Timely news thodupuzha

logo

സഹചാരി റിലീഫ് സെല്‍  ആംബുലന്‍സ്  ഉദ്ഘാടനം ചെയ്തു

ഇളംദേശം:  എസ്.കെ.എസ്.എസ്.എഫ് സഹചാരി റിലീഫ് സെല്‍  വെള്ളിയാമറ്റം യൂണിറ്റിന്കീഴിലുള്ള   ആംബുലന്‍സ്  പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. നിരാലംബരെയുംരോഗികളെയും സഹായിക്കല്‍ സാമൂഹിക ബാധ്യതയാണന്ന് തങ്ങള്‍ പറഞ്ഞു.
ഇറുക്കുപാലം ബദര്‍ ജുമാ മസ്ജിദ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സഹചാരി യൂണിറ്റ് സെക്രട്ടറി  നിസാര്‍ അബ്ദുള്‍ സലാം അധ്യക്ഷത വഹിച്ചു.  പി ജെ ജോസഫ് എം. എല്‍.എ വിശിഷ്ടാതിഥിയായിരുന്നു.  വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദു ബിജു ഈട്ടിക്കല്‍,സഹചാരി ജില്ലാ ചെയര്‍മാന്‍ പി എച്ച് സുധീര്‍,  ഗ്രാമ പഞ്ചായത്ത് അംഗങ്ങളായഷമീന അബ്ദുല്‍ കരിം, കബീര്‍ കാസിം, രാജേഷ് ഷാജി, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ എം എ ഷുക്കൂര്‍, ജില്ലാ പ്രസിഡന്റ് എം എസ് മുഹമ്മദ്, ജന.സെക്രട്ടറി പി എം അബ്ബാസ്, വിവിധ കക്ഷി നേതാക്കളായ  എ എം ദേവസ്യ അടപ്പൂര്‍, മനു മാത്യു കരുവേലില്‍, എം കെ സുബൈര്‍, എം നോനിച്ചന്‍, ചന്ദ്രശേഖരന്‍, ജോസ് വേളാച്ചേരില്‍, ഡോ. കെ എം അന്‍വര്‍, ഷമീര്‍ ഇളയിടത്ത്, സിദ്ദീഖ് ഇഞ്ചക്കാട്ട്, നസീബ് ഉമ്മര്‍, സലാഹുദീന്‍ പി എസ് സംസാരിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഉപഹാരം നല്‍കി ആദരിച്ചു.

2 thoughts on “സഹചാരി റിലീഫ് സെല്‍  ആംബുലന്‍സ്  ഉദ്ഘാടനം ചെയ്തു”

Leave a Comment

Your email address will not be published. Required fields are marked *