Timely news thodupuzha

വന്ദേ മാതരം പൂർണമായി ആലപിച്ചില്ല: തുടക്കത്തിലേ ലോക് ഭവനെ തള്ളി സർക്കാർ

തിരുവനന്തപുരം: നയപ്രഖ്യാപന ദിനത്തിൽ വന്ദേ മാതരം പൂർണമായി ആലപിക്കണമെന്ന ലോക്ഭവൻ നിർദേശത്തെ അവഗണിച്ച് യുഡിഎഫ് സർക്കാർ. ഗവർണർ രാജേന്ദ്ര ആർലേക്കറിൻറെ നയപ്രഖ്യാപന പ്രസംഗത്തിനു മുൻപ് വന്ദേമാതരത്തിൻറെ ആദ്യഭാഗമായ ആറു വരികളുടെ ഈണം മാത്രം ബാൻഡിൽ വായിച്ച് നിർത്തുകയായിരുന്നു. പൊലീസ് ബാൻഡ് ആണ് വന്ദേമാതരം വായിച്ചത്. മുഖ്യമന്ത്രി വി.ഡി സതീശൻറെ നിർദേശപ്രകാരമാണ് വന്ദേമാതരം പൂർണമായി ആലപിക്കാതിരുന്നതെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. എന്നാൽ സത്യപ്രതിജ്ഞാ ചടങ്ങുകൾ നിയന്ത്രിച്ചിരുന്നത് ലോക്ഭവനാണെന്നാണ് യുഡിഎഫിൻറെ വാദം. നിയമസഭയിൽ ആദ്യമായാണ് വന്ദേമാതരം ആലപിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *