Timely news thodupuzha

January 2024

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു.എസ്.റ്റി

തിരുവനന്തപുരം: ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ ജനങ്ങൾ അനുഭവിക്കുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്‌ഫര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു.എസ്.റ്റി രണ്ട് ഗ്രാമങ്ങളില്‍ ജലശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു. വൻ ജനാവലിയെ സാക്ഷി നിർത്തി മിത്രക്കരി, ഊരുക്കരി ഗ്രാമങ്ങളിലെ പ്ലാന്റുകൾ ഉദ്ഘാടനം ചെയ്തു. പത്ത് വര്‍ഷത്തിലേറെയായി കുട്ടനാട്ടിലെ ജനങ്ങൾ അനുഭവിക്കുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കമ്പനി ഇത്തരത്തിലൊരു പ്രവര്‍ത്തനത്തിനു തുടക്കമിട്ടത്. ശുദ്ധജലം ലഭ്യമല്ലാത്ത അവസ്ഥ മിത്രക്കരി, ഊരുക്കരി ഗ്രാമങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമായിട്ടുണ്ട്.

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു.എസ്.റ്റി Read More »

നെടുംപെട്ടിൽ എൻ.എസ് സ്കറിയ നിര്യാതനായി

തൊടുപുഴ: നെടുംപെട്ടിൽ എൻ.എസ് സ്കറിയ(76) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ 17/1/2024 ബുധൻ രാവിലെ 10.30ന് വസതിയിൽ ആരംഭിച്ച് തൊടുപുഴ ഈസ്റ്റ് വിജ്ഞാന മാതാ പള്ളിയിൽ. ഭാര്യ മേരി തെക്കുംഭാ​ഗം കദളിക്കാട്ടിൽ കുടുംബാ​ഗം. മക്കൾ: ജോജോ സ്കറിയ(ദുബായ്), മഞ്ജു സ്കറിയ(തിരുവനന്തപുരം). മരുമക്കൾ: ജോമി ജോയി, അറയ്ക്കൽ(തിരുവനന്തപുരം), പിങ്കി മരിയ ജോസഫ്, നെല്ലിക്കുന്നേൽ(വാഴക്കുളം). കൊച്ചുമക്കൾ: അക്ഷയ് ജോമി, ജോഹൻ സ്കറിയ ജോജോ, ദാനിയേൽ ജോസഫ് ജോജോ.

നെടുംപെട്ടിൽ എൻ.എസ് സ്കറിയ നിര്യാതനായി Read More »

മഥുര ഷാഹി ഈദ് ഗാഹിലെ പരിശോധന തടഞ്ഞ് സുപ്രീംകോടതി

ന്യൂഡൽഹി: മഥുര ഷാഹി ഈദ് ഗാഹിലെ അഭിഭാഷക കമ്മിഷന്റെ പരിശോധന തടഞ്ഞ് സുപ്രിംകോടതി. അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ മസ്ജിദ് ഭരണസമിതി നല്‍കിയ അപ്പീലിലാണ് നടപടി. പ്രത്യേക അനുമതി ഹര്‍ജിയില്‍ സുപ്രിംകോടതി എതിര്‍ കക്ഷികള്‍ക്ക് നോട്ടീസയച്ചു. മഥുര മസ്ജിദ് പ്രദേശം കൃഷ്ണ ജന്മഭൂമിയാണെന്നും ക്ഷേത്രാവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ പരിശോധന നടത്തണം എന്നുമായിരുന്നു ക്ഷേത്രാനുകൂലികളുടെ വാദം. ഇതംഗീകരിച്ച് മസ്ജിദില്‍ അഭിഭാഷക കമ്മിഷന്റെ പരിശോധനയ്ക്ക് അനുമതി നല്‍കിയ ഹൈക്കോടതി വിധി നടപ്പാക്കുന്നതിനാണ് സ്റ്റേ. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവര്‍ ഉള്‍പ്പെട്ട

മഥുര ഷാഹി ഈദ് ഗാഹിലെ പരിശോധന തടഞ്ഞ് സുപ്രീംകോടതി Read More »

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ സമരം

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്‍റെ അവഗണനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ സമരം നടത്താനൊരുങ്ങി ഇടതുമുന്നണി. ഫെബ്രവരി എട്ടിന് ഡൽഹിയിൽ വെച്ച് സമരം നടത്താനാണ് തീരുമാനം. മുഖ്യമന്ത്രിക്കൊപ്പം മറ്റ് മന്ത്രിമാരും എം.പിമാരും എം.എൽ.എമാരും പങ്കെടുക്കും. കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്‍റെ അവഗണനയെക്കുറിച്ച് മുഖ്യമന്ത്രി പ്രതിപക്ഷ നേതാക്കളുമായി കഴിഞ്ഞ ദിവസം ഓൺലൈനായി യോഗം ചേർന്നിരുന്നു. ഡൽഹിയിൽ പോയി ഒന്നിച്ച് സമരം ചെയ്യണമെന്നതിൽ യു.ഡി.എഫ് ഘടകകക്ഷി നേതാക്കളുമായി ചർച്ച ചെയ്തശേഷം നിലപാട് അറിയിക്കാമെന്നാണ് യോഗത്തിനു ശേഷം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചത്.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ സമരം Read More »

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രേഖപ്പെടുത്തിയ കേസുകളിൽ ജാമ്യം

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രേഖപ്പെടുത്തിയ കേസുകളിൽ ജാമ്യം. സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട കേസിൽ ഇന്നു രാവിലെ ചുമത്തിയ പുതിയ 2 കേസുകളിലാണ് കോടതി ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അതേസമയം, ഡി.ജി.പി ഓഫീസിലേക്കുള്ള മാർച്ചിന്‍റെ പേരിലുള്ള കേസിൽ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. ജില്ലാ കോടതിയാണ് ഈ ജാമ്യാപേക്ഷ പരിഗണിക്കുക. നേരത്തെ റിമാൻഡിലായ കേസിൽ ജാമ്യം കിട്ടാത്തതിനാൽ രാഹുല്‍ ജയിലിൽ കഴിയുന്നതിനിടെയായിരുന്നു ഇന്നതെ അറസ്റ്റ്.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രേഖപ്പെടുത്തിയ കേസുകളിൽ ജാമ്യം Read More »

സ്വർണവില കുറഞ്ഞു

കൊച്ചി: തുടര്‍ച്ചയായി വർധിച്ചുകൊണ്ടിരുന്ന സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന്(16/01/2024) പവന് 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 46,440 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 5805 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില. ജനുവരി 2ന് സ്വര്‍ണവില വീണ്ടും 47,000ല്‍ എത്തിയിരുന്നു. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ വില താഴ്ന്ന് 11ന് 46,080 രൂപയായി ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് കണ്ടത്. 4 ദിവസത്തിനിടെ

സ്വർണവില കുറഞ്ഞു Read More »

യു.എസ് പ്രസിഡന്‍റ് സ്ഥാനാർഥി തെരഞ്ഞെടുപ്പിൽ നിന്നും പിന്മാറി വിവേക് രാമസ്വാമി, ട്രംപിനെ പിന്തുണയ്ക്കും

വാഷിങ്ടൺ: യു.എസ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥിയാകാനുള്ള മത്സരത്തിൽ നിന്ന് പിന്മാറി ഇന്ത്യൻ അമെരിക്കൻ വ്യവസായി വിവേക് രാമസ്വാമി. അയോവ കോക്കസിലെ മോശം പ്രകടനത്തെത്തുടർന്നാണ് അദ്ദേഹം പ്രചാരണം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. അയോവ കോക്കസിൽ വിജയിച്ച മുൻ പ്രസിഡന്‍റ് കൂടിയായ ഡോണൾഡ് ട്രംപിന് പിന്തുണ നൽകുമെന്നും രാമസ്വാമി പറഞ്ഞു. നാം പ്രതീക്ഷിച്ച വിജയം നമുക്ക് സ്വന്തമാക്കാനായില്ലയെന്നത് സത്യമാണ്… അതു കൊണ്ടു തന്നെ ഈ നിമിഷം മുതൽ തെരഞ്ഞെടുപ്പു പ്രചാരണം അവസാനിപ്പിക്കുകയാണ്. അടുത്ത പ്രസിഡന്‍റ് പദത്തിലെത്താൻ എനിക്ക് സാധിക്കില്ലയെന്നും

യു.എസ് പ്രസിഡന്‍റ് സ്ഥാനാർഥി തെരഞ്ഞെടുപ്പിൽ നിന്നും പിന്മാറി വിവേക് രാമസ്വാമി, ട്രംപിനെ പിന്തുണയ്ക്കും Read More »

ഉദയനിധി സ്റ്റാലിന് ബിഹാർ കോടതിയുടെ സമൻസ്

പട്ന: സനാതന ധർമത്തെക്കുറിച്ചുള്ള വിവാദ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന് സമൻസ്. ഫെബ്രുവരി 13ന് ഹാജരാകണമെന്നാവശ്യപ്പെട്ട് ബിഹാറിലെ പ്രത്യേക കോടതിയാണ് സമൻസ് അയച്ചത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ചൈന്നെയിൽ നടന്ന തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് ഫോറം സംഘടിപ്പിച്ച യോഗത്തിലായിരുന്നു ഉദയനിധി സ്റ്റാലിന്‍റെ വിവാദപരാമർശം. സനാതന ധർമം സാമൂഹിക നീതിക്ക് എതിരാണെന്നും ഡെങ്കിപ്പനി, മലമ്പനി തുടങ്ങിയ രോഗങ്ങളെപ്പോലെ ഉന്മൂലനം ചെയ്യണമെന്നായിരുന്നു പരാമർശം. എന്നാൽ ഈ പരാമർശം ഹിന്ദുമത്തതിനെതിരാണെന്നും സനാതന ധർമം പിന്തുടരുന്ന 80 ശതമാനം

ഉദയനിധി സ്റ്റാലിന് ബിഹാർ കോടതിയുടെ സമൻസ് Read More »

രാഹുലിന്‍റെ അറസ്റ്റിൽ പ്രതിഷേധിച്ച് കോഴിക്കോട് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം

കോഴിക്കോട്: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തലിന്‍റെ അറസ്റ്റിൽ പ്രതിഷേധിച്ച് കോഴിക്കോട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കലക്‌ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേടുകൾ തകർക്കാൻ ശ്രമിച്ചതോടെ പ്രവർത്തകർക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. അഞ്ചിലേറെ തവണ ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവർത്തകർ പിരിഞ്ഞുപോകാൻ തയാറായില്ല. തുടർന്ന് പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. പ്രദേശത്ത് ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്. റോഡ് ഉപരോധിച്ച് പ്രവർത്തകർ പ്രതിഷേധിക്കുകയാണ്. ഇതോടെ വയനാട്-കോഴിക്കോട് ഭാഗത്തേക്കുള്ള ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. രാഹുൽ മാങ്കൂട്ടത്തലിന്‍റെ അറസ്റ്റിനു പിന്നാലെ തുടങ്ങിയ സംഘർഷം

രാഹുലിന്‍റെ അറസ്റ്റിൽ പ്രതിഷേധിച്ച് കോഴിക്കോട് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം Read More »

മല്യയെയും നീരവിനെയും കുടുക്കാനൊരുങ്ങി ഇന്ത്യ

ന്യൂഡൽഹി: കോടികളുടെ തട്ടിപ്പുകേസിൽ പ്രതികളായതിനു പിന്നാലെ രാജ്യം വിട്ട വിജയ് മല്യ, നീരവ് മോദി, സഞ്ജയ് ഭണ്ഡാരി എന്നിവരെ പിടികൂടി രാജ്യത്തേക്ക് തിരിച്ചെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കി ഇന്ത്യ. വിവിധ തട്ടിപ്പു കേസുകളിൽ പ്രതികളായവരെ പിടി കൂടുന്നതിനായി ഇ.ഡി – സി.ബി.ഐ – എൻ.ഐ.എ ഉന്നതതല സംഘം ഉടൻ തന്നെ ബ്രിട്ടനിലേക്ക് പുറപ്പെടും. യു.കെയിൽ ഇവർക്കുള്ള സ്വത്തിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനായാണ് സംഘം ശ്രമിക്കുന്നത്. വിദേശകാര്യമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനായിരിക്കും സംഘത്തെ നയിക്കുക. ലണ്ടനിലെ ഇവരുടെ സ്വത്തിനെയും മറ്റു ബാങ്ക്

മല്യയെയും നീരവിനെയും കുടുക്കാനൊരുങ്ങി ഇന്ത്യ Read More »

സാഹിത്യകാരി കെ.ബി ശ്രീദേവി അന്തരിച്ചു

കൊച്ചി: എഴുത്തുകാരി കെ.ബി ശ്രീദേവി(84) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. തൃപ്പൂണിത്തുറയിലെ മകന്‍റെ വീട്ടിലായിരുന്നു താമസം. കഥ, നോവൽ, പഠനം, ബാലസാഹിത്യം, നാടകം തുടങ്ങി നിരവധി കൃതികൾ രചിച്ചിട്ടുണ്ട്. സമഗ്ര സംഭാവനകൾക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ്, കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്, കുങ്കുമം അവാര്‍ഡ്, നാലപ്പാടന്‍ അവാര്‍ഡ്, വി.റ്റി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു. മൂന്നാം തലമുറ, യജ്ഞം, ചാണക്കല്ല്, മുഖത്തോട് മുഖം, തിരിയുഴിച്ചില്‍, ദാശരഥം, അഗ്നിഹോത്രം, ബോധിസത്വന്‍ തുടങ്ങിയവ നോവലുകളാണ്.

സാഹിത്യകാരി കെ.ബി ശ്രീദേവി അന്തരിച്ചു Read More »

അമിതാഭ് ബച്ചൻ അയോധ്യയിൽ വസ്തു വാങ്ങിയതായി റിപ്പോർട്ട്

മുംബൈ: ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചൻ അയോധ്യയിൽ വസ്തു വാങ്ങിയതായി റിപ്പോർട്ട്. മുംബൈ ആസ്ഥാനമായുള്ള ദി ഹൗസ് ഓഫ് അഭിനന്ദൻ ലോധയാണ്(HoABL) ഡെവലപ്പർ. ഏകദേശം 10,000 ചതുരശ്ര അടി വിസ്തീർണമുള്ള വീട് നിർമ്മിക്കാൻ ബച്ചൻ ഉദ്ദേശിക്കുന്നതായും പ്ലോട്ടിന് ഏകദേശം 14.5 കോടിയോളം വിലയുണ്ടെന്നുമാണ് റിപ്പോർട്ട്. എന്‍റെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം വഹിക്കുന്ന നഗരമായ അയോധ്യയിൽ ഈ യാത്ര ആരംഭിക്കാൻ ആഗ്രഹിക്കുന്നു. ആഗോള ആത്മീയ തലസ്ഥാനത്ത് എന്‍റെ വീട് നിർമ്മിക്കാൻ ഞാൻ ആഗ്രഹിക്കുന്നതായി വസ്തു വാങ്ങിയതിനെ കുറിച്ച്

അമിതാഭ് ബച്ചൻ അയോധ്യയിൽ വസ്തു വാങ്ങിയതായി റിപ്പോർട്ട് Read More »

പ്രധാനമന്ത്രിയുടെ സന്ദർശനം ഇന്ന്; തൃശൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, കൊച്ചിയിൽ നാളെയും ഗതാഗത നിയന്ത്രണം

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തെ തുടർന്ന് ഇന്നും നാളെയും കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മുതലും നാളെ അതിരാവിലെ മൂന്ന് മുതൽ ഉച്ചവരെയുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. എം ജി റോഡ്, രാജാജി ജംഗ്ഷൻ, ഹൈക്കോർട്ട് ജംഗ്ഷൻ, കലൂർ, കടവന്ത്ര, തേവര എന്നിവടങ്ങളിൽ നിന്ന് വാഹനങ്ങൾ വഴി തിരിച്ച് വിടും. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്ന സമയത്ത് നഗരത്തിലേക്ക് വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്നതല്ല. അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിനോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ബുധനാഴ്ച

പ്രധാനമന്ത്രിയുടെ സന്ദർശനം ഇന്ന്; തൃശൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, കൊച്ചിയിൽ നാളെയും ഗതാഗത നിയന്ത്രണം Read More »

വീണാ വിജയന്റെ കമ്പനിയുമായി ബന്ധപ്പെട്ട ചര്‍ച്ച അവസാനിപ്പിക്കാന്‍ പ്രതിപക്ഷ നേതാവ് വഴിവിട്ട ഇടപാട് നടത്തിയെന്ന് കെ സുരേന്ദ്രന്‍

കൊച്ചി: മുഖ്യമന്ത്രി വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ചര്‍ച്ച അവസാനിപ്പിക്കാന്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വഴിവിട്ട ഇടപാട് നടത്തിയെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സതീശന്‍ സഭയിലില്ലാതിരുന്നപ്പോഴാണ് മാത്യു കുഴല്‍നാടന്‍ എഴുന്നേറ്റ് നിന്ന് രണ്ട് വാക്ക് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ ആത്മാര്‍ത്ഥയില്ല. 200 കോടിയോളം കിട്ടിയിരിക്കുന്നത് പിണറായി വിജയനും വീണയ്ക്കും മാത്രമല്ല. യു.ഡി.എഫ് നേതാക്കള്‍ക്കും പണം കിട്ടി. വി.ഡി സതീശന് പണം കിട്ടിയോയെന്ന് അന്വേഷണത്തിന് ശേഷം അറിയാമെന്നും കെ

വീണാ വിജയന്റെ കമ്പനിയുമായി ബന്ധപ്പെട്ട ചര്‍ച്ച അവസാനിപ്പിക്കാന്‍ പ്രതിപക്ഷ നേതാവ് വഴിവിട്ട ഇടപാട് നടത്തിയെന്ന് കെ സുരേന്ദ്രന്‍ Read More »

ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് നാഗാലാന്റിൽ പര്യടനം നടത്തും

ന്യൂഡല്‍ഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് നാഗാലാന്റിൽ പര്യടനം നടത്തും. രാവിലെ കൊഹിമയിലെ വിശ്വേമയിൽ നിന്ന് യാത്ര ആരംഭിക്കും. കൊഹിമ വാർ സെമിത്തേരിയിൽ രാഹുൽ ഗാന്ധി പുഷ്പാർച്ചന നടത്തും. നമുക്ക് സ്‌നേഹം കൊണ്ട് സംവദിക്കാം. പൂര്‍ണ്ണമായ അവകാശത്തോടെ നീതി സ്വീകരിക്കാം. ഇന്‍ഡ്യയില്‍ ചേരുക. നീതി യാത്രയുടെ ലക്ഷ്യം ഉറപ്പാണ്, ഉറച്ചതാണ്! രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു. ഫുൽബാരിയിലും വോഖയിലും ജനങ്ങളെ രാഹുൽ അഭിസംബോധന ചെയ്യും. രണ്ട് ദിവസങ്ങളിലായി 5 ജില്ലകളിലൂടെ യാത്ര

ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് നാഗാലാന്റിൽ പര്യടനം നടത്തും Read More »

തൃശൂരിൽ കാർ പാറമടയിലേക്ക് മറിഞ്ഞ് അപകടം; 3 പേർക്ക് ദാരുണാന്ത്യം

തൃശൂർ: കുഴിക്കാട്ടുശേരിയിൽ കാർ പാറമടയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. കൊമ്പിടിഞ്ഞാമക്കൽ സ്വദേശികളായ മൂത്തേടത്ത് ശ്യാം, പുന്നേലി പറമ്പിൽ ജോർജ്, പടിഞ്ഞാറേ പുത്തൻചിറ താക്കോൽക്കാരൻ ടിറ്റോ എന്നിവരാണ് മരിച്ചത്. മാള കുഴിക്കാട്ടുശേരി വരദനാട് ക്ഷേത്രത്തിന് സമീപം ഇന്നലെ രാത്രിയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട കാർ കൈവരി തകർത്ത് പാറമടയിലേക്ക് വീഴുകയായിരുന്നു. എതിരെ വന്ന ബൈക്ക് യാത്രക്കാരാണ് അപകടം കണ്ടത്. ഉടൻ തന്നെ പൊലീസിലും ഫയർ ഫോഴ്സിലും വിവരമറിയിച്ചു. 40 അടിയോളം താഴ്ചയുള്ള പാറമടയിലേക്കാണ് കാർ വീണത്.

തൃശൂരിൽ കാർ പാറമടയിലേക്ക് മറിഞ്ഞ് അപകടം; 3 പേർക്ക് ദാരുണാന്ത്യം Read More »

ഫിഫ ബെസ്‌റ്റ്‌ പുരസ്‌കാരം മെസിക്കും വനിതകളിൽ അയ്‌താന ബൊൻമാറ്റിക്കും

ലണ്ടൻ: മികച്ച ഫുട്‌ബോൾ താരത്തിനുള്ള ഫിഫ ബെസ്‌റ്റ്‌ പുരസ്‌കാരം തുടർച്ചയായി രണ്ടാം തവണയും അർജന്റീന ക്യാപ്റ്റൻ ലയണൽ മെസി സ്വന്തമാക്കി. വനിതകളിൽ സ്പെയിനിന്റെ അയ്‌താന ബൊൻമാറ്റിക്കാണ് പുരസ്കാരം. മാഞ്ചസ്റ്റർ സിറ്റിയുടെ നോർവേ താരം എർലിങ് ഹാലണ്ടിനെയും ഫ്രഞ്ച്‌ സൂപ്പർതാരം കിലിയൻ എംബാപ്പെയെയും മറികടന്നാണ്‌ മെസിയുടെ നേട്ടം. ഇന്റർ മിയാമി ക്ലബ്ബിനായുള്ള പ്രകടനമാണ് മെസിയെ വീണ്ടും അവാർഡിനർഹനാക്കിയത്. മാഞ്ചസ്‌റ്റർ സിറ്റിക്കായി കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം പുറത്തെടുത്ത ഹാലണ്ട് പുരസ്കാരം നേടുമെന്നായിരുന്നു കരുതിയിരുന്നത്. സിറ്റിയുടെ ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌,

ഫിഫ ബെസ്‌റ്റ്‌ പുരസ്‌കാരം മെസിക്കും വനിതകളിൽ അയ്‌താന ബൊൻമാറ്റിക്കും Read More »

ട്രാക്ക് നവീകരിക്കുന്നതിനാൽ 20 വരെ പാലക്കാട്‌ ഡിവിഷനിലെ ട്രെയിൻ സർവീസിൽ നിയന്ത്രണം

പാലക്കാട്‌: ട്രാക്കിൽ നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ 16 മുതൽ 20 വരെ പാലക്കാട്‌ ഡിവിഷനിലെ ട്രെയിൻ സർവീസിൽ നിയന്ത്രണമുണ്ടാകുമെന്ന്‌ റെയിൽവേ അറിയിച്ചു. 16, 19 തീയതികളിൽ കോയമ്പത്തൂർ – കണ്ണൂർ എക്‌സ്‌പ്രസ്‌(16608) കോഴിക്കോടുവരെയേ സർവീസ്‌ നടത്തൂ. 16ന്‌ ഓഖ – എറണാകുളം ദ്വൈവാര എക്‌സ്‌പ്രസ്‌(16337) 45 മിനിറ്റും നിസാമുദ്ദീൻ – തിരുവനന്തപുരം സെൻട്രൽ പ്രതിവാര എക്‌സ്‌പ്രസ്‌ (22654) 30 മിനിറ്റും കണ്ണൂർ യശ്വന്ത്‌പുർ എക്‌സ്‌പ്രസ്‌(16528) 50 മിനിറ്റും കണ്ണൂർ ഷൊർണൂർ മെമു(06024) ഒരു മണിക്കൂർ 20 മിനിറ്റും

ട്രാക്ക് നവീകരിക്കുന്നതിനാൽ 20 വരെ പാലക്കാട്‌ ഡിവിഷനിലെ ട്രെയിൻ സർവീസിൽ നിയന്ത്രണം Read More »

Ometv Video Chatt Alternativ Google Play Review Appfollow Apps Status Platform

The final technology taught us how significant human connections are. There are many video chat websites the place you can meet interesting folks. The variety of fascinating folks you’ll find a way to meet at random is astounding, whether you’re in search of a particular somebody or just in search of pals. Flirtymania allows you

Ometv Video Chatt Alternativ Google Play Review Appfollow Apps Status Platform Read More »

ഡീപ് ഫേക്കിന്‍റെ ഇരയായി സച്ചിനും

ന്യൂഡൽഹി: ഡീപ് ഫേക്ക് വിഡിയോയുടെ ഇരയായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. തന്‍റേതെന്ന പേരിൽ പ്രചരിക്കുന്ന ഡീപ് ഫേക്ക് വീഡിയോ എക്സിലൂടെ പങ്കു വച്ചു കൊണ്ടാണ് സച്ചിൻ തന്‍റെ ആശങ്ക അറിയിച്ചിരിക്കുന്നത്. സ്കൈവാഡ് ഏവിയേറ്റർ ക്വസ്റ്റെന്ന ഗെയിമിങ് ആപ്പിന്‍റെ പരസ്യമാണ് സച്ചിന്‍റെ ഡീപ് ഫേക്ക് വീഡിയോ ഉപയോഗിച്ച് ചെയ്തിരിക്കുന്നത്. 30 സെക്കന്‍റ് ദൈർഘ്യമുള്ള വിജിയോയിൽ തന്‍റെ മകൾ സാറ ഇതിലൂടെ നേട്ടങ്ങളുണ്ടാക്കുന്നുവെന്നും പറയുന്നുണ്ട്. വീഡിയോ വ്യാജമാണെന്നും സാങ്കേതിക വിദ്യയെ ഇത്തരത്തിൽ ദുരുപയോഗം ചെയ്യുന്നത് തന്നെ അസ്വസ്ഥനാക്കുന്നുവെന്നും സച്ചിൻ

ഡീപ് ഫേക്കിന്‍റെ ഇരയായി സച്ചിനും Read More »

എ.റ്റി.എം ഗ്യാസ് കട്ടർ ഉപയോഗിച്ച് കൊള്ളയടിക്കാൻ ശ്രമം, 21 ലക്ഷം കത്തി നശിച്ചു

താനെ: ഗ്യാസ് കട്ടർ ഉപയോഗിച്ച് എ.റ്റി.എം തകർത്തു പണം കൊള്ളയടിക്കാൻ ശ്രമിക്കുന്നതിനിടെ എ.റ്റി.എമ്മിന് തീപിടിച്ചു. 21 ല‍ക്ഷം രൂപയാണ് കത്തി നശിച്ചത്. ഗ്യാസ് കട്ടറിൽ നിന്നുണ്ടായ കനത്ത ചൂടിൽ മെഷീന് തീപിടിക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ വിഷ്ണു നഗറിലെ ഒരു ദേശസാൽകൃത ബാങ്കിന്‍റെ എ.റ്റി.എമ്മിനാണ് തീപിടിച്ചത്. ഷട്ടറിന്‍റെ ലോക്ക് തകർത്ത് അകത്ത് കയറിയ അജ്ഞാതർ എ.റ്റി.എം തുറക്കാൻ ഗ്യാസ് കട്ടർ ഉപയോഗിക്കുകയായിരുന്നു. എ.റ്റി.എമ്മിനുള്ളിലെ ഭാഗങ്ങൾക്ക് വലിയ കേടുപാടുകൾ സംഭവിച്ചു. 21,118,00 ലക്ഷത്തോളം രൂപയാണ് കത്തിചാരമായത്. പൊലീസ് സംഭവത്തിൽ

എ.റ്റി.എം ഗ്യാസ് കട്ടർ ഉപയോഗിച്ച് കൊള്ളയടിക്കാൻ ശ്രമം, 21 ലക്ഷം കത്തി നശിച്ചു Read More »

തൃശൂരിലെ ചുമരെഴുത്ത് മായ്പ്പി‌ച്ച് റ്റി.എൻ പ്രതാപൻ

തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ റ്റി.എൻ പ്രതാപനം വോട്ട് അഭ്യർഥിച്ച് പ്രത്യക്ഷപ്പെട്ട ചുവരെഴുത്ത് മായ്പ്പി‌ച്ചു. റ്റി.എൻ പ്രതാപൻ തന്നെയാണ് പ്രവർത്തകരോട് ചുവരെഴുത്ത് മായ്ക്കാൻ ആവശ്യപ്പെട്ടത്. ചിഹ്നം മാത്രം എഴുതാനാണ് പ്രവർത്തകർക്ക് നിർദ്ദേശം നൽകിയതെന്നും പേരെഴുതിയത് ശരിയായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എ.ഐ.സി.സി പ്രഖ്യാപനം ഉണ്ടാകാതെ എവിടെയും പേരെഴുതരുതെന്ന് പ്രവർത്തകർക്ക് കർശന നിർദ്ദേശം നൽകിയെന്നും പ്രതാപൻ അറിയിച്ചു. പ്രതാപൻ തുടരും പ്രതാപത്തോടെ, യു.ഡി.എഫ് സ്ഥാനാർത്ഥി റ്റി.എൻ പ്രതാപനെ വിജയിപ്പിക്കണമെന്ന് ആയിരുന്നു വെങ്കിടങ്ങ് സെന്‍ററിൽ പ്രത്യക്ഷപ്പെട്ട ചുമരെഴുത്ത്.

തൃശൂരിലെ ചുമരെഴുത്ത് മായ്പ്പി‌ച്ച് റ്റി.എൻ പ്രതാപൻ Read More »

ആലപ്പുഴ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം

ആലപ്പുഴ: യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂത്തിലിന്‍റെ അറസ്റ്റിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കലക്‌ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. നഗരസഭ മന്ദിരത്തിലേക്ക് ഇരച്ചു കയറിയ പ്രവർത്തകർക്കു നേരെ പൊലീസ് ലാത്തിവീശി. ജലപീരങ്കി പ്രയോഗിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് പ്രവീണിനെ പൊലീസ് വളഞ്ഞിട്ട് തല്ലി. പ്രവീണിന്‍റെ തലയ്ക്ക് പരുക്കേറ്റു. വനിതാ പ്രവർത്തകയ്ക്കും ലാത്തിക്കടിയേറ്റു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പരുക്കേറ്റ പ്രവർത്തകരുടെ നേതൃത്വത്തിൽ ജനറൽ ആശുപത്രി ജംഗ്ഷനിൽ റോഡ് ഉുപരോധിച്ചു. ഡിസിസി പ്രസിഡന്‍റ് ബാബു പ്രസാദ് ഉൾപ്പെടെ

ആലപ്പുഴ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം Read More »


മാലെ മേയറായി ഇന്ത്യ അനുകൂലി ആദം അസിം

മാലെ: ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം വഷളാകുന്നതിനിടെ മാലദ്വീപ്‌ പ്രസിഡന്റ്‌ മൊഹമ്മദ്‌ മൊയ്‌സുവിന്‌ തിരിച്ചടി. മാലദ്വീപിന്റെ തലസ്ഥാനമായ മാലെയിലെ മേയർ തെരഞ്ഞെടുപ്പിൽ മൊയ്‌സുവിന്റെ പീപ്പിൾസ്‌ നാഷണൽ കോൺഗ്രസ്‌(പി.എൻ.സി) പരാജയപ്പെട്ടു. മുൻ പ്രസിഡന്റ്‌ മൊഹമ്മദ്‌ സോലിഹ്‌ നേതൃത്വം കൊടുക്കുന്ന ഇന്ത്യ അനുകൂല പാർടിയായ മാലദ്വീവിയൻ ഡെമോക്രാറ്റിക്‌ പാർടി(എം.ഡി.പി) സ്ഥാനാർഥി ആദം അസിം മേയറായി തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി മൊയ്‌സു ഒഴിഞ്ഞതോടെയാണ്‌ മേയർ സ്ഥാനത്തേക്ക്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌. 45 ശതമാനം വോട്ട്‌ നേടിയാണ്‌ ആദമിന്റെ വിജയം. പി.എൻ.സി സ്ഥാനാർഥിയായ അസിമ


മാലെ മേയറായി ഇന്ത്യ അനുകൂലി ആദം അസിം Read More »

പി.കെ വീരമണിദാസന് ഹരിവരാസനം പുരസ്‌കാരം സമ്മാനിച്ചു

പത്തനംതിട്ട: ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരം തമിഴ് പിന്നണി ഗായകന്‍ പി.കെ വീരമണിദാസന് സമ്മാനിച്ചു. ശബരിമല സന്നിധാനം ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ മന്ത്രി കെ രാധാകൃഷ്ണനാണ് പുരസ്‌കാരം നല്‍കിയത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. സര്‍വമത സാഹോദര്യം, സമഭാവന, സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ചാണ് അവാര്‍ഡ്. ആറായിരത്തിലധികം ഭക്തിഗാനങ്ങള്‍ വീരമണി ദാസന്‍ ആലപിച്ചിട്ടുണ്ട്. കൂടുതലും അയ്യപ്പ ഭക്തി ഗാനങ്ങള്‍. ദേവസ്വം സ്‌പെഷ്യല്‍ സെക്രട്ടറി എം.ജി രാജമാണിക്യം, ദേവസ്വം കമ്മീഷണര്‍ സി.എന്‍ രാമന്‍, പ്രൊഫ. പാല്‍കുളങ്ങര

പി.കെ വീരമണിദാസന് ഹരിവരാസനം പുരസ്‌കാരം സമ്മാനിച്ചു Read More »

വിമാനം വൈകുമെന്നറിയിച്ച പൈലറ്റിനെ യാത്രക്കാരൻ തല്ലി

ന്യൂഡൽഹി: വിമാനം യാത്ര തുടങ്ങാൻ വൈകുമെന്നറിയിച്ച പൈലറ്റിനെ കുപിതനായ യാത്രക്കാരൻ തല്ലി. ഡൽഹി വിമാനത്താവളത്തിൽ നിന്ന് യാത്ര പുറപ്പെടേണ്ടിയിരുന്ന ഡൽഹി- ഗോവ ഇൻഡിഗോ ഫ്ലൈറ്റിലാണ് സംഭവം. യാത്രക്കാരനെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച ഉച്ച കഴിഞ്ഞാണ് 6ഇ 2175 ഫ്ലൈറ്റിൽ അപ്രതീക്ഷിതമായ സംഭവങ്ങൾ അരങ്ങേറിയത്. സഹിൽ കത്താറിയ എന്ന യുവാവാണ് കുപിതനായത്. വിമാനം മണിക്കൂറുകളോളം വൈകിയിരുന്നു. ഇനിയും യാത്ര തുടരാൻ വിമാനം വൈകുമെന്ന് യാത്രക്കാരെ പൈലറ്റ് അറിയിച്ചതോടെ യുവാവ് പൈലറ്റിനെ ആക്രമിക്കുകയായിരുന്നു. ഇയാൾ വിമാനത്തിലെ ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും

വിമാനം വൈകുമെന്നറിയിച്ച പൈലറ്റിനെ യാത്രക്കാരൻ തല്ലി Read More »

ലോക്സഭാ തെരഞ്ഞെടുപ്പിൽ സഖ്യമില്ലെന്ന് മായാവതി

ലക്നൗ: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.എസ്.പി ഒറ്റയ്ക്കു മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് പാർട്ടി മേധാവി മായാവതി. പിറന്നാൾ ദിനത്തിൽ ലക്നൗവിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് മായാവതി സഖ്യസാധ്യതകളെയെല്ലാം തള്ളി ഒറ്റയ്ക്കു മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. ജാതിവിവേചനവും വർഗീയതയും നയമാക്കിയ പാർട്ടികളിൽ നിന്ന് ബി.എസ്.പി എപ്പോഴും ദൂരം പാലിക്കുമെന്നും മായാവതി വ്യക്തമാക്കി. ഇതിനു മുൻപ് മറ്റു പാർട്ടികളുമായുണ്ടാക്കിയ സഖ്യങ്ങളൊന്നും ബി.എസ്.പിക്ക് ഗുണമായിരുന്നില്ല. സഖ്യങ്ങൾ ഉണ്ടാക്കിയപ്പോഴൊക്കെ ബി.എസ്.പിക്ക് നഷ്ടങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ. അതു കൊണ്ടായിരിക്കും പല പാർട്ടികളും ബി.എസ്.പിയുമായി സഖ്യത്തിന് ശ്രമിക്കുന്നത്. അതു കൊണ്ട്

ലോക്സഭാ തെരഞ്ഞെടുപ്പിൽ സഖ്യമില്ലെന്ന് മായാവതി Read More »

കൊച്ചിയിൽ ഡാർക്നെറ്റ് വഴി കോടികളുടെ ലഹരിയിടപാട്

കൊച്ചി: ഡാർക്നെറ്റ് വഴി കോടികളുടെ ലഹരിയിടപാട് നടത്തിയ ഏഴുപേർ അറസ്റ്റിൽ. രാജ്യാന്തര ബന്ധമുള്ള ലഹരിമാഫിയ സംഘത്തിലെ കണ്ണികളാണു പിടിയിലായതെന്ന് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അറിയിച്ചു. മുഖ്യസൂത്രധാരനായ ആലുവ ചെങ്ങമനാട് സ്വദേശി ശരത് പാറയ്ക്കൽ, എബിൻ ബാബു, ഷാരുൻ ഷാജി, കെ.പി അമ്പാടി, സി.ആർ അക്ഷയ്, അന്തകൃഷ്ണൻ ടെബി, ആന്‍റണി സഞ്ജയ് എന്നിവരാണ് അറസ്റ്റിലായത്. ജർമനിയിൽ നിന്നെത്തിയ പാഴ്സൽ സംബന്ധിച്ച് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. കൊച്ചിയിലെ വിദേശ പാഴ്സൽ ഓഫിസിൽ ദിവസങ്ങൾക്കു മുൻപ് ലഭിച്ച പാഴ്സലിൽ 10 എൽ.എസ്.ഡി

കൊച്ചിയിൽ ഡാർക്നെറ്റ് വഴി കോടികളുടെ ലഹരിയിടപാട് Read More »

ഫയർ ഡാൻസിനിടെ പൊള്ളലേറ്റ് യുവാവിന് ഗുരുതര പരിക്ക്

മലപ്പുറം: നിലമ്പൂരിൽ പാട്ടു വേദിയിൽ ഫയർ ഡാൻസിനിടെ യുവാവിന് പൊള്ളലേറ്റു. തമ്പോളം ഡാൻസ് ടീമിനെ സജിക്കാണ് പൊള്ളലേറ്റത്. വായിൽ മണ്ണെണ്ണ ഒഴിച്ച് ഉയർത്തിപ്പിടിച്ച തീയിലേക്ക് തുപ്പുന്നതിനിടെയായിരുന്നു അപകടം. യുവാവിന്‍റെ മുഖത്തിനും ശരീരത്തിനും പൊള്ളലേറ്റിട്ടുണ്ട്. കാര്യമായ സുരക്ഷാ മുൻ കരുതലുകൾ സ്വീകരിച്ചില്ലെന്നുള്ള ആരോപണങ്ങൾ ഉയരുന്നുണ്ട്. നിലമ്പൂർ നഗരസഭയും നിലമ്പൂർ വ്യാപാരി വ്യവസായി സമിതിയും ചേർന്നാണ് പാട്ടുത്സവം സംഘടിപ്പിച്ചത്. 10 മണിവരെ മാത്രമായിരുന്നു പരിപാടി അവതരിപ്പിക്കാൻ പൊലീസ് അനുവദിച്ചത് എന്നാൽ 10.50 നാണ് സംഭവം ഉണ്ടായത്.

ഫയർ ഡാൻസിനിടെ പൊള്ളലേറ്റ് യുവാവിന് ഗുരുതര പരിക്ക് Read More »

പ്രതാപൻ തുടരും പ്രതാപത്തോടെ, തൃശൂരിൽ റ്റി.എൻ പ്രതാപന് വേണ്ടി ചുമരെഴുത്ത്

തൃശൂർ: സ്ഥാനർഥി പ്രഖ്യാപനത്തിനു മുൻപ് തൃശൂരിൽ റ്റി.എൻ പ്രതാപന് വേണ്ടി ചുമരെഴുത്ത്. ”പ്രതാപൻ തുടരും പ്രതാപത്തോടെ, യു.ഡി.എഫ് സ്ഥാനാർത്ഥി റ്റി.എൻ പ്രതാപനെ വിജയിപ്പിക്കണം” എന്നാവശ്യപ്പെട്ട് വെങ്കിടങ്ങ് സെന്‍ററിലാണ് ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. ബി.ജെ.പിയും സുരേഷ് ഗോപിയ്ക്ക് വേണ്ടി നിലവിൽ പലയിടത്തും ചുമരെഴുത്ത് നടത്തിയിട്ടുണ്ട്.കൈപ്പത്തി ചിഹ്നവും ഇതിൽ വരച്ചു ചേർത്തിട്ടുണ്ട്. തൃശൂർ ലോക്സഭാ മണ്ഡലത്തിൽ നിലവിലെ എം.പിയാണ് റ്റി.എൻ പ്രതാപൻ.

പ്രതാപൻ തുടരും പ്രതാപത്തോടെ, തൃശൂരിൽ റ്റി.എൻ പ്രതാപന് വേണ്ടി ചുമരെഴുത്ത് Read More »

മകളുടെ വിവാഹത്തിന് മുന്നോടിയായി ലൂർദ് കത്തീഡ്രൽ ദേവാലയത്തിൽ മാതാവിന്‍റെ രൂപത്തിൽ സ്വർണക്കീരിടം സമർപ്പിച്ച് സുരേഷ് ഗോപി

തൃശൂർ: ലൂർദ് കത്തീഡ്രൽ ദേവാലയത്തിൽ മാതാവിന്‍റെ രൂപത്തിൽ സ്വർണക്കീരിടം സമർപ്പിച്ച് ബി.ജെ.പി നേതാവും നടനുമായ സുരേഷ് ഗോപി. ഏകദേശം അഞ്ച് പവനോളം തൂക്കമുള്ള കീരിടമാണ് സമർപ്പിച്ചത്. ലൂർദ് കത്തീഡ്രൽ തിരുനാളിന് പള്ളിലെത്തിയപ്പോൾ സ്വർണക്കീരിടം നൽകാമെന്ന് സുരേഷ് ഗോപി അധികൃതരോട് പറഞ്ഞിരുന്നു. പിന്നാലെ മകൾ ഭാഗ്യയയുടെ വിവാഹത്തിനു മുന്നോടിയായി കീരിടം കൈമാറുകയായിരുന്നു. തിങ്കളാള്ച രാവിലെ കുടുംബസമ്മേതമാണ് സുരേഷ് ഗോപി പള്ളിയിലെത്തിയത്. ജില്ലയിലെ ബിജെപി പ്രവർത്തകർ ഉൾപ്പെടെയുള്ളവരും പള്ളിയിൽ സന്നിഹിതരായിരുന്നു.

മകളുടെ വിവാഹത്തിന് മുന്നോടിയായി ലൂർദ് കത്തീഡ്രൽ ദേവാലയത്തിൽ മാതാവിന്‍റെ രൂപത്തിൽ സ്വർണക്കീരിടം സമർപ്പിച്ച് സുരേഷ് ഗോപി Read More »

മുംബൈയിൽ കനത്ത ചൂട്

മഹാരാഷ്ട്ര: മുംബൈയിൽ റെക്കോഡ് ചൂട്. കഴിഞ്ഞ ഏഴ് വർഷത്തിനിടയിലെ ഏറ്റവും കൂടിയ താപനിലയാണ് ജനുവരി 12 ന് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. 35.7 ഡിഗ്രി ചൂടാണ് വെള്ളിയാഴ്ച ഉയർന്ന താപനിലയാണ് പ്രദേശത്ത് രേഖപെടുത്തിയത്.ഇന്ത്യൻ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്‌മെന്‍റെ(ഐ.എം.ഡി) കണക്കുകൾ പ്രകാരം, 2017ന് ശേഷം ആദ്യമായാണ് ഏറ്റവും കൂടുതൽ ചൂട് ജനുവരിയിൽ രേഖപെടുത്തുന്നത്. ഈർപ്പമുള്ള തെക്ക് കിഴക്കൻ കാറ്റിന്‍റെ വരവാണ് നിലവിൽ താപനില കൂടാൻ കാരണമെന്ന് കാലാവസ്ഥ വിഭാഗം സൂചിപ്പിച്ചു, ജനുവരി 16 ന് ശേഷം താപനില കുറയാൻ

മുംബൈയിൽ കനത്ത ചൂട് Read More »

ട്രെയ്നിലെ ശുചിമുറിയിൽ വൈക്കം സ്വദേശിനിയായ യുവതി മരിച്ച നിലയിൽ

കോട്ടയം: വൈക്കം സ്വദേശിനിയായ യുവതിയെ ട്രെയ്ൻ യാത്രയ്ക്കിടെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം ആറാട്ടുകുളങ്ങര സ്വദേശിനി സുരജ എസ് നായരെയാണ്(44) ആലപ്പി ധൻബാദ് എക്സ്പ്രസിന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒഡീഷയിൽ സഹോദരിയുടെ വീട്ടിൽ പോയ ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്ന സുരജയെ ഇന്ന് പുലർച്ചെയാണ് തീവണ്ടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തമിഴ്നാട്ടിലെ ജോളാർപെട്ട് റെയ്ൽവേ സ്റ്റേഷനിൽ വച്ചാണ് സഹയാത്രികർ സുരജയുടെ മൃതദേഹം ശുചിമുറിയിൽ കണ്ടത്. ഹൃദയാഘാതത്തെ തുടർന്നുള്ള മരണമെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ ബന്ധുക്കൾ ജോളാർപെട്ടിലേക്ക്

ട്രെയ്നിലെ ശുചിമുറിയിൽ വൈക്കം സ്വദേശിനിയായ യുവതി മരിച്ച നിലയിൽ Read More »

പ്രതിഷ്ഠാ ചടങ്ങിൽ ശ്രീരാമൻ പങ്കെടുക്കില്ലെന്ന് തന്റെ സ്വപ്നത്തിലെത്തി പറഞ്ഞെന്ന് തേജ് പ്രതാപ് യാദവ്

പട്ന: അയോധ്യയിൽ 22ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിൽ ശ്രീരാമൻ പങ്കെടുക്കില്ലെന്ന് ബീഹാർ മന്ത്രി തേജ് പ്രതാപ് യാദവ്. ശ്രീരാമൻ പങ്കെടുക്കില്ലെന്ന് സ്വപ്നത്തിലെത്തി പറഞ്ഞുവെന്നാണ് അദ്ദേഹം പറഞ്ഞത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ശ്രീരാമൻ വിസ്മൃതിയിലാവും. ജനുവരി 22ന് പ്രതിഷ്ഠാ ചടങ്ങിൽ അദ്ദേഹം എത്തണമെന്ന് നിർബന്ധമാണോ? നാല് ശങ്കരാചര്യന്മാരുടെ സ്വപ്നങ്ങളിൽ ശ്രീരാമൻ വന്നു. എന്‍റേയും സ്വപ്നത്തിലും ശ്രീരാമൻ വന്നു. അവിടെ കപടതയുള്ളതിനാൽ താൻ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ശ്രീരാമൻ പറഞ്ഞെന്നും തേജ് പ്രതാപ് കൂട്ടിച്ചേർത്തു. അതേസമയം സംഭവത്തിൽ ബി.ജെ.പി ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ

പ്രതിഷ്ഠാ ചടങ്ങിൽ ശ്രീരാമൻ പങ്കെടുക്കില്ലെന്ന് തന്റെ സ്വപ്നത്തിലെത്തി പറഞ്ഞെന്ന് തേജ് പ്രതാപ് യാദവ് Read More »

പ്രതിപക്ഷ നേതാവിന്‌ പബ്ലിസിറ്റി താൽപര്യമാണോയെന്ന്‌ ഹൈക്കോടതി

കൊച്ചി: കെ ഫോൺ കരാറിനെതിരായ പ്രതിപക്ഷ നേതാവിന്റെ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചില്ല. സംസ്ഥാന സർക്കാർ അടക്കം എതിർ കക്ഷികൾക്ക്‌ നോട്ടീസ്‌ ഇല്ല. സി.എ.ജി റിപ്പോര്‍ട്ട് ലഭിച്ച ശേഷം തെളിവ് ഹാജരാക്കാമെന്ന് ഹര്‍ജിക്കാരന്‍. എന്നാല്‍ പിന്നെ അത് ലഭിച്ചിട്ട് വന്നാല്‍ പോരേ എന്ന് കോടതി. 2019ലെ തീരുമാനത്തെ 2024 ല്‍ ചോദ്യം ചെയ്യുന്നത് എന്തുകൊണ്ടെന്ന്‌ കോടതി ചോദിച്ചു. പ്രതിപക്ഷ നേതാവിന്റെ ഹർജിയിൽ പൊതുതാൽപര്യം എന്തെന്നും ഹൈക്കോടതി ചോദിച്ചു. പൊതുതാൽപര്യമാണോ പബ്ലിസിറ്റി താൽപര്യമാണോ എന്ന്‌ പരിശോധിക്കണം. ഹർജിയിൽ സർക്കാരിനോട്‌

പ്രതിപക്ഷ നേതാവിന്‌ പബ്ലിസിറ്റി താൽപര്യമാണോയെന്ന്‌ ഹൈക്കോടതി Read More »

കോഴിക്കോട് രണ്ട് കോൺഗ്രസ്‌ നേതാക്കൾക്ക് സസ്‌പെൻഷൻ

കോഴിക്കോട്‌: ലൈബ്രേറിയൻ നിയമന കോഴയിൽ കോഴിക്കോട് കോൺഗ്രസിൽ നടപടി. കൊടിയത്തൂർ പഞ്ചായത്ത് സാംസ്‌കാരിക നിലയത്തിൽ പാർട്ട് ടൈം ലൈബ്രേറിയൻ നിയമനത്തിന് അൻപതിനായിരം രൂപ ആവശ്യപ്പെട്ട കരീം പഴങ്കലിനേയും സണ്ണി കിഴക്കരക്കാട്ടിലിനെയും കോൺഗ്രസിൽ നിന്ന് സസ്പെൻഡ്‌ ചെയ്‌തു. പാർട്ടിക്ക് ഇക്കാര്യം പൊതുജന മധ്യത്തിൽ അവമതിപ്പുണ്ടാക്കിയതായി പാർട്ടി അന്വേഷണ റിപ്പോർട്ട് വന്നിരുന്നു. ഇരുവരും നിയമനത്തിന് കോഴ ആവശ്യം ഉന്നയിക്കുന്ന ശബ്‌ദരേഖ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് കോഴിക്കോട് ഡിസിസി വിശദീകരിക്കുന്നു. ഇരുപതോളം പേരിൽ നിന്ന് മൊഴിയെടുത്താണ് റിപ്പോർട്ട് തയ്യാറാക്കിയത്.

കോഴിക്കോട് രണ്ട് കോൺഗ്രസ്‌ നേതാക്കൾക്ക് സസ്‌പെൻഷൻ Read More »

ദേശീയപാത നവീകരണം; തീരുമാനങ്ങൾ അട്ടിമറിച്ചതായി ആരോപണം

കോതമംഗലം: കൊച്ചി – ധനുഷ്‌കോടി ദേശീയപാത നവീകരണ നിർമാണവുമായി ബന്ധപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ ആർ.ഡി.ഒ ഓഫീസിൽ നടന്ന യോഗത്തിലെടുത്ത തീരുമാനങ്ങൾ അട്ടിമറിച്ചതായി കോതമംഗലം നഗരസഭാ ചെയർമാൻ കെ.കെ ടോമി. പുറമ്പോക്ക് പൂർണമായും ഒഴിപ്പിച്ച് ദേശീയപാത നവീകരണത്തിന് ഉപയോഗപ്പെടുത്തണമെന്ന് യോഗത്തിൽ രേഖാമൂലം കത്ത് നൽകിയിരുന്നു. ഇത് അംഗീകരിക്കുമെന്ന് യോഗം തീരുമാനിച്ചതായി ചെയർമാൻ പറഞ്ഞു. യോഗത്തിലെടുത്ത തീരുമാനങ്ങളല്ല ഇപ്പോൾ നടപ്പാക്കുന്നത്. നിലവിലെ സൗകര്യങ്ങൾ ഇല്ലാതാക്കുന്നതാണ് നിർമാണപ്രവർത്തനങ്ങളെന്നും വിഷയത്തിൽ ഡീൻ കുര്യാക്കോസ് എംപി അടിയന്തരമായി ഇടപെടണമെന്നും ചെയർമാൻ

ദേശീയപാത നവീകരണം; തീരുമാനങ്ങൾ അട്ടിമറിച്ചതായി ആരോപണം Read More »

പ്രശസ്‌ത സംഗീത സംവിധായകൻ കെ.ജെ ജോയ് അന്തരിച്ചു

തൃശൂർ: സംഗീത സംവിധായകൻ കെ.ജെ ജോയ്(77) നിര്യാതനായി. ചെന്നൈയിൽ തിങ്കളാഴ്‌ച പുലർച്ചെ രണ്ടരയോടെയാണ് അന്ത്യം. തൃശൂർ നെല്ലിക്കുന്ന് സ്വദേശിയായ ജോയ് ഇരുനൂറിലേറെ സനിനിമകളിൽ സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. 1975ൽ ‘ലൗ ലെറെന്ന’ ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. കസ്‌തൂരി മാൻമിഴി, എൻസ്വരം പൂവിടും, അക്കരെ ഇക്കര, കാലിത്തൊഴുത്തിൽ പിറന്നവനെ തുടങ്ങിയവ ജനപ്രിയ ഗാനങ്ങളാണ്‌. നൂറോളം സംഗീത സംവിധായകർക്കു വേണ്ടി അക്കോർഡിയനും കീബോർഡും വായിച്ച ബഹുമതിയുള്ള സംഗീതജ്ഞനാണ്‌ ജോയ്‌. ആദ്യകാലത്ത് പള്ളികളിലെ ക്വയർ സംഘത്തിന് വയലിൻ വായിച്ച് കൊണ്ടാണ് സംഗീത രംഗത്ത്

പ്രശസ്‌ത സംഗീത സംവിധായകൻ കെ.ജെ ജോയ് അന്തരിച്ചു Read More »

സ്‌പാനിഷ് സൂപ്പര്‍ കപ്പ്; ബാഴ്‌സലോണയെ തകര്‍ത്ത് റയല്‍ മാഡ്രിഡ്

റിയാദ്‌: സ്‌പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലില്‍ ബാഴ്‌സലോണയെ തകര്‍ത്ത് റയല്‍ മാഡ്രിഡ്. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് റയലിന്‍റെ വിജയം. വിനീഷ്യസ് ജൂനിയറിന്‍റെ തകര്‍പ്പന്‍ ഹാട്രിക്കാണ് റയലിനെ വിജയത്തില്‍ എത്തിച്ചത്. ആദ്യ പകുതിയില്‍ തന്നെ വിനീഷ്യസ് ഹാട്രിക്ക് നേടിയിരുന്നു. മത്സരം 10 മിനിറ്റിലെത്തുമ്പോഴേക്കും റയൽ മാഡ്രിഡ് രണ്ട് ​ഗോളിന് മുന്നിലെത്തി. ഏഴാം മിനിറ്റിലും 10ആം മിനിറ്റിലും വിനീഷ്യസ് ജൂനിയറാണ് ​ഗോൾവല ചലിപ്പിച്ചത്. മത്സരത്തിൽ ബാഴ്‌സലോണയുടെ ഏക ​ഗോൾ 33ആം മിനിറ്റിൽ വന്നു. റോബർട്ട് ലെവൻഡോവ്‌സ്‌കിയാണ് ബാഴ്‌സയ്ക്കായി ​ഗോൾ നേടിയത്.

സ്‌പാനിഷ് സൂപ്പര്‍ കപ്പ്; ബാഴ്‌സലോണയെ തകര്‍ത്ത് റയല്‍ മാഡ്രിഡ് Read More »

College Essay Writers

College essay writing is extremely different from other kinds of essays. You aren’t writing a research essay or a personal essay for school. Rather, you are writing to persuade a committee on your school or university to award you with a degree. The ability to craft a debate and convince your audience is what makes

College Essay Writers Read More »

How I Can Write My Research Paper and get My Academic Life Back on The Right Track

Writing My Research Paper, also known as experiments, is a fantastic source for students to learn about. If you purchase your rough draft from writing services, you will not pay for the following items: Reference Page: The whole project will be determined by the title page. This is something you need to address when you

How I Can Write My Research Paper and get My Academic Life Back on The Right Track Read More »