തൊടുപുഴ : കറന്റ് ചാർജ് കൃത്യസമയത്ത് അടച്ചില്ലങ്കിൽ ഫീസൂരാൻ വളരെ കൃത്യമായി എത്തുന്ന ഉദോഗസ്ഥർക്ക് നമോവാകം പറഞ്ഞ് കാര്യത്തിലേക്ക് കടക്കാം. ഇന്ന് വ്യാഴാഴ്ച കോലാനിയിലും പരിസരങ്ങളിലും കറണ്ടില്ല.കാരണം ടച്ച് വെട്ട്. അപകടങ്ങൾ കുറക്കാനും കൃത്യമായി വൈദ്യുതി ലഭിക്കുന്നതിനും ഇത് ആവശ്യമാണ്. രാവിലെ കൃത്യം 8 ന തന്നെ ഫ്യൂസ് ഊരി. പക്ഷേ ഉപഭോക്താക്കൾ വിവരം അറിയുന്നത് 9:52 ന് . വകുപ്പിന്റെ സന്ദേശം വഴി. 9:52 മുതൽ 17:00 വരെ വൈദ്യുതി മുടങ്ങും … പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ആ രണ്ട് സെക്കന്റിന്റെ വിലയാണ്. പക്ഷേ വൈദ്യുതി മുടക്കം 8 മുതൽ തുടങ്ങി. കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥ മേലാളൻമാരുടെ സമരം ഉണ്ടായിരുന്നു. നേരത്തെ തീരുമാനിച്ച് സർക്കുലർ ഇറക്കി നേതാക്കൻമാരെ ബുക്ക് ചെയ്ത് സമരം കഴിഞ്ഞുള്ള കലാ പരിപാടികൾ വരെ കൃത്യമായി പ്ലാൻ ചെയ്ത നടപ്പാക്കി. പക്ഷേ ഉപഭോക്താവ് അറിയേണ്ട കാര്യം കൃത്യമായി അറിയിക്കാൻ സംവിധാനം ഇല്ല . ഇത്തരം പെട്ടന്നുള്ള തീരുമാനങ്ങൾ ബാധിക്കുന്നത് കൂടുതലായും വ്യാപാരികളെയാണ്. ഏറ്റവും കൂടയ നിരക്കിൽ വൈദ്യുതി വാങ്ങി നട്ടം തിരിയുന്ന വ്യാപാരികൾ. അവർക്ക് ഉണ്ടാവുന്ന നഷ്ട്ടം ആര് നികത്തും’. ആര് ചോദിക്കും മേലാളൻമാരേട്. യൂണിയനെ പേടിച് ഒരു പ്രാദേശിക നേതാവും ജില്ല നേതാവും ചോദിക്കില്ല. ഒരു പാർട്ടിയുടെയും ‘ . ഇവരുടെ നട്ടല്ല് കുറച്ച് നാളുകളായി പണയത്തിലാണ്. പിന്നെ ടച്ച് വെട്ട് ….എല്ലാം ഒരു പ്രഹസനം അല്ലേ സജീ