കൊച്ചി: ഡാർക്നെറ്റ് വഴി കോടികളുടെ ലഹരിയിടപാട് നടത്തിയ ഏഴുപേർ അറസ്റ്റിൽ. രാജ്യാന്തര ബന്ധമുള്ള ലഹരിമാഫിയ സംഘത്തിലെ കണ്ണികളാണു പിടിയിലായതെന്ന് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അറിയിച്ചു.
മുഖ്യസൂത്രധാരനായ ആലുവ ചെങ്ങമനാട് സ്വദേശി ശരത് പാറയ്ക്കൽ, എബിൻ ബാബു, ഷാരുൻ ഷാജി, കെ.പി അമ്പാടി, സി.ആർ അക്ഷയ്, അന്തകൃഷ്ണൻ ടെബി, ആന്‍റണി സഞ്ജയ് എന്നിവരാണ് അറസ്റ്റിലായത്.
ജർമനിയിൽ നിന്നെത്തിയ പാഴ്സൽ സംബന്ധിച്ച് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. കൊച്ചിയിലെ വിദേശ പാഴ്സൽ ഓഫിസിൽ ദിവസങ്ങൾക്കു മുൻപ് ലഭിച്ച പാഴ്സലിൽ 10 എൽ.എസ്.ഡി സ്റ്റാംപുകൾ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 326 എൽഎസ്ഡി സ്റ്റാംപുകളും എട്ട് ഗ്രാം ഹഷീഷ് ഓയിലും പിടികൂടിയത്.