പിതാവിന്റെ കാല് മകൻ തല്ലിയൊടിച്ചതായി പരാതി
. രാജാക്കാട്:പിതാവിന്റെ കാല് മകൻ തല്ലിയൊടിച്ചതായി പരാതി.സേനാപതി പഞ്ചായത്തിലെ ഓട്ടത്തി സ്വാദേശി കവലക്കൽ ആൻറണിയാണ് പരാതിക്കാരൻ.സ്വത്ത് എഴുതി നല്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മൂത്ത മകനാണ് ആൻറണിയുടെ കാൽ തല്ലിയൊടിച്ചതെന്നും പരാതി നൽകിയിട്ടും നീതി ലഭിച്ചില്ലയെന്നും വയോധികനായ ആന്റണി പറഞ്ഞു.ഒട്ടാത്തിയിലുള്ള ആന്റണിയുടെ സ്ഥലവും പഞ്ചായത്തിൽ നിന്നും ലഭിച്ച വീടും എഴുതി നല്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മൂത്ത മകൻ ഉപദ്രവിക്കുന്നത് എന്ന് ആന്റണി പറയുന്നു.മകന്റെ ഉപദ്രവം കഠിനമായതോടെ പോലീസിൽ പരാതി നൽകുകയും പരാതി നൽകിയതിന്റെ ദേഷ്യത്തിൽ മദ്യപിച്ച് എത്തിയ മകൻ മാർച്ച് 16 …