Timely news thodupuzha

logo

ഓസ്ട്രേലിയക്കെതിരേ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 306 റൺസെടുത്തു

പൂനെ: ലോകകപ്പിലെ സെമി ഫൈനൽ സാധ്യതകൾ സംബന്ധിച്ച് അപ്രധാനമായ മത്സരത്തിൽ ഓസ്ട്രേലിയക്കെതിരേ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 306 റൺസെടുത്തു. ടോസ് നേടിയ ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

നാലാം നമ്പറിലേക്ക് പ്രൊമോഷൻ കിട്ടിയ തൗഹീദ് ഹൃദോയ് (79 പന്തിൽ 74) മാത്രമാണ് ബംഗ്ലാദേശിനു വേണ്ടി അർധ സെഞ്ചുറി നേടിയത്. എന്നാൽ, ആദ്യത്തെ ഏഴ് ബാറ്റർമാരും 20 റൺസിനു മുകളിൽ സ്കോർ ചെയ്തു.

ഓസ്ട്രേലിയക്കു വേണ്ടി ഷോൺ ആബട്ടും ആഡം സാംപയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഈ മത്സരം ജയിച്ചാൽ ബംഗ്ലാദേശിന് ചാംപ്യൻസ് ട്രോഫി യോഗ്യതയ്ക്ക് സാധ്യത നിലനിർത്താം.

Leave a Comment

Your email address will not be published. Required fields are marked *