹാപ്പിലാൻറ് അമ്യൂസ്മെൻറ് പാർക്കിൽ റൈഡ് തകർന്ന് വീണ് അഞ്ച് പേർക്ക് പരുക്ക് Read More »

മുൻ മന്ത്രി വീണാ ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു

കൊല്ലം: മുൻ മന്ത്രി വീണാ ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. കൊല്ലം മടത്തറക്ക് സമീപമാണ് അപകടമുണ്ടായത്. കനത്ത മഴയെ തുടർന്ന് വാഹനം തെന്നി മാറിയതാണ് അപകട കാരണമെന്നാണ് നിഗമനം. ആരുടേയും പരിക്കുകൾ ഗുരുതരമല്ല. അപകടത്തിന് പിന്നാലെ കുടുംബം മറ്റൊരു വാഹനത്തിൽ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു.

മുൻ മന്ത്രി വീണാ ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു Read More »

മഴ മുന്നറിയിപ്പിൽ മാറ്റം; കേരളത്തിൽ ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. എട്ടു ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഞായറാഴ്ച വരെ മഴയ്‌ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറിൽ 30-40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. അടുത്ത മൂന്ന് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം:- 28/05/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ. 29/05/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,

മഴ മുന്നറിയിപ്പിൽ മാറ്റം; കേരളത്തിൽ ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് Read More »

അക്രമം ഇങ്ങനെയൊന്നുമല്ല; ഇ.ഡിയെ ആക്രമിച്ച സംഭവത്തിൽ ന്യായീകരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ വീടുകളിൽ ഇഡി റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ്. ഇത് ആക്രമണമല്ല, അക്രമം ഇങ്ങനെയൊന്നുമല്ല. നിയന്ത്രിക്കാനാവാത്ത ഒരു ചെറിയ പ്രതികരണമാണ് അവിടെ ഉണ്ടായത് എന്നായിരുന്നു സ്വരാജിൻറെ പ്രതികരണം. വി.ഡി സതീശൻ കൻറോൺമെൻറ് ഹൗസ് ഒഴിയാത്തത് ഇഡിക്ക് സുഗമമായ വഴിയൊരുക്കാൻ വേണ്ടിയാണെന്നും എം സ്വരാജ് പറഞ്ഞു. കൻറേൺമെൻറ് ഹൗസ് ഒഴിഞ്ഞു കൊടുക്കാതെ കുറച്ചു നാൾ കൂടി മാറി നിൽക്കുന്നു എന്ന അന്തരീക്ഷം സൃഷ്ടിച്ച്, ഈ

അക്രമം ഇങ്ങനെയൊന്നുമല്ല; ഇ.ഡിയെ ആക്രമിച്ച സംഭവത്തിൽ ന്യായീകരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ് Read More »

റെയിഡിനിടെ ഇ.ഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച സംഭവം: വിശദീകരണം തേടി ആഭ്യന്തര മന്ത്രി ഡി.ജി.പിയെ വിളിച്ചു വരുത്തി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ വീട്ടിലുൾപ്പെടെ നടത്തിയ ഇഡി റെയ്ഡിനു പിന്നാലെയുണ്ടായ ആക്രമണത്തിൽ വിമർശനം നേരിട്ട് ആഭ്യന്തര വകുപ്പ്. വിശദീകരണം നൽകുന്നതിനായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഡിജിപി റവാഡ ചന്ദ്രശേഖറിനെ വിളിച്ചു വരുത്തി. ഇൻറലിജൻസ് ഐജി പി. വിജയൻ, ഉപദേഷ്ടാവും മുൻ ഡിജിപിയുമായ ഹേമചന്ദ്രൻ എന്നിവരും ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കൂടിക്കാഴ്ചയ്ക്കായി എത്തിച്ചേർന്നിട്ടുണ്ട്. വിഷയത്തിൽ കേന്ദ്ര സർക്കാരും ഗവർണറും വിശദീകരണം തേടിയിരുന്നു. അതിൽ മറുപടി നൽകുന്നതിൻറെ മുന്നോടിയായാണ് കൂടിക്കാഴ്ച വിഷയത്തിൽ ഡിജിപിയും ആഭ്യന്തര മന്ത്രിയുമായി

റെയിഡിനിടെ ഇ.ഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച സംഭവം: വിശദീകരണം തേടി ആഭ്യന്തര മന്ത്രി ഡി.ജി.പിയെ വിളിച്ചു വരുത്തി Read More »

ഗംഗാ നദിയിലുണ്ടായ ബോട്ട് അപകടത്തിൽ രണ്ട് പേർ മരിച്ചു

പറ്റ്ന: ഗംഗാ നദിയിൽ ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ 2 മരണം. വ്യാഴാഴ്ച്ച പറ്റ്ന ജില്ലയിലെ ഉമാനാഥി ഗംഗാ ഘട്ടിലാണ് സംഭവം. ഒട്ടേറെപേരെ കാണാനായിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരും. തെരച്ചിൽ തുടരുകയാണ്. ശക്തമായ കാറ്റാണ് അപകടത്തിന് കാരണമെന്നാണ് വിവരം. 15 ഓളം പേരാണ് ബോട്ടിലുണ്ടായിരുന്നതെന്നാണ് വിവരം. ചിലരെ പ്രദേശവാസികൾ രക്ഷപ്പെടുത്തിയിട്ടുണ്ട്. 7 ഓളം പേരെയാണ് കാണാതായിരിക്കുന്നത്.

ഗംഗാ നദിയിലുണ്ടായ ബോട്ട് അപകടത്തിൽ രണ്ട് പേർ മരിച്ചു Read More »

കർണാടകയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാജി ഉടൻ

ബാംഗ്ലൂർ: രാജി പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. വ്യാഴാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ കാവേരിയിൽ മന്ത്രിസഭാംഗങ്ങൾക്ക് ഒരുക്കിയ പ്രാതൽ വിരുന്നിന് ശേഷമാണ് രാജി പ്രഖ്യാപിച്ചത്. മന്ത്രിമാരെല്ലാം ഡി.കെ. ശിവകുറിനെ പിന്തുണയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗവർണർ താവർ ചന്ദ് ഗഹ്‌ലോതിനെ സന്ദർശിക്കാൻ സിദ്ധരാമയ്യ സമയം തേടിയിട്ടുണ്ട്. വ്യാഴാഴ്ച്ച തന്നെ രാജി ഉണ്ടാവുമെന്നാണ് വിവരം. ഡികെ തന്നെയാവും മുഖ്യമന്ത്രിയെന്നാണ് പുറത്തു വരുന്ന വിവരം. ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറുമായി പ്രഭാത ഭക്ഷണം കഴിച്ച ശേഷമാണ് അദ്ദേഹം ഗവർണറെ കാണാൻ പുറപ്പെട്ടത്. കൂടിക്കാഴ്ചയ്ക്കൊടുവിൽ ഡികെ

കർണാടകയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാജി ഉടൻ Read More »

ഇഡി ഉദ്യോഗസ്ഥരെ ആക്രമിക്കാൻ പൊലീസ് സൗകര്യമുണ്ടാക്കിയെന്ന് ഇൻറലിജൻസ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ വീട്ടിൽ പരിശോധന നടത്തിയതിനു പിന്നാലെ ഇഡി ഉദ്യോഗസ്ഥർക്കു നേരെ ആക്രമണമുണ്ടായതിൽ പൊലീസിൽ ഗുരുത വീഴ്ചയെന്ന് ഇൻറലിജൻസ് റിപ്പോർട്ട്. ഇഡി ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിച്ച് തകർക്കാൻ ഇടതുപ്രവർത്തകർക്ക് പൊലീസ് സൗകര്യം ചെയ്തു കൊടുത്തുവെന്ന സംശയവും റിപ്പോർട്ടിലുണ്ട്. ഇഡി ഉദ്യോഗസ്ഥർ പുറത്തേക്കിറങ്ങുന്നതിനു മുൻപ് സംരക്ഷണം ഉറപ്പാക്കാൻ പൊലീസിന് കഴിഞ്ഞില്ല. വാഹനത്തിന് പൊലീസ് സംരക്ഷണവലയം തീർത്തില്ല. ആക്രമണം ആരംഭിച്ചപ്പോൾ പിന്തിരിപ്പിക്കാനുള്ള ശ്രമവും ഉണ്ടായില്ല. തിരുവനന്തപുരത്തെ പിണറായി വിജയനെ വാടകവീടിനു സമീപം ഡിസിപിയുടെ നേതൃത്വത്തിലാണ് സുരക്ഷ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിക്കാൻ പൊലീസ് സൗകര്യമുണ്ടാക്കിയെന്ന് ഇൻറലിജൻസ് Read More »

തിരുവനന്തപുരത്തെ ബി.ജെ.പി കൗൺസിലറെ കാണാനില്ലെന്ന് സി.പി.എം

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ സുഗതനെ കാണാനില്ലെന്ന ആരോപണവുമായി സിപിഎം. ഇക്കാര്യം ചൂണ്ടിക്കാണിച്ചു കൊണ്ട് പലയിടങ്ങളിലും ഇടതുപക്ഷം ഫ്ലക്സും പോസ്റ്ററുകളും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഇയാൾ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. വട്ടിയൂർക്കാവ് വെള്ളെക്കടവ് ക്ഷേത്രത്തിലുണ്ടായ അടിപിടിക്കേസിൽ സുഗതനെതിരേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. അതിനു ശേഷമാണ് സുഗത‌ൻ ഒളിവിൽ പോയത്. എന്നാൽ സുഗതൻറെ സോഷ്യൽമീഡിയ ഇപ്പോഴും സജീവമാണ്. ഭക്തിഗാനമേളയ്ക്കിടെ സിപിഎം പ്രവർത്തകരെ കൗൺസിലറും സംഘവും ചേർന്ന് ആക്രമിച്ചുവെന്നാണ് കേസ്. കേസിലെ ഒന്നാം പ്രതിയാണ് സുഗതൻ. മുൻകൂർ

തിരുവനന്തപുരത്തെ ബി.ജെ.പി കൗൺസിലറെ കാണാനില്ലെന്ന് സി.പി.എം Read More »

ഇഡി റെയ്ഡ്; മൗനം തുടർന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ

മലപ്പുറം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ വീട്ടിലുൾപ്പെടെ നടത്തിയ ഇഡി റെയ്ഡിനും പിന്നീടുണ്ടായ ആക്രമണത്തിലും പ്രതികരിക്കാതെ മുഖ്യമന്ത്രി വി.ഡി. സതീശൻ. സത്യപ്രതിജ്ഞയ്ക്കു ശേഷം ആദ്യമായി മലപ്പുറത്തെത്തിയ മുഖ്യമന്ത്രി പാണക്കാട് തങ്ങളുടെ വീട്ടിലെത്തിയ സതീശനോട് മാധ്യമപ്രവർത്തകർ തുടർച്ചയായി ചോദ്യം ഉന്നയിച്ചിട്ടും അദ്ദേഹം മറുപടി നൽകാൻ തയാറായിട്ടില്ല. ബലി പെരുന്നാൾ ദിനത്തിലാണ് സതീശൻ പാണക്കാട് തങ്ങളുടെ വീട്ടിലെത്തിയത്. ഇഡി റെയ്ഡിനെക്കുറിച്ച് ബുധനാഴ്ചയും പ്രതികരിക്കാൻ സതീശൻ തയാറായിരുന്നില്ല. മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് പിണറായിക്കെതിരേ ഇഡി

ഇഡി റെയ്ഡ്; മൗനം തുടർന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ Read More »

തമിഴ്നാട്ടിൽ പശുവിനെ അറുക്കുന്നത് നിരോധിച്ച് മദ്രാസ് ഹൈക്കോടതി; സർക്കാരിന് നിർദേശം

‌ചെന്നൈ: തമിഴ്നാട്ടിൽ പശുക്കളെയും പശുക്കിടാങ്ങളെയും അറുക്കുന്നത് നിരോധിച്ച് മദ്രാസ് ഹൈക്കോടതി. ബക്രീദ് ദിനത്തിൽ പശുക്കളെ അറുക്കുന്നില്ലെന്ന് ഉറപ്പു വരുത്താൻ കോടതി സർക്കാരിനോട് നിർദേശിച്ചിട്ടുണ്ട്. പ്രാദേശിക സാമ്പത്തിക മേഖലയുടെ വികസനം, പാൽ ഉത്പാദനം എന്നിവ പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ, വി.ലക്ഷ്മിനാരായണൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഉത്തരവിട്ടിരിക്കുന്നത്. നിയമലംഘനം നടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ചീഫ് സെക്രട്ടറി, അഡീഷണൽ ഡിജിപി എന്നിവരോടും നിർദേശിച്ചിട്ടുണ്ട്. കൊയമ്പത്തൂർ സ്വദേശിയായ കെ.സൂര്യയെന്ന കെ. സൂര്യ പ്രശാന്ത് നൽകിയ ഹർജിയിലാണ് ഉത്തരവ്. ഒരു മൃഗത്തെയും നിർദേശിക്കപ്പെട്ട

തമിഴ്നാട്ടിൽ പശുവിനെ അറുക്കുന്നത് നിരോധിച്ച് മദ്രാസ് ഹൈക്കോടതി; സർക്കാരിന് നിർദേശം Read More »

സൗദിയിലെ വധശിക്ഷയിൽ നിന്ന് മോചിതനായ കോഴിക്കോട് സ്വദേശി അബ്ദുൾ റഹീം ജന്മനാട്ടിൽ തിരിച്ചെത്തി

കോഴിക്കോട്: ഇരുപത് വർഷം നീണ്ടു നിന്ന സങ്കടപ്പെരുമഴ ഒടുവിൽ ആനന്ദാശ്രുക്കൾക്ക് വഴിമാറി. സൗദിയിലെ വധശിക്ഷയിൽ നിന്ന് മോചിതനായ കോഴിക്കോട് സ്വദേശ് അബ്ദുൾ റഹീം ജന്മനാട്ടിൽ തിരിച്ചെത്തി. ബലി പെരുന്നാൾ ദിനത്തിൽ കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് റഹീമിനെ സ്വീകരിച്ചു. വ്യാഴാഴ്ച രാവിലെയോടെയാണ് എയർ ഇന്ത്യ വിമാനത്തിൽ റഹീം കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയത്. വിമാനത്താവളത്തിൽ തന്നെ കാത്തു നിന്നവരോട് നിറകണ്ണുകളോടെയാണ് റഹീം സംസാരിച്ചത്. 9.15 ഓടെ റഹീം കോടമ്പുഴയിലെ തറവാട്ടു വീടായ സീനത്ത് മൻസിലിൽ എത്തി. സൗദി പൗരൻറെ മകൻറെ

സൗദിയിലെ വധശിക്ഷയിൽ നിന്ന് മോചിതനായ കോഴിക്കോട് സ്വദേശി അബ്ദുൾ റഹീം ജന്മനാട്ടിൽ തിരിച്ചെത്തി Read More »

ഇടുക്കി ജില്ലാ ആസ്ഥാന വികസനത്തിന് മുഖ്യപരിഗണന നൽകുമെന്ന് റോയി കെ പൗലോസ് എം.എൽ.എ

ഇടുക്കി: ജില്ലാ ആസ്ഥാനം ഉൾപ്പെടുന്ന ചെറുതോണിയുടെയും സമീപ പ്രദേശങ്ങളുടെയുംസമഗ്ര വികസനത്തിനുള്ള വിവിധ പദ്ധതികൾക്കായി രിക്കും മുഖ്യ പരിഗണന നൽകുന്നതെന്ന് ഇടുക്കിയുടെ പുതിയ എം.എൽ.എ റോയ് കെ. പൗലോസ് വ്യക്തമാക്കി. എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്തശേഷം മുഖ്യമന്ത്രിയെ കണ്ട് വിവിധ ആവശ്യങ്ങളുന്നയിച്ച് നിവേദനം നൽകിയിട്ടുണ്ട്. ഇടുക്കി മെഡിക്കൽ കോളേജിന്റെ ശോചനീയാവസ്ഥകൾക്കും കെഎസ്ആർടിസി ഡിപ്പോയുടെ പ്രതിസന്ധിക്കും ഉടൻ പരിഹാരം കണ്ടെത്തുമെന്നും റോയ് കെ പൗലോസ് അറിയിച്ചു. മരിയാപുരം, വാഴത്തോപ്പ് മണ്ഡലങ്ങളിലെ സ്വീകരണ പരിപാടിയുടെ ഭാഗമായി ചെറുതോണിയിൽ സംഘടിപ്പിച്ച സമാപന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു

ഇടുക്കി ജില്ലാ ആസ്ഥാന വികസനത്തിന് മുഖ്യപരിഗണന നൽകുമെന്ന് റോയി കെ പൗലോസ് എം.എൽ.എ Read More »

ഈ റെയ്ഡ് നമുക്ക് ഒന്നിച്ച് നേരിടാമെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: ഈ റെയ്ഡ് ഇഡി ഏറെക്കാലമായി ആഗ്രഹിക്കുന്നതാണെന്നും പെട്ടെന്നുണ്ടായ ഒന്നല്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇത് കരുതിക്കൂട്ടിയുള്ള നീക്കമാണ്. തൻറെ പാർട്ടിക്കാരല്ലാത്തവരുടെ നേരെ ഇഡി ആക്രമണം ഉണ്ടായിക്കൊട്ടെ എന്നാണ് കോൺഗ്രസ് നിലപാടെന്നും അദ്ദേഹം പറഞ്ഞു. തിരുവന്തപുരത്തെ വാടകവീട്ടിലെ ഇഡി പരിശോധനയക്ക് ശേഷം പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു പിണറായി വിജയൻ. “എന്തുകൊണ്ട് പിണറായി വിജയൻറെ വീട് റെയ്ഡ് ചെയ്യുന്നില്ല, എന്തുകൊണ്ട് അദ്ദേഹത്തെ അറസ്റ്റു ചെയ്യുന്നില്ല” എന്നതടക്കം പരസ്യമായി ചോദിച്ച രാഹുൽഗാന്ധി അടക്കമുള്ളവർക്ക് ഇത് സോന്തോഷം നൽകും. പ്രതിപക്ഷ

ഈ റെയ്ഡ് നമുക്ക് ഒന്നിച്ച് നേരിടാമെന്ന് പിണറായി വിജയൻ Read More »

ഇ.ഡി റെയ്ഡ്: പിണറായി വിജയന് പിന്തുണയുമായി എം.കെ സ്റ്റാലിൻ

ചെന്നൈ: പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ വീട്ടിലെ ഇഡി റെയ്ഡിന് എതിരേ ശക്തമായ പ്രതിഷേധവുമായി തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. പ്രതിപക്ഷ നേതാക്കളെ വേട്ടയാടാനും ഒതുക്കാനും കേന്ദ്ര ഏജൻസികളെ ആയുധമാക്കുന്ന പ്രവണത രാജ്യത്ത് വർധിച്ചുവരികയാണെന്നും ഇത് ഗുരുതരമായ ആശങ്ക ഉയർത്തുന്നുണ്ടെന്നും സ്റ്റാലിൻ എക്സിൽ കുറിച്ചു. കേരള മുൻ മുഖ്യമന്ത്രി പിണറായി വിജയന് എതിരേയുള്ള ഇ.ഡി റെയ്ഡുകൾ ശക്തമായി അപലപിക്കുന്നുവെന്നാണ് സ്റ്റാലിൻ കുറിച്ചത്. ചില കോൺഗ്രസ് നേതാക്കൾ പിണറായി വിജയനെ എന്തുകൊണ്ടാണ് ബിജെപി സർക്കാർ ലക്ഷ്യമിടാത്തത് എന്ന്

ഇ.ഡി റെയ്ഡ്: പിണറായി വിജയന് പിന്തുണയുമായി എം.കെ സ്റ്റാലിൻ Read More »

ഇ.ഡി റെയ്ഡിൽ പ്രതിഷേധിച്ച് സി.പി.എം ഡൽ‌ഹിയിൽ നടത്തിയ മാർച്ചിൽ സംഘർഷം

ന‍്യൂഡൽഹി: സിപിഎം പൊളിറ്റ് ബ‍്യൂറോ അംഗവും മുൻ മുഖ‍്യമന്ത്രിയുമായ പിണറായി വിജയൻറെ തിരുവനന്തപുരത്തെ വീടിൽ ഉൾപ്പടെ 12 ഇടങ്ങളിൽ ഇഡി മിന്നൽ പരിശോധന നടത്തിയതിൽ പ്രതിഷേധിച്ച് സിപിഎം ഡൽഹിയിൽ നടത്തിയ മാർച്ചിൽ സംഘർഷം. ഡൽഹിയിലെ ഇഡി ആസ്ഥാനത്തേക്കാണ് സിപിഎം പ്രവർത്തകർ മാർച്ച് നടത്തിയത്. പാർട്ടി ജനറൽ സെക്രട്ടറി എംഎ. ബേബി അടക്കമുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഏകാധിപത‍്യം അനുവദിക്കില്ലെന്നായിരുന്നു നേതാക്കളുടെ പ്രധാനപ്പെട്ട മുദ്രാവാക‍്യം. ബൃന്ദ കാരാട്ട് അടക്കമുള്ള നേതാക്കളും പ്രതിഷേധത്തിൽ‌ പങ്കെടുത്തിരുന്നു.

ഇ.ഡി റെയ്ഡിൽ പ്രതിഷേധിച്ച് സി.പി.എം ഡൽ‌ഹിയിൽ നടത്തിയ മാർച്ചിൽ സംഘർഷം Read More »

ഇ.ഡി ഉദ‍്യോഗസ്ഥരുടെ വാഹനം അടിച്ച് തകർത്ത് സി.പി.എം പ്രവർത്തകർ; വനിതാ ഉദ്യോ​ഗസ്ഥയെയും മർദിക്കാൻ ശ്രമച്ചു

തിരുവനന്തപുരം: മുൻ മുഖ‍്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻറെ തിരുവനന്തപുരത്തുള്ള വീട്ടിൽ റെയ്ഡ് നടത്തിയ ഇഡി ഉദ‍്യോഗസ്ഥരുടെ വാഹനം സിപിഎം പ്രവർത്തകർ അടിച്ചു തകർത്തു. വനിതാ ഉദ്യോ​ഗസ്ഥയെയും മർദിക്കാൻ ശ്രമച്ചു. ഇഷ്ടികയും വടികളും ഉപയോഗിച്ച് വാഹനത്തിൻറെ മുന്നിലെയും പിന്നിലെയും ചില്ലുകളാണ് അടിച്ചു തകർത്തത്. ഒടുവിൽ പൊലീസ് ലാത്തി വീശി. ഇഡി ഉദ‍്യോഗസ്ഥരെ പ്രവർത്തകർ കൈയേറ്റം നടത്താനും ശ്രമം നടന്നു. പിണറായി വിജയൻറെ 2 വീടുകൾ അടക്കം 12 ഇടങ്ങളിലാണ് ഇഡി മിന്നൽ പരിശോധന നടത്തിയത്. എട്ടരമണിക്കൂറായിരുന്നു

ഇ.ഡി ഉദ‍്യോഗസ്ഥരുടെ വാഹനം അടിച്ച് തകർത്ത് സി.പി.എം പ്രവർത്തകർ; വനിതാ ഉദ്യോ​ഗസ്ഥയെയും മർദിക്കാൻ ശ്രമച്ചു Read More »

എസ്.ഐ.ആർ ഭരണഘടനയ്ക്ക് കരുത്തേകുന്നുവെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: പ്രത്യേക തീവ്ര വോട്ടർ പട്ടികാ പരിഷ്കരണത്തെ (എസ്.ഐ.ആർ) ശരി വച്ച് സുപ്രീം കോടതി. എസ്ഐആർ സുതാര്യമായ തെരഞ്ഞെടുപ്പ് ഉറപ്പു വരുത്തുമെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിൻറേതാണ് വിധി. ബിഹാറിലെ എസ്ഐആറിനെ ചോദ്യം ചെയ്തു കൊണ്ടുള്ള ഒരു ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. ഭരണഘടനയിലെ ആർട്ടി 326 പ്രകാരം തെരഞ്ഞെടുപ്പു കമ്മിഷന് എസ്ഐആർ നടത്താൻ അധികാരമില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഹർജികൾ സമർപ്പിച്ചിരുന്നത്. എൻജിഒ അസോസിയേഷൻ ഒഫ് ഡെമോക്രാറ്റിക് റിഫോംസ് അടക്കമുള്ളവരാണ് ഹർജി സമർപ്പിച്ചിരുന്നത്. കൃത്യവും സമഗ്രവുമായ

എസ്.ഐ.ആർ ഭരണഘടനയ്ക്ക് കരുത്തേകുന്നുവെന്ന് സുപ്രീം കോടതി Read More »

ഡി.കെ ശിവകുമാർ കർണാടക മുഖ്യമന്ത്രിയാകും

ന്യൂഡൽഹി: വർഷങ്ങൾ നീണ്ട് നിന്ന തർക്കത്തിനൊടുവിൽ ഡി.കെ. ശിവകുമാർ കർണാടക മുഖ്യമന്ത്രി സ്ഥാനത്തേക്ക്. അധികം വൈകാതെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും. സിദ്ധരാമയ്യയോട് സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ചയോടെ സിദ്ധരാമയ്യ രാജി നൽകിയേക്കും. അധികാരത്തിലേറി രണ്ടര വർഷത്തിനു ശേഷം ഡി.കെ. ശിവകുമാറിന് മുഖ്യമന്ത്രി പദം നൽകാമെന്ന ധാരണയിലാണ് സിദ്ധരാമയ്യ മുഖ്യമന്ത്രിയായത്. എന്നാൽ മൂന്നു വർഷം കഴിഞ്ഞിട്ടും മുഖ്യമന്ത്രി പദം കൈമാറാൻ സിദ്ധരാമയ്യ തയാറായിരുന്നില്ല. ഒടുവിൽ ഹൈക്കമാൻഡ് ഇടപെട്ട് വിഷയം തീരുമാനമാക്കിയതായാണ് സൂചന. ഒന്നിലധികം ഉപമുഖ്യമന്ത്രികൾ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ സിദ്ധരാമയ്യ മുൻപോട്ടു വച്ചതായാണ്

ഡി.കെ ശിവകുമാർ കർണാടക മുഖ്യമന്ത്രിയാകും Read More »

വി.ഡിയുടെ യാത്രയും ഇ.ഡി റെയ്ഡുമായി ബന്ധമിന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം: പിണറായി വിജയൻറെ വീട്ടിൽ എൻഫോഴ്സ്മെൻറ് ഡയറക്റ്ററേറ്റ് നടത്തുന്ന റെയ്ഡും വി.ഡി. സതീശൻറെ ഡൽഹി യാത്രയും തമ്മിൽ ബന്ധമില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇഡി റെയ്ഡ് സംബന്ധിച്ച് കേരളത്തിലെ പൊലീസിനോ ആഭ്യന്തര വകുപ്പിനോ യാതൊരറിവും ഇല്ലെന്നും ചെന്നിത്തല വ്യക്തമാക്കി. മുഖ്യമന്ത്രി സംസ്ഥാനത്തിൻറെ ആവശ്യങ്ങൾക്കു വേണ്ടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. അത് സർക്കാർ നടപടികളുടെ ഭാഗമാണ്. അതിൽ രാഷ്ട്രീയം കൂ‌ട്ടിക്കുഴയ്ക്കുന്നതിനെ എതിർക്കും. ഇഡി ആഭ്യന്തരവകുപ്പിനോട് പൊലീസിനോടോ സഹായം ആവശ്യപ്പെട്ടിട്ടില്ലെന്നും കേന്ദ്ര സേനകളുടെ സഹായമാണ് തേടിയതെന്നും

വി.ഡിയുടെ യാത്രയും ഇ.ഡി റെയ്ഡുമായി ബന്ധമിന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല Read More »

പിണറായി വിജയൻറെയും മുഹമ്മദ് റിയാസിൻറെയും വീടുകളിൽ ഇ.ഡി റെയ്ഡ് പൂർത്തിയായി

കണ്ണൂർ: മുൻ മുഖ‍്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻറെ കണ്ണൂരിലെ വീട്ടിൽ ഇഡി നടത്തിയ റെയ്ഡ് പൂർത്തിയായി. രേഖകൾ ശേഖരിച്ച് ഇഡി ഉദ‍്യോഗസ്ഥർ പുറത്തെത്തി. അതേസമയം, മുൻ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിൻറെ കോട്ടൂളിയിലെ വീട്ടിൽ നടന്ന ഇഡി റെയ്ഡും പൂർത്തിയായിട്ടുണ്ട്. പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഉദ‍്യോഗസ്ഥർക്കെതിരേ കൂവി വിളിച്ച് സിപിഎം പ്രവർ‌ത്തകർ പ്രതിഷേധിച്ചു. കണ്ണൂരിലെ പിണറായിയുടെ വീട്ടിൽ നിന്നും ഒന്നും കൊണ്ടുപോകുന്നില്ലെന്ന് ഉദ‍്യോഗസ്ഥർ എഴുതി നൽകിയിട്ടുണ്ടെന്ന് എം.വി. ജയരാജൻ പറഞ്ഞു. മാസപ്പടി കേസിൽ

പിണറായി വിജയൻറെയും മുഹമ്മദ് റിയാസിൻറെയും വീടുകളിൽ ഇ.ഡി റെയ്ഡ് പൂർത്തിയായി Read More »

പിണറായി വിജയൻറെ വീട്ടിലെ ഇ.ഡി റെയ്‌ഡിനെതിരെ സി.പി.എം പ്രവർത്തകരുടെ പ്രതിഷേധം അക്രമാസക്തമാകുന്നു

തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി കേസുമായി ബന്ധപ്പെട്ട് പിണറായി വിജയൻറെ വീട്ടിലെ ഇഡി റെയ്‌ഡിനെതിരെ സിപിഎം പ്രവർത്തകരുടെ പ്രതിഷേധം കടുക്കുന്നു. പിണറായി വിജയൻറെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വീടിന് മുന്നിൽ വൻ സംഘർഷം. സിപിഎം പ്രവർത്തകർ കൂട്ടത്തോടെ പിണറായിയുടെ വീട്ടിലേക്ക് തള്ളികയറാൻ ശ്രമിച്ചു. തടയാൻ ശ്രമിച്ച പൊലീസിൻറെ ഹെൽമെറ്റ് പ്രവർത്തകർ ഊരി കേന്ദ്രസേനയ്ക്ക് നേരെ എറിഞ്ഞു. വീടിനുള്ളിലേക്ക് കുപ്പികളും കല്ലും എറിഞ്ഞു. സുരക്ഷ ഭേദിക്കാനുള്ള പ്രതിഷേധക്കാരുടെ ശ്രമം സംഘർഷത്തിന് ഇടയാക്കി. പിന്നീട് മുതർന്ന നേതാക്കളായ വി ശിവൻകുട്ടി, കടകംപള്ളി

പിണറായി വിജയൻറെ വീട്ടിലെ ഇ.ഡി റെയ്‌ഡിനെതിരെ സി.പി.എം പ്രവർത്തകരുടെ പ്രതിഷേധം അക്രമാസക്തമാകുന്നു Read More »