കോഴിക്കോട്: പനി ബാധിച്ച് മരിച്ചവരുമായി അടുത്ത സമ്പർക്കമുള്ളവരെ കണ്ടെത്തുമെന്ന് മന്ത്രി വീണാ ജോർജ്. നിപയെന്ന് സംശയമുള്ള ആളുകൾ താമസിക്കുന്ന സ്ഥലത്ത് പരിശോധന നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഹൈ റിസ്ക് കോണ്ടാക്റ്റിലുള്ളവരെ കണ്ടെത്തും. മുമ്പ് ഇതുപോലുള്ള മരണങ്ങൾ ഉണ്ടായോന്ന് അന്വേഷിക്കാൻ നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു. കോഴിക്കോട് ഉന്നതതല യോഗത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി. കളക്ടറേറ്റിൽ അൽപ സമയത്തിനകം ഉന്നതതലയോഗം ചേരും. മന്ത്രി മുഹമ്മദ് റിയാസും യോഗത്തിൽ പങ്കെടുക്കും.
മരിച്ചവരുടെയും ചികിത്സയിലിരിക്കുന്നവരുടെയും സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വൈകുന്നേരത്തോടെ ഫലം ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.