തിരുവനന്തപുരം: വെമ്പായത്തെ ഹാപ്പിലാൻറ് അമ്യൂസ്മെൻറ് പാർക്കിൽ റൈഡ് തകർന്നു വീണ് അഞ്ച് പേർക്ക് പരുക്ക്. പാർക്കിൻറെ ജയൻറ് വീൽ പൊട്ടിയതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. പരുക്കേറ്റവരിൽ രണ്ട് പേർ കുട്ടികളാണ്. അപകടത്തിൽ പരിക്കേറ്റ അഞ്ച് പേരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാഗർകോവിൽ സ്വദേശികളായിരുന്നു റൈഡിൽ ഉണ്ടായിരുന്നു. അവധിക്കാലം ആയതിനാൽ പാർക്കിൽ തിരക്കുണ്ടായിരുന്നു. റൈഡിൽ 30ലധികം ആളുകൾ ഉണ്ടായിരുന്നു. പാർക്കിലെ ജീവനക്കാരാണ് ആദ്യഘട്ട രക്ഷാപ്രവർത്തനം നടത്തിയത്. പൊലീസ് സംഭവ സ്ഥലത്തെത്തിയത്.
തിരുവനന്തപുരം ഹാപ്പിലാൻറ് അമ്യൂസ്മെൻറ് പാർക്കിൽ റൈഡ് തകർന്ന് വീണ് അഞ്ച് പേർക്ക് പരുക്ക്






