Timely news thodupuzha

logo

തിരുവനന്തപുരത്ത് പനി ബാധിച്ച മെഡിക്കൽ വിദ്യാർഥിയുടെ നിപ പരിശോധനാഫലം നെഗറ്റീവ്

തിരുവനന്തപുരം: മെഡിക്കൽ കോളെജിൽ പനി ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന മെഡിക്കൽ വിദ്യാർഥിയുടെ നിപ പരിശോധനാഫലം നെഗറ്റീവ്. ഇതോടെ തിരുവനന്തപുരത്തെ നിപ ആശങ്കകൾ ഒഴിയുകയാണ്. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യട്ടിൽ നടത്തിയ പരിശോധനയുടെ ഫലമാണ് പുറത്തുവന്നത്.

ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തുന്ന ആദ്യ നിപ പരിശോധനയായിരുന്നു ഇത്. പനി ബാധിച്ച വിദ്യാർത്ഥിയെ നിപ ആശങ്കകളുടെ പശ്ചാത്തലത്തിൽ മെഡിക്കൽ കോളെജിൽ നിരീക്ഷണത്തിലാക്കിയിരുന്നു. അതേസമയം, കോഴിക്കോട് നിപ ആശങ്ക വർധിച്ചു വരികയാണ്.

ഇതുവരെ ആകെ അഞ്ച് പേർക്കാണ് നിപ സ്ഥിരീകരിച്ചത്. ഇവരിൽ 2 പേർ മരണമടഞ്ഞു. 3 പേർ കോഴിക്കോട്ട് ചികിത്സയിലാണ്. സമ്പർക്ക പട്ടികയിൽ 700 ൽ അധികം പേരാണ് ഉള്ളത്.

കോഴിക്കോട്ടെ ആശുപത്രിയിൽ നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്നവരിൽ ഒരു യുവാവിൻറെ ആരോഗ്യ നില മെച്ചപ്പെട്ടതായാണ് പുതിയ വിവരം. ഈ രോഗിയുടെ പനി മാറിയെന്നും അണുബാധ കുറഞ്ഞെന്നുമാണ് വിവരം. എന്നാൽ ഒൻപത് വയസുകാരൻറെ നിലഗുരുതരമായി തുടരുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *