Timely news thodupuzha

Author name: timely news

ജമ്മു കശ്മീർ സർക്കാർ ശ്രീനഗറിലെ ഭിക്ഷാടനം നിരോധിച്ചു

ശ്രീനഗർ: തലസ്ഥാനമായ ശ്രീനഗറിൽ ഭിക്ഷാടനത്തിനു വിലക്കേർപ്പെടുത്തി ജമ്മു കശ്മീർ സർക്കാർ. ഭിക്ഷാടനം നടക്കുന്നതു ശ്രദ്ധയിൽപ്പെട്ടാൽ വിവരം അറിയിക്കണമെന്ന് ജില്ലാ ഭരണകൂടം പൊതുജനങ്ങളോട് നിർദേശിച്ചു. കേന്ദ്ര സർക്കാരിൻറെ പദ്ധതിയായ സപ്പോർട്ട് ഫോർ മാർജിനലൈസ്ഡ് ഇൻഡിവിജ്വൽസ് ഫോർ ലൈവ്‌ലിഹുഡ് ആൻഡ് എൻറർപ്രൈസിൻറെ ഭാഗമായാണ് ഭിക്ഷാടനത്തിനു വിലക്കേർപ്പെടുത്തിയത്. സംസ്ഥാന സാമൂഹികനീതി വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി പ്രകാരം ഭിക്ഷാടകരെ പുനരധിവസിപ്പിക്കാണ് സർക്കാരിൻറെ നീക്കം. ഭിക്ഷാടനം നിരോധിച്ചതിനെ പറ്റി അറിയിക്കാൻ ശ്രീനഗറിലുടനീളം അറിയിപ്പ് നൽകും. ഭിക്ഷാടനത്തിൽ ഏർപ്പെടുന്നവരെ പറ്റി വിവരം ലഭിച്ചാൽ അറിയിക്കണമെന്ന്

ജമ്മു കശ്മീർ സർക്കാർ ശ്രീനഗറിലെ ഭിക്ഷാടനം നിരോധിച്ചു Read More »

വീണ വിജയൻ ഇഡിക്ക് മുന്നിൽ ഹാജരായി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ മകൾ വീണ വിജയൻ മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് ഇഡിക്ക് മുന്നിൽ ചോദ‍്യം ചെയ്യലിന് ഹാജരായി. ഭർത്താവ് മുഹമ്മദ് റിയാസിനൊപ്പം രാവിലെയോടെയാണ് വീണ കൊച്ചിയിലെ ഇഡി ഓഫിസിൽ ഹാജരായത്. നേരത്തെ വെള്ളിയാഴ്ച വീണയോട് ഹാജരാകാൻ ആവശ‍്യപ്പെട്ടിട്ടുണ്ടായിരുന്നുവെങ്കിലും ആരോഗ‍്യ പ്രശ്നം മൂലം ഹാജരായിരുന്നില്ല. സിഎംആർഎല്ലുമായി നടത്തിയ സാമ്പത്തിക ഇടപാട് അടക്കമുള്ള കാര‍്യങ്ങൾ വീണയോട് ഇഡി ചോദിച്ചറിയും.

വീണ വിജയൻ ഇഡിക്ക് മുന്നിൽ ഹാജരായി Read More »

പിണറായി വിജയനെതിരെ പത്തനംതിട്ടയിലെ സി.പി.എം പ്രതിനിധി സമ്മേളനത്തിൽ രൂക്ഷ വിമർശനം

പത്തനംതിട്ട: മുൻ മുഖ‍്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെതിരേ രൂക്ഷ വിമർശനം. പത്തനംതിട്ട സിപിഎം ജില്ലാ സമ്മേളനത്തിൻറെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനത്തിലായിരുന്നു വിമർശനം. പിണറായി വിജ‍യൻറെ വീട്ടിൽ പോയി ചോദിക്ക് എന്ന പരാമർശം ശരിയായ ശൈലിയല്ലെന്നും ഇത് ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കിയതായും വിമർശനം ഉയർന്നു. പിണറായി വിജയൻറെ വിവാദ പരാമർശങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും വിമർശനമുണ്ടായി. കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരേ മുതിർന്ന നേതാക്കളായ എം.എ. ബേബിയും പി രാജീവും രംഗത്തെത്തിയിരുന്നു.

പിണറായി വിജയനെതിരെ പത്തനംതിട്ടയിലെ സി.പി.എം പ്രതിനിധി സമ്മേളനത്തിൽ രൂക്ഷ വിമർശനം Read More »

പിഎം ശ്രീ പദ്ധതി പഠിക്കാൻ നാലംഗ മന്ത്രിസഭാ ഉപസമിതിയെ നിയോ​ഗിച്ചതായി മുഖ്യമന്ത്രി വി.ഡി സതീശൻ അറിയിച്ചു

തിരുവനന്തപുരം: കേന്ദ്ര സർക്കാരിൻറെ വിദ‍്യാഭ‍്യാസ പദ്ധതിയായ പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് പഠിക്കാൻ നാലംഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു. പൊതുവിദ‍്യാഭ‍്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അധ‍്യക്ഷനായ സമിതിയിൽ ഉന്നത വിദ‍്യാഭ‍്യാസ മന്ത്രി റോജി എം. ജോൺ മന്ത്രിമാരായ പി.സി. വിഷ്ണുനാഥ്, എം. ലിജു എന്നിവർ ഉൾപ്പെട്ടിട്ടുണ്ട്. ഉപസമിതി രൂപികരിച്ച കാര‍്യം കേന്ദ്രത്തെ അറിയിക്കും. പദ്ധതിയെ പറ്റി പഠിക്കാനാണ് ഉപസമിതിക്ക് നിർദേശം നൽകിയിരിക്കുന്നത്. സമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും തുടർനടപടി സ്വീകരിക്കുക. പദ്ധതി തുടരണമോയെന്ന കാര‍്യത്തിൽ അടക്കം

പിഎം ശ്രീ പദ്ധതി പഠിക്കാൻ നാലംഗ മന്ത്രിസഭാ ഉപസമിതിയെ നിയോ​ഗിച്ചതായി മുഖ്യമന്ത്രി വി.ഡി സതീശൻ അറിയിച്ചു Read More »

ഭൂതത്താൻകെട്ട് ചെക്ക്പോസ്റ്റിനടുത്ത് പുലിയിറങ്ങി

എറണാകുളം: കോതമംഗലം – വടാട്ടുപാറ റൂട്ടിലെ കെഎസ്ആർടിസി യാത്രക്കാരും കാറിൽ വന്ന യാത്രക്കാരുമാണ് പുള്ളിപ്പുലിയെ കണ്ടത്. കണ്ടവരിൽ ചിലർ ഉടൻതന്നെ ഫോട്ടൊയും വിഡിയൊയും പകർത്തുന്നതിനിടയിൽ പുലി കാട്ടിലേക്ക് ഓടിമറഞ്ഞു. പതിവായി സന്ദർശകർ വാഹനങ്ങൾ പാർക്ക് ചെയ്ത് വിശ്രമിക്കുന്ന സ്ഥലമാണിത്.

ഭൂതത്താൻകെട്ട് ചെക്ക്പോസ്റ്റിനടുത്ത് പുലിയിറങ്ങി Read More »

സ്വത്വസാക്ഷാത്കാരം(ഞാൻ ആരാണ് ശരിക്കും?); ആൻ്റണി പുത്തൻപുരയ്ക്കൽ എഴുതുന്നു

ആൻ്റണി പുത്തൻപുരയ്ക്കൽ നമ്മുടെ ശിരസ്സിനകത്ത് നിരന്തരം ഒഴുകുന്ന ചിന്തകളുടെയും അഹം ബോധം നമ്മെക്കുറിച്ച് പണിതുയർത്തുന്ന കഥകളുടെയും ചിത്രങ്ങളുടെയും അടിയിലേക്ക് ഒരിക്കലെങ്കിലും നിങ്ങൾ ശ്രദ്ധ തിരിച്ചിട്ടുണ്ടോ? അവ ശമിക്കുന്നിടത്ത്, അഹം ബോധത്തിന്റെ പരിധികളെ അതിജീവിച്ച് നിലകൊള്ളുന്ന, ‘ഞാൻ’ എന്ന് വിളിക്കാനാവാത്തെങ്കിലും ‘ഞാനാണ്’ എന്ന് അനുഭവപ്പെടുന്ന ഒരു നിശ്ശബ്ദ കേന്ദ്രസാന്നിധ്യത്തിലേയ്ക്ക്. യുങ്ഗിയൻ മനശ്ശാസ്ത്രത്തിൽ സ്വത്വം (Self) എന്ന് വിളിക്കപ്പെടുന്ന ആ അംശം നിങ്ങൾ ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുണ്ടോ? ഗ്രീക്ക് കവിയും തത്ത്വചിന്തകനുമായ പിൻഡാറിന്റെ (c. 520–446 BC) കവിതയിൽ നിന്ന് ഉത്ഭവിച്ച

സ്വത്വസാക്ഷാത്കാരം(ഞാൻ ആരാണ് ശരിക്കും?); ആൻ്റണി പുത്തൻപുരയ്ക്കൽ എഴുതുന്നു Read More »

ഐ.പി.എസ് തലപ്പത്ത് അഴിച്ചുപണി

തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാൻ നോഡൽ ഓഫിസറായ പുട്ട വിമലാദിത‍്യയെ ഉത്തരമേഖല ഐജിയായി യുഡിഎഫ് സർക്കാർ നിയമിച്ചു. കഴിഞ്ഞ ദിവസം കെ. കാർത്തിക്കിനെ കണ്ണൂർ റേഞ്ച് ഡിഐജിയായും നിയമിച്ചിരുന്നു. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിനു പിന്നാലെയാണ് ഐപിഎസ് തലപ്പത്ത് അഴിച്ചു പണി. മോഹനചന്ദ്രൻ നായർ മലപ്പുറം ക്രൈംബ്രാഞ്ച് എസ്പിയായും അരുൺ കെ. പവിത്രൻ കൊച്ചി ഡിസിപിയായും ജുവനപടി മഹേഷ് ദക്ഷിണമേഖലാ വിജിലൻസ് എസ്പിയായും ഷഹൻഷാ കെഎസ് തിരുവനന്തപുരം ഡിസിപിയായും ചുമതലയേൽക്കും.

ഐ.പി.എസ് തലപ്പത്ത് അഴിച്ചുപണി Read More »

‘തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍ നാവെനിക്കെന്തിന് നാഥാ…,’ മലയാളിയുടെ പ്രാര്‍ത്ഥനയായി മാറിയ അനശ്വര ഗാനത്തിന്റെ ശില്പി ഫാ. മൈക്കിള്‍ പനച്ചിക്കല്‍ വി.സി വിടവാങ്ങി

കോട്ടയം: ഒരൊറ്റ പാട്ടുകൊണ്ട് 10 ലക്ഷം കാസറ്റുകള്‍ വിറ്റഴിച്ച റെക്കോര്‍ഡ്; 5 പതിറ്റാണ്ടിലെ ആത്മീയ ശുശ്രൂഷയ്ക്ക് വിരാമം.. പ്രശസ്ത ധ്യാനഗുരു, മലയാളിയുടെ പ്രാര്‍ത്ഥനയായി മാറിയ അനശ്വര ഗാനത്തിന്റെ(തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍ നാവെനിക്കെന്തിന് നാഥാ…) ശില്പി: പ്രമുഖ ക്രൈസ്തവ ഭക്തിഗാന രചയിതാവും സാഹിത്യകാരനുമായ ഫാ. മൈക്കിള്‍ പനച്ചിക്കല്‍ വി.സി അന്തരിച്ചു. 77 വയസ്സായിരുന്നു. കോട്ടയം അടിച്ചിറയിലെ ധ്യാനകേന്ദ്രത്തിലായിരുന്നു അന്ത്യം. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട പൗരോഹിത്യ ജീവിതത്തിലൂടെ ഇന്ത്യയിലും വിദേശത്തുമായി ആത്മീയ നവോത്ഥാന രംഗത്ത് സജീവമായിരുന്ന അദ്ദേഹം വിന്‍സെന്‍ഷ്യന്‍ സഭ സെന്റ്

‘തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍ നാവെനിക്കെന്തിന് നാഥാ…,’ മലയാളിയുടെ പ്രാര്‍ത്ഥനയായി മാറിയ അനശ്വര ഗാനത്തിന്റെ ശില്പി ഫാ. മൈക്കിള്‍ പനച്ചിക്കല്‍ വി.സി വിടവാങ്ങി Read More »

തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടത്തി

തൊടുപുഴ: സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടത്തി. തൊടുപുഴ ഡി.വൈ.എസ്.പി ബൈജു പി.എം ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. ആൽബർട്ട് പീച്ചാട്ട് അധ്യക്ഷത വഹിച്ചു . വാർഡ് കൗൺസിലർ ആർ ഹരി മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ എസ്.എസ്.എൽ.സി പരീക്ഷക്ക് ഫുൾ എ പ്ലസ് നേടിയ കുട്ടികളെയും, യു.എസ്.എസ് സ്കോളർഷിപ് ജേതാവിനെയും ആദരിച്ചു. ഹെഡ്മാസ്റ്റർ സജി മാത്യു, പി. ടി. എ പ്രസിഡന്റ്‌ പ്രിൻസ് അഗസ്റ്റിൻ, എം. പി.

തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടത്തി Read More »

ഇടുക്കി ജില്ലയില്‍ രണ്ട് പേര്‍ക്ക് ഷിഗല്ല

ഇടുക്കി: ജില്ലയില്‍ രണ്ട് പേര്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചു. കഞ്ഞിക്കുഴി പഞ്ചായത്ത് പഴയരിക്കണ്ടം സ്വദേശികളായ ഒമ്പത് വയസുകാരനും നാലര വയസുകാരിക്കുമാണ് ചൊവ്വാഴ്ച്ച പകല്‍ രോഗം സ്ഥിരീകരിച്ചത്. ഒമ്പതു വയസുകാരന് 12ന് അസുഖം ബാധിച്ചു. 13ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ആയി. നാലര വയസുകാരിക്ക് 13ന് ആണ് അസുഖം ബാധിച്ചത്. പിറ്റേന്ന് ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഡ്മിറ്റായി. ഇരുവര്‍ക്കും ഷിഗല്ല ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ സ്റ്റൂള്‍ കള്‍ച്ചറിലൂടെ രോഗം സ്ഥിരീകരിക്കുകയായിരുന്നുവെന്ന് ജില്ലാ ആരോഗ്യ വിഭാഗം അധികൃതര്‍ പറഞ്ഞു. രണ്ടുപേരുടെയും

ഇടുക്കി ജില്ലയില്‍ രണ്ട് പേര്‍ക്ക് ഷിഗല്ല Read More »

വഴിയാത്രക്കാരിയുടെ പഴ്സ് തട്ടിപ്പറിച്ച ആള്‍ പിടിയില്‍

തൊടുപുഴ: മൂലമറ്റം ബസ് സ്റ്റാന്‍ഡ് കവാടത്തില്‍ ബസ് കാത്തു നിന്ന സ്ത്രീയുടെ കൈയില്‍ നിന്നും പഴ്സ് തട്ടിപ്പറിച്ച് ഓടി രക്ഷപ്പെട്ടയാളെ കാഞ്ഞാര്‍ പോലീസ് പിടികൂടി. തിങ്കളാഴ്ച്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. ഇടുക്കി കുളമാവ് ചെറുകരപറമ്പില്‍ മധുവിനെയാണ് കാഞ്ഞാര്‍ പൊലീസ് പിടികൂടിയത്. പ്രതിയെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇന്‍സ്പെക്ടര്‍ ശ്യാം കുമാര്‍, എസ്.ഐ ഹാഷിം, നജീബ്, എസ്.സി.പി.ഒ ഇസ്മായില്‍, മുജീബ് തുടങ്ങിയവര്‍ പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.

വഴിയാത്രക്കാരിയുടെ പഴ്സ് തട്ടിപ്പറിച്ച ആള്‍ പിടിയില്‍ Read More »

വിമാനം പറക്കുമ്പോൾ വീടുകൾക്ക് കേടുപാട് സംഭവിക്കുന്നു; നഷ്ടപരിഹാരം നൽകുമെന്ന് അധികൃതർ

അങ്കമാലി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിനു സമീപം വിമാനങ്ങൾ താഴ്ന്നു പറക്കുന്നത് മൂലം വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുന്ന പ്രശ്നം ആവർത്തിക്കുന്നതിൽ ആശങ്ക ശക്തമാകുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ, വിമാനത്താവളത്തിൻറെ സിഎസ്ആർ (CSR) ഫണ്ടിൽ നിന്ന് നഷ്ടപരിഹാരം നൽകുന്നതിനെക്കുറിച്ച് അധികൃതർ ആലോചിക്കുന്നു. ഈ വർഷം മൂന്ന് തവണയാണ് വിമാനങ്ങൾ താഴ്ന്നു പറന്നതു മൂലം വീടുകൾക്ക് നാശനഷ്ടങ്ങൾ ഉണ്ടാകുന്നത്. ഏറ്റവും ഒടുവിലായി നെടുമ്പാശ്ശേരിയിലെ കട്ടിപ്പറമ്പിൽ വീട്ടിൽ കെ.എ. സൈമണിൻറെ വീടിൻറെ ഓടുകൾ തകർന്നിരുന്നു. വിഷയത്തിൽ സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ

വിമാനം പറക്കുമ്പോൾ വീടുകൾക്ക് കേടുപാട് സംഭവിക്കുന്നു; നഷ്ടപരിഹാരം നൽകുമെന്ന് അധികൃതർ Read More »

മുല്ലപ്പെരിയാർ വിഷയത്തിൽ ഉമ്മൻചാണ്ടി സർക്കാർ എടുത്ത നടപടികൾ തുടരുമെന്ന് മന്ത്രി മോൻസ് ജോസഫ്

ഇടുക്കി: മുല്ലപ്പെരിയാർ വിഷയത്തിൽ ഉമ്മൻചാണ്ടി സർക്കാർ എടുത്ത നടപടികൾ തന്നെ തുടരാനാണ് സംസ്ഥാന ഗവൺമെന്റിന്റെ തീരുമാനമെന്ന് സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്. കേരളത്തിൻറെ സുരക്ഷയ്ക്കൊപ്പം തമിഴ്നാടിന് ജലവും വേണം എന്നതാണ് ഗവൺമെന്റിന്റെ നിലപാട്. സുപ്രീം കോടതിയിൽ നിൽക്കുന്ന വിഷയം എന്നതിനാൽ എന്തെങ്കിലും അഭിപ്രായം പറയാനാകില്ല. കോടതിയുടെ പരിഗണനയിൽ നിൽക്കുന്ന വിഷയത്തിൽകമ്പം എംഎൽഎയുടെ പ്രതികരണത്തിനും മറുപടി നൽകാൻ കഴിയില്ലെന്നും മന്ത്രി മോൻസ് ജോസഫ് പറഞ്ഞു. മുഖ്യമന്ത്രി തലത്തിൽ സംസ്ഥാന ഗവൺമെന്റുകൾ തമ്മിൽ ഇടപെട്ട് സമവായത്തിൽ

മുല്ലപ്പെരിയാർ വിഷയത്തിൽ ഉമ്മൻചാണ്ടി സർക്കാർ എടുത്ത നടപടികൾ തുടരുമെന്ന് മന്ത്രി മോൻസ് ജോസഫ് Read More »

ജലജീവൻ മിഷൻ വഴി നടപ്പാക്കിയ പ്രവർത്തനങ്ങളിൽ വലിയ അപാകതയുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്

ഇടുക്കി: ജലജീവൻ മിഷൻ വഴി നടപ്പാക്കിയ പ്രവർത്തനങ്ങളിൽ വലിയ അപാകതയുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്. എല്ലാ ജില്ലകളിൽ നിന്നും വലിയ പരാതിയാണ് ഉയരുന്നത്. കോടിക്കണക്കിന് രൂപ പൊതുവഴിയിൽമുടക്കിയിരിക്കുകയാണ്. അപാകതകൾ പഠിച്ച് പരിഹരിച്ച് പദ്ധതി നടപ്പാക്കാൻ രണ്ടു വർഷമെങ്കിലും എടുക്കും. അതേസമയം കുടിവെള്ളം എല്ലാവർക്കും അവകാശമാണന്നും രണ്ടു വർഷത്തിനുള്ളിൽ കുടിവെള്ളം നൽകുന്നതിനുള്ള എല്ലാ പ്രവർത്തനങ്ങളും നടപ്പാക്കുമെന്നും മന്ത്രി മോൻസ് ജോസഫ് ഇടുക്കിയിൽ പറഞ്ഞു. മലങ്കര ടൂറിസം പദ്ധതിയുടെ വിഷയങ്ങളെക്കുറിച്ച് സർക്കാർ ഇപ്പോൾ പരിഗണിച്ചിട്ടില്ലെന്നും പിന്നീട് അതുമായി

ജലജീവൻ മിഷൻ വഴി നടപ്പാക്കിയ പ്രവർത്തനങ്ങളിൽ വലിയ അപാകതയുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് Read More »

തൊടുപുഴയിൽ മഴക്കാല രോഗപ്രതിരോധ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

തൊടുപുഴ: വൈദ്യരത്നം ഔഷധശാലയും എ.എം.എ.ഐയും(ആയൂർവ്വേദ മെഡിക്കൽ അസോസ്സിയേഷൻ ഓഫ് ഇന്ത്യ) സംയുക്തമായി തൊടുപുഴ മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ മഴക്കാല രോഗപ്രതിരോധ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. തൊടുപുഴ മുനിസിപ്പൽ ഹാളിൽ നടന്ന ക്യാമ്പ് മുനിസിപ്പൽ ചെയർപേഴ്സൺ സാബിറ ജലീൽ ഉദ്ഘാടനം നിർവഹിച്ചു. മഴക്കാലത്ത് സാധാരണയായി കണ്ടുവരുന്ന രോഗങ്ങളെക്കുറിച്ചും അവയ്ക്കെതിരായ പ്രതിരോധ മാർഗങ്ങളെക്കുറിച്ചും ഡോ. നിത പോൾ ബോധവത്കരണ ക്ലാസ് നയിച്ചു. പൊതുജനങ്ങൾക്ക് ആരോഗ്യപരിപാലന നിർദേശങ്ങളും ആയുർവേദ പ്രതിരോധ മാർഗങ്ങളും ക്ലാസിലൂടെ പരിചയപ്പെടുത്തി. ചടങ്ങിൽ എ.എം.എ.ഐ ഇടുക്കി ജില്ലാ സെക്രട്ടറി ഡോ.

തൊടുപുഴയിൽ മഴക്കാല രോഗപ്രതിരോധ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു Read More »

ഉള്ളതെല്ലാം വിറ്റ് പെറുക്കിയാണ് വിദ്യാർത്ഥികൾ വിദേശ സർവ്വകലാശാലകളെ ആശ്രയിക്കുന്നത്; ഇതിന് പരിഹാരമുണ്ടാക്കുമെന്ന് മന്ത്രി

ചെറുതോണി: കേരളത്തിൽ നിന്നും ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് പ്രിതിവർഷം വിദേശ രാജ്യങ്ങളെയും അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്നതെന്നും ഉള്ളതെല്ലാം വിറ്റു പെറുക്കിയാണ് പാവപ്പെട്ട രക്ഷകർത്താക്കൾ മക്കളെ വിദേശത്ത് പഠനത്തിന് അയക്കുന്നത് എന്നും ഇതിന് ശാശ്വത പരിഹാരമുണ്ടാക്കുന്നതിനുള്ള ശ്രമഫലമായി വി.ഡി.സതീശൻ സർക്കാർ ലോകരാജ്യങ്ങളിലെ വിദ്ധ്യാഭ്യാസ സ്ഥാപനങ്ങളുടെ വിദ്ധ്യാഭ്യാസ ഹബ്ബ് ആക്കി കേരളത്തെ മാറ്റാൻ ശ്രമിക്കുന്നുവെന്നും ജലവിഭവ ഭവന നിർമ്മാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ് പറഞ്ഞു. ഇടുക്കി എം.പി യുടെ കഴിഞ്ഞ എട്ട് വർഷമായി നടന്ന് വരുന്ന എം.പീസ് എക്സലൻസ് അവാർഡ്

ഉള്ളതെല്ലാം വിറ്റ് പെറുക്കിയാണ് വിദ്യാർത്ഥികൾ വിദേശ സർവ്വകലാശാലകളെ ആശ്രയിക്കുന്നത്; ഇതിന് പരിഹാരമുണ്ടാക്കുമെന്ന് മന്ത്രി Read More »

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ അങ്കണവാടി കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ നൽകി

തൊടുപുഴ: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തൊടുപുഴ ടൗൺ യൂണിറ്റിന്റെ കാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി വെങ്ങല്ലൂർ അങ്കണവാടിയിലെ കുട്ടികൾക്ക് വേണ്ടി കളിപ്പാട്ടങ്ങളും ക്രയോൺസും ബുക്കുകളും നൽകി. യൂണിറ്റ് പ്രസിഡന്റ് എവർഷൈൻ ജോസ് – അങ്കൻവാടി അധ്യാപിക ബീമ മോൾ ഹനീഫ, എ.ജെ ഷംല എന്നിവർക്ക് നൽകി ഉദ്​ഘാടനം നിർവഹിച്ചു. യൂണിറ്റ് സെക്രട്ടറി പ്രിൻസ് ജോസഫ്, യൂണിറ്റ് ട്രഷറർ ബിജിൽകുമാർ മേഖലാ സെക്രട്ടറി പി.എച്ച് ആസാദ്, മേഖല ട്രഷറർ വിനയചന്ദ്രൻ, ജില്ലാ കമ്മിറ്റിയംഗം ഫ്രാൻസിസ് മാത്യു, മേഖല ജോയിന്റ്

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ അങ്കണവാടി കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ നൽകി Read More »

ലോകകപ്പ് ആവേശത്തിൽ സെൻ്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു

തൊടുപുഴ: ലോകകപ്പ് ഫുട്ബോളിന്റെ ആവേശം വിദ്യാർത്ഥികളിലേക്ക് പകരുന്നതിനായി സെൻ്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. സന്തോഷ്‌ ട്രോഫി താരവും മർച്ചെന്റ് അസോസിയേഷൻ പ്രസിഡന്റുമായ പി.കെ സലിംക്കുട്ടി ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികൾക്ക് കായികരംഗത്ത് ഉയർന്ന നേട്ടങ്ങൾ കൈവരിക്കാൻ അദ്ദേഹം ആശംസകൾ നേർന്നു. വിവിധ ക്ലാസുകളിലെ വിദ്യാർത്ഥികൾ തമ്മിൽ നടത്തിയ മത്സരത്തിൽ മികച്ച കായിക മികവും ടീം സ്പിരിറ്റും പ്രകടമായി. ആവേശകരമായ മത്സരങ്ങൾക്ക് സ്കൂൾ ഹെഡ്മാസ്റ്റർ സജി മാത്യുവും അധ്യാപകരും വിദ്യാർത്ഥികളും വലിയ പിന്തുണ നൽകി. കായിക മനോഭാവം,

ലോകകപ്പ് ആവേശത്തിൽ സെൻ്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു Read More »

ഷി​ഗെല്ല; പ്രതിരോധിക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; ഡോ. പ്രിൻസ് ജോസഫ് എഴുതുന്നു

ഡോ. പ്രിൻസ് ജോസഫ്(സീനിയർ കൺസൾട്ടന്റ്, ജനറൽ മെഡിസിൻ, മാർ സ്ലീവാ മെഡിസിറ്റി, പാലാ) സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഷി​ഗെല്ല ബാധിച്ചവരുടെ എണ്ണം റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. കുടലിനെ ബാധിക്കുന്ന ‘ഷിഗെല്ലോസിസ് എന്ന അതികഠിനമായ വയറിളക്ക രോഗത്തിന് കാരണമാകുന്ന ഒരു കൂട്ടം ബാക്ടീരിയകളാണ് ഷിഗെല്ല. രക്തമോ കഫമോ കലർന്ന കടുത്ത വയറിളക്കം, പനി, വയറുവേദന, ഛർദ്ദി എന്നിവയാണ് ഷിഗെല്ല രോ​ഗം ബാധിച്ചാലുളള പ്രധാന ലക്ഷണങ്ങൾ. കുട്ടികളിലാണ് ഈ രോഗം പെട്ടെന്ന് പിടിപെടാനും ഗുരുതരമാകാനും കൂടുതൽ സാധ്യത. മലിനമായ ജലവും ഭക്ഷണവും

ഷി​ഗെല്ല; പ്രതിരോധിക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; ഡോ. പ്രിൻസ് ജോസഫ് എഴുതുന്നു Read More »

എസ്‌.എഫ്‌.ഐ കാസർഗോഡ് ജില്ലാ സെക്രട്ടറി അശ്ലീല ദൃശ്യങ്ങൾ അയച്ചെന്ന് പരാതി

കാസർഗോഡ്: ഫോണിലൂടെ അശ്ലീല ദൃശ‍്യങ്ങളും സന്ദേശങ്ങളും അയച്ചെന്ന് ചൂണ്ടിക്കാട്ടി എസ്.എഫ്.ഐ കാസർഗോഡ് ജില്ലാ സെക്രട്ടറിക്കെതിരെ യുവതി പരാതി നൽകി. എസ്.എഫ്.ഐ ഏരിയാ കമ്മിറ്റി അംഗമായ പെൺകുട്ടിയാണ് സി.പി.എം ജില്ലാ സെക്രട്ടറിക്ക് പരാതി നൽകിയിരിക്കുന്നത്. എസ്.എഫ്.ഐ കാസർഗോഡ് ജില്ലാ സെക്രട്ടറി കെ അനുരാഗിനെതിരെയാണ് പരാതി. സംഭവത്തിൽ അനുരാഗിനെതിരേ പാർട്ടി നടപടി സ്വീകരിച്ചേക്കും.

എസ്‌.എഫ്‌.ഐ കാസർഗോഡ് ജില്ലാ സെക്രട്ടറി അശ്ലീല ദൃശ്യങ്ങൾ അയച്ചെന്ന് പരാതി Read More »

നീറ്റ് പുനപരീക്ഷ; ടെലഗ്രാമിന് നിയന്ത്രണവുമായി കേന്ദ്രം

ന‍്യൂഡൽഹി: നീറ്റ് പരീക്ഷ അവസാനിക്കുന്നതു വരെ ഇന്ത‍്യയിൽ ടെലഗ്രാമിന് നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. ടെലഗ്രാം മുഖേന വ‍്യാജ ചോദ‍്യപേപ്പറുകൾ പ്രചരിക്കുന്നുവെന്ന ആരോപണത്തെ തുടർന്ന് ജൂൺ 30 വരെ മെസേജ് എഡിറ്റിങ് സംവിധാനം നിർത്തിവയ്ക്കാൻ കേന്ദ്ര സർക്കാർ ഉത്തരവിട്ടു. നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ നിർദേശ പ്രകാരം മിനിസ്ട്രി ഓഫ് ഇലക്‌ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയുടെതാണ് നടപടി. ജൂൺ 21നാണ് നീറ്റ് പുനപരീക്ഷ ആരംഭിക്കുന്നത്.

നീറ്റ് പുനപരീക്ഷ; ടെലഗ്രാമിന് നിയന്ത്രണവുമായി കേന്ദ്രം Read More »

കഫ് സിറപ്പുകൾ വാങ്ങാൻ ഇനി ഡോക്റ്റർമാരുടെ കുറിപ്പടി നിർബന്ധം

ന‍്യൂഡൽഹി: മെഡിക്കൽ സ്റ്റോറുകളിൽ നിന്നും കഫ് സിറപ്പുകൾ നേരിട്ട് വാങ്ങുന്നതിന് ഡോക്റ്റർമാരുടെ കുറിപ്പടി നിർബന്ധമാക്കി. കേന്ദ്ര ആരോഗ‍്യ കുടംബക്ഷേമ മന്ത്രാലയം ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി. ഇതോടെ ഡോക്റ്റർമാരുടെ നിർദേശമില്ലാതെ ഇനി ഫാർമസികളിൽ നിന്നും കഫ് സിറപ്പുകൾ ലഭിക്കില്ല. 1945ലെ ഡ്രഗ്സ് നിയമത്തിലെ ഷെഡ‍്യൂൾ കെ പ്രകാരം വാങ്ങാൻ സാധിക്കുന്ന മരുന്നുകളുടെ പട്ടികയിൽ നിന്നും സിറപ്പുകൾ ഒഴിവാക്കിയിട്ടുണ്ട്. പുതിയ ഭേദഗതി പ്രകാരം സിറപ്പ് അടിസ്ഥാനമാക്കിയുള്ള എല്ലാ മരുന്നുകൾക്കും കുറിപ്പടി ആവശ‍്യമായി വരും.

കഫ് സിറപ്പുകൾ വാങ്ങാൻ ഇനി ഡോക്റ്റർമാരുടെ കുറിപ്പടി നിർബന്ധം Read More »

തൊടുപുഴയിലെ കംഫർട്ട് സ്റ്റേഷൻ തുറക്കണമെന്ന് കെ.റ്റി.ഡി.ഒ

തൊടുപുഴ: ന​ഗരസഭയിലെ അശ്വതി ടാക്സി സ്റ്റാൻഡിൽ വർഷങ്ങളായി അടഞ്ഞുകിടക്കുന്ന കംഫർട്ട് സ്റ്റേഷൻ തുറന്ന് ഉപയോഗ യോഗ്യമാക്കണമെന്ന് കെ.റ്റി.ഡി.ഒ തൊടുപുഴ സോൺ ആവശ്യപ്പെട്ടു. തൊടുപുഴ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന കംഫർട്ട് സ്റ്റേഷൻ നിരവധി ആളുകൾ ആശ്രയിച്ചിരുന്നതാണ്. ടാക്സി തൊഴിലാളികൾ, ജ്യോതി സൂപ്പർ ബസാറിലെ ജീവനക്കാർ, അശ്വതി കോംപ്ലക്സിലെ ജീവനക്കാർ, വഴിയാത്രക്കാർ, അന്യസംസ്ഥാനത്ത് നിന്നും പുലർച്ചെത്തുന്ന ബസ്സിൽ യാത്ര ചെയ്യുന്ന ആളുകൾ അങ്ങനെ അനവധി ആളുകൾക്ക് ഉപയോഗിച്ചു പോന്നിരുന്ന കംഫർട്ട് സ്റ്റേഷൻ ആണ് വർഷങ്ങൾ ആയി യാതൊരു കാരണവും

തൊടുപുഴയിലെ കംഫർട്ട് സ്റ്റേഷൻ തുറക്കണമെന്ന് കെ.റ്റി.ഡി.ഒ Read More »

തൊടുപുഴയുടെ വികസനം; സമഗ്ര നിർദേശങ്ങളുമായി ഉപാസനയിൽ സെമിനാർ നടത്തി

തൊടുപുഴ: നഗരത്തിന്റെയും സമീപകേന്ദ്രങ്ങളുടെയും വികസന സ്വപ്നങ്ങളിലേക്ക് ചിറകുവിരിച്ച് ഉപാസന സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സെമിനാർ നടത്തി. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ സെമിനാറിൽ വ്യത്യസ്ത മേഖലകളിൽനിന്നുള്ള പ്രമുഖർ നിർദേശങ്ങൾ അവതരിപ്പിച്ചു. നഗരവികസനത്തിന് പുതിയ ദിശാബോധം നൽകുന്ന സമഗ്ര ചർച്ചയും പരിപാടിയോടനുബന്ധിച്ച് നടന്നു. ഉപാസന ഡയറക്ടർ ഫാ. ജോൺസൺ പാലപ്പിള്ളിൽ സി.എം.ഐ അധ്യക്ഷത വഹിച്ചു. ദൈവം വസിക്കുന്ന നാടാണ് തൊടുപുഴയെന്നും ടൂറിസത്തിന് അനന്ത സാധ്യതകളാണ് ഇവിടെയുള്ളതെന്നും ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ് വിഷയഅവതരണത്തിനു ശേഷം യോഗത്തിൽ

തൊടുപുഴയുടെ വികസനം; സമഗ്ര നിർദേശങ്ങളുമായി ഉപാസനയിൽ സെമിനാർ നടത്തി Read More »

വണ്ണപ്പുറത്ത് ഫയർ സ്റ്റേഷൻ പരിഗണിക്കാമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

തൊടുപുഴ: വണ്ണപ്പുറത്ത് ഫയർ സ്റ്റേഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി പാസാക്കിയ പ്രമേയം ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രാജീവ് ഭാസ്കരൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ജൈനമ്മ ജോസ്, നെയ്ശ്ശേരി ഡിവിഷൻ മെമ്പർ ലാലു ജോസഫ് എന്നിവർ ചേർന്നാണ് പ്രമേയം കൈമാറിയത്. ഡി.സി.സി പ്രസിഡൻ്റ് സി.പി മാത്യു, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ് അശോകൻ, ഇടുക്കി ജില്ലാ പഞ്ചായത്ത് മെമ്പർ മനോജ് കൊക്കാട്ട്

വണ്ണപ്പുറത്ത് ഫയർ സ്റ്റേഷൻ പരിഗണിക്കാമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല Read More »

വണ്ണപ്പുറത്ത് കെ.എസ്.ആർ.റ്റി.സി ബസിന് സ്വീകരണം നൽകി യു.ഡി.എഫ് പ്രവർത്തകർ

വണ്ണപ്പുറം: സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുദിച്ചതിനെ തുടര്‍ന്ന് യു.ഡി.എഫ് വണ്ണപ്പുറം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കെ.എസ്.ആര്‍.റ്റി.സി ബസിന് സ്വീകരണം നല്‍കി. വണ്ണപ്പുറം ടൗണില്‍ സംഘടിപ്പിച്ച സ്വീകരണ യോ​ഗത്തിൽ യു.ഡി.എഫ് ചെയര്‍മാന്‍ പി.എം ഇല്ല്യാസ്, കണ്‍വീനര്‍ ബേബിവട്ടക്കുന്നേല്‍, സണ്ണി കളപ്പുര, അനില്‍ പയ്യാനിക്കല്‍, ഷാഹുല്‍ ഹമീദ്, ഷൈനി റെജി, സുബൈദ സുബൈർ എന്നിവർ സംസാരിച്ചു.

വണ്ണപ്പുറത്ത് കെ.എസ്.ആർ.റ്റി.സി ബസിന് സ്വീകരണം നൽകി യു.ഡി.എഫ് പ്രവർത്തകർ Read More »

സാമ്പത്തുള്ള സ്ത്രീകൾ സ്വമേധയാ ആനുകൂല്യം വേണ്ടെന്ന് വച്ചാൽ പ്രിയദർശിനി പദ്ധതി വിജയിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായി നടപ്പാക്കിയ പ്രിയദർശിനി സൗജന്യ യാത്രാപദ്ധതി വിജയമാക്കാൻ സാമ്പത്തിക ശേഷിയുള്ള സ്ത്രീകൾ ആനുകൂല്യം സ്വമേധയാ വേണ്ടെന്ന് വയ്ക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സാമ്പത്തിക ശേഷയുള്ളവർ ടിക്കറ്റെടുത്ത് യാത്ര ചെയ്യണമെന്നും അർഹതപ്പെട്ടവർക്ക് മാത്രം ആനുകൂല്യം ലഭിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു. വിട്ടുകൊടുക്കൽ മനോഭാവം ഉണ്ടാകുമ്പോഴാണ് പദ്ധതി അതിൻറെ പൂർണ അർഥത്തിൽ വിജയിക്കുകയെന്നും അദ്ദേഹം പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പിലാക്കിയ പാചക വാതക സബ്സിഡി ഉപേക്ഷിക്കാനുള്ള ഗിവ് അപ്പ് പദ്ധതിയെ ഉദാഹരിച്ചായിരുന്നു സുരേഷ് ഗോപിയുടെ

സാമ്പത്തുള്ള സ്ത്രീകൾ സ്വമേധയാ ആനുകൂല്യം വേണ്ടെന്ന് വച്ചാൽ പ്രിയദർശിനി പദ്ധതി വിജയിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി Read More »

പ്രിയദർശിനി പദ്ധതി ഇടുക്കി ജില്ലാതല ഉദ്ഘാടനം നടന്നു; വാഗ്ദാനങ്ങൾ പാലിക്കാൻ ആർജവമുള്ള സർക്കാരാണിതെന്ന് എം.എൽ.എ

തൊടുപുഴ: കെഎസ്ആർടിസിയിൽ കേരള സർക്കാരിന്റെ പ്രിയദർശിനി പദ്ധതിയുമായി ബന്ധപ്പെട്ട് സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും ഉള്ള സൗജന്യ യാത്രയുടെ ജില്ലാതല ഉദ്ഘാടനം നിയമസഭ ചീഫ് വിപ്പ് അപു ജോൺ ജോസഫ് എം.എൽ.എ നിർവഹിച്ചു. ജനങ്ങൾക്ക് നൽകിയ വാഗ്‌ദാനങ്ങൾ പാലിക്കാൻ ആർജവവും കരുത്തും ഇച്ഛാശക്തിയുമുള്ള സർക്കാരാണിതെന്ന് അദ്ദേഹം പറഞ്ഞു. പുതിയ വികസന പാതയിലുടെ പുതുയുഗത്തിലേക്ക് കേരളത്തെ നയിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി മുഖ്യ പ്രഭാഷണം നടത്തി. ഒരു സർക്കാരും നടപ്പാക്കാൻ ധൈര്യം കാട്ടാത്ത വിപ്ലവകരമായ പദ്ധതിയാണിതെന്ന്

പ്രിയദർശിനി പദ്ധതി ഇടുക്കി ജില്ലാതല ഉദ്ഘാടനം നടന്നു; വാഗ്ദാനങ്ങൾ പാലിക്കാൻ ആർജവമുള്ള സർക്കാരാണിതെന്ന് എം.എൽ.എ Read More »

മനുഷ്യസമൂഹത്തിന് വേണ്ടിയുള്ള ജീവിതം കണ്ടെത്തണം: മന്ത്രി രമേശ് ചെന്നിത്തല

ഇടുക്കി: അഡ്വ. ഡീൻ കുര്യാക്കോസ് എം.പി നടപ്പിലാക്കുന്ന ‘റൈസ്’  പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ അധ്യയന വർഷം പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്  നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന എംപിയുടെ എക്‌സലൻസ് അവാർഡ് 2026 വിതരണം ആഭ്യന്തര, വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു. മനുഷ്യ സമൂഹത്തിന് ആശ്വാസമേകാൻ കഴിയുന്ന ജീവിതം കണ്ടെത്തണമെന്ന് മന്ത്രി പറഞ്ഞു. ഏറ്റവും പ്രയാസമനുഭവിക്കുന്ന മനുഷ്യനിൽ പുഞ്ചിരി വിരിയിക്കാൻ നമുക്ക് കഴിയണം. മറ്റുള്ളവരുടെ വേദന തിരിച്ചറിയാൻ കഴിയണം. ടെൻഷനും വിഷാദവും പരാജയഭീതിയും

മനുഷ്യസമൂഹത്തിന് വേണ്ടിയുള്ള ജീവിതം കണ്ടെത്തണം: മന്ത്രി രമേശ് ചെന്നിത്തല Read More »

കട്ടാന ആക്രമണം; ആളുകളെ കുടി ഒഴിപ്പിയ്ക്കാനുള്ള നീക്കത്തെ തടയുമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ സലിം കുമാർ

പൈനാവ്: ചിന്നക്കനാലിൽ കട്ടാന ആക്രമണത്തിൽ മരണങ്ങൾ ഉണ്ടായതിനെ തുടർന്ന് ഉന്നതിയിൽ താമസിയ്ക്കുന്ന ആളുകളെ കുടി ഒഴിപ്പിയ്ക്കാനുള്ള ഏതൊരു നീക്കത്തെയും തടയുമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ സലിം കുമാർ പറഞ്ഞു. ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങി നിലയുറപ്പിച്ചിട്ടുള്ള കാട്ടാനകളെ അവിടെ നിന്നും മാറ്റുന്നതിനു പകരം അവിടെ താമസിയ്ക്കുന്ന ആളുകളെ ഒഴിപ്പിച്ച്‌ വന്ന വിസ്തൃതി വർദ്ധിപ്പിയ്ക്കാൻ നടത്തുന്ന ഉദ്യോഗ് സഥ- ഭൂമാഫിയ കൂട്ടുകെട്ടുകളുടെ ഒത്തുകളി അവസാനിപ്പിയ്ക്കണമെന്നും സലിം കുമാർ പറഞ്ഞു. റവന്യുഭൂമി മാത്രമുള്ള ചിന്നക്കനാൽ വില്ലേജിൽ ആനത്താരയുടെ പേരിൽ കൃഷിക്കാരെയും

കട്ടാന ആക്രമണം; ആളുകളെ കുടി ഒഴിപ്പിയ്ക്കാനുള്ള നീക്കത്തെ തടയുമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ സലിം കുമാർ Read More »

മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂടുപായസം വീണു

കൊല്ലം: കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ വച്ച് മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിലേക്ക് ചൂടുപായസം വീണു. കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുന്ന പ്രിയദർശിനി പദ്ധതിക്കിടെയാണ് സംഭവം. പദ്ധതിയുടെ ഉദ്ഘാടനത്തിൻറെ ഭാഗമായി യൂത്ത് കോൺഗ്രസ് പായസം വിതരണം ചെയ്തിരുന്നു. ബസിനുള്ളിൽ വച്ച് പായസം വിതരണം ചെയ്യുന്നതിനിടെയാണ് മന്ത്രിയുടെ തലയിൽ പായസം വീണത്. പൊള്ളലേറ്റതോടെ മന്ത്രി നിലവിളിയോടെ ചാടിയെഴുന്നേറ്റു. ഒപ്പം യാത്ര ചെയ്തിരുന്നവരാണ് ടവലും മറ്റും ഉപയോഗിച്ച് മന്ത്രിയുടെ തലയിൽ നിന്ന് പായസം തുടച്ചു മാറ്റിയത്. പായസം വിതരണം ചെയ്തവരോട്

മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂടുപായസം വീണു Read More »

ഷിഗെല്ല ബാധിച്ച ഏഴ് വയസുകാരൻ മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല. ഷിഗെല്ല ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിലായിരുന്ന മലപ്പുറം പൂക്കോട്ടൂർ സ്വദേശിയായ ഏഴു വയസുകാരനാണ് മരണത്തിന് കീഴടങ്ങിയത്. ജൂൺ 12നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മറ്റൊരു കുട്ടിയുടെ സ്ഥിതിയും ഗുരുതരമായി തുടരുകയാണ്. ഇതോടെ ഈ വർഷം ഷിഗെല്ല ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. ഷിഗെല്ല ബാധിതരുടെ എണ്ണത്തിലും വർധനവുണ്ട്. ഇതു വരെ 135 പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചിരിക്കുന്നത്. 68 പേരും കോഴിക്കോടാണ്. ഷിഗെല്ലയുടെ രോ​ഗ ലക്ഷണങ്ങൾ: വയറുവേദന, വയറിളക്കം, പനി, രക്തം

ഷിഗെല്ല ബാധിച്ച ഏഴ് വയസുകാരൻ മരിച്ചു Read More »

പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ ആ പൈസ വീട്ടിലെത്തില്ല, സർക്കാരിൽ തന്നെയെത്തുമെന്ന് മെൻസ് അസോസിയേഷനോട് മുഖ്യമന്ത്രി

തിരുവനന്തപുരം: പുരുഷന്മാർക്കും സൗജന്യ യാത്ര വേണമെന്ന മെൻസ് അസോസിയേഷൻറെ ആവശ്യത്തോട് പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഞാനൊരു പുരുഷ വിരോധിയൊന്നുമല്ലെന്ന ആമുഖത്തോടെയാണ് മുഖ്യമന്ത്രി സംസാരിച്ചത്. സ്ത്രീകൾ സൗജന്യ യാത്രയിലൂടെ മിച്ചം പിടിക്കുന്ന പൈസ വീട്ടിലെത്തും. പുരുഷന്മാരിൽ ചിലരൊക്കെ വീട്ടിൽ കൊടുക്കും, ബാക്കി എവിടെ പോകും, സർക്കാരിന് തന്നെ കിട്ടുമെന്നാണ് മുഖ്യമന്ത്രി തമാശ കലർത്തി പറഞ്ഞത്. മെൻസ് അസോസിയേഷൻ പ്രതിഷേധം രസകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രിയദർശിനി പദ്ധതി സ്ത്രീകളോടുള്ള ആദരവാണെന്നും സ്ത്രീകളെ ബഹുമാനിക്കാൻ സമൂഹം പഠിക്കണമെന്നും സതീശൻ പറഞ്ഞു.

പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ ആ പൈസ വീട്ടിലെത്തില്ല, സർക്കാരിൽ തന്നെയെത്തുമെന്ന് മെൻസ് അസോസിയേഷനോട് മുഖ്യമന്ത്രി Read More »

നിയന്ത്രണം വിട്ട കാർ വൈദ്യുതിപോസ്റ്റിലും മതിലിലും ഇടിച്ച് മറിഞ്ഞു; കർണാടക സ്വദേശികൾക്ക് പരുക്ക്

പാലാ: നിയന്ത്രണം വിട്ട കാർ വൈദ്യുതിപോസ്റ്റിലും മതിലിലും ഇടിച്ച ശേഷം മറിഞ്ഞ് അപകടം. പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കർണാടക സ്വദേശികളായ സായി പാട്ടീൽ ( 25) സുക്ര പാട്ടീൽ ( 23), വിനയ് ബാബിഗർ(27)ദിവ്യ(25) എന്നിവർക്കാണ് പരുക്കേറ്റത്. രാവിലെ 7.30യോടെ പാലാ തൊടുപുഴ റൂട്ടിൽ പ്രവിത്താനം ആലാപ്പാറയ്ക്കു സമീപമായിരുന്നു അപകടം. വിവിധ അപകടങ്ങളിൽ 2 പേർക്കു പരുക്കേറ്റു പാലാ. വിവിധ അപകടങ്ങളിൽ പരുക്കേറ്റ രണ്ടു പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ

നിയന്ത്രണം വിട്ട കാർ വൈദ്യുതിപോസ്റ്റിലും മതിലിലും ഇടിച്ച് മറിഞ്ഞു; കർണാടക സ്വദേശികൾക്ക് പരുക്ക് Read More »

ലോക രക്തദാതാക്കളുടെ ദിനാചരണം: ബോധവത്കരണ ക്ലാസ് നടത്തി

പീരുമേട്: ഗ്രാമ പഞ്ചായത്തുമായി സഹകരിച്ച് ഇടുക്കി പോസ്റ്റൽ ഡിവിഷന്റെ ആഭിമുഖ്യത്തിൽ പള്ളിക്കുന്നു പഞ്ചായത്ത് ലൈബ്രറി ഹാളിൽ ലോക രക്തദാതാക്കളുടെ ദിനാചരണത്തിന്റെ ഭാഗമായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് രാജൻ യോഗം ഉദ്ഘാടനം നിർവഹിച്ചുകട്ടപ്പന പോസ്റ്റ് മാസ്റ്റർ ഡോ ഗിന്നസ് മാടസാമി ക്ലാസ് നയിച്ചു. ഗിന്നസ് സുനിൽ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ഗിന്നസ് ലെനു പീറ്റർ, ഉണ്ണി എന്നിവർ ആശംസകൾ അറിയിച്ചു.പോസ്റ്റൽ വകുപ്പ് മെയിൽ ഓവർസിയർ ടി വെള്ളസ്വാമി,എച്ച് എസ് അനിഷ്, ജെസ്മോൻ, സോമൻ എന്നിവർ

ലോക രക്തദാതാക്കളുടെ ദിനാചരണം: ബോധവത്കരണ ക്ലാസ് നടത്തി Read More »

ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്ത വി.സിമാര്‍ ചെയ്തത് അക്ഷന്ത്യവ്യമായ തെറ്റ്, ഉന്നത വിദ്യാഭ്യാസമേഖലയിലെ വർഗീയ വല്‍ക്കരണത്തിനെതിരെ ഒന്നിച്ചണിനിരക്കണം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ആര്‍എസ്എസിന്റെ 100 വര്‍ഷങ്ങള്‍ ആഘോഷിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെത്തിയ സര്‍സംഘചാലക് മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ മൂന്ന് സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്തത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഉന്നത വിദ്യാഭ്യാസമേഖലയിലെ വർഗീയ വല്‍ക്കരണത്തിനെതിരെ കടുത്ത നിലപാടുമായി കേരളം മുന്നോട്ടുപോകുമ്പോഴാണ് ആര്‍എസ്എസ് അധ്യക്ഷന്റെ പ്രഭാഷണ പരിപാടിയില്‍ മൂന്ന് വി സി മാര്‍ പങ്കെടുത്തത്. ഈ മൂന്ന് വൈസ് ചാന്‍സലര്‍മ്മാരും കേരളീയ സമൂഹത്തോടെ വലിയ തെറ്റാണ് ചെയ്തിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.സര്‍വ്വകലാശാലകളുടെ മതേതര സ്വഭാവത്തെ ഇല്ലായ്മ ചെയ്യാനും , വിശ്വാസ്യത

ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്ത വി.സിമാര്‍ ചെയ്തത് അക്ഷന്ത്യവ്യമായ തെറ്റ്, ഉന്നത വിദ്യാഭ്യാസമേഖലയിലെ വർഗീയ വല്‍ക്കരണത്തിനെതിരെ ഒന്നിച്ചണിനിരക്കണം: രമേശ് ചെന്നിത്തല Read More »

കാഞ്ഞാറിൽ നടപ്പാലം പണിയുന്നതിനായി പൈപ്പ് തകർത്ത് കുടിവെള്ളം മുട്ടിച്ചു

തൊടുപുഴ: വെള്ളിയാമറ്റം,അറക്കുളം പഞ്ചായത്തുകളിൽ കുടിവെള്ളം നൽകി വരുന്ന വാട്ടർ അതോറിറ്റിയുടെ കാഞ്ഞാർ പാലത്തോട് ചേർന്നുള്ള പബ്ബ് ഹൗസിലേക്കുള്ള വലിയ പൈപ്പ് തകർന്ന് പബ്ബിങ്ങ് നിർത്തിവച്ചിരിക്കുകയാണ്. കാഞ്ഞാർ പാലത്തിന് സമാന്തരമായി നടപ്പാലം പണിയുന്നതിനായി കൊണ്ട് വന്ന കൂറ്റൻ ഹിറ്റാച്ചി പാലം പണിക്കായി മണ്ണ് മാന്തിയപ്പോഴാണ് മെയിൻ പബ്ബിങ്ങ് ലൈൻ തകർത്തത്. മെയിന്റനൻസിനായി മലങ്കര ഡാം തുറന്ന് വിട്ടിരുന്നതിനാൽ ദിവസങ്ങളായി പബ്ബിങ്ങ് ചെറിയ രീതിയിലാണ് നടന്നിരുന്നത്. പുഴയിൽ നിന്നും പമ്പ് ഹൗസിനടുത്ത് പുഴയോരത്ത് ഉള്ള കിണറ്റിലേക്ക് ചാല് കീറി വെള്ളം

കാഞ്ഞാറിൽ നടപ്പാലം പണിയുന്നതിനായി പൈപ്പ് തകർത്ത് കുടിവെള്ളം മുട്ടിച്ചു Read More »

കൊച്ചുപറമ്പിൽ കെ.പി ഗോപിയുടെ മകൻ രാഹുൽ കെ ഗോപി അമേരിക്കയിൽ നിര്യാതനായി

കട്ടപ്പന: എസ്.എൻ.ഡി.പി യോഗം മുൻ ദേവസ്വം സെക്രട്ടറി കൊച്ചുപറമ്പിൽ കെ.പി ഗോപിയുടെ മകൻ രാഹുൽ കെ. ഗോപി (സോഫ്റ്റ്‌വെയർ എൻജിനിയർ- 49) അമേരിക്കയിൽ നിര്യാതനായി. സംസ്കാരം തിങ്കൾ രാവിലെ 8.30ന് മൃതദേഹം കട്ടപ്പനയിലെത്തിച്ച ശേഷം ഉച്ചയ്ക്ക് 12ന് എസ്.എൻ ജംഗ്ഷനടുത്തുള്ള വലിയപാറ വീട്ടുവളപ്പിൽ. ഭാര്യ ബിന്ദു രാഹുൽ (പ്രിൻസിപ്പൽ, ഡിസൈൻ എൻജിനിയർ മാക്സ് ലീനിയർ (യു.എസ്.എ). മക്കൾ: ദിയ, ആരുഷ്. (വിദ്യാർത്ഥികൾ- യു.എസ്.എ). സഹോദരങ്ങൾ: സൂര്യയോഗ് ആചാര്യൻ ഡോ. സൂര്യാജി (ബാംഗ്ലൂർ), സിന്തോൾ വിനോദ് (സിംഗപ്പൂർ).ഫോൺ: 9961462704

കൊച്ചുപറമ്പിൽ കെ.പി ഗോപിയുടെ മകൻ രാഹുൽ കെ ഗോപി അമേരിക്കയിൽ നിര്യാതനായി Read More »

കോതമംഗലം രൂപത മതബോധന കൺവെൻഷൻ നടത്തി.

വാഴക്കുളം: കോതമംഗലം രൂപതയുടെ നേതൃത്വത്തിൽ മതബോധന കൺവെൻഷൻ വാഴക്കുളം വിശ്വജ്യോതി എൻജിനീയറിങ് കോളേജിൽ വെച്ച് നടന്നു. ബിഷപ്പ് മാർ ജോർജ് മഠത്തികണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. വിശ്വാസ പരിശീലരംഗത്ത് നിസ്തുല സേവനം കാഴ്ചവയ്ക്കുന്ന മത അധ്യാപകരെ പിതാവ് അഭിനന്ദിക്കുയയുണ്ടായി.കൺവെൻഷനിൽ റവ.ഡോ.അരുൺ കലമറ്റത്തിൽ ക്ലാസ് നയിച്ചു. മതാധ്യാപന രംഗത്ത് സംഭാവനകൾ നൽകുന്നവർക്കായി കെ സി ബി സി ഏർപ്പെടുത്തിയ മതാധ്യാപക അവാർഡ് കരഥസ്ഥമാക്കിയ വാഴക്കുളം ഇടവകാംഗം രാജീവ് ജോസഫിനെ ബിഷപ്പ് കൺവെൻഷനിൽ വച്ച് ആദരിച്ചു .രൂപതയിലെ ഏക ഗ്രേഡ് കരസ്ഥമാക്കിയ

കോതമംഗലം രൂപത മതബോധന കൺവെൻഷൻ നടത്തി. Read More »

ലോകകപ്പ് ആവേശത്തില്‍ അല്‍ അസ്ഹര്‍ കാമ്പസ്

തൊടുപുഴ: ലോകം ഫുട്‌ബോള്‍ ആവേശത്തില്‍ അമര്‍ന്നിരിക്കെ കളിയാരവം നിറഞ്ഞ് പെരുമ്പിള്ളിച്ചിറ അല്‍ അസ്ഹര്‍ കാമ്പസ്. ഇഷ്ട ടീമിന്റെ ജഴ്‌സിയണിഞ്ഞും പതാക വീശിയും കാമ്പസിലെ വിവിധ കോളേജുകളിലെ വിദ്യാര്‍ഥികള്‍ മല്‍സര ബുദ്ധിയോടെ ഒത്തുചേര്‍ന്നപ്പോള്‍ വലിയൊരു ഫുട്‌ബോള്‍ മാമാങ്കം നടക്കുന്ന പ്രതീതിയിലായി കാമ്പസ്. പ്രധാന കവാടത്തില്‍ നിന്നും വിദ്യാര്‍ഥികള്‍ അണിനിരന്ന ഘോഷയാത്രയോടെയാണ് അല്‍ അസ്‌ഹേറിയന്‍സ് യുണൈറ്റഡ് 2026ന് തുടക്കമായത്. തുടര്‍ന്ന് അല്‍ അസ്ഹര്‍ ടര്‍ഫില്‍ പ്രദര്‍ശന മല്‍സരങ്ങളും പെനാല്‍റ്റി ഷൂട്ടൗട്ടും നടന്നു. സ്റ്റുഡന്റ്‌സ് ടീമും പ്രിന്‍സിപ്പല്‍മാരുടെ ടീമും തമ്മിലുള്ള മല്‍സരവും

ലോകകപ്പ് ആവേശത്തില്‍ അല്‍ അസ്ഹര്‍ കാമ്പസ് Read More »

തോപ്രാംകുടിയിൽ വൈദ്യുതി മുടക്കം പതിവാകുന്നു

ഇടുക്കി: തോപ്രാംകുടി ടൗണിലും പരിസരപ്രദേശങ്ങളിലും വൈദ്യുതി മുടക്കം നിത്യസംഭവമായി മാറുന്നു. ഇതുമൂലം ടൗണിലെ വ്യാപാരസ്ഥാപനങ്ങളും സർക്കാർ ഓഫീസുകളും പ്രവർത്തിക്കുന്നതിന് തടസ്സം നേരിടുകയാണ്. സ്കൂൾ തുറക്കുന്ന സമയവും പുതിയ അഡ്മിഷൻ പ്രവർത്തനങ്ങളുമായി വിദ്യാർഥികളും രക്ഷിതാക്കളും കോപ്പി എടുക്കുന്നതിനും മറ്റുമായി ഏറെ ക്ലേശിക്കുന്നു. കൂടാതെ തോപ്രാംകുടിയിൽ പ്രവർത്തിക്കുന്ന സബ് രജിസ്ട്രാർ ഓഫീസിൽ വിവിധ ആവശ്യങ്ങൾക്കായി സമീപത്തുള്ള ഏഴ് വില്ലേജുകളിൽ നിന്ന് എത്തുന്നവർക്ക് വിവിധ ആവശ്യങ്ങൾ സാധിക്കുന്നതിന് തടസ്സം വരികയും കടത്തിണ്ണകളിലും ഓഫീസ് വരാന്തകളിലും ആയി കാത്തുനിൽക്കുന്ന പൊതുജനങ്ങൾക്ക് യഥാസമയം ഭക്ഷണം

തോപ്രാംകുടിയിൽ വൈദ്യുതി മുടക്കം പതിവാകുന്നു Read More »

പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി

തിരുവനന്തപുരം: ‍ഐഎഎസിനു പിന്നാലെ ഐപിഎസ് തലത്തിലും സംസ്ഥാന സർക്കാർ വൻതോതിൽ അഴിച്ചുപണി നടത്തി. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പൊതുഭരണ വകുപ്പ് പുറത്തിറക്കി. പ്രധാനപ്പെട്ട ചില തസ്തികകളിൽ മാറ്റം വരുത്തുന്നതിനായി പുതിയ തസ്തികകൾ സൃഷ്ടിച്ചുകൊണ്ടാണ് സ്ഥലംമാറ്റങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്. തിരുവനന്തപുരം സിറ്റി കമ്മിഷണർ, ക്രൈംബ്രാഞ്ച് ഐജി, കോഴിക്കോട് സിറ്റി കമ്മിഷണർ തുടങ്ങിയ തസ്തികകളിൽ പുതിയ എക്സ്-കേഡർ പോസ്റ്റുകൾ സൃഷ്ടിച്ചാണ് നിയമനങ്ങൾ നടത്തിയിരിക്കുന്നത്. അടിയന്തര പ്രാബല്യത്തോടെ ഉത്തരവ് നിലവിൽ വന്നു. മാറ്റങ്ങൾ ഇങ്ങനെ: എസ് ശ്രീജിത്ത്: ഹെഡ്ക്വാർട്ടേഴ്സ് അഡീഷണൽ ഡയറക്റ്റർ ജനറൽ

പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി Read More »

ഇടുക്കി വികസന പാക്കേജ്: പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദേശം

ഇടുക്കി: ഇടുക്കി വികസന പാക്കേജ് പ്രകാരം നടപ്പാക്കുന്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ഇടുക്കി പാക്കേജ് അവലോകന യോഗത്തിൽ തീരുമാനം. ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡീൻ കുര്യാക്കോസ് എം.പി., ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ്, എംഎൽഎമാരായ റോയ് കെ. പൗലോസ്, സിറിയക് തോമസ്, സേനാപതി വേണു, എഫ്. രാജ തുടങ്ങിയവർ പങ്കെടുത്തു. വികസന പദ്ധതികൾ തയാറാക്കുമ്പോൾ ജനപ്രതിനിധികളുമായി ചർച്ച നടത്തണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു. ഇടുക്കി ജില്ലയുടെ സമഗ്രവും

ഇടുക്കി വികസന പാക്കേജ്: പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദേശം Read More »

പ്രിയദർശിനി പദ്ധതി; 15ന് രാവിലെ 8.30 മുതൽ സ്ത്രീകൾക്ക് ‘സീറോ’ ടിക്കറ്റ് നൽകും

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന പ്രിയദർശിനി പദ്ധതിക്ക് ജൂൺ 15 ന് രാവിലെ 8.30ന് തുടക്കമാകും. തമ്പാനൂർ ബസ് ടെർമിനലിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. ആദ്യ സർവീസ് നടത്തുന്ന ബസിലെ ഡ്രൈവറും കണ്ടക്റ്ററും സ്ത്രീകളായിരിക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു. ഉദ്ഘാടനത്തിനു ശേഷം സംസ്ഥാനത്തുടനീളമുള്ള എല്ലാ കെഎസ്ആർടിസി ബസുകളിലും സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാൻ സാധിക്കും. ആദ്യ സർവീസിൽ മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും അൽപനേരം യാത്ര ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്. ആദ്യഘട്ടത്തിൽ 3125 ഓർഡിനറി ബസുകളിലാണ്

പ്രിയദർശിനി പദ്ധതി; 15ന് രാവിലെ 8.30 മുതൽ സ്ത്രീകൾക്ക് ‘സീറോ’ ടിക്കറ്റ് നൽകും Read More »

താമരശ്ശേരി ചുരത്തിൽ നിന്ന് നിയന്ത്രണം നഷ്ടപ്പെട്ട് വാൻ മറിഞ്ഞ് അപകടമുണ്ടായി, ഡ്രൈവർ ചാടി രക്ഷപെട്ടു

കോഴിക്കോട്: താമരശ്ശേരി ചുരത്തിലൂടെ യാത്ര ചെയ്യുന്നതിനിടെ വാൻ കൊക്കയിലേക്ക് മറിഞ്ഞു. വാനിൻറെ നിയന്ത്രണം നഷ്ടപ്പെട്ടുവെന്ന് മനസിലായതോടെ ഡ്രൈവർ പുറത്തേക്ക് ചാടി രക്ഷപെട്ടു. വെള്ളിയാഴ്ച പുലർച്ചെ 3 മണിക്ക് ചുരത്തിലെ ഏഴാം വളവിനു സമീപമായിരുന്നു അപകടം. വാഹനത്തിൽ മറ്റാരുമുണ്ടായിരുന്നില്ല. അൽപം താഴെയുള്ള മരത്തിൽ തട്ടിയതിനാൽ വാൻ അധികം ആഴത്തിലേക്ക് വീണില്ല.

താമരശ്ശേരി ചുരത്തിൽ നിന്ന് നിയന്ത്രണം നഷ്ടപ്പെട്ട് വാൻ മറിഞ്ഞ് അപകടമുണ്ടായി, ഡ്രൈവർ ചാടി രക്ഷപെട്ടു Read More »

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെലോ അലർട്ടുകൾ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച കണ്ണൂർ ജില്ലയിലാണ് കാലാസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കാസറഗോഡ് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച്ച കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ്

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് Read More »

ഇ.ഡി ഉദ‍്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രധാന പ്രതിയായ ഐ.പി ബിനുവിനെയുൾപ്പെടെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

തിരുവനന്തപുരം: മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ മകൾ വീണയുടെ വീട്ടിൽ നടത്തിയ മിന്നൽ പരിശോധനയ്ക്കിടെ ഇഡി ഉദ‍്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഐ.പി. ബിനു അടക്കം 7 പേരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. രണ്ടു ദിവസത്തേക്കാണ് മ‍്യൂസിയം പൊലീസിൻറെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. വെള്ളിയാഴ്ച വൈകിട്ടോടെ പ്രതികൾ തെളിവെടുപ്പ് നടത്തും. കേസിലെ മുഖ‍്യ പ്രതിയായ ഐ.പി. ബിനുവിന് ആവശ‍്യമായ വൈദ‍്യസഹായം ഉറപ്പ് നൽകണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.

ഇ.ഡി ഉദ‍്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രധാന പ്രതിയായ ഐ.പി ബിനുവിനെയുൾപ്പെടെ പൊലീസ് കസ്റ്റഡിയിൽ വിട്ടു Read More »