കൊയിലാണ്ടി വിയ്യൂർ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയിടഞ്ഞു
കോഴിക്കോട്: കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആനയിടഞ്ഞു. കൊയിലാണ്ടി വിയ്യൂർ ക്ഷേത്രത്തിലാണ് പാക്കോത്ത് ശ്രീക്കുട്ടനെന്ന ആന ഇടഞ്ഞത്. ഇന്നലെ രാത്രി 11.45 ഓടെയായിരുന്നു സംഭവം. പാപ്പാന് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ പാപ്പാന്‍ കോഴിക്കോട് മെഡിക്കല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. എഴുന്നള്ളിപ്പിന് ശേഷം പുറത്തേക്ക് ഇറക്കുന്നതിനിടെയാണ് ആന ഇടഞ്ഞത്. ക്ഷേത്രത്തിലെ വിളക്കുകാലുകളും ഇലക്ട്രിക് പോസ്റ്റുകളും ആന നശിപ്പിച്ചു. ആറു മണിക്കൂറായി ആനയെ തളയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കണ്ണൂരില്‍ നിന്നടക്കമുള്ള എലിഫന്‍റ് സ്‌ക്വാഡ് എത്തിയാണ് ആനയെ തളയ്ക്കാനുള്ള ശ്രമം നടത്തിയത്.
കൊയിലാണ്ടി വിയ്യൂർ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയിടഞ്ഞു Read More »




































