Timely news thodupuzha

Author name: timely news

ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിൽ അസ്വാഭാവികതയില്ലെന്ന് അടൂർ പ്രകാശ്

തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ള കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത നടപടിക്കെതിരേ രൂക്ഷവിമർശനവുമായി പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്ത രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഫോട്ടോ എടുക്കുന്നവർക്കൊക്കെ ചോദ്യം ചെയ്യൽ നോട്ടീസ് അയക്കാൻ ആണ് എസ്ഐടി ഉദ്ദേശിക്കുന്നത് എങ്കിൽ ക്ലിഫ് ഹൗസിൻറെ അഡ്രസ് SIT ക്ക് അറിയില്ല എന്നാണോ എന്നും എസ്ഐടി അന്വേഷിക്കുന്നത് ശബരിമലയിലെ സ്വർണക്കൊള്ളയെ പറ്റിയാണെന്ന്, സർക്കാർ മറന്നാലും അന്വേഷണ സംഘം മറക്കരുതെന്നും രാഹുൽ ഫെയ്സ് ബുക്കിൽ കുറിച്ചു. വിജയനും

ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിൽ അസ്വാഭാവികതയില്ലെന്ന് അടൂർ പ്രകാശ് Read More »

ശബരിമല സ്വർണക്കൊള്ള കേസിൽ എന്‍ വിജയകുമാർ വീണ്ടും റിമാന്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായിരുന്ന എൻ വിജയകുമാറിനെ വീണ്ടും റിമാൻഡ് ചെയ്തു. 14 ദിവസത്തേക്ക് കൊല്ലം വിജിലൻസ് കോടതിയാണ് റിമാൻഡ് ചെയ്തത്. കേസിലെ പ്രതിയായ എ. പത്മകുമാർ പ്രസിഡന്‍റായിരുന്ന ബോർഡിൽ അംഗമായിരുന്നു വിജയകുമാർ‌. പത്മകുമാറിന്‍റെ തീരുമാനങ്ങൾ അനുസരിച്ച് താൻ ഒപ്പിട്ടെന്നായിരുന്നു വിജയകുമാർ നേരത്തെ മൊഴി നൽകിയിരിക്കുന്നത്. സ്വർ‌ണപ്പാളി പുതുക്കുന്ന കാര‍്യം ബോർഡ് യോഗത്തിൽ പത്മകുമാർ പറഞ്ഞിരുന്നതായും മറ്റൊന്നും വായിക്കാതെ അദ്ദേഹത്തെ വിശ്വസിച്ച് താൻ ഒപ്പിട്ടെന്നും വിജയകുമാർ പ്രത‍്യേക അന്വേഷണ സംഘത്തെ

ശബരിമല സ്വർണക്കൊള്ള കേസിൽ എന്‍ വിജയകുമാർ വീണ്ടും റിമാന്റിൽ Read More »

ആന്‍റോ ആന്‍റണിക്കെതിരെ തട്ടിപ്പ് ആരോപണം

കൊച്ചി: ആന്‍റോ ആന്‍റണി എംപിക്കെതിരേ സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി നെടുംപറമ്പിൽ ഫിനാൻസ് കമ്പനി ഉടമ എൻ.എം. രാജു. 2019ൽ രണ്ട് കോടി വാങ്ങിയിട്ട് 20 ലക്ഷം മാത്രമാണ് തിരികെ നൽകിയതെന്ന് എൻ.എം. രാജു ആരോപിച്ചു. ഈട് ഇല്ലാതെ ബന്ധത്തിന്‍റെ പേരിലാണ് പണം നൽകിയത്. ക്രൈംബ്രാഞ്ച്, ഇഡി അടക്കമുള്ളവരോട് ഇക്കാര്യം അറിയിച്ചിട്ടുണ്ട്. പലിശ അടക്കമുള്ള പണം ആന്‍റോ തിരികെ നൽകണമെന്നും രാജു ആവശ്യപ്പെട്ടു. രണ്ട് മാസത്തിനകം തിരികെ നൽകുമെന്ന് പറഞ്ഞാണ് പണം വാങ്ങിയത്. എന്നാൽ ഏഴ് വർഷമായിട്ടും പണം

ആന്‍റോ ആന്‍റണിക്കെതിരെ തട്ടിപ്പ് ആരോപണം Read More »

സ്വർണക്കൊള്ള കേസിൽ അടൂർ പ്രകാശിനെ ചോദ്യം ചെയ്തു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രത്യേക അന്വേഷണസംഘത്തിന്‍റെ നിർണായക നീക്കം. പത്തനംതിട്ട എംപിയും യുഡിഎഫ് കൺവീനറുമായി അടൂർ പ്രകാശിന്‍റെ മൊഴി എസ്ഐടി രേഖപ്പെടുത്തി. തിരുവനന്തപുരത്ത് വെച്ചാണ് മൊഴിയെടുപ്പ് നടത്തിയത്. അടൂർ പ്രകാശിനെ എസ്ഐടി വിളിച്ചു വരുത്തുകയായിരുന്നു.രണ്ടര മണിക്കൂർ അടൂർ പ്രകാശിനെ ചോദ്യം ചെയതത്. കേസിലെ പ്രധാന പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടൂർപ്രകാശിന് ബന്ധമുണ്ടെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പുറത്ത് വന്നത് അടൂർ പ്രകാശിന് തിരിച്ചടിയായി. ശബരിമല സ്വർണക്കൊള്ളക്കേസിൽ സിപിഎമ്മിനും സർക്കാരിനുമെതിരേ യുഡിഎഫ് പ്രചാരണം നടത്തുന്നതിനിടെയാണ്

സ്വർണക്കൊള്ള കേസിൽ അടൂർ പ്രകാശിനെ ചോദ്യം ചെയ്തു Read More »

ടി 20 ലോകകപ്പിൽ പാക്കിസ്ഥാനെതിരെ ഭേദപ്പെട്ട സ്കോർ നേടി നെതർലൻഡ്സ്

കൊളംബോ: നെതർലൻഡ്സിനെതിരായ ടി20 ലോകകപ്പ് മത്സരത്തിൽ പാക്കിസ്ഥാന് 148 റൺസ് വിജയലക്ഷ‍്യം. നിശ്ചിത 20 ഓവറിൽ നെതർലൻഡ്സ് 147 റൺസിന് പുറത്തായി. 28 പന്തിൽ നിന്നും 37 റൺസെടുത്ത ക‍്യാപ്റ്റൻ സ്കോട്ട് എഡ്‌വാർഡ്സ് ആണ് നെതർലൻഡ്സിൻറെ ടോപ് സ്കോറർ. സ്കോട്ട് എഡ്‌വാർഡ്സിനു പുറമെ ബാസ് ഡീ ലീഡ് 25 പന്തിൽ 30 റൺസും കോളിൻ ആക്കർമാൻ 14 പന്തിൽ 20 റൺസും ഓപ്പണിങ് ബാറ്റർ മൈക്കൽ ലെവിറ്റ് 15 പന്തിൽ 24 റൺസും നേടി നിർണായക പ്രകടനം

ടി 20 ലോകകപ്പിൽ പാക്കിസ്ഥാനെതിരെ ഭേദപ്പെട്ട സ്കോർ നേടി നെതർലൻഡ്സ് Read More »

സ്വർണ വില വീണ്ടും ഉയർന്നു

കൊച്ചി: സംസ്ഥാനത്ത് സ്വർണവി ലയിൽ വർധവ്. പവന് 2120 രൂപ കൂടി 1,14,840 രൂപയായി. ഗ്രാമിന് 265 രൂപ കൂടി 14,355 രൂപയിലെത്തി. വെള്ളിയാഴ്ച 1,12,720 രൂപയായിരുന്നു പവൻറെ വില. വെള്ളിയാഴ്ച രാവിലെ കുറഞ്ഞ വില ഉച്ചയോടെ മുകളിലേക്ക് പോകുകയായിരുന്നു. ആഗോള വിപണിയിലെ ചാഞ്ചാട്ടമാണ് വില കാരണം. പല ദിവസങ്ങളിൽ‌ 2 പ്രാവശ്യം വിലയിൽ മാറ്റം വരുന്നുണ്ട്. മാസങ്ങൾ നീണ്ട കുതിപ്പിനൊടുവിൽ നിക്ഷേപകർ ലാഭമെടുക്കുന്നത് തുടർന്നതോടെയാണ് സ്വർണത്തിന് ആഗോള വിപണിയിൽ വൻതോതിൽ വിലയിടിഞ്ഞത്. ഡോളർ നേരിയ തോതിൽ

സ്വർണ വില വീണ്ടും ഉയർന്നു Read More »

ബിഹാർ എം.പി പപ്പു യാദവിനെ പോലീസ് അറസ്റ്റ് ചെയ്തു

പറ്റ്ന: ബിഹാർ എം പി പപ്പു യാദവ് അറസ്റ്റിൽ. 1995ൽ ഗർ‌ഡനിബാഗ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. ഐപിസി 467(വ‍്യാജരേഖ ചമയ്ക്കൽ) പ്രകാരം രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. നിശ്ചിയിച്ച തീയതിയിൽ കോടതിയിൽ ഹാജരാകാത്തതു മൂലമാണ് അറസ്റ്റെന്നാണ് പുറത്തു വരുന്ന വിവരം. സംസ്ഥാന സർക്കാരിനെയും പ്രധാനമന്ത്രിക്കുമെതിരേ വിമർശനം തുടരുന്ന സാഹചര‍്യത്തിലാണ് 1995ലെ കേസിൽ പപ്പു യാദവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പപ്പു യാദവിനെ ശനിയാഴ്ച തന്നെ കോടതിയിൽ ഹാജരാക്കും. പാർലമെന്‍റ് സെഷനു ശേഷം വീട്ടിലെത്തിയതായിരുന്നു എം

ബിഹാർ എം.പി പപ്പു യാദവിനെ പോലീസ് അറസ്റ്റ് ചെയ്തു Read More »

ഇന്ത്യ – അമേരിക്ക കരാറിൻ്റെ ചട്ടക്കൂട് പുറത്ത്

ന്യൂഡൽഹി: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 500 ബില്യൺ ഡോളർ വിലമതിക്കുന്ന വസ്തുക്കൾ യുഎസിൻറെ പക്കൽ നിന്ന് വാങ്ങാൻ ഇന്ത്യ പദ്ധതിയിടുന്നു. ഊർജ ഉൽപ്പന്നങ്ങൾ, വിമാനങ്ങൾ, വിമാനഭാഗങ്ങൾ, വിലയേറിയ ലോഹങ്ങൾ, സാങ്കേതിക ഉൽപ്പന്നങ്ങൾ, കൽക്കരി എന്നിവയാണ് ഇന്ത്യ വാങ്ങുന്നത്. ഇന്ത്യ – അമേരിക്ക സംയുക്ത വ്യാപാരക്കരാറിൻറെ മുന്നോടിയായുള്ള ഇടക്കാലക്കരാറിൻറെ ചട്ടക്കൂട് പ്രഖ്യാപിച്ചു. ഗ്രാഫിക്സ് പ്രോസസ്സിങ് യൂണിറ്റുകൾ ഉൾപ്പെടെയുള്ള ഡാറ്റാ സെൻററുകളിൽ ഉപയോഗിക്കുന്ന മറ്റ് ഉൽ‌പ്പന്നങ്ങൾ എന്നിവയുൾപ്പെടെയുള്ള സാങ്കേതിക ഉൽപ്പന്നങ്ങളുടെ വ്യാപാരം ഇരുരാജ്യങ്ങളും ഗണ്യമായി വർധിപ്പിക്കുകയും സംയുക്ത സാങ്കേതിക സഹകരണം

ഇന്ത്യ – അമേരിക്ക കരാറിൻ്റെ ചട്ടക്കൂട് പുറത്ത് Read More »

സി.പി.എമ്മിന് എന്തുമാകാം, ആരുമില്ല ചോദിക്കാൻ; നിയമങ്ങളെ മാനിക്കതെ റോഡരികിൽ നിറയെ പരസ്യ ബോർഡുകൾ വെച്ചിട്ടും അധികൃതർക്ക് കണ്ട ഭാവമില്ല

മൂലമറ്റം: സംസ്ഥാന ഭരണത്തിന് നേതൃത്വം നൽകുന്ന സി.പി.എം, നിയമങ്ങളെ മാനിക്കതെ റോഡരികിൽ നിറയെ പരസ്യ ബോർഡുകൾ വെച്ചിട്ടും അധികൃതർക്ക് കണ്ട ഭാവമില്ല. വാഹന ഗതാഗതവും കാൽ നട യാത്രയും തടസപ്പെടുത്തിയാണ് വഴി നീളെ പരസ്യ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. റോഡരികിൽ ഉള്ള വൈദ്യുതിത്തൂണുകളിൽ വ്യാപകമായിട്ടാണ് പരസ്യ ബോർഡുകൾ റോഡിലേക്ക് ഇറക്കി വെച്ചിരിക്കുന്നത്. പൊതു ഇടങ്ങളിലും വൈദ്യുതിത്തൂണിലും പരസ്യ ബോർഡുകൾ വെയ്ക്കരുത് എന്ന നിയമം നിലനിൽക്കുമ്പോഴാണ് അതൊന്നും പരിഗണിക്കാതെ തങ്ങൾക്ക് എന്തുമാകാമെന്ന ഭാവേന സി.പി.എം പ്രവർത്തകർ വ്യാപകമായി പൊതു ഇടങ്ങൾ

സി.പി.എമ്മിന് എന്തുമാകാം, ആരുമില്ല ചോദിക്കാൻ; നിയമങ്ങളെ മാനിക്കതെ റോഡരികിൽ നിറയെ പരസ്യ ബോർഡുകൾ വെച്ചിട്ടും അധികൃതർക്ക് കണ്ട ഭാവമില്ല Read More »

ബലാത്സംഗ കേസിലെ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് മോൺസൺ മാവുങ്കൽ സുപ്രീംകോടതിയെ സമീപിച്ചു

ന‍്യൂഡൽഹി: ബലാത്സംഗ കേസിലെ വിചാരണ തടയണമെന്നാവശ‍്യപ്പെട്ട് പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൺസൺ മാവുങ്കൽ‌ സുപ്രീംകോടതിയെ സമീപിച്ചു. അഭിഭാഷകനായ പി വിഷ്ണുവാണ് മോൺസണു വേണ്ടി സുപ്രീംകോടതിയിൽ ഹർജി നൽകിയത്. ബലാത്സംഗ കേസിലെ പരാതിക്കാരിയെ പ്രായപൂർത്തിയാകാത്ത സമയത്ത് പീഡിപ്പിച്ചെന്ന കേസിൽ താൻ ശിക്ഷ അനുഭവിക്കുകയാണെന്നും ഇതേ പരാതിക്കാരിയെ പ്രായപൂർത്തിയായപ്പോൾ പീഡിപ്പിച്ചെന്ന മറ്റൊരു കേസിൽ ശിക്ഷ വിധിക്കാൻ സാധിക്കില്ലെന്നുമാണ് മോൺസൺ‌ ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. ഇതേ ആവശ‍്യം മുന്നോട്ടു വച്ച് മോൺസൺ ഹൈക്കോടതിയെ സമീപിച്ചെങ്കിലും തള്ളിയതിനെത്തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.

ബലാത്സംഗ കേസിലെ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് മോൺസൺ മാവുങ്കൽ സുപ്രീംകോടതിയെ സമീപിച്ചു Read More »

സ്പായിലെ കൂട്ടബലാത്സംഗ കേസിൽ ക്വട്ടേഷനാണെന്ന് ആരോപണവുമായി ഉടമ

പത്തനംതിട്ട: തിരുവല്ലയിൽ കൂട്ടബലാത്സംഗത്തിന് പിന്നിൽ ക്വട്ടേഷനാണെന്ന് ആരോപണവുമായി സ്പാ ഉടമ. മറ്റൊരു സ്പാ ഉടമയാണ് ക്വട്ടേഷൻ നൽകിയതെന്ന് സ്പാ ഉടമ സഞ്ജയ് ആരോപിച്ചു. കേസിൽ ശനിയാഴ്ച കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് വിവരം. കേസ് അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്ന പരാതിയിൽ പൊലീസുകാരിലേക്കും അന്വേഷണം നീങ്ങും. സ്പാകളിൽ നിന്ന് പൊലീസ് മാസപ്പടി വാങ്ങുന്നവെന്ന ആരോപണവും പരിശോധിക്കും. പൊലീസുകാരിൽ ചിലർ സ്പാകളിൽ സ്ഥിരം സന്ദർശകരാണെന്നാണ് വിവരം. തിരുവല്ല ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല.

സ്പായിലെ കൂട്ടബലാത്സംഗ കേസിൽ ക്വട്ടേഷനാണെന്ന് ആരോപണവുമായി ഉടമ Read More »

ശബരിമലയിലെ സാമ്പത്തിക ക്രമക്കേടുകളിൽ അന്വേഷണം തുടങ്ങി ഇ.ഡി

കൊച്ചി: ശബരിമലയിലെ വിവിധ സാമ്പത്തിക ക്രമക്കേടുകളിൽ അന്വേഷണം ആരംഭിച്ച് എൻഫോഴ്സ്മെൻറ് ഡയറക്‌ടറേറ്റ്. നേരത്തെ പുറത്തുവന്ന സ്വർണക്കൊള്ളയ്ക്ക് പുറമെ ആടിയ ശിഷ്ടം നെയ്യ് വിൽപ്പനയുമായി ബന്ധപ്പെട്ട തട്ടിപ്പുകളിലേക്കും അന്വേഷണം നീളുകയാണ്. ഈ ഇടപാടിൽ ഏകദേശം 36 ലക്ഷത്തിൻറെ രൂപയുടെ ക്രമക്കേട് നടത്തായാണ് വിജിലൻസ് കണ്ടെത്തൽ. മുൻ കീഴ്ശാന്തി സുനിൽകുമാർ പോറ്റിയെ ഈ കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഇഡി കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങിയത്. പണം അപഹരിക്കൽ, അഴിമതി നിരോധന നിയമം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇഡി

ശബരിമലയിലെ സാമ്പത്തിക ക്രമക്കേടുകളിൽ അന്വേഷണം തുടങ്ങി ഇ.ഡി Read More »

ബിജോമാണി പരിസ്ഥിതി മൗലികവാദികളുടെ ഏജൻ്റ്; എൽ.ഡി.എഫ്

ഇടുക്കി: പരിസ്ഥിതി മൗലികവാദികളുടെ ജില്ലയിലെ ഏജൻ്റാറാണ് ഡിസിസി ഭാരവാഹിയായ ബിജോമാണിയെന്ന് എൽഡിഎഫ് ഇടുക്കി ജില്ലാ കമ്മിറ്റി വാർത്താക്കുറിപ്പിൽ പറഞ്ഞു. ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കരുതെന്നും ഇടുക്കി വനമാക്കണമെന്നും ആവശ്യപ്പെടുന്ന എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന വിദേശ ഫണ്ട് കൈപറ്റുന്ന ചില കപട പരിസ്ഥിതി സംഘടനകളുടെ പിണിയാളായി നിന്ന് ജില്ലയിലെ കർഷകരെ ഒറ്റിക്കൊടുക്കുന്ന ഇത്തരം നപുംസുകങ്ങളെ തിരിച്ചറിയാൻ പ്രബുദ്ധരായ മലയോര ജനതക്ക് കഴിയും. കെട്ടിടനിർമ്മാണം നടത്തുന്ന ഇടങ്ങളിലെത്തി പണം ചോദിക്കുക നൽകാൻ തയ്യാറായില്ലെങ്കിൽ വ്യാജപരാതി നല്കുക ഇത്തരം ഹീന പ്രവൃത്തികൾ ആണ്

ബിജോമാണി പരിസ്ഥിതി മൗലികവാദികളുടെ ഏജൻ്റ്; എൽ.ഡി.എഫ് Read More »

അക്ഷരം ആരോഗ്യം സമഗ്ര സ്‌കൂൾ ആരോഗ്യ പദ്ധതിക്ക് ഇടുക്കി ജില്ലയിൽ തുടക്കമായി

ഇടുക്കി: യുവതലമുറയുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനായി ആരോഗ്യവകുപ്പും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ‘അക്ഷരം ആരോഗ്യം’ സമഗ്ര സ്‌കൂൾ ആരോഗ്യ പദ്ധതിയ്ക്ക് ജില്ലയിൽ തുടക്കമായി. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം തൊടുപുഴ ഡോ. എപിജെ അബ്ദുൽ കലാം ജി എച്ച്എസ്എസ് സ്‌കൂളിൽ നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ മേഴ്‌സി സെബാസ്റ്റ്യൻ നിർവഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സതീഷ് കെ.എൻ അധ്യക്ഷത വഹിച്ചു. ഒന്ന് മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഹെൽത്ത് സ്‌ക്രീനിംഗ് നടത്തുന്നതിനായുള്ള

അക്ഷരം ആരോഗ്യം സമഗ്ര സ്‌കൂൾ ആരോഗ്യ പദ്ധതിക്ക് ഇടുക്കി ജില്ലയിൽ തുടക്കമായി Read More »

തൊടുപുഴ നഗരത്തിൽ വാഹനപാർക്കിങ്ങ് സൗകര്യം അത്യാവശ്യം, നടപടി സ്വീകരിക്കണമെന്ന് വിവിധ സം​ഘടനകൾ

തൊടുപുഴ: ന​ഗരത്തിൽ ദിനംപ്രതി പതിനായിരക്കണക്കിന് ആളുകളും ആയിരകണക്കിന് വാഹനങ്ങളും മറ്റും എത്തുന്നു എങ്കിലും വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിനുപകരം അവരെ നിരുത്സാഹപ്പെടുത്തുന്ന പ്രവണതകൾ നഗരത്തിലേക്കുള്ള ജനങ്ങ ളുടെ വരവു കുറയ്ക്കുന്നതും വ്യാപാരമാന്ദ്യത്തിനും നഗരപുരോഗതിക്കും തടസ്സം നിൽക്കുന്നു. താലൂക്ക്, മുൻസിപ്പൽ തുടങ്ങിയ ഓഫീസുകളിൽ വിവിധ ആവശ്യ ങ്ങൾക്ക് വരുന്നവർക്ക് വാഹനങ്ങൾ പാർക്കു ചെയ്യുവാൻ സൗകര്യങ്ങളില്ല. ഒരു മണിക്കൂറിൽ കൂടുതൽ പബ്ലിക് ഏരിയായിൽ ആരുടെയും പാർക്കിംഗ് അനുവദിക്കരുത്. അതിന് പഴയ ബസ് സ്റ്റാൻഡ് മൈതാനത്തിൽ മൾട്ടിലെവൽ കാർപാർക്കിംഗ് സംവിധാനം കൊണ്ടുവരണം. ലോറി

തൊടുപുഴ നഗരത്തിൽ വാഹനപാർക്കിങ്ങ് സൗകര്യം അത്യാവശ്യം, നടപടി സ്വീകരിക്കണമെന്ന് വിവിധ സം​ഘടനകൾ Read More »

തിരുവനന്തപുരത്ത് സി.പി.എം രക്തസാക്ഷിയുടെ കുടുംബാംഗം ഉൾപ്പെടെ കോൺഗ്രസിൽ ചേർന്നു

തിരുവനന്തപുരം: സി.പി.എം രക്തസാക്ഷിയുടെ കുടുംബാംഗം ഉൾപ്പെടെ കോൺഗ്രസിൽ ചേർന്നു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച യോ​ഗത്തിൽ വച്ച് കോൺ​ഗ്രസ് നേതാക്കന്മാർ അവരെ പാർട്ടിയിലേക്ക് സ്വാ​ഗതം ചെയ്തു. രക്തസാക്ഷി ഫണ്ടിൻ്റെ പേരിൽ ആളുകളുടെ കൈയിൽ നിന്നും പണം പിരിച്ച് പാർട്ടി അടിച്ചു മാറ്റിയതാണെന്ന് വി.ഡി സതീശൻ ആരോപിച്ചു. തുടർന്ന് കുടുംബാം​ഗങ്ങൾ പരാതി നൽകിയപ്പോൾ പാർട്ടി നടപടി സ്വീകരിച്ചെങ്കിലും പിന്നീട് ആ വ്യക്തിയെ തന്നെ സി.ഐ.റ്റി.യുവിന്റെ ജില്ലാ സെക്രട്ടറിയാക്കിയെന്നും ഇതാണ് ആ കുടുംബത്ത വേദനിപ്പിച്ചതെന്നും പാർട്ടി വിടാൻ

തിരുവനന്തപുരത്ത് സി.പി.എം രക്തസാക്ഷിയുടെ കുടുംബാംഗം ഉൾപ്പെടെ കോൺഗ്രസിൽ ചേർന്നു Read More »

സംസ്ഥാന സർക്കാർ പരിധിയിൽ കവിഞ്ഞും കടമെടുക്കുന്നു; പുതുയുഗ യാത്ര നഷ്ട്ടപ്പെട്ട കേരളത്തെ വീണ്ടെടുക്കാൻ; പ്രതിപക്ഷ നേതാവ്

കാസർകോട്: ഭാവി കേരളത്തെ കുറിച്ചാണ് യു.ഡി.എഫ് സംസാരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. യു.ഡി.എഫിൻ്റെ നേതൃത്വത്തിൽ നടത്തുന്ന പുതുയുഗ യാത്ര വെറുമൊരു രാഷ്ട്രീയ യാത്രയല്ലന്നും നഷ്ട്ടപ്പെട്ട നമ്മുടെ കേരളത്തെ വീണ്ടെടുക്കാനുള്ള ആശയമാണതെന്നും അദ്ദേഹം പറഞ്ഞു. കേരളം ഇന്നൊരു വലിയ സാമ്പത്തിക തകർച്ചയെ നേരിടുന്ന സംസ്ഥാനമാണ്. പരിധിയിൽ കവിഞ്ഞും കടമെടുക്കുന്നു. കോടികളുടെ കടമാണ് കേരളത്തിനുള്ളതെന്നും അദ്ദേഹം ആരോപിച്ചു. കാസർകോട് മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

സംസ്ഥാന സർക്കാർ പരിധിയിൽ കവിഞ്ഞും കടമെടുക്കുന്നു; പുതുയുഗ യാത്ര നഷ്ട്ടപ്പെട്ട കേരളത്തെ വീണ്ടെടുക്കാൻ; പ്രതിപക്ഷ നേതാവ് Read More »

ജമാഅത്തെ ഇസ്ലാമി‍യുടെ പിന്തുണ സ്വീകരിക്കും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

കാസർഗോഡ്: നിയമസഭ തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ജമാഅത്തെ ഇസ്ലാമി അമീർ തന്നെ മതരാഷ്ട്രവാദത്തെ തള്ളി പറഞ്ഞതാണ്. പിന്നെ പിന്തുണ സ്വീകരിക്കുന്നതിൽ എന്താണ് തെറ്റെന്നും സതീശൻ ചോദിച്ചു. ഇത്തരം വാദങ്ങൾ അവർ കൂടെ കൊണ്ടുനടന്നിരുന്ന കാലത്ത്, നാലു പതിറ്റാണ്ട് കാലത്തോളം അവർ സിപിഎമ്മിന്‍റെ കൂടെയായിരുന്നു എന്ന കാര്യം മറക്കരുത്. അപ്പോഴൊന്നും ആർക്കും ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. സിപിഎമ്മിന്‍റെ കൂടെ നിൽക്കുമ്പോൾ എല്ലാവരും മതേതരവാദികളും സിപിഎം വിട്ടുകഴിഞ്ഞാൽ ഉടൻ വർഗീയവാദികളും ആകുംജമാഅത്തെ

ജമാഅത്തെ ഇസ്ലാമി‍യുടെ പിന്തുണ സ്വീകരിക്കും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ Read More »

സ്വർണ വില കുറഞ്ഞു

കോഴിക്കോട്: സ്വർണ വില കുറഞ്ഞു. പവന് 1520 രൂപ കുറഞ്ഞ് 1,11,720 രൂപയായി. ഗ്രാമിന് 190 രൂപ കുറഞ്ഞ് 13,965 രൂപയായി. വ്യാഴാഴ്ച പവൻ വില 1,13,240 രൂപയായിരുന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണ വില കുറഞ്ഞിരിക്കുന്നത്. മാസങ്ങൾ നീണ്ട കുതിപ്പിനൊടുവിൽ നിക്ഷേപകർ ആഗോള വിപണിയിൽ ലാഭമെടുക്കുന്നത് തുടർന്നതോടെയാണ് സ്വർണ വില ഇടിഞ്ഞത്. ഡോളർ നേരിയ തോതിൽ ശക്തിപ്പെട്ടതും സ്വർണ വിലയെ തളർത്തി. വെള്ളിക്കും കനത്ത വിലയിടിവാണ് തുടരുന്നത്. 14 ശതമാനത്തിലെറെ ഇടിഞ്ഞതായാണ് വിവരം. സ്വർണം, വെള്ളി

സ്വർണ വില കുറഞ്ഞു Read More »

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സം​ഗക്കേസിൽ അതിജീവിതക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് ഫെനി നൈനാൻ

പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ബലാത്സം​ഗക്കേസിലെ മൂന്നാമത്തെ അതിജീവിതയ്ക്കെതിരേ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് കോൺഗ്രസ് നേതാവും രാഹുലിന്‍റെ സുഹൃത്തുമായ ഫെന്നി നൈനാൻ. നീതിപൂർവമായ നടപടിയാണ് അതിജീവിതയ്ക്ക് വേണ്ടതെങ്കിൽ പൊലീസിന് പരാതി കൊടുത്താൽ പോരേയെന്നും തനിക്കെതിരേ കോൺഗ്രസ് നേതാക്കൾക്ക് പരാതി നൽകേണ്ടതുണ്ടോ എന്നും ഫെന്നി ചോദിച്ചു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സം​ഗക്കേസിൽ അതിജീവിതക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് ഫെനി നൈനാൻ Read More »

ചെറിയ അളവിൽ മയക്കുമരുന്ന്; കാപ്പ നിയമപ്രകാരം തടവിലാക്കേണ്ടതുണ്ടോയെന്നത് ഹൈക്കോടതി അഞ്ചംഗബെഞ്ച് പരിശോധിക്കുന്നു

കൊച്ചി: കുറഞ്ഞ അളവിൽ മയക്കുമരുന്ന് കൈവശം വെച്ചതിന്‍റെ പേരിൽ സ്ഥിരം കുറ്റവാളിയായോ ഗുണ്ടയായോ കണ്ട് കാപ്പ നിയമപ്രകാരം തടവിലാക്കേണ്ടതുണ്ടോയെന്നത് ഹൈക്കോടതിയുടെ അഞ്ചംഗ ഫുൾ ബെഞ്ച് പരിശോധിക്കുന്നു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് പി. ഗോപിനാഥ്, ജസ്റ്റിസ് എ ബദറുദ്ദീൻ, ജസ്റ്റിസ് എം.ബി. സ്നേഹലത, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. കുറഞ്ഞ അളവിൽ മയക്കുമരുന്ന് സൂക്ഷിച്ചതിന്‍റെ പേരിൽ ഗുണ്ടയായോ, സ്ഥിരം മയക്കുമരുന്ന് കൈകാര്യം ചെയ്യുന്ന കുറ്റവാളിയായോ കാണാനാകില്ലെന്ന് വിലയിരുത്തി മൂന്നംഗബെഞ്ച് നേരത്തെ കാപ്പ നിയമപ്രകാരമുള്ള

ചെറിയ അളവിൽ മയക്കുമരുന്ന്; കാപ്പ നിയമപ്രകാരം തടവിലാക്കേണ്ടതുണ്ടോയെന്നത് ഹൈക്കോടതി അഞ്ചംഗബെഞ്ച് പരിശോധിക്കുന്നു Read More »

ആം ആദ്മി പാർട്ടി നേതാവിനെ പഞ്ചാബിൽ വെടിവച്ചു കൊലപ്പെടുത്തി

ജലന്ധർ: പഞ്ചാബിലെ ആം ആദ്മി പാർട്ടി നേതാവ് ലക്കി ഒബ്റോയിയെ അജ്ഞാതർ വെടിവച്ച് കൊന്നു. വെള്ളിയാഴ്ച പുലർച്ചയോടെ മോഡൽ ടൗണിലെ ഗുരുദ്വാര സാഹിബിന് പുറത്താണ് സംഭവം നടന്നത്. ഒന്നലധികം തവണ ലക്കി ഒബ്റോയിക്കു നേരെ വെടിയുതിർത്തതായാണ് സൂചന. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഗുരുദ്വാരയ്ക്ക് പുറത്ത് ലക്കി ഒബ്റോയ് വാഹനം പാർക്ക് ചെയ്യുകയായിരുന്നു. ഇതിനിടെയാണ് ആക്രമണമുണ്ടായത്. ലക്കി എല്ലാ ദിവസവും ഗുരുദ്വാര സന്ദർശിക്കാറുണ്ടെന്ന് മനസിലാക്കിയ ആക്രമണകാരികൾ മുൻകൂട്ടി കണ്ട് ആക്രമിക്കുകയായിരുന്നുവെന്നാണ് ജലന്ധർ പൊലീസ് കമ്മിഷണർ പറയുന്നത്.

ആം ആദ്മി പാർട്ടി നേതാവിനെ പഞ്ചാബിൽ വെടിവച്ചു കൊലപ്പെടുത്തി Read More »

ബൈക്ക് യാത്രികനെ കാറിടിപ്പിച്ച് നിർത്താതെ പോയ കേസിൽ മണിയൻപിള്ള രാജുവിനെ ജാമ്യത്തിൽ വിട്ടു

തിരുവനന്തപുരം: തിരുവനന്തപുരത്ത് കാറിലിടിച്ച് നിർത്താതെ പോയ കേസിൽ നടൻ മണിയൻപിള്ള രാജുവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽവിട്ടു. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ നടനെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കി. അതേസമയം ബൈക്ക് തന്‍റെ കാറിൽ വന്നിടിക്കുകയായിരുന്നുവെന്ന് മണിയൻപിള്ള രാജു പറഞ്ഞു. കാറോടിച്ചത് ഞാൻ തന്നെയാണ്. സിസിടിവിയിൽ എല്ലാമുണ്ടാകും. താനൊരു കാൻസർ രോഗിയാണ്. കൂടാതെ ചിക്കൻഗുനിയും ബാധിച്ചിട്ടുണ്ട്.പെട്ടെന്ന് പാനിക് ആയതുകൊണ്ടാണ് കാറിൽ നിന്ന് പുറത്തിറങ്ങാതിരുന്നത്. പതുക്കെയാണ് റോഡ് ക്രോസ് ചെയ്തത്. എന്തോ ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയപ്പോഴാണ് ബൈക്ക്

ബൈക്ക് യാത്രികനെ കാറിടിപ്പിച്ച് നിർത്താതെ പോയ കേസിൽ മണിയൻപിള്ള രാജുവിനെ ജാമ്യത്തിൽ വിട്ടു Read More »

കണ്ഠര് രാജീവര് ജയിലിൽ തുടരും

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ റിമാൻഡ് കാലാവധി നീട്ടി. 14 ദിവസത്തേക്കാണ് നീട്ടിയിരിക്കുന്നത്. കൊല്ലം വിജിലൻസ് കോടതിയുടേതാണ് നടപടി. ആരോഗ‍്യപ്രശ്നങ്ങൾ കണക്കിലെടുത്ത് തന്ത്രിയെ ഓൺലൈൻ മുഖേനെയാണ് കോടതിയിൽ ഹാജരാക്കിയത്. തന്ത്രിയുടെ ജാമ‍്യാപേക്ഷയിൽ ഫെബ്രുവരി 9ന് കോടതി വിശദമായ വാദം കേൾ‌ക്കും. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശിൽപ്പ കേസിലും തന്ത്രി ജാമ‍്യാപേക്ഷ‍ നൽകിയിട്ടുണ്ട്. സ്വർണക്കൊള്ളയിൽ തനിക്ക് പങ്കില്ലെന്നും ആചാരപരമായ കാര‍്യങ്ങളാണ് ചെയ്തതെന്നുമായിരുന്നു തന്ത്രി ജാമ‍്യാപേക്ഷയിൽ ഉന്നയിച്ചത്. സ്വർണക്കൊള്ളയിൽ തന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്നാണ് കേസ്

കണ്ഠര് രാജീവര് ജയിലിൽ തുടരും Read More »

നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ ചികിത്സാ അപര്യാപ്തത മൂലം ഒരു ജീവൻ കൂടി നഷ്ടപ്പെട്ടു

ഇടുക്കി: ചൊവ്വാഴ്ച രാത്രി 10 ഓടെയാണ് നൗഫലിനെ(38) താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. അതീവ ഗുരുതരാവസ്ഥയിലായിരുന്നിട്ടും ആവശ്യമായ സൗകര്യങ്ങളില്ലാത്തതിനാൽ ഇയാളെ കട്ടപ്പനയിലേക്ക് റഫർ ചെയ്യുകയായിരുന്നു. എന്നാൽ കട്ടപ്പനയിലെത്തുന്നതിന് മുമ്പുതന്നെ മരണം സംഭവിച്ചു. ഹൃദയാഘാതത്തിനുള്ള പ്രാഥമിക ചികിത്സകൾ പോലും താലൂക്ക് ആശുപത്രിയിൽ ലഭ്യമായിരുന്നില്ല. ആംബുലൻസ് സൗകര്യം ഇല്ലാതിരുന്നതിനാൽ സ്വകാര്യ വാഹനത്തിലാണ് നൗഫലിനെ കട്ടപ്പനയ്ക്ക് കൊണ്ടുപോയത്. ഇതിന് മുമ്പും സമാനമായ രീതിയിൽ നിരവധി മരണങ്ങൾ താലൂക്ക് ആശുപത്രിയിൽ സംഭവിച്ചിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങളിൽ ചികിത്സ വേണമെങ്കിൽ കിലോമീറ്ററുകൾ സഞ്ചരിച്ച് തേനി മെഡിക്കൽ കോളേജിലോ

നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ ചികിത്സാ അപര്യാപ്തത മൂലം ഒരു ജീവൻ കൂടി നഷ്ടപ്പെട്ടു Read More »

അതിരുകൾ കടന്ന അന്വേഷണം; നഷ്ടപ്പെട്ട ഫോൺ മധ്യപ്രദേശിൽ നിന്ന് കണ്ടെത്തി നൽകി വണ്ടൻമേട് പോലീസ്

ഇടുക്കി: വണ്ടൻമേട് സ്വദേശിനിയായ ആനിയുടെ മൊബൈൽ ഫോൺ നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് വണ്ടൻമേട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഉടൻതന്നെ പോലീസ് ഇൻസ്പെക്ടർ ഷൈൻ കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. തുടർന്ന് സിവിൽ പോലീസ് ഓഫീസർ അരുൺ ആർ നായർ ​മധ്യപ്രദേശിൽ നിന്നുമാണ് ഫോൺ കണ്ടെത്തിയത്. പിന്നീട് പോലീസുദ്യോ​ഗസ്ഥർ വിവരം അറിയിച്ചതിൻ പ്രകാരം ആനി സ്റ്റേഷനിലെത്തി ഫോൺ ഏറ്റുവാങ്ങുകയും ചെയ്തു. നിങ്ങളുടെ ഫോൺ നഷ്ടപ്പെട്ടാൽ ഉടൻ എന്ത് ചെയ്യണം?

അതിരുകൾ കടന്ന അന്വേഷണം; നഷ്ടപ്പെട്ട ഫോൺ മധ്യപ്രദേശിൽ നിന്ന് കണ്ടെത്തി നൽകി വണ്ടൻമേട് പോലീസ് Read More »

അമേരിക്കൻ വ്യാപാര കരാർ കാർഷിക മേഖലയെ തകർക്കുമെന്ന് സി.പി.ഐ ഇടുക്കി ജില്ലാ എക്സിക്യൂട്ടീവ് യോഗം

ഇടുക്കി: അമേരിക്കൻ കാർഷിക – പാലുൽപ്പന്നങ്ങൾ നികുതി രഹിതമായി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന അമേരിക്കൻ വ്യാപാര കരാർ കാർഷിക മേഖലയെ തകർക്കുമെന്ന് സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ ആരോപണം ഉയർന്നുെ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഏകപക്ഷീയമായി പ്രഖ്യാപിച്ച വ്യാപാര കരാർ ഇന്ത്യയുടെ പരമാധികാരത്തിന്മേലുള്ള കടന്ന് കയറ്റമാണ്. അമേരിക്കയിലേക്ക് ഇന്ത്യ കയറ്റുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് 18 ശതമാനം തീരുവ ഈടാക്കുമ്പോൾ നികുതി രഹിതമായി അമേരിക്കൻ ഉത്പ്പന്നങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യപ്പെടും. കരാർ സംബന്ധിച്ച വിവരങ്ങൾ പാർലമെൻ്റിനെ പോലും

അമേരിക്കൻ വ്യാപാര കരാർ കാർഷിക മേഖലയെ തകർക്കുമെന്ന് സി.പി.ഐ ഇടുക്കി ജില്ലാ എക്സിക്യൂട്ടീവ് യോഗം Read More »

മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന കെ.ആർ സുകുമാരൻ നായർ അനുസ്മരണം തൂക്കുപാലത്ത് നടന്നു

ഇടുക്കി: ഡി.സി.സി വൈസ് പ്രസിഡൻ്റായിരിക്കെ അന്തരിച്ച നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് മുൻ ഗ്രാമ പഞ്ചായത്തംഗവും സാമൂഹൃ, സാംസ്കാരിക, സാമുദായിക മേഖലകളിലെ നിറ സാന്നിദ്ധ്യവുമായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് കെ.ആർ സുകുമാരൻ നായരുടെ ആറാം ചരമവാർഷികദിനം വിവിധ പരിപാടികളോട തൂക്കുപാലം എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ നടന്നു. ഛായ ചിത്രത്തിനു മുന്നിൽ പുഷ്പാർച്ചനയോടെ ആരംഭിച്ച അനുസ്മരണ സമ്മേളനം എ.ഐ.സി.സി അംഗം ഇ.എം ആഗസ്തി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് സി.എസ് യശോധരൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി

മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന കെ.ആർ സുകുമാരൻ നായർ അനുസ്മരണം തൂക്കുപാലത്ത് നടന്നു Read More »

തിരുവനന്തപുരത്ത് പാപ്പാനെ ആന വെള്ളത്തിൽ മുക്കിക്കൊന്നു

തിരുവനന്തപുരം: കോട്ടൂർ കാപ്പുകാട് ആന പരിപാലനകേന്ദ്രത്തിൽ പാപ്പാനെ ആന വെള്ളത്തിൽ മുക്കിക്കൊന്നു. മനു എന്ന ആനയാണ് വിഷ്ണു എന്ന പാപ്പാനെ കൊലപ്പെടുത്തിയത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. വെങ്ങാനൂർ സ്വദേശിയായ വിഷ്ണു (25) ആനയുടെ ഒന്നാം പാപ്പാനാണ്. കുളിപ്പിക്കുന്നതിനിടെ വിഷ്ണുവിനെ ആന അടിച്ചു വെള്ളത്തിലിടുകയും, ചവിട്ടി പിടക്കുകയുമായിരുന്നു. ഒമ്പത് വയസുള്ള മോഴ ആനയാണ് ആക്രമണം നടത്തിയത്. ഒരു കാലിന് സ്വാധീനം കുറവുള്ള ഈ ആനയ്ക്ക് ചെറിയ കാര്യങ്ങളിൽ പോലും പ്രകോപിതനാകുന്ന സ്വഭാവുണ്ടായിരുന്നു എന്നാണ് സൂചന. മറ്റ് പാപ്പാന്മാർ ആനയെ

തിരുവനന്തപുരത്ത് പാപ്പാനെ ആന വെള്ളത്തിൽ മുക്കിക്കൊന്നു Read More »

കാരുപ്പാറക്കാർ കര കയറാൻ രക്ഷകനെ തേടുന്നു

മുതലക്കോടം: പഴുക്കാകുളം – കാരുപ്പാറ റോഡിന്റെ ദുരവസ്ഥ, വികസനത്തിന്റെ കേരള മോഡൽ എന്നോ തൊടുപുഴ മോഡൽ എന്നോ ചുണ്ടിക്കാട്ടാതെ വയ്യ. തൊടുപുഴ ഉടുമ്പന്നൂർ റോഡിൽ നിന്നും മുതലക്കോടത്തെ, പടിഞ്ഞാറെ കോടിക്കുളം റോഡുമായി ബന്ധിപ്പിക്കുന്ന ഈ റോഡ് നുറുകണക്കിനു യാത്രക്കാർക്കും തദ്ദേശ വാസികൾക്കും ഉപകരിക്കുന്നതാണ്. പഴുക്കാകുളം -കാരുപ്പാറ നിവാസികൾക്ക് പുറം ലോകവുമായി ബന്ധപ്പെടാനുള്ള ഏക മാർഗമായ റോഡ് ജന പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അവഗണനക്കുദാഹരണമാണ്. അൽ അസർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്‌ ഉള്ളവർക്കും ഈ റോഡ് ഏറെ ഉപകരിക്കും. മുതലക്കോടം

കാരുപ്പാറക്കാർ കര കയറാൻ രക്ഷകനെ തേടുന്നു Read More »

റെയിൽവെ ടിക്കറ്റ് എടുത്തില്ല, വെയ്റ്റിങ്ങ് റൂം ഉപയോഗിച്ചു; പ്രതി നിരപരാധിയെന്ന് കോടതി

തൃശൂർ: യാത്രാ ടിക്കറ്റോ പ്ലാറ്റ്ഫോം ടിക്കറ്റോ എടുക്കാതെ സ്ത്രീകളുടെ വെയിറ്റിങ്ങ് റൂം ഉപയോഗിച്ചതിന് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഫയൽ ചെയ്ത ഹർജിയിൽ പ്രതി ചന്ദ്രമതിയെ തൃശ്ശൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടു. 2012 ലാണ് കേസിന് ആസ്പദമായ സംഭവം. പുലർച്ചയുള്ള ട്രെയിനിന് കോഴിക്കോട്ടേക്ക് പോകാൻ തൃശൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയതാണ് ചന്ദ്രമതി. പുലർച്ചെയുള്ള ട്രെയിനുകൾക്ക് ടിക്കറ്റുകൾ രാത്രി 12 മണിക്ക് ശേഷം മാത്രമേ കൗണ്ടറിൽ നിന്ന് ലഭ്യമാകൂ എന്ന് സ്റ്റേഷനിൽ നിന്ന് അറിയിച്ചതിനെ തുടർന്ന്

റെയിൽവെ ടിക്കറ്റ് എടുത്തില്ല, വെയ്റ്റിങ്ങ് റൂം ഉപയോഗിച്ചു; പ്രതി നിരപരാധിയെന്ന് കോടതി Read More »

ശബരിമല സ്വർണക്കൊള്ളയുടെ പേരിൽ നിയമസഭയിൽ വീണ്ടും പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ വാക്ക്പോര്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ നിയമസഭ വ്യാഴാഴ്ചയും പ്രക്ഷുബ്ദമായി. ബാനറുകളും പ്ലക്ക് കാർഡുകളുമായാണ് പ്രതിപക്ഷ എംഎൽഎമാർ സഭയിലെത്തിയത്. സ്വർണക്കൊള്ളയിൽ പ്രതിപക്ഷം സമരത്തിലാണെന്നും കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി അടക്കം സ്വാഭാവികമായി ജാമ്യം കിട്ടി പുറത്തിറങ്ങുകയാണെന്നും പ്രതിപക്ഷ നേതാവ് സതീശൻ സഭയിൽ ആരോപിച്ചു. പ്രതിപക്ഷം ഉയർത്തിയ ബാനർ കഴിഞ്ഞ ദിവസം സഭയിൽ വാച്ച് ആൻഡ് വാർഡന്മാർ ബലമായി പിടിച്ചുമാറ്റുകയും അത് വാങ്ങാനാണ് എംഎൽഎമാർ ഡയസിൽ കയറിയതെന്നും സതീശൻ വിശദീകരിച്ചു. എന്നാൽ ഡയസിൽ കയറിയ പ്രതിപക്ഷ എംഎൽഎമാരുടെ നടപടി ശരിയല്ലെന്ന്

ശബരിമല സ്വർണക്കൊള്ളയുടെ പേരിൽ നിയമസഭയിൽ വീണ്ടും പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ വാക്ക്പോര് Read More »

ലോകകപ്പിൽ ഇന്ത്യയുമായി കളിക്കില്ലെന്ന് പാക്കിസ്ഥാൻ

ഇസ്ലാമാബാദ്: 2026 ട്വൻറി-20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കാനുള്ള തീരുമാനത്തിന് പിന്നാലെ കാരണം വ്യക്തമാക്കി പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ഫെബ്രുവരി 15ന് ഇന്ത്യക്കെതിരേ നടക്കാനിരിക്കുന്ന ഗ്രൂപ്പ് മത്സരത്തിൽ കളിക്കില്ലെന്ന് നേരത്തെ പാക് സർക്കാർ പ്രഖ്യാപിച്ചിരുന്നു. കായികരംഗത്ത് ഒരു രാഷ്ട്രീയവും ഉണ്ടാകരുതെന്നും ബംഗ്ലാദേശിനെ പിന്തുണച്ചാണ് പാകിസ്ഥാൻ മത്സരം ബഹിഷ്കരിക്കാനുള്ള തീരുമാനമെടുത്തതെന്നും ഷെരീഫ് പറഞ്ഞു. ഇസ്ലാമാബാദിൽ മന്ത്രിസഭയെ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം ലോകകപ്പിൽ ഇന്ത്യയുമായുള്ള മത്സരങ്ങൾ പാകിസ്ഥാൻ ബഹിഷ്കരിച്ചാൽ പാകിസ്ഥാനെതിരേ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന്

ലോകകപ്പിൽ ഇന്ത്യയുമായി കളിക്കില്ലെന്ന് പാക്കിസ്ഥാൻ Read More »

ഇടുക്കി ജില്ലയിൽ ഇ.വി.എം ഡെമോൺസ്‌ട്രേഷൻ സെന്ററുകൾ തുറന്നു

ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളെ അടുത്തറിയുന്നതിനും വോട്ടിങ് മെഷീനുമായി ബന്ധപ്പെട്ട സംശയങ്ങൾ തീർക്കുന്നതിനുമായി ഇ.വി.എം ഡെമോൺസ്‌ട്രേഷൻ സെന്ററുകൾ ആരംഭിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് ഉദ്ഘാടനം ചെയ്തു. ജില്ലയിൽ ഇടുക്കി കളക്ടറേറ്റ്, പീരുമേട്, ദേവികുളം വരണാധികാരികളുടെ കാര്യാലയങ്ങൾ എന്നിങ്ങനെ മൂന്ന് സെന്ററുകളാണ് ആരംഭിച്ചത്. പുതിയതായി വോട്ടർപട്ടികയിൽ പേര് ചേർത്തിട്ടുള്ളവരും ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളെക്കുറിച്ച് അറിയാൻ താൽപ്പര്യം ഉള്ളവരും ഈ അവസരം പരമാവധി വിനിയോഗിക്കണമെന്ന് ജില്ലാ കളക്ടർ

ഇടുക്കി ജില്ലയിൽ ഇ.വി.എം ഡെമോൺസ്‌ട്രേഷൻ സെന്ററുകൾ തുറന്നു Read More »

ഇടുക്കിയിൽ കാട്ടുതീ പടർന്ന് വൻ നാശം; രണ്ട് ഹെക്ടറോളം സ്ഥലം കത്തി നശിച്ചു

ഇടുക്കി: ജില്ലാ ആസ്ഥാനത്ത് വാഴത്തോപ്പിന് സമീപം കാട്ടുതീ പടർന്ന് വൻ നാശം രണ്ട് ഹെക്ടറോളം സ്ഥലം കത്തി നശിച്ചു. അടിമാലി കുമളി ദേശീയപാതയുടെ ഭാഗമായ വാഴത്തോപ്പ് പള്ളിക്കവലക്കും തടിയമ്പാടിനും ഇടയിലാണ് തീപടർന്നത്. റോഡിന് മുകൾ ഭാഗത്തെ തരിശ് ഭൂമിക്ക് പുറമേ ഒരേക്കറിലധികം കൃഷി ഭൂമിയും അഗ്നിക്കിരയായി. റോഡിലൂടെ പോയ ബൈക്ക് യാത്രികൻ വിളിച്ചറിയിച്ചതിനെ തുടർന്ന് ഇടുക്കിയിൽ നിന്നും അഗ്നിശമനസേന വിഭാഗം എത്തി തീയണച്ചു. ഇതേ തുടർന്ന് ഏറെ സമയം ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടിരുന്നു. വഴിയാത്രക്കാർ ആരോ സിഗരറ്റ്

ഇടുക്കിയിൽ കാട്ടുതീ പടർന്ന് വൻ നാശം; രണ്ട് ഹെക്ടറോളം സ്ഥലം കത്തി നശിച്ചു Read More »

കട്ടപ്പന – തേനി തുരങ്കപാതയുടെ സാധ്യതാ പഠനത്തിന് വേണ്ടി 10 കോടി രൂപയാണ് ഈ ബജറ്റിൽ അനുവദിച്ചിരിക്കുന്നതെന്ന് മന്ത്രി

ഇടുക്കി: സംസ്ഥാന സർക്കാരിനെ സംബന്ധിച്ച് അടിസ്ഥാന സൗകര്യ മേഖലയിൽ നല്ല നിലയിൽ മുന്നേറ്റമുണ്ടായക്കി എന്നുള്ളത് അഭിമാനകരമാണെന്ന് മന്ത്രി വീണാ ജോർജ്ജ്. ഇനിയുള്ള നിർമ്മാണ പദ്ധതികളിൽ തുരങ്കപാത പോലുള്ള പദ്ധതികൾ ഉൾപ്പെടുത്തി മുന്നോട്ട് പോകാനാണ് തീരുമാനം. കട്ടപ്പന – തേനി തുരങ്കപാതയുടെ സാധ്യതാ പഠനത്തിന് വേണ്ടി 10 കോടി രൂപയാണ് ഈ ബജറ്റിൽ അനുവദിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കട്ടപ്പന മുതൽ തേനി വരെ 20 കിലോ മീറ്റർ യാത്രാ ലാഭം സാധ്യമാക്കുന്ന ഒരു വലിയ പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്.

കട്ടപ്പന – തേനി തുരങ്കപാതയുടെ സാധ്യതാ പഠനത്തിന് വേണ്ടി 10 കോടി രൂപയാണ് ഈ ബജറ്റിൽ അനുവദിച്ചിരിക്കുന്നതെന്ന് മന്ത്രി Read More »

ദീപക്കിൻ്റെ ആത്മഹത‍്യ കേസിൽ പ്രതി ഷിംജിതയ്ക്ക് ജാമ‍്യം ലഭിച്ചില്ല

കോഴിക്കോട്: ബസിൽ വച്ച് ലൈംഗികാതിക്രമം നേരിട്ടെന്ന് ആരോപിച്ച് സമൂഹമാധ‍്യമങ്ങളിൽ വിഡിയോ പങ്കുവച്ചതിന് പിന്നാലെ കോഴിക്കോട് സ്വദേശി ദീപക്ക് ജീവനൊടുക്കിയ കേസിലെ പ്രതിയായ ഷിംജിത മുസ്തഫയ്ക്ക് ജാമ‍്യം ലഭിച്ചില്ല. ജാമ‍്യാപേക്ഷ പരിഗണിക്കുന്നത് ഫെബ്രുവരി ആറിലേക്ക് മാറ്റി. റിമാൻ്റ് കാലാവധി ബുധനാഴ്ച്ച പൂർത്തിയായതിനാൽ ജാമ‍്യം ലഭിക്കുമെന്നായിരുന്നു കരുതിയിരുന്നത്. വ‍്യാഴാഴ്ച ഷിംജിതയെ പൊലീസ് കസ്റ്റഡിയിലെടുക്കാനുള്ള അപേക്ഷ നൽകും. ആത്മഹത‍്യാ പ്രേരണാ കുറ്റം ചുമത്തിയായിരുന്നു ഷിംജിതയ്ക്കെതിരെ പൊലീസ് കേസെടുത്തത്. ഷിംജിതയ്ക്കെതിരെ ദീപക്കിൻ്റെ കുടുംബം നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഷിംജിതയ്ക്കെതിരേ മറ്റൊരു

ദീപക്കിൻ്റെ ആത്മഹത‍്യ കേസിൽ പ്രതി ഷിംജിതയ്ക്ക് ജാമ‍്യം ലഭിച്ചില്ല Read More »

ഓൺലൈൻ ഗെയിം കളിക്കുന്നത് മാതാപിതാക്കൾ വിലക്കി, മൂന്ന് സഹോദരിമാർ ആത്മഹത്യ ചെയ്തു

ലഖ്നൗ: ഓൺലൈൻ ഗെയിം കളിക്കുന്നത് മാതാപിതാക്കൾ വിലക്കിയതിനു പിന്നാലെ സഹോദരിമാരായ മൂന്നു പെൺകുട്ടികൾ കെട്ടിടത്തിൻറെ 9-ാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. തില മോഡ് പ്രദേശത്തെ ഭാരത് സിറ്റി സൊസൈറ്റിയിലെ ഫ്ലാറ്റിൽ നിന്നുമാണ് നിഷിക (16), പ്രാചി (14), പഖി (12) എന്നിവർ‌ താഴെയ്ക്ക് ചാടിയത്. ശബ്ദം കേട്ടെത്തിയ സെക്യൂരിറ്റി ജീവനക്കാരനാണ് കുട്ടികളെ ഗുരുതര പരുക്കുകളോടെ കണ്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പെൺകുട്ടികൾ കൊറിയൻ ലവർ എന്ന പേരിൽ ഒരു ഓൺലൈൻ

ഓൺലൈൻ ഗെയിം കളിക്കുന്നത് മാതാപിതാക്കൾ വിലക്കി, മൂന്ന് സഹോദരിമാർ ആത്മഹത്യ ചെയ്തു Read More »

സത്യവാങ്ങ്മൂലവുമായി രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിത

ന്യൂഡൽഹി: അഡ്വ. ദീപ ജോസഫിനെതിരേ രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിത. ദീപ ജോസഫ് സൈബർ വെട്ടുക്കിളിക്കൂട്ടത്തിൻറെ നേതാവാണെന്നും താനുൾപ്പെടെയുള്ള അതിജീവിതമാരെ നിരന്തരം വേട്ടയാടുന്നുവെന്നും കാണിച്ച് യുവതി സത്യവാങ്മൂലം സമർപ്പിച്ചു. സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ എഫ്ബി പോസ്റ്റുകൾ വളച്ചൊടിച്ചു. 2021 ൽ മാത്രം എൻറോൾ ചെയ്ത ദീപ ഫെയ്സ് ബുക്കിൽ 2017 മുതൽ സുപ്രീം കോടതി അഭിഭാഷകയെന്ന് അവകാശപ്പെട്ടുവെന്നും ഫയൽ ചെയ്ത വക്കാലത്ത് സത്യവാങ്മൂലം വ്യാജമാണെന്ന് അതിജീവിത പറയുന്നു. ഉക്രൈനിൽ നിന്നും ഫയൽ ചെയ്ത പെറ്റീഷനിലെ രേഖകൾ എംബസി

സത്യവാങ്ങ്മൂലവുമായി രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിത Read More »

ശ്രദ്ധേയമായി എം.എൽ.എ ട്രാക്ക് വെബ്സൈറ്റ്

തിരുവനന്തപുരം: ജനങ്ങൾ തെരഞ്ഞെടുത്ത ജനപ്രതിനിധികളുടെ പ്രകടനം വിലയിരുത്താൻ പുതിയ ഡിജിറ്റൽ സംവിധാനം. www.mlatrack.com എന്ന വെബ്സൈറ്റ് മുഖേന നിയമ നിർമാണ സഭയിൽ അവർ നടത്തുന്ന ഇടപെടലുകൾ, ഹാജർ നില, സഭാനടപടികളിൽ എംഎൽഎമാരുടെ പങ്കാളിത്തം, എംഎൽഎമാർ ഓരോ മണ്ഡലത്തിലും വിനിയോഗിച്ചിട്ടുള്ള ഫണ്ടിൻറെ വിവരങ്ങൾ‌ എന്നിവ പൊതുജനങ്ങൾക്ക് അറിയാൻ സാധിക്കും. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനങ്ങൾക്ക് ഈ വെബ്സൈറ്റ് വലിയ രീതിയിൽ സഹായകരമാകും. അത‍്യേതി റിസർ‌ച്ചും സഹ‍്യ ഡിജിറ്റൽ കൺസർവേഷനും സംയുക്തമായാണ് വെബ്സൈറ്റ് വികസിപ്പിച്ചെടുത്തിരിക്കുന്നത്.

ശ്രദ്ധേയമായി എം.എൽ.എ ട്രാക്ക് വെബ്സൈറ്റ് Read More »

നിയമസഭയിൽ ഭരണ – പ്രതിപക്ഷ വാക്ക്പോര്

തിരുവനന്തപുരം: നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ വാക്ക്പോര്. ഇതേത്തുടർന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. മുഖ‍്യമന്ത്രി വാസ്തവ വിരുദ്ധ പ്രസ്താവന നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. മൈക്ക് കിട്ടുമ്പോഴെല്ലാം സോണിയ ഗാന്ധി അടക്കമുള്ള നേതാക്കളെ അപമാനിക്കുന്നുവെന്നും സതീശൻ പറഞ്ഞു. എന്നാൽ സോണിയ ഗാന്ധിയെ കൊട്ടാനുള്ള അവസരം നൽകുന്നത് പ്രതിപക്ഷ നേതാവാണെന്നായിരുന്നു എം.ബി. രാജേഷിന്‍റെ പ്രതികരണം. സ്വർണം കട്ടവരെ സോണിയ ഗാന്ധിക്കൊപ്പം കൊണ്ടു പോയത് ആരാണെന്ന് പറയണമെന്നും അങ്ങനെ പറഞ്ഞാൽ സോണിയ ഗാന്ധിക്ക് പത്തരമാറ്റിന്‍റെ തിളക്കം ഉണ്ടാകുമെന്നും രാജേഷ്

നിയമസഭയിൽ ഭരണ – പ്രതിപക്ഷ വാക്ക്പോര് Read More »

വിപ്ലവകരമായ മാറ്റത്തിന് ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സ്കൂളുകളുടെ ഭൗതിക സാഹചര്യത്തിൽ വലിയ മാറ്റങ്ങൾ വരുത്താൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനം. പുതുതായി നിർമിക്കുന്ന സ്കൂൾ കെട്ടിടത്തിൽ എസിയും ലിഫ്റ്റുമടക്കം നിർബന്ധമാക്കുന്നതാണ് വ്യവസ്ഥ ഭിന്നശേഷി കുട്ടികൾക്കുള്ള സൗകര്യം എന്നോണമാണ് റാമ്പും സജ്ജമാക്കും. ആഘോഷ വേളകളിൽ യൂണിഫോം നിർബന്ധമാക്കരുത്, സ്പെഷ്യൽ ക്ലാസുകളില്ലാത്ത അവധിക്കാലം, പിൻബെഞ്ച് ഒഴിവാക്കൽ തുടങ്ങിയവയാണ് ഉന്നതതലത്തിലെ വിപ്ലവകരമായ നിർദേശങ്ങൾ. മൂന്നു നിലയിൽ കൂടുതലുള്ള കെട്ടിടങ്ങൾക്കാവും ലിഫ്റ്റ് നിർബന്ധമാക്കുക. എസി പുതിയതായി നിർ‌മിക്കുന്ന കെട്ടിടങ്ങളിലെല്ലാം ബാധകമായിരിക്കും. എല്ലാ

വിപ്ലവകരമായ മാറ്റത്തിന് ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ് Read More »

ശബരിമല സ്വർണക്കൊള്ളക്കേസിൽ എസ്.ഐ.റ്റിയ്ക്ക് പാളിച്ചകൾ പറ്റിയെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ വാക്ക്പോര്. ഇതേത്തുടർന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. മുഖ‍്യമന്ത്രി വാസ്തവ വിരുദ്ധ പ്രസ്താവന നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. മൈക്ക് കിട്ടുമ്പോഴെല്ലാം സോണിയ ഗാന്ധി അടക്കമുള്ള നേതാക്കളെ അപമാനിക്കുന്നുവെന്നും സതീശൻ പറഞ്ഞു. എന്നാൽ സോണിയ ഗാന്ധിയെ കൊട്ടാനുള്ള അവസരം നൽകുന്നത് പ്രതിപക്ഷ നേതാവാണെന്നായിരുന്നു എം.ബി. രാജേഷിന്‍റെ പ്രതികരണം. സ്വർണം കട്ടവരെ സോണിയ ഗാന്ധിക്കൊപ്പം കൊണ്ടു പോയത് ആരാണെന്ന് പറയണമെന്നും അങ്ങനെ പറഞ്ഞാൽ സോണിയ ഗാന്ധിക്ക് പത്തരമാറ്റിന്‍റെ തിളക്കം ഉണ്ടാകുമെന്നും രാജേഷ്

ശബരിമല സ്വർണക്കൊള്ളക്കേസിൽ എസ്.ഐ.റ്റിയ്ക്ക് പാളിച്ചകൾ പറ്റിയെന്ന് വി.ഡി സതീശൻ Read More »

അന്വേഷണത്തോട് പൂർണമായി സഹകരിക്കാൻ തയാറാണെന്ന് മുൻ അമേരിക്കൻ പ്രസിഡന്‍റ് ബിൽ ക്ലിന്‍റണും ഭാര‍്യയും

വാഷിങ്ങ്ടൺ: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട രേഖകളും ചിത്രങ്ങളും യുഎസ് നീതിന‍്യായ വകുപ്പ് പുറത്തുവിട്ടതിനു പിന്നാലെ അന്വേഷണത്തോട് പൂർണമായി സഹകരിക്കാൻ തയാറാണെന്ന് മുൻ അമേരിക്കൻ പ്രസിഡന്‍റ് ബിൽ ക്ലിന്‍റണും ഭാര‍്യ ഹിലരിയും. ക്ലിന്‍റൺന്‍റെ വക്താവ് ഉറേനയാണ് ഇക്കാര‍്യം സമൂഹമാധ‍്യമങ്ങളിലൂടെ അറിയിച്ചത്. കേസ് അന്വേഷിക്കുന്ന കോൺഗ്രസ് പാനലിന് മുന്നിൽ ഇരുവരും മൊഴി നൽകും. നേരത്തെ കേസിന്‍റെ ഭാഗമായി ഇരുവർക്കും കോടതി സമൻ‌സ് അയച്ചിരുന്നു. ഇതു കൂടാതെ എപ്സ്റ്റീൻ ഫയൽസിലെ വിവരങ്ങൾ മറച്ചുവച്ചെന്ന് ആരോപിച്ച് ക്ലിന്‍റണെതിരേ ക്രിമിനൽ നടപടികൾ

അന്വേഷണത്തോട് പൂർണമായി സഹകരിക്കാൻ തയാറാണെന്ന് മുൻ അമേരിക്കൻ പ്രസിഡന്‍റ് ബിൽ ക്ലിന്‍റണും ഭാര‍്യയും Read More »

ആശുപത്രികളിൽ സമാധാനപരമായും സുരക്ഷിതമായും ജോലി ചെയ്യാൻ സാഹചര്യം ഉറപ്പാക്കണം; കെ.ജി.എം.ഒ.എ

ഇടുക്കി: ജില്ലയിൽ ആരോഗ്യ പ്രവർത്തകർക്ക് നേരെ അക്രമ സംഭവങ്ങൾ വർദ്ധിച്ചു വരുന്നതിൽ കെ.ജി.എം.ഒ.എ ആശങ്ക രേഖപ്പെടുത്തുന്നു. ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളിൽ ആരോഗ്യപ്രവർത്തകർക്ക് കാര്യക്ഷമമായും സുരക്ഷിതമായും ജോലി ചെയ്യാൻ ട്രയാജ് സംവിധാനം നടപ്പിലാക്കുകയും, സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും, പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുകയും വേണമെന്ന് കെജിഎംഒഎ നിരന്തരം ആവശ്യപ്പെട്ടുവരികയാണ്. എന്നാൽ, ഡോ. വന്ദനദാസിന്റെ മരണത്തിനുശേഷവും താമരശ്ശേരിയിൽ ഡോക്ടർക്കെതിരെ ഉണ്ടായ ആക്രമണത്തിനുശേഷവും യാതൊരു ഗുണപരമായ മാറ്റവും ഉണ്ടായിട്ടില്ലെന്ന് കെജിഎംഒഎ ഇടുക്കി ജില്ലാ നേതൃത്വം വ്യക്തമാക്കി. മറിച്ച്, ജില്ലയിൽ ആശുപത്രി ജീവനക്കാരുടെ

ആശുപത്രികളിൽ സമാധാനപരമായും സുരക്ഷിതമായും ജോലി ചെയ്യാൻ സാഹചര്യം ഉറപ്പാക്കണം; കെ.ജി.എം.ഒ.എ Read More »