Timely news thodupuzha

Author name: timely news

എഐ ഉച്ചകോടി പ്രതിഷേധം നടത്തിയതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കലാപക്കുറ്റം

ന‍്യൂഡൽഹി: ഡൽഹിയിൽ വച്ചു നടന്ന എഐ ഉച്ചകോടിയിൽ പ്രതിഷേധിച്ചതിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരേ കലാപക്കുറ്റം ചുമത്തി. യൂത്ത് കോൺഗ്രസ് ദേശീയ അധ‍്യക്ഷൻ ഉദയ് ഭാനു ചിബ് അടക്കമുള്ള എട്ട് പേർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. വൻ ഗൂഢാലോചനയുടെ ഭാഗമായാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്നും ഇതിന് തെളിവുണ്ടെന്നുമായിരുന്നു പൊലീസ് വ‍്യക്തമാക്കിയത്. ഏകദേശം 20 മണിക്കൂർ നീണ്ട ചോദ‍്യം ചെയ്യലിനൊടുവിലായിരുന്നു ഉദയ് ഭാനു ചിബിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ക്രിമിനൽ ഗൂഢാലോചന, പൊതുപ്രവർത്തകനെ ബോധപൂർവം ഉപദ്രവിക്കൽ, ജോലി തടസപ്പെടുത്തൽ, നിയമലംഘനം എന്നീ

എഐ ഉച്ചകോടി പ്രതിഷേധം നടത്തിയതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കലാപക്കുറ്റം Read More »

ഒമ്പത് വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ പ്രധാനമന്ത്രി ഇസ്രയേലിലേക്ക്; രണ്ട് ദിവസത്തെ സന്ദർശനം കഴിഞ്ഞ് മടങ്ങും

ന‍്യൂഡൽഹി: ദ്വദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ബുധനാഴ്ച ഇസ്രയേലിലേക്ക് തിരിക്കും. നീണ്ട 9 വർഷങ്ങൾക്ക് ശേഷമാണ് പ്രധാനമന്ത്രി ഇസ്രയേൽ സന്ദർശിക്കാനൊരുങ്ങുന്നത്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന‍്യാഹു ക്ഷണിച്ചതിനെത്തുടർന്നാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. ഇസ്രയേൽ പാർലമെൻറിൽ മോദി പ്രഭാഷണം നടത്തും. മുൻപ് 2017ലാണ് മോദി ഇസ്രയേൽ സന്ദർശിച്ചിട്ടുള്ളത്. സുരക്ഷാ, സഹകരണം എന്നീ മേഖലകളിൽ അടക്കം ഇരുരാജ‍്യങ്ങളും ധാരണാപത്രങ്ങൾ ഒപ്പിടുമെന്നാണ് സൂചന.

ഒമ്പത് വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ പ്രധാനമന്ത്രി ഇസ്രയേലിലേക്ക്; രണ്ട് ദിവസത്തെ സന്ദർശനം കഴിഞ്ഞ് മടങ്ങും Read More »

മുതിർന്ന കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഓർത്തഡോക്സ്‌ സഭ ആസ്ഥാനത്ത്

കോട്ടയം: മുൻ പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ രമേശ്‌ ചെന്നിത്തല ഓർത്തഡോക്സ്‌ സഭ ആസ്ഥാനത്ത് സന്ദർശനം നടത്തി. സഭാ അധ്യക്ഷൻ മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുമായാണ് ചെന്നിത്തല കൂടിക്കാഴ്ച നടത്തിയത്. ബുധനാഴ്ച രാവിലെ സഭാ ആസ്ഥാനത്ത് സ്വന്തം വാഹനം ഒഴിവാക്കി ഒറ്റയ്ക്ക് ആണ് ചെന്നിത്തല എത്തിയത്. കോട്ടയത്ത്‌ എത്തുമ്പോൾ ബാവയെ കാണുക എന്നത് പ്രധാനമാണെന്നും ബാവയുമായി എന്നും അടുത്ത ബന്ധമാണുള്ളതെന്നും ചെന്നിത്തല പറഞ്ഞു. ദേവലോകം ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണ്. എപ്പോഴും ദേവലോകത്തെ നിത്യ സന്ദർശകൻ

മുതിർന്ന കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഓർത്തഡോക്സ്‌ സഭ ആസ്ഥാനത്ത് Read More »

ട്രെയിൻ തകരാർ മൂലം കൊച്ചി മെട്രൊ സർവീസ് തടസപ്പെട്ടു

കൊച്ചി: ട്രെയിൻ തകരാറിലായതിനെ തുടർന്ന് കൊച്ചി മെട്രൊ ഗതാഗതം തടസപ്പെട്ടു. രാവിലെ എട്ട് മണിയോടെയാണ് എംജി റോഡ് മെട്രൊ സ്റ്റേഷനിൽ വച്ച് ട്രെയിൻ തകരാറിലായത്. കരാറിലായ ട്രെയിൻ മറ്റൊരു ട്രെയിനിൽ കെട്ടിവലിച്ച് മുട്ടം യാർഡിലേക്ക് മാറ്റാനുള്ള ശ്രമം നടക്കുകയാണ്. എല്ലാ ട്രെയിനുകളും 10 കിമീ വേഗത്തിലാണ് സർവീസ് നടത്തുന്നത്. സാങ്കേതിക പ്രശ്നം നേരിട്ട ട്രെയിൻ മെട്രൊ മുട്ടo യാർഡിൽ എത്തിയാൽ എല്ലാ ട്രെയിനുകളും സാധാരണ വേഗത്തിൽ സർവീസ് തുടരുമെന്നാണ് കെഎംആർഎൽ അറിയിക്കുന്നത്. ഇതോടെ രാവിലെ കോളെജുകളിലേക്കും ജോലിസ്ഥലത്തേക്കും

ട്രെയിൻ തകരാർ മൂലം കൊച്ചി മെട്രൊ സർവീസ് തടസപ്പെട്ടു Read More »

രൺവീർ സിങ്ങിൻ്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ബാംഗ്ലൂർ: കാന്താരയിലെ ദൈവസങ്കൽപ്പത്തെ അപമാനിച്ചെന്ന പരാതിയിൽ ബോളിവുഡ് താരം രൺവീർ സിങ്ങിൻറെ അറസ്റ്റു തടഞ്ഞ് കർണാടക ഹൈക്കോടതി. കേസിൽ വീണ്ടും വാദം കേൾക്കും വരെയാണ് കോടതി അറസ്റ്റു തടഞ്ഞത്. എഫ്ഐആർ റദ്ദാക്കണമെന്ന ആവശ്യവുമായി കഴിഞ്ഞ ദിവസമാണ് രൺവീർ സിങ് കർണാടക ഹൈക്കോടതിയെ സമീപിച്ചത്. രൺവീറിനെതിരായ പരാതി ഗൗരവുമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. സംസ്ഥാനത്തെ ജനതയുടെ വികാരങ്ങളെ ഹനിക്കുന്നത് ശരിയല്ലെന്നും വ്യക്തമാക്കി. കേസ് മാർച്ച് 2 ന് വീണ്ടും കോടതി പരിഗണിക്കും. നവംബർ 28ന് ഗോവയിൽ നടന്ന ഐഎഫ്എഫ്ഐ 2025

രൺവീർ സിങ്ങിൻ്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി Read More »

വൈറ്റിലയിൽ റെയിൽവേ ട്രാക്കിന് സമീപം യുവതിയുടെ മൃതദേഹം; കൊലപാതകമെന്ന് പോലീസ്: സുഹൃത്ത് പിടിയിൽ

കൊച്ചി: വൈറ്റിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് കസ്റ്റഡിയിൽ. കൊച്ചി സ്വദേശിയായ ഷാജിയെന്നയാളാണ് പിടിയിലായത്. പ്രതിയെ മരട് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. പ്രതിക്കൊപ്പം യുവതി നടന്നു പോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇരുവരും കാറിൽ നിന്ന് ഇറങ്ങി റെയിൽവേ ട്രാക്കിനടുത്തേക്ക് നടക്കുന്നതിൻറെ ദൃശ്യങ്ങളും അൽപ്പനേരത്തിനു ശേഷം ഷാജി ഒറ്റയ്ക്ക് നടന്നു പോകുന്ന ദൃശ്യങ്ങളും പൊലീസ് കണ്ടെത്തിയിരുന്നു. ഈ സമയം ഷാജിയുടെ ഷർട്ടിൽ രക്തക്കറ ഉണ്ടായിരുന്നു. ഇതോടെയാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞ് പിടികൂടിയത്. കോട്ടയം സ്വദേശിയായ സുധ

വൈറ്റിലയിൽ റെയിൽവേ ട്രാക്കിന് സമീപം യുവതിയുടെ മൃതദേഹം; കൊലപാതകമെന്ന് പോലീസ്: സുഹൃത്ത് പിടിയിൽ Read More »

ശബരിമലയിൽ ഇനി എന്തെങ്കിലും സ്വർണം ബാക്കിയുണ്ടോയെന്ന് സുപ്രീം കോടതി

ന‍്യൂഡൽഹി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ചേദ‍്യവുമായി സുപ്രീം കോടതി. ശബരിമലയിൽ ഇനി എന്തെങ്കിലും സ്വർണം അവശേഷിക്കുന്നുണ്ടോയെന്നാണ് സുപ്രീം കോടതി ചോദിച്ചത്. സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയുടെ ജാമ‍്യ ഹർജി പരിഗണിവെയാണ് സുപ്രീം കോടതിയുടെ നിർണായക ചോദ‍്യം. ജസ്റ്റിസ് സതീശ് ചന്ദ്ര ശർമ, ദിപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചിൻറേതായിരുന്നു ചോദ‍്യം. കാര‍്യങ്ങളൊക്കെ നോക്കുമ്പോൾ ഇത് ചോദിക്കാതിരിക്കാൻ സാധിക്കില്ലെന്നും ജസ്റ്റിസ് പറഞ്ഞു. അതേസമയം, പങ്കജ് ഭണ്ഡാരിയുടെ ജാമ‍്യ ഹർജി പരിഗണിക്കുന്നത് മാർച്ച് ഒൻപതിലേക്ക് മാറ്റി. സ്വർണക്കൊള്ളയുമായി തനിക്ക്

ശബരിമലയിൽ ഇനി എന്തെങ്കിലും സ്വർണം ബാക്കിയുണ്ടോയെന്ന് സുപ്രീം കോടതി Read More »

പറവൂരിൽ‌ മുൻ മഹിളാ കോൺഗ്രസ് നേതാവ് ബി.ജെ.പിയിൽ ചേർന്നു

തിരുവനന്തപുരം: പറവൂർ മുനിസിപ്പാലിറ്റി മുൻ ചെയർപേഴ്സണായിരുന്ന വത്സല പ്രസന്നകുമാർ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ‍്യക്ഷൻ രാജീവ് ചന്ദ്രശേഖർ വത്സലയെ ഷാൾ അണിയിച്ച് വരവേറ്റു. ബിജെപിയിൽ എത്തിയതിൽ സന്തോഷമുണ്ടെന്നും വികസന പ്രവർത്തനങ്ങളാണ് ബിജെപിയിലേക്ക് ആകർഷിച്ചതെന്നും വത്സല പറഞ്ഞു. കെപിസിസി ജനറൽ സെക്രട്ടറി, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുള്ളയാളാണ് വത്സല പ്രസന്നകുമാർ‌. വത്സല ബിജെപിയിൽ എത്തിയത്തോടെ വികസിത പറവൂർ എന്ന ലക്ഷ‍്യം സാധ‍്യമാകുമെന്നാണ് രാജീവ് ചന്ദ്രശേഖർ പറയുന്നത്.

പറവൂരിൽ‌ മുൻ മഹിളാ കോൺഗ്രസ് നേതാവ് ബി.ജെ.പിയിൽ ചേർന്നു Read More »

ഡേറ്റ ചോർത്തിയ സംഭവത്തിൽ മുഖ്യമന്ത്രിയ്ക്കും പങ്കുണ്ട്; വി.ഡി സതീശൻ

കോട്ടയം: ഡേറ്റ ചോർത്തിയ സംഭവത്തിൽ മുഖ്യമന്ത്രിയ്ക്കും പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. ഒരാളുടെ അനുവാദമില്ലാതെ അയാളുടെ വ്യക്തിപരമായ ഡാറ്റ ചോർത്താൻ പാടില്ലെ. സർക്കാർ ജീവനക്കാരുടെ ഡേറ്റ മുഖ്യമന്ത്രിയുടെ ഓഫീസ് ചോർത്തിയ സംഭവം വലിയ കുറ്റകരമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഇതിന് ഉത്തരവാദികളായ ആളുകൾക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണം. ഡാറ്റ ചോർത്തിയാൽ അത് ഒരുപക്ഷേ ദുരുപയോ​ഗം ചെയ്യപ്പെട്ടേക്കാം. അതു പോലെ ഡാറ്റ വിൽപ്പനയ്ക്ക് വയ്ക്കും. ഇത് അറിയാൻപാടില്ലാത്തവരാണോ മുഖ്യമന്ത്രിയുടെ ഓഫീസിലിരിക്കുന്നതെന്നും അദ്ദേഹം ചോദ്യമുയർത്തി.

ഡേറ്റ ചോർത്തിയ സംഭവത്തിൽ മുഖ്യമന്ത്രിയ്ക്കും പങ്കുണ്ട്; വി.ഡി സതീശൻ Read More »

ലൂർദ്ദ്‌മാതാ ഭവനാംഗമായ സിസ്റ്റർ ഗീ നിര്യാതയായി

മുവാറ്റുപുഴ: ലൂർദ്ദ്‌മാതാ ഭവനാംഗമായ സിസ്റ്റർ ഗീ(91) നിര്യാതയായി. സംസ്ക്കാര ശുശ്രൂഷകൾ ബുധനാഴ്‌ച(25/02/2026) ഉച്ചക്ക് രണ്ടിന് വിശുദ്ധ കുർബാനയോടുകൂടി വാഴപ്പിള്ളി ഈസ്റ്റ്(നിരപ്പ്) ഫ്രാൻസിസ്ക്കൻ ക്ലാര മഠം വക സെമിത്തേരിയിൽ. പരേത വണ്ടമറ്റം ഇടവക വാണിയകിഴക്കേൽ പരേതരായ ജോസഫ് – ഫിലോമിന ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: ഏലിക്കുട്ടി, ആലപ്പാട്ട്(അരിക്കുഴ), ഇത്തമ്മ ജോസഫ്, വിലായിൽ(കോതമംഗലം), ലില്ലി, കുറ്റിയനാൽ(ചാലശ്ശേരി), ഗ്രേസി, വെളിത്തേടത്തുപറമ്പിൽ(ഏഴല്ലൂർ), പരേതരായ ജോസ് ജോസഫ്, വാണിയകിഴക്കേൽ(ഏഴുമുട്ടം), മറിയക്കുട്ടി, കൊട്ടൂർ(കോടിക്കുളം). പരേത നെയ്യശ്ശേരി, തൊടുപുഴ, ഏഴല്ലൂർ, പൈങ്ങോട്ടൂർ, കല്ലൂർക്കാട്, ജോസ് ഗിരി, തൊമ്മൻകുത്ത്,

ലൂർദ്ദ്‌മാതാ ഭവനാംഗമായ സിസ്റ്റർ ഗീ നിര്യാതയായി Read More »

വി.ഡി സതീശൻ മുഖ്യമന്ത്രിയാകുന്ന ദിവസം കാക്ക മലർന്ന് പറക്കുമെന്ന് വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരേ രൂക്ഷ വിമർശനം തുടർന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സതീശൻ മുഖ്യമന്ത്രിയാകുന്ന ദിവസം കാക്ക മലർന്നു പറക്കും എന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. പ്രതിപക്ഷ നേതാവായതിനു ശേഷം സതീശൻ തവള വീർത്തതു പോലെ വീർത്തു. കേരളത്തിൽ പുതുയുഗം സൃഷ്ടിക്കാൻ പ്രതിപക്ഷ നേതാവിന് ഒരിക്കലും കഴിയില്ല. കെ.സി. വേണുഗോപാലാണ് മുഖ്യമന്ത്രിയാകാൻ യോഗ്യൻ. പിന്നെ ചെന്നിത്തലയാണെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു. തന്ത്രി കണ്ഠര് രാജീവർക്കെതിരേയും നടേശൻ വിമർശനം ഉന്നയിച്ചു. തന്ത്രി കുറ്റവാളിയാണെന്ന്

വി.ഡി സതീശൻ മുഖ്യമന്ത്രിയാകുന്ന ദിവസം കാക്ക മലർന്ന് പറക്കുമെന്ന് വെള്ളാപ്പള്ളി നടേശൻ Read More »

ഉമ്മൻ ചാണ്ടിക്കും കെ മുഹമ്മദാലിക്കും ‘രക്ഷകനായ’ ജിമ്മി മഠത്തിപ്പറമ്പിൽ ഓർമ്മയായി

കൊച്ചി: 1974 ഏപ്രിൽ 29നു 33 പേർ മരിച്ച കരടിപ്പാറ ബസ് അപകടത്തിൽ നിന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മുൻ എം.എൽ.എ കെ മുഹമ്മദാലിയും രക്ഷപ്പെടാൻ നിമിത്തമായി മാറിയ ജിമ്മി മഠത്തിപ്പറമ്പിലെന്ന ജയിംസ്(80) ഓർമ്മയായി. അപകടത്തിൽപെട്ട ബസിൽ യാത്ര ചെയ്യാൻ സീറ്റ് ബുക്ക് ചെയ്തിരുന്ന ഇരു നേതാക്കളെയും അന്ന് ഇടുക്കി ജില്ലാ യൂത്ത് കോൺഗ്രസ് ഓർഗനൈസിങ്ങ് പ്രസിഡന്റായിരുന്ന ജിമ്മി ബസിൽ കയറാൻ അനുവദിക്കാതെ തടഞ്ഞുവച്ചതാണ് അവരുടെ രക്ഷപ്പെടലിന് കാരണമായത്. മുഹമ്മദാലിയുടെ ‘നടന്ന വഴി കൾ, പിന്നിട്ട

ഉമ്മൻ ചാണ്ടിക്കും കെ മുഹമ്മദാലിക്കും ‘രക്ഷകനായ’ ജിമ്മി മഠത്തിപ്പറമ്പിൽ ഓർമ്മയായി Read More »

വിവരങ്ങൾ ചോർത്തിയ സംഭവം, മുഖ്യമന്ത്രി രാജിവക്കണം, ഹൈക്കോടതി വിധി സ്വാഗതാർഹം; രമേശ് ചെന്നിത്തല

തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ചോർ്ത്തി തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ച സർക്കാരിന്റെ നടപടിക്കെതിരെ ഹൈക്കോടതി എടുത്ത് നിലപാട് സ്വാഗതാർഹമാണ്. നമ്മുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് സർക്കാർ നടത്തിയത്. അതിനുള്ള അവകാശം മുഖ്യമന്ത്രിക്കന്നല്ല ആർക്കുമില്ല. എല്ലാവർക്കും ഡിഎയും അലവൻസും കൊടുക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം എല്ലാ ഉദ്യോഗസ്ഥർക്കും വാട്സ് ആപ്പിലാണ് ലഭിച്ചത്. ജഡ്ജിമാർക്ക് വരെ ലഭിച്ചുവെന്നാണ് അറിയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഇടപെട്ട് ഇത് നിർത്തിച്ചത്. ഗുരുതരമായ തെറ്റാണ് സർക്കാരും മുഖ്യമന്ത്രിയും ചെയ്തത്. ധാർമ്മികതയുണ്ടെങ്കിൽ മുഖ്യമന്ത്രി സ്ഥാനം ഒഴിയുകയാണ് വേണ്ടത്. സർക്കാർ

വിവരങ്ങൾ ചോർത്തിയ സംഭവം, മുഖ്യമന്ത്രി രാജിവക്കണം, ഹൈക്കോടതി വിധി സ്വാഗതാർഹം; രമേശ് ചെന്നിത്തല Read More »

ഹിന്ദു ഏകതാ സമ്മേളനത്തിൻ്റെ നോട്ടീസ് പ്രകാശനം നടത്തി

തൊടുപുഴ: നഗരസഭാ പ്രദേശത്തെ വിവിധ ഹിന്ദു സമുദായ സംഘടകളുടേയും ക്ഷേത്ര കമ്മറ്റികളുടേയും ഹൈന്ദവ സംഘടനകളുടേയും സംയുക്താഭിമുഖ്യത്തിൽ മാർച്ച് അഞ്ചിന്‌ തൊടുപുഴ പഴയ ബസ്സ്‌സ്റ്റാന്റ്‌ മൈതാനിയിൽ(അയോദ്ധ്യ നഗറിൽ) നടക്കുന്ന മുനിസിപ്പൽ ഹിന്ദു ഏകതാ സമ്മേളനത്തിൻ്റെ നോട്ടീസ് പ്രകാശനം പുതുക്കുളം ശ്രീ നാഗരാജ ക്ഷേത്രത്തിൽ നടത്തി. പുതുക്കുളം ജയകൃഷ്ണൻ തിരുമേനിക്ക്‌ ഹിന്ദു ഏകത സമിതിയുടെ ചെയർമാൻ ബാബു പരമേശ്വരൻ നോട്ടീസ് നൽകി പ്രകാശന കർമ്മം നിർവഹിച്ചു. സമ്മേളനത്തിൻ്റെ ഭാഗമായി സാംസ്കാരിക സമ്മേളനം, ആദരണ സഭ, കലാ സന്ധ്യ എന്നിവ നടക്കും.

ഹിന്ദു ഏകതാ സമ്മേളനത്തിൻ്റെ നോട്ടീസ് പ്രകാശനം നടത്തി Read More »

ജാമ്യ വ്യവസ്ഥയിൽ തന്ത്രി ഇളവ് തേടും

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവര് ജാമ്യ വ്യവസ്ഥയിൽ ഇളവു തേടും. പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയിലാവും ഇളവ് തേടുക. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കായി പോവണമെന്ന് ചൂണ്ടിക്കാട്ടി കൊല്ലം വിജിലൻസ് കോടതിയിലാവും തന്ത്രി അപേക്ഷ നൽകുക. അതേസമയം, തന്ത്രിയുടെ ജാമ്യം കേസന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് എസ്ഐടി. ഉത്തരവിലെ പരാമർശങ്ങൾ കേസിൽ തിരിച്ചടിയാവുമെന്നും ജാമ്യ ഉത്തരവ് റദ്ദാക്കണമെന്നും ഹൈക്കോടതിയിൽ ആവശ്യപ്പെടാനാണ് പ്രത്യേക അന്വേഷണ സംഘത്തിൻറെ നീക്കം.തന്ത്രിക്കെതിരേ തെളിവുകളില്ലെന്ന കൊല്ലം വിജിലൻസ് കോടതി

ജാമ്യ വ്യവസ്ഥയിൽ തന്ത്രി ഇളവ് തേടും Read More »

ഡിഎ സന്ദേശ വിവാദത്തിൽ സർക്കാരിന് ഹൈക്കോടതിയുടെ താക്കീത്

കൊച്ചി: സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ഡിഎ സന്ദേശവുമായി ബന്ധപ്പെട്ട ഹർജിയിലാണ് ഹൈക്കോടതിയുടെ പ്രതികരണം. സ്വകാര്യ വിവരങ്ങൾ മുഖ്യമന്ത്രിക്ക് എങ്ങനെയാണ് ലഭിച്ചതെന്ന് ചോദിച്ച കോടതി ആളുകളുടെ സ്വകാര്യതയ്ക്ക് എന്ത് സുരക്ഷയാണ് ഉള്ളതെന്നും ആരാഞ്ഞു. സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം അംഗീകരിക്കാനാവില്ലെന്നും ഇനിയും ഇത്തരം സന്ദേശങ്ങൾ അയക്കരുതെന്നും കോടതി മുന്നറിയിപ്പ് നൽകി. സർക്കാർ ജീവനക്കാർ സ്പാർക്ക് പോർട്ടലിൽ നൽകിയ വിവരങ്ങളിൽ നിന്ന് നിയമവിരുദ്ധമായി ഫോൺ നമ്പർ ശേഖരിച്ച് സർക്കാരിൻറെ നേട്ടങ്ങളുടെ പ്രചാരണത്തിനായി ഉപയോഗിച്ചെന്ന് കാട്ടിയാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേ ഹൈക്കോടതിയിൽ ഹർജി

ഡിഎ സന്ദേശ വിവാദത്തിൽ സർക്കാരിന് ഹൈക്കോടതിയുടെ താക്കീത് Read More »

പൊലീസ് സ്റ്റേഷനുകളിൽ സാമ്പത്തിക സുത‍ാര‍്യത ഉറപ്പാക്കുന്നതിന് വേണ്ടി ഡി.ജി.പി സർക്കുലർ പുറത്തിറക്കി

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനുകളിൽ സാമ്പത്തിക സുത‍ാര‍്യത ഉറപ്പാക്കണമെന്ന് ആവശ‍്യപ്പെട്ട് ഡിജിപി നിർദേശം നൽകി. പെറ്റി കേസുകളിൽ നിന്നും പിരിക്കുന്ന പണം കൈകാര‍്യം ചെയ്യുന്നത് സംബന്ധിച്ച് ജാഗ്രത വേണമെന്നും എഎസ്ഐ, റൈറ്റർ എന്നിവരെ ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവോടെ നിയമിക്കണമെന്നും ഡിജിപി പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. ഇത്തരത്തിലൊരു ഉത്തരവ് പുറപ്പെടുവിക്കാനുണ്ടായ സാഹചര‍്യം വ‍്യക്തമല്ല.

പൊലീസ് സ്റ്റേഷനുകളിൽ സാമ്പത്തിക സുത‍ാര‍്യത ഉറപ്പാക്കുന്നതിന് വേണ്ടി ഡി.ജി.പി സർക്കുലർ പുറത്തിറക്കി Read More »

എ.ഐ ഉച്ചകോടി പ്രതിഷേധത്തിൽ യൂത്ത് കോൺഗ്രസ് ദേശീയ അധ‍്യക്ഷനെ അറസ്റ്റ് ചെയ്തു

ന‍്യൂഡൽഹി: എ.ഐ ഉച്ചകോടിയിൽ പ്രതിഷേധിച്ചതിൽ യൂത്ത് കോൺഗ്രസ് ദേശീയ അധ‍്യക്ഷനായ ഉദയ് ഭാനു ചിബിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം എട്ടായി. ഏകദേശം 20 മണിക്കൂർ നീണ്ട ചോദ‍്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. എന്നാൽ ചോദ‍്യം ചെയ്യലിന് പൂർണമായി സഹകരിച്ചിട്ടും അന‍്യായമായി അറസ്റ്റ് രേഖപ്പെടുത്തിയെന്നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പറയുന്നത്. ക്രിമിനൽ ഗൂഢാലോചന, പൊതുപ്രവർത്തകനെ ബോധപൂർവം ഉപദ്രവിക്കൽ, ജോലി തടസപ്പെടുത്തൽ, നിയമലംഘനം എന്നീ കുറ്റങ്ങളാണ് ഉദയ് ഭാനു ചിബിനെതിരെ ചുമത്തിയിരിക്കുന്നത്.

എ.ഐ ഉച്ചകോടി പ്രതിഷേധത്തിൽ യൂത്ത് കോൺഗ്രസ് ദേശീയ അധ‍്യക്ഷനെ അറസ്റ്റ് ചെയ്തു Read More »

ശബരിമല സ്വർണക്കൊള്ള; പ്ലക്കാർഡുകളുമായി നിയമസഭയിൽ നടുത്തളത്തിലിറങ്ങി പ്രതിപക്ഷ പ്രതിഷേധം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള വിഷയം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. പ്ലക്കാർഡുകളുമായി നടുത്തളത്തളത്തിലിറങ്ങി പ്രതിപക്ഷം പ്രതിഷേധിച്ചു. തന്ത്രിയെ 40 ദിവസം ജയിലിട്ടതിൻ്റെ ഉത്തരവാദിത്തം ആർക്കാണെന്നും വിശ്വാസികളോട് സർക്കാർ ഉത്തരം പറ‍യണമെന്നും പ്രതിപക്ഷം ആവശ‍്യപ്പെട്ടു. സ്വർണക്കൊള്ള കേസിലെ പ്രതികൾ പുറത്തിറങ്ങുന്നത് സർക്കാരിൻ്റെ വീഴ്ചയാണെന്നും ശബരിമല യുവതി പ്രവേശനത്തിനോട് സഹകരിക്കാത്തതിൻ്റെ പ്രതികാരമാണ് തന്ത്രിയോട് തീർത്തതെന്നും പ്രതിപക്ഷം ആരോപിച്ചു. ദേവസ്വം മന്ത്രി രാജി വച്ചാൽ പ്രശ്നം തീരുമെന്നായിരുന്നു കെ ബാബു പറഞ്ഞത്.

ശബരിമല സ്വർണക്കൊള്ള; പ്ലക്കാർഡുകളുമായി നിയമസഭയിൽ നടുത്തളത്തിലിറങ്ങി പ്രതിപക്ഷ പ്രതിഷേധം Read More »

വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര വിവിധ ജില്ലകളിലൂടെ പ്രയാണം നടത്തി ഇടുക്കിയിൽ പ്രവേശിച്ചു

ഇടുക്കി: പ്രതിപക്ഷനേതാവ് വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര വിവിധ ജില്ലകളിലൂടെ പ്രയാണം നടത്തി ഇടുക്കിയിൽ പ്രവേശിച്ചു. യാത്രക്ക് യു.ഡി.എഫ് പ്രവർത്തകർ അടിമാലിയിൽ ആവേശോജ്വാലമായ ആദ്യ സ്വീകരണമൊരുക്കി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രവർത്തകർ പ്രതിപക്ഷ നേതാവിനെ സമ്മേളന വേദിയിലേക്ക് സ്വീകരിച്ചാനയിച്ചു. നൂറുകണക്കിന് പ്രവർത്തകർ സ്വീകരണ സമ്മേളനത്തിൽ പങ്കെടുത്തു. യു.ഡി.എഫ്, വെറും പ്രതിപക്ഷം മാത്രമല്ല ഇപ്പോഴെന്നും ജനങ്ങളുടെ ആഗ്രഹം പൂർത്തീകരിച്ച് അധികാരത്തിൽ വരേണ്ട മുന്നണിയായി മാറിയെന്നും വി.ഡി സതീശൻ പറഞ്ഞു. യുഡിഎഫിന്റെ വിവിധ സംസ്ഥാന നേതാക്കളും യുഡിഎഫ് ജില്ലാ നേതൃത്വവും

വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര വിവിധ ജില്ലകളിലൂടെ പ്രയാണം നടത്തി ഇടുക്കിയിൽ പ്രവേശിച്ചു Read More »

കോളപ്ര – കാഞ്ഞാർ ഇറിഗേഷൻ ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്തു

ഇടുക്കി: ടൂറിസം സാധ്യതകളുടെ പരിപോഷണം നാടിൻ്റെ വളർച്ചയ്ക്ക് സഹായിക്കുമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കോളപ്ര – കാഞ്ഞാർ ഇറിഗേഷൻ ടൂറിസം പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറിഗേഷൻ വകുപ്പ് ജലസേചന പ്രവർത്തനങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കാതെ ടൂറിസം സാധ്യതകളെ കൂടി പ്രയോജനപ്പെടുത്താനാണ് ഇറിഗേഷൻ ടൂറിസം പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കു ന്നതെന്ന് മന്ത്രി പറഞ്ഞു. നമ്മുടെ നാട്ടിലെ പ്രകൃതി വിഭവങ്ങളെ നല്ല രീതിയിൽ പ്രയോജനപ്പെടുത്താൻ സാധിക്കണം. വിഭവങ്ങളുടെ കൃത്യമായ ഉപയോഗത്തി ലൂടെയേ നാട് വികസിക്കുകയുള്ളൂ.അതിന് ഉത്തമ

കോളപ്ര – കാഞ്ഞാർ ഇറിഗേഷൻ ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്തു Read More »

മൂന്നാറിൽ ഉമ്മൻചാണ്ടിയുടെ പേരിൽ ഹൈ ആൾട്ടിറ്റ്യൂഡ് ട്രെയിനിംഗ് സെൻ്റർ യാഥാർത്ഥ്യമാക്കണം; സണ്ണി മണർകാട്

ഇടുക്കി: സ്പോർട്സ് കൗൺസിലിനെ സ്പോർട്സ് ഡയറക്‌ടറേറ്റുമായി ലയിപ്പിച്ചുകൊണ്ട് മൂന്നാറിൽ ഉമ്മൻചാണ്ടിയുടെ പേരിൽ ഹൈ ആൾട്ടിറ്റ്യൂഡ് ട്രെയിനിംഗ് സെൻ്റർ യാഥാർത്ഥ്യമാക്കണം അമിത രാഷ്ട്രീയ ഇടപെടലും, ഭരണപരമായ കെടു കാര്യസ്ഥതയും മൂലം ഇടതു പക്ഷ സർക്കാർ കേരള കായിക മേഖലയെ തകർത്ത് തരിപ്പണമാക്കിയിരിക്കുകയാണെന്ന് മൈനോറിറ്റി കോൺഗ്രസ് ഇടുക്കി ജില്ലാ കോ-ഓർഡിനേറ്റർ സണ്ണി മണർകാട്. സ്പോർട്സുമായി പുലബന്ധം പോലുമില്ലാത്ത അംഗങ്ങളെ സ്പോർട്‌സ് കൗൺസിൽ ഭരണസമിതിയിൽ കുത്തി നിറച്ചുകൊണ്ട് കൗൺസിലിനെ എൽ.ഡി.എഫ് ഏറെ ദുർബ്ബലപ്പെടുത്തി. ഇന്നത്തെ കേരള സ്റ്റേറ്റ് സ്പോർട്‌സ് കൗൺസിലും സ്പോർട്‌സ്

മൂന്നാറിൽ ഉമ്മൻചാണ്ടിയുടെ പേരിൽ ഹൈ ആൾട്ടിറ്റ്യൂഡ് ട്രെയിനിംഗ് സെൻ്റർ യാഥാർത്ഥ്യമാക്കണം; സണ്ണി മണർകാട് Read More »

ഇറാനിലുള്ള പൗരന്മാർ ഉടൻ രാജ്യം വിടണമെന്ന് ഇന്ത്യൻ എംബസി

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ ഇറാൻ – അമേരിക്ക സംഘർക്ഷ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ രാജ്യം വിടാൻ പൗരന്മാർക്ക് നിർദേശം നൽകി ഇന്ത്യ. സൈനിക നീക്കങ്ങൾ ഉണ്ടായേക്കാമെന്ന സാധ്യത കണക്കിലെടുത്താണ് ഇന്ത്യയുടെ നീക്കം. ലഭ്യമായ ഗതാഗത സംവിധാനങ്ങളുപയോഗിച്ച് വേഗം രാജ്യം വിടണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. തീർഥാടകർ, വാണിജ്യാവശ്യത്തിന് പോയ ആളുകൾ, വിദ്യാർഥികൾ, ടൂറിസ്റ്റുകളെന്നിവർ അടക്കമുള്ളവർക്കാണ് വിദേശകാര്യ മന്ത്രാലയം നിർദേശം നൽകിയിരിക്കുന്നത്. ഏതൊരു ആവശ്യത്തിനും പൗരന്മാർക്ക് എംബസിയെ ബന്ധപ്പെടാമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതിനായി ഹെൽപ്പ് ലൈനുകളും പ്രസദ്ധീകരിച്ചു. +989128109115; +989128109109;+989128109102; +989932179359.

ഇറാനിലുള്ള പൗരന്മാർ ഉടൻ രാജ്യം വിടണമെന്ന് ഇന്ത്യൻ എംബസി Read More »

സ്വാതന്ത്ര്യത്തിന് വേണ്ടി ഗാന്ധിജി ഒരു ചുക്കും ചെയ്തിട്ടില്ലെന്ന് പി.സി ജോർജ്

കോട്ടയം: രാഷ്ട്രപിതാവിനെ അവഹേളിച്ച് ബിജെപി നേതാവ് പി.സി ജോർജ്. സ്വാതന്ത്ര്യത്തിന് വേണ്ടി ഗാന്ധിജി ഒരു ചുക്കും ചെയ്തിട്ടില്ലെന്നാണ് പി.സി ജോർജ് പറഞ്ഞത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പി.സി ജോർജിൻറെ വിവാദ പരാമർശം. മഹാത്മാ ഗാന്ധി എന്താ ദൈവമാണോ? ബ്രിട്ടീഷുകാർ ഭരിച്ചിട്ട് ഒന്നും കിട്ടാഞ്ഞിട്ട് ഇട്ടിട്ട് പോയതാണ്. അതിനെ ഉടനെ ഗാന്ധി സമരം ചെയ്ത് ഉണ്ടാക്കിയതാണെന്ന് മണ്ടത്തരം പറയുന്നു. ഗാന്ധിജി ഒരു ചുക്കും ചെയ്തിട്ടില്ല. എപ്പഴാ വന്നേ. ആഫ്രിക്കയിൽ ചെന്ന് ചവിട്ടു മേടിച്ചിട്ടുണ്ട്, ഇവിടെ ആരും

സ്വാതന്ത്ര്യത്തിന് വേണ്ടി ഗാന്ധിജി ഒരു ചുക്കും ചെയ്തിട്ടില്ലെന്ന് പി.സി ജോർജ് Read More »

സൺഷെയ്ഡ് സ്ലാബ് തകർന്നു വീണു; കോഴിക്കോട് മൂന്ന് തൊഴിലാളികൾ മരിച്ചു

കോഴിക്കോട്: ബീച്ചിന് സമീപം വലിയങ്ങാടിയിൽ കെട്ടിടത്തിൻറെ സൺഷെയ്ഡ് സ്ലാബ് തകർന്നു വീണ് മൂന്ന് തൊഴിലാളികൾ മരിച്ചു. 3 തൊഴിലാളികൾക്ക് പരുക്കേറ്റു. ഫയർ ഫോഴ്സ് എത്തിയാണ് സ്ലാബിനടിയിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. രാവിലെ ലോഡ് ഇറക്കിയ ശേഷം വിശ്രമിക്കുകയായിരുന്ന തൊഴിലാളികൾക്ക് മുകളിലേക്കാണ് സ്ലാബ് തകർന്നു വീണത്. വലിയങ്ങാടിയിലെ തൊഴിലാളികളാണ് സ്ലാബിനടിയിൽ കുടുങ്ങിയവരെ 4 പേരെ പുറത്തെടുത്ത് കാറിൽ ആശുപത്രിയിലേക്ക് മാറ്റിയത്. പിന്നീട് ഫയർഫോഴ്സെത്തി മറ്റ് 2 പേരെ പുറത്തെത്തിച്ച് ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സൺഷെയ്ഡ് സ്ലാബ് തകർന്നു വീണു; കോഴിക്കോട് മൂന്ന് തൊഴിലാളികൾ മരിച്ചു Read More »

ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് തുടക്കമായി

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് തിങ്കളാഴ്ച തുടക്കം. വൈകുന്നേരം ദേവിയെ കാപ്പ് കെട്ടി കുടിയിരുത്തും. കലാപരിപാടികളുടെ ഉദ്ഘാടനം നടൻ മോഹൻലാൽ നിർവഹിക്കും. ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റിൻറെ അംബാ പുരസ്കാരം താരത്തിന് സമ്മാനിക്കും. നന്ദഗോവിന്ദം ഭജൻസിൻറെ കലാപരിപാടിയും നടക്കും. പൊങ്കാലയുടെ ഭാഗമായുള്ള കുത്തിയോട്ട വ്രതാരംഭം ബുധനാഴ്ച മുതലാണ് ആരംഭിക്കുക. മാർച്ച് മൂന്നിനാണ് പൊങ്കാല.

ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് തുടക്കമായി Read More »

സംസ്ഥാനത്ത് 26 വരെ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ചയും മഴ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ക്തമായ ഇടി മിന്നലും കാറ്റും ഉണ്ടാവാനുള്ള സാധ്യതയും കാലാവസ്ഥ വകുപ്പ് അറിയിക്കുന്നുണ്ട്. തെക്ക് പടിഞ്ഞാറൻ ഉൾകടലിൽ ശക്തമായ ന്യൂനമർദം സ്ഥിതിചെയ്യുന്നതാണ് സംസ്ഥാനത്ത് മഴ ലഭിക്കാൻ കാരണം. കേരളത്തിൽ ഫെബ്രുവരി 26 വരെ ശക്തമായ മഴ ലഭിക്കാനുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് 26 വരെ മഴയ്ക്ക് സാധ്യത Read More »

ശബരിമല സ്വർണക്കൊടിമര പുനഃപ്രതിഷ്ഠ കേസിൽ സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊടിമര പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട കേസിൽ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ മൊഴി വിജിലൻസ് പ്രത്യേക സംഘം രേഖപ്പെടുത്തി. സ്വർ‌ണം സംഭാവന നൽകിയതുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാനായാണ് തിരുവനന്തപുരത്ത് വച്ച് ഞായറാഴ്ച അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയത്. നൽകിയ സ്വർണത്തിൻറെ അളവ് സംബന്ധിച്ച് സുരേഷ് ഗോപി വിശദീകരണം നൽകിയതായാണ് വിവരം. ദേവസ്വം രേഖകൾ പ്രകാരം 27 പേരിൽ നിന്നായി 412 ഗ്രാം സ്വർണമാണ് ലഭിച്ചിട്ടുള്ളത്. ഈ കണക്കിൽ കൂടുതൽ സ്വർണം ലഭിച്ചിട്ടുണ്ടോ, കൊടിമര പുനപ്രതിഷ്ഠയിലും ക്രമക്കേട്

ശബരിമല സ്വർണക്കൊടിമര പുനഃപ്രതിഷ്ഠ കേസിൽ സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തി Read More »

സംസ്ഥാനത്ത് എട്ട് ഇടങ്ങളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അൾട്രാവയലറ്റ് വികിരണതോത് വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിലെ യുവി ഇൻഡക്സ് കണക്കുപ്രകാരം കൊട്ടാരക്കര, ചെങ്ങന്നൂർ, ചങ്ങനാശേരി, മൂന്നാർ, ഒല്ലൂർ, തൃത്താല, പൊന്നാനി. മാനന്തവാടി എന്നിവിടങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കും. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം. മലമ്പ്രപ്രദേശങ്ങൾ, ഉഷ്ണമേഖല പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ യുവി സൂചിക ഉയർന്നതായിരിക്കും. ആയതിനാൽ ഇവിടങ്ങളിൽ താമസിക്കുന്നവർ പ്രത്യേക ശ്രദ്ധിക്കണമെന്നും അറിയിപ്പുണ്ട്.

സംസ്ഥാനത്ത് എട്ട് ഇടങ്ങളിൽ യെല്ലോ അലർട്ട് Read More »

തെളിവില്ലെന്ന് കോടതി പറഞ്ഞ സാഹചര്യത്തിൽ തന്ത്രിയെ അറസ്റ്റ് ചെയ്തത് എന്തിന്, എസ്.ഐ.റ്റി വ്യക്തമാക്കണം: വി.ഡി സതീശൻ

ഇടുക്കി: തെളിവില്ലെന്ന് കോടതി പറഞ്ഞ സാഹചര്യത്തിൽ എന്തിനാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന് വ്യക്തമാക്കാൻ എസ്.ഐ.റ്റി തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പുതുയുഗ യാത്രയുടെ ഭാഗമായി അടിമാലിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നും എസ്.ഐ.ടിയുടെ അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ചെലുത്തുന്ന സമ്മർദ്ദം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുള്ള നിരന്തര സമരത്തിന്റെ ഭാഗമായി പ്രതിപക്ഷം നിയമസഭ ബഹിഷ്‌ക്കരിച്ചു. മന്ത്രിമാർ വിചിത്രമായ മറുപടിയാണ് നിയമസഭയിൽ നൽകിയത്. തന്ത്രിയെ രക്ഷിക്കാനാണ് പ്രതിപക്ഷം ഇറങ്ങിയിരിക്കുന്നതെന്നാണ് വ്യവസായ- തദ്ദേശ വകുപ്പ് മന്ത്രിമാർ

തെളിവില്ലെന്ന് കോടതി പറഞ്ഞ സാഹചര്യത്തിൽ തന്ത്രിയെ അറസ്റ്റ് ചെയ്തത് എന്തിന്, എസ്.ഐ.റ്റി വ്യക്തമാക്കണം: വി.ഡി സതീശൻ Read More »

യു.ഡി.എഫ് കേരള ലോട്ടറിയിലെ അഴിമതിയും കെടുകാര്യസ്ഥതയും ഇല്ലാതാക്കി ജനപ്രീയമാക്കും: ഹൈബി ഈഡൻ എം.പി

എറണാകുളം: യു.ഡി.എഫ് അധികാരത്തിലെത്തുമ്പോൾ കേരള ലോട്ടറി ക്ഷേമനിധിയിൽ നിന്ന് കോടികൾ അടിച്ച് മാറ്റിയും ഡയറക്ടറുടെ ഇ – മുദ്ര ഉപയോഗിച്ച് തട്ടിപ്പ് നടത്തിയത് ഉൾപ്പടെയുള്ള അഴിമതികൾ ഇല്ലാതാക്കി സുതാര്യമായ അന്വഷണത്തിലൂടെ കുറ്റക്കാരായവരെ എല്ലാവരെയും കണ്ടെത്തി ശിക്ഷിക്കുമെന്നും ടിക്കറ്റ് വിതരണത്തിലെ അപാകതകൾ പരിഹരിച്ചും വിൽപ്പനക്കാരുടെ കമ്മീഷൻ വെട്ടിക്കുറച്ച ഇടതുപക്ഷ സർക്കാർ നടപടി റദ്ദാക്കി മുൻ യു.ഡി.എഫ് സർക്കാരിൻ്റെ കാലത്തേത് പോലെ വർദ്ധിപ്പിക്കുകയും സമ്മാനങ്ങൾ ഉൾപ്പെടെ പരിഷ്ക്കരിച്ചും കാരുണ്യ ബനവലൻ്റ് ഫണ്ട് പദ്ധതി ഉൾപ്പെടെ ഉള്ളവ പുനസ്ഥാപിച്ചും കേരള ലോട്ടറിയെ

യു.ഡി.എഫ് കേരള ലോട്ടറിയിലെ അഴിമതിയും കെടുകാര്യസ്ഥതയും ഇല്ലാതാക്കി ജനപ്രീയമാക്കും: ഹൈബി ഈഡൻ എം.പി Read More »

കാസർ​ഗോഡ് മോഷണ പരാതിയെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർതൃവീട്ടുകാർക്കെതിരെ കുടുംബം

കാസർഗോഡ്: മോഷണ ആരോപണം ഉന്നയിച്ചതിനെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർതൃവീട്ടുകാർക്കെതിരെ യുവതിയുടെ കുടുംബം രംഗത്ത്. കാസർഗോഡ് ആലമ്പാടി നാൽത്തടുക്കയിലെ ജസീലയെ ഭർതൃവീട്ടുകാർ നിരന്തരം പ്രയാസപ്പെടുത്തിയിരുന്നു. മോഷണ പരാതിക്ക് പിന്നിലും ഭർതൃവീട്ടുകാർ പങ്കുണ്ടെന്നാണ് സംശയമെന്നും യുവതിയുടെ വീട്ടുകാർ പറഞ്ഞു. 2018 ലായിരുന്നു ജസീലയുടെ വിവാഹം. കാസർഗോഡ് ബോക്കാനം അമ്മങ്കോട് സ്വദേശി അമീറാണ് ഭർത്താവ്. 5 പവൻ സ്വർണം സ്ത്രീധനമായി നൽകി. ആ സ്വർണം ഭർതൃവീട്ടുകാർ എടുത്തു. പിന്നീട് പലതവണ പണം ആവശ്യപ്പെട്ട് മകളെ പ്രയാസപ്പെടുത്തിയിരുന്നതാ‍യി ജസീലയുടെ മാതാവ്

കാസർ​ഗോഡ് മോഷണ പരാതിയെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർതൃവീട്ടുകാർക്കെതിരെ കുടുംബം Read More »

തേജസ് യുദ്ധ വിമാനം വീണ്ടും അപകടത്തിൽപ്പെട്ടു

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ തേജസ് യുദ്ധ വിമാനം വീണ്ടും അപകടത്തിൽപെട്ടു. സാങ്കേതിക തകരാറുകളെ തുടർന്ന് വിമാനം റൺവേയിൽ നിന്ന് തെന്നിമാറുകയായിരുന്നെന്നാണ് വിവരം. ഫെബ്രുവരി ഏഴിന് ഒരു ഫോർവേഡ് ബേസിലായിരുന്നു അപകടം. നിസാര പരുക്കുകളോടെ പൈലറ്റ് രക്ഷപെട്ടുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, വിമാനത്തിന് കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. വ്യോമസേനയോ പ്രതിരോധമന്ത്രാലയമോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. തേജസ്‌ യുദ്ധവിമാനത്തിനുണ്ടാവുന്ന മൂന്നാമത്തെ അപകടമാണിത്.

തേജസ് യുദ്ധ വിമാനം വീണ്ടും അപകടത്തിൽപ്പെട്ടു Read More »

നിങ്ങൾ നിങ്ങളുടെ ചിന്തകൾ അല്ല; ആൻ്റെണി പുത്തൻപുരയ്ക്കൽ എഴുതുന്നു

ഒരു നദിയുടെ തീരത്ത് ഇരിക്കുന്ന ഒരാളെ സങ്കൽപ്പിക്കൂ. നദിയിലെ ചലനങ്ങളെ അയാൾ ശ്രദ്ധിക്കുന്നു. വെള്ളം ഒഴുകുന്നു, തിരമാലകൾ വരുന്നു, പോകുന്നു. ആ ഒഴുക്ക് നദിയല്ല — നദി അതിനെ വഹിക്കുന്ന ഒന്നാണ്. മനസ്സും ഇങ്ങനെ തന്നെ. ചിന്തകൾ മനസ്സിൽ വരുന്നു, നിറയുന്നു, ഒഴിഞ്ഞുപോകുന്നു. എന്നാൽ ആ ചിന്തകളെ നോക്കിക്കാണുന്ന ഒന്ന് — അത് ചിന്തയല്ല.നിങ്ങൾ നിങ്ങളുടെ ചിന്തകൾ അല്ല. മനസ്സിലൂടെ ഒഴുകിപ്പോകുന്ന വാക്കുകളും ചിത്രങ്ങളും വികാരങ്ങളും നിങ്ങളല്ല; അവ നിങ്ങളിലൂടെ കടന്നുപോകുന്ന അനുഭവങ്ങളാണ്. ആകാശത്ത് വന്നുപോകുന്ന മേഘങ്ങളെപ്പോലെ,

നിങ്ങൾ നിങ്ങളുടെ ചിന്തകൾ അല്ല; ആൻ്റെണി പുത്തൻപുരയ്ക്കൽ എഴുതുന്നു Read More »

ഇടുക്കി ജില്ലയിൽ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു

ഇടുക്കി: ജില്ലയിൽ എസ്ഐആർ(സ്പെഷ്യൽ ഇൻറ്റെൻസിവ് റിവിഷൻ) പൂർത്തിയാക്കി അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. ജില്ലാ കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് വോട്ടർ പട്ടിക കൈമാറി. 2025 നവംബർ നാല് മുതൽ ജില്ലയിൽ നടന്നുകൊണ്ടിരുന്ന എസ്ഐആർ വിജയകരമായി പൂർത്തീകരിച്ചതായി കളക്ടർ പറഞ്ഞു. ബൂത്ത് ലെവൽ ഓഫീസറെ ബന്ധപ്പെട്ടോ, ഓൺലൈനായോ അന്തിമ വോട്ടർപട്ടികയിൽ പേര് ഉൾപ്പെട്ടിട്ടുണ്ടോ എന്നു പൊതു ജനങ്ങൾ ഉറപ്പുവരുത്തണം. വോട്ടർപട്ടിക ഓൺലൈനായി ഇലക്ഷൻ കമ്മിഷന്റെ voters.eci.gov.in എന്ന വെബ്‌സൈറ്റിൽ

ഇടുക്കി ജില്ലയിൽ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു Read More »

വി.ഡി സതീശനെതിരെ സിപിഎം – ഡിവൈഎഫ്ഐ പ്രവർത്തകരുടെ പ്രതിഷേധത്തിന് സാധ‍്യത; സുരക്ഷ വർധിപ്പിച്ചു

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻറെ സുരക്ഷ വർധിപ്പിച്ചു. ആരോഗ‍്യവകുപ്പ് മന്ത്രി വീണാ ജോർജിൻറെ ഔദ‍്യോഗിക വസതിയിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ റീത്ത് വച്ച് പ്രതിഷേധിച്ചിരുന്നു. അതിനാൽ വി.ഡി സതീശനെതിരേ സിപിഎം – ഡിവൈഎഫ്ഐ പ്രവർത്തകരുടെ പ്രതിഷേധത്തിന് സാധ‍്യതയുണ്ടെന്നാണ് സ്പെഷ‍്യൽ ബ്രാഞ്ച് റിപ്പോർട്ട്. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്കിടെ കരിങ്കൊടി പ്രതിഷേധത്തിന് സാധ‍്യതയുണ്ടെന്ന് സ്പെഷ‍്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. പ്രതിപക്ഷ നേതാവിൻറെ പരിപാടികളിലും താമസസ്ഥലത്തും ജാഗ്രത പാലിക്കണമെന്ന് പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.

വി.ഡി സതീശനെതിരെ സിപിഎം – ഡിവൈഎഫ്ഐ പ്രവർത്തകരുടെ പ്രതിഷേധത്തിന് സാധ‍്യത; സുരക്ഷ വർധിപ്പിച്ചു Read More »

പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ ഗർഭിണി മരിച്ചു

പാലക്കാട്: പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ മതിയായ ചികിത്സ ലഭിക്കാത്തതിനെത്തുടർന്ന് ഗർഭിണിയായ യുവതി മരിച്ചതായി പരാതി. തൃത്താല മേഴത്തൂർ സ്വദേശിനി നൗഷിജയാണ്(29) മരിച്ചത്. യുവതിയുടെ സഹോദരന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ തൃത്താല പൊലീസ് കേസെടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരി 16നായിരുന്നു ഒമ്പത് മാസം ഗർഭിണിയായ നൗഷിജയെ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാവിലെയോടെ ശ്വാസ തടസവും രക്തസ്രാവവും അനുഭവപ്പെട്ടതിനെത്തുടർന്ന് വാണിയംകുളം പി.കെ ദാസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ പരിശോധന നടത്തിയപ്പോൾ യുവതി മരിച്ചിരുന്നു. ഇതോടെയാണ് താലൂക്ക് ആശുപത്രിക്കെതിരേ ആരോപണവുമായി

പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ ഗർഭിണി മരിച്ചു Read More »

ശസ്ത്രക്രിയ പിഴവ്: ഉഷയുടെ വയറ്റിൽ നിന്ന് കത്രിക പുറത്തെടുത്തു

കൊച്ചി: വയറ്റിൽ കത്രിക കുടുങ്ങിയ ഉഷ ജോസഫുകുട്ടിയുടെ ശസ്ത്രക്രിയ പൂർത്തിയായി. ശനിയാഴ്ച ഉച്ചയോടെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ പൂർത്തിയാക്കി വയറ്റിൽ നിന്ന് കത്രിക പുറത്തെടുത്തത്. ഈ കത്രിക ശനിയാഴ്ച ഉച്ചയ്ക്ക് തന്നെ അമ്പലപ്പുഴ ഡിവൈഎസ്പിക്ക് കൈമാറി. വയറ്റിൽ കുടുങ്ങിയ കത്രിക പുത്തെടുക്കാനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ഉഷ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. സംഭവത്തിൽ കേസെടുത്തതിനാൽ 2 സർക്കാർ ഡോക്‌റ്റർമാരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ നടത്തിയത്. കളമശേരി മെഡിക്കൽ കോളെജിലെ രണ്ട് ഡോക്റ്റർമാരാണ് ശസ്ത്രക്രിയ സമയത്ത് ഉണ്ടായിരുന്നത്. വയറ്റിൽ നിന്ന്

ശസ്ത്രക്രിയ പിഴവ്: ഉഷയുടെ വയറ്റിൽ നിന്ന് കത്രിക പുറത്തെടുത്തു Read More »

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഭൂമധ്യരേഖയ്ക്കു സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി പുതിയ ന്യൂനമർദം രൂപപ്പെട്ടു. ഇത് 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഭൂമധ്യരേഖയ്ക്കു സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും അതിനോട് ചേർന്നുള്ള തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി സ്ഥിതി ചെയ്തിരുന്ന ചക്രവാതചുഴി (Cyclonic Circulation) പുതിയ ന്യൂന മർദ്ദത്തിൽ ലയിച്ചു. കേരളത്തിൽ ഫെബ്രുവരി 21 മുതൽ 25 വരെ യുള്ള തീയതികളിൽ

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് Read More »

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രിക്കും എൻ വാസുവിനും ഇ.ഡി സമൻസ്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠര് രാജീവർക്കും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എൻ വാസുവിനും ഇഡി സമൻസ്. ഇരുവരോടും അടുത്ത ആഴ്ച കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാണമെന്ന് നിർദേശിച്ചാണ് സമൻസ്. ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടി പ്രതി ചേർത്തവരെയെല്ലാം ഇഡി ചോദ്യം ചെയ്യുകയാണ്. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കും ഇഡി ഉടൻ നോട്ടീസ് അയക്കുമെന്നാണ് വിവരം.

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രിക്കും എൻ വാസുവിനും ഇ.ഡി സമൻസ് Read More »

റവന‍്യു ഉദ‍്യോഗസ്ഥർക്കെതിരെ ഭീഷണിയുമായി എ രാജ എം.എൽ.എ

ഇടുക്കി: റവന‍്യു ഉദ‍്യോഗസ്ഥർക്കെതിരെ ഭീഷണിയുമായി ദേവികുളം എംഎൽഎ എ രാജ. കൈയേറ്റം ഒഴിപ്പിച്ചതിനായിരുന്നു എംഎൽഎയുടെ ഭീഷണി. കൈയേറ്റ ഭൂമിയിലെ നിർമാണങ്ങൾ സ്റ്റോപ്പ് മെമ്മോ നൽകിയ ഉദ‍്യോഗസ്ഥരുടെ കൈയും കാലും തല്ലിയൊടിക്കുമെന്നും നിയമം നോക്കിയാൽ നാട്ടിൽ കെട്ടിടങ്ങൾ ഉയരില്ലെന്നും മൂന്നാർ സ്പെഷ‍്യൽ ബ്രാഞ്ച് തഹസിൽദാറായ സി.വി. ഗായത്രിയെ ഫോണിൽ വിളിച്ച് എംഎൽഎ ഭീഷണിപ്പെടുത്തി. എന്നാൽ നിയമപരമായി കാര‍്യങ്ങൾ ചെയ്യാനെ സാധിക്കുകയുള്ളൂയെന്നായിരുന്നു തഹസിൽദാർ മറുപടി നൽകിയത്. മൂന്നാർ ടൗണിൽ കൈയേറ്റ ഭൂമിയിലെ നിർമാണങ്ങൾക്ക് സ്റ്റോപ്പ് മെമ്മോ നൽകിയതിനെതിരേ ഒരു വിഭാഗം

റവന‍്യു ഉദ‍്യോഗസ്ഥർക്കെതിരെ ഭീഷണിയുമായി എ രാജ എം.എൽ.എ Read More »

ആലക്കോട് ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ക്യാൻസർ രോ​ഗ നിർണ്ണയ മെഡിക്കൽ ക്യാമ്പ് നടത്തി

തൊടുപുഴ: ആലക്കോട് ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ കോഴിക്കോട് എംവിആർ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ സഹകരണത്തോടെ സൗജന്യ ക്യാൻസർ രോ​ഗ നിർണ്ണയ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കലയന്താനി സെൻ്റ്. മേരിസ് ചർച്ച് പാരീഷ് ഹാളിൽ വച്ച് നടന്ന ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് തോമസ് മാത്യു കക്കുഴി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ബൈജു ജോർജ് അധ്യക്ഷത വഹിച്ചു. ആലക്കോട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിനു എബി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജോസിറ്റ ജോസഫ്, ഡോക്ടർ

ആലക്കോട് ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ക്യാൻസർ രോ​ഗ നിർണ്ണയ മെഡിക്കൽ ക്യാമ്പ് നടത്തി Read More »

മന്ത്രിമാരുടെ വസതിയിൽ കയറി റീത്ത് വെയ്ക്കുന്നത് ഞങ്ങളുടെ രീതിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

കൊച്ചി: മന്ത്രി വീണ ജോർജിന് നേരെ നടന്ന യൂത്ത് കോൺഗ്രസിൻറെ സമരരീതിയെ തള്ളി പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. റീത്ത് വെയ്ക്കലും മന്ത്രിമാരുടെ വീട്ടിൽ കയറിയുള്ള സമരവും ഞങ്ങളുടെ രീതിയല്ലെന്ന് സതീശൻ പറഞ്ഞു. മന്ത്രിമാരുടെ വീട്ടിൽ റീത്ത് വെയ്ക്കാൻ പറയലല്ല എൻറെ ജോലിയെന്നും അദ്ദേഹം പറഞ്ഞു. തൻറെ ഔദ്യോഗിക വസതിയായ കൻറോൺമെൻറ് ഹൗസിലേക്കും പറവൂരിലെ സ്വകാര്യ വസതിയിലേക്കും ഡിവൈഎഫ്ഐ പ്രവർത്തകർ അതിക്രമിച്ച് കയറി നാശനഷ്ടങ്ങൾ വരുത്തിയിരുന്നു. അന്ന് അത് ചെയ്തത് മന്ത്രിമാരുടെ നിർദേശത്തോടെയായിരുന്നോയെന്ന് സതീശൻ ചോദിച്ചു. ചെടിച്ചട്ടികൾ തകർക്കുകയും

മന്ത്രിമാരുടെ വസതിയിൽ കയറി റീത്ത് വെയ്ക്കുന്നത് ഞങ്ങളുടെ രീതിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ Read More »

നാടൻ പാട്ട് സംഘത്തിന്‍റെ വാഹനം മരത്തിലിടിച്ച് ഗായികയായ പെൺകുട്ടി മരിച്ചു

കൊല്ലം: നാടൻപാട്ട് സംഘം സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ മരത്തിൽ ഇടിച്ച് ഗായിക മരിച്ചു. കടയ്ക്കൽ ചിതറ മാടൻകാവ് ലക്ഷ്മി ഭവനിൽ ബാലുവിന്‍റെയും ഷീബയുടെയും മകൾ ലക്ഷ്മിയാണ്(20) മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു അപകടം. കൊട്ടാരക്കര-ഭരണിക്കാവ് പ്രധാനപാതയിലാണ് അപകടം സംഭവിച്ചത്. ചടയമംഗലത്തെ പരിപാടി കഴിഞ്ഞ് മടങ്ങുക‍യായിരുന്നു സംഘം. ബിവറേജ് ഔട്ട്ലെറ്റിന്‍റെ സമീപത്തെ മരത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറുകയായിരുന്നു. ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമെന്നാണ് സൂചന. ഒപ്പം ഉണ്ടായിരുന്ന യുവാക്കൾക്ക് സാരമായി പരിക്കേറ്റു. ഇവരെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നാടൻ പാട്ട് സംഘത്തിന്‍റെ വാഹനം മരത്തിലിടിച്ച് ഗായികയായ പെൺകുട്ടി മരിച്ചു Read More »

ഡൽഹിയിൽ ഭീകരാക്രമണ ഭീഷണി

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഭീകരാക്രമണ ഭീഷണിയെന്ന് രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ്. പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ലഷ്കറെ തോയ്ബ ചെങ്കോട്ടയ്ക്കും ചാന്ദ്നി ചൗക്ക് പ്രദേശത്തെ ക്ഷേത്രങ്ങൾക്കും നേരെ ആക്രമമം നടത്താൻ പദ്ധതിയിടുന്നതായാണ് വിവരം. ചാന്ദ്നി ചൗക്കിലെ പ്രധാന ക്ഷേത്രം ലക്ഷ്യംവെച്ച് ഐഇഡി ഉപയോഗിച്ച് സ്ഫോടനം നടത്താനാണ് ഭീകരർ‌ നീക്കം നടത്തുന്നതെന്ന് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. ഫെബ്രുവരി ആറിന് ഇസ്ലാമാബാദിലെ മസ്ജിദിലുണ്ടായ സ്ഫോടനത്തിന് പ്രതികാരം തീർക്കാനാണ് ഇവർ ആക്രമണം ആസൂത്രണം ചെയ്യുന്നത്. ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് പുറമെ രാജ്യത്തെ മറ്റ് പ്രമുഖ

ഡൽഹിയിൽ ഭീകരാക്രമണ ഭീഷണി Read More »

കെ.എസ്.ആർ.റ്റി.സി ബസ് ഓടിക്കൊണ്ടിരുന്നതിനിടെ ടയർ ഊരിപ്പോയി

കൊച്ചി: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.റ്റി.സി ബസിന്‍റെ ടയർ ഊരിപ്പോയി. കൂത്താട്ടുകുളം – കലൂർ ബസിന്‍റെ മുൻവശത്തെ ടയറാണ് ഓട്ടത്തിൽ ഊരിപ്പോയത്. മുളന്തുരുത്തി കാരിക്കോട് വെച്ച് രാവിലെ 6.30ഓടെയാണ് സംഭവം. എന്നാൽ വലിയ അപകടം ഒന്നും തന്നെ സംഭവിച്ചില്ല. ഈ സമയത്ത് 40 ഓളം യാത്രക്കാർ വാഹനത്തിൽ ഉണ്ടായിരുന്നു. യാത്രക്കാർക്ക് ബസ് ജീവനക്കാർക്കും പരുക്കില്ല. കാലപഴക്കം ചെന്ന ബസായത് കൊണ്ടാവും ഇങ്ങനെ സംഭവിച്ചതെന്ന് കെ.എസ്.ആർ.റ്റി.സി ബസ് ഡ്രൈവർ പറഞ്ഞു.

കെ.എസ്.ആർ.റ്റി.സി ബസ് ഓടിക്കൊണ്ടിരുന്നതിനിടെ ടയർ ഊരിപ്പോയി Read More »

എസ് രാജേന്ദ്രനെതിരെ ഇടുക്കി ബി.ജെ.പിയിൽ കലാപം

ഇടുക്കി: എസ് രാജേന്ദ്രനെ പാർട്ടിയിൽ എടുത്തതിൽ ഇടുക്കി ബിജെപിയിൽ ആഭ്യന്തര കലാപം. കണ്ട അണ്ടനെയും അടക്കോടനെയും അംഗീകരിക്കാനാവില്ലെന്ന് ബിജെപി മറയൂർ പഞ്ചായത്ത് പ്രസിഡൻറ് ബാബൂ ജോർജ് പറയുന്നതിൻറെ ശബ്ദരേഖ പുറത്ത്. ‌എസ് രാജേന്ദ്രന് സ്വീകരണം ഒരുക്കാൻ ആളെ കൊണ്ടുവന്നത് പണം മുടക്കിയാണെന്നും ശബ്ദരേഖയിൽ പറയുന്നുണ്ട്. ഇടുക്കി ജില്ലാ പ്രസിഡൻറ് വി.പി സാനുവിനെ മാറ്റിയത് ഏകാധിപത്യപരമായി. തനിക്കിട്ട് ഉണ്ടാക്കാമെന്ന് ആരും കരുതരുത്. തൻറെയൊപ്പം എത്രപേരുണ്ടെന്ന് കാട്ടിതരാമെന്നും ബാബു ജോർജ് പറയുന്നുണ്ട്.

എസ് രാജേന്ദ്രനെതിരെ ഇടുക്കി ബി.ജെ.പിയിൽ കലാപം Read More »