ബാംഗ്ലൂർ: കോഴിക്കോട് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മാർഗ നിർദേശങ്ങൾ പുറത്തിറക്കി അയൽ സംസ്ഥാനമായ കർണാടക. അതിർത്തി ജില്ലയിൽ നിരീക്ഷണം ശക്തമാക്കി.
കേരളവുമായി അതിർത്തി പങ്കിടുന്ന കുടക്, ദക്ഷിണ, കന്നഡ, ചാമരാജനഗര, മൈസൂർ ജില്ലകളിലാണ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. കേരളത്തിൽ നിപ ബാധിച്ച പ്രദേശങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും കർണാടക സർക്കാർ നിർദേശിക്കുന്നു. എന്നാൽ കേരളത്തിൽ നിന്നു എത്തുന്നവർക്ക് നിലവിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല.
എന്നാൽ അവരുടെ താപനില പരിശോധ്ക്കുകയും രോഗലക്ഷണമുണ്ടെങ്കിൽ സാംപിളുകൾ പരിശോധനയ്ക്ക് അയക്കുകയും ചെയ്യും. കർണാടകയിലെ സർക്കാർ ആശുപത്രികളിൽ നിപ ഐസലേഷൻ വാർഡുകൾ തുറന്നിട്ടുണ്ട്.