Timely news thodupuzha

logo

ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിൽ അസ്വാഭാവികതയില്ലെന്ന് അടൂർ പ്രകാശ്

തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ള കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത നടപടിക്കെതിരേ രൂക്ഷവിമർശനവുമായി പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്ത രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഫോട്ടോ എടുക്കുന്നവർക്കൊക്കെ ചോദ്യം ചെയ്യൽ നോട്ടീസ് അയക്കാൻ ആണ് എസ്ഐടി ഉദ്ദേശിക്കുന്നത് എങ്കിൽ ക്ലിഫ് ഹൗസിൻറെ അഡ്രസ് SIT ക്ക് അറിയില്ല എന്നാണോ എന്നും എസ്ഐടി അന്വേഷിക്കുന്നത് ശബരിമലയിലെ സ്വർണക്കൊള്ളയെ പറ്റിയാണെന്ന്, സർക്കാർ മറന്നാലും അന്വേഷണ സംഘം മറക്കരുതെന്നും രാഹുൽ ഫെയ്സ് ബുക്കിൽ കുറിച്ചു. വിജയനും വിജയൻ സേനയും വിജയൻ സ്തുതിപാടകരായ ഒരു വിഭാഗം മാധ്യമ പ്രവർത്തകരും എത്ര ഓവർ ടൈം ഡ്യൂട്ടി ചെയ്താലും പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ നിങ്ങൾക്ക് തന്നതിനേക്കാൾ വലിയ അടി നിയമസഭ തിരഞ്ഞെടുപ്പിലും ജനം തരും. ജനം തിരിച്ചറിയും ഈ ചോദ്യം ചെയ്തതിലെ രാഷ്ട്രീയമെന്നും രാഹുൽ കുറിച്ചു.

ഫെയ്സ് ബുക്ക് കുറിപ്പ് ഇങ്ങനെ…

ശ്രീ അടൂർ പ്രകാശിനെ അന്വേഷണ സംഘം ചോദ്യം ചെയ്തുവത്രെ…

ആയിക്കോട്ടെ, ഒരു അന്വേഷണ ഏജൻസിക്ക് ആരെയും ചോദ്യം ചെയ്യാം.

പക്ഷേ എന്താണ് SIT അന്വേഷിക്കുന്ന ഇവിടുത്തെ offence?

പോറ്റിക്കൊപ്പം ആരൊക്കെ ഫോട്ടോ എടുത്തു എന്നുള്ളതാണോ?

അതോ ഈ ക്രിമിനൽ കേസിൽ പ്രതിയാകും മുൻപ് ആർക്കൊക്കെ ഉണ്ണികൃഷ്ണൻ പോറ്റിയുമായി പരിചയമുണ്ട് എന്ന് ആണോ?

ഫോട്ടോ എടുക്കുന്നവർക്കൊക്കെ ചോദ്യം ചെയ്യൽ നോട്ടീസ് അയക്കാൻ ആണ് SIT ഉദ്ദേശിക്കുന്നത് എങ്കിൽ ക്ലിഫ് ഹൗസിൻറെ അഡ്രസ്സ് SIT ക്ക് അറിയില്ല എന്നാണോ?

SIT അന്വേഷിക്കുന്നത് ശബരിമലയിലെ സ്വർണ്ണക്കൊള്ളയെ പറ്റിയാണ് എന്ന്, സർക്കാർ മറന്നാലും അന്വേഷണ സംഘം മറക്കരുത്.

ആ സ്വർണ്ണക്കൊള്ളയിൽ ശ്രീ അടൂർ പ്രകാശിന് എന്ത് ബന്ധം ആണ് ഉള്ളത്?

ശബരിമലയിൽ സ്വർണ്ണക്കൊള്ള നടത്തിയത് 2019 മുതലാണ്.

ശ്രീ അടൂർ പ്രകാശ് 2019 തൊട്ട് സർക്കാരിൻറെ ഭാഗം അല്ലാത്ത പ്രതിപക്ഷ MP മാത്രമാണ്. അങ്ങനെ ഒരു പ്രതിപക്ഷ MP ക്ക് സർക്കാർ ആസൂത്രിതമായി നടത്തിയ ഒരു സ്വർണ്ണക്കൊള്ളയിൽ എന്ത് ബന്ധമാണ് ഉള്ളത്?

അതോ ഒരു പ്രതിപക്ഷ MP ക്ക് പോലും സ്വർണ്ണക്കൊള്ള നടത്താൻ പറ്റുന്നത്ര കഴിവുകെട്ടവരാണോ ഈ ഭരണകൂടം?

അപ്പോൾ കാര്യം അതൊന്നുമല്ല, ശബരിമലയിലെ അയ്യപ്പൻറെ പൊന്നു വരെ കട്ട ഈ ജനവിരുദ്ധ സർക്കാരിൻറെ നഷ്ടമായ ഇമേജ് വീണ്ടെടുക്കാൻ പറ്റുമോ എന്ന് ഉള്ള ലാസ്റ്റ് റൗണ്ട് ശ്രമമാണ് ഇവർ നടത്തുന്നത്..

ശ്രീ വിജയനും വിജയൻ സേനയും വിജയൻ സ്തുതിപാടകരായ ഒരു വിഭാഗം മാധ്യമ പ്രവർത്തകരും എത്ര ഓവർ ടൈം ഡ്യൂട്ടി ചെയ്താലും പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ നിങ്ങൾക്ക് തന്നതിനേക്കാൾ വലിയ അടി നിയമസഭ തിരഞ്ഞെടുപ്പിലും ജനം തരും.

ജനം തിരിച്ചറിയും ഈ ചോദ്യം ചെയ്തതിലെ രാഷ്ട്രീയം…

പോറ്റിയെ ശബരിമലയിൽ കയറ്റിയതും ജയിലിൽ നിന്നും ഇറക്കിയതും സഖാക്കളാണ്

വോയിസ്

ലോക ക്യാൻസർ ദിനാചരണത്തിൻ്റെ ഭാ​ഗമായി ഉടുമ്പന്നൂർ ​ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ കാരുണ്യ ഷൈജീസ് ഫൗണ്ടേഷന്റെ സഹകരണത്തോടെ കാൻസർ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ക്യാമ്പും നടത്തി. ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ഏകദേശം 100 പേർ പങ്കെടുത്തു. പരിപാടിയുടെ ഉദ്ഘാടനം ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിജി സുരേന്ദ്രൻ നിർവ്വഹിച്ചു.

ബൈറ്റ്…..

പഞ്ചായത്തിലെ വിവിധ ഭരണസമിതി അംഗങ്ങളും ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. ക്യാമ്പിന്റെ ഭാഗമായി ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ വിദഗ്ധ ഡോക്ടർ നീന ജോൺ ക്ലാസ് കാൻസർ രോഗത്തെക്കുറിച്ചുള്ള അവബോധ ക്ലാസ് നയിച്ചു. തുടർന്ന് നടന്ന മെഡിക്കൽ ക്യാമ്പ് BMH മെഡിക്കൽ ടീം നയിച്ചു. കാരുണ്യ ഷൈജീസ് ഫൗണ്ടേഷനെക്കുറിച്ചും അതിന്റെ ദർശനം, ദൗത്യം, സാമൂഹ്യ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചും ഷിനു സംസാരിച്ചു.

ന്യൂസ് ബ്യൂറോ, ഉടുമ്പന്നൂർ…..

വഴിയാത്രക്കാരന്റെ സമയോജിത ഇടപെടലിൽ അപകടം ഒഴിവായി. തൊടുപുഴ – പാലാ ഹൈവേയിൽ പിഴക് ബം​ഗ്ലാംകുന്നിൽ പെട്രോൾ പമ്പിന് എതിർവശം പ്രവർത്തിച്ചിരുന്ന പെട്ടികടയിലെ പാചക വാതക സിലിണ്ടറിന് വെള്ളിയാഴ്ച്ച രാവിലെ തീ പിടിച്ചു. സിലിണ്ടറിൻ്റെ മുകൾ വശത്ത് തീ ശക്തമായി കത്തി. തീ കടയിലേക്കും പടർന്നു. ഈ സമയത്താണ് തൊടുപുഴ സ്വദേശി നൂർ സമീർ ബൈക്കിൽ ഇതുവഴി എത്തിയത്. തീ ആളിപടരുന്നത് കണ്ട് ബൈക്ക് നിർത്തി ഓടിയെത്തിയ നൂർ സമീർ സിലിണ്ടർ സമീപത്തെ പുരയിടത്തിലേക്ക് എടുത്ത് എറിയുകയായിരുന്നു. നൂർ സമീറിൻ്റെ കൈയ്ക്ക് പൊള്ളലേറ്റു. പോലീസ് സേനയിൽ പ്രവർത്തിച്ചിരുന്ന നൂർ സമീറിന് അവിടെ നിന്നും ലഭിച്ച പരിശീലനമാണ് ഇങ്ങനെ അപകടം ഒഴിവാക്കുവാൻ വഴിയൊരുക്കിയതെന്ന് അദ്ദേഹം പറഞ്ഞു. പിഴക് സ്വദേശിനി സജീവനി ​ഗോപിയുടെ ഉടമസ്ഥതയിലുള്ളതാണ് പെട്ടിക്കട. ചെറുകടികൾ പാചകം ചെയ്യുന്നതിനിടയിലാണ് അ​ഗ്നിബാധ ഉണ്ടായത്. കട പൂർണ്ണമായും കത്തിയ നിലയിലാണ്. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

ന്യൂസ് ബ്യൂറോ, തൊടുപുഴ…..

Leave a Comment

Your email address will not be published. Required fields are marked *