Timely news thodupuzha

Author name: timely news

സ്റ്റേറ്റ് സിലിബസ് പരീക്ഷാ ഫലം വൈകും

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ ഫലങ്ങൾ പതിവിലും വൈകും. പശ്ചിമേഷ്യയിലെ സംഘർഷം കണക്കിലെടുത്താണ് തീരുമാനമെന്ന് ഔദ്യോഗിക വിശദീകരണം. യുദ്ധ സാഹചര്യം കണക്കിലെടുത്ത് ആദ്യം മാറ്റിവച്ച ഗൾഫ് കേന്ദ്രങ്ങളിലെ 10, 12 ക്ലാസ് പരീക്ഷകൾ പിന്നീട് റദ്ദാക്കുകയാണ് ചെയ്തത്. അതേസമയം, ഇതേ രീതിയിൽ റദ്ദാക്കിയ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയുടെ ഫലം ഏപ്രിൽ 15നു തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, കേരളത്തിൽ എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണയം പോലും വ്യാഴാഴ്ച തുടങ്ങിയിട്ടേയുള്ളൂ. മേയ് രണ്ടിന് പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. സംസ്ഥാനത്ത്

സ്റ്റേറ്റ് സിലിബസ് പരീക്ഷാ ഫലം വൈകും Read More »

ലഷ്കർ സഹ സ്ഥാപകൻ അമീർ ഹംസയ്ക്കു നേരെ നിറയൊഴിച്ച് അജ്ഞാതർ

ഇസ്‌ലാമാബാദ്: ഭീകര സംഘടനയായ ലഷ്കർ ഇ തൊയിബയുടെ സഹ സ്ഥാപകനായ അമീർ‌ ഹംസയ്ക്ക് വെടിയേറ്റു. അജ്ഞാതരായ അക്രമിയെ കണ്ടെത്താനായിട്ടില്ല. നിലവിൽ പരുക്കുകളോടെ ‌ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ് അമീർ ഹംസ. ലാഹോറിലെ ഒരു മാധ‍്യമ സ്ഥാപനത്തിൻറെ ഓഫിസിന് മുന്നിൽ വച്ച് അജ്ഞാത സംഘമെത്തി അമീർ ഹംസയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പ്രദേശത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്ന് അധികൃതർ വ‍്യക്തമാക്കി. ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.

ലഷ്കർ സഹ സ്ഥാപകൻ അമീർ ഹംസയ്ക്കു നേരെ നിറയൊഴിച്ച് അജ്ഞാതർ Read More »

കുംഭമേളയിലെ വൈറൽ താരത്തിൻറെയും ഭർത്താവിൻറെയും മൊഴിയെടുക്കുവാനായി മധ‍്യപ്രദേശ് പൊലീസ് കൊച്ചിയിൽ എത്തി

കൊച്ചി: മധ‍്യപ്രദേശിൽ നിന്നെത്തിയ പൊലീസ് സംഘം കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെയും ഭർത്താവിൻറെയും മൊഴി രേഖപ്പെടുത്തും. കൊച്ചിയിലുള്ള പൊലീസ് ഉദ‍്യോഗസ്ഥരുടെ സാന്നിധ‍്യത്തിലായിരിക്കും മൊഴി രേഖപ്പെടുത്തുന്നത്. ഇക്കഴിഞ്ഞ മാർച്ച് 11ന് തിരുവനന്തപുരത്തെ അരുമാനൂർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ വച്ച് കുംഭമേള വൈറൽ താരത്തിൻറെ വിവാഹം നടന്നത്. വിവാഹ സമയത്ത് പെൺകുട്ടി പ്രായപൂർത്തിയായിട്ടില്ലെന്നായിരുന്നു ദേശീയ പട്ടികവർഗ്ഗ കമ്മിഷൻറെ കണ്ടെത്തൽ. വിവാഹത്തിനു വേണ്ടി വ‍്യാജ സർട്ടിഫിക്കറ്റ് നിർമിച്ചതായും കണ്ടെത്തിയിരുന്നു. മധ‍്യപ്രദേശിലെ ആശുപത്രി രേഖകൾ പ്രകാരം 2009 ഡിസംബർ 30നാണ് പെൺകുട്ടി ജനിച്ചത്.

കുംഭമേളയിലെ വൈറൽ താരത്തിൻറെയും ഭർത്താവിൻറെയും മൊഴിയെടുക്കുവാനായി മധ‍്യപ്രദേശ് പൊലീസ് കൊച്ചിയിൽ എത്തി Read More »

റുമാറ്റോളജി രംഗത്തെ പുത്തൻ അറിവുകളുമായി റുമാകോൺ 2026 ഏപ്രിൽ 26 ന് തൊടുപുഴയിൽ

തൊടുപുഴ: റുമാറ്റോളജി ചികിത്സാരംഗത്തെ നൂതന സാങ്കേതികവിദ്യകളും പ്രായോഗിക സമീപനങ്ങളും ചർച്ച ചെയ്യുന്ന സംസ്ഥാനതല മെഡിക്കൽ സമ്മേളനം ‘റുമാകോൺ 2026’ ഏപ്രിൽ 26 ന് തൊടുപുഴയിൽ നടക്കും. കൃത്യത, പ്രായോഗികത, പുരോഗതി എന്നതാണ് ഈ വർഷത്തെ സമ്മേളനത്തിന്റെ പ്രമേയം. ആലുവ രാജഗിരി ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ.ജോൺസൺ വാഴപ്പിള്ളി ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ റുമാറ്റോളജി അസോസിയേഷൻ ദേശീയ പ്രസിഡൻ്റ് ഡോ. വിനോദ് രവീന്ദ്രൻ, ഇന്ത്യൻ റുമാറ്റോളജി അസോസിയേഷൻ കേരള ചാപ്റ്റർ പ്രസിഡന്റ് ഡോ.എൻ.വി.ജയചന്ദ്രൻ, സെക്രട്ടറി ഡോ. വിഷാദ് വിശ്വനാഥ്,

റുമാറ്റോളജി രംഗത്തെ പുത്തൻ അറിവുകളുമായി റുമാകോൺ 2026 ഏപ്രിൽ 26 ന് തൊടുപുഴയിൽ Read More »

വനിതാ സംവരണ ഭേദഗതി ബില്ലിലെ മണ്ഡല പുനർനിർണയ വ്യവസ്ഥകൾക്കെതിരെ കേരളത്തിൽ നിന്നുള്ള എം.പിമാർ പ്രതിഷേധം കടുപ്പിച്ചു

ന്യൂഡൽഹി: പാർലമെൻറിൽ അവതരിപ്പിക്കാനിരിക്കുന്ന വനിതാ സംവരണ ഭേദഗതി ബില്ലിലെ മണ്ഡല പുനർനിർണയ (ഡീലിമിറ്റേഷൻ) വ്യവസ്ഥകൾക്കെതിരേ കേരളത്തിൽ നിന്നുള്ള എംപിമാർ പ്രതിഷേധം കടുപ്പിച്ചു. ഈ വ്യവസ്ഥകൾ ജനാധിപത്യത്തിനെതിരായ കടന്നാക്രമണമാണെന്ന് നേതാക്കൾ ആരോപിച്ചു. പാർലമെൻറിനു പുറത്ത് ആരോപണം ഉന്നയിച്ച നേതാക്കൾ, ബിൽ ചർച്ചയ്ക്കെടുത്തപ്പോൾ സഭയ്ക്കുള്ളിലും ആരോപണം ആവർത്തിച്ചു. സ്ത്രീ സംവരണത്തെ തങ്ങൾ അനുകൂലിക്കുന്നുണ്ടെന്നും എന്നാൽ അതിൻറെ മറവിൽ മണ്ഡല പുനർനിർണയ വ്യവസ്ഥകൾ കൊണ്ടുവരുന്നത് അംഗീകരിക്കാനാവില്ലെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, എൻ.കെ. പ്രേമചന്ദ്രൻ, സിപിഐ നേതാവ് ആനി രാജ

വനിതാ സംവരണ ഭേദഗതി ബില്ലിലെ മണ്ഡല പുനർനിർണയ വ്യവസ്ഥകൾക്കെതിരെ കേരളത്തിൽ നിന്നുള്ള എം.പിമാർ പ്രതിഷേധം കടുപ്പിച്ചു Read More »

അനുമതിയില്ലാതെ റോഡ് ഷോ നടത്തിയതിന് വിജയ്ക്കെതിരെ കേസെടുത്തു

ചെന്നൈ: തമിഴക വെട്രി കഴകം അധ‍്യക്ഷനും നടനുമായ വിജയ്ക്കെതിരേ കേസെടുത്തു. അനുമതിയില്ലാതെ റോഡ് ഷോ നടത്തിയതിന് ചെന്നൈ മാമ്പലം പൊലീസാണ് ഇത്തവണ കേസെടുത്തിരിക്കുന്നത്. വിജയ്‌യെ കൂടാതെ ടിവികെ ജനറൽ സെക്രട്ടറി എൻ‌. ആനന്ദ്, ദക്ഷിണ ചെന്നൈ ജില്ലാ സെക്രട്ടറി അപ്പുനു എന്നിവർക്കെതിരേയും എഫ്ഐആർ രജിസ്റ്റർ‌ ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മിഷൻറെ ഫ്ലൈയിങ് സ്ക്വാഡ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

അനുമതിയില്ലാതെ റോഡ് ഷോ നടത്തിയതിന് വിജയ്ക്കെതിരെ കേസെടുത്തു Read More »

ലൈംഗിക പീഡന കേസിൽ ഐ.റ്റി വ‍്യവസായി വേണു ഗോപാലകൃഷ്ണന് മുൻകൂർ ജാമ‍്യം

ന‍്യൂഡൽഹി: ലൈംഗിക പീഡന കേസിൽ ഐ.റ്റി വ‍്യവസായി വേണു ഗോപാലകൃഷ്ണന് കർശന നിബന്ധനകളോടെ സുപ്രീം കോടതി മുൻകൂർ ജാമ‍്യം അനുവദിച്ചു. കേസിലെ അതിജീവിതെ സ്വാധീനിക്കരുതെന്നും അന്വേഷണ ഉദ‍്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്നും അന്വേഷണവുമായി പൂർണമായി സഹകരിക്കണമെന്നും കോടതി വ‍്യക്തമാക്കി. ബി.വി ജസ്റ്റിസ് നാഗരത്ന അധ‍്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. നേരത്തെ ഹർജിയിൽ വിശദമായ വാദം കേട്ടിരുന്നുവെങ്കിലും വിധി പറയാനായി മാറ്റിവയ്ക്കുകയായിരുന്നു.

ലൈംഗിക പീഡന കേസിൽ ഐ.റ്റി വ‍്യവസായി വേണു ഗോപാലകൃഷ്ണന് മുൻകൂർ ജാമ‍്യം Read More »

മുണ്ടകൈ – ചൂരൽമല ടൗൺഷിപ്പ് നിർമാണം അനിശ്ചിതത്വത്തിൽ; താമസയോഗ‍്യമായത് 40 വീടുകൾ മാത്രം

വയനാട്: മുണ്ടകൈ – ചൂരൽമല ദുരന്തബാധിതർക്കു വേണ്ടി സംസ്ഥാന സർക്കാർ നിർമിച്ചു നൽകുന്ന ടൗൺഷിപ്പിൻറെ നിർമാണം അനിശ്ചിതത്വത്തിൽ. ഫെയ്സ് വണ്ണിലെ 178 വീടുകൾ ഇതുവരെ താമസയോഗ‍്യമായിട്ടില്ല. 40 വീടുകൾ മാത്രമാണ് ഇതുവരെ താമസയോഗ‍്യമായതെന്നാണ് ജില്ലാ ഭരണകൂടം ദുരന്തബാധിതരെ അറിയിച്ചത്. ദുരന്തബാധിതർക്ക് സഹായമായി നൽകിയിരുന്ന 9000 രൂപയും മുടങ്ങി. 1184 പേർക്കുള്ള പണമാണ് മുടങ്ങിയത്. ഇതു കൂടാതെ ഫുഡ് കൂപ്പണും ഇതുവരെ ലഭ‍്യമായിട്ടില്ല.

മുണ്ടകൈ – ചൂരൽമല ടൗൺഷിപ്പ് നിർമാണം അനിശ്ചിതത്വത്തിൽ; താമസയോഗ‍്യമായത് 40 വീടുകൾ മാത്രം Read More »

സംസ്ഥാനത്ത് ഉയർന്ന താപനില: ജാ​ഗ്രതാ നിർദേശവുമായി കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർധിക്കാൻ സാധ‍്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. ഇതേത്തുടർന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ‍്യാപിച്ചിട്ടുണ്ട്.‌ പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ‍്യസ് വരെയും കൊല്ലം ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ‍്യസ് വരെയും കോട്ടയം ജില്ലയിൽ 38 ഡിഗ്രി സെൽഷ‍്യസ് വരെയും പത്തനംതിട്ട, ആലപ്പുഴ, എറണാകുളം തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ‍്യസ് വരെയും ഉയരാൻ സാധ‍്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്.

സംസ്ഥാനത്ത് ഉയർന്ന താപനില: ജാ​ഗ്രതാ നിർദേശവുമായി കാലാവസ്ഥാ കേന്ദ്രം Read More »

തിരുവനന്തപുരത്ത് യുവാവിനെ നടുറോഡിലിട്ട് തല്ലികൊലപ്പെടുത്തി

തിരുവനന്തപുരം: ബാറിൽ‌ വച്ചുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ നടുറോഡിലിട്ട് തല്ലികൊലപ്പെടുത്തി. തിരുവനന്തപുരം വിഴിഞ്ഞത്ത് കഴിഞ്ഞ ദിസം പത്ത് മണിയോടെയാണ് സംഭവം നടന്നത്. 38കാരനായ സുമനാണ് സഹോദരങ്ങളായ അച്ചുവും അനന്തുവിൻറെയും മർദനം മൂലം കൊല്ലപ്പെട്ടത്. സംഭവത്തിൽ നാലു പേർ അറസ്റ്റിലായി. ആക്രമണത്തിൻറെ സിസിടിവി ദൃശ‍്യങ്ങൾ ഇതിനോടകം തന്നെ പുറത്തു വന്നിട്ടുണ്ട്. വിഴിഞ്ഞം സ്റ്റേഷൻ പരിധിയിലുള്ള മുക്കോലയിലെ ബാറിലാണ് യുവാക്കൾ ഏറ്റുമുട്ടിയത്.

തിരുവനന്തപുരത്ത് യുവാവിനെ നടുറോഡിലിട്ട് തല്ലികൊലപ്പെടുത്തി Read More »

പടക്കം പൊട്ടിത്തെറിച്ച്‌ പതിനാറുകാരനായ വിദ്യാർത്ഥി മരിച്ചു

കോഴിക്കോട്: പടക്കം പൊട്ടിത്തെറിച്ച്‌ പതിനാറുകാരനായ വിദ്യാർത്ഥി മരിച്ചു. കോഴിക്കോട് കൊയിലാണ്ടിയിൽ അദ്വൈതാണ് മരിച്ചത്. വീടിനോട് ചേർന്നുള്ള ഗ്രൗണ്ടിൽ വെച്ച്‌ കൂ‌ട്ടുകാർക്കൊപ്പം അദ്വൈത് പടക്കം പൊട്ടിക്കുകയായിരുന്നു. ഇതിനിടെ ഗുണ്ട് കയ്യിലിരുന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ഉ‌ടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലാണുള്ളത്. സ്റ്റീൽ പാത്രത്തിന് അകത്ത് വെച്ചാണ് പടക്കം പൊട്ടിച്ചത്. സ്റ്റീൽ പാത്രം പൊട്ടിത്തെറിച്ചു കുട്ടിയുടെ ശരീരത്തിൽ തുളച്ചുകയറിയാണ് മരണം

പടക്കം പൊട്ടിത്തെറിച്ച്‌ പതിനാറുകാരനായ വിദ്യാർത്ഥി മരിച്ചു Read More »

മുഖ‍്യമന്ത്രി സ്ഥാനത്തേക്ക് ഏതെങ്കിലും നേതാക്കളെ അനുകൂലിച്ച് പോസ്റ്റിടുന്നത് ശരിയല്ലെന്ന് കെ മുരളീധരൻ

തിരുവനന്തപുരം: കോൺഗ്രസിൻറെ മുഖ‍്യമന്ത്രി ചർച്ചയിൽ പ്രതികരണവുമായി മുതിർന്ന നേതാവ് കെ. മുരളീധരൻ രംഗത്ത്. മുഖ‍്യമന്ത്രി സ്ഥാനത്തേക്ക് ഇപ്പോൾ ആരുടെയും പേര് വന്നിട്ടില്ലെന്നും യുഡിഎഫ് ആയിട്ടാണ് തെരഞ്ഞെടുപ്പിൽ പ്രവർത്തിച്ചതെന്നും നിലവിൽ മുഖ‍്യമന്ത്രി ചർച്ചയുടെ ആവശ‍്യമില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന ശേഷം യോഗം ചേർന്നാണ് മുഖ‍്യമന്ത്രിയെ തീരുമാനിക്കുന്നതെന്നും ഹൈക്കമാൻഡ് ഇക്കാര‍്യത്തിൽ നിർദേശം നൽകുമെന്നാണ് കരുതുന്നതെന്നും മുരളീധരൻ പറഞ്ഞു. ഏതെങ്കിലും നേതാക്കളെ അനുകൂലിച്ച് പോസ്റ്റിടുന്നത് ശരിയല്ലെന്നും മുരളീധരൻ വിമർശിച്ചു. കഴിഞ്ഞ ദിവസം മുൻ കെപിസിസി അധ‍്യക്ഷൻ കെ.

മുഖ‍്യമന്ത്രി സ്ഥാനത്തേക്ക് ഏതെങ്കിലും നേതാക്കളെ അനുകൂലിച്ച് പോസ്റ്റിടുന്നത് ശരിയല്ലെന്ന് കെ മുരളീധരൻ Read More »

ലബനനിൽ ആരോഗ്യ പ്രവർത്തകരെ കൊലപ്പെടുത്തി ഇസ്രയേൽ

ടയർ(ലബനൻ): അന്താരാഷ്ട്ര നിയമങ്ങളെ കാറ്റിൽപ്പറത്തി ലബനനിൽ ഇസ്രായേൽ സൈന്യം രക്ഷാപ്രവർത്തകർക്ക് നേരെ നടത്തിയ വ്യോമാക്രമണത്തിൽ നാല് ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെട്ടു. തെക്കൻ ലബനനിലെ മയ്ഫദൂൻ ഗ്രാമത്തിലായിരുന്നു ദാരുണ സംഭവം. പരിക്കേറ്റ സിവിലിയന്മാരെ സഹായിക്കാൻ എത്തിയ ആദ്യ മെഡിക്കൽ സംഘത്തിനു നേരെയാണ് ഇസ്രയേൽ ആദ്യം ബോംബ് പ്രയോഗിച്ചത്. ഇതിൽ പരിക്കേറ്റ സഹപ്രവർത്തകരെ രക്ഷിക്കാൻ എത്തിയ രണ്ടാമത്തെ സംഘത്തിന് നേരെയും തുടർന്ന് സഹായവുമായി എത്തിയ മൂന്നാമത്തെ സംഘത്തിനു നേരെയും ഇസ്രായേൽ തുടർച്ചയായി ആക്രമണം നടത്തി. ആംബുലൻസുകൾക്കുള്ളിൽ വെച്ചാണ് പലർക്കും പരിക്കേറ്റത്.

ലബനനിൽ ആരോഗ്യ പ്രവർത്തകരെ കൊലപ്പെടുത്തി ഇസ്രയേൽ Read More »

വിഷു ദിനത്തിൽ രാത്രി യാത്രക്കിടെയുണ്ടായ അപകടങ്ങളിൽ മൂന്ന് പേർക്ക് പരുക്കേറ്റു

പാലാ: വിഷു ദിനത്തിൽ രാത്രിയിലുണ്ടായ വിവിധ അപകടങ്ങളിൽ മൂന്നു പേർക്ക് പരുക്കേറ്റു. അതിരമ്പുഴ യൂണിവേഴ്സിറ്റി ഭാ​ഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് കോട്ടയം പരിപ്പ് സ്വദേശി മോൻസി ജോസഫിന്(36) പരുക്കേറ്റു. രാത്രി എട്ട് മണിയോടെയാണ് അപകടം. മുണ്ടക്കയത്ത് വച്ച് ബൈക്കും ജീപ്പും കൂട്ടിയിടിച്ച് ചിറ്റടി സ്വദേശി കെ.എ ഹരികൃഷ്ണന്(22) പരുക്കേറ്റു. പാല – തൊടുപുഴ റൂട്ടിൽ അന്തിനാട് അമ്പലം ഭാ​ഗത്ത് വച്ച് നടന്ന ബൈക്ക് അപകടത്തിൽ കുളമാവ് സ്വദേശി അനൂപ് സി ജോസഫിനം(38) പരുക്കേറ്റു. അപകടശേഷം ഇവരെ

വിഷു ദിനത്തിൽ രാത്രി യാത്രക്കിടെയുണ്ടായ അപകടങ്ങളിൽ മൂന്ന് പേർക്ക് പരുക്കേറ്റു Read More »

ചിലവിൽ ലഹരി മാഫിയ പിടിയിൽ; ജാഗ്രത സമിതിയുമായി ജനങ്ങൾ

തൊടുപുഴ: വില്പനക്കായി സൂക്ഷിച്ചിരുന്ന 20 ഗ്രാം എം ഡി എം എയുമായി മൂവർ സംഘം പിടിയിൽ. കരിമണ്ണൂർ ചിലവ് ഭാഗത്ത് വെച്ചാണ് ഇവർ പിടിയിലായത്. ഉടുമ്പന്നൂർ തൊട്ടിപ്പറമ്പിൽ വീട്ടിൽ ജബ്ബാർ മകൻ ഫൈസൽ ജബ്ബാർ, ചിലവ് പാലക്കാട്ട് വീട്ടിൽ ബൈജു മകൻ അജിൽ, അജിലിന്റെ അനിയൻ അഖിൽ എന്നിവരാണ് പ്രതികൾ. തൊടുപുഴ ഡി വൈ എസ് പി സ്ക്വാഡും കരിമണ്ണൂർ പോലീസും ചേർന്നാണ് പിടികൂടിയത്. തൊടുപുഴ ഡി വൈ എസ് പി സ്‌ക്വാഡിൽ ഉള്ള എസ് ഐ

ചിലവിൽ ലഹരി മാഫിയ പിടിയിൽ; ജാഗ്രത സമിതിയുമായി ജനങ്ങൾ Read More »

വിഷു ദിനത്തിൽ ഉണ്ടായ വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ: വിഷു ദിനത്തിൽ വിവിധ അപകടങ്ങളിൽ പരിക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കോരുത്തോട് പള്ളിപ്പടി ഭാഗത്ത് വച്ച് ബൈക്ക് ഇടിച്ച് മറിഞ്ഞ് മുണ്ടക്കയം സ്വദേശി അനന്ദു ഇ എസിന് (24) പരിക്കേറ്റു. വൈകുന്നേരം 5 മണിക്ക് ആയിരുന്നു അപകടം. കിഴ പറയാറിൽ വച്ച് റോഡരികിൽ നിന്നപ്പോൾ ബൈക്ക് ഇടിച്ചു തെറിച്ച് വീണ് കിഴപറയാർ സ്വദേശിനി ജെസി എബ്രഹാമിന് (64) പരിക്കേറ്റു. വൈകുന്നേരം നാലുമണിക്കാണ് അപകടം. ശാന്തിപുരത്ത് വെച്ച് കാറും സ്കൂട്ടറും കൂട്ടിയിടിച്ച്

വിഷു ദിനത്തിൽ ഉണ്ടായ വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു Read More »

വിഷുക്കണി ദര്‍ശനം; ഗുരുവായൂരിലേക്ക് ഒഴുകിയെത്തി ആയിരങ്ങൾ

തൃശൂര്‍: വിഷുവിനോടനുബന്ധിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ഭക്തജനത്തിരക്ക്. പുലര്‍ച്ചെ 2.55 മുതല്‍ 3.55 വരെയുള്ള സമയത്ത് ആയിരക്കണക്കിന് ഭക്തര്‍ വിഷുക്കണി ദര്‍ശനം നടത്തി സായൂജ്യം നേടി. പതിനായിരക്കണക്കിന് ഭക്തര്‍ ഇന്ന് ദര്‍ശനത്തിനായി ഗുരുവായൂരില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരക്ക് നിയന്ത്രിക്കാന്‍ വിപുലമായ സജ്ജീകരണങ്ങളാണ് ദേവസ്വം ഏര്‍പ്പെടുത്തിയിരിക്കുന്നത്.ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തുന്ന ഭക്തര്‍ക്കായി വിപുലമായ ദര്‍ശന ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പൊതുവരിയില്‍ നില്‍ക്കുന്ന ഭക്തര്‍ക്കായിരിക്കും ദര്‍ശനത്തിന് മുന്‍ഗണന നല്‍കുക. മുതിര്‍ന്ന പൗരന്മാര്‍ക്കും പ്രാദേശിക വിഭാഗത്തില്‍പ്പെട്ടവര്‍ക്കും തിരക്ക് കണക്കിലെടുത്ത് ആദ്യമെത്തുന്ന 500

വിഷുക്കണി ദര്‍ശനം; ഗുരുവായൂരിലേക്ക് ഒഴുകിയെത്തി ആയിരങ്ങൾ Read More »

ശബരിമലയിൽ വിഷുക്കണി ദർശനത്തിനായി ഭക്തജന തിരക്ക്

പത്തനംതിട്ട: പുലർച്ചെ 4.05 മുതൽ 7 വരെ ഭക്തർക്ക് വിഷുക്കണി ദർശനം നടത്താൻ അവസരം നൽകി. തുടർന്ന് തന്ത്രിയും മേൽശാന്തിയും ഭക്തർക്ക് നേരെ കൈകൾ നീട്ടി. മാളികപ്പുറത്തും പമ്പാ ഗണപതി കോവിലിലും വിഷുക്കണി ഒരുക്കി. രാവിലെ 7 മണിക്ക് ശേഷം അഭിഷേകവും ഉഷപൂജയും നടന്നു. വിഷുദിനത്തിൽ രാവിലെ 8 മുതൽ 11 വരെ എണ്ണാഭിഷേകം നടന്നു.14-ാം തീയതി രാത്രി അത്താഴപൂജയ്ക്ക് ശേഷം മേൽശാന്തിയുടെ നേതൃത്വത്തിൽ വിഷുക്കണി തയ്യാറാക്കി, ഹരിവരാസനം ജപിച്ച് ക്ഷേത്രം അടച്ചു.17-ാം തീയതി സഹസ്രകലശ പൂജയും

ശബരിമലയിൽ വിഷുക്കണി ദർശനത്തിനായി ഭക്തജന തിരക്ക് Read More »

അവക്കാഡോ ഫെസ്റ്റിൽ വൻ തിരക്ക്

തൊടുപുഴ: തൊടുപുഴയിൽ ആദ്യമായി നടക്കുന്ന അവക്കാഡോ ഫെസ്റ്റിൽ വൻ തിരക്ക്. തൊടുപുഴ തേനംകുന്ന് ബൈ പാസ്സിൽ പ്രവർത്തിക്കുന്ന മലബാർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പിനിയിൽ ആണ് ഫെസ്റ്റ് നടക്കുന്നത്. അവക്കാഡോ ലോകത്തെ ഏറ്റവും ഗുണമെൻമയുള്ള പഴം ആണ് എന്ന്‌ മനസിലാക്കി സ്ഥിരമായി അവക്കാഡോ സലാഡ് ആയും, സ്മൂത്തിയായും, സാൻഡ്‌വിച്ചിലും മറ്റും ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ചതായി ഫ്രൂട്ട്സ് വാലി ചെയർമാൻ അഡ്വ. ബിജു പറയന്നിലം പറഞ്ഞു. ഇടുക്കിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും അവക്കാഡോ ശേഖരിക്കുന്നുണ്ട്. അവക്കാഡോയുടെ പ്രചാരണത്തിനായി 100 രൂപയ്ക്കു

അവക്കാഡോ ഫെസ്റ്റിൽ വൻ തിരക്ക് Read More »

സന്ദർശക തിരക്കേറി സമ്മർ ഫെസ്റ്റ്; അവധിക്കാലം ആഘോഷമാക്കി തൊടുപുഴ

തൊടുപുഴ: അവധി ദിവസങ്ങൾ ആഘോഷമാക്കാൻ തൊടുപുഴ സമ്മർ ഫെസ്റ്റിന് തുടക്കമായി. വെങ്ങല്ലൂർ – കോലാനി ബൈപാസിലെ പുളിമൂട്ടിൽ ഗ്രൗണ്ടിലാണ് സമ്മർ ഫെസ്റ്റ് ഒരുക്കിയിരിക്കുന്നത്. നിറവൈവിധ്യമാർന്ന അലങ്കാരങ്ങൾ, വിനോദ പരിപാടികൾ, വ്യാപാര സ്റ്റാളുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്. കുടുംബസമേതം എത്തുന്ന സന്ദർശകർക്ക് വിനോദ റൈഡുകളും കലാപരിപാടികളും ഷോപ്പിംഗ് സൗകര്യങ്ങളും പ്രത്യേക ആകർഷണമാണ്. വിവിധ വിഭവങ്ങൾ ഉൾപ്പെടുത്തിയ ഫുഡ് കോർട്ടുകളും സജ്ജമായിട്ടുണ്ട്. വൈകുന്നേരങ്ങളിൽ നടക്കുന്ന സാംസ്‌കാരിക പരിപാടികളും ലൈവ് ഷോകളും മേളയുടെ ആവേശം വർധിപ്പിക്കുന്നുണ്ട്. തൊടുപുഴയിൽ ആദ്യമായി വിരുന്നെത്തുന്ന സമ്മർ ഫെസ്റ്റിൽ

സന്ദർശക തിരക്കേറി സമ്മർ ഫെസ്റ്റ്; അവധിക്കാലം ആഘോഷമാക്കി തൊടുപുഴ Read More »

യു.ഡി.എഫ് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്ന് മുതിർന്ന കോൺ​ഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: യു.ഡി.എഫ് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്ന് മുതിർന്ന കോൺ​ഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല. ജനങ്ങൾ രാഷ്ട്രീയ മാറ്റം ആഗ്രഹിക്കുന്നു. സി.പി.എം അവതരിപ്പിക്കുന്ന എല്ലാ കണക്കുകളും കെട്ടിച്ചമച്ച സംഖ്യകളാണ്. പാർട്ടി പ്രവർത്തകരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനായി ഗോവിന്ദൻ മാസ്റ്റർ ഉദ്ധരിച്ച കണക്കുകളാണിവ. പത്ത് വർഷത്തെ ഈ ഭരണം തുടരാൻ കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വാഭാവികമായും, ജനങ്ങൾ ഒരു രാഷ്ട്രീയ മാറ്റം ആഗ്രഹിക്കുന്നു, ഇത് വ്യക്തമായി പ്രതിഫലിക്കുന്നു. ഇതിനുള്ള പൂർണ്ണ ക്രെഡിറ്റ് ഞാൻ രാഹുൽ ഗാന്ധിക്ക് നൽകുന്നു.

യു.ഡി.എഫ് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്ന് മുതിർന്ന കോൺ​ഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല Read More »

നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടുക്കിയിലെ അഞ്ച് സീറ്റുകളും യു.ഡി.എഫ് നേടും; സി.പി മാത്യു

ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടുക്കിയിലെ അഞ്ച് സീറ്റുകളും യു.ഡി.എഫ് നേടുമെന്ന് ഇടുക്കി ഡി.സി.സി പ്രസിഡൻ്റ് സി.പി മാത്യു. സംസ്ഥാന സർക്കാരിനെതിരായ ഭരണ വിരുദ്ധ വികാരം വോട്ടായി മാറും. ഇടുക്കി മണ്ഡലത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ ഉൾപ്പെടെയുള്ളവർ പരാജയപ്പെടും. സി.പി.എമ്മിൽ നിന്നുൾപ്പെടെ വലിയ വോട്ട് ചോർച്ചയുണ്ടായിട്ടുണ്ട്. എസ്.ഐ.ആർ മൂലം വോട്ടർമാരുടെ എണ്ണത്തിൽ വന്ന കുറവ് എൽ.ഡി.എഫിനെയാണ് പ്രതികൂലമായി ബാധിക്കുക. എല്ലായിടത്തും മികച്ച ഭൂരിപക്ഷം നേടുമെന്നാണ് നിയോജക മണ്ഡലങ്ങളിലെ അവലോകന യോഗങ്ങളുടെ വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടുക്കിയിലെ അഞ്ച് സീറ്റുകളും യു.ഡി.എഫ് നേടും; സി.പി മാത്യു Read More »

കസ്റ്റഡിയിലെടുത്ത ഗുണ്ടാ നേതാവിന് ഫോൺ വിളിക്കാൻ സൗകര‍്യം ഒരുക്കിയ പൊലീസുകാരനെ സസ്പെൻ്റ് ചെയ്തു

തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയിലെടുത്ത ഗുണ്ടാ നേതാവിന് ഫോൺ വിളിക്കാൻ സൗകര‍്യം ഒരുക്കിയ പൊലീസുകാരന് സസ്പെൻഷൻ. ഗുണ്ടാ നേതാവായ രാജേഷിനെ സഹായിച്ചതിന് പേട്ട പൊലീസ് സ്റ്റേഷനിലെ ഉദ‍്യോഗസ്ഥനായ ശ്രീകുമാറിനെതിരേയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം ഡിസിപിയുടെതാണ് നടപടി. ഗുണ്ടാ നേതാവായ രാജേഷിന് ശ്രീകുമാർ ഫോൺ നൽകിയതായി സ്പെഷ‍്യൽ ബ്രാഞ്ച് അന്വേഷണത്തിലും ഡിസിപി നടത്തിയ അന്വേഷണത്തിലും കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് ശ്രീകുമാറിനെ സസ്പെൻഡ് ചെയ്തത്.

കസ്റ്റഡിയിലെടുത്ത ഗുണ്ടാ നേതാവിന് ഫോൺ വിളിക്കാൻ സൗകര‍്യം ഒരുക്കിയ പൊലീസുകാരനെ സസ്പെൻ്റ് ചെയ്തു Read More »

നിതിൻ രാജിന്റെ മരണത്തിൽ നിർണ്ണായക തെളിവ്; പ്രിൻസിപ്പലിൻ്റെ മുറിയിൽ നിന്ന് കരഞ്ഞിറങ്ങുന്ന ദൃശ്യം ലഭിച്ചു

കണ്ണൂർ: കണ്ണൂരിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിൻറെ മരണത്തിൽ നിർണായക തെളിവ് പൊലീസിന് ലഭിച്ചു. നിതിൻ പ്രിൻസിപ്പലിൻറെ മുറിയിൽ നിന്ന് കരഞ്ഞുകൊണ്ട് ഇറങ്ങി പോകുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. നിതിൻ കരഞ്ഞുകൊണ്ട് വരുന്നത് കണ്ടെന്ന ദൃക്സാക്ഷികളുടെ മൊഴിയും പൊലീസിന് ലഭിച്ചിട്ടുണ്ട്. കോളെജിന് അകത്തെ സിസിടിവി ദൃശ്യങ്ങളും ചില രേഖകളും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. പ്രിൻസിപ്പലിൻറെ റൂമിൽ എന്താണ് സംഭവിച്ചതെന്ന് അറിയില്ല, സംഭവം നടക്കുമ്പോൾ ആരൊക്കെ മുറിയിൽ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് സംഘം പരിശോധിച്ചുവരുകയാണ്. നിതിൻറെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട്

നിതിൻ രാജിന്റെ മരണത്തിൽ നിർണ്ണായക തെളിവ്; പ്രിൻസിപ്പലിൻ്റെ മുറിയിൽ നിന്ന് കരഞ്ഞിറങ്ങുന്ന ദൃശ്യം ലഭിച്ചു Read More »

ആലപ്പുഴയിൽ ക്ലാസിൽ ഗെയിം കളിച്ചതിന് താക്കീത് ചെയ്ത അധ്യാപികയുടെ മൂക്കിനിടിച്ച് വിദ്യാർത്ഥി

ആലപ്പുഴ: മാലദ്വീപിലെ സ്കൂൾ വിദ്യാർത്ഥിയുടെ ആക്രമണത്തിൽ മലയാളി അധ്യാപികയ്ക്ക് ഗുരുതര പരുക്ക്. മാലദ്വീപിലെ ഗധു ദ്വീപിൽ ഗഫ് ധാൽ അടോൾ സ്കൂളിലെ അധ്യാപിക ചെങ്ങന്നൂർ തിട്ടമേൽ കല്ലൂർ ദീപക് ശശിയുടെ ഭാര്യ സ്മിത എൻ പിള്ളയ്ക്കാണ്(35) മൂക്കിന് പരുക്കേറ്റത്. ഈമാസം 12നാണ് സംഭവം ഉണ്ടായത്. ക്ലാസ് എടുത്തുകൊണ്ടിരിക്കെ ലബോറട്ടിയിലെ കംപ്യൂട്ടറിൽ എട്ടാംക്ലാസ് വിദ്യാർഥി ഗെയിം കളിക്കുന്നത് ശ്രദ്ധയിൽപ്പെട്ട അധ്യാപിക പലതവണ താക്കീത് നൽകിയിട്ടും വിദ്യാർഥി ഗെയിമിൽ കളി തുടങ്ങി. ഇതോടെ സ്മിത സംഭവം ഫോണിൽ പകർത്തി, ഇത്

ആലപ്പുഴയിൽ ക്ലാസിൽ ഗെയിം കളിച്ചതിന് താക്കീത് ചെയ്ത അധ്യാപികയുടെ മൂക്കിനിടിച്ച് വിദ്യാർത്ഥി Read More »

ആശ ഭോസ്‌ലെയ്ക്ക് ആദരമർപ്പിച്ച പാക് ചാനലിന് കാരണം കാണിക്കൽ നോട്ടീസ്

ഇസ്ലാമാബാദ്: ഇതിഹാസ ഗായിക ആശ ഭോസ്‌ലെയുടെ വിയോഗത്തിൽ ആദരം അർപ്പിച്ചതിന് പാക്കിസ്ഥാനിലെ പ്രമുഖ വാർത്താചാനലിനെതിരേ പാക് മാധ്യമ നിയന്ത്രണ അതോറിറ്റി കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ജിയോ ന്യൂസിനെതിരേയാണ് നടപടി വന്നിരിക്കുന്നത്. ഇന്ത്യൻ ഉള്ളടക്കങ്ങൾ ടിവി ചാനലുകളിൽ സംപ്രേഷണം ചെയ്യുന്നതിനെതിരേ പാക്കിസ്ഥാൻ സുപ്രീംകോടതി ഏർപ്പെടുത്തിയ നിരോധനം ലംഘിച്ചതിനാണ് നടപടി. ഇന്ത്യൻ ഉള്ളടക്കങ്ങൾ പാക്കിസ്ഥാൻറെ പ്രാദേശിക സംസ്കാരത്തെ തകർക്കുന്നുവെന്ന് ആരോപിച്ച് 2018ലാണ് പാക് സുപ്രീംകോടതി ഇത്തരമൊരു നിരോധനം ഏർപ്പെടുത്തിയത്. ആശ ഭോസ്‌ലെയുടെ വാർത്ത നൽകിയതിലൂടെ കോടതി ഉത്തരവിൻറെ നഗ്നമായ

ആശ ഭോസ്‌ലെയ്ക്ക് ആദരമർപ്പിച്ച പാക് ചാനലിന് കാരണം കാണിക്കൽ നോട്ടീസ് Read More »

കോഴിക്കോട് പെൺകുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

കോഴിക്കോട്: ചെലവൂരിൽ പതിനാറു വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ആത്മഹത്യ ചെയ്തു. മൂഴിക്കൽ സ്വദേശിനിയായ നസ്രീനയാണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ ബന്ധുവായ അദിനാൻ എന്ന യുവാവാണ് നസ്രീനയെ കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം ഇയാൾ ജീവനൊടുക്കുകയായിരുന്നു. ഇവർ സഹോദരിമാരുടെ മക്കളാണ്. രണ്ട് മുറികളിലായാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. മരിച്ച 16കാരി പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. തിങ്കളാഴ്ച അർധരാത്രിയിലാണ് നാടിനെ ഞെട്ടിക്കുന്ന കൊലപാതകം ഉണ്ടായത്. പൊലീസ് രാവിലെ എത്തി മൃതദേഹം കോഴിക്കോട്

കോഴിക്കോട് പെൺകുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി Read More »

കോടാലി കൈയ്യോട് വിരോധം ഇല്ല; കോടാലി കൊടുത്തു വിട്ട സി.പി.എം നേതാക്കൾക്കെതിരെ കേസെടുക്കണം; സി.പി മാത്യു

ഇടുക്കി: കോടാലി കൈയ്യോട് യാതൊരു വിരോധവും ഇല്ല എന്നാൽ കോടാലി കൊടുത്തു വിട്ട നേതാക്കൻമാരോട് അങ്ങനെ അല്ലെന്നും കോടാലി കൊടുത്തു വിട്ട സിപിഎം നേതാക്കളെ പ്രതി ചേർത്ത് കേസ് എടുക്കണമെന്നും ഡി സി സി പ്രസിഡൻ്റ് സി.പി മാത്യു. തിരഞ്ഞെടുപ്പ് ദിവസം കോൺഗ്രസ് രാജകുമാരി മണ്ഡലം പ്രസിഡണ്ട് റോയി ചാത്തനാട്ടിനെ ആക്രമിച്ച സംഭവത്തിൽ രാജകുമാരിയിൽ ഉടുമ്പൻചോല ബ്ലോക്ക് കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സി പി മാത്യു. ഒന്നും ഇല്ലാതെ വന്ന സിപിഎമ്മിന്റെ പ്രാദേശിക

കോടാലി കൈയ്യോട് വിരോധം ഇല്ല; കോടാലി കൊടുത്തു വിട്ട സി.പി.എം നേതാക്കൾക്കെതിരെ കേസെടുക്കണം; സി.പി മാത്യു Read More »

കേരളത്തിൽ ഇത്തവണ മഴ കുറയും

തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ രാജ്യത്തും കേരളത്തിലും ഇത്തവണ മഴ കുറവായിരിക്കുമെന്ന് കാലാവസ്ഥ വകുപ്പിൻറെ പ്രവചനം. ജൂൺ-ജൂലായ് മാസത്തിൽ തന്നെ എൽ‌നിനോ പ്രതിഭാസം രൂപപ്പെടും. പസഫിക് സമുദ്രോപരിതലം അസാധാരണമായി ചൂടാകും. ഇതോടെ കേരളം ചുട്ടുപൊള്ളുമെന്നാണ് വിവരം. എന്നാൽ കാലവർഷം എന്നുമുതൽ‌ തുടങ്ങുമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയിട്ടില്ല. മെയ് ആദ്യമായിരിക്കും ഇക്കാര്യത്തിൽ വ്യക്തത വരുത്തുക. എടവപ്പാതിയുടെ രണ്ടാംപകുതിയിൽ മഴ കുറവാകാനാണ് സാധ്യത. കേരളത്തിൽ ഇത്തവണ വേനൽ മഴയ്ക്കും സാധ്യത കുറവാണ്. കേരളത്തിൽ ഉഷ്ണതരംഗം ഉണ്ടായത് 2016ലും 2024ലുമായിരുന്നു. ഇവ രണ്ടും

കേരളത്തിൽ ഇത്തവണ മഴ കുറയും Read More »

ഹോർമുസിൽ കപ്പലുകൾക്ക് ചെക്കിങ്ങ് ഏർപ്പെടുത്തി അമേരിക്ക

വാഷിങ്ടൺ: ഇറാനിയൻ തുറമുഖങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തി സാമ്പത്തിക സമ്മർദം കൂട്ടാൻ പദ്ധതിയിട്ട് അമെരിക്ക. ഹോർമുസ് കടലിടുക്കിലൂടെ മറ്റ് രാജ്യങ്ങളുടെ കപ്പലുകൾക്ക് പോകാമെന്നും അമെരിക്ക വ്യക്തമാക്കി. ഈ പ്രഖ്യാപനത്തോടെ ക്രൂഡോയിൽ വില ബാരലിന് നൂറിന് മുകളിലെത്തി. സ്വർണവില താഴേക്ക് പോയതായാണ് വിവരം. രാജ്യാന്തര തലത്തിൽ ഓഹരി വിപണികളും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ഇന്ത്യൻ ഓഹരിവിപണികളും നഷ്ടത്തിലാണ്. സെൻസെക്സും നിഫ്റ്റിയും ഇടിഞ്ഞു. രാവിലെ സെൻസെക്സ് 1500 പോയിൻറാണ് ഇടിഞ്ഞിരിക്കുന്നത്. നിഫ്റ്റി 460 പോയിൻറ് നഷ്ടത്തിലാണ്. യുഎസ്-ഇറാൻ സമാധാനചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ്

ഹോർമുസിൽ കപ്പലുകൾക്ക് ചെക്കിങ്ങ് ഏർപ്പെടുത്തി അമേരിക്ക Read More »

നിതിൻരാജിന്റെ മരണത്തിൽ അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിൽ കെ.എസ്‌.യു പ്രതിഷേധം; പോലീസ് ഇടപെട്ടതിനെ തുടർന്ന് സംഘർഷം

കണ്ണൂർ: അഞ്ചരക്കണ്ടി ഡെൻറൽ കോളെജിലെ വിദ്യാർഥിയുടെ മരണത്തെതുടർന്ന് കാമ്പസിൽ കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധം. തിങ്കളാഴ്ച രാവിലെ പ്രതിഷേധവുമായി എത്തിയ കെഎസ്‌യു പ്രവർത്തകരേ പൊലീസ് ബലമായി അറസ്റ്റ് ചെയ്ത് നീക്കി. കോളേജ് മാനേജ്മെൻറിനെതിരേയും കുറ്റക്കാരായ അധ്യാപകർക്കെതിരേയും കർശന നടപടി ആവശ്യപ്പെട്ടാണ് സമരം നടന്നത്. പ്രതിഷേധത്തിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ വലിയ സംഘർഷമാണ് ഉണ്ടായത്. സമരത്തിനെത്തിയ വനിത പ്രവർത്തകയെ പൊലീസ് ക്രൂരമായി വലിച്ചിഴച്ച് കൊണ്ടുപോയത് പ്രതിഷേധത്തിനിടയാക്കി. പൊലീസ് പല അധ്യാപകരിൽ നിന്നും താൽപ്പര്യങ്ങൾ കൈപ്പറ്റിയാണ് വിദ്യാർഥികളോട് ഇത്തരത്തിൽ പെരുമാറുന്നതെന്ന് പ്രതിഷേധക്കാർ

നിതിൻരാജിന്റെ മരണത്തിൽ അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിൽ കെ.എസ്‌.യു പ്രതിഷേധം; പോലീസ് ഇടപെട്ടതിനെ തുടർന്ന് സംഘർഷം Read More »

‌മാർപാപ്പയ്ക്ക് ട്രംപിൻ്റെ താക്കീത്

വാഷിങ്ടൺ: പശ്ചിമേഷ്യൻ യുദ്ധത്തെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തിയ ലിയോ പതിനാലാമൻ മാർപാപ്പയെ രൂക്ഷമായി വിമർശിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ പാപ്പയുടെ നിലപാട് ദുർബലമാണെന്നും വിദേശനയങ്ങൾ വളരെ മോശമാണെന്നും ട്രംപ് പരിഹസിച്ചു. ഇറാൻറെ ആണവമോഹങ്ങളെ മാർപാപ്പ അവഗണിക്കുകയാണ്. വെനസ്വേലയിൽ നിന്നുള്ള മയക്കുമരുന്ന് കടത്തും കുറ്റവാളികളുടെ കടന്നുകയറ്റവും തടയാൻ ശ്രമിക്കുമ്പോൾ അതിനെ പാപ്പ വിമർശിക്കുന്നത് ശരിയല്ലെന്ന് ട്രംപ് പറഞ്ഞു. തന്നെ നേരിടാൻ വേണ്ടിയാണ് അമേരിക്കക്കാരനായ ലിയോയെ സഭ മാർപാപ്പയായി തെരഞ്ഞെടുത്തതെന്നും ട്രംപ് പറഞ്ഞു. താൻ വൈറ്റ് ഹൗസിൽ

‌മാർപാപ്പയ്ക്ക് ട്രംപിൻ്റെ താക്കീത് Read More »

പി.സി ജോർജിനെതിരെ പാലാ ബിഷപ്പ്

കോട്ടയം: പി.സി ജോർജിനും മകൻ ഷോൺ ജോർജിനുമെതിരെ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ മതനേതാക്കളെക്കുറിച്ച് സംസാരിക്കുമ്പോൾ മാന്യതയുടെ അതിർവരമ്പുകൾ ലംഘിക്കരുതെന്ന് പാലാ ബിഷപ്പ് പറഞ്ഞു. ചാനലുകളിൽ കയ്യടിക്ക് വേണ്ടി സംസ്കാരമില്ലാത്ത ഭാഷ ഉപയോഗിക്കുന്നത് ശരിയല്ലെന്നും, ഭീഷണിയുടെ സ്വരം സഭയുടെ അടുത്ത് വിലപ്പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആരും തങ്ങളെ പേടിപ്പിക്കാൻ നോക്കേണ്ടെന്നും അത്തരമൊരു ചിന്ത ആർക്കും വേണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. രാഷ്ട്രീയ നേതൃത്വം സമുദായങ്ങളിൽ ഉണ്ടാകുന്നത് സഭ എപ്പോഴും പ്രോൽസാഹിപ്പിച്ചിട്ടുണ്ട്. എന്നാൽ ആയിരക്കണക്കിന്

പി.സി ജോർജിനെതിരെ പാലാ ബിഷപ്പ് Read More »

നിതിൻ ലോൺ എടുത്തത് അമ്മയുടെ ആശുപത്രി ആവശ്യത്തിനെന്ന് അച്ഛൻ

കണ്ണൂർ: മരിച്ച നിതിൻ രാജ് ലോൺ ആപ്പിൽ നിന്ന് ലോൺ എടുത്തത് അമ്മയുടെ ആശുപത്രി ആവശ്യത്തിനു വേണ്ടിയെന്ന് അച്ഛൻ രാജൻ. നിതിൻ ലോൺ തിരിച്ചടച്ചിരുന്നെന്നും അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് ജോലിക്ക് പോകാൻ കഴിയാതെ വന്നതോടെ ലോണിൻറെ തിരിച്ചടവ് മുടങ്ങിയതാണ് അധ്യാപികയ്ക്ക് ഭീഷണി സന്ദേശം വരാൻ കാരണമായത്. ഇക്കാര്യം അധ്യാപികയ്ക്ക് വീട്ടുകാരെ അറിയിക്കാമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കണ്ണൂർ ഡെൻറൽ കോളജിലെ അധ്യാപികയ്ക്കാണ് ലോൺ ആപ്പിൽ നിന്ന് ഭീഷണി വന്നത്. ഇക്കാര്യം അവർ നിതിനെ അറിയിച്ചു. ഭീഷണി തുടർന്നതോടെ

നിതിൻ ലോൺ എടുത്തത് അമ്മയുടെ ആശുപത്രി ആവശ്യത്തിനെന്ന് അച്ഛൻ Read More »

റോഡരികിൽ ജമന്തി പൂക്കളുടെ കാഴ്ചവിരുന്നൊരുക്കി പൊന്നുണ്ണിയും കുടുംബവും

രാജാക്കാട്: വീടുകളിൽ ചെടികൾ നടുപരിപാലിക്കുന്നത് സാധാരണമാണ്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്ഥമായി താമരയും ജമന്തിയുമൊക്കെ നട്ടു പരിപാലിക്കുകയാണ് രാജാക്കാട് സ്വദേശി വെട്ടുകല്ലുമാക്കൽ പൊന്നുണ്ണിയും ഭാര്യയും രണ്ട് പെൺമക്കളും ചേർന്ന്.വീട്ടുമുറ്റത്ത് റോഡരികിലായി പൂത്തുലഞ്ഞ് നിൽക്കുന്ന ജമന്തി തോട്ടം യാത്രക്കാർക്കും മനോഹര കാഴ്ച്ചയാണ് സമ്മാനിക്കുന്നത്. തിരക്കിട്ട ജീവിതത്തിന്റെ ഓട്ടത്തിനിടയിലും പൊന്നുണ്ണിയും ഭാര്യ രാജിയും മക്കളായ ആദിത്യ ഉണ്ണിയും അദ്വൈത ഉണ്ണിയും പൂക്കളും ചെടികളും പരിപാലിക്കാൻ സമയം കണ്ടെത്തും.രാജാക്കാട് പൊന്മുടി റൂട്ടിൽ ചെരിപുറത്താണ് ഇവരുടെ വീട്. ഇരുനില വീടിന് മുന്നിൽ മതിൽ

റോഡരികിൽ ജമന്തി പൂക്കളുടെ കാഴ്ചവിരുന്നൊരുക്കി പൊന്നുണ്ണിയും കുടുംബവും Read More »

കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെ പ്രായപരിശോധനയിൽ പൊലീസ് റിപ്പോർട്ട് സമർപ്പിക്കും

തിരുവനന്തപുരം: കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെ പ്രായ പരിശോധനയിൽ പൂവാർ പൊലീസിൻറെ റിപ്പോർട്ട് തിങ്കളാഴ്ച എഡിജിപി എച്ച്. വെങ്കിടേഷിന് സമർപ്പിക്കും. ഡിജിപിയുടെ നിർദേശപ്രകാരം നടത്തുന്ന അന്വേഷണത്തിൽ പൂവാർ പൊലീസ് ആണ് സർട്ടിഫിക്കറ്റുകളുടെ പരിശോധന നടത്തുന്നത്. വിവാഹ രജിസ്ട്രേഷൻ സമയത്ത് പെൺകുട്ടി സമർപ്പിച്ച രേഖകൾ വ്യാജമല്ലെന്ന നിലപാടിലാണ് പൂവാർ പഞ്ചായത്ത് ഉദ്യോഗസ്ഥർ‌. രേഖകളുടെ പരിശോധന നടത്തിയിരുന്നുവെന്നും പൊലീസിനോട് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. പോലീസിൻറെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാവും ഡിജിപി രവാഡാ ചന്ദ്രശേഖർ ദേശീയ പട്ടിക വർഗ കമ്മീഷന് റിപ്പോർട്ട് നൽകുക. ഈമാസം 22നകം

കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെ പ്രായപരിശോധനയിൽ പൊലീസ് റിപ്പോർട്ട് സമർപ്പിക്കും Read More »

യൂണിഫോം, ബാഗ്, നോട്ട് ബുക്ക് എന്നിവയുമായി ബന്ധപ്പെട്ട് സ്‌കൂളുകൾ കേന്ദ്രീകരിച്ച് നടക്കുന്നത് നിയമവിരുദ്ധമായ കച്ചവടമാണെന്ന ഗുരുതര ആരോപണവുമായി കേരള ടെക്സ്റ്റൈൽ ആൻ്റ് ഗാർമെന്റ്സ് ഡീലേഴ്സ് അസോസിയേഷൻ

തൊടുപുഴ: ഓൺലൈൻ വിപണിയുടെയും കോർപ്പറേറ്റുകളുടെയും കടന്നുകയറ്റത്തിന് പിന്നാലെ, സ്കൂളുകളുടെ നേതൃത്വത്തിൽ യൂണിഫോം, ബാഗ്, നോട്ട് ബുക്ക് എന്നിവ കച്ചവടം ചെയ്ത് വിപണി കൈയടക്കുന്നത് ചെറുകിട വ്യാപാരികളെ ആത്മഹത്യയിലേക്ക് തള്ളിയിടുമെന്നാണ് സംഘടനയുടെ പ്രധാന ആരോപണം. യൂണിഫോമും ബാഗും വിദ്യാലയങ്ങളിൽ നിന്ന് തന്നെ വാങ്ങണമെന്ന്സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂൾ അധികൃതർ രക്ഷിതാക്കളെ നിർബന്ധിക്കുന്നത് മൗലികാവകാശ ലംഘനമാണെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. പുറത്ത് 150 രൂപയ്ക്ക് ലഭിക്കുന്ന തുണിക്ക് 400 രൂപ വരെ ഈടാക്കി സ്കൂൾ അധികൃതർ രക്ഷിതാക്കളെ കൊള്ളയടിക്കുകയാണെന്നും കെ.ടി.ജി.എ ആരോപിക്കുന്നു. തൊടുപുഴ

യൂണിഫോം, ബാഗ്, നോട്ട് ബുക്ക് എന്നിവയുമായി ബന്ധപ്പെട്ട് സ്‌കൂളുകൾ കേന്ദ്രീകരിച്ച് നടക്കുന്നത് നിയമവിരുദ്ധമായ കച്ചവടമാണെന്ന ഗുരുതര ആരോപണവുമായി കേരള ടെക്സ്റ്റൈൽ ആൻ്റ് ഗാർമെന്റ്സ് ഡീലേഴ്സ് അസോസിയേഷൻ Read More »

നാട്ടുകാരുടെ തെറിവിളി നിർത്തിക്കാൻ പുതിയ നിയമവുമായി ഒരു ഗ്രാമം

‌മധ്യപ്രദേശ്: തെറി പറയുക എന്നത് ഇന്ന് വളരെ സാധാരണമാണ്. ദേഷ്യപ്പെട്ട് മാത്രമല്ല സ്നേഹം പ്രകടിപ്പിക്കാൻ വരെ പലരും തെറിവാക്ക് ഉപയോഗിക്കാറുണ്ട്. എന്നാൽ നാട്ടിലെ തെറി പ്രശ്നം പരിഹരിക്കാൻ ഒരു വഴികണ്ടുപിടിച്ചിരിക്കുകയാണ് മധ്യപ്രദേശിലെ ഒരു ഗ്രാമം. ഗ്രാമീണർക്കിടയിലെ തെറിപറയുന്ന ശീലം ഒഴിവാക്കാൻ പിഴ ചുമത്തിയിരിക്കുകയാണ്. മധ്യപ്രദേശിലെ ബുർഹൻപൂർ ജില്ലയിലെ ബോർസർ ഗ്രാമത്തിലാണ് വ്യത്യസ്തമായ ശിക്ഷ ഏർപ്പെടുത്തിയത്. തെറി പറയുകയോ അധിക്ഷേപം നടത്തുകയോ ചെയ്യുന്നവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കുകയോ ഒരു മണിക്കൂർ നിർബന്ധിത ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയോ

നാട്ടുകാരുടെ തെറിവിളി നിർത്തിക്കാൻ പുതിയ നിയമവുമായി ഒരു ഗ്രാമം Read More »

കാമുകൻറെ സുഹൃത്തുക്കളും പെൺകുട്ടിയുടെ ബന്ധുക്കളും തമ്മിൽ കോടതിക്ക് മുന്നിൽ വച്ച് കൂട്ടത്തല്ല്

താമരശേരി: താമരശേരി കോടതിക്ക് മുന്നിൽ കൂട്ടത്തല്ല്. കാമുകൻറെ സുഹൃത്തുക്കളും പെൺകുട്ടിയുടെ ബന്ധുക്കളും തമ്മിലാണ് കൂട്ടത്തല്ലുണ്ടായത്. മുക്കം ചെറുവാടിയിൽ നിന്ന് കാണാതായ പെൺകുട്ടിയെ താമരശേരി കോടതിയിൽ ഹാജരാക്കിയപ്പോൾ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാൻ കോടതി അനുമതി നൽകുകയായിരുന്നു. പിന്നാലെയാണ് കോടതിക്ക് പുറത്ത് അടിപിടിയുണ്ടായത്. മുക്കം സ്വദേശിനിയായ 20 കാരിയെ ഈ മാസം നാലാം തീയതി മുതലാണ് കാണാതായത്. തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതേ തുടർന്ന് ശനിയാഴ്ച പെൺകുട്ടിയും കാമുകനായ കാരശേരി സ്വദേശിയും മുക്കം പൊലീസ് സ്റ്റേഷനിൽ ഹാജരായ

കാമുകൻറെ സുഹൃത്തുക്കളും പെൺകുട്ടിയുടെ ബന്ധുക്കളും തമ്മിൽ കോടതിക്ക് മുന്നിൽ വച്ച് കൂട്ടത്തല്ല് Read More »

ഡൽഹിയിലെ മയക്കുമരുന്ന് രാജ്ഞി പിടിയിൽ

ന്യൂഡൽഹി: ഡൽഹിയിലെ കുപ്രസിദ്ധ ലഹരി മാഫിയ നിയന്ത്രിച്ചിരുന്ന സ്ത്രീയെ പൊലീസ് പിടികൂടി. ഡെൽഹി പൊലീസിൻറെ നയപരമായ നീക്കത്തിനൊടുവിലാണ് ഇവരേ പിടികൂടാനായത്. ഡൽഹി, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ പൊലീസ് നടത്തിയ ഓപ്പറേഷന് ശേഷം ഷഹ്ദാര‍യിൽ നിന്നാണ് മയക്കുമരുന്ന് രാജ്ഞി എന്ന് അറിയപ്പെടുന്ന കുസുമിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് സസ്ഥാനങ്ങളിലെ 200 ലധികം സിസിടിവി ദ്യശ്യങ്ങളും നൂറിലധികം മൊബൈൽ ഫോണുകളും പരിശോധിച്ചാണ് പൊലീസ് ഇവരേ കുടുക്കിയത്. പൊലീസ് പിടികൂടാതിരിക്കാൻ കുസും സ്മാർട്ട് ഫോണുകൾ ഉപയോഗിച്ചിരുന്നില്ല, സാധാരണ ഫോണിൽ സിം

ഡൽഹിയിലെ മയക്കുമരുന്ന് രാജ്ഞി പിടിയിൽ Read More »

ഓടിക്കൊണ്ടിരുന്ന ബസ് കത്തിനശിച്ചു; യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട്: പന്തീരാങ്കാവിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. സിറ്റി സർവീസെന്ന സ്വകാര്യ ബസാണ് ശനിയാഴ്ച ഉച്ചയ്ക്ക് 1.45 ഓടെ തീ പിടിച്ചത്. പുക ഉയരുന്നത് കണ്ട ജീവനക്കാർ യാത്രക്കാരെ ഉടൻ തന്നെ പുറത്തിറക്കുകയായിരുന്നു. ആളുകളെ പൂർണമായും മാറ്റാനായതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. ബസ് പൂർണമായും കത്തി നശിച്ചു. ഡീസലിന് പുറമെ സിഎൻജി വാതകത്തിൽ കൂടി പ്രവർത്തിക്കുന്നതായിരുന്നു ബസ്. സിഎൻജി സിലിണ്ടർ തീർന്ന് കാലിയായിരുന്നതിനാൽ പൊട്ടിത്തെറി ഒഴിവായി. സംഭവത്തിന് പിന്നാലെ ഫയർഫോഴ്സെത്തി തീയണച്ചു.

ഓടിക്കൊണ്ടിരുന്ന ബസ് കത്തിനശിച്ചു; യാത്രക്കാർ സുരക്ഷിതർ Read More »

ശ്രീനന്ദയ്ക്ക് യാത്രാമൊഴി, സംസ്കാരം നടത്തി

പാലക്കാട്: വിനോദയാത്രയ്ക്കിടെ ചിക്കമംഗളുരുവിൽ മാണിക്കധാര വെള്ളച്ചാട്ടത്തിൻറെ വ്യൂ പോയിൻറിന് സമീപം കാണാതാവുകയും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്ത ശ്രീനന്ദയുടെ(14) മൃതദേഹം സംസ്കരിച്ചു. ഐവർ മഠം ശ്മശാനത്തിലാണ് മൃതദേഹം സംസ്കരിച്ചത്. ശനിയാഴ്ച രാവിലെയാണ് പോസ്റ്റുമോർട്ടം നടപടി പൂർത്തിയാക്കി മൃതദേഹം പാലക്കാട് കടമ്പഴിപ്പുറം കൊല്ലിയാനി കൂത്തറ വീട്ടിലെത്തിച്ചത്. ശ്രീനന്ദയെ ഒരുനോക്കു കാണാൻ ആയിരങ്ങളാണ് വീട്ടിലേക്കെത്തിയത്. തലയുടെ വലതുഭാഗത്തേറ്റ പരുക്കാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ശരീരത്തിൽ ഉടനീളം പരുക്കുണ്ട്. അസ്ഥികൾ പൊട്ടി. മരണത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് വിവരം. രമേശിൻറെയും രോഹിണിയുടെ

ശ്രീനന്ദയ്ക്ക് യാത്രാമൊഴി, സംസ്കാരം നടത്തി Read More »

വാഹന പര്യടനം റദ്ദാക്കി വിജയ്

ചെന്നൈ: തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ തകൃതിയായി നടക്കുകയാണ്. പ്രചാരണത്തിനായി 10 ദിവസങ്ങൾ കൂടി മാത്രമാണ് ബാക്കിയുള്ളത്. ഇതിനിടെ വിജയ് തൻറെ പ്രചാരണ പരിപാടികൾ റദ്ദാക്കിയിരിക്കുകയാണ്. വാഹന പര്യടന ജാഥയിൽ അപകടങ്ങൾ പതിവായതോടെയാണ് പരിപാടി റദ്ദാക്കിയത്. ശനിയാഴ്ച കടലൂരിലാണ് വിജയ്‌യുടെ വാഹന പര്യാടന ജാഥ തീരുമാനിച്ചിരുന്നത്. വെള്ളി‍യാഴ്ച വാഹന പ്രചാരണത്തിനിടെ ഒപ്പമുണ്ടായിരുന്ന ആൾക്ക് ബൈക്ക് അപകടത്തിൽ പെട്ട് പരുക്കേറ്റിരുന്നു. ഇത്തരത്തിലുള്ള സംഭവങ്ങൾ തുടർക്കഥയായതോടെയാണ് ടിവികെയുടെ നടപടി. ഈ മാസം 23നാണ് തമിഴ്നാട്ടിലെ 234 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്.

വാഹന പര്യടനം റദ്ദാക്കി വിജയ് Read More »

കാർഗിൽ ഹീറോ സോനം വാങ്ചുക്ക് അന്തരിച്ചു

ന്യൂഡൽഹി: കാർഗിൽ വീരനായകൻ കേണൽ സോനം വാങ്ചുക്ക്(62) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. വിരമിച്ച ശേഷം ലഡാക്കിലായിരുന്നു താമസം. കാർഗിൽ യുദ്ധത്തിൽ ശത്രുസൈന്യത്തെ തുരത്തുന്നതിൻറെ മികച്ച പോരാട്ടം കാഴ്ച വച്ച സോനത്തെ രാജ്യം മഹാവീർ ചക്ര നൽകി ആദരിച്ചിരുന്നു. കാർഗിൽ യുദ്ധകാലത്ത് ബറ്റാലിക് സെക്‌ടറിലെ ചോർബത് ലാ പിടിച്ചെടുക്കുക എന്ന ദൗത്യമായിരുന്നു അന്ന് മേജർ പദവിയിലുണ്ടായിരുന്ന സോനത്തെ ഏൽപ്പിച്ചിരുന്നത്. ഹിമാനി പ്രദേശത്ത് അദ്ദേഹം നടത്തിയ മുന്നേറ്റം സൈനിക ചരിത്രത്തിലെ സുവർണ അധ്യായമാണ്. കഠിനമായ മഞ്ഞുവീഴ്ചയെ അവഗണിച്ച് ശത്രുകേന്ദ്രങ്ങളെ

കാർഗിൽ ഹീറോ സോനം വാങ്ചുക്ക് അന്തരിച്ചു Read More »

ശ്രീനന്ദയുടെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പ്രാഥമികപോസ്റ്റുമോർട്ടം റിപ്പോർട്ട്

ചിക്കമംഗളൂരു: കർണടകയിലെ ചിക്കമംഗളൂരുവിൽ വിനോദയാത്രയ്ക്കിടെ മരിച്ച പാലക്കാട്ട് സ്വദേശിനി ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. പെൺ‌കുട്ടിയുടെ മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് വിവരം. ഉയരത്തിൽ നിന്ന് വീണപ്പോൾ തലയുടെ വലത് ഭാഗത്തേറ്റ ഗുരുതരമായ പരുക്കാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. വീഴ്ചയുടെ ആഘാതത്തിൽ ശരീരത്തിലുടനീളം പരിക്കുകളുണ്ട്. പലയിടത്തും അസ്ഥികൾ പൊട്ടിയ നിലയിലാണ്. മുകളിൽ നിന്ന് താഴേക്ക് വീഴുന്ന സമയത്ത് പാറകളിലും മരങ്ങളിലും ഇടിച്ചുണ്ടായ പരുക്കുകളാണിത്. നാലു ദിവസം നീണ്ട അന്വേഷണത്തിനൊടുവിൽ വെള്ളിയാഴ്ചയാണ് 1500 അടി താഴ്ചയിൽ മരത്തിൽ

ശ്രീനന്ദയുടെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പ്രാഥമികപോസ്റ്റുമോർട്ടം റിപ്പോർട്ട് Read More »

അരുണാചൽ മിഷന് തുടക്കം കുറിച്ച സലേഷ്യൻ വൈദികൻ ഫാദർ ജോബ് കല്ലറയ്ക്കൽ നിര്യാതനായി

അരുണാചൽ: അരുണാചൽ പ്രദേശിൽ കത്തോലിക്കാ മിഷനുകൾക്ക് തുടക്കം കുറിക്കുകയും, തദ്ദേശീയരായ നിരവധിപ്പേരെ പൗരോഹിത്യത്തിലേക്കും സന്യാസത്തിലേക്കും നയിക്കുകയും ചെയ്ത പ്രമുഖ സലേഷ്യൻ മിഷണറിയാണ് ഫാദർ ജോബ് കല്ലറയ്ക്കൽ(78). അരുണാചൽ പ്രദേശിലെ ഗോത്രവർഗ സമൂഹങ്ങൾക്കിടയിൽ വിദ്യാഭ്യാസവും അജപാലന ശുശ്രൂഷയും വ്യാപിപ്പിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് സമാനതകളില്ലാത്തതാണെന്ന് സലേഷ്യൻ സഭാംഗങ്ങൾ അനുസ്മരിച്ചു. ക്രൈസ്തവ വിശ്വാസത്തിന് നിയന്ത്രണങ്ങളുണ്ടായിരുന്ന കാലഘട്ടത്തിൽ അരുണാചലിൽ കടന്നുചെന്ന് മിഷൻ പ്രവർത്തനങ്ങൾക്ക് അടിത്തറയിട്ട ആദ്യകാല മിഷണറിമാരിൽ ഒരാളായിരുന്നു അദ്ദേഹം. വിദ്യാലയങ്ങൾ, ഹോസ്റ്റലുകൾ, ഗ്രാമീണ കപ്പേളകൾ എന്നിവ സ്ഥാപിച്ചതിലൂടെ കുട്ടികൾക്ക് വിദ്യാഭ്യാസവും

അരുണാചൽ മിഷന് തുടക്കം കുറിച്ച സലേഷ്യൻ വൈദികൻ ഫാദർ ജോബ് കല്ലറയ്ക്കൽ നിര്യാതനായി Read More »