കട്ടപ്പന: ചേറ്റുകുഴി സ്വദേശികളായ ദമ്പതികളുടെ മൂന്നു വയസ്സുള്ള കുഞ്ഞിന്റെ അന്നനാളത്തിനു മുകളിൽ കുടുങ്ങിയ ലോക്കറ്റ് പുറത്തെടുത്തു. വ്യാഴാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. ബാഗിന്റെ സിബ്ബിലെ ലോക്കറ്റ് എടുത്ത് കുട്ടി കളിക്കുന്നതിനിടെ അബദ്ധത്തിൽ വിഴുങ്ങുകയായിരുന്നു. ഉടൻതന്നെ കട്ടപ്പന സെന്റ്. ജോൺസ് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റി ആശുപത്രിയിലേക്ക് മാറ്റി.
വെള്ളിയാഴ്ച പുലർച്ചെയോടെ ഗ്യാസ്‌ട്രോ എൻഡ്രോളജിസ്റ്റ് ഡോ.പ്രിജിത്ത് ഏബ്രഹാം തോമസ്, അനസ്‌തെറ്റിസ്റ്റുമാരായ ഡോ.സേവ്യർ ജോൺ, ഡോ.റോണി മാത്യു എന്നിവരുടെ നേതൃത്വത്തിൽ ലോക്കറ്റ് പുറത്തെടുത്തു. സുഖം പ്രാപിച്ച കുഞ്ഞ് ആശുപത്രി വിട്ടു.