Timely news thodupuzha

logo

മഹാത്മ ഗാന്ധിയെ ഇകഴ്ത്തി തമിഴ്നാട് ​ഗവർണർ

ചെന്നൈ: മഹാത്മ ഗാന്ധിയെ ഇകഴ്ത്തി തമിഴ്നാട് ഗവർണർ ആർ.എൻ രവി നടത്തിയ പരാമർശം വിവാദത്തിൽ. 1942 നു ശേഷം മഹാത്മഗാന്ധിയുടെ പോരാട്ടം ഫലം കണ്ടില്ലെന്നും നേതാജി സുഭാഷ് ചന്ദ്രബോസാണു ശക്തമായ ചെറുത്തു നിൽപ്പിലൂടെ രാജ്യത്തിനു സ്വാതന്ത്ര്യം നേടിത്തന്നതെന്നുമാണ് അദ്ദേഹത്തിന്‍റെ പരാമർശം.

അണ്ണാ സർവ്വകലാശാല ക്യാംപസിൽ നടന്ന സുഭാഷ് ചന്ദ്രബോസിന്‍റെ ജന്മദിനാഘോഷത്തോട് അനുബന്ധിച്ചുള്ള പരിപാടിയിലാണ് ഗവർണറുടെ പരാമർശങ്ങൾ.

സുഭാഷ് ചന്ദ്രബോസിന്‍റെ ത്യാഗം മറ്റുള്ളവരെപ്പോലെ തന്നെ അനുസ്മരിക്കപ്പെടുകയും അഭിനന്ദിക്കുകയും ചെയ്യേണ്ടതാണ്. ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള നിസഹകരണ സമരത്തിൽ കാര്യമായ ഒന്നുമുണ്ടായില്ല.

മുഹമ്മദലി ജിന്നയാണു രാജ്യത്തിൽ വിഭാഗീയതയ്ക്കു തുടക്കമിട്ടതെന്നും ഗവർണർ കൂട്ടിച്ചേർത്തു. ഇതിനിടെ, പരിപാടിയിൽ പങ്കെടുക്കാൻ വിദ്യാർഥികളെ സർവകലാശാല അധികൃതർ നിർബന്ധിച്ചെന്നും പങ്കെടുക്കാത്തവർക്കു ഹാജർ നിഷേധിച്ചെന്നുമുള്ള ആരോപണവും ഉയർന്നിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *