രാജാക്കാട്: കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ നവീകരിച്ച രാജാക്കാട് ഏജൻസിയുടെ ഉദ്ഘാടനവും സൗജന്യ അസ്ഥിരോഗ നിർണ്ണയ ക്യാമ്പും, 10ന് നടക്കും. രാവിലെ 10ന് ആരംഭിക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം രാജാക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.സതി നിർവ്വഹിക്കും.
ക്ലിനിക്കിന്റെ ഉദ്ഘാടനം ഡോ.സി.ഡി സഹദേവൻ നിർവ്വഹിക്കും. ഡോ.നിതിൻ നോബി ഡോ.ദേവിക രാജൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും. ക്യാമ്പിനോടനുബന്ധിച്ച് അസ്ഥി തേയ്മാനം,എല്ലുപൊടിയൽ, സന്ധിരോഗങ്ങൾ എന്നിവ കണ്ടെത്താൻ സഹായിക്കുന്ന ബോൺ മിനറൽ ഡെൻസിറ്റി ടെസ്റ്റും നടത്തപ്പെടും. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക; ഫോൺ: 854798003.