വാടകയ്ക്കെടുക്കുന്ന വാഹനങ്ങൾ നിയമപരമാണെന്ന് ഉറപ്പാക്കുക: മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്
കൊച്ചി: വ്യക്തിഗത ആവശ്യങ്ങൾക്കോ യാത്രകൾക്കോ വേണ്ടി സ്വകാര്യ വാഹനങ്ങൾ(White Board) അനധികൃതമായി വാടകയ്ക്ക് നൽകുന്നതും എടുക്കുന്നതും മോട്ടോർ വാഹന നിയമപ്രകാരം ഗുരുതരമായ കുറ്റകൃത്യമാണ്. ‘റെന്റ് എ ക്യാബ്'(Rent a Cab) ലൈസൻസുള്ള കറുത്ത ബോർഡിൽ മഞ്ഞ അക്ഷരങ്ങളുള്ള(Black Board with Yellow Letters) ഔദ്യോഗിക വാഹനങ്ങൾ മാത്രമേ വാടകയ്ക്ക് ഉപയോഗിക്കാൻ അനുവാദമുള്ളൂ. നിയമവിരുദ്ധമായി വാഹനം വാടകയ്ക്കെടുക്കുന്നവർ നേരിടേണ്ടി വരുന്ന പ്രധാന അപകടങ്ങൾ താഴെ പറയുന്നവയാണ്: അനധികൃതവും അനഭിലഷണീയവുമായ പ്രവർത്തനങ്ങൾ: സ്വകാര്യ വാഹനങ്ങൾ വാടകയ്ക്ക് നൽകുന്നത് പലപ്പോഴും ലഹരിക്കടത്ത്,














































