തൊടുപുഴ:അധ്യാപക വിദ്യാർത്ഥി അനുപാതം
1: 40 ആയി പുനസ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ട്
കെ.പി.എസ്.ടി.എ. തൊടുപുഴ ഡി.ഇ.ഒ ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി.
25 വർഷമായി തുടർന്നുവരുന്ന അധ്യാപക വിദ്യാർത്ഥി അനുപാതമാണ് ഗവൺമെൻ്റ് ഉത്തരവിലൂടെ ഇല്ലാതായത് .100 കണക്കിന് അധ്യാപക തസ്തികകൾ ഈ ഉത്തരവിലൂടെ ഇല്ലാതാവും. ധർണ്ണ കെ.പി.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് വി.എം.ഫിലിപ്പച്ചൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസജില്ലാ പ്രസിഡന്റ് സജി മാത്യു അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് പി.എം നാസർ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ജോസഫ് മാത്യു , സംസ്ഥാന നിർവ്വാഹക സമിതിയംഗങ്ങളായ സി.കെ മുഹമ്മദ് ഫൈസൽ , ജോളി മുരിങ്ങമറ്റം, ബിജോയി മാത്യു , അജീഷ് കുമാർ ടി.ബി, പി.എൻ.സന്തോഷ്, ഷിന്റോ ജോർജ്, അനീഷ് ജോർജ് , രാജിമോൻ ഗോവിന്ദ്, ദീപു ജോസ്, രതീഷ് വി.ആർ , രശ്മി, മിനിമോൾ, സിനി ടീസാ എന്നിവർ സംസാരിച്ചു.