Timely news thodupuzha

logo

തൊടുപുഴ നഗരത്തിൽ വാഹനപാർക്കിങ്ങ് സൗകര്യം അത്യാവശ്യം, നടപടി സ്വീകരിക്കണമെന്ന് വിവിധ സം​ഘടനകൾ

തൊടുപുഴ: ന​ഗരത്തിൽ ദിനംപ്രതി പതിനായിരക്കണക്കിന് ആളുകളും ആയിരകണക്കിന് വാഹനങ്ങളും മറ്റും എത്തുന്നു എങ്കിലും വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിനുപകരം അവരെ നിരുത്സാഹപ്പെടുത്തുന്ന പ്രവണതകൾ നഗരത്തിലേക്കുള്ള ജനങ്ങ ളുടെ വരവു കുറയ്ക്കുന്നതും വ്യാപാരമാന്ദ്യത്തിനും നഗരപുരോഗതിക്കും തടസ്സം നിൽക്കുന്നു.

താലൂക്ക്, മുൻസിപ്പൽ തുടങ്ങിയ ഓഫീസുകളിൽ വിവിധ ആവശ്യ ങ്ങൾക്ക് വരുന്നവർക്ക് വാഹനങ്ങൾ പാർക്കു ചെയ്യുവാൻ സൗകര്യങ്ങളില്ല. ഒരു മണിക്കൂറിൽ കൂടുതൽ പബ്ലിക് ഏരിയായിൽ ആരുടെയും പാർക്കിംഗ് അനുവദിക്കരുത്. അതിന് പഴയ ബസ് സ്റ്റാൻഡ് മൈതാനത്തിൽ മൾട്ടിലെവൽ കാർപാർക്കിംഗ് സംവിധാനം കൊണ്ടുവരണം. ലോറി സ്റ്റാൻ്റിനും മറ്റും സൗകര്യപ്രദമായ സ്ഥലം കണ്ടെത്തണം. നിലവിലുള്ള സാധ്യമായ റോഡുകളിൽ ഒരു സൈഡ് പാർക്കിംഗിനായി സൗകര്യം അനുവദിക്കണമെന്നും തൊടുപുഴ മർച്ചന്റ് അസ്സോ സിയേഷൻ, കേരളഹോട്ടൽസ് ആൻ്റ് ഫുഡ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ(കെ.എച്ച്.എഫ്.എ.), ബിൽഡിംഗ് ഓണേഴ്‌സ് അസ്സോസിയേഷൻ എന്നീ സംഘടനകൾ ആവശ്യപ്പെട്ടു.

തൊടുപുഴയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ മർച്ചൻ്റ്സ് അസ്സോസിയേഷൻ പ്രസിഡന്റ് റ്റി.സി രാജു തരണിയിൽ, സെക്രട്ടറി സി.കെ നവാസ്, ട്രഷറർ അനിൽ പീടികപ്പറമ്പിൽ, കെ.എച്ച്.എഫ്‌.എ പ്രസിഡൻ്റ് എം.എൻ ബാബു മാന്തളിരുംപാറ, സെക്രട്ടറി ജോസ്‌ലറ്റ് മാത്യു, ബിൽഡിംഗ് ഓണേഴ്സ് അസ്സോസി യേഷൻ പ്രസിഡൻ്റ് ജോസ് വർക്കി കാക്കനാട്ട്, സെക്രട്ടറി ജോസ് കളരി ക്കൽ, വൈസ് പ്രസിഡൻ്റ് പുന്നൂസ് ജേക്കബ് എന്നിവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *