തിരുവനന്തപുരം: നെടുമങ്ങാട് കൊല്ലപ്പെട്ട ഒന്നര വയസുകാരൻ അർഷിദിൻറെ മരണ കാരണം രണ്ടാനച്ഛനായ അഷ്‌കറിൽ നിന്ന് നെഞ്ചിലേറ്റ ചവിട്ടാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. അഷ്‌കറിൻറെ ചവിട്ടിൽ അർഷിദിൻറെ ഏഴ് വാരിയെല്ലുകൾ ഒടിഞ്ഞു. ഇതിനെ തുടർന്ന് ആന്തരികാവയവങ്ങൾക്ക് ഉണ്ടായ പരുക്കാണ് കുട്ടിയുടെ മരണ കാരണമെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. തലയ്ക്കേറ്റ ക്ഷതം അഞ്ചിടത്ത് നീർക്കെട്ടുണ്ടാക്കി, കുട്ടിയുടെ ശരീരത്തിൽ 91 മുറിവുകൾ ഉണ്ടായിരുന്നുവെന്നും മറ്റൊരു വിവാഹത്തിന് കുഞ്ഞ് ഒരു ബാധ്യതയാകുമെന്ന് കരുതിയാണ് അഷ്‌കർ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നും പൊലീസ് കോടതിയിൽ വ്യക്തമാക്കി. ഒരു മാസം നീണ്ട ആസൂത്രണത്തിനൊടുവിലാണ് അഷ്ക്കർ കുഞ്ഞിനെ കൊന്നത്. ഇതിൻറെ ഭാഗമായി കുഞ്ഞ് കൊല്ലപ്പെടുന്നതിന് മുൻപും നിരവധി തവണ ക്രൂരമായി ഉപദ്രവിച്ചിരുന്നു. കൊലപാതകത്തിൽ അമ്മ അഖിലയ്‌ക്കെതിരെ പൊലീസ് നിലവിൽ പ്രേരണാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
അർഷിദിനെ കൊന്നത് മൂന്നാം വിവാഹത്തിൽ ബാധ്യതയാവുമെന്ന് കരുതിയെന്ന് മൊഴി






