Timely news thodupuzha

logo

ശ്രീരാമമന്ദിർ അയോധ്യ പ്രസാദ്; സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി ആമസോണിന് നോട്ടീസ് അയച്ചു

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിൽ നിന്നുള്ള പ്രസാദമെന്ന നിലയിൽ മധുരപലഹാരങ്ങൾ നടത്തിയതിന് ആമസോണിനെതിരെ നടപടി.

ഇത് സംബന്ധിച്ച് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി ആമസോണിന് നോട്ടീസ് അയച്ചു. ശ്രീരാമമന്ദിർ അയോധ്യ പ്രസാദെന്ന പേരിലാണ് ആമസോൺ വഴി മധുരപലഹാരങ്ങൾ വിറ്റത്. നിരവധി പേരാണ് തട്ടിപ്പിരയായത്.

ക്ഷേത്രത്തിന്‍റെ പേരിൽ തെറ്റായ അവകാശവാദമുന്നയിച്ച് വിൽപ്പന നടത്തുകയാണെന്ന് സി.എ.ഐ.റ്റിയു നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി ആരംഭിച്ചതെന്ന് മന്ത്രാലയം അറിയിച്ചു.

നോട്ടീസ് ലഭിച്ച് ഏഴു ദിവസത്തിനകം മറുപടി നൽകണമെന്നാണ് ആമസോണിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇല്ലെങ്കിൽ 2019ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്‍റെ വ്യവസ്ഥകൾ പ്രകാരം അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സി.സി.പി.എ വ്യക്തമാക്കിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *