Timely news thodupuzha

Author name: timely news

ഒളിവുകളില്ലാത്ത യാത്ര; അച്ചാമ്മ പൈനാൽ എഴുതുന്നു

ഒലീവ് മരങ്ങളിൽ നിന്നും മഞ്ഞു തുള്ളികൾ അടർന്നു വീഴുന്നു. ശിഷ്യന്മാർ ഉണർന്നു. പത്രോസ് അകലേയ്ക്ക് നോക്കി. സൂര്യൻ ഉദിച്ചു കഴിഞ്ഞിരിക്കുന്നു. നാളെ ജെറുസലേമിലേക്ക് പോകണമെന്ന് ഗുരു പറഞ്ഞതോർമ്മിച്ച് യോഹന്നാനും ചാടി എഴുന്നേറ്റു. അവരിൽ രണ്ട് പേർ അടുത്തുള്ള ഗ്രാമത്തിലേക്ക് നടന്നു. യേശുവും വഴിയിലേക്കിറങ്ങി. മറിയം അകലെ നിന്ന് എല്ലാം ശ്രദ്ധിച്ചു. എല്ലാം അറിയുന്ന അമ്മ, എല്ലാം ഹൃദയത്തിലേറ്റുന്നു അമ്മ. ശിഷ്യൻമരാരും കയറിയിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കൊണ്ടു വന്നു. വസ്ത്രങ്ങൾ അതിൻ്റെ മേൽ വിരിച്ചു. യേശു അതിൻ്റെ പുറത്ത്

ഒളിവുകളില്ലാത്ത യാത്ര; അച്ചാമ്മ പൈനാൽ എഴുതുന്നു Read More »

സമാധാനചർച്ചയ്ക്കായി ഇറാൻ സംഘം പാക്കിസ്ഥാനിൽ

ഇസ്ലാമാബാദ്: പശ്ചിമേഷ്യൻ യുദ്ധം തുടരുന്നതിനിടെ അമെരിക്കയുമായി സമാധാന ചർച്ചകൾ നടത്തുന്നതിനായി ഇറാൻ സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫിൻറെ നേതൃത്വത്തിലുള്ള സംഘമാണ് ഇസ്ലാമാബാദിലെത്തിയത്. മിനാബ് കൂട്ടക്കൊലയിൽ ഇരകളുടെ രക്തം പുരണ്ട സ്കൂൾ ബാഗുകളും വെള്ളപ്പൂക്കളും ചിത്രങ്ങളുമായാണ് ഇറാൻ പ്രതിനിധികൾ പാക്കിസ്ഥാനിലെത്തിയത്. മിനാബ് കൂട്ടക്കൊലയിൽ ജീവൻ നഷ്ടമായ കുട്ടികളുടെ ചിത്രങ്ങൾ വിമാനത്തിൻറെ മുൻനിരയിൽ‌ വച്ചാണ് സംഘം പാക്കിസ്ഥാനിലെത്തിയത്. ഈ വിമാനയാത്രയിൽ ഇവരാണെൻറെ സഹയാത്രികർ തൻറെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിൽ വിമാനത്തിനുള്ളിലെ ചിത്രം പങ്കുവെച്ച് കൊണ്ട് ഗാലിബാഫ് കുറിച്ചു. ഈ

സമാധാനചർച്ചയ്ക്കായി ഇറാൻ സംഘം പാക്കിസ്ഥാനിൽ Read More »

ജീവനക്കാരൻ്റെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച എച്ച്.ആർ.ഡി.എസ് ചെയർമാൻ അജി കൃഷ്ണനെതിരേ പോക്സോ കേസ്

ന്യൂഡൽഹി: ലൈംഗികാതിക്രമ പരാതിയിൽ എച്ച്ആർഡിഎസ് സ്ഥാപക ചെയർമാൻ അജി കൃഷ്ണൻ കസ്റ്റഡിയിൽ. പോക്സോ പരാതിയിലാണ് ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന് ആരോപിച്ച് എച്ച്ആർഡിഎസിലെ ജീവനക്കാരനാണ് പരാതി നൽകിയത്. പരാതി വ്യാജമാണെന്നും സ്ഥാപനത്തിനുള്ളിലെ തർക്കമാണ് പരാതിക്ക് പിന്നിലെന്നുമാണ് എച്ച്ആർഡിഎസിൻറെ വിശദീകരണം. 11 വയസ് മാത്രം പ്രായമുള്ള പെൺകുട്ടിക്കെതിരേ 2024 ൽ അതിക്രമം നടന്നതെന്നാണ് പരാതി. പെൺകുട്ടിയുടെ രഹസ്യമൊഴി ശനിയാഴ്ച രേഖപ്പെടുത്തും. പരാതിയിൽ വിശദമായ അന്വേഷണം നടത്തിയതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. എന്നാൽ പരാതി

ജീവനക്കാരൻ്റെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച എച്ച്.ആർ.ഡി.എസ് ചെയർമാൻ അജി കൃഷ്ണനെതിരേ പോക്സോ കേസ് Read More »

എ.ഡി.ജി.പി എസ് ശ്രീജിത്തിനെതിരെ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

തിരുവനന്തപുരം: എഡിജിപി എസ്. ശ്രീജിത്തിനെതിരേ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ശ്രീജിത്തിൻറെ വിദേശയാത്രയും ട്രാൻസ്പോർട്ട് കമ്മിഷണറേറ്റിലെ അഴിമതിയുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. മൂന്ന് മാസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് ഹൈക്കോടതി ഉത്തരവ്. കഴിഞ്ഞ ഫെബ്രുവരി 1, 2, 3 തീയതികളിലാണ് എസ് ശ്രീജിത്ത് അബുദാബിയിൽ സന്ദർശനം നടത്തിയത്. അബുദാബിയിലേക്ക് പോകുന്ന കാര്യം സർക്കാരിനെ അറിയിച്ചിരുന്നു. എന്നാൽ, സ്വകാര്യ ആയുര്‌വേദ സ്ഥാപനത്തിൻറെ ഉദ്ഘാടനത്തിന് പോകുന്നതിന് അനുമതി ഉണ്ടായിരുന്നില്ലെന്നാണ് വിവരം. അസിസ്റ്റൻഡ് മോട്ടോർ വെഹിക്കിൾ ഇസ്പെക്ടർ ദീപൻ

എ.ഡി.ജി.പി എസ് ശ്രീജിത്തിനെതിരെ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി Read More »

സഭയ്ക്കെതിരായ പ്രസ്താവനയിൽ ബി.ജെ.പി നേതൃത്വത്തിന് അതൃപ്തി

തിരുവനന്തപുരം: സഭക്കെതിരായ പി.സി ജോർജിൻറെയും ഷോൺ ജോർജിൻറെയും പ്രസ്താവനയിൽ ബിജെപി നേതൃത്വത്തിന് അതൃപ്തി. വിഷയത്തിൽ പ്രതികരിക്കേണ്ടതില്ലെന്നാണ് നിലവിൽ നേതൃത്വത്തിൻറെ തീരുമാനം. എഫ്സിആർഎ ഉൾപ്പെടെയുള്ള വിഷയത്തിൽ ഇടഞ്ഞുനിൽക്കുന്ന ക്രിസ്തീയ വിഭാഗത്തെ പ്രകോപിപ്പിക്കുന്നതാണ് നടപടിയെന്നാണ് വിലയിരുത്തൽ. ഇരുവരുടെയും പ്രസ്താവന നേതൃത്വത്തിൻ്റെ അറിവോടെയല്ലെന്നാണ് നേതൃത്വം പറയുന്നത്. നിയമസഭ തെരഞ്ഞെടുപ്പിൽ ചില മെത്രാന്മാരും സഭ മുഖപത്രമായ ദീപികയും യുഡിഎഫിനായി ഇടപെട്ടുവെന്നാണ് ബിജെപി നേതാക്കളായ പി.സി ജോർജും മകൻ ഷോൺ ജോർജും ആരോപിച്ചത്. യുഡിഎഫിന് വോട്ട് ചെയ്യണമെന്ന് മഠങ്ങളിൽ കാഞ്ഞിരപ്പള്ളി ബിഷപ്പ് വിളിച്ചുപറഞ്ഞുവെന്ന് പി.സി

സഭയ്ക്കെതിരായ പ്രസ്താവനയിൽ ബി.ജെ.പി നേതൃത്വത്തിന് അതൃപ്തി Read More »

ദിവ്യശ്രീ വധക്കേസിൽ ഭർത്താവ് രാജേഷിന് മൂന്ന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു

കണ്ണൂർ: സിവിൽ പൊലീസ് ഓഫീസർ കരിവെള്ളൂർ പലിയേരി കൊവ്വലിലെ ദിവ്യശ്രീ വധക്കേസിൽ ഭർത്താവ് രാജേഷിന് മൂന്ന് ജീവപര്യന്തം കഠിന തടവും, 2 ലക്ഷം രൂപ പിഴയും വിധിച്ചു. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി കെ.ടി. നിസാർ അഹമ്മദാണ് ശിക്ഷ വിധിച്ചത്. മൂന്ന് ജീവപര്യന്തം ശിക്ഷ അപൂർവമായിട്ടാണ് ലഭിക്കാറുള്ളത്. മൂന്നുവകുപ്പുകളിൽ മൂന്ന് ജീവപര്യന്തവും ഒരു വകുപ്പിൽ ഏഴ് വർഷം തടവുമാണ് വിധിച്ചത്. ശിക്ഷ പ്രതി ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിക്കണമെന്നായിരുന്നു പബ്ലിക് പ്രോസിക്യൂട്ടർ

ദിവ്യശ്രീ വധക്കേസിൽ ഭർത്താവ് രാജേഷിന് മൂന്ന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു Read More »

ഇടുക്കി ജില്ലയിലെ എൽ.പി.ജി ഓപ്പൺ ഫോറം 20ന്

ഇടുക്കി: ജില്ലയിലെ പാചക വാതക ഉപഭോക്താക്കളുടെ പരാതികൾ കേൾക്കുന്നതിനും പരിഹരിക്കുന്നതിനും ഉപഭോക്താക്കൾ, സംഘടനകൾ, എണ്ണക്കമ്പനി പ്രതിനിധികൾ, പാചകവാതക ഏജൻസികൾ എന്നിവരെ ഉൾപ്പെടുത്തിയിട്ടുളള എൽ.പി.ജി ഓപ്പൺ ഫോറം ജില്ലാ കളക്ടർ ഡോ.ദിനേശൻ ചെറുവാട്ടിന്റെ അധ്യക്ഷതയിൽ ഏപ്രിൽ 20 ന് രാവിലെ 11 മണിക്ക് കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. ബന്ധപ്പെട്ടവർ യോഗത്തിൽ പങ്കെടുക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

ഇടുക്കി ജില്ലയിലെ എൽ.പി.ജി ഓപ്പൺ ഫോറം 20ന് Read More »

സതീശന് വനവാസത്തിനുള്ള സൗകര്യം വനം വകുപ്പ് ഒരുക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ

കോഴിക്കോട്: സതീശന് വനവാസത്തിനുള്ള സൗകര്യം വനം വകുപ്പ് ഒരുക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. യുഡിഎഫ് അധികാരത്തിൽ‌ വന്നില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോവുമെന്ന പ്രതിപക്ഷ നേതാവിൻറെ പ്രസ്താവനയിലാണ് വനം മന്ത്രിയുടെ പ്രതികരണം. എലത്തൂരിൽ വിജയം ഉറപ്പെന്നും എൽഡിഎഫ് തന്നെ മൂന്നാമതും ഭരണത്തിൽ കയറുമെന്നും ശശീന്ദ്രൻ പ്രതികരിച്ചു. സർക്കാരിൻറെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഉയർന്ന പോളിങ്ങെന്നും അദ്ദേഹം പറഞ്ഞു.

സതീശന് വനവാസത്തിനുള്ള സൗകര്യം വനം വകുപ്പ് ഒരുക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ Read More »

പിറവം ആശിർവാദ് സിനിമ കോംപ്ലക്സ് ഉദ്ഘാടന ദിവസം തീപിടിച്ചു

കൊച്ചി: എറണാകുളം പിറവത്ത് വെള്ളിയാഴ്ച പ്രവർത്തനം ആരംഭിച്ച ആശീർവാദ് സിനിമ കോംപ്ലക്സിൽ തീപിടിത്തം. പ്രദർശനം നടന്നുകൊണ്ടിരിക്കെയാണ് തീപിടിത്തം ഉണ്ടായത്. രാവിലെ 11 മണിക്കാണ് സംഭവം. പുക ഉയർന്നതോടെ ആളുകൾ ഇറങ്ങിയോടി. ഇതോടെ പ്രദർശനം നിർത്തിവച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിൻറെ കാരണമെന്നാണ് വിവരം. വാഴ -2 പ്രദർശനത്തിനിടെയാണ് സംഭവം. തീ കണ്ടതോടെ കോംപ്ലക്സിലെ എല്ലാ തിയെറ്ററുകളിലെയും പ്രദർശനം നിർത്തിവെച്ചു.

പിറവം ആശിർവാദ് സിനിമ കോംപ്ലക്സ് ഉദ്ഘാടന ദിവസം തീപിടിച്ചു Read More »

മോദിയെ വധിക്കാൻ പദ്ധതിയിട്ട മൂന്ന് പേർ അറസ്റ്റിൽ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ പദ്ധതിയിട്ട മൂന്നു പേർ അറസ്റ്റിൽ. ബിഹാർ സ്വദേശികളാണ് അറസ്റ്റിലായത്. അമെരിക്കൻ ചാരസംഘടനയായ സിഐഎയെ പ്രതികൾ സമീപിച്ചതായും വിവരമുണ്ട്. ബക്സർ ജില്ലയിലെ ദുമ്രോൺ സബ് ഡിവിഷനിലെ സിമ്രി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ആശ പരാരി ഗ്രാമത്തിൽ നിന്നാണ് യുവാക്കളെ പിടികൂടിയത്. സിഐഎയിൽ നിന്ന് വൻ‌തുകയാണ് ഇവർ‌ പാരിതോഷികം ആവശ്യപ്പെട്ടത്. 22 ദിവസം കൊണ്ട് മോദിയെ വധിക്കാമെന്നാണ് അവർ‌ ഇമെയിൽ വഴി അറിയിച്ചിരുന്നത്. രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ പൊലീസ് നടപടി.

മോദിയെ വധിക്കാൻ പദ്ധതിയിട്ട മൂന്ന് പേർ അറസ്റ്റിൽ Read More »

പീഡനക്കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന് ജാമ്യം

കൊച്ചി: ലൈംഗിക അതിക്രമക്കേസിൽ സംവിധായകൻ രഞ്ജിത്തിന് ജാമ്യം. എറണാകുള ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. എറണാകുളം ജില്ല വിട്ടുപോകരുത്, മൂന്ന് മാസം വരെ എല്ലാതിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം, പാസ്പോർട്ട് സറണ്ടർ ചെയ്യണം, കൃത്യം നടന്ന സ്ഥലത്ത് പോകരുത്, സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ ഹാജരാകണം എന്നി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനായി ജാമ്യം അനുവദിക്കണമെന്ന് രഞ്ജിത്ത് ആവശ്യപ്പെട്ടിരുന്നു. 1951 ലെ വോട്ടവകാശം ഉയർത്തിക്കാട്ടിയായിരുന്നു രഞ്ജിത്തിൻറെ ആവശ്യം. എന്നാൽ ജയിലിൽ

പീഡനക്കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന് ജാമ്യം Read More »

വിജയ് ചിത്രം ജനനായകൻ ചോർന്നു

ചെന്നൈ: പ്രദർശനാനുമതി കാത്തിരിക്കുന്ന വിജയ് ചിത്രം ജനനായകൻ ചോർന്നു. ചിത്രത്തിൻറെ വിവിധഭാഗങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ടെസ്റ്റ് സ്‌ക്രീനിങ്ങിനിടെ പകർത്തിയ അഞ്ചര മിനിറ്റോളം വരുന്ന ക്ലിപ്പുകളാണ് ചോർന്നത്. സംഘട്ടന രംഗത്തിൽ വിജയ്‌യുടെ ഇൻട്രോയും, ചിത്രത്തിൻറെ ടൈറ്റിൽ കാർഡുകളുമടക്കം പ്രചരിക്കുന്ന വീഡിയോ ക്ലിപ്പുകളിലുണ്ട്. ഒട്ടേറെപ്പേർ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഇതിനു പുറമേ മറ്റ് പല ക്ലിപ്പുകളും പ്രചരിക്കുന്നുണ്ടെന്നാണ് വിവരം. ലാപ്‌ടോപ്പിൽ എടുത്ത വീഡിയോകളാണ് പ്രചരിക്കുന്നത്. ചിത്രം പൂർണമായും പ്രചരിക്കുന്നതായി പല സോഷ്യൽ മീഡിയ അക്കൗണ്ടുകളും പറ‍യുന്നുണ്ട്. എക്‌സിന് പുറമേ യൂട്യൂബ്,

വിജയ് ചിത്രം ജനനായകൻ ചോർന്നു Read More »

ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ. എത്ര സീറ്റ് ലഭിക്കുമെന്ന് പറയുന്നില്ല. ന്യൂനപക്ഷ ഏകീകരണം ഉണ്ടായിട്ടില്ല. ന്യൂനപക്ഷങ്ങളുടെ വോട്ട് യുഡിഎഫിന് വീഴില്ല. പ്രവാസി വോട്ടർമാരുടെ എണ്ണത്തിൽ കുറവ് ഉണ്ടായി. അതാർക്ക് ഗുണമായി എന്ന് ഇപ്പോൾ പറയാനാകില്ലെന്നും രാമകൃഷ്ണൻ പറഞ്ഞു.

ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണൻ Read More »

മികച്ച വോട്ടിങ്ങ് ശതമാനം യു.ഡി.എഫിന് അനുകൂലമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

ആലുവ: നിയമസഭാ തെരഞ്ഞെടുപ്പിലെ മികച്ച വോട്ടിങ്ങ് ശതമാനം യുഡിഎഫിന് അനുകൂലമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഗൾഫ് മേഖലയിൽ നിന്നു കൂടി ആളുകൾ എത്തിയിരുന്നെങ്കിൽ വോട്ടിങ് ശതമാനം ഇതിനും മുകളിലാകുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു ആലുവയിൽ മാധ്യമങ്ങളോടു പറഞ്ഞു. മികച്ച രീതിയിൽ യുഡിഎഫ് വർക്ക് ചെയ്തു. താൻ കണ്ട 35 വർഷത്തിനിടയിലെ മികച്ച പ്രവർത്തനമാണ് ഇത്, സമൂഹത്തിലെ ഒട്ടനവധി മേഖലകളിൽ നിന്നും യുഡിഎഫിന് പിന്തുണ ലഭിച്ചു. യുഡിഎഫിൽ നിന്ന് അകന്നു പോയവർ ശക്തമായി തിരിച്ചുവന്നു, ഇതിനുവേണ്ടി ഞങ്ങൾ

മികച്ച വോട്ടിങ്ങ് ശതമാനം യു.ഡി.എഫിന് അനുകൂലമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ Read More »

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ചിക്കമഗളൂരു: കർണാടകത്തിലെ ചിക്കമഗളൂരുവിൽ വിനോദസഞ്ചാരത്തിനെത്തി കാണാതായ പതിനഞ്ചുകാരി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. നാലാം ദിവസത്തെ തെരച്ചിലിനിടെയാണ് 1500 അടി താഴ്ചയിൽ നിന്ന് മൃതദേഹം ലഭിച്ചത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് പാലക്കാട് കടമ്പഴിപ്പുറത്ത് നിന്ന് 40 അംഗ സംഘത്തിനൊപ്പം എത്തിയ ശ്രീനന്ദയെ കാണാതാകുന്നത്. ബാബാ ബുധൻ ഗിരിയിലെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സസമീപം ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കുട്ടിയെ കാണാതായത്. മാതാപിതാക്കൾ ഉൾപ്പെട്ട 40 അംഗ സംഘത്തിനൊപ്പം പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറത്തുനിന്ന് എത്തിയതായിരുന്നു ശ്രീനന്ദ. ശ്രീനന്ദയെ കണ്ടെത്താനായി രൂപീകരിച്ച പ്രത്യേക

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി Read More »

ശ്രീനന്ദയ്ക്കായി തെരച്ചിൽ തുടരുന്നു

ചിക്കമംഗലൂരു: കർണാടകത്തിലെ ചിക്കമംഗളുരുവിൽ കാണാതായ പതിനഞ്ചുകാരി ശ്രീനന്ദക്കായുള്ള തെരച്ചിൽ വെള്ളിയാഴ്ച ആരംഭിച്ചു. കുട്ടിയെ കാണാതായ മാണിക്യധാര വെള്ളച്ചാട്ടത്തോട് ചേർന്നുള്ള ചെങ്കുത്തായ മേഖലകളിൽ ഇറങ്ങിയുള്ള പരിശോധന നടത്തും. കുട്ടിയെ തട്ടിക്കൊണ്ടുപോയിട്ടുണ്ടാകാം എന്ന ഗുരുതര ആരോപണം മാതാപിതാക്കൾ ഉന്നയിച്ചിട്ടുള്ള സാഹചര്യത്തിൽ ആ ദിശയിലും അന്വേഷണം ഉണ്ടാകും. കുട്ടിയെ കണ്ടെത്താനാകും എന്ന പ്രതീക്ഷയിൽ ചിക്കമംഗളുരൂവിൽ തന്നെയാണ് മാതാപിതാക്കൾ ഉള്ളത്. മലയടിവാരത്തിൽ നിന്ന് മുകളിലേക്കാണ് വെള്ളിയാഴ്ച പ്രധാനമായും തെരച്ചിൽ നടത്തുന്നത്. തെരച്ചിലിനായി കേരളത്തിൽ നിന്നുള്ള പൊലീസും സ്ഥലത്തെത്തി. നാലംഗ പൊലീസ് സംഘമാണ് കേരളത്തിൽ

ശ്രീനന്ദയ്ക്കായി തെരച്ചിൽ തുടരുന്നു Read More »

ഡിജിറ്റൽ ഇടപാടുകളുടെ ലോകത്തേക്ക് കുട്ടികളെ സുരക്ഷിതമായി എത്തിക്കാൻ ‘പോക്കറ്റ് മണി’ ഫീച്ചറുമായി ഗൂഗിൾ പേ

യു.എസ്: രക്ഷിതാക്കളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച്‌ കുട്ടികൾക്ക് പണം ചെലവഴിക്കാനുള്ള സൗകര്യമാണ് ഇതിലൂടെ ലഭിക്കുന്നത്. കുട്ടികൾ പണം ദുരുപയോഗം ചെയ്യുമോ എന്ന പേടിയില്ലാതെ തന്നെ അവർക്ക് ഡിജിറ്റൽ പോക്കറ്റ് മണി നൽകാൻ ഇത് സഹായിക്കും. എന്നാൽ ഇതിനെ കുറിച്ച്‌ തട്ടിപ്പാണെന്ന തരത്തിൽ വാട്സാപ്പിൽ ഓഡിയോ പ്രചരിക്കുന്നുണ്ട്. എന്താണ് പോക്കറ്റ് മണി ഫീച്ചർ? യുപിഐ സർക്കിൾ എന്ന സംവിധാനത്തിന്റെ ഭാഗമായാണ് ഇത് പ്രവർത്തിക്കുന്നത്. പ്രധാന ഉപയോക്താവായ രക്ഷിതാവ് തന്റെ അക്കൗണ്ട് ഉപയോഗിച്ച്‌ പണമടയ്ക്കാൻ മറ്റൊരാൾക്ക് കുട്ടിക്കോ ഡിപ്പൻഡന്റിനോ അനുവാദം

ഡിജിറ്റൽ ഇടപാടുകളുടെ ലോകത്തേക്ക് കുട്ടികളെ സുരക്ഷിതമായി എത്തിക്കാൻ ‘പോക്കറ്റ് മണി’ ഫീച്ചറുമായി ഗൂഗിൾ പേ Read More »

മുതലക്കോടം മുത്തപ്പന്റെ തിരുനാൾ; 2026 ഏപ്രിൽ 16 വ്യാഴം മുതൽ മെയ് ഒന്ന് വെള്ളി വരെ

തൊടുപുഴ: സുപ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ മുതലക്കോടം സെൻ്റ് ജോർജ്ജ് ഫൊറോന ദേവാലയത്തിൽ ഏപ്രിൽ 16 മുതൽ മെയ് ഒന്ന് വരെ വിശുദ്ധ ​ഗീവർ​ഗീസ് സഹദായുടെ തിരുനാൾ ആഘോഷിക്കുമെന്ന് വികാരി ഫാദർ സെബാസ്റ്റ്യൻ ആരോലിച്ചാലിൽ അറിയിച്ചു. ഏപ്രിൽ 16 ചൊവ്വാഴ്ച്ച രാവിലെ 5.45 നും ഏഴിനും രാത്രി ഏഴിനും വിശുദ്ധ കുർബാന. രാവിലെ 10ന് ഫാദർ മാനുവൽ ചെമ്പരത്തിയും വൈകുന്നേരം 4.30ന് ഫാദർ ജോസ് പൊതൂരും വിശുദ്ധ കുർബാന അർപ്പിക്കും. ഏപ്രിൽ 17 വെള്ളിയാഴ്ച്ച രാവിലെ 10ന് ഫാദർ

മുതലക്കോടം മുത്തപ്പന്റെ തിരുനാൾ; 2026 ഏപ്രിൽ 16 വ്യാഴം മുതൽ മെയ് ഒന്ന് വെള്ളി വരെ Read More »

ഇടുക്കിയിൽ കിണർ തേകുന്നതിനിടെ കാൽ വഴുതി വീണ് യുവാവ് മരിച്ചു

ഇടുക്കി: അടിമാലിയിൽ കാൽ വഴുതി കിണറ്റിൽ വീണ് ഒരാൾ മരിച്ചു. പനംകുട്ടി സ്വദേശിയും ഇപ്പോൾ അടിമാലി കാംക്കോ ജംഗ്ഷനിൽ താമസിക്കുകയും ചെയ്യുന്ന നെല്ലിക്കൽ സജിയാണ്(42) മരിച്ചത്. വള്ളപ്പടിക്ക് സമീപം കിണർ തേകുന്ന ജോലിക്കിടെയാണ് അപകടം സംഭവിക്കുന്നത്. ഉടൻതന്നെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇടുക്കിയിൽ കിണർ തേകുന്നതിനിടെ കാൽ വഴുതി വീണ് യുവാവ് മരിച്ചു Read More »

കഞ്ചാവ് കടത്തിക്കൊണ്ട് വന്ന കേസിൽ പ്രതിക്ക് കഠിന തടവും പിഴയും ശിക്ഷ

ഇടുക്കി: 2019 ഒക്ടോബർ മാസം 27 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പുള്ളിക്കാനം വാഗമൺ റോഡിൽ ചോറ്റുപാറ ജംഗ്ഷനിൽ നിന്നും ഉളുപ്പുണി പോകുന്ന പ്രദേശത്ത് നിന്ന് 1.100 കിലോഗ്രാം കഞ്ചാവുമായി പ്രതിയായ തൊടുപഴ ആലക്കോട് മഠത്തിൽ സിബിയെ പിടികൂടുകയായിരുന്നു. ഇയാളെ മൂന്ന് വർഷം കഠിന തടവിനും 25000 രൂപ പിഴ അടക്കുന്നതിനും പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി കഠിന തടവിനുമാണ് തൊടുപുഴ എൻ.ഡി.പി.എസ് കോടതി സ്പെഷ്യൽ ജഡ്ജ് ഡോ. പി.കെ ജയകൃഷ്ണൻ ശിക്ഷിച്ചിരിക്കുന്നത്. കേസ് ഇടുക്കി

കഞ്ചാവ് കടത്തിക്കൊണ്ട് വന്ന കേസിൽ പ്രതിക്ക് കഠിന തടവും പിഴയും ശിക്ഷ Read More »

തൃശൂർ വാണിയംപാറയിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയതിന് പിന്നാലെ 62 വയസ്സുള്ള പൗരൻ കുഴഞ്ഞു വീണ് മരിച്ചു

തൃശൂർ: വാണിയംപാറയിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയ ആൾ കുഴഞ്ഞു വീണ് മരിച്ചു. രാമൻചിറ പാമ്പുങ്ങൾ വീട്ടിൽ വിനോദനാണ്(62) മരിച്ചത്. വാണിയംപാറ ഇകെഎംയുപി സ്കൂളിലെ 37-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയ ശേഷം ആണ് സംഭവം. വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയ വിനോദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ പോളിങ് ഓഫീസറുടെ നേതൃത്വത്തിൽ വീൽചെയറിൽ ഇരുത്തുന്ന സമയത്ത് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

തൃശൂർ വാണിയംപാറയിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയതിന് പിന്നാലെ 62 വയസ്സുള്ള പൗരൻ കുഴഞ്ഞു വീണ് മരിച്ചു Read More »

കാസർഗോഡ് ക്യാമറയുള്ള കണ്ണട ധരിച്ച് പോളിങ് ബൂത്തിലെത്തിയ യു.ഡി.എഫ് ചീഫ് ഇലക്ഷൻ ഏജൻറിനെതിരേ നടപടി

കാസർഗോഡ്: ഉദുമയിൽ പോളിങ് ബൂത്തിൽ ക്യാമറയുള്ള കണ്ണട ധരിച്ചെത്തിയ യുഡിഎഫ് ചീഫ് ഇലക്ഷൻ ഏജൻറിനെതിരേ നടപടി. ഉദുമ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായ കെ. നീലകണ്ഠൻറെ ചീഫ് ഇലക്ഷൻ ഏജൻറ് ബി.എം. ജമാലാണ് ക്യാമറ ഘടിപ്പിച്ച കണ്ണടയുമായി ബൂത്തിലെത്തിയത്. ജമാലിൻറെ കണ്ണടയിൽ ക്യാമറയുണ്ടെന്ന് മനസിലാക്കിയ എൽഡിഎഫ് പ്രവർത്തകർ‌ പ്രതിഷേധിച്ചതോടെ പ്രിസൈഡിങ് ഓഫിസറും പൊലീസും ചേർന്ന് കണ്ണട പിടിച്ചെടുക്കുകയായിരുന്നു. താൻ സ്ഥിരം ഉപയോഗിക്കുന്ന കണ്ണടയാണിതെന്നാണ് ജമാലിൻറെ പ്രതികരണം. തെരഞ്ഞെടുപ്പ് ചട്ടലംഘനമായതിൽ വിഷയത്തിൽ കൂടുതൽ പരിശോധന നടത്തി വരികയാണ്.

കാസർഗോഡ് ക്യാമറയുള്ള കണ്ണട ധരിച്ച് പോളിങ് ബൂത്തിലെത്തിയ യു.ഡി.എഫ് ചീഫ് ഇലക്ഷൻ ഏജൻറിനെതിരേ നടപടി Read More »

ഇടമലക്കുടിയിൽ വോട്ട് രേഖപ്പെടുതതിന്നതിനായി പ്രദേശവാസികൾ എത്തിയത് കുന്നുകളും പുഴകളും താണ്ടി

ഇടുക്കി: ആകെ 1264 വോട്ടർമാരാണ് ഇടമലക്കുടി പഞ്ചായത്തിലുള്ളത്. ഇതിൽ 675 പേർ പുരുഷന്മാരും 589 പേർ സ്ത്രീകളുമാണ്. ഇടമലക്കുടി ട്രൈബൽ സ്കൂൾ, പരപ്പയാർകുടി ഇ.ഡി.സി സെന്റർ, മുളകുതറകുടി കമ്മ്യൂണിറ്റി ഹാൾ എന്നിങ്ങനെ മൂന്ന് ബൂത്തുകളാണ് വോട്ടെടുപ്പിനായി സജ്ജീകരിച്ചിരിക്കുന്നത്. രാവിലെ ഏഴുമണിക്ക് ആരംഭിച്ച പോളിംഗിൽ തുടക്കം മുതൽ തന്നെ വോട്ടർമാരുടെ നീണ്ട നിര ദൃശ്യമായിരുന്നു. ദുർഘടമായ ഭൂപ്രകൃതിയും നെറ്റ്‌വർക്ക് പരിമിതികളും വെല്ലുവിളിയാണെങ്കിലും ആധുനിക സംവിധാനങ്ങളുമായാണ് ഭരണകൂടം ഇതിനെ നേരിടുന്നത്. ആദ്യമായി വയർലെസ് സെറ്റുകൾ വഴി പോളിംഗ് ശതമാനം തത്സമയം

ഇടമലക്കുടിയിൽ വോട്ട് രേഖപ്പെടുതതിന്നതിനായി പ്രദേശവാസികൾ എത്തിയത് കുന്നുകളും പുഴകളും താണ്ടി Read More »

ഇടുക്കി ജില്ലയിൽ മെച്ചപ്പെട്ട പോളിങ്ങ്; മൂന്ന് മണി വരെയുള്ള കണക്ക് പ്രകാരം രേഖപ്പെടുത്തിയത് 62.35 ശതമാനം

ഇടുക്കി: ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലും മെച്ചപ്പെട്ട പോളിങ്ങ്. മൂന്ന് മണി വരെയുള്ള കണക്ക് പ്രകാരം 62.35 ശതമാനമാണ് രേഖപ്പെടുത്തിയത്. ഇത് മുന്നണികളിൽ പ്രതീക്ഷ ഉയർത്തുന്നു. ദേവികുളം നിയോജക മണ്ഡലത്തിൽ 63.87, ഉടുമ്പൻചോല നിയോജക മണ്ഡലത്തിൽ 63.60, തൊടുപുഴ നിയോജക മണ്ഡലത്തിൽ 61.46, ഇടുക്കി നിയോജക മണ്ഡലത്തിൽ 60.63, പീരുമേട് നിയോജക മണ്ഡലത്തിൽ 62.71 എന്നിങ്ങനെയാണ് നിലവിലെ കണക്ക്.

ഇടുക്കി ജില്ലയിൽ മെച്ചപ്പെട്ട പോളിങ്ങ്; മൂന്ന് മണി വരെയുള്ള കണക്ക് പ്രകാരം രേഖപ്പെടുത്തിയത് 62.35 ശതമാനം Read More »

ന്യൂഡൽഹിയിൽ അമ്മാവനുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ വിസമ്മതിച്ച യുവതിയെ കാമുകൻ കൊലപ്പെടുത്തി

ന്യൂഡൽഹി: അമ്മാവനുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ വിസമ്മതിച്ച യുവതിയെ കൊന്ന് മൃതദേഹം ബോക്സിലാക്കി കാമുകൻ. ഡൽഹിയിലെ മംഗോൾപുരിയിലാണ് സംഭവം. 35 കാരിയെയാണ് കൊലപ്പെടുത്തിയത്. കേസിൽ 22 കാരനായ കാമുകനെയും സുഹൃത്തിനെയും അമ്മാവനേയും പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. അമ്മാവനൊപ്പം ശാരിരിക ബന്ധത്തിലേർപ്പെടാൻ നിരന്തരം യുവാവ് ആവശ്യപ്പെട്ടെങ്കിലും യുവതി ഇത് നിഷേധിക്കുകയായിരുന്നു. ഇതോടെയാണ് യുവതിയെ വിളിച്ചു വരുത്തി കൊലപ്പെടുത്തിയത്. സുഹൃത്തിൻറെ താമസസ്ഥലത്ത് വച്ചായിരുന്നു കൊലപാതകം. കൊലയ്ക്ക് ശേഷം അമ്മാവനും സുഹൃത്തും ചേർന്നാണ് യുവാവിനെ സംഭവ സ്ഥലത്തു നിന്നും ര‍ക്ഷപെടുത്തിയത്. വൈകിട്ട് വീട്ടുടമ

ന്യൂഡൽഹിയിൽ അമ്മാവനുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ വിസമ്മതിച്ച യുവതിയെ കാമുകൻ കൊലപ്പെടുത്തി Read More »

പോസ്റ്റൽ ജീവനക്കാർക്ക് വോട്ടെടുപ്പ് ദിവസം അവധി; ഡീൻ കുര്യാക്കോസ് എം.പിയുടെ ഇടപെടലിൽ കേന്ദ്രത്തിന്റെ അനുകൂല ഉത്തരവ്

തൊടുപുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ജീവനക്കാരുടെ വോട്ടവകാശം സംരക്ഷിക്കുന്നതിനായി ഡീൻ കുര്യാക്കോസ് എം.പി നടത്തിയ ശക്തമായ ഇടപെടലിന് ഫലം. വോട്ടെടുപ്പ് ദിവസം ജീവനക്കാർക്ക് ശമ്പളത്തോടു കൂടിയ അവധി നൽകണമെന്ന് നിർദ്ദേശിച്ച് കേന്ദ്ര തപാൽ വകുപ്പ് ഉത്തരവിറക്കി. ഇതോടെ, പോസ്റ്റൽ ബാലറ്റ് നിർബന്ധമാക്കി കേരള ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ പുറപ്പെടുവിച്ച വിവാദ ഉത്തരവ് അപ്രസക്തമായി. കേരളത്തിലെ പോസ്റ്റൽ ജീവനക്കാർ നിർബന്ധമായും ഫോം 12D വഴി പോസ്റ്റൽ ബാലറ്റിന് അപേക്ഷിക്കണമെന്ന ചീഫ് പോസ്റ്റ്മാസ്റ്റർ ജനറലിന്റെ ഉത്തരവ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് എം.പി

പോസ്റ്റൽ ജീവനക്കാർക്ക് വോട്ടെടുപ്പ് ദിവസം അവധി; ഡീൻ കുര്യാക്കോസ് എം.പിയുടെ ഇടപെടലിൽ കേന്ദ്രത്തിന്റെ അനുകൂല ഉത്തരവ് Read More »

യു.ഡി.എഫിന് പരാജയ ഭീതി, ഇത്തവണ ഇടതുപക്ഷ ജനാധിപത്യ മുന്നണി വിജയിക്കും; വീണാ ജോർജ്ജ്

പത്തനംതിട്ട: മന്ത്രി വീണാ ജോർജ്ജ് വോട്ട് രേഖപ്പെടുത്തി. പത്തനംതിട്ട ആനപ്പാറ ജി.എൽ.പി.എസിലെ പോളിങ്ങ് ബൂത്തിലെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയ്ക്ക് ആറന്മുള നിയോജക മണ്ഡലത്തിൽ വളരെ മികച്ച ഭൂരിപക്ഷം ലഭിക്കുമെന്ന് വീണാ ജോർജ്ജ് പറഞ്ഞു. യു.ഡി.എഫിന് പരാജയ ഭീതിയാണെന്നും അതുകൊണ്ടാണ് ആക്ഷേപം നടത്തുന്നതെന്നും മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ മന്ത്രി കൂട്ടിച്ചേർത്തു.

യു.ഡി.എഫിന് പരാജയ ഭീതി, ഇത്തവണ ഇടതുപക്ഷ ജനാധിപത്യ മുന്നണി വിജയിക്കും; വീണാ ജോർജ്ജ് Read More »

മുഖ്യമന്ത്രി പിണറാ‍യി വിജയൻ വോട്ട് രേഖപ്പെടുത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ രാവിലെ തന്നെ പ്രമുഖരെത്തി വോട്ട് രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്, മന്ത്രി പി.എ. മുഹമ്മദ് റിയാസ്, എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, ചലച്ചിത്ര താരങ്ങളായ മോഹൻലാൽ, പൃഥ്വിരാജ്, ഭാര്യ സുപ്രിയ മേനോൻ, സുരേഷ് ഗോപി തുടങ്ങിയവർ വോട്ട് രേഖപ്പെടുത്തി മടങ്ങി. രാവിലെ ആറര മുതൽ വോട്ടർമാരുടെ നീണ്ടനിരയാണ് സംസ്ഥാനത്തെ പല ബൂത്തുകളിൽ

മുഖ്യമന്ത്രി പിണറാ‍യി വിജയൻ വോട്ട് രേഖപ്പെടുത്തി Read More »

ഈ തെരഞ്ഞെടുപ്പ് പിണറായി ഭരണത്തിന്‍റെ കലാശക്കൊട്ടും യു.ഡി.എഫ് സര്‍ക്കാരിന്‍റെ കേളികൊട്ടുമാണ്; കെ.സി വേണു​ഗോപാൽ

തിരുവനന്തപുരം: എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണു​ഗോപാൽ വോട്ട് രേഖപ്പെടുത്തി. പോളിങ് ബൂത്തിലേക്ക് പോകുന്ന ഒരോ മലയാളിയോടും പത്തുകാര്യങ്ങളും അദ്ദേഹം ഓര്‍മിപ്പിച്ചു. ഈ തെരഞ്ഞെടുപ്പ് പിണറായി ഭരണത്തിന്‍റെ കലാശക്കൊട്ടും യുഡിഎഫ് സര്‍ക്കാരിന്‍റെ കേളികൊട്ടുമാണെന്ന് ചൂട്ടിക്കാട്ടിയ വേണുഗോപാൽ പത്തുവര്‍ഷത്തെ കിരാതഭരണത്തില്‍നിന്ന് നാടിന് മോചനമാക്കാൻ ഐക്യ ജനാധിപത്യമുന്നണിയുടെ വിജയം സുനിശ്ചിതമാണെന്നും പറഞ്ഞു. ബിജെപിയുമായും മറ്റു ചില വര്‍ഗീയ സംഘടനകളുമായും സന്ധി ചെയ്ത് എങ്ങനെയും തുടര്‍ഭരണം നേടാനായിരുന്നു മുഖ്യമന്ത്രിയുടെ ശ്രമം. പക്ഷേ അത് കേരളത്തില്‍ വിലപ്പോകില്ല. അത് അവര്‍ക്കും മനസ്സിലായിക്കഴിഞ്ഞു. അതിനാൽ

ഈ തെരഞ്ഞെടുപ്പ് പിണറായി ഭരണത്തിന്‍റെ കലാശക്കൊട്ടും യു.ഡി.എഫ് സര്‍ക്കാരിന്‍റെ കേളികൊട്ടുമാണ്; കെ.സി വേണു​ഗോപാൽ Read More »

വോട്ടിങ്ങ് മെഷീനിൽ വീണാ ജോർജിന്‍റെ ഫോട്ടോയ്ക്ക് മാത്രമേ വ്യക്തതയുള്ളൂവെന്ന് കോൺ​ഗ്രസ്

പത്തനംതിട്ട: വോട്ടിങ്ങ് പുരോ​ഗമിക്കുന്നതിനിടെ പരാതിയുമായി കോൺ​ഗ്രസ്. വോട്ടിങ്ങ് മെഷീനിൽ വീണാ ജോർജിന്‍റെ ഫോട്ടോ മാത്രമേ വ്യക്തമായിട്ടുള്ളൂ എന്നാണ് പരാതി. മറ്റു സ്ഥാനാർഥികളുടെ ഫോട്ടോ തെളിഞ്ഞു കാണുന്നില്ലെന്നും ആക്ഷേപം ഉയർത്തി. മല്ലപ്പുഴശേരി ബൂത്തിനെതിരേയാണ് ആക്ഷേപം. നേതാക്കൾ ജില്ലാ കളക്റ്ററെ ഫോണിൽ വിളിച്ച് പരാതി അറിയിച്ചു. പരാതി പരിശോധിക്കുമെന്ന് ജില്ലാ കളക്റ്റർ വ്യക്തമാക്കിയതായാണ് വിവരം.

വോട്ടിങ്ങ് മെഷീനിൽ വീണാ ജോർജിന്‍റെ ഫോട്ടോയ്ക്ക് മാത്രമേ വ്യക്തതയുള്ളൂവെന്ന് കോൺ​ഗ്രസ് Read More »

പണം വിതരണം ചെയ്തെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് ശോഭ സുരേന്ദ്രൻ

പാലക്കാട്: ബിജെപി പണം വിതരണം ചെയ്തെന്ന ആരോപണത്തിൽ വിമർശനവുമായി ശോഭ സുരേന്ദ്രൻ. സ്ത്രീയെന്ന നിലയിൽ തന്നെയും പാലക്കാട്ടെ വോട്ടർമാരേയും അപമാനിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് ചില മാധ്യമങ്ങളിലൂടെയും രാഷ്ട്രീയ എതിരാളികളിലൂടെയും നടന്നതെന്നും അവർ പറഞ്ഞു. കണ്ണാടിയിൽ ബിജെപി പ്രവർത്തകർ പണം വിതരണം ചെയ്തുവെന്ന വാർത്ത തീർത്തും അടിസ്ഥാനരഹിതമാണ്. പിരായിരി പഞ്ചായത്തിലെ ഒരു ഓട്ടോറിക്ഷ സ്റ്റാൻഡിൽ ഒരു ക്യാൻസർ രോഗിയെയും കൂടുംബത്തെയും കാണാൻ പോയതിനെയാണ് പണം നൽകാനായി എത്തിയെന്ന വാർത്ത വന്നതെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. ഈ സംഭവത്തിന് പിന്നിൽ

പണം വിതരണം ചെയ്തെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് ശോഭ സുരേന്ദ്രൻ Read More »

കരിമണ്ണൂർ പാരിജാതം മ്യൂസിക് അക്കാദമിയുടെ നേതൃത്വത്തിൽ കലാഭവൻ മണി അനുസ്മരണവും ഏപ്രിൽ 12ന്

കരിമണ്ണൂർ: പാരിജാതം മ്യൂസിക് അക്കാദമിയുടെ നേതൃത്വത്തിൽ ഓർമ്മകളിലെ മണിനാദം എന്ന പേരിൽ ഏപ്രിൽ 12ന് കലാഭവൻ മണി അനുസ്മരണവും നാടൻ പാട്ട് അരങ്ങും നടത്തുന്നു. കോടിക്കുളം മുണ്ടയ്ക്കൽ ഭവനാങ്കണത്തിൽ സംഘടിപ്പിക്കുന്ന യോ​ഗത്തിന്റെ ഉദ്ഘാടനം ​ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അനു ജിജോ നിർവ്വഹിക്കും. നാടൻപാട്ട് കലാകാരൻ ഒ.വി ഷൈനോജ് മുഖ്യപ്രഭാഷണം നടത്തും. ഫാദർ ജോൺസൺ പഴയപീടികയിൽ വാർഡ് മെമ്പർമാരായ ടോമി ജേക്കബ്, മാനുവൽ ജോസഫ് എന്നിവർ സംസാരിക്കും.

കരിമണ്ണൂർ പാരിജാതം മ്യൂസിക് അക്കാദമിയുടെ നേതൃത്വത്തിൽ കലാഭവൻ മണി അനുസ്മരണവും ഏപ്രിൽ 12ന് Read More »

നിയമസഭാ തിരഞ്ഞെടുപ്പ്; ഇടുക്കി ജില്ലയിൽ വിന്യസിച്ചിരിക്കുന്നത് വിവിധ വിഭാഗങ്ങളിലുള്ള 3,378 സുരക്ഷാ സേനാംഗങ്ങളെ

ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ പോളിംഗ് ബൂത്തുകളുടെ സുരക്ഷ ഉറപ്പാക്കാനും സുഗമമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാനുമായി ജില്ലയില്‍ വിന്യസിച്ചിരിക്കുന്നത് വിവിധ വിഭാഗങ്ങളിലുള്ള 3378 സുരക്ഷാസേനാംഗങ്ങള്‍. ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായാണിത്. ജില്ലയിലെ 1076 പോളിങ് ബൂത്തുകളിലും ജില്ലാ പോലീസ് മേധാവി കെ.എം സാബു മാത്യുവിന്റെ നിര്‍ദേശപ്രകാരം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. 12 ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടുമാര്‍, 45 പോലീസ് ഇന്‍സ്‌പെക്ടര്‍മാര്‍, 142 സബ് ഇന്‍സ്‌പെക്ടര്‍മാര്‍ / അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍മാര്‍, 1450 സിവില്‍ പോലീസ് ഓഫീസര്‍മാര്‍/ സീനിയര്‍ സിവില്‍

നിയമസഭാ തിരഞ്ഞെടുപ്പ്; ഇടുക്കി ജില്ലയിൽ വിന്യസിച്ചിരിക്കുന്നത് വിവിധ വിഭാഗങ്ങളിലുള്ള 3,378 സുരക്ഷാ സേനാംഗങ്ങളെ Read More »

തൊടുപുഴയിൽ തിരഞ്ഞെടുപ്പ് ചുമതലയുള്ള സർക്കാർ ജീവനക്കാർക്ക് പോസ്റ്റൽ ബാലറ്റ് ലഭിച്ചില്ലെന്ന് പരാതി

തൊടുപുഴ: തിരഞ്ഞെടുപ്പ് ചുമതലയുള്ള സർക്കാർ ജീവനക്കാർക്ക് പോസ്റ്റൽ ബാലറ്റ് ലഭിച്ചില്ലെന്ന് പരാതി. ഇതേ തുടർന്ന് തൊടുപുഴയിൽ ജീവനക്കാർ പ്രതിഷേധിച്ചു. ഇലക്ഷൻ ഡ്യൂട്ടിക്ക് ചുമതലപ്പെടുത്തിയിരുന്ന ഉദ്യോ​ഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് ഇന്ന് നൽകുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ കുറച്ച് പേർക്കുള്ള പോസ്റ്റൽ ബാലറ്റ് മാത്രമാണ് എത്തിച്ചതെന്ന് എൻ.ജി.ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് റ്റി.എം ഹാജിറ പറഞ്ഞു. ഇതോടെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ജീവനക്കാർ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ നിന്ന് പുറത്തായെന്നും അവർ കൂട്ടിച്ചേർത്തു.

തൊടുപുഴയിൽ തിരഞ്ഞെടുപ്പ് ചുമതലയുള്ള സർക്കാർ ജീവനക്കാർക്ക് പോസ്റ്റൽ ബാലറ്റ് ലഭിച്ചില്ലെന്ന് പരാതി Read More »

എറണാകുളം ജില്ലയിലെ വിദൂര മേഖലയിലെ പോളിങ്ങ് ബൂത്തുകളിലേക്ക് ഇലക്ഷൻ സാമ​ഗ്രികൾ എത്തിച്ചു

കോതമംഗലം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം കോതമംഗലം എം.എ കോളേജിൽ നടന്നു. വിദൂര ബൂത്തുകളിലേക്കുള്ള സാമഗ്രികൾ ജീപ്പിൽ കയറ്റി പൂയംകൂട്ടി ആറിലെ ബ്ലാവനയിലെത്തിച്ച ശേഷമാണ് ഉദ്യോഗസ്ഥർ മറുകരയിലേക്ക് കൊണ്ടുപോയത്. എറണാകുളം ജില്ലയിലെ അഞ്ച് വിദൂര ബൂത്തുകൾ കുട്ടംപുഴ പഞ്ചായത്തിലാണ്. വനമധ്യത്തിലുളള വാരിയം, തേര, കുഞ്ചിപ്പാറ, തലവച്ചപാറ, താളുംകണ്ടം എന്നീ ഉന്നതികളാണ് വിദൂര ബൂത്തുകൾ. ഇതിൽ വാരിയം ഉന്നതിയാണ് ഏറ്റവും ഉൾഭാഗത്തുള്ള ബൂത്ത്. ഇവിടെ 82 വോട്ടർമാരാണുള്ളത്. കുഞ്ചിപ്പാറ 210, തലവച്ചപാറ 387, തേര 54, താളുംകണ്ടം

എറണാകുളം ജില്ലയിലെ വിദൂര മേഖലയിലെ പോളിങ്ങ് ബൂത്തുകളിലേക്ക് ഇലക്ഷൻ സാമ​ഗ്രികൾ എത്തിച്ചു Read More »

ഇടമലക്കുടിയിൽ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയായി; ഡ്യൂട്ടിയ്ക്ക് നിയോഗിച്ചത് സ്വയം സമ്മതമറിയിച്ച ഉദ്യോഗസ്ഥരെ

ഇടുക്കി: മൂന്ന് ഉന്നതികളി ലായാണ് ഇടമലക്കുടി യിൽ പോളിംഗ് ബൂത്തുകൾ സജ്ജീകരിച്ചിട്ടുള്ളത്. സൊസൈറ്റിക്കുടി, മുളകുതറ കുടി, പരപ്പയാർക്കുടി എന്നീ മൂന്ന് ഉന്നതികളിൽ രാവിലെ എട്ട് മണിക്ക് പോളിംഗ് ആരംഭിക്കും. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള ഭക്ഷണ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. നെറ്റ് വർക്ക് പ്രശ്‌നം തരണം ചെയ്യാൻ വയർലെസ് സെറ്റ് സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വയർലെസ് സെറ്റ് വഴിയാണ് ഡേറ്റ അപ്ഡേഷൻ, പി.ആർ ആപ്ലിക്കേഷനിലൂടെ ഓരോ സമയത്തെയും പോളിംഗ് ശതമാനത്തിന്റെ അപ്ഡേഷനും ഒരുക്കും. എല്ലാ തിരഞ്ഞെടുപ്പ് പ്രക്രിയകളും റെക്കോർഡ് ചെയ്യുവാനായിട്ട് വെബ്കാസ്റ്റിംഗും അതിൽ

ഇടമലക്കുടിയിൽ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയായി; ഡ്യൂട്ടിയ്ക്ക് നിയോഗിച്ചത് സ്വയം സമ്മതമറിയിച്ച ഉദ്യോഗസ്ഥരെ Read More »

ആരക്കുഴ പള്ളിയിൽ പുതുഞായർ തിരുനാൾ 10 മുതൽ 19 വരെ

തൊടുപുഴ: പുരാതന തീർഥാടന കേന്ദ്രമായ ആരക്കുഴ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്‌കോപ്പൽ മലേക്കുരിശ് പള്ളിയിൽ പുതുഞായർ തിരുനാൾ 10 മുതൽ 19വരെ ആഘോഷിക്കുമെന്ന് ആർച്ച് പ്രീസ്റ്റ് ഫാ. സെബാസ്റ്റ്യൻ കണിമറ്റത്തിൽ പത്രസമ്മേളനത്തിൽ അറിയിച്ചു. 10നു വൈകുന്നേരം 4.30ന് അമ്പ് പ്രദക്ഷിണം, 5.30ന് കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, വിശുദ്ധ കുർബാന, സന്ദേശം-ഫാ.ഡോ. സ്റ്റാൻലി പുൽപ്രയിൽ, ഏഴിന് പ്രദക്ഷിണം. 11ന് രാവിലെ ഏഴിന് വിശുദ്ധ കുർബന, 8.30ന് വിശുദ്ധ കുർബാന, സന്ദേശം-ഫാ. ജോസ് കല്ലുപിലാങ്കൽ, 10ന് വിശുദ്ധ കുർബാന,

ആരക്കുഴ പള്ളിയിൽ പുതുഞായർ തിരുനാൾ 10 മുതൽ 19 വരെ Read More »

വിമാനത്താവളത്തിലെ ലാൻഡിങ്ങ് – പാർക്കിങ്ങ് ഫീസ് കുറച്ചു

ന്യൂഡൽഹി: ഇന്ത്യയിലെ എല്ലാ പ്രധാന വിമാനത്താവളങ്ങളിലും ആഭ്യന്തര വിമാനങ്ങളുടെ ലാൻഡിങ്ങ്, പാർക്കിങ്ങ് ചാർജുകളിൽ 25 ശതമാനം കുറവ് വരുത്തി എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി. ഇറാൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ എയർലൈൻ സർവീസുകൾ നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കുന്നതിനാണ് ഈ നീക്കം. ലാൻഡിങ്ങ് പാർക്കിങ്ങ് ചാർജുകൾ കുറയ്ക്കണമെന്ന് കേന്ദ്രസർക്കാർ വിമാനത്താവളങ്ങളോട് ആവശ്യപ്പെട്ടിരുന്നു. മൂന്ന് മാസത്തേക്കാണ് ഈ ഇളവ് അനുവദിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്. ഈ ഇളവ് എയർലൈൻ കമ്പനികളുടെ ചിലവ് കുറയ്ക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എയർലൈൻ

വിമാനത്താവളത്തിലെ ലാൻഡിങ്ങ് – പാർക്കിങ്ങ് ഫീസ് കുറച്ചു Read More »

അങ്കമാലി എം.സി റോഡിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു

അങ്കമാലി: എറണാകുളം അങ്കമാലിയിൽ എം.സി റോഡിൽ വാഹനാപകടം. കെ.എസ്.ആർ.ടി.സി ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർക്കും ലോറി ഡ്രൈവർക്കും ഒരു യാത്രക്കാരനും പരുക്ക് പറ്റി. ഇവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി 11 മണിയോടെ ആണ് അപകടമുണ്ടായത്. കോഴിക്കോടേയ്ക്ക് പോയ കെ.എസ്.ആർ.ടി.സി ബസാണ് അപകടത്തിൽപ്പെട്ടത്.

അങ്കമാലി എം.സി റോഡിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു Read More »

പാലക്കാട് നിന്ന് വിനോദ യാത്ര തിരിച്ച 14 വയസ്സുള്ള പെൺകുട്ടിയെ കാണാതായി

പാലക്കാട്: വിനോദ യാത്ര പോയ കുട്ടിയെ ചിക്ക്മംഗളൂരിൽ കാണാതായി. കടമ്പഴിപ്പുറം സ്വദേശിനിയായ 14 വയസുകാരി ശ്രീനന്ദയെയാണ് കാണാതായത്. ചിക്ക് മംഗളൂരു മണിക്കധാര വ്യൂ പോയിൻറിൽ 40 അംഗ സംഘത്തോടൊപ്പം ഉണ്ടായിരുന്ന കുട്ടിയെ കാണാതാവുകയായിരുന്നു, വനത്തിൽ ഉൾപ്പെടെ തെരച്ചിൽ നടത്തുകയാണ്.

പാലക്കാട് നിന്ന് വിനോദ യാത്ര തിരിച്ച 14 വയസ്സുള്ള പെൺകുട്ടിയെ കാണാതായി Read More »

രേവന്ത് റെഡ്ഡിക്ക് പിണറായിയുടെ കത്ത്

തിരുവനന്തപുരം: “പോ മോനെ വിജയാ…” പരാമർശത്തിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ് നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് കത്ത്. രാഷ്ട്രീയ വിയോജിപ്പുകൾ സ്വഭാവികമാണെന്നും എന്നാൽ വ്യക്തിപരമായ അധിക്ഷേപത്തിലേക്ക് കടക്കുന്നത് ജനാധിപത്യത്തിന് ചേരുന്നതല്ലെന്ന് പിണറായി വിജയൻ പറയുന്നു. കേരളത്തെയും തെലങ്കാനയെയും പല വിഷ‍യങ്ങളിലും പിണറായി താരതമ്യം ചെയ്യുന്നുണ്ട്. അഴിമതിയിൽ കേരളം ഏറ്റു പുറകിലാണ്, എന്നാൽ തെലങ്കാന ആറാം സ്ഥാനത്താണെന്നും ദേശീയ സുസ്ഥിര വികസന സൂചികയിൽ കേരളം ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ തെലങ്കാന ആറാം സ്ഥാനത്തു

രേവന്ത് റെഡ്ഡിക്ക് പിണറായിയുടെ കത്ത് Read More »

ലൈംഗികാതിക്രമ കേസിൽ പരാതിക്കാരിക്കെതിരെ ആരോപണവുമായി രഞ്ജിത്

കൊച്ചി: ലൈംഗികാതിക്രമ കേസിലെ പരാതിക്കാരിക്കെതിരേ ആരോപണവുമായി റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്. നടിയുടെ അഭിനയം പ്രതിക്ഷയ്ക്കൊത്ത് ഉയരാത്തതിനാൽ വിമർശിക്കുകയും ചില സീനുകൾ വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു. ഇതിലുള്ള വിരോധമാണ് പരാതിക്ക് കാരണമെന്നാണ് രഞ്ജിത്തിൻറെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. ജനുവരിയിൽ നടന്ന സംഭവത്തിൽ പരാതി നൽകിയത് മാർച്ചിലാണ്. ചില നിർദേശങ്ങൾ ലഭിച്ചതിന് ശേഷമാണ് പരാതിയുമായി മുന്നോട്ടു പോയത്. ജാമ്യ ഹർജിയിലാണ് രഞ്ജിത് ഇക്കാര്യം പറയുന്നത്.

ലൈംഗികാതിക്രമ കേസിൽ പരാതിക്കാരിക്കെതിരെ ആരോപണവുമായി രഞ്ജിത് Read More »

കേരളത്തിൽ ബി.ജെ.പിക്ക് ഒറ്റ സീറ്റും കിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കേരളത്തിൽ നിന്ന് ഒറ്റ സീറ്റും കിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി നേതാക്കൾ നടത്തുന്ന വർഗീയ പ്രചാരണങ്ങൾക്കെതിരേയും അദ്ദേഹം ആഞ്ഞടിച്ചു. ബിജെപിക്ക് കിട്ടുന്ന ഓരോ വോട്ടും നാടിൻറെ സ്വൈരം തകർക്കുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. എസ്‌ഡിപിഐ നേമത്ത് എൽഡിഎഫിനു പിന്തുണ പ്രഖ്യാപിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. നാടിൻറെ ഭദ്രത സംരക്ഷിക്കാൻ കഴിയുന്നത് എൽഡിഎഫിനാണെന്നു തോന്നുന്നവർ എൽഡിഎഫിന് വോട്ട് ചെയ്യും. അതുകൊണ്ട് അവർക്ക് എന്തെങ്കിലും സ്ഥാപിത

കേരളത്തിൽ ബി.ജെ.പിക്ക് ഒറ്റ സീറ്റും കിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ Read More »

മഹാ പ്രളയത്തിന് കാരണം കൃത്യസമയത്ത് ഡാം തുറക്കാത്തതിനാലെന്ന് മാത്യു കുഴൽനാടൻ; ആരോപണം നിഷേധിച്ച് കെ കൃഷ്ണൻകുട്ടി

തിരുവനന്തപുരം: 2018ലെ മഹാ പ്രളയത്തിന് കാരണം കൃത്യസമയത്ത് ഡാം തുറക്കാത്തതിനാലാണെന്നും ഉദ്യോ​ഗസ്ഥർ അഴിമതി നടത്തിയെന്നുമുള്ള മാത്യു കുഴൽ നാടൻ എം.എൽ.എയുടെ ആരോപണത്തിൽ മറുപടിയുമായി വൈദ്യുത മന്ത്രി കെ കൃഷ്ണൻ‌ കുട്ടി. 2018 ലെ പ്രളയം മനുഷ്യ നിർമിതമാണെന്നും പിണറായി സർക്കാരാണ് ഇതിന് പിന്നിലെന്നുമാണ് മാത്യു കുഴൽ നാടൻ ആരോപിച്ചത്. ഇത് സംബന്ധിച്ച് കൃഷ്ണൻ കുട്ടിയുടെതെന്ന് ആരോപിക്കുന്ന ശബ്ദ രേഖയും മാത്യു കുഴൽ നാടൻ പുറത്തു വിട്ടിരുന്നു. ഇതിനെതിരേയാണ് മന്ത്രി രംഗത്തെത്തിയത്. കനത്ത മഴ മൂലമാണ് പ്രളയമുണ്ടായതെന്ന് ഐഐടി

മഹാ പ്രളയത്തിന് കാരണം കൃത്യസമയത്ത് ഡാം തുറക്കാത്തതിനാലെന്ന് മാത്യു കുഴൽനാടൻ; ആരോപണം നിഷേധിച്ച് കെ കൃഷ്ണൻകുട്ടി Read More »

ശബരിമലയിലെ യുവതീ പ്രവേശനം; കോടതി വിധി തെറ്റാണെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ച കോടതി വിധി തെറ്റാണെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ. ചൊവ്വാഴ്ച കേസിൽ വാദം ആരംഭിക്കാനിരിക്കെ‍‍യാണ് കേന്ദ്രം കോടതി‍ൽ നിലപാടറിയിച്ചത്. ശബരിമലയിലെ അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണ്. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരമാണ്. യുവതി പ്രവേശനം അനുവദിച്ചാൽ ആരാധന സ്വഭാവം മാറും, വിശ്വാസവിഷയങ്ങളിൽ കോടതികൾ ഇടപെടരുത് എന്നിവയുൾപ്പെടെയുള്ള പ്രധാന വാദങ്ങൾ ഉൾക്കൊള്ളിച്ച് 246 പേജുള്ള വാദമാണ് കേന്ദ്രത്തിനായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയിൽ സമർപ്പിച്ചത്. ചൊവ്വാഴ്ച ആരംഭിക്കുന്ന വാദം വ്യാഴാഴ്ചവരെ നീളും. ചീഫ് ജസ്റ്റിസ്

ശബരിമലയിലെ യുവതീ പ്രവേശനം; കോടതി വിധി തെറ്റാണെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ Read More »

മൊജ്തബ ഖമനേയിയുടെ ആരോഗ്യനില ഗുരുതരം

ടെഹ്റാൻ: ഇറാൻ്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനേയി അബോധാവസ്ഥയിൽ ചികിത്സയിലാണെന്ന് റിപ്പോർട്ട്. ഇറാനിലെ പുണ്യനഗരമായ ഖോമിൽ‌ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിൻ്റെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം. ഗുരുതരാവസ്ഥയിൽ ചികിത്സയിലായതിനാൽ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുത്തിട്ടും അദ്ദേഹത്തിന് തീരുമാനങ്ങളെടുക്കാൻ പോലും കഴിയാത്ത സ്ഥിതിയാണന്നും റിപ്പോർട്ടിൽ പറയുന്നു. പരമോന്നത നേതാവായി മൊജ്തബ തെരഞ്ഞെടുക്കപ്പെട്ട ശേഷം ഇതുവരെ പൊതുവേദികളിൽ ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ല. അതിനിടെ കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവ് അലി ഖമനേയിയുടെ സംസ്കാരത്തിനായുള്ള ഒരുക്കങ്ങളും ഇവിടെ പുരോഗമിക്കുന്നതായും നയതന്ത്ര കുറിപ്പുണ്ട്. ഖോമിൽ‌

മൊജ്തബ ഖമനേയിയുടെ ആരോഗ്യനില ഗുരുതരം Read More »