തൃശൂര്‍: ഇന്ന് നഴ്‌സുമാരുടെ പണിമുടക്ക്. രാവിലെ 10 മണിക്ക് പടിഞ്ഞാറെ കോട്ടയില്‍ നിന്നും പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിക്കും. നൈല്‍ ആശുപത്രിയിലെ നാലു നഴ്‌സുമാരെ ഉടമയായ ഡോക്ടര്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.
ചര്‍ച്ചക്കിടെ ആശുപത്രി ഉടമ ഡോക്ടര്‍ അലോഗ് മര്‍ദ്ദിച്ചെന്നാണ് നഴ്‌സുമാരുടെ ആരോപണം. അതേസമയം, ഇന്ന് കരിദിനം ആചരിക്കുമെന്ന് തൃശൂര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളും പ്രഖ്യാപിച്ചു. ഡോ. അലോഗിനെ നഴ്‌സുമാര്‍ മര്‍ദിച്ചുവെന്നാണ് ഇവരുടെ ആരേപണം.
ചര്‍ച്ച മതിയാക്കി പുറത്തുപോകാന്‍ ശ്രമിച്ച തന്നേയും ഭാര്യയേയും നഴ്‌സുമാര്‍ ആക്രമിച്ചെന്ന് ഡോക്ടര്‍ ആരോപിച്ചു.കൈക്ക് പരിക്കേറ്റ ഡോക്ടറും ഭാര്യയും വെസ്റ്റ്‌ഫോര്‍ട്ട് ആശുപത്രിയില്‍ ചികിത്സയിലാണ്.
നഴ്‌സുമാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് ഇന്നലെ ജില്ലാ ലേബര്‍ ഓഫിസറുടെ സാന്നിധ്യത്തില്‍ വിളിച്ചു ചേര്‍ത്ത ചര്‍ച്ചക്കിടെയാണ് തര്‍ക്കവും കയ്യാങ്കളിയുമുണ്ടായത്.