Timely news thodupuzha

logo

തേജസ് യുദ്ധ വിമാനം വീണ്ടും അപകടത്തിൽപ്പെട്ടു

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ തേജസ് യുദ്ധ വിമാനം വീണ്ടും അപകടത്തിൽപെട്ടു. സാങ്കേതിക തകരാറുകളെ തുടർന്ന് വിമാനം റൺവേയിൽ നിന്ന് തെന്നിമാറുകയായിരുന്നെന്നാണ് വിവരം. ഫെബ്രുവരി ഏഴിന് ഒരു ഫോർവേഡ് ബേസിലായിരുന്നു അപകടം. നിസാര പരുക്കുകളോടെ പൈലറ്റ് രക്ഷപെട്ടുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, വിമാനത്തിന് കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. വ്യോമസേനയോ പ്രതിരോധമന്ത്രാലയമോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. തേജസ്‌ യുദ്ധവിമാനത്തിനുണ്ടാവുന്ന മൂന്നാമത്തെ അപകടമാണിത്.

Leave a Comment

Your email address will not be published. Required fields are marked *