Timely news thodupuzha

സൽമാൻ റുഷ്ദിക്കിന് കുത്തേറ്റു; പ്രസംഗ വേദിയിലേക്ക് ചാടിക്കയറി കുത്തിയ ആൾ പിടിയിലെന്ന് സൂചന

ന്യൂയോർക്ക്: എഴുത്തുകാരൻ സൽമാൻ റുഷ്ദിക്ക് നേരെ വധശ്രമം. ന്യൂയോർക്കിൽ വച്ച് പ്രസം​ഗിക്കാനായി വേദിയിലെത്തിയ അദ്ദേഹത്തിന് കുത്തേൽക്കുകയായിരുന്നു. അക്രമിയെ കീഴ്‌പ്പെടുത്തി കസ്റ്റഡിയിലെടുത്തു.  പ്രസം​ഗിക്കാൻ വേദിയിലെത്തിയ സൽമാൻ റുഷ്ദിക്ക് നേരെ അജ്ഞാതനായ വ്യക്തി വേദിയിലേക്ക് ചാടിക്കയറി ആക്രമിക്കുകയായിരുന്നു. ഇന്ത്യൻ വംശജനും ബ്രിട്ടീഷ് പൗരനുമായ റുഷ്ദി കഴിഞ്ഞ 20 വർഷമായി അമെരിക്കയിലാണ് താമസം. 75കാരനായ ഏഴുത്തുകാരന് നേർക്ക് നേരത്തെയും വധ ഭീഷണിയുണ്ടായിരുന്നു.

സൽമാൻ റുഷ്ദിക്കിന് കുത്തേറ്റു; പ്രസംഗ വേദിയിലേക്ക് ചാടിക്കയറി കുത്തിയ ആൾ പിടിയിലെന്ന് സൂചന Read More »

തീയറ്ററുകളിലേക്കുള്ള റോഡിലും കുഴി, സിനിമാ പോസ്റ്റർ വൈറലാകുമ്പോൾ റോഡുകളുടെ അവസ്ഥ ഇതാണ്

തിരുവനന്തപുരം : പടം റിലീസാകുന്നതിന് മുമ്പേ വിവാദം ശക്തമായ  “ന്നാ താൻ കേസ് കൊട്’ ചിത്രത്തിന്‍റെ പോസ്റ്റർ ഇപ്പോൾ വൈറലാണ്. കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ പ്രചരണത്തിനായി അണിയറ പ്രവർത്തകർ പുറത്തുവിട്ട പരസ്യ ചിത്രമാണ് റോഡിലെ കുഴികളുമായി ബന്ധപ്പെട്ട് വിവാദമാകുകയും പൊതുമരാമത്ത് മന്ത്രിയടക്കം വിശദീകരണം നൽകേണ്ട സാഹചര്യത്തിലേക്കെത്തിച്ചത്. “തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്നാണ് പരസ്യവാചകം. ചിത്രത്തിനൊപ്പം റിലീസായതിനൊപ്പം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുകയാണ് സിനിമയുടേതായി വന്ന പത്രപരസ്യം. എന്നാൽ കേരളത്തിലെ

തീയറ്ററുകളിലേക്കുള്ള റോഡിലും കുഴി, സിനിമാ പോസ്റ്റർ വൈറലാകുമ്പോൾ റോഡുകളുടെ അവസ്ഥ ഇതാണ് Read More »

കോട്ടയം കൂരോപ്പടയിൽ വൈദികന്‍റെ വീട്ടിൽ നിന്നും 50 പവനിലധികം സ്വർണവും 90,000 രൂപയും കവർന്ന കേസിൽ വൈദികന്‍റെ മകൻ അറസ്റ്റിൽ

കോട്ടയം:  കൂരോപ്പടയിൽ വൈദികന്‍റെ വീട്ടിൽ നിന്നും 50 പവനിലധികം സ്വർണവും 90,000 രൂപയും കവർന്ന കേസിൽ വൈദികന്‍റെ മകൻ അറസ്റ്റിൽ. കൂരോപ്പടക്ക് സമീപം ചെന്നാമറ്റം ഇലപ്പനാൽ ഫാ. ജേക്കബ് നൈനാൻ്റെ മകൻ ഷൈൻ നൈനാനാണ് അറസ്റ്റിലായത്. സാമ്പത്തിക ബാധ്യത ഒഴിവാക്കാനായിരുന്നു മോഷണമെന്നാണ് പ്രതിയുടെ മൊഴി. റമ്മി കളിച്ചും ലോട്ടറിയെടുത്തും തുലച്ച കടം വീട്ടുന്നതിന് വേണ്ടിയാണ് വീട്ടിൽ തന്നെ ഇയാൾ മോഷണം നടത്തിയതെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം.  കവർച്ച നടക്കുമ്പോൾ ഫാ. ജേക്കബ് നൈനാനും ഭാര്യയും തൃക്കോതമംഗലത്തെ ദേവാലയത്തിലേക്കും മറ്റു

കോട്ടയം കൂരോപ്പടയിൽ വൈദികന്‍റെ വീട്ടിൽ നിന്നും 50 പവനിലധികം സ്വർണവും 90,000 രൂപയും കവർന്ന കേസിൽ വൈദികന്‍റെ മകൻ അറസ്റ്റിൽ Read More »

ഇന്ത്യൻ രാഷ്ടീയത്തിൽ ബിജെപിയുടെ വേലിയിറക്കം ആരംഭിച്ചെന്ന് ഡോ. നീലലോഹിത ദാസ് നാടാർ

കോഴഞ്ചേരി: ഇന്ത്യൻ രാഷ്ടീയത്തിൽ ബി ജെ പി യുടെ വേലിയിറക്കം ആരംഭിച്ചെന്ന്ഡോ. നീലലോഹിത ദാസ് നാടാർ പറഞ്ഞു. ബുദ്ധന് ജ്ഞാനോദയം നൽകുകയും മഹാത്മജിയുടെ ചമ്പാരൻ സമരത്തിനു വേദിയായ ബിഹാറിൽ നിന്നു തന്നെയാണ് മോദിഭരണത്തിന്റെയും ബി ജെ പിയുടേയും അടിത്തറയിളക്കത്തിന് തുടക്കമായതെന്നും ജനതാദൾ എസ് ദേശീയ സെക്രട്ടറി നീലലോഹിതദാസ് നാടാർ പറഞ്ഞു. എൽ ഡിഎഫ് നേതൃത്വത്തിൽ  സ്വാതന്ത്രത്തിന്റെ എഴുപത്തിയഞ്ചാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി സി കേശവൻ സ്‌ക്വയറിന് സമീപം നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തിൽ കെ

ഇന്ത്യൻ രാഷ്ടീയത്തിൽ ബിജെപിയുടെ വേലിയിറക്കം ആരംഭിച്ചെന്ന് ഡോ. നീലലോഹിത ദാസ് നാടാർ Read More »

കൊച്ചിയില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ ക്രൂരമായി മര്‍ദിച്ചു, മലം തീറ്റിച്ചു; രണ്ടാനമ്മ അറസ്റ്റില്‍

കൊച്ചി: പറവൂരില്‍ ആറാം ക്ലാസുകാരിക്ക് നേരെ രണ്ടാനമ്മയുടെ ക്രൂര മര്‍ദനം. ക്രൂരമായി മര്‍ദിച്ച രണ്ടാനമ്മ അറസ്റ്റില്‍. ചിറ്റാട്ടുകര പഞ്ചായത്തിലെ ആശാവര്‍ക്കറായ രമ്യയാണ് അറസ്റ്റിലായത്. മലം തീറ്റിക്കുകയും, മൂത്രം കുടിപ്പിക്കുകയും ചെയ്തു. രണ്ടുദിവസം മുമ്പാണ് കേസുമായി ബന്ധപ്പെട്ട് രമ്യയെ പോലീസ് അറസ്റ്റു ചെയ്യുന്നത്. ആറാം ക്ലാസുകാരിയായ കുട്ടിയെ ഇവര്‍ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചു വരികയായിരുന്നു. കുട്ടിയെകൊണ്ട് വിസര്‍ജ്യം കഴിപ്പിക്കുക, വെള്ളമാണെന്ന് പറഞ്ഞ് മൂത്രം കുടിപ്പിക്കുക, മുറിയില്‍ പൂട്ടിയിട്ട് ഇരുമ്ബ് കമ്ബിവെച്ച്‌ അടിക്കുക തുടങ്ങി ക്രൂര പീഡനമാണ് നേരെ

കൊച്ചിയില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ ക്രൂരമായി മര്‍ദിച്ചു, മലം തീറ്റിച്ചു; രണ്ടാനമ്മ അറസ്റ്റില്‍ Read More »

ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് മൂന്നാം വാരത്തില്‍; ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലെന്ന് മന്ത്രി ജി. ആ‍ർ.അനിൽ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 17ന് ശേഷം തുടങ്ങുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആ‍ർ.അനിൽ. ഓണക്കിറ്റ് വിതരണം ഇക്കുറി വൈകിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.  ഓഗസ്റ്റ് മൂന്നാം വാരത്തില്‍ വിതരണം തുടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്ന് ജി.ആര്‍.അനില്‍ പറഞ്ഞു. ഓണക്കിറ്റില്‍ ഉള്‍പ്പെടുത്താനുള്ള സാധനങ്ങളുടെ പാക്കിംഗ് പുരോഗമിക്കുകയാണ്. ഓണത്തിന് മുന്‍പ് എല്ലാവരിലേക്കും കിറ്റ് വിതരണം എത്തിക്കുക എന്നതാണ്  നീക്കം. തുണിസഞ്ചി ഉൾപ്പെടെ 14 ഇനങ്ങളാണ്‌ ഇത്തവണ ഓണക്കിറ്റിലുള്ളത്. സംസ്ഥാനത്തെ 92 ലക്ഷം റേഷൻ

ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് മൂന്നാം വാരത്തില്‍; ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലെന്ന് മന്ത്രി ജി. ആ‍ർ.അനിൽ Read More »

അധ്യാപക വിദ്യാർത്ഥി അനുപാതം 1:40 പുനസ്ഥാപിക്കണം. കെ.പി.എസ്.ടി.എ

തൊടുപുഴ:അധ്യാപക വിദ്യാർത്ഥി അനുപാതം    1: 40 ആയി പുനസ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ട്  കെ.പി.എസ്.ടി.എ. തൊടുപുഴ ഡി.ഇ.ഒ ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി. 25 വർഷമായി തുടർന്നുവരുന്ന അധ്യാപക വിദ്യാർത്ഥി അനുപാതമാണ് ഗവൺമെൻ്റ് ഉത്തരവിലൂടെ ഇല്ലാതായത് .100 കണക്കിന് അധ്യാപക തസ്തികകൾ ഈ ഉത്തരവിലൂടെ ഇല്ലാതാവും. ധർണ്ണ കെ.പി.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് വി.എം.ഫിലിപ്പച്ചൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസജില്ലാ പ്രസിഡന്റ്  സജി മാത്യു അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് പി.എം നാസർ മുഖ്യപ്രഭാഷണം നടത്തി.   സെക്രട്ടറി ജോസഫ് മാത്യു

അധ്യാപക വിദ്യാർത്ഥി അനുപാതം 1:40 പുനസ്ഥാപിക്കണം. കെ.പി.എസ്.ടി.എ Read More »

സഹചാരി റിലീഫ് സെല്‍  ആംബുലന്‍സ്  ഉദ്ഘാടനം ചെയ്തു

ഇളംദേശം:  എസ്.കെ.എസ്.എസ്.എഫ് സഹചാരി റിലീഫ് സെല്‍  വെള്ളിയാമറ്റം യൂണിറ്റിന്കീഴിലുള്ള   ആംബുലന്‍സ്  പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. നിരാലംബരെയുംരോഗികളെയും സഹായിക്കല്‍ സാമൂഹിക ബാധ്യതയാണന്ന് തങ്ങള്‍ പറഞ്ഞു.ഇറുക്കുപാലം ബദര്‍ ജുമാ മസ്ജിദ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സഹചാരി യൂണിറ്റ് സെക്രട്ടറി  നിസാര്‍ അബ്ദുള്‍ സലാം അധ്യക്ഷത വഹിച്ചു.  പി ജെ ജോസഫ് എം. എല്‍.എ വിശിഷ്ടാതിഥിയായിരുന്നു.  വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദു ബിജു ഈട്ടിക്കല്‍,സഹചാരി ജില്ലാ ചെയര്‍മാന്‍ പി എച്ച് സുധീര്‍,  ഗ്രാമ പഞ്ചായത്ത്

സഹചാരി റിലീഫ് സെല്‍  ആംബുലന്‍സ്  ഉദ്ഘാടനം ചെയ്തു Read More »

കാരുണ്യ ഭാഗ്യക്കുറി ഒന്നാ സമ്മാനം തൊടുപുഴയില്‍

തൊടുപുഴ: ഇന്നലെ നറുക്കെടുത്ത കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയുടെ ടിക്കറ്റെടുത്തത് തൊടുപുഴയില്‍ ഹോട്ടല്‍ നടത്തുന്ന വെട്ടിമറ്റം തടിയില്‍ വീട്ടില്‍ അനൂപ്. വെങ്ങല്ലൂര്‍ കോലാനി ബൈപാസില്‍ എ.ടി ഫുഡ്‌കോര്‍ട്ട് ആന്‍ഡ് അച്ചായന്‍സ് തട്ടുകട നടത്തുകയാണ് അനൂപ്. സ്ഥിരമായി ലോട്ടറി കടയില്‍ എത്തിച്ചു നല്‍കുന്ന ആളാണ് ഇന്നലെയും ലോട്ടറി നല്‍കിയതെന്ന് അനൂപ് പറഞ്ഞു. ഏതാനും നാള്‍ മുമ്പ് വരെ നഗരത്തില്‍ ഹോട്ടല്‍ ബിസിനസ് നടത്തി പരാജയമായിരുന്നു. ഇതേ തുടര്‍ന്നാണ് രണ്ടാഴ്ച മുന്‍പ് പുതിയ കട തുടങ്ങിയത്.

കാരുണ്യ ഭാഗ്യക്കുറി ഒന്നാ സമ്മാനം തൊടുപുഴയില്‍ Read More »

കെ എസ് ഇ ബി യുടെ തമാശകൾ തുടരുന്നു.

തൊടുപുഴ : കറന്റ് ചാർജ് കൃത്യസമയത്ത് അടച്ചില്ലങ്കിൽ ഫീസൂരാൻ വളരെ കൃത്യമായി എത്തുന്ന ഉദോഗസ്ഥർക്ക് നമോവാകം പറഞ്ഞ് കാര്യത്തിലേക്ക് കടക്കാം. ഇന്ന് വ്യാഴാഴ്ച കോലാനിയിലും പരിസരങ്ങളിലും കറണ്ടില്ല.കാരണം ടച്ച് വെട്ട്. അപകടങ്ങൾ കുറക്കാനും കൃത്യമായി വൈദ്യുതി ലഭിക്കുന്നതിനും ഇത് ആവശ്യമാണ്. രാവിലെ കൃത്യം 8 ന തന്നെ ഫ്യൂസ് ഊരി. പക്ഷേ ഉപഭോക്താക്കൾ വിവരം അറിയുന്നത് 9:52 ന് . വകുപ്പിന്റെ സന്ദേശം വഴി. 9:52 മുതൽ 17:00 വരെ വൈദ്യുതി മുടങ്ങും … പ്രത്യേകം ശ്രദ്ധിക്കേണ്ട

കെ എസ് ഇ ബി യുടെ തമാശകൾ തുടരുന്നു. Read More »

മുംബൈ വീണ്ടും ആശങ്കയിൽ; കൊവിഡ് കേസുകളിൽ വർദ്ധനവ്

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, മുംബൈയിലുടനീളം ദിവസേനയുള്ള കോവിഡ് കേസുകളിൽ വൻ വർദ്ധനവ് ഉണ്ടായതായി ആരോഗ്യ വകുപ്പ്.ബുധനാഴ്ച 852 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.ഇത്‌ നഗരത്തിൽ 78 ശതമാനം വർദ്ധനവ്‌ ഉണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു. ജൂലൈ 2 ന് ശേഷം ഇതാദ്യമായാണ് ഒറ്റ ദിവസം ഇത്രയും കേസുകൾ നഗരത്തിൽ റിപ്പോർട്ട് ചെയ്യുന്നത്.ജൂലൈ 2 ന് 811 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം, മഹാരാഷ്ട്രയിൽ തുടർച്ചയായ നാലാം ദിവസവും 2000 ത്തിനടുത്തു  കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം സംസ്ഥാനത്ത്

മുംബൈ വീണ്ടും ആശങ്കയിൽ; കൊവിഡ് കേസുകളിൽ വർദ്ധനവ് Read More »

കടത്തിയ സ്വര്‍ണം സ്വന്തംകൈയില്‍ നിന്ന് തട്ടാന്‍ ആളെ ഏര്‍പ്പാടാക്കി; യൂണിയന്‍ നേതാവ് ഉൾപ്പെടെ നാല് പേർ പിടിയിൽ

കടത്തുസ്വര്‍ണം യാത്രക്കാരന്‍റെ ഒത്താശയോടെ തട്ടാനെത്തിയ നാലുപേരും യാത്രക്കാരനും കരിപ്പൂരില്‍ പിടിയില്‍.പരപ്പനങ്ങാടി കുഞ്ഞിക്കാന്‍റെ പുരക്കല്‍ മൊയ്തീന്‍ കോയ (52), പരപ്പനങ്ങാടി പള്ളിച്ചന്റെ പുരക്കല്‍ മുഹമ്മദ് അനീസ് (32), നിറമരുതൂര്‍ ആലിന്‍ചുവട് പുതിയന്‍റകത്ത് സുഹൈല്‍ (36), പരപ്പനങ്ങാടി പള്ളിച്ചന്റെ പുരക്കല്‍ അബ്ദുല്‍ റൗഫ് (36), യാത്രക്കാരനായ തിരൂര്‍ കാലാട് കവീട്ടില്‍ മഹേഷ് (42) എന്നിവരെയാണ് കരിപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ജിദ്ദയില്‍നിന്ന് കരിപ്പൂരിലെത്തിയ മഹേഷ് ശരീരത്തില്‍ ഒളിപ്പിച്ച് 974 ഗ്രാം സ്വര്‍ണമിശ്രിതം കസ്റ്റംസിനെ വെട്ടിച്ച് പുറത്ത് കടത്തി. ഈ സ്വര്‍ണം

കടത്തിയ സ്വര്‍ണം സ്വന്തംകൈയില്‍ നിന്ന് തട്ടാന്‍ ആളെ ഏര്‍പ്പാടാക്കി; യൂണിയന്‍ നേതാവ് ഉൾപ്പെടെ നാല് പേർ പിടിയിൽ Read More »

ഡോക്‌ടറും മകളും വീട്ടിൽ മരിച്ച നിലയിൽ ; കേസെടുത്ത് പൊലീസ്

ബനശങ്കരിയില്‍ വനിതാ ഡോക്ടറെയും മകളെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ദന്ത ഡോക്ടറായ ഷൈമ (36), നാലാം ക്ലാസ് വിദ്യാര്‍ഥിയായ മകള്‍ ആരാധന (10) എന്നിവരാണ് മരിച്ചത്.ഷൈമയുടെ ഭര്‍ത്താവ് നാരായണും ദന്ത ഡോക്ടറാണ്.ബുധനാഴ്ച രാവിലെ ക്ലിനികില്‍ പോയ നാരായണ്‍ ഉച്ചക്ക് 12ഓടെ ഷൈമയെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് വീട്ടിലെത്തിയപ്പോള്‍ വാതില്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായരുന്നു. വാതില്‍ തകര്‍ത്ത് അകത്തുകയറിയപ്പോള്‍ അമ്മയും മകളും തൂങ്ങിമരിച്ച നിലയിലായിരുന്നു എന്നുമാണ് നാരായണ്‍ നല്‍കിയ മൊഴിയെന്ന് പൊലീസ് പറഞ്ഞു.എന്നാല്‍, മരണത്തില്‍ ദുരൂഹതയുണ്ടെന്ന്

ഡോക്‌ടറും മകളും വീട്ടിൽ മരിച്ച നിലയിൽ ; കേസെടുത്ത് പൊലീസ് Read More »

പെരിയാർ തീരം ആശങ്കയോടെ. എന്തും സംഭവിക്കാമെന്ന കാര്യത്തോടെ പെരിയാർ നിവാസികൾ .

വണ്ടിപ്പെരിയാർ: മുല്ലപ്പെരിയാർ ഡാമിലെ പതിമൂന്ന് ഷട്ടറുകളും തുറന്നതോടെ പെരിയാർ നദിയിലെ ജലനിരപ്പ് ഉയരുകയും നിരവധി വീടുകളിൽ വെള്ളം കയറുകയും ചെയ്തു. വള്ളക്കടവ് മുതൽ അയ്യപ്പൻകോവിൽ വരെയുള്ള പ്രദേശങ്ങളിൽ നിരവധി വീടുകളിലാണ് വെള്ളം കയറി. ഇതോടെ റവന്യുന്നി ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചുകൊണ്ടിരിക്കുകയാണ്. വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും ജലനിരപ്പ് വീണ്ടും ഉയരുന്ന സാഹചര്യത്തിലും മുല്ലപ്പെരിയാറിലെ മുഴുവൻ സ്പിൽവേ ഷട്ടറുകളും തുറന്നിരിക്കുകയാണ്. നിലവിൽ 9237.00 ക്യുസെക്സ് ജലം പുറത്തേക്കൊഴുക്കുന്നുണ്ട്. വള്ളക്കടവ് കറുപ്പുപാലം ഭാഗത്തെ പത്തോളം

പെരിയാർ തീരം ആശങ്കയോടെ. എന്തും സംഭവിക്കാമെന്ന കാര്യത്തോടെ പെരിയാർ നിവാസികൾ . Read More »

കോട്ടയത്ത് 111 അടി നീളമുള്ള ഒറ്റ കാൻവാസിൽ ചിത്രങ്ങൾ വരച്ച് അമ്പതോളം കലാകാരന്മാർ

കോട്ടയം: സ്വാതന്ത്ര്യത്തിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് അമ്പതോളം കലാകാരന്മാർ ചിത്ര രചനയിൽ പങ്കാളികളായി. കോട്ടയം ദർശന സാംസ്കാരിക കേന്ദ്രം സംഘടിപ്പിച്ചിരിക്കുന്ന ഒരാഴ്ച നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾക്ക് തുടക്കം കുറിച്ചായിരുന്നു 111 അടി നീളമുള്ള ഒറ്റ കാൻവാസിൽ ഒരേസമയം ചിത്രങ്ങൾ വരച്ചുള്ള വേറിട്ട വര. ദർശന അങ്കണത്തിൽ ഒരുക്കിയ 111 അടി നീളമുള്ള ക്യാൻവാസിൽ സ്വാതന്ത്ര്യ പൂർവ ഭാരതത്തിൻ്റെയും സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൻ്റെയും സ്വാതന്ത്ര്യാനന്തര ഭാരതത്തിൻ്റെയും കാഴ്ചകൾ കോർത്തിണക്കിയാണ് ചിത്രം ഒരുങ്ങിയത്. അക്രിലിക്കാണ് ചിത്ര രചനയിൽ ഉപയോഗിച്ചിരിക്കുന്ന മാധ്യമം.

കോട്ടയത്ത് 111 അടി നീളമുള്ള ഒറ്റ കാൻവാസിൽ ചിത്രങ്ങൾ വരച്ച് അമ്പതോളം കലാകാരന്മാർ Read More »

പുളിക്കീഴിൽ പോലീസ് ചമഞ്ഞു കവർച്ച നടത്തിയയാൾ പിടിയിൽ

പത്തനംതിട്ട : പോലീസ് ചമഞ്ഞു സ്കൂട്ടർ യാത്രികനെ തടഞ്ഞു നിർത്തി 5000 രൂപയും സ്വർണ കമ്മലും കവർന്ന കേസിലെ പ്രതിയെ പുളിക്കീഴ് പോലീസ് തന്ത്രപൂർവം കുടുക്കി. ചെങ്ങന്നൂർ ഇടനാട് ദേവീ ക്ഷേത്രത്തിനു സമീപം മാലേത്ത് പുത്തൻവീട്ടിൽ അനീഷ് കുമാർ പി ബി (36)ആണ് പിടിയിലായത്. കഴിഞ്ഞ ഞായർ രാവിലെ 10.30 ന് വളഞ്ഞവട്ടം ബീവറേജ് ഔട്ട് ലെറ്റിന് സമീപം അച്ഛൻപടി റോഡിലാണ് സംഭവം. വളഞ്ഞവട്ടം കോട്ടക്കാമാലി വട്ടയ്ക്കാട്ട് വീട്ടിൽ വിജയ(60) നാണ് കവർച്ചയ്ക്കിരയായത്. ഇദ്ദേഹത്തിന്റെ  സ്കൂട്ടറിന്റെ പിന്നിലായി

പുളിക്കീഴിൽ പോലീസ് ചമഞ്ഞു കവർച്ച നടത്തിയയാൾ പിടിയിൽ Read More »

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കഞ്ചാവ് ഉപയോ​ഗിക്കാൻ പ്രേരിപ്പിച്ചു: യൂട്യൂബ് വ്‌ളോഗര്‍ എക്‌സൈസ് പിടിയില്‍

മട്ടാഞ്ചേരി: സോഷ്യൽ മീഡിയയിലൂടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് കഞ്ചാവ് ഉപയോഗിക്കുന്നതിനെപ്പറ്റി സംസാരിച്ച സംഭവത്തിൽ യൂട്യൂബ് വ്ലോ​ഗർ അറസ്റ്റിൽ. മട്ടാഞ്ചേരി ബീച്ച്‌ റോഡ്, പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ സ്വദേശി ഫ്രാന്‍സിസ് നെവിനെയാണ് എക്‌സൈസ് പിടികൂടിയത്. എക്‌സൈസ് സംഘമാണ് അറസ്റ്റ് ചെയ്‌തത്‌. കഞ്ചാവ് ഉപയോഗിക്കാന്‍ പ്രേരിപ്പിച്ച കുറ്റത്തിനാണ് ഇയാൾ പിടിയിലായത്.  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് കഞ്ചാവ് വലിക്കുന്നതും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ച ചെയ്യുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് എക്‌സൈസിൻ്റെ നടപടി. ചൊവ്വാഴ്ച മട്ടാഞ്ചേരിയിലുള്ള പ്രതിയുടെ വീട്ടിലെത്തിയ എക്‌സൈസ് സംഘം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കഞ്ചാവ് ഉപയോ​ഗിക്കാൻ പ്രേരിപ്പിച്ചു: യൂട്യൂബ് വ്‌ളോഗര്‍ എക്‌സൈസ് പിടിയില്‍ Read More »

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചു

പാറ്റ്‌ന : ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചു. വൈകീട്ട് 4 മണിയോടെ രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് രാജികത്ത് നൽകി. ബിജെപിയുമായുള്ള ദീർഘകാലബന്ധം ഇതോടെ അവസാനിപ്പികയാണ് നിതീഷ് കുമാർ. പാര്‍ട്ടി എംപിമാരുടെയും നിയമസഭാംഗങ്ങളുടെയും യോഗം അദ്ദേഹത്തിന്റെ വസതിയില്‍ ചേര്‍ന്നതിന് പിന്നാലെയായിരുന്നു തിരുമാനം. നിതീഷിന്റെ ജനതാദള്‍ യുണൈറ്റഡ് എന്‍ഡിഎയില്‍ നിന്ന് വേര്‍പിരിയുന്നതിന്റെ ഭാഗമായിയാണ് രാജി. ബിജെപി സഖ്യം ഉപേക്ഷിച്ച് പുറത്തുവന്നാല്‍ ജെഡിയുവിനെ പിന്തുണയ്ക്കുമെന്ന് ആര്‍ജെഡിയും കോണ്‍ഗ്രസും പ്രഖ്യാപിച്ചു. ഇരു പാര്‍ട്ടികളും പിന്തുണയറിയിച്ച് നിതീഷ് കുമാറിന് കത്ത് നല്‍കി. മഹാരാഷ്ട്രയിലെ മാതൃകയില്‍ ജെഡിയു-ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചു Read More »

റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക്കിൽ ഇരുപതടി ഗാന്ധി പ്രതിമ

നോയിഡ: ക്വിറ്റ് ഇന്ത്യാ സമരത്തിന്‍റെ എൺപതാം വാർഷികത്തോടനുബന്ധിച്ച് യുപിയിലെ നോയിഡയിൽ മഹാത്മാഗാന്ധിയുടെ ഒരു പ്രതിമ അനാച്ഛാദനം ചെയ്തു. ഏകദേശം 20 അടി ഉയരമുള്ള ഈ പ്രതിമയ്ക്ക് ഒരു പ്രത്യേകതയുണ്ട്. റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉപയോഗിച്ചാണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നത് മാത്രമായിരുന്നില്ല, വൃത്തിയുള്ള, സത്യമുള്ള ഒരു ഇന്ത്യ ഉണ്ടാകുക എന്നതായിരുന്നു അദ്ദേഹത്തിന്‍റെ സ്വപ്നം. അതിനാൽ, അദ്ദേഹത്തിന്‍റെ ഈ പ്രതിമ കൂടുതൽ ചർച്ച ചെയ്യപ്പെടുന്നു. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച 1,000 കിലോഗ്രാം പ്ലാസ്റ്റിക്

റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക്കിൽ ഇരുപതടി ഗാന്ധി പ്രതിമ Read More »

മുല്ലപ്പെരിയാര്‍ ഡാമിലും ഇടുക്കി ഡാമിലും ജലനിരപ്പ് ഉയരുന്നു ; ഇടമലയാർ ഡാമിന്‍റെ ഷട്ടറുകളും ഇന്ന് തുറക്കും

ചെറുതോണി ; ഇടുക്കി ഡാമിന്‍റെ ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിയിട്ടും മുല്ലപ്പെരിയാര്‍ ഡാമിലും ഇടുക്കി ഡാമിലും ജലനിരപ്പ് ഉയരുകയാണ്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139.55 ആയാണ് ഉയര്‍ന്നിരിക്കുന്നത്. ഇടുക്കിയില്‍ 2386.86 അടിയായി. ഈ സാഹചര്യത്തില്‍ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി കൂടുതല്‍ വെള്ളം തുറന്നുവിടുംഇടുക്കിഡാമില്‍ നിന്ന് ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവ് കൂടിയതോടെ തടിയമ്പാട് നാലു വീടുകളില്‍ വെള്ളം കയറി. ഒരു വീടിന്റെ മതിലിടിഞ്ഞു. നിലവില്‍ മൂന്ന് ലക്ഷം ലിറ്റര്‍ വെള്ളമാണ് സെക്കന്‍റിൽ ഒഴുക്കുന്നത്. ഇത് തുടര്‍ന്ന് ചെറുതോണിപ്പുഴയിലും പെരിയാറിലും ജലനിരപ്പ്

മുല്ലപ്പെരിയാര്‍ ഡാമിലും ഇടുക്കി ഡാമിലും ജലനിരപ്പ് ഉയരുന്നു ; ഇടമലയാർ ഡാമിന്‍റെ ഷട്ടറുകളും ഇന്ന് തുറക്കും Read More »

ക്രിപ്‌റ്റോ കറന്‍സി നിക്ഷേപത്തട്ടിപ്പ്; പ്രതി മുഹമ്മദ് അബിനാസിനെ കണ്ടെത്താന്‍ ലുക്ക് ഔട്ട് നോട്ടിസ്

കണ്ണൂർ: തളിപ്പറമ്പിലെ ക്രിപ്‌റ്റോ കറന്‍സി നിക്ഷേപത്തട്ടിപ്പ് പ്രതി മുഹമ്മദ് അബിനാസിനെ കണ്ടെത്താന്‍ പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് ഇറക്കും. നിക്ഷേപകരുടെ കോടികളുമായാണ് അബിന്‍ മുങ്ങിയത്.അതിനിടെ, പണം തിരികെ നല്‍കുമെന്ന് അബിനാസിന്റെ ശബ്ദ സന്ദേശം പുറത്ത് വന്നു. 100 കോടി സമാഹരിച്ചുവെന്ന പ്രചാരണം തെറ്റാണ്. മുങ്ങിയതല്ല; ബിസിനസിനായി മാറി നിന്നതാണെന്നും അബിനാസ് ശബ്ദസന്ദേശത്തില്‍ പറയുന്നു. 22 കാരനായ തളിപ്പറമ്പ് ചപ്പാരപ്പടവ് സ്വദേശി മുഹമ്മദ് അബിനാസിനെതിരെയാണ് കോടികളുടെ നിക്ഷേപത്തട്ടിപ്പ് ആരോപണം. പണം സമാഹരിച്ച് വിദഗ്ധമായി മുങ്ങിയ അബിനാസ് സമൂഹമാധ്യമങ്ങളില്‍ സജീവം. നിക്ഷേപകര്‍ക്ക്

ക്രിപ്‌റ്റോ കറന്‍സി നിക്ഷേപത്തട്ടിപ്പ്; പ്രതി മുഹമ്മദ് അബിനാസിനെ കണ്ടെത്താന്‍ ലുക്ക് ഔട്ട് നോട്ടിസ് Read More »

ട്രംപിന്‍റെ വസതിയില്‍ എഫ്‌ബിഐ റെയ്ഡ്

വാഷിംഗ്ടൻ: മുന്‍ അമെരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ വസതിയില്‍ റെയ്ഡ്. എഫ്ബിഐ അധികൃതര്‍ ഫ്ളോറിഡയിലെ മാര്‍-അ-ലാഗോ എസ്റ്റേറ്റ് റെയ്ഡ് ചെയ്തുവെന്ന് ട്രംപ് തന്നെയാണ് വെളിപ്പെടുത്തിയത്. ട്രംപിനെതിരായ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച അന്വേഷണത്തിന്‍റെ ഭാഗമായാണ് റെയ്ഡ്. വൈറ്റ് ഹൗസില്‍ നിന്ന് ഫ്ളോറിഡയിലേക്ക് കൊണ്ടുപോയ ചില രേഖകളുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്.തന്‍റെ എസ്റ്റേറ്റ് നിലവില്‍ എഫ്ബിഐയുടെ അധീനതയിലാണെന്നും എന്തിന്‍റെ പേരിലാണ് റെയ്ഡെന്ന് തന്നോട് വ്യക്തമാക്കിയിട്ടില്ലെന്നും ട്രംപ് പ്രതികരിച്ചു.

ട്രംപിന്‍റെ വസതിയില്‍ എഫ്‌ബിഐ റെയ്ഡ് Read More »

ഇടുക്കി-ചെറുതോണി ഡാമിന്‍റെ 5 ഷട്ടറുകളും തുറക്കുന്നു; പെരിയാർ തീരത്ത് അതീവജാഗ്രത നിര്‍ദ്ദേശം

തൊടുപുഴ: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് ഒഴുകിയെത്തുന്ന  വെളളത്തിന്റെ അളവ് വര്‍ധിപ്പിച്ചതിനാലും ഇടുക്കി- ചെറുതോണി ഡാമില്‍ നിന്ന് പുറത്തേയ്ക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് ഉയര്‍ന്നതിനാൽ ഇടുക്കി-ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്താന്‍ തീരുമാനം. ഇന്ന് ഉച്ചയ്ക്ക് 2 മണി മുതല്‍ ചെറുതോണി ഡാമിന്‍റെ 3 ഷട്ടറുകൾ 100 സെന്റി മീറ്റര്‍ വീതം ഉയര്‍ത്തി 200 ഘനമീറ്റര്‍ ജലമാണ് പുറത്തേയ്ക്ക് ഒഴുകുന്നത്.  3 മണിയോടെ 5 ഷട്ടറുകളും തുറന്ന് സെക്കന്‍ഡില്‍ 300 ഘനമീറ്റര്‍ ആക്കാനാണ് തീരുമാനം. 

ഇടുക്കി-ചെറുതോണി ഡാമിന്‍റെ 5 ഷട്ടറുകളും തുറക്കുന്നു; പെരിയാർ തീരത്ത് അതീവജാഗ്രത നിര്‍ദ്ദേശം Read More »

കോമണ്‍വെല്‍ത്ത് ഗെയിംസ്; പി വി സിന്ധുവിന് സ്വർണ്ണം

മാത്യൂസ് സാബു നെയ്യശ്ശേരി ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് സ്വർണം. കാനഡയുടെ മിഷേൽ ലീയെ രണ്ട് സെറ്റുകൾക്ക് തോൽപ്പിച്ചാണ് ജയം. സ്കോർ 21-15, 21-13. മിക്‌സഡ് ടീം വിഭാഗത്തിലും സിന്ധു ജയം പിടിച്ചിരുന്നു. മിക്‌സഡില്‍ 1-3ന് മലേഷ്യയോട് ഇന്ത്യ തോറ്റപ്പോള്‍ സിന്ധുവാണ് ഒരേയൊരു ജയം നേടിയത്. മിക്‌സഡ് ടീം ഇനത്തില്‍ ഇന്ത്യ വെള്ളി നേടിയിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആദ്യ വ്യക്തിഗത സ്വർണ്ണ സിന്തുവിന്‍റേത്. ഇത് മൂന്നാം തവണയാണ് സിന്ധു കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഫൈനലില്‍

കോമണ്‍വെല്‍ത്ത് ഗെയിംസ്; പി വി സിന്ധുവിന് സ്വർണ്ണം Read More »

തീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെട്ടു: ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 9 ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ,കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെലോ അലര്‍ട്ട്. ഒഡീഷ -ബംഗാള്‍ തീരത്ത് രൂപമെടുത്ത ന്യൂനമര്‍ദത്തിന്‍റെ സ്വാധീനത്താല്‍, കേരളത്തില്‍ ഓഗസ്റ്റ്  11 വരെ  ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. അതേസമയം, ശബരിഗിരിയുടെ കക്കി-ആനത്തോട് അണക്കെട്ടിന്റെ ഷട്ടറുകൾ ഇന്ന് രാവിലെ 11 മണിക്ക് തുറക്കും.  ഇടുക്കി

തീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെട്ടു: ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് Read More »

അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരണം

പാലക്കാട് : അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം. ഷോളയൂർ ഊത്തുക്കുഴിയിലെ സജിത – ഷാജി ദമ്പതികളുടെ പെൺകുഞ്ഞാണ് മരിച്ചത്.  ഇന്നലെ രാത്രി 10 ന് തൃശൂർ മെഡിക്കൽ കോളേജിലായിരുന്നു പ്രസവം. രാത്രി 11 മണിയോടെ കുഞ്ഞ് മരിച്ചു. കുഞ്ഞിന് തൂക്കക്കുറവ് ഉണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇതാണോ മരണകാരണം എന്നതില്‍ വ്യക്ത വരേണ്ടതുണ്ട്. അട്ടപ്പാടിയിൽ ഈ വർഷം റിപ്പോർട് ചെയുന്ന പത്താമത്തെ ശിശു മരണമാണിത്.

അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരണം Read More »