Timely news thodupuzha

മാസപ്പടിക്കേസിലെ ഇ.ഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് സിഎംആർഎൽ

കൊച്ചി: മുൻ മുഖ‍്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻറെ മകൾ‌ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസിലെ ഇഡി അന്വേഷണം തടയണമെന്ന് ആവശ‍്യപ്പെട്ട് സിഎംആർഎൽ ഹൈക്കോടതിയെ സമീപിച്ചു. മുൻപും സമാന ആവശ‍്യം ഉന്നയിച്ചുവെങ്കിലും സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇഡി നടത്തിയ മിന്നൽ പരിശോധനയുമായി ബന്ധപ്പെട്ട് വീണ വിജയനെ ഇഡി ചോദ‍്യം ചെയ്യാൻ വിളിപ്പിക്കാനിരിക്കെയാണ് സിഎംആർഎൽ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. നോട്ടീസ് നൽകുന്ന കാര‍്യം സംബന്ധിച്ച് വെള്ളിയാഴ്ചയോടെ തീരുമാനമുണ്ടായേക്കും. റെയ്ഡിൽ നിന്നും കണ്ടെത്തിയിട്ടുള്ള ഡ‍യറിയിലെ മറ്റു പേരുകളെ കേന്ദ്രീകരിച്ചും തെളിവ് ശേഖരണം ആരംഭിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *