Timely news thodupuzha

യാത്രയ്ക്ക് മുൻപ് ടിപ്പ് ചോദിക്കരുതെന്ന് ഓൺലൈൻ ടാക്സി ആപ്പുകൾക്ക് നിർദേശം

ന്യൂഡൽഹി: ഓൺലൈൻ ടാക്സി സർവീസുകൾ ബുക്ക് ചെയ്യുമ്പോൾ തന്നെ ടിപ്പ് നൽകാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രോംപ്റ്റുകൾ ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാർ. ഊബർ, ഓല, റാപിഡോ തുടങ്ങിയ ആപ്പുകൾ യാത്രയ്ക്ക് മുൻപു തന്നെ ടിപ്പ് ചോദിക്കുന്നത് ശ്രദ്ധയിൽപെട്ടതോടെ റോഡ്-ഗാതാഗത-ഹൈവേ മന്ത്രാലയത്തിൻറേതാണ് കർശന നിർദേശം. ക്യാബ് അഗ്രിഗേറ്റർമാർ തങ്ങളുടെ ആപ്പുകളിൽ നിന്ന് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ നിന്ന് ഇത്തരത്തിലുള്ള എല്ലാ ടിപ്പ് പ്രോംപ്റ്റുകളും ഉടൻ തന്നെ നീക്കം ചെയ്യണം.

യാത്ര ബുക്ക് ചെയ്യുന്ന ഘട്ടത്തിൽ അഡ്വാൻസ് ടിപ്പ്, ആഡ്-ഓൺ തെരഞ്ഞെടുക്കുക തുടങ്ങിയ പ്രോംപ്റ്റുകൾ ഉപയോഗിക്കാൻ പാടില്ല. അധിക തുക നൽകുന്നത് ഡ്രൈവർ യാത്ര സ്വീകരിക്കുന്നതിനെയോ, വെയിറ്റിങ് സമയത്തെയോ, സേവനത്തിൻറെ ഗുണനിലവാരത്തെയോ സ്വാധീനിക്കുമെന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള സന്ദേശങ്ങൾ പൂർണമായും ഒഴിവാക്കണം എന്നിങ്ങനെയാണ് നിർദേശങ്ങൾ. എന്നാൽ യാത്ര പൂർത്തിയായശേഷം ഉപഭോക്താവിന് സ്വമേധയാ ടിപ്പ് നൽകുന്നതിന് പ്രശ്നങ്ങളില്ല. 2025 ലെ മോട്ടോർ വെഹിക്കിൾ അഗ്രിഗേറ്റർ ഗൈഡ്‌ലൈൻസ് പ്രകാരമാണ് നടപടി.

Leave a Comment

Your email address will not be published. Required fields are marked *