എറണാകുളം: യു.ഡി.എഫ് അധികാരത്തിലെത്തുമ്പോൾ കേരള ലോട്ടറി ക്ഷേമനിധിയിൽ നിന്ന് കോടികൾ അടിച്ച് മാറ്റിയും ഡയറക്ടറുടെ ഇ – മുദ്ര ഉപയോഗിച്ച് തട്ടിപ്പ് നടത്തിയത് ഉൾപ്പടെയുള്ള അഴിമതികൾ ഇല്ലാതാക്കി സുതാര്യമായ അന്വഷണത്തിലൂടെ കുറ്റക്കാരായവരെ എല്ലാവരെയും കണ്ടെത്തി ശിക്ഷിക്കുമെന്നും ടിക്കറ്റ് വിതരണത്തിലെ അപാകതകൾ പരിഹരിച്ചും വിൽപ്പനക്കാരുടെ കമ്മീഷൻ വെട്ടിക്കുറച്ച ഇടതുപക്ഷ സർക്കാർ നടപടി റദ്ദാക്കി മുൻ യു.ഡി.എഫ് സർക്കാരിൻ്റെ കാലത്തേത് പോലെ വർദ്ധിപ്പിക്കുകയും സമ്മാനങ്ങൾ ഉൾപ്പെടെ പരിഷ്ക്കരിച്ചും കാരുണ്യ ബനവലൻ്റ് ഫണ്ട് പദ്ധതി ഉൾപ്പെടെ ഉള്ളവ പുനസ്ഥാപിച്ചും കേരള ലോട്ടറിയെ ജനകീയമാക്കുമെന്നും ഹൈബി ഈഡൻ എം.പി പറഞ്ഞു. കേരള ലോട്ടറി ഏജൻ് ആൻ്റ് സെല്ലേഴ്സ് അസോസിയേഷൻ ഐ.എൻ.ടി.യു.സി യുടെ സംസ്ഥാന നേതൃത്വ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എറണാകുളം മഹാകവി ജി. ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പിൽ നിരവധി വ്യക്തികൾ പങ്കെടുത്തു. റ്റി.ജി വിനോദ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ലോട്ടറി തൊഴിലാളികളുടെ ദുരിതം യു.ഡി.എഫ് ഇല്ലാതാക്കുമെന്ന് അദ്ദേഹം പറഞ്ഞു. സമാപന സമ്മേളനം ഉമാ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡൻ്റ് തോമസ് കല്ലാടൻ അധ്യക്ഷത വഹിച്ചു. ക്യാമ്പിൽ വർക്കിംഗ് പ്രസിഡൻ്റ് ലജീവ് വിജയൻ വിഷയാവതരണം നടത്തി. മേഖലയിലെ വിവിധ വിഷയങ്ങളെ സംബന്ധിച്ച് റഷീദ് താനത്ത്, ജയിംസ് അധികാരം, അഡ്വ. ശിവരാമൻ പൊന്നാനി, സുധാകരൻ നായർ, കെ.ജി ഹരിദാസ്, വക്കം പ്രകാശ്, കെ.ബി ഷഹാൽ, രാധാകൃഷ്ണൻ, പ്രേംജിത്ത് പൂച്ചാലി, മധുചിറ്റൂർ, രാജു, തങ്കച്ചൻ കാരക്കാവയൽ, ഫിലിപ്പ് അത്താണി എന്നിവർ സംസാരിച്ചു. സംഘടനാ ജനറൽ സെക്രട്ടറി പി.ആർ സജീവ് സ്വാഗതവും സംസ്ഥാന സെക്രട്ടറി യു രേഖ നന്ദിയും പറഞ്ഞു.






