Timely news thodupuzha

Health

3 വയസുകാരിയുടെ അന്നനാളത്തിനു മുകളിൽ കുടുങ്ങിയ ലോക്കറ്റ് പുറത്തെടുത്തു

കട്ടപ്പന: ചേറ്റുകുഴി സ്വദേശികളായ ദമ്പതികളുടെ മൂന്നു വയസ്സുള്ള കുഞ്ഞിന്റെ അന്നനാളത്തിനു മുകളിൽ കുടുങ്ങിയ ലോക്കറ്റ് പുറത്തെടുത്തു. വ്യാഴാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. ബാഗിന്റെ സിബ്ബിലെ ലോക്കറ്റ് എടുത്ത് കുട്ടി കളിക്കുന്നതിനിടെ അബദ്ധത്തിൽ വിഴുങ്ങുകയായിരുന്നു. ഉടൻതന്നെ കട്ടപ്പന സെന്റ്. ജോൺസ് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റി ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച പുലർച്ചെയോടെ ഗ്യാസ്‌ട്രോ എൻഡ്രോളജിസ്റ്റ് ഡോ.പ്രിജിത്ത് ഏബ്രഹാം തോമസ്, അനസ്‌തെറ്റിസ്റ്റുമാരായ ഡോ.സേവ്യർ ജോൺ, ഡോ.റോണി മാത്യു എന്നിവരുടെ നേതൃത്വത്തിൽ ലോക്കറ്റ്

3 വയസുകാരിയുടെ അന്നനാളത്തിനു മുകളിൽ കുടുങ്ങിയ ലോക്കറ്റ് പുറത്തെടുത്തു Read More »

നിപ ഭീതി; കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അറിയിപ്പുണ്ടാകുന്നതു വരെ അടച്ചിടും, കളക്ടർ നിർദേശം നൽകി

കോഴിക്കോട്: ജില്ലയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അടച്ചിടുമെന്ന് ജില്ലാ കലക്‌ടർ അറിയിച്ചു. ക്ലാസുകൾ ഓൺലൈനായി നടത്താനും തീരുമാനമായി.മദ്രസകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിങ് സെന്ററുകൾ എന്നിവയ്ക്കെല്ലാം അവധി ബാധകമാണ്. സെപ്റ്റംബര്‍ 18 മുതല്‍ ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ വിദ്യാര്‍ഥികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വരുത്തരുതെന്ന് കലക്‌ടര്‍ ഉത്തരവിട്ടു. പൊതുപരീക്ഷകൾക്ക് മാറ്റമില്ലെന്നും അറിയിപ്പുണ്ട്. ജില്ലയിലെ പരീക്ഷകള്‍ മാറ്റിവെക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദേശം ലഭിക്കുന്ന മുറക്ക് നടപടികള്‍ സ്വീകരിക്കുന്നതാണെന്നും കലക്‌ടര്‍ അറിയിച്ചു.

നിപ ഭീതി; കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അറിയിപ്പുണ്ടാകുന്നതു വരെ അടച്ചിടും, കളക്ടർ നിർദേശം നൽകി Read More »

നിപാ വ്യാപനം; ബേപ്പൂര്‍ ഹാര്‍ബര്‍ അടയ്ക്കാന്‍ നിര്‍ദേശം

കോഴിക്കോട്‌: നിപാ ജാഗ്രതയുടെ ഭാഗമായി ബേപ്പൂര്‍ ഹാര്‍ബര്‍ അടയ്ക്കാന്‍ നിര്‍ദേശം. മത്സ്യബന്ധന ബോട്ടുകള്‍ ഇവിടെ അടുപ്പിക്കാനോ മീന്‍ ലേലം ചെയ്യാനോ പാടില്ല. പകരം മത്സ്യബന്ധന ബോട്ടുകള്‍ വെള്ളയില്‍ ഹാര്‍ബറില്‍ അടുപ്പിക്കുകയും മീന്‍ ലേലം നടത്തുകയും വേണമെന്നാണ് നിര്‍ദേശം. ബേപ്പൂര്‍ മേഖലയില്‍ ഏഴ് വാര്‍ഡുകളും അടച്ചു. 43, 44, 45,46,47,48, 51 വാര്‍ഡുകളാണ് അടയ്‌ക്കുന്നത്. ഈ വാര്‍ഡുകളിലേക്കുള്ള എല്ലാ റോഡുകളും അടയ്‌ക്കാനാണ് തീരുമാനം. കോഴിക്കോട്ടെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളില്‍ ഒന്നാണ് ബേപ്പൂര്‍. ചെറുവണ്ണൂരില്‍ നിപ സ്ഥിരീകരിച്ച രോഗിയുമായി സമ്പര്‍ക്കത്തിലുള്ള മേഖലകളാണ്

നിപാ വ്യാപനം; ബേപ്പൂര്‍ ഹാര്‍ബര്‍ അടയ്ക്കാന്‍ നിര്‍ദേശം Read More »

ഹെപറ്റൈറ്റിസ് ബിയോ എച്ച്‌.ഐ.വിയോ ഉണ്ടെന്ന പേരിൽ ജോലി നിഷേധിക്കാനാവില്ല; ഹൈക്കോടതി

കൊച്ചി: ഹെപറ്റൈറ്റിസ് ബിയോ എച്ച്‌ഐവിയോ പോലുള്ള രക്തജന്യരോഗങ്ങളുണ്ടെന്ന പേരിൽ ഒരാൾക്കും ജോലി നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി. മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് റദ്ദാക്കിയ കോടതി സ്വതന്ത്ര മെഡിക്കൽ ബോർഡിനു രൂപം നൽകി യുവാവിനെ വീണ്ടും പരിശോധിക്കണമെന്നും ഇതിന്റെ അടിസ്ഥാനത്തിൽ ജോലിയുടെ കാര്യത്തിൽ തീരുമാനമെടുക്കണമെന്നും നിർദ്ദേശിച്ചു. ഹൈപ്പറ്റൈറ്റിസ് ബി രോഗബാധിതനാണെന്ന കാരണത്താൽ യുവാവിന് ജോലി നിഷേധിച്ച ഫാക്ടിന്റെ നടപടി അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.വ്യക്തമായ പ്രോട്ടോക്കോളില്ലാതെ ഇത്തരത്തിൽ തൊഴിൽ നിഷേധിച്ചാൽ രോഗത്തിന്റെ പേരിൽ ആരും തൊഴിൽ നിഷേധിക്കുന്ന സാഹചര്യമുണ്ടാകുമെന്നു ഹൈക്കോടതി

ഹെപറ്റൈറ്റിസ് ബിയോ എച്ച്‌.ഐ.വിയോ ഉണ്ടെന്ന പേരിൽ ജോലി നിഷേധിക്കാനാവില്ല; ഹൈക്കോടതി Read More »

പരിശോധനയ്ക്കയച്ച 11 സാമ്പിളുകളുടെയും ഫലം നെഗറ്റീവ്; മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ നിപ കേസുകളില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പരിശോധനയ്ക്കയച്ച പതിനൊന്ന് സാമ്പിളുകൾക്ക് കൂടി നെഗറ്റീവ് റിസൽറ്റാണ് ലഭിച്ചിരിക്കുന്നത്. ഹൈ റിസ്ക് കാറ്റഗറിയിലുണ്ടായിരുന്ന ആകെ 94 പേരുടെ പരിശോധനാഫലങ്ങളിലാണ് ഇപ്പോൾ നിപ ബാധയില്ലെന്നു വ്യക്തമായിരിക്കുന്നത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനില നേരിയ തോതിൽ മെച്ചപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. വലിയ പുരോഗതി അവകാശപ്പെടാറായിട്ടില്ലെങ്കിലും, നേരിയ പുരോഗതി ആശ്വാസകരമാണെന്നും മന്ത്രി. 21 പേർ നിരീക്ഷണത്തിലുമുണ്ട്. ഇവരുടെ സമ്പർക്കപ്പട്ടികയിൽ കൂടുതൽ ആളുകളുണ്ടോ എന്നു കണ്ടെത്തുകയാണ് അടുത്ത നടപടിയെന്നും

പരിശോധനയ്ക്കയച്ച 11 സാമ്പിളുകളുടെയും ഫലം നെഗറ്റീവ്; മന്ത്രി വീണാ ജോർജ് Read More »

നിപ ബാധിച്ച് മരിച്ച വ്യക്തിയുടെ ബന്ധുക്കളായ ദമ്പതിമാര്‍ ക്വാറന്റീന്‍ ലംഘിച്ചു

നാദാപുരം: നിപ ബാധിച്ച് മരിച്ച മരുതോങ്കര കള്ളാട്ടെ വീട്ടില്‍ താമസിച്ച നാദാപുരം സ്വദേശികളായ ദമ്പതിമാര്‍ ക്വാറന്റീന്‍ ലംഘിച്ചതായി കണ്ടെത്തി. നിപ ബാധിച്ച് മരിച്ച ആളുടെ ബന്ധുക്കളായ ഇവര്‍ മരണവീട്ടില്‍ രണ്ടുദിവസത്തിലധികം താമസിച്ചിരുന്നു. നാദാപുരം ഗ്രാമപ്പഞ്ചായത്തിലെ 19ാം വാര്‍ഡിലെ വീട്ടില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് വീട്ടുകാരായ യുവതിയും ഭര്‍ത്താവും പുറത്തുപോയതായി കണ്ടെത്തിയത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഇവരുടെ വിവരം നാദാപുരം പോലീസിന് കൈമാറി. പകര്‍ച്ചവ്യാധിനിയന്ത്രണനിയമത്തിലെ വകുപ്പുകള്‍ ഉള്‍പ്പെടെ ചേര്‍ത്ത് കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു.

നിപ ബാധിച്ച് മരിച്ച വ്യക്തിയുടെ ബന്ധുക്കളായ ദമ്പതിമാര്‍ ക്വാറന്റീന്‍ ലംഘിച്ചു Read More »

നിപാ വ്യാപനം; പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി കേന്ദ്ര സംഘം കുറ്റ്യാടിയിൽ പരിശോധന നടത്തി

കോഴിക്കോട്: നിപാ വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിന്റെ ഭാഗമായി കേന്ദ്ര സംഘം കുറ്റ്യാടിയിൽ പരിശോധന നടത്തി. നിപാ ബാധിച്ച് മരണപ്പെട്ട മരുതോങ്കര പഞ്ചായത്തിലെ കള്ളാട് സ്വദേശിയുടെ വീട്ടിലാണ് സംഘം സന്ദർശിച്ചത്. മരണപ്പെട്ട വ്യക്തിയുടെ വീട്ടിലെത്തിയ സംഘം വീടും പരിസരവും ബന്ധുവീടും മരണപ്പെട്ട വ്യക്തി പോയിരിക്കാൻ സാധ്യതയുള്ള വീടിനു സമീപത്തെ പറമ്പുകളും സന്ദർശിച്ചു. വവ്വാൽ സർവ്വേ ടീം അംഗമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സെന്റർ കേരള യൂണിറ്റിലെ ശാസ്ത്രജ്ഞൻ ഡോ. ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കുറ്റ്യാടിയിലെത്തിയത്. ഹനുൽ

നിപാ വ്യാപനം; പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി കേന്ദ്ര സംഘം കുറ്റ്യാടിയിൽ പരിശോധന നടത്തി Read More »

നിപാ വ്യാജ സൃഷ്ടിയെന്ന് എഫ്.ബി കുറിപ്പ് പങ്കുവെച്ച യുവാവിനെതിരെ കൊയിലാണ്ടി പൊലീസ് കേസെടുത്തു

കൊയിലാണ്ടി: നിപാ വ്യാജ സൃഷ്ടിയെന്ന് ഫെയ്‌സ്‌ബുക്കിൽ കുറിപ്പിട്ട യുവാവിനെതിരെ കൊയിലാണ്ടി പൊലീസ് കേസെടുത്തു. നിപാ വ്യാജ സൃഷ്‌ടിയാണെന്നും ഇതിന് പിന്നിൽ വൻകിട ഫാർമസി കമ്പനിയാണെന്നും ആരോപിച്ച് ഫെയ്‌സ്‌ബുക്കിൽ കുറിപ്പിട്ട കൊയിലാണ്ടി പെരുവട്ടൂർ ചെട്ട്യാംകണ്ടി അനിൽ കുമാറിനെതിരെയാണ് ഐടി ആക്‌ട് പ്രകാരം പൊലീസ് കേസെടുത്ത്. ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം കെടുത്തുന്ന ഇത്തരം പോസ്റ്റുകൾ പൊതു സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നുമാണ് പോസ്‌റ്റിനെതിരെ പരാതി ഉയർന്നത്. കൊയിലാണ്ടിയിലെ പത്രവിതരണക്കാരനും അമൃതാനന്ദമയീ മഠത്തിലെ സഹായിയുമാണ് അനിൽകുമാർ.

നിപാ വ്യാജ സൃഷ്ടിയെന്ന് എഫ്.ബി കുറിപ്പ് പങ്കുവെച്ച യുവാവിനെതിരെ കൊയിലാണ്ടി പൊലീസ് കേസെടുത്തു Read More »

നിപ ഭീതി; കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ ഓ​ഗസ്റ്റ് 29നും 30നും എത്തിയവർ കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് ആരോ​ഗ്യവകുപ്പ്

കോഴിക്കോട്: ജില്ലയിൽ നിപ കേസുകൾ സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ ജാ​ഗ്രതാ നിർദേശങ്ങളുമായി ആരോ​ഗ്യവകുപ്പ്. കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ ഓ​ഗസ്റ്റ് 29നും 30നും നിശ്ചിത സമയങ്ങളിലും സ്ഥലത്തും എത്തിയവർ നിപ കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് ആരോ​ഗ്യവകുപ്പ് നിർദേശിച്ചു. തീയതിയും സ്ഥലവും സമയവും അടക്കം ഉൾക്കൊള്ളിച്ച പട്ടികയാണ് ആരോ​ഗ്യവകുപ്പ് പുറത്തുവിട്ടത്. പ്രസ്തുത തിയതികളിൽ ആശുപത്രിയിലുണ്ടായിരുന്ന രോ​ഗികളും കൂട്ടിരിപ്പുകാരും 0495 – 2383100, 0495 – 2383101, 0495 – 2384100, 0495 – 2384101, 0495 – 2386100 തുടങ്ങിയ

നിപ ഭീതി; കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ ഓ​ഗസ്റ്റ് 29നും 30നും എത്തിയവർ കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് ആരോ​ഗ്യവകുപ്പ് Read More »

മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച വയോധികയ്ക്ക്‌ നിപായില്ലെന്ന്‌ സ്ഥിരീകരിച്ചു

മലപ്പുറം: നിപാ ലക്ഷണങ്ങളോടെ മഞ്ചേരി മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ച അറുപതുകാരിക്ക്‌ നിപാ ഇല്ലെന്ന്‌ സ്ഥിരീകരണം. കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ വൈറോളജി ലാബിലേക്ക്‌ അയച്ച സ്രവപരിശോധനയുടെ ഫലം നെഗറ്റീവ്‌ ആണ്‌. ഇതോടെ ആശങ്കയുടെ മുൾമുനയിൽനിന്ന്‌ മലപ്പുറത്തിന്‌ ആശ്വാസം ലഭിച്ചു. ബുധനാഴ്‌ചയാണ്‌ കടുത്ത പനിയും അപസ്മാരവുമായി അരീക്കോട്‌ എളയൂർ സ്വദേശിയായ വയോധിക ആശുപത്രിയിൽ എത്തിയത്‌. നിപാ ലക്ഷണങ്ങൾ കണ്ടതോടെ ഇവരെ ഐസൊലേഷൻ വാർഡിലേക്ക്‌ മാറ്റുകയായിരുന്നു.

മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച വയോധികയ്ക്ക്‌ നിപായില്ലെന്ന്‌ സ്ഥിരീകരിച്ചു Read More »

രോ​ഗം സ്ഥിരീകരിച്ചവരെല്ലാം ആദ്യവ്യക്തിയുമായി സമ്പർക്കം ഉള്ളവരാണ്, പരിശോധനകൾ ശക്തമാക്കും; ആരോ​ഗ്യ മന്ത്രി

കോഴിക്കോട്: ജില്ലയിൽ പുതിയതായി നിപാ സ്ഥിരീകരിച്ച വ്യക്തി ആദ്യം രോ​ഗം ബാധിച്ച വ്യക്തിയുമായി സമ്പർക്കമുള്ള ആളായിരുന്നുവെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. സർവ്വകക്ഷി യോ​ഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി. ഇന്നു രാവിലെയാണ് നിരീക്ഷണത്തിലിരുന്ന ചെറുവണ്ണൂർ സ്വദേശിയായ 39കാരന് നിപാ സ്ഥിരീകരിച്ചത്. ഈ വ്യക്തിയും ആദ്യം രോ​ഗം ബാധിച്ച് മരിച്ച വ്യക്തിയും 11ാം തിയതി ഒരേ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടിയിരുന്നതെന്ന് കണ്ടെത്തിയതായി മന്ത്രി പറഞ്ഞു. ഇപ്പോൾ രോ​ഗം സ്ഥിരീകരിച്ചവരെല്ലാം ആദ്യവ്യക്തിയുമായി സമ്പർക്കം ഉള്ളവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാൽ ആദ്യവ്യക്തിയുടെ

രോ​ഗം സ്ഥിരീകരിച്ചവരെല്ലാം ആദ്യവ്യക്തിയുമായി സമ്പർക്കം ഉള്ളവരാണ്, പരിശോധനകൾ ശക്തമാക്കും; ആരോ​ഗ്യ മന്ത്രി Read More »

നിപ ഭീതി; മന്ത്രിമാരുടെ ഉന്നതതലയോ​ഗം ഇന്ന്, കേന്ദ്രസംഘം നിപ ബാധിത മേഖലകൾ സന്ദർശിക്കും

കോഴിക്കോട്: ജില്ലയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ ജാഗ്രതാ പ്രവർത്തനങ്ങളുമായി ആരോ​ഗ്യവകുപ്പ്. സ്ഥിതി​ഗതികൾ വിലയിരുത്തുന്നതിനായി ഇന്ന് മന്ത്രിമാരുടെ ഉന്നതതലയോ​ഗം നടക്കും. രാവിലെ പത്തിന് നടക്കുന്ന യോഗത്തിൽ മന്ത്രിമാരായ വീണാ ജോർജ്, പി എ മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർ കോവിൽ, എ കെ ശശീന്ദ്രൻ എന്നിവർ പങ്കെടുക്കും. ശേഷം രോ​ഗബാധിത പഞ്ചായത്തുകളിലെ പ്രതിനിധികളുമായി മന്ത്രി മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തിൽ അവലോകനയോഗവും ചേരും.കോഴിക്കോട്ടെ നിപ ബാധിത മേഖലകൾ കേന്ദ്രസംഘം ഇന്ന് സന്ദർശിക്കും. 950 പേരാണ് നിലവിൽ സമ്പർക്കപ്പട്ടികയിലുള്ളത്. പരിശോധനയ്ക്ക്

നിപ ഭീതി; മന്ത്രിമാരുടെ ഉന്നതതലയോ​ഗം ഇന്ന്, കേന്ദ്രസംഘം നിപ ബാധിത മേഖലകൾ സന്ദർശിക്കും Read More »

കർണാടകയിലും നിപാ ജാ​ഗ്രത, മാർഗ നിർദേശങ്ങൾ പുറത്തിറക്കി

ബാംഗ്ലൂർ: കോഴിക്കോട് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മാർഗ നിർദേശങ്ങൾ പുറത്തിറക്കി അയൽ സംസ്ഥാനമായ കർണാടക. അതിർത്തി ജില്ലയിൽ നിരീക്ഷണം ശക്തമാക്കി. കേരളവുമായി അതിർത്തി പങ്കിടുന്ന കുടക്, ദക്ഷിണ, കന്നഡ, ചാമരാജനഗര, മൈസൂർ ജില്ലകളിലാണ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. കേരളത്തിൽ നിപ ബാധിച്ച പ്രദേശങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും കർണാടക സർക്കാർ നിർദേശിക്കുന്നു. എന്നാൽ കേരളത്തിൽ നിന്നു എത്തുന്നവർക്ക് നിലവിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. എന്നാൽ അവരുടെ താപനില പരിശോധ്ക്കുകയും രോഗലക്ഷണമുണ്ടെങ്കിൽ സാംപിളുകൾ പരിശോധനയ്ക്ക് അയക്കുകയും ചെയ്യും. കർണാടകയിലെ

കർണാടകയിലും നിപാ ജാ​ഗ്രത, മാർഗ നിർദേശങ്ങൾ പുറത്തിറക്കി Read More »

കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ചു

തിരുവനന്തപുരം: കോഴിക്കോട് ഒരാൾക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു. ആശുപത്രയിൽ നീരീക്ഷണത്തിലിരുന്ന 39 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. നിപ പോസിറ്റീവായ വ്യക്തികൾ ചികിത്സകൾ തേടിയ സ്വകാര്യ ആശുപത്രിയില്‍ ഇദ്ദേഹവും ചികിത്സ തേടിയിരുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ ഓഫിസ്‌ അറിയിച്ചു. ഇതോടെ നിപ ബാധിതരുടെ എണ്ണം അഞ്ചായി. നിലവിൽ നാലു പേരാണ് ചികിത്സയിലുള്ളത്. ഒരാളുടെ മരണമാണ് നിപ ബാധിച്ചാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. ആദ്യം മരിച്ചയാളുടെ പരിശോധന നടത്താത്തതിനാൽ അക്കാര്യത്തിൽ ഒരു ഔദ്യോഗിക സ്ഥിരീകരണമില്ല. നിപ ബാധിതരുടെ സമ്പർക്ക പട്ടികയിൽ നിലവിൽ

കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ചു Read More »

നിപാ പ്രതിരോധം; കേന്ദ്രസംഘം കോഴിക്കോടെത്തി

കോഴിക്കോട്: അഞ്ചുപേർക്ക് നിപാ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേന്ദ്രസംഘം കോഴിക്കോടെത്തി. വ്യാഴാഴ്ച രാവിലെയാണ് ഡോ. ഹിമാൻസു ചൗഹാന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ജില്ലയിലെത്തിയത്. സംഘം ഇന്ന് കുറ്റ്യാടിയിലും ആയഞ്ചേരിയിലും സർവേ നടത്തും. അതേസമയം നിപാ ബാധയെ തുടർന്ന് ആയഞ്ചേരി പഞ്ചായത്തിൽ കഴിഞ്ഞ ദിവസം മരണപ്പെട്ടയാളുടെ വീട്ടിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ച് സാമ്പിളുകൾ ശേഖരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ സാംക്രമിക രോഗ നിയന്ത്രണ കോർഡിനേറ്റർ ഡോ. ബിന്ദു, ഡോ.

നിപാ പ്രതിരോധം; കേന്ദ്രസംഘം കോഴിക്കോടെത്തി Read More »

കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നും നാളെയും അവധി

കോഴിക്കോട്: നിപാ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജാഗ്രതാ മുൻകരുതലുകളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും(അങ്കണവാടി, മദ്രസകൾ ഉൾപ്പെടെ) വ്യാഴം, വെള്ളി ദിവസങ്ങളിൽ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ക്ലാസുകൾ ഒരുക്കാമെന്നും യൂണിവേഴ്സിറ്റി പരീക്ഷകളിൽ മാറ്റമില്ലെന്നും കളക്ടർ അറിയിച്ചു.ജില്ലയിൽ അടുത്ത പത്ത് ദിവസത്തേക്ക് നടത്താൻ നിശ്ചയിച്ചിരിക്കുന്ന എല്ലാ പൊതു പരിപാടികളും താല്ക്കാലികമായി നിർത്തിവയ്ക്കുവാനും ജില്ലാ കലക്ടർ എ ഗീത ഉത്തരവിട്ടിട്ടുണ്ട്. ജില്ലയിൽ ഉത്സവങ്ങൾ പള്ളിപ്പെരുന്നാളുകൾ അതുപോലുള്ള മറ്റു

കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നും നാളെയും അവധി Read More »

തിരുവനന്തപുരത്ത് പനി ബാധിച്ച മെഡിക്കൽ വിദ്യാർഥിയുടെ നിപ പരിശോധനാഫലം നെഗറ്റീവ്

തിരുവനന്തപുരം: മെഡിക്കൽ കോളെജിൽ പനി ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന മെഡിക്കൽ വിദ്യാർഥിയുടെ നിപ പരിശോധനാഫലം നെഗറ്റീവ്. ഇതോടെ തിരുവനന്തപുരത്തെ നിപ ആശങ്കകൾ ഒഴിയുകയാണ്. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യട്ടിൽ നടത്തിയ പരിശോധനയുടെ ഫലമാണ് പുറത്തുവന്നത്. ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തുന്ന ആദ്യ നിപ പരിശോധനയായിരുന്നു ഇത്. പനി ബാധിച്ച വിദ്യാർത്ഥിയെ നിപ ആശങ്കകളുടെ പശ്ചാത്തലത്തിൽ മെഡിക്കൽ കോളെജിൽ നിരീക്ഷണത്തിലാക്കിയിരുന്നു. അതേസമയം, കോഴിക്കോട് നിപ ആശങ്ക വർധിച്ചു വരികയാണ്. ഇതുവരെ ആകെ അഞ്ച് പേർക്കാണ് നിപ സ്ഥിരീകരിച്ചത്. ഇവരിൽ 2 പേർ മരണമടഞ്ഞു. 3

തിരുവനന്തപുരത്ത് പനി ബാധിച്ച മെഡിക്കൽ വിദ്യാർഥിയുടെ നിപ പരിശോധനാഫലം നെഗറ്റീവ് Read More »

നിപ വ്യാപനം; മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി. ഇന്ന് വൈകീട്ട് 4.30നാണ് യോഗം ചേരുക. ഓണ്‍ലൈനായി ചേരുന്ന യോഗത്തില്‍ അഞ്ചു മന്ത്രിമാര്‍ , ഡി എം ഒ മാര്‍, ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. അതേസമയം, നിപ വൈറസ് സ്ഥിരീകരിച്ച കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ കണ്ടയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. വില്യാപ്പള്ളിയിലെ 3,4,5 വാര്‍ഡുകളും പുറമേരിയിലെ 13ാം വാര്‍ഡും കൂടിയാണ് കണ്ടയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ വില്യാപ്പള്ളിയിലെ 6,7 വാര്‍ഡുകളെ കണ്ടയിന്‍മെന്റ്

നിപ വ്യാപനം; മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു Read More »

കോഴിക്കോട് മരിച്ച രണ്ടു പേരുടെയും ഫലം പോസിറ്റീവ്

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചു. കോഴിക്കോട് മരിച്ച രണ്ടുപേർക്ക് നിപ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. പൂന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ പ്രതികരണം. ചികിത്സയിലുള്ള രണ്ട് പേർക്കും രോഗം സ്ഥിരീകരിച്ചിരിച്ചെന്നും മന്ത്രി പറഞ്ഞു. ആകെ നാല് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നിപ സ്ഥിരീകരിച്ചയാളുമായി സമ്പർക്കം ഉണ്ടായിരുന്നവരുടെ വിശദാംശങ്ങൾ തേടുകയാണെന്നും മന്ത്രി പറഞ്ഞു. ആകെ ഏഴ് പേരാണ് ചികിത്സയിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

കോഴിക്കോട് മരിച്ച രണ്ടു പേരുടെയും ഫലം പോസിറ്റീവ് Read More »

കോഴിക്കോട് 7 ഗ്രാമപഞ്ചായത്തുകൾ കണ്ടയിൻമെൻറ് സോണാക്കി, വയനാടും ജാഗ്രതാ നിർദേശം

തിരുവനന്തപുരം: കോഴിക്കോടും സമീപ ജില്ലകളും അതീവ ജാഗ്രതാ നിരീക്ഷണത്തിലാണ്. കോഴിക്കോട് ജില്ലയിൽ മാസ്ക് നിർബന്ധമാക്കി. ജില്ലയിലെ ഏഴ് ഗ്രാമപഞ്ചായത്തുകളുൾപ്പെട്ട 43 വാർഡുകൾ കണ്ടയിൻമെൻറ് സോണുകളായി പ്രഖ്യാപിച്ചു. കണ്ടയിൻമെൻറ് സോണുകളായ പ്രദേശങ്ങളിൽ നിന്നും അകത്തേക്കോ പുറത്തേക്കോ യാത്ര അനുവദിക്കുന്നതല്ല. ബാങ്കുകൾ, സ്കുളുകൾ, അങ്കണവാടികൾ എന്നിവയുൾപ്പടെയുള്ളവ അടച്ചിടാൻ നിർദേശം നൽകി. ചികിത്സയിലുള്ള 9 വയസുകാരൻറെ നില ഗുരുതരമായി തന്നെ തുടരുകയാണ്. വയനാട് ജില്ലയിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. അതേസമയം, തിരുവനന്തപുരത്ത് മെഡിക്കൽ വിദ്യാർത്ഥി നിരീക്ഷണത്തിൽ കഴിയുകയാണ്. സംശയകരമായ ലക്ഷണങ്ങളോടെ തിരുവനന്തപുരം

കോഴിക്കോട് 7 ഗ്രാമപഞ്ചായത്തുകൾ കണ്ടയിൻമെൻറ് സോണാക്കി, വയനാടും ജാഗ്രതാ നിർദേശം Read More »

നിപ ചികിത്സ, മരുന്നുകൾ ഇന്നും വൈകിട്ട് എത്തുമെന്ന് ആരോ​ഗ്യമന്ത്രി

കോഴിക്കോട്: നിപ ചികിത്സയ്ക്കായുള്ള മരുന്നുകൾ ബുധനാഴ്ച വൈകിട്ട് കോഴിക്കോട് എത്തിക്കുമെന്ന് ആരോഗ്യമന്ത്രി. ഐ.സി.എം.ആറുമായി ഇത് സംബന്ധിച്ചുള്ള ചർച്ച നടത്തി. വിമാനമാർഗമാവും മരുന്നുകൾ എത്തുക. നിപ രോഗിയുടെ റൂട്ട് മാപ്പ് ഇന്ന് പ്രസിദ്ധീകരിക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. കേരളത്തിൽ നിര പരിശോധനയ്ക്കുള്ള സംവിധാനം ഉണ്ട്. കോഴിക്കോട് മെഡിക്കൽ കോളജിലും തോന്നയ്ക്കലിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലും നിപ സ്ഥിരീകരിക്കാനാകും. എന്നാൽ ഐ.സി.എം.ആർ മാനദണ്ഡപ്രകാരം സാങ്കേതികമായി പ്രഖ്യാപിക്കേണ്ടത് പൂന്നെയിൽ നിന്നാണ്. കേരളത്തിൽ കണ്ടുവരുന്നത് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പടരുന്ന വൈറസ് ആണെന്നും ഇതിന്

നിപ ചികിത്സ, മരുന്നുകൾ ഇന്നും വൈകിട്ട് എത്തുമെന്ന് ആരോ​ഗ്യമന്ത്രി Read More »

കണ്ടൈൻമെന്റ് സോൺ; കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾ നൽകാൻ വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: നിപ ജാഗ്രതയുമായി ബന്ധപ്പെട്ട് കണ്ടൈൻമെന്റ് സോണിൽ ഉൾപ്പെട്ട മുഴുവൻ സ്‌കൂളുകളിലെയും കുട്ടികൾക്ക് വീട്ടിലിരുന്ന് ക്ലാസുകൾ അറ്റൻഡ് ചെയ്യാവുന്ന തരത്തിൽ ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കാൻ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ്.എസ് ഐ.എ.എസിന് നിർദേശം നൽകി. സാക്ഷരതാ മിഷന്റെ പത്താംതരം തുല്യതാ പരീക്ഷ നടന്നു കൊണ്ടിരിക്കുകയാണ്. കണ്ടൈൻമെന്റ് സോണിൽ ഉൾപ്പെട്ട സെന്ററുകളിലെയും കണ്ടൈൻമെന്റ് സോണിലെ പരീക്ഷാർഥികളുടെയും പരീക്ഷകൾ പിന്നീട് നടത്തുന്നതാണ്. മറ്റ് കേന്ദ്രങ്ങളിലെ പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ലെന്നും മന്ത്രി അറിയിച്ചു.

കണ്ടൈൻമെന്റ് സോൺ; കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾ നൽകാൻ വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശം Read More »

നിപ വ്യാപന നിരീക്ഷണം; ടീമുകൾ രൂപീകരിച്ചു, 75 പേർ സമ്പർക്ക പട്ടികയിൽ; ആരോഗ്യ മന്ത്രി

കോഴിക്കോട്: നിപ വ്യാപന നിരീക്ഷണത്തിനായി 16 അംഗ ടീമുകൾ രൂപീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. സാംപിൾ ശേഖരണം, സമ്പർക്ക പട്ടിക തയാറാക്കൽ തുടങ്ങിയ ജോലികൾക്കായാണിത്. ജില്ലയിൽ കൺട്രോൾ റൂമുകൾ പ്രവർത്തനമാരംഭിക്കും. ഹെൽപ്പ് ലൈന്‍ നമ്പറുകൾ സജ്ജമാക്കുമെന്നും ഉന്നതതലയോഗത്തിനു ശേഷം ആരോഗ്യമന്ത്രി കോഴിക്കോട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആശുപത്രികളിലും ജാഗ്രത ശക്തമാക്കുമെന്നും കൂടെ ആശുപത്രികളിൽ അനാവശ്യമായുള്ള സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. നിപ ലക്ഷണങ്ങളുള്ളവരുമായി അടുത്ത ബന്ധം പുലർത്തിയവരെ ഐസൗലേഷന്‍ വാർഡുകളിലേക്ക് മാറ്റും. നിലവിൽ സമ്പർക്ക പട്ടികയിൽ

നിപ വ്യാപന നിരീക്ഷണം; ടീമുകൾ രൂപീകരിച്ചു, 75 പേർ സമ്പർക്ക പട്ടികയിൽ; ആരോഗ്യ മന്ത്രി Read More »

ആരോഗ്യ വകുപ്പ് ജാഗ്രത നിർദേശം പുറപ്പെടപ്പെടുവിച്ചു; മുഖ്യമന്ത്രി

തിരുവനന്തപുരം: കോഴിക്കോട് ജില്ലയിൽ പനി ബാധിച്ചു രണ്ടുപേർ മരണമടയാനിടയായ സാഹചര്യം അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യ വകുപ്പ് ജാഗ്രത നിർദേശം പുറപ്പെടപ്പെടുവിച്ചിട്ടുണ്ട്. നിപ വൈറസ് ആണോ പനിക്ക് കാരണമെന്ന് സംശയിക്കുന്നതിനാലാണ് ജാഗ്രത നിർദേശം. സംഭവം റിപ്പോർട്ട് ചെയ്തയുടൻ കോഴിക്കോട് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. സാമ്പിളുകൾ പുനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. പ്രദേശത്ത് സർവയലൻസ് പ്രവർത്തനങ്ങൾ ഇന്നലെ തന്നെ ആരംഭിച്ചു. ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ഇന്നലെ രാത്രി തന്നെ യോഗം ചേർന്ന് സ്ഥിതിഗതികൾ

ആരോഗ്യ വകുപ്പ് ജാഗ്രത നിർദേശം പുറപ്പെടപ്പെടുവിച്ചു; മുഖ്യമന്ത്രി Read More »

മരിച്ചവരുമായി അടുത്ത സമ്പർക്കമുള്ളവരെ കണ്ടെത്തും, പരിശോധനക്ക് നിർദേശം നൽകി; മന്ത്രി വീണാ ജോർജ്

കോഴിക്കോട്: പനി ബാധിച്ച് മരിച്ചവരുമായി അടുത്ത സമ്പർക്കമുള്ളവരെ കണ്ടെത്തുമെന്ന് മന്ത്രി വീണാ ജോർജ്. നിപയെന്ന് സംശയമുള്ള ആളുകൾ താമസിക്കുന്ന സ്ഥലത്ത് പരിശോധന നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഹൈ റിസ്ക് കോണ്ടാക്റ്റിലുള്ളവരെ കണ്ടെത്തും. മുമ്പ് ഇതുപോലുള്ള മരണങ്ങൾ ഉണ്ടായോന്ന് അന്വേഷിക്കാൻ നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു. കോഴിക്കോട് ഉന്നതതല യോ​ഗത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി. കളക്ടറേറ്റിൽ അൽപ സമയത്തിനകം ഉന്നതതലയോഗം ചേരും. മന്ത്രി മു​ഹമ്മദ് റിയാസും യോ​ഗത്തിൽ പങ്കെടുക്കും. മരിച്ചവരുടെയും ചികിത്സയിലിരിക്കുന്നവരുടെയും സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വൈകുന്നേരത്തോടെ ഫലം ലഭ്യമാകുമെന്നും

മരിച്ചവരുമായി അടുത്ത സമ്പർക്കമുള്ളവരെ കണ്ടെത്തും, പരിശോധനക്ക് നിർദേശം നൽകി; മന്ത്രി വീണാ ജോർജ് Read More »

കോഴിക്കോട് നിപ സംശയത്തിൽ കഴിയുന്ന കുട്ടികളുടെ നില ​ഗുരുതരം

കോഴിക്കോട്: സ്വകാര്യ ആശുപത്രിയിൽ നിപ സംശയത്തിൽ കഴിയുന്ന രണ്ടു പേരുടെയും ആരോഗ്യ നില ​ഗുരുതരം. മരുതോങ്കര സ്വദേശിയായ മരിച്ചയാളുടെ രണ്ടു മക്കളും ബന്ധുവുമാണ് ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ ഒമ്പതു വയസുകാരൻറെ നില അതീവ ഗുരുതരമാണ്. വെന്റിലേറ്ററിൻറെ സഹായത്തോടെയാണ് കുട്ടി ആശുപത്രിയിൽ കഴിയുന്നത്. നാലു വയസുകാരൻറെ നിലയും ഗുരുതരമാണെന്നാണ് വിവരം. ഗുരുതരമായി തുടരുന്ന കുട്ടിയുടേയും മരിച്ച രണ്ടാമത്തെ ആളുടെയും സ്രവ സാമ്പിളുകൾ പിരശോധനയ്ക്ക് അയച്ചിട്ടുണ്ട്. പൂനെ വൈറോളജി ഇൻറസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനാഫലം ഇന്ന് ഉച്ചയോടെ ലഭിച്ചേക്കും.

കോഴിക്കോട് നിപ സംശയത്തിൽ കഴിയുന്ന കുട്ടികളുടെ നില ​ഗുരുതരം Read More »

ആലപ്പുഴ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ വികസന പ്രവർത്തനങ്ങൾക്ക് 13,83,35,639 രൂപ അനുവദിച്ചു

തിരുവനന്തപുരം: ആലപ്പുഴ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 13,83,35,639 രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിവിധ ആശുപത്രി ഉപകണങ്ങള്‍ക്കും സാമഗ്രികള്‍ക്കും മറ്റുമായാണ് തുക അനുവദിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നടന്നുവരുന്ന വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഇതേറെ സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ന്യൂറോളജി വിഭാഗത്തില്‍ 22 ലക്ഷം ചെലവഴിച്ച് റോബോട്ടിക് ട്രാന്‍സ്‌ക്രാനിയല്‍ ഡോപ്ലര്‍ സജ്ജമാക്കും. തലച്ചോറിലെ രക്തയോട്ടം കണ്ടെത്തുന്നതിനുള്ള അത്യാധുനിക ഉപകരണമാണിത്. ഒഫ്ത്താല്‍മോളജി വിഭാഗത്തില്‍ 1.20 കോടിയുടെ പോസ്റ്റീരിയര്‍ സെഗ്മെന്റ്

ആലപ്പുഴ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ വികസന പ്രവർത്തനങ്ങൾക്ക് 13,83,35,639 രൂപ അനുവദിച്ചു Read More »

ഉച്ചഭക്ഷണ പദ്ധതി ഫണ്ട് വിതരണം, പ്രതിസന്ധിയ്ക്ക് കാരണം കേന്ദ്രത്തിന്റെ വീഴ്‌ച‌; മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം: ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ഫണ്ട് വിതരണത്തിലെ പ്രതിസന്ധിയ്ക്ക് കാരണം കേന്ദ്രത്തിന്റെ വീഴ്‌ച‌ തന്നെയാണെന്ന്‌ മന്ത്രി വി.ശിവൻകുട്ടി. ഉച്ചഭക്ഷണ പദ്ധതി ഒരു കേന്ദ്രാവിഷ്‌കൃത പദ്ധതിയായാണ് നടപ്പിലാക്കപ്പെടുന്നത്. ചട്ടങ്ങൾ പ്രകാരം, പദ്ധതി നടത്തിപ്പിന് ആവശ്യമായ ഭക്ഷ്യധാന്യവും(അരി) നടത്തിപ്പ് ചെലവിന്റെ 60 ശതമാനവും സംസ്ഥാനങ്ങൾക്ക് നൽകേണ്ടത് കേന്ദ്രസർക്കാരാണ്. എന്നാൽ, പദ്ധതിയിൽ പി.എഫ്.എം.എസ്(പബ്ലിക് ഫിനാൻഷ്യൽ മാനേജ്‌മെന്റ് സിസ്റ്റം) നിർബന്ധമാക്കിയ 2021-22 വർഷം മുതൽ സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട കേന്ദ്രവിഹിതം അനുവദിക്കുന്നതിൽ വലിയ കാലതാമസമാണ് കേന്ദ്രസർക്കാർ വരുത്തുന്നത്. കേന്ദ്രവിഹിതം ലഭിക്കുന്നതിനുള്ള പ്രൊപ്പോസലുകളും മുൻ വർഷത്തെ

ഉച്ചഭക്ഷണ പദ്ധതി ഫണ്ട് വിതരണം, പ്രതിസന്ധിയ്ക്ക് കാരണം കേന്ദ്രത്തിന്റെ വീഴ്‌ച‌; മന്ത്രി വി.ശിവൻകുട്ടി Read More »

ചെറുധാന്യങ്ങൾ ഭക്ഷണ മെനുവിൽ ഉൾപ്പെടുത്താൻ യുവതലമുറയെ പ്രോത്സാഹിപ്പിക്കണം; മന്ത്രി വീണാ ജോർജ്ജ്

തിരുവനന്തപുരം: ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാൻ മില്ലറ്റുകൾ അഥവാ ചെറുധാന്യങ്ങൾ ഒരു പരിധിവരെ സഹായിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ചെറുധാന്യങ്ങളുടെ പ്രാധാന്യം ഉൾക്കൊണ്ടാണ് ഐക്യരാഷ്ട്ര സഭ 2023നെ ഇന്റർനാഷണൽ ഇയർ ഓഫ് മില്ലറ്റ്‌സായി പ്രഖ്യാപിച്ചിരുക്കുന്നത്. ആരോഗ്യ രംഗത്ത് കേരളം വളരെ മുമ്പിലാണെങ്കിലും ജീവിതശൈലീ രോഗങ്ങൾ ഏറെ വെല്ലുവിളിയാണ്. ഇതിനുള്ള ചെറുത്ത് നിൽപ്പാണ് ചെറുധാന്യങ്ങൾ. ചെറുധാന്യങ്ങൾ ഭക്ഷണ മെനുവിൽ ഉൾപ്പെടുത്താൻ യുവതലമുറയെ പ്രോത്സാഹിപ്പിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. തിരുവനന്തപുരം പാപ്പനംകോട് സിഎസ്ഐആർ- എൻഐഐഎസ്ടിയിൽ സംഘടിപ്പിച്ച എഫ്എസ്എസ്എഐ ദക്ഷിണമേഖല ഈറ്റ് റൈറ്റ്

ചെറുധാന്യങ്ങൾ ഭക്ഷണ മെനുവിൽ ഉൾപ്പെടുത്താൻ യുവതലമുറയെ പ്രോത്സാഹിപ്പിക്കണം; മന്ത്രി വീണാ ജോർജ്ജ് Read More »

10 കോടിയുടെ വികസന പ്രവർത്തനങ്ങൾക്ക് അനുമതി

തിരുവനന്തപുരം: എറണാകുളം മെഡിക്കൽ കോളേജിന്റെ വിവിധ വികസന പ്രവർത്തനങ്ങൾക്കായി 10 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്. വിവിധ ആശുപത്രി ഉപകണങ്ങൾക്കും സാമഗ്രികൾക്കുമായി 8.14 കോടി രൂപയും വാർഷിക അറ്റകുറ്റപ്പണികൾക്കും നവീകരണത്തിനുമായി 1.86 കോടി രൂപയുമാണ് അനുവദിച്ചത്. ഇതിലൂടെ എറണാകുളം മെഡിക്കൽ കോളേജിൽ കൂടുതൽ വികസനം സാധ്യമാകുമെന്ന് മന്ത്രി വ്യക്തമാക്കി. മെഡിക്കൽ കോളേജിൽ ആദ്യമായി പൾമണോളജി വിഭാഗത്തിൽ 1.10 കോടിയുടെ എൻഡോബ്രോങ്കിയൽ അൾട്രാസൗണ്ട്(ഇ.ബി.യു.എസ്), കാർഡിയോളജി വിഭാഗത്തിൽ 1. 20 കോടിയുടെ കാർഡിയാക്

10 കോടിയുടെ വികസന പ്രവർത്തനങ്ങൾക്ക് അനുമതി Read More »

​ഭക്ഷ്യ സു​ര​ക്ഷാ വ​കു​പ്പി​ൻറെ ഓ​പ്പ​റേ​ഷ​ൻ ഫോ​സ്‌​കോ​സ് ലൈ​സ​ൻ​സ് ഡ്രൈ​വ് 15ന്; ആരോ​ഗ്യ മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പി​ൻറെ നേ​തൃ​ത്വ​ത്തി​ൽ സ്ഥാ​പ​ന​ങ്ങ​ളു​ടെ ലൈ​സ​ൻ​സ് പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി 15ന് ​സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഓ​പ്പ​റേ​ഷ​ൻ ഫോ​സ്‌​കോ​സ് ലൈ​സ​ൻ​സ് ഡ്രൈ​വ് ന​ട​ത്തു​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ്. മു​ഴു​വ​ൻ ഭ​ക്ഷ്യ സം​രം​ഭ​ക​രെ​യും ഭ​ക്ഷ്യ സു​ര​ക്ഷാ ലൈ​സ​ൻ​സ് പ​രി​ധി​യി​ൽ കൊ​ണ്ടു​വ​രി​ക​യാ​ണ് ല​ക്ഷ്യം. ഭ​ക്ഷ്യ സു​ര​ക്ഷാ ലൈ​സ​ൻ​സി​നാ​യി സ​മ​ർ​പ്പി​ക്കു​ന്ന അ​പേ​ക്ഷ​ക​ളി​ൽ വ​ള​രെ വേ​ഗ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും മ​ന്ത്രി അ​റി​യി​ച്ചു. ഭ​ക്ഷ്യ​സു​ര​ക്ഷാ ഗു​ണ​നി​ല​വാ​ര നി​യ​മം 2006, വ​കു​പ്പ് 31 പ്ര​കാ​രം എ​ല്ലാ ഭ​ക്ഷ്യ സം​രം​ഭ​ക​രും ഭ​ക്ഷ്യ​സു​ര​ക്ഷ ലൈ​സ​ൻ​സ് എ​ടു​ക്ക​ണം. സ്വ​ന്ത​മാ​യി ഭ​ക്ഷ​ണം

​ഭക്ഷ്യ സു​ര​ക്ഷാ വ​കു​പ്പി​ൻറെ ഓ​പ്പ​റേ​ഷ​ൻ ഫോ​സ്‌​കോ​സ് ലൈ​സ​ൻ​സ് ഡ്രൈ​വ് 15ന്; ആരോ​ഗ്യ മ​ന്ത്രി Read More »

ഗോവ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ നാലു വയസുകാരൻ മരിച്ചു, ഭക്ഷ്യ വിഷബാധയെന്ന് ബന്ധുക്കൾ

തിരുവനന്തപുരം: മലയൻ കീഴിൽ നാലു വയസുകാരന്‍റെ മരണം ഭക്ഷ്യ വിഷബാധയെ തുടർന്നെന്ന് ബന്ധുക്കൾ. ഗോവ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ അശ്വനി ഭവനിലെ അനീഷിന്‍റെ മകൻ അനുരുദ്ധാണ് മരിച്ചത്. ഓണാഘോഷത്തിന്‍റെ ഭാഗമായി അനീഷും കുടുംബവും ഗോവയിലേക്ക് വിനോദയാത്ര പോയിരുന്നു. തിരികെ എത്തിയപ്പോഴാണ് കുട്ടിക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായത്. തുടർന്ന് കുട്ടിയെ മലയൻ കീഴ് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരിശോധനകളിൽ പ്രശേനമൊന്നും കണ്ടെത്താത്തതിനെ തുടർന്ന് കുട്ടിയെ വീട്ടിലേക്കു തന്നെ മടക്കി അയക്കുകയായിരുന്നു. വീട്ടിലെത്തിയതിനു പിന്നാലെ വീണ്ടും അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടി രാവിലെയോടെ

ഗോവ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ നാലു വയസുകാരൻ മരിച്ചു, ഭക്ഷ്യ വിഷബാധയെന്ന് ബന്ധുക്കൾ Read More »

104 ദിവസത്തെ സമരം അവസാനിപ്പിച്ച് ഹർഷിന

കോഴിക്കോട്: പ്രസവശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളെജിന് മുമ്പിൽ 104 ദിവസങ്ങളായി ഹർഷിന നടത്തിയ സമരം അവസാനിപ്പിച്ചു. ഡോക്ടർമാരുൾപ്പെടെയുള്ളവരെ പ്രതി ചേർത്ത പൊലീസ് നടപടിക്ക് പിന്നാലെയാണ് സമരം അവസാനിപ്പിക്കുന്നത്. പ്രതികളെ അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം തുടങ്ങിയതായാണ് വിവരം. കുറ്റക്കാർക്കെതിരായ നടപടി സ്വീകരിക്കുക, നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ മുൻനിർത്തിയായിരുന്നു സമരം. ഹർഷിനയെ കോഴിക്കോട് മെഡിക്കൽ കോളെജ് ഐ.എം.സി.എച്ചിൽ പ്രസവ ശസ്ത്രക്രിയക്ക് വിധേയമാക്കിയ സംഘത്തിലെ രണ്ട് ഡോക്ടർമാരേയും രണ്ട് നേഴ്സുമാരേയും പ്രതി ചേർത്ത്

104 ദിവസത്തെ സമരം അവസാനിപ്പിച്ച് ഹർഷിന Read More »

രേഖകൾ കൈവശമില്ലാത്തതിന്റെ പേരിൽ ഒരു കുട്ടിയ്ക്കും സൗജന്യ ചികിത്സയും പരിശോധനയും നിഷേധിക്കരുതെന്ന് മന്ത്രി

തിരുവനന്തപുരം: ആധാർ, റേഷൻകാർഡ് തുടങ്ങിയ രേഖകൾ കൈവശമില്ലാത്തതിന്റെ പേരിൽ ഒരു കുട്ടിയ്ക്കും സൗജന്യ ചികിത്സയും പരിശോധനയും നിഷേധിക്കരുതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. സ്‌കൂളിൽ വച്ചോ അല്ലാതെയോ പെട്ടെന്ന് ആശുപത്രിയിലേക്ക് കുട്ടിയെ എത്തിച്ചാൽ മതിയായ രേഖകൾ ഇല്ലാത്തതിന്റെ പേരിൽ ചികിത്സ നിഷേധിക്കരുത്. ആദ്യം കുട്ടിയ്ക്ക് മതിയായ ചികിത്സ ഉറപ്പ് വരുത്തണം. അതിന് ശേഷം രേഖകൾ എത്തിക്കാനുള്ള സാവകാശം നൽകണമെന്നും മന്ത്രി നിർദേശം നൽകി. ഇതുസംബന്ധിച്ച് സർക്കുലർ ഇറക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി. പദ്ധതി

രേഖകൾ കൈവശമില്ലാത്തതിന്റെ പേരിൽ ഒരു കുട്ടിയ്ക്കും സൗജന്യ ചികിത്സയും പരിശോധനയും നിഷേധിക്കരുതെന്ന് മന്ത്രി Read More »

കോവിഡ്‌ കേസുകൾ വർധിക്കുന്നതായി ലോകാരോഗ്യ സംഘടന

ജനീവ: ലോകമെമ്പാടും കോവിഡ്‌ കേസുകൾ വർധിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ കണക്ക്‌. ജൂലൈ 31 മുതൽ ആഗസ്റ്റ് 27 വരെ 1.4 ദശലക്ഷത്തിലധികം പുതിയ കോവിഡ് 19 കേസുകളും 1,800-ലധികം മരണങ്ങളും രജിസ്റ്റർ ചെയ്‌തതായി ലോകാരോഗ്യ സംഘടന വെള്ളിയാഴ്‌ച അറിയിച്ചു. ജൂലൈ 31 ന്‌ മുമ്പുള്ള 28 ദിവസ കാലയളവിനെ അപേക്ഷിച്ച് കേസുകളുടെ എണ്ണത്തിൽ 38 ശതമാനം വർധനവും മരണം 50 ശതമാനം കുറവുമാണ് കാണിക്കുന്നത്‌. ദക്ഷിണ കൊറിയയിലാണ് ഏറ്റവും കൂടുതൽ പുതിയ കേസുകളും (1,296,710) മരണങ്ങളും (596).

കോവിഡ്‌ കേസുകൾ വർധിക്കുന്നതായി ലോകാരോഗ്യ സംഘടന Read More »

ഡോക്ടര്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ പരാതി; അന്വേഷണം നടത്തണമെന്ന് മന്ത്രി വീണാ ജോര്‍ജ്

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ മുതിര്‍ന്ന ഡോക്ടര്‍ക്കെതിരെയുള്ള വനിതാ ഡോക്ടറുടെ ലൈംഗികാതിക്രമ പരാതിയില്‍ അന്വേഷണം നടത്താന്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സമൂഹ മാധ്യമത്തില്‍ വനിത ഡോക്ടര്‍ ഇട്ട പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രി ഇടപെട്ടത്. ഇതുസംബന്ധിച്ച് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. പരാതി മറച്ചുവച്ചോയെന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ കൃത്യമായറിയാന്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പ് വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തും.

ഡോക്ടര്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ പരാതി; അന്വേഷണം നടത്തണമെന്ന് മന്ത്രി വീണാ ജോര്‍ജ് Read More »

സതിയമ്മ ജോലി നേടിയത് വ്യാജ രേഖചമച്ചെന്ന് പരാതി

കോട്ടയം: പുതുപ്പള്ളി വെറ്ററിനറി ഉപകേന്ദ്രത്തിലെ താൽക്കാലിക ജീവനക്കാരിയായി സതിയമ്മ ജോലി നേടിയത് വ്യാജ രേഖചമച്ചെന്ന് പരാതി. സതിയമ്മ തന്റെ പേരിൽ വ്യാജ രേഖചമച്ചെന്നും സർക്കാർ പണം അപഹരിച്ചെന്നും കാട്ടി ഐശ്വര്യ കുടുംബശ്രീയിലെ മുൻ അം​ഗം ലിജിമോൾ ആണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. നാലുവർഷം മുൻപ് കുടുംബശ്രീയുടെ സെക്രട്ടറിയായിരുന്നു. അതിനുശേഷം കുടുംബശ്രീയിൽ നിന്നും രാജിവെച്ചു. ക‍ഴിഞ്ഞ നാല് വർഷത്തിൽ ഒരിക്കൽ പോലും മൃഗാശുപത്രിയിൽ പോവുകയോ ജോലിക്ക് അപേക്ഷിക്കുകയോ ജോലി ചെയ്യുകയോ ശമ്പളം വാങ്ങുകയോ ചെയ്‌തിട്ടില്ല. വ്യാജരേഖ

സതിയമ്മ ജോലി നേടിയത് വ്യാജ രേഖചമച്ചെന്ന് പരാതി Read More »

പി ഒ സതിയമ്മയെ ജോലിയിൽ നിന്ന് മാറ്റിയത് പരാതിയുടെ അടിസ്ഥാനത്തിൽ; മന്ത്രി ജെ ചിഞ്ചുറാണി

തിരുവനന്തപുരം: കൈതേപ്പാലം മൃഗാശുപത്രിയിലെ താൽക്കാലിക ജീവനക്കാരിയായ പി ഒ സതിയമ്മയെ ജോലിയിൽ നിന്ന് മാറ്റിയത് പരാതിയുടെ അടിസ്ഥാനത്തിലെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ആളുമാറിയാണ് സതിയമ്മ ജോലി ചെയ്‌തതെന്നും ഇതുസംബന്ധിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നീക്കം ചെയ്‌തതെന്നും മന്ത്രി പറഞ്ഞു. ജിജിമോളെന്ന ആളുടെ പേരിലാണ് സതിയമ്മ ജോലി ചെയ്‌തത്. പണം നൽകിയിരുന്നതും ജിജിമോൾക്കാണ്. പരാതി വന്ന അടിസ്ഥാനത്തിലാണ് നടപടി. ഒരാഴ്‌ച മുമ്പാണ് സതി അമ്മയ്ക്കെതിരെ പരാതി വന്നത്. പുറത്താക്കിയത് പ്രതികാരനടപടിയോ, പിന്നിൽ രാഷ്ട്രീയമോ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.കുടുംബശ്രീ വഴിയാണ്

പി ഒ സതിയമ്മയെ ജോലിയിൽ നിന്ന് മാറ്റിയത് പരാതിയുടെ അടിസ്ഥാനത്തിൽ; മന്ത്രി ജെ ചിഞ്ചുറാണി Read More »

ഹർഷീനയ്ക്ക് ധനസഹായം അനുവദിക്കും, പൊലീസ് അന്വേഷണം ഏർപ്പെടുത്തി; മന്ത്രി വീണ ജോർജ്

കോഴിക്കോട്: നിയമ നടപടികളിലുടെ ഹർഷീനയ്ക്ക് നീതി ലഭിക്കണം എന്നുതന്നെയാണ് സർക്കാർ നിലപാടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ധനസഹായം അനുവദിക്കുയും പൊലീസ് അന്വേഷണം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ആരോഗ്യവകുപ്പ് തയ്യാറാക്കിയ രണ്ട് അന്വേഷണ റിപ്പോർട്ടുകളും തള്ളിയാണ് പൊലീസ് അന്വേഷണത്തിന് വിട്ടത്. പ്രതികളെ സംരക്ഷിക്കുയാണ് ലക്ഷ്യമെങ്കിൽ ആദ്യത്തെ റിപ്പോർട്ട്തന്നെ അംഗീകരിച്ചാൽ മതിയായിരുന്നല്ലോയെന്നും മന്ത്രി ചോദിച്ചു. അതല്ല, നിയമനടപടികളിലൂടെ കുറ്റക്കാർക്ക് തക്കതായ ശിക്ഷ ലഭിക്കുന്നതിനും ഹർഷീനയ്ക്ക് നീതി ലഭിക്കുന്നതിനും വേണ്ടിയാണ് അന്വേഷണം നടത്തുന്നതെന്നും മന്ത്രി

ഹർഷീനയ്ക്ക് ധനസഹായം അനുവദിക്കും, പൊലീസ് അന്വേഷണം ഏർപ്പെടുത്തി; മന്ത്രി വീണ ജോർജ് Read More »

ആയൂർവ്വേദ ക്ലീനിക്ക് ഉദ്ഘാടനവും അസ്ഥിരോഗ നിർണ്ണയ ക്യാമ്പും 10ന്

രാജാക്കാട്: കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ നവീകരിച്ച രാജാക്കാട് ഏജൻസിയുടെ ഉദ്ഘാടനവും സൗജന്യ അസ്ഥിരോഗ നിർണ്ണയ ക്യാമ്പും, 10ന് നടക്കും. രാവിലെ 10ന് ആരംഭിക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം രാജാക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.സതി നിർവ്വഹിക്കും. ക്ലിനിക്കിന്റെ ഉദ്ഘാടനം ഡോ.സി.ഡി സഹദേവൻ നിർവ്വഹിക്കും. ഡോ.നിതിൻ നോബി ഡോ.ദേവിക രാജൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും. ക്യാമ്പിനോടനുബന്ധിച്ച് അസ്ഥി തേയ്മാനം,എല്ലുപൊടിയൽ, സന്ധിരോഗങ്ങൾ എന്നിവ കണ്ടെത്താൻ സഹായിക്കുന്ന ബോൺ മിനറൽ ഡെൻസിറ്റി ടെസ്റ്റും നടത്തപ്പെടും. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക; ഫോൺ: 854798003.

ആയൂർവ്വേദ ക്ലീനിക്ക് ഉദ്ഘാടനവും അസ്ഥിരോഗ നിർണ്ണയ ക്യാമ്പും 10ന് Read More »

മിഷൻ ഇന്ദ്രധനുഷ്; ഒന്നാംഘട്ടം വിജകരം, വാക്സിൻ ലഭിക്കാത്തവർക്ക് നിശ്ചിത ദിവസങ്ങളിൽ വാക്‌സിൻ എടുക്കാമെന്ന് ആരോ​ഗ്യ മന്ത്രി

തിരുവനന്തപുരം: മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 ഒന്നാംഘട്ടത്തിൽ 75 ശതമാനത്തിലധികം കുട്ടികൾക്കും 98 ശതമാനത്തിലധികം ഗർഭിണികൾക്കും വാക്‌സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് 18,744 ഗർഭിണികളെയും 5 വയസ് വരെയുളള 1,16,589 കുട്ടികളെയുമാണ് പൂർണമായോ ഭാഗികമായോ വാക്‌സിൻ എടുക്കാത്തതായി കണ്ടെത്തിയിട്ടുളളത്. അതിൽ 18,389 ഗർഭിണികൾക്കും 87,359 കുട്ടികൾക്കുമാണ് വാക്‌സിൻ നൽകിയത്. ഒന്നാംഘട്ടം കഴിഞ്ഞെങ്കിലും പലതരത്തിലുള്ള അസൗകര്യം കാരണം വാക്‌സിൻ എടുക്കാൻ വിട്ടുപോയിട്ടുള്ളർക്ക് നിശ്ചിത ദിവസങ്ങളിൽ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നും വാക്‌സിൻ എടുക്കാവുന്നതാണെന്നും

മിഷൻ ഇന്ദ്രധനുഷ്; ഒന്നാംഘട്ടം വിജകരം, വാക്സിൻ ലഭിക്കാത്തവർക്ക് നിശ്ചിത ദിവസങ്ങളിൽ വാക്‌സിൻ എടുക്കാമെന്ന് ആരോ​ഗ്യ മന്ത്രി Read More »

പതിനാറാംകണ്ടത്ത് സൗജന്യ നേത്ര ചികിൽസാ ക്യാമ്പ്

ചെറുതോണി: പതിനാറാംകണ്ടം കിസാൻ ലൈബ്രറിയുടെയും ഉപ്പുതോട് ഹരിത കാർഷികസ്വയം സഹായ സംഘത്തിന്റെയും നേതൃത്വത്തിൽ സൗജന്യ നേത്ര ചികിൽസാ ക്യാമ്പ് സംഘടിപ്പിച്ചു. തൊടുപുഴ അഹല്യ ഫൗണ്ടേഷൻ നേത്ര വിഭാഗവുമായി ചേർന്ന് പതിനാറാംകണ്ടം ഗവ: ഹയർസെക്കണ്ടറി സ്കൂൾ ഹാളിൽ സംഘടിപ്പിച്ച നേത്ര പരിശോധനE ക്യാമ്പ് വാത്തിക്കുടി ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ മിനി ഷാജി ഉത്ഘാടനം ചെയ്തു. കിസാൻ ലൈബ്രറി സെക്രട്ടറി ബിജോജോസ് അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പിൽ നൂറ്റൻപതോളം പേർ പങ്കെടുത്തു. അഹല്യ ഫൗണ്ടേഷൻ നേത്ര

പതിനാറാംകണ്ടത്ത് സൗജന്യ നേത്ര ചികിൽസാ ക്യാമ്പ് Read More »

തൃശൂരിൽ നഴ്സുമാരുടെ പണിമുടക്ക്

തൃശൂർ: ജില്ലയിൽ ഇന്ന് മുതൽ നഴ്സുമാരുടെ അനിശ്ചിതകാല പണിമുടക്ക്. യു.എൻ.എയ്ക്ക് കീഴിലുള്ള മുഴുവൻ ജീവനക്കാരും പണിമുടക്കിൽ ഭാഗമാകും. നഴ്സിനെ ആക്രമിച്ചെന്ന പരാതിയിൽ കൈപ്പമ്പ് നൈൽ ആശുപത്രി ഉടമ ഡോ. അലോകിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. വിഷയത്തിൽ ഒരാഴ്ച മുമ്പ് കലക്‌ടറുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ ഒരാഴ്ച പിന്നിട്ടിട്ടും ചർച്ച‍യിൽ നൽകിയ ഉറപ്പു പാലിക്കാത്തതെ വന്നതോടെയാണ് അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങിയത്. അത്യാഹിത വിഭാഗത്തിലെ ജീവനക്കാർ ഉൾപ്പെടെ പണിമുടക്കും. ജില്ലയിലെ വിവിധ ആശുപത്രികളിലായി 5000 ത്തിലേറെ രോഗികൾ ചികിത്സയിൽ

തൃശൂരിൽ നഴ്സുമാരുടെ പണിമുടക്ക് Read More »

പരുമല ആശുപത്രിയിലെ വധ ശ്രമം; സംസ്ഥാന വനിതാ കമീഷൻ സ്വമേധയാ കേസെടുത്തു

തിരുവല്ല: പരുമല ആശുപത്രിയിൽ നഴ്‌സ് വേഷത്തിലെത്തി പ്രസവ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതിയെ വായു നിറച്ച സിറിഞ്ച് ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ സംസ്ഥാന വനിതാ കമീഷൻ സ്വമേധയാ കേസെടുത്തു. ദുരൂഹതകളുള്ള കേസ് എന്നതു പരിഗണിച്ചാണ് നടപടി. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് നിർദേശവും നൽകിയിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രസവത്തിനായി പരുമല ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കരിയില കുളങ്ങര സ്വദേശി സ്നേഹയെ നഴ്സിന്റെ വേഷം ധരിച്ചെത്തിയ പുല്ലു കുളങ്ങര സ്വദേശി അനുഷ സിറിഞ്ചിലൂടെ വായു കുത്തിവെച്ച്

പരുമല ആശുപത്രിയിലെ വധ ശ്രമം; സംസ്ഥാന വനിതാ കമീഷൻ സ്വമേധയാ കേസെടുത്തു Read More »

മഹാരാഷ്‌ട്രയിൽ വീണ്ടും കൊവിഡ്-19 വ്യാപനം

മുംബൈ: ചെറിയ ഇടവേളയ്ക്കു ശേഷം മഹാരാഷ്‌ട്രയിൽ വീണ്ടും കൊവിഡ്-19 കേസുകൾ വർധിക്കുന്നു. ഇജി.5.1 (EG.5.1) എന്ന പുതിയ സബ്‌വേരിയന്‍റാണ് ഇതിനു കാരണമെന്ന് അനുമാനം. ഈ വകഭേദം രാജ്യത്ത് ആദ്യമായി കണ്ടെത്തുന്നത് മഹാരാഷ്‌ട്രയിലാണ്. കഴിഞ്ഞ മേയിൽ തന്നെ ഇതിന്‍റെ സാന്നിധ്യം തിരിച്ചിറഞ്ഞിരുന്നെങ്കിലും രോഗവ്യാപനത്തിൽ വർധന രേഖപ്പെടുത്തുന്നത് ഇപ്പോൾ മാത്രം. മറ്റു രണ്ടു വകഭേദങ്ങൾ കൂടി സംസ്ഥാനത്ത് നിലവിലുണ്ട്. ജൂലൈ അവസാനം സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 70 ആയിരന്നെങ്കിൽ, ഓഗസ്റ്റ് ആറോടെ ഇത് 115 ആയി. തിങ്കളാഴ്ചത്തെ കണക്ക്

മഹാരാഷ്‌ട്രയിൽ വീണ്ടും കൊവിഡ്-19 വ്യാപനം Read More »

പുനലൂരിൽ ചികിത്സ നടത്തിയിരുന്ന ഡോക്ടർ വസുമതിക്ക് എം.ബി.ബി.എസ് ഇല്ല, മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു

കൊല്ലം: പുനലൂർ കാര്യറയിൽ എം.ബി.ബി.എസ് ഇല്ലാത്ത ഡോക്‌ടർ ചികിത്സ നടത്തുന്നതായുള്ള പരാതിയിൽ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. ജില്ലാ പൊലീസ് മേധാവിയും ജില്ലാ മെഡിക്കൽ ഓഫീസറും പരാതിയെക്കുറിച്ച് അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് 15 ദിവസത്തിനകം സമർപ്പിക്കണമെന്ന് കമീഷൻ അംഗം വി.കെ.ബീനാകുമാരി ആവശ്യപ്പെട്ടു. ദൃശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമീഷൻ സ്വമേധയാ രജിസ്റ്റർചെയ്‌ത കേസിലാണ് നടപടി. കാര്യറയിൽ പ്രവർത്തിക്കുന്ന അൽ അമീനെന്ന മെഡിക്കൽ ക്ലിനിക്ക്‌ നടത്തിപ്പുകാരി വസുമതി ഡോക്‌ടർ ഡിഗ്രി നേടിയിട്ടില്ലെന്ന്‌ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്‌. ഇവർ കൊട്ടാരക്കര സ്വദേശിയാണ്.

പുനലൂരിൽ ചികിത്സ നടത്തിയിരുന്ന ഡോക്ടർ വസുമതിക്ക് എം.ബി.ബി.എസ് ഇല്ല, മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു Read More »

പഴകിയ ഭക്ഷണം വിളമ്പിയാൽ വാർഡനെ മുറിയിൽ പൂട്ടിയിട്ട് തല്ലണം; വിദ്യാർഥികൾക്ക് കർണാടക എം.എൽ.എയുടെ ഉപദേശം

ബാംഗ്ലൂർ: ഹോസ്റ്റലിൽ പഴകിയ ഭക്ഷണം വിളമ്പിയാൽ വാർഡനെ മുറിയിൽ പൂട്ടിയിട്ട് തല്ലണമെന്ന് വിദ്യാർഥികളോട് ആഹ്വാനം ചെയ്ത് കർണാടക എം.എൽ.എ കെ.സി.വീരേന്ദ്ര. ഹോസ്റ്റലിൽ നിരന്തരമായി പഴകിയതും അഴുകിയതുമായ ഭക്ഷണം വിളമ്പിയെന്ന് ആരോപിച്ച് സമരം ചെയ്തിരുന്ന ചിത്രദുർഗയിലെ ലോ കോളെജ് വിദ്യാർഥികളോട് സംസാരിക്കുന്നതിനിടെയാണ് കോൺഗ്രസ് എം.എൽ.എ രോഷം പ്രകടിപ്പിച്ചത്. ഇതു തീർത്തും തെറ്റാണ്. ഇനിയൊരിക്കൽ കൂടി ഇങ്ങനെ സംഭവിച്ചാൽ വാർഡനെ മുറിയിൽ പൂട്ടിയിട്ട് തല്ലണം. എന്നിട്ട് പഴകിയ ഭക്ഷണത്തിലെ പുഴുക്കളെ പെറുക്കി അയാളെക്കൊണ്ട് തന്നെ തീറ്റിക്കണം..ബാക്കി കാര്യങ്ങളൊക്കെ പിന്നീട് നോക്കാം.

പഴകിയ ഭക്ഷണം വിളമ്പിയാൽ വാർഡനെ മുറിയിൽ പൂട്ടിയിട്ട് തല്ലണം; വിദ്യാർഥികൾക്ക് കർണാടക എം.എൽ.എയുടെ ഉപദേശം Read More »

ആരോഗ്യ പരിപാലനത്തിൽ കേരളം ഒന്നാമതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ശാസ്ത്രത്തെയും സാങ്കേതിക വിദ്യയേയും മനുഷ്യനന്മക്ക് ഉപയോഗിക്കണമെന്നും ആരോഗ്യ പരിപാലനത്തിൽ രാജ്യത്ത് കേരളം ഒന്നാമതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീചിത്ര മെഡിക്കൽ സെൻറർ സംഘടിപ്പിച്ച ബയോമെഡിക്കൽ വിവർത്തന ഗവേഷണ ദേശീയ സമ്മേളനത്തിൽ അന്താരാഷ്ട്ര കോൺഫറെൻസും ശില്പശാലയും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ബ്രെയിൻ ഗൈനെന്ന പദ്ധതിയുടെ ഭാഗമായി ലോകത്ത് എവിടെയുമുള്ള മഹാപ്രതിഭകളെ ക്ഷണിച്ചു കൊണ്ടുവരാനുള്ള പദ്ധതി സർക്കാർ നടപ്പാക്കുന്നുണ്ട്. നൊബേൽ സമ്മാന ജേതാക്കളെ ക്ഷണിച്ച് കൊണ്ടു വന്ന് അവരുമായി നമ്മുടെ ഗവേഷണ തലത്തിൽ ഇടപെടാനുള്ള അവസരമൊരുക്കുന്ന സ്കോളർ ഇൻ

ആരോഗ്യ പരിപാലനത്തിൽ കേരളം ഒന്നാമതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ Read More »

3 ആശുപത്രികൾക്ക് കൂടി എൻ.ക്യു.എ.എസ് അംഗീകാരം; മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്(എൻ.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അതിൽ രണ്ട് ആശുപത്രികൾക്ക് പുതുതായി എൻക്യുഎഎസ് അംഗീകാരവും ഒരു ആശുപത്രിക്ക് പുനരംഗീകാരവുമാണ് ലഭിച്ചത്. പത്തനംതിട്ട എഫ്എച്ച്‌സി കോയിപ്പുറം 82% സ്‌കോറും, കോഴിക്കോട് എഫ്എച്ച്‌സി കക്കോടി 94% സ്‌കോറും നേടിയാണ് പുതുതായി അംഗീകാരം നേടിയത്. വയനാട് എഫ്എച്ച്‌സി പൂതാടി 90% സ്‌കോർ നേടി പുനരംഗീകാരം നേടി. ഇതോടെ സംസ്ഥാനത്തെ 166 ആശുപത്രികൾക്ക് പുതുതായി എൻക്യുഎഎസ് അംഗീകാരവും

3 ആശുപത്രികൾക്ക് കൂടി എൻ.ക്യു.എ.എസ് അംഗീകാരം; മന്ത്രി വീണാ ജോർജ് Read More »

ഡോക്ടര്‍ മര്‍ദിച്ചു; തൃശൂരില്‍ നഴ്‌സുമാരുടെ പണിമുടക്ക്

തൃശൂര്‍: ഇന്ന് നഴ്‌സുമാരുടെ പണിമുടക്ക്. രാവിലെ 10 മണിക്ക് പടിഞ്ഞാറെ കോട്ടയില്‍ നിന്നും പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിക്കും. നൈല്‍ ആശുപത്രിയിലെ നാലു നഴ്‌സുമാരെ ഉടമയായ ഡോക്ടര്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ചര്‍ച്ചക്കിടെ ആശുപത്രി ഉടമ ഡോക്ടര്‍ അലോഗ് മര്‍ദ്ദിച്ചെന്നാണ് നഴ്‌സുമാരുടെ ആരോപണം. അതേസമയം, ഇന്ന് കരിദിനം ആചരിക്കുമെന്ന് തൃശൂര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളും പ്രഖ്യാപിച്ചു. ഡോ. അലോഗിനെ നഴ്‌സുമാര്‍ മര്‍ദിച്ചുവെന്നാണ് ഇവരുടെ ആരേപണം. ചര്‍ച്ച മതിയാക്കി പുറത്തുപോകാന്‍ ശ്രമിച്ച തന്നേയും ഭാര്യയേയും നഴ്‌സുമാര്‍ ആക്രമിച്ചെന്ന് ഡോക്ടര്‍

ഡോക്ടര്‍ മര്‍ദിച്ചു; തൃശൂരില്‍ നഴ്‌സുമാരുടെ പണിമുടക്ക് Read More »