Timely news thodupuzha

പാറ്റകൾ പറന്നകലുന്നില്ല; സെർജി ആൻ്റണി എഴുതുന്നു

സെർജി ആൻ്റണി

പാറ്റകളെ ചിലർക്കു വലിയ ഭയമാണ്. കൊച്ചുകുട്ടികൾക്കു പ്രത്യേകിച്ചും. എന്നാൽ അവ അത്രകണ്ട് ആക്രമകാരിക ളല്ല. അതേസമയം അവയുടെ സാന്നിധ്യം നമ്മെ അലോസരപ്പെടുത്തും. അവഭക്ഷണ പദാർഥങ്ങളെയും പരിസരങ്ങളെയും മലീ മസമാക്കും.നമ്മുടെയുവതയെ ഇത്തരത്തി ൽമാത്രം മനസിലാക്കുന്ന ചിലരുണ്ട്.അവർ ക്ക് ചെറുപ്പക്കാർ ചെയ്യുന്നതു പലതും ഉൾ ക്കൊള്ളാൻ കഴിയില്ല. ‘ജെനറേഷൻ ഗ്യാ പ്പ്’ എന്നൊക്കെ അതിനെ വിശേഷിപ്പിക്കാറുണ്ട് മാറുന്ന കാലത്തെ യുവതയെ നാം ഇനിയും മനസിലാക്കിയിട്ടില്ല.

ഇന്ന് നിർമിത ബുദ്ധിയുടെ കാലമാണ്. പുതുതലമുറയിൽ വലിയ മാറ്റങ്ങൾ ദൃശ്യ മാണ്. അതു തിരിച്ചറിയാതെയും വിലകുറ ച്ചുകണ്ടും നീങ്ങിയവർക്ക് കാലം നൽകി യ പാഠമാണ് പാറ്റു പാർട്ടിയുടെ ഡൽഹി സമരവും അതിന്റെ അപ്രതീക്ഷിത വിജയ വും. ഏതാനും മാസങ്ങൾക്കു മുമ്പു മാ ത്രം ഒരു പ്രവാസിയുടെ മനസിൽ ഉദിച്ച ആശയമാണ് കോക്രോച്ച് ജനതാപാർട്ടി എന്ന കൂട്ടായ്മ. അത് അദ്ദേഹത്തെ ഓർ മിപ്പിച്ചതാകട്ടെ നമ്മുടെ സുപ്രീംകോടതി ചീഫ് ജസ്റ്റീസും. വ്യാജ ബിരുദം നേടുന്ന വരെക്കുറിച്ചുള്ള ആ കമന്റ് അല്പം കട ന്നുപോയി എന്നു പറയുന്നവരും ഏറെ. പഴയ ക്ഷോഭിക്കുന്ന യൗവനത്തിന്റെ രീതികളല്ല ഇന്നത്തെ യുവതയ്ക്ക്. അതു അവർ കഥയിലൂടെയും കവിതയിലൂടെയു മൊക്കെ പങ്കിട്ട് ആശ്വാസമടഞ്ഞു. ചിലർ പുകച്ചുരുളുകളിലാണ് അഭയം പ്രാപിച്ചിരു ന്നത്. ഇന്നത്തെ ജെൻസി മറ്റൊന്നാണ്. പഴ യതിന്റെ ചില ചേരുവകൾ അവരിലും ഉണ്ട്.

യുവജന മുന്നേറ്റത്തിന പാറ്റയുടെ പേരു വീണെങ്കിലും അതിന്റെ ആവേശം രാജ്യമാകെ അലയടിച്ചു. നീറ്റ് പരീക്ഷ മാറ്റി വച്ചതുൾപ്പെടെ രാജ്യത്തെ വിദ്യാർത്ഥിയുവ ജന വിഭാഗം അഭിമുഖീകരിച്ച ഗുരുതരമായ പ്രശ്നങ്ങൾ ഈ മുന്നേറ്റത്തെ ബലപ്പെടു ത്തി. അഭിജിത് ദീപ്കെ പോരാടാൻ കച്ചമു റുക്കി. സോനം വാങ്ചുക്കിന്റെ നിരാഹാര സത്യാഗ്രഹം പോരാട്ടം കുറെക്കൂടി വീറുറ്റ താക്കി. പാറ്റാ പാർട്ടി ഉയർത്തിയ പ്രശ്നം പ്രധാനമായിരുന്നു. പഠനം, ജോലി എന്ന വയാണല്ലോ അവരുടെ പ്രധാന വിഷയ ങ്ങൾ. അതു മികച്ച നിലയിൽ നൽകാൻ ഭരണകൂടത്തിനു ബാധ്യതയുണ്ട്. അതു നേരാംവണ്ണം നൽകുന്നില്ല എന്നു മാത്രമ ല്ല, സർവ്രത അഴിമതിയും കെടുകാര്യസ്ഥ തയും കൂടിയാണെങ്കിൽ എന്തു ചെയ്യും. ദേശീയ മത്സരപരീക്ഷകളിൽ നിരന്തരം പിഴവുകൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. ലക്ഷങ്ങൾ പങ്കെടുക്കുന്ന നീറ്റ് പരീക്ഷയും മറ്റും ക്രമക്കേടിന്റെ പേരിൽ റദ്ദാക്കേണ്ടി വരുന്നത് കെടുകാര്യസ്ഥതയുടെ മകുടോ ദാഹരണങ്ങളല്ലേ. അതോടെ കോക്രോച്ച് പാർട്ടി മുന്നോട്ടുവച്ച സമരാഹ്വാനത്തിന് അറിയാതെതന്നെ മനുഷ്യമനസിൽ ഒരു ഇടംകിട്ടി.

സി.ജെ.പി ഏറ്റെടുത്ത സമരത്തിനു പി ന്നിലുള്ള പ്രധാന വിഷയം നമ്മുടെ വിദ്യാ ഭ്യാസമേഖലയും പരീക്ഷാ സമ്പ്രദായങ്ങ ളുമായി ബന്ധപ്പെട്ട ഗുരുതരമായ പ്രതിസ ന്ധി ആയിരുന്നു. രാജ്യത്തെ യുവജനത യ്ക്ക് വലിയൊരു നേട്ടമായി ഈ സമരവിജ യം. എന്നാൽ ഇതിന്റെ ക്രെഡിറ്റ് ആർക്കാ ണെന്ന കാര്യത്തിൽ പല അവകാശവാദ ങ്ങളും ഉയരുന്നുണ്ട്. ഏതായാലും ഏതാ നും ദിവസം തിളച്ചുമറിഞ്ഞുനിന്ന ജന്തർ മ ന്ദിർ പെട്ടെന്നു ശാന്തമായി വിദ്യാഭ്യാസ മന്ത്രിയുടെ രാജി സർക്കാരിന്റെ ഒരു സർജി ക്കൽ സ്ട്രൈക്കാണെന്നു ചിലർ വാദിച്ചു. എന്നാൽ അതു പൂർണമായും ശരിയല്ല. ധർ മേന്ദ്ര പ്രധാന്റെ രാജിയോടെ സമരം അവ സാനിപ്പിക്കാൻ കഴിഞ്ഞെങ്കിലും ഈ പി ന്മാറ്റം സർക്കാരിന് അനിവാര്യമായിരുന്നു. ബി.ജെ.പിയെ പിന്തുണയ്ക്കുന്ന ജന വിഭാഗങ്ങളിൽ വലിയൊരു വിഭാഗം ജെൻ സി സമരത്തോട് ആഭിമുഖ്യം പുലർത്തു ന്നു എന്ന യാഥാർത്ഥ്യം നേതൃത്വം തിരി ച്ചറിഞ്ഞു. അതു പരസ്യമായി സമ്മതിക്കി ല്ലെങ്കിലും ചില പിന്മാറ്റങ്ങൾക്കും ഒത്തുതീ ർപ്പുകൾക്കും പിന്നിൽ ഈ മണ്ണൊലിപ്പു സാ ധ്യത നിർണായക സ്വാധീനം ചെലുത്തി.

പ്രധാനമന്ത്രി തന്നെ രംഗത്തെത്തി ഒത്തു തീർപ്പിനു കളമൊരുക്കി. വിദ്യാഭ്യാസമ ന്ത്രിയുടെ രാജി സർക്കാരിനു തിരിച്ചടിയാ ണെന്ന വ്യാപക പ്രചരണവും വിദ്യാർത്ഥി സമരത്തിനു കേന്ദ്രം കീഴടങ്ങി എന്ന ധാ രണയും തിരുത്താനുള്ള തത്രപ്പാടിലാണി പ്പോൾ കേന്ദ്ര സർക്കാർ.
പൊതു പരീക്ഷകളുടെ സുതാര്യത യും വിശ്വാസ്യതയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ചില നീക്കങ്ങൾ ആരംഭി ച്ചിട്ടുണ്ട്. മത്സരപരീക്ഷകളുടെ ഘടനയും നടത്തിപ്പും പരീക്ഷിക്കാൻ ഇൻഫോസി സ് സഹസ്ഥാപകൻ നന്ദൻ നിലേകനിയു ടെ നേതൃത്വത്തിലുള്ള ഒരു ഉന്നതതല സ മിതിയെ നിയോഗിച്ചിരിക്കുകയാണ്. പ്ര ധാനമന്ത്രി നേരിട്ടാണ് ഇൻസ്റ്റാഗ്രാം വീഡി യോയിലൂടെ നന്ദൻ നിലേകനിയുടെ നിയ മനവാർത്ത പ്രഖ്യാപിച്ചത്. ആധാർ കാർഡ് ഉൾപ്പെടെ യു.പി.എ സർക്കാരിന്റെ കാല ത്തെ പല നിർണായക പരിഷ്കാരങ്ങൾ ക്കും ചുക്കാൻ പിടിച്ചത് നന്ദൻ നിലേക നിയായിരുന്നു.

സി.ജെ.പിയുടെ ഭാവി പരിപാടികളെ ക്കുറിച്ച് അതിന്റെ നിലവിലെ പ്രധാനികൾ യാതൊന്നും വ്യക്തമാക്കിയിട്ടില്ല. അഭി ജിത് ദീപ്കെയും അശുതോഷ് റാങ്കയും തത്കാലം വിശ്രമത്തിലാണ്. ധർമേന്ദ്ര പ്ര ധാന്റെ രാജി പ്രഖ്യാപനം വന്ന ഉടൻ വി ജയാഘോഷത്തിനെത്തിയ അഭിജിത് ദീപ് കെയുടെ കൈത്തണ്ടയിൽ ഐവി ഫ്ളൂ യിഡ് ഇട്ട സൂചി കാണാമായിരുന്നു. പി ന്നീട് ഓഗസ്റ്റ് ഒന്നിന് മുംബൈ ഛത്രപതി സംഭാജി നഗറിലുള്ള വസതിയിൽ സന്ദർ ശകരുമായി സംസാരിച്ചിരിക്കേ അഭിജിതി ന് വീണ്ടും അസ്വസ്ഥത ഉണ്ടായി.

ഏതായാലും ധർമേന്ദ്ര പ്രധാന്റെ രാജി കൊണ്ടുമാത്രം പ്രശ്നം തീരില്ലെന്നു വ്യ ക്തമാണ്. സമരത്തിൽ പങ്കെടുത്ത പലരു ടെയും പേരിലുള്ള കേസുകൾ ഇനിയും പിൻവലിച്ചിട്ടില്ല. പ്രവേശന പരീക്ഷയിലെ പ്രശ്നങ്ങൾമൂലം ജീവനൊടുക്കിയ വി ദ്യാർത്ഥികളുടെ കുടുംബത്തിന് ഒരു കോ ടി രപവീതം സഹായധനം നൽകാമെന്ന വാഗ്ദാനത്തെക്കുറിച്ചും ഇതുവരെ വ്യക്തത ഒന്നും ആയിട്ടില്ല.

മുഴുവൻസമയ രാഷ്ട്രീയത്തിനു തത്കാ ലം ഉദ്ദേശ്യമില്ലെന്നു സി.ജെപി മുഖ്യ വ ക്താവായ സൗരവ് ദാസ് നേരത്തെ വ്യ ക്തമാക്കിരുന്നു. രാജ്യത്ത് ഇപ്പോൾ തന്നെ എണ്ണൂറോളം രാഷ്ട്രീയ പാർട്ടികൾ ഉണ്ടല്ലോ എന്നും സൗരവ് ദാസ് ചൂണ്ടിക്കാട്ടുന്നു. തു ടർപരിപാടികളൊന്നും ആലോചനയിലി ല്ലെന്ന മട്ടിലാണ് നിലവിലെ നേതാക്കൾ പറ യുന്നതെങ്കിലും സി.ജെ.പിക്ക് ഒരു രാഷ്ട്രീ യമുഖം നൽകുന്നതിൽ താത്പര്യമുളള വരുമുണ്ട്. അതു വന്നാൽ ആരുടെ വോട്ടാണ് ചോരുന്നതെന്ന ആശങ്ക എല്ലാവർ ക്കും ഉണ്ടുതാനും. അതുകൊണ്ടുതന്നെ പ്രധാന രാഷ്ട്രീയ കക്ഷികൾ പോലും അത്തരമൊരു സംഘടനാരൂപം പാറ്റകൾ കൈവരിക്കുന്നതിനോട് ഉള്ളു കൊണ്ട് അനുകൂലിക്കുന്നില്ല.

പാറ്റാ പാർട്ടിയുടെ സമരവിജയം പ്ര തിപക്ഷ പാർട്ടികളുടെ പ്രതിച്ഛായയ്ക്കും കോട്ടമുണ്ടാക്കിയിട്ടുണ്ട്. വിദ്യാർത്ഥികൾക്കെതിരായ വേട്ടയാടൽ അവസാ നിപ്പിച്ചില്ലെങ്കിൽ വ മ്പൻ പ്രക്ഷോഭ600 ഉടനുണ്ടാ കുമെന്നാണ് സി. ജെ.പി സ്ഥാപകൻ അഭിജിത് ദീപ്കെ പറയുന്നത്. ഇതൊ ക്കെയാണെങ്കിൽ ഡൽഹിയിൽ തടി ച്ചുകൂടിയ ജെൻസി കൂട്ടായ്മയെ എഴു തി തള്ളാനാവില്ല. മാധ്യമങ്ങളോടു ള്ള അവരുടെ പ്രതി കരണങ്ങളും സമ രവേദികളിലെ ആ വേശവും പ്രത്യേകം ശ്രദ്ധി ക്കേണ്ടതുണ്ട്. അതിൽ തന്നെ പെൺകുട്ടികളുടെ സാന്നിധ്യവും നേ തൃത്വവും സമരവിജയത്തിന് നിർണായകമായി.

ബിഹാറിലെ ബന്ദിപ്പൂർ ഉപതെരഞ്ഞെ ടുപ്പിൽ ജൻ സുരാജ് പാർട്ടിയുടെ പ്രശാ ന്ത് കിഷോർ നേടിയ വിജയം സമകാലിക രാഷ്ട്രീയത്തോടു ചേർന്നു വായിക്കാവു ന്നതാണ്. ബി.ജെ.പി ദേശീയ അധ്യക്ഷ നായ നിതിൻ നബിൻ രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടപ്പോഴാണ് ബന്ദിപ്പൂ രിൽ ഉപതെരഞ്ഞെടുപ്പു വേണ്ടിവന്നത്. കഴിഞ്ഞ 30 വർഷമായി ബി.ജെ.പി ജയി ച്ചുവന്ന മണ്ഡലമാണിത്. കഴിഞ്ഞ വർഷം നടന്ന തെരഞ്ഞെടുപ്പിൽ നിതിൻ നബിൻ 51,936 വോട്ടിന് ജയിച്ച മണ്ഡലമാണിത്. ഇത്തവണ പ്രശാന്ത് കിഷോറിന് 19,324 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. 34 ശതമാനം മാത്രമായിരുന്നു പോളിംഗ്.

ബി.ജെ.പിയുടെ യുവജനവിഭാഗം നേ താവ് നീരജ് കുമാർ സിൻഹയെ ആണ് പ്രശാന്ത് തോൽപ്പിച്ചത്. ബി.ജെ.പി ആ ദ്യം നിശ്ചയിച്ച സ്ഥാനാർത്ഥി അഭിഷേക് കുമാർ സിൻഹ പത്രിക സമർപ്പിച്ചശേ ഷം അപ്രതീക്ഷിതമായി പിന്മാറിയിരുന്നു. ബന്ദിപ്പൂർ ഒരു ദിശാ സൂചികയായി കാണുന്നവരുമേറെ.

പരീക്ഷാ ക്രമക്കേടുകളും ചോദ്യപേ പ്പർ ചോർച്ചയും തുടർക്കഥകളാകുകയാ ണ്. വിദ്യാർത്ഥി സമരം തത്കാലം കെട്ടട ങ്ങിയെങ്കിലും സമരം അവസാനിപ്പിക്കാൻ സർക്കാർ നൽകിയ വാഗ്‌ദാനങ്ങൾ പല തും ജലരേഖയാകുകയാണ്. സമരംചെയ് ത വിദ്യാർത്ഥികൾക്കെതിരേയുള്ള എല്ലാ കേസുകളും പിൻവലിക്കുമെന്ന വാഗ്ദാ നം ഇനിയും സാക്ഷാത്കരിക്കപ്പെട്ടിട്ടില്ല. എന്നു മാത്രമല്ല, തുടർനടപടികളുമായി പോലീസ് മുന്നോട്ടു പോവുകയുമാണ്. വിദ്യാർത്ഥി പ്രതിഷേധവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളിൽ അന്വേഷ ണം തുടരാമെന്ന സുപ്രീംകോടതി നിർ ദേശം കൂടി വന്നതോടെ സ്ഥിതി സങ്കീർ ണമായി. കുറ്റകൃത്യ പശ്ചാത്തലമില്ലാത്ത സമരക്കാർക്കെതിരെ അറസ്റ്റ് ഉൾപ്പെടെ യുള്ള കർശന നടപടി സ്വീകരിക്കരുതെ ന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.

ഡൽഹി സമരത്തിന്റെ ഭാഗമായി ചില വിദ്യാർത്ഥികൾ സംസ്ഥാനങ്ങളിലും പ്രക്ഷോഭം നടത്തിയിരുന്നു. കേരളത്തിലും അത്തരം സംഭവങ്ങളുണ്ടായി. പോ ലീസ് കേസും എടുത്തു. നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെ ട്ട കേരളത്തിലുണ്ടായ പ്രതിഷേധത്തിൽ രജിസ്റ്റർ ചെയ്ത കേസുകൾ എല്ലാം പി ൻവലിക്കാൻ മുഖ്യമന്ത്രി വി.ഡി സതീശൻ ആഭ്യന്തര വകുപ്പിനു കത്ത് നൽകിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് പിണറായി വിജയനും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.

സമരം അവസാനിപ്പിച്ചെങ്കിലും സർക്കാർ വാഗ്ദാനങ്ങൾ പാലിക്കാത്തതിൽ സി.ജെ.പി നേതാക്കൾ നിരാശയിലാണ്. വിദ്യാർത്ഥികൾക്കെതിരെയുള്ള വേട്ടയാടൽ അവസാനിപ്പിച്ചില്ലെങ്കിൽ വൻ പ്രക്ഷോഭവുമായി രംഗത്തെ ത്തുമെന്ന് അഭിജീത് ദീപ്കെ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഇതിനിടെയും വിവിധ സംസ്ഥാനങ്ങ ളിൽനിന്നു വീണ്ടും പരീക്ഷാ ക്രമക്കേടു കളുടെ വാർത്തകൾ വരുന്നു. കേരള പി എസ്. സി ഇപ്പോൾതന്നെ വലിയ ആ രോപണക്കുരുക്കിലാണ്. ആസൂത്രണ ബോർഡിലും ഡി.വൈ.എസ്.പി തസി കയിലുമൊക്ക നടത്തിയ പരീക്ഷകളിലെ ക്രമക്കേടുകൾ അന്വേഷണത്തിലാണ്. ഇതിനിടെ ഒരേ തസ്തികയിലേക്ക് രണ്ടു ബാച്ചുകൾക്കായി നടത്തിയ പരീക്ഷയ് ക്ക് ഒരേ ചോദ്യപേപ്പർ ഉപയോഗിച്ചതായി പരാതി ഉയർന്നു. സർവകലാശാലകളിലെ പ്രഫഷണൽ അസിസ്റ്റന്റ് ഗ്രേഡ് 2 പരീക്ഷയുമായി ബന്ധപ്പെട്ടാണ് പരാതി. രണ്ടു ബാച്ചിലെയും ഉദ്യോഗാർത്ഥികൾ പരസ്പരം അറിയാത്ത നിലയിലാണ് പരീക്ഷ നടത്തിയതന്നൊണ് പി.എസ്.സിയുടെ അവകാശവാദം.

മഹാരാഷ്ട്ര പി.എസ്.സിയിലും തത്തു ല്യമായ ചില വിവാദങ്ങൾ ഉയരുന്നുണ്ട്. കഴിഞ്ഞ മാർച്ച് 22നു നടന്ന ഫുഡ് ആൻ ഡ് ഡ്രഗ്‌സ് അഡ്‌മിനി‌സ്ട്രേഷൻ പരീ ക്ഷയാണ് വിവാദത്തിലായിരിക്കുന്നത്. ചോദ്യപേപ്പർ തയ്യാറാക്കിയ ആൾ ഒരു പരീശീലന സ്ഥാപനത്തിന് ചോദ്യങ്ങൾ ചോർത്തി നൽകി എന്നാണ് ആരോപ ണം. ലക്ഷങ്ങൾ വാങ്ങിയായിരുന്നു കച്ച വടം. നാല്പതിനായിരത്തിലേറെപ്പേർ എഴുതിയ പരീക്ഷയാണ് ഇത്.

12 ലക്ഷം രൂപ നൽകിയാൽ മഹാരാഷ്ട്ര യിലെ പൊതു പ്രവേശന പരീക്ഷയുടെ പ്ര ത്യേക പരീക്ഷാ കേന്ദ്രം അനുവദിക്കാമെ ന്ന വാഗ്ദാനത്തിന്റെ ശബ്ദസന്ദേശം പുറ ത്തുവന്നതോടെ മറ്റൊരു തട്ടിപ്പുകൂടി മറനീ ക്കി. പ്ലസ് ടു പരീക്ഷയിൽ 51 ശതമാനം മാ ർക്ക് വാങ്ങിയവരും സി.ഇ.ടി പരീക്ഷയി ൽ 99 പെർസെൻ്റെൽ നേടിയത് നേരത്തെ തന്നെ വിവാദത്തിനു തിരികൊളുത്തിയി രുന്നു. പൊതുപ്രവേശന പരീക്ഷാ കമ്മീ ഷണർ ഇക്കാര്യമൊക്കെ നിഷേധിക്കുന്നു ണ്ടെങ്കിലും സംഗതി അത്ര നിസാരമല്ല.

പഠന കോഴ്സുകളുടെയും പി.എസ്. സി പരീക്ഷകളുടെയുമൊക്കെ സുതാര്യ ത വളരെ പ്രധാനമാണ്. അതു നഷ്ടമാകു മ്പോൾ സമർത്ഥരായ എത്രയോ യുവതീ യുവാക്കളുടെ സ്വ‌പ്നങ്ങളുടെമേലാണ് കരിനിഴൽ വീഴുന്നത്. അത്തരമൊരു സാ ഹചര്യത്തിൽ ചില ജനമുന്നേറ്റങ്ങളുണ്ടാ കും. അതിൽ പല കോട്ട കൊത്തളങ്ങളും തകർന്നുവീഴാം.

Leave a Comment

Your email address will not be published. Required fields are marked *