മുഖ്യമന്ത്രിയുടെ ഗൺമാന് ചോദ്യം ചെയ്യലിന് ഹാജരാവാൻ നോട്ടീസ്
തിരുവനന്തപുരം: നവകേരള യാത്രക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഗൺമാനും സുരക്ഷാ സേനയിലെ ഉദ്യോഗസ്ഥർക്കും പൊലീസിന്‍റെ നോട്ടീസ്. ചോദ്യം ചെയ്യാനായി തിങ്കളാഴ്ച ഹാജരാവാനാണ് ഗൺമാനായ അനിൽകുമാറിനും സുരക്ഷാ ഉദ്യോഗസ്ഥന്‍ എ.സന്ദീപിനും നോട്ടീസ് അയച്ചിരിക്കുന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോടതിയെ സമീപിച്ചതോടെ ഒരു മാസം മുൻപാണ് പൊലീസ് കേസെടുത്തത്. പിന്നീട് നടപടികളോന്നും ഉണ്ടായിരുന്നില്ല. വീണ്ടും യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോടതിയെ സമീപിക്കാനൊരുങ്ങിയതോടെയാണ് പൊലീസിന്‍റെ നടപടി. നവകേരള യാത്ര ആലപ്പുഴയിലെത്തിയപ്പോഴായിരുന്നു സംഭവം. കരിങ്കോടി കാണിച്ച യൂത്ത് കോൺഗ്രസ്
മുഖ്യമന്ത്രിയുടെ ഗൺമാന് ചോദ്യം ചെയ്യലിന് ഹാജരാവാൻ നോട്ടീസ് Read More »










































