യു.പി.ഐ ഇടപാടുകൾക്ക് കച്ചവടക്കാരിൽ നിന്ന് ചാർജ് ഈടാക്കാനുള്ള നീക്കം പിൻവലിക്കണം; എം.പിയ്ക്ക് നിവേദനം നൽകി
തൊടുപുഴ: യു.പി.ഐ. ഇടപാടുകൾ നടത്തുമ്പോൾ കച്ചവടക്കാരിൽ നിന്ന് അധിക ചാർജ് ഈടാക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കച്ചവട സമൂഹം രംഗത്ത്. രാജ്യത്ത് ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുകയും യു.പി.ഐ. ഇടപാടുകൾ വ്യാപകമായി ഉപയോഗിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ, കച്ചവടക്കാരിൽ നിന്ന് അധിക നിരക്ക് ഈടാക്കാനുള്ള തീരുമാനം ചെറുകിട, ഇടത്തരം കച്ചവട മേഖലയ്ക്ക് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് തൊടുപുഴ മർച്ചന്റ് അസോസിയേഷൻ ചൂണ്ടിക്കാട്ടി. ഇതിനകം തന്നെ വിവിധ സാമ്പത്തിക പ്രതിസന്ധികളും വർധിച്ച പ്രവർത്തനച്ചെലവുകളും നേരിടുന്ന കച്ചവടക്കാർക്ക് യു.പി.ഐ. ഇടപാടുകൾക്ക്











































