കൊല്ലത്ത് ശരീരമാസകലം പൊള്ളലേറ്റ നിലയിൽ പത്ത് വയസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; അച്ഛൻ പൊള്ളിച്ചതെന്ന് കുട്ടി
കൊല്ലം: മൈനാഗപ്പള്ളിയിൽ പത്തു വയസുകാരൻറെ ശരീരമാസകലം പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ. കുട്ടിയുടെ നെഞ്ച്, വയർ, ഇടതു തുടയുടെ ഭാഗം, പുറം ഭാഗം എന്നിവിടങ്ങളിലെല്ലാം സാരമായി പൊള്ളലേറ്റിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവമുണ്ടായത്. അന്ന് ജില്ലാ ആശുപത്രിയിലെത്തിയെങ്കിലും പ്രാഥമിക ചികിത്സ നൽകി മടക്കി അയക്കുകയായിരുന്നു. തുടർന്ന് ബുധനാഴ്ച വീണ്ടും ആശുപത്രിയിലെത്തുകയായിരുന്നു. ഇതോടെ അധികൃതർ ചൈൽഡ് വെൽഫെയർ കമ്മറ്റിയെ വിവരം അറിയിക്കുകയായിരുന്നു. ചൂടുവെള്ളം ശരീരത്തിൽ വീണതാണെന്നാണ് ബന്ധുക്കൾ പറഞ്ഞത്. എന്നാൽ അച്ഛനാണ് പൊള്ളിച്ചതെന്ന് കുട്ടി മൊഴി നൽകി. കൊല്ലം ജില്ലാ ആശുപത്രിയിൽ












































