Timely news thodupuzha

logo

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കഞ്ചാവ് ഉപയോ​ഗിക്കാൻ പ്രേരിപ്പിച്ചു: യൂട്യൂബ് വ്‌ളോഗര്‍ എക്‌സൈസ് പിടിയില്‍

മട്ടാഞ്ചേരി: സോഷ്യൽ മീഡിയയിലൂടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് കഞ്ചാവ് ഉപയോഗിക്കുന്നതിനെപ്പറ്റി സംസാരിച്ച സംഭവത്തിൽ യൂട്യൂബ് വ്ലോ​ഗർ അറസ്റ്റിൽ. മട്ടാഞ്ചേരി ബീച്ച്‌ റോഡ്, പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ സ്വദേശി ഫ്രാന്‍സിസ് നെവിനെയാണ് എക്‌സൈസ് പിടികൂടിയത്. എക്‌സൈസ് സംഘമാണ് അറസ്റ്റ് ചെയ്‌തത്‌.

കഞ്ചാവ് ഉപയോഗിക്കാന്‍ പ്രേരിപ്പിച്ച കുറ്റത്തിനാണ് ഇയാൾ പിടിയിലായത്.  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് കഞ്ചാവ് വലിക്കുന്നതും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ച ചെയ്യുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് എക്‌സൈസിൻ്റെ നടപടി.

ചൊവ്വാഴ്ച മട്ടാഞ്ചേരിയിലുള്ള പ്രതിയുടെ വീട്ടിലെത്തിയ എക്‌സൈസ് സംഘം ഇയാളുടെ പക്കല്‍ നിന്നും രണ്ട് ഗ്രാം കഞ്ചാവ് പിടിച്ചെടുത്തതായും എക്‌സൈസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇയാളെ കോടതിയിൽ ഹാജരാക്കും. പെണ്‍കുട്ടിയെ കഞ്ചാവ് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്ന ദൃശ്യം പ്രചരിപ്പിച്ചവര്‍ക്കെതിരെയും എക്‌സൈസ് കേസെടുത്തിട്ടുണ്ട്.

എക്‌സൈസ് മട്ടാഞ്ചേരി റേഞ്ച് ഇന്‍സ്‌പെക്ടര്‍ വി എസ് പ്രദീപ്, പ്രിവന്റീവ് ഓഫിസര്‍ കെ പി ജയറാം, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എസ് കനക, പി എക്‌സ് റൂമ്ബന്‍, എസ് ശരത്ത്, പി എക്‌സ് ജോസഫ്, ഡൈവ്രര്‍ പി ജി അജയന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave a Comment

Your email address will not be published. Required fields are marked *