Timely news thodupuzha

logo

Month: March 2023

‎‎bitcoin! For the App {Store|Shop

To locate actually crazier incentives and privileges, sign up the VIP club and be certainly one of their really cherished customers. If you’d like card games, Calvaria will be a games to play for you. But not, it will double disregard the easily, because of its an excellent alternatives. It is a P2E battle card online game that has currently claimed of a lot minds.

  • Bitcoins are specially amicable so you can American gamblers, starting doorways to many blocked gambling internet sites and you will giving you awesome prompt banking, your entire winnings inside Bitcoins will never be taxed.
  • You can read all of our all the answers concerning your defense issues.
  • Pressing it button reveals a little the new window with a good series of amounts inside it, wenn das book out of ra-symbol dreimal hintereinander within the einer zeile angezeigt wird.
  • In this point there’s Pussy, Cell, Pirate Plinko, Dice, Piece Adept, and you may Black-jack.

Skyrocket Dice contains a few dice that have quantity from a single in order to six for each of those. It creates usage of a haphazard matter generator and the objective would be to bet on an end result correctly. Participants is come across plenty of the choices from dos to help you several to bet on, and predict if this often belongings to your several highest otherwise below it.

Playtin An important should be to render comfortable access and the means of going into the crypto place and using, persuading profiles which they have to have started told to. This way, their a reaction to this process will be easier.

സംസ്ഥാന-കേന്ദ്ര ബജറ്റുകളിൽ പ്രഖ്യാപിച്ച നികുതി വർധനവുകൾ നാളെ മുതൽ പ്രാബല്യത്തിൽ വരും

തിരുവനന്തപുരം: മരുന്നു മുതൽ മണ്ണ് വരെയുള്ളവയ്ക്ക് നാളെ മുതൽ ചെലവ് കൂടും. സംസ്ഥാന-കേന്ദ്ര ബജറ്റുകളിൽ പ്രഖ്യാപിച്ച നികുതി വർധനവുകൾ നാളെ മുതലാണു പ്രാബല്യത്തിൽ വരിക. പുതിയ മാറ്റങ്ങൾ ഇന്ധനം: സംസ്ഥാനത്ത് നാളെ മുതൽ പെട്രോളിനും ഡീസലിനും വിലകൂടും. ഇന്ധന സെസായി വർധിക്കുക 2 രൂപ മദ്യം: 500 രൂപ മുതല്‍ 999 രൂപ വരെ വില വരുന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന് കുപ്പിയൊന്നിന് 20 രൂപ വർധിക്കും. 1000 രൂപയ്ക്ക് മുകളിലുള്ളവയ്ക്ക് 40 രൂപ വർധിക്കുന്നു. ഭൂമിയിടപാടുകൾ: …

സംസ്ഥാന-കേന്ദ്ര ബജറ്റുകളിൽ പ്രഖ്യാപിച്ച നികുതി വർധനവുകൾ നാളെ മുതൽ പ്രാബല്യത്തിൽ വരും Read More »

സൂര്യഗായത്രി കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി അരുണിന് ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും വിധിച്ചു

തിരുവനന്തപുരം: നെടുമങ്ങാട് കരിപ്പൂർ സ്വദേശി സൂര്യഗായത്രിയെ(20) കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി അരുണിന് ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും വിധിച്ച് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി. വിവാഹാഭ്യകർഥന നിരസിച്ചതിനെ തുടർന്ന് സുര്യഗായത്രിയെ പെയാട് സ്വദേശി അരുൺ വീട്ടിൽ കയറി കുത്തിക്കൊന്നെന്നായിരുന്നു കേസ്. പ്രോസിക്യൂഷൻ വധശിക്ഷ ആവശ്യപ്പെട്ടെങ്കിലും പ്രതിയുടെ പ്രായം കണക്കിലെടുത്ത് കോടതി ഇളവ് നൽകുകയായിരുന്നു. പിഴത്തുക സൂര്യഗായത്രിയുടെ മാതാപിതാക്കൾക്ക് നൽകാനും കോടതി ഉത്തരവിട്ടു. പ്രണയനൈരാശ്യവും വിവാഹാലോചന നിരസിച്ചതുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കുറ്റപത്രം. കൊലപാതകം, കൊലപാതക ശ്രമം, …

സൂര്യഗായത്രി കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി അരുണിന് ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും വിധിച്ചു Read More »

കട്ടപ്പന നഗരസഭയിൽ കുത്തിയിരുപ്പ് സമരം നടത്തി യു.ഡി.എഫ് പ്രതിനിധികൾ

കട്ടപ്പന: തദ്ദേശസ്ഥാ പനങ്ങളോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ പഞ്ചായത്ത് – മുൻസിപ്പൽ ഓഫീസുകൾക്ക് മുന്നിൽ നടത്തുന്ന കുത്തിയിരുപ്പ് സമരത്തിന്റെ ഭാ​ഗമായി കട്ടപ്പന നഗരസഭയിലും പ്രതിഷേധിച്ചു. യു.ഡി എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. പദ്ധതി വിഹിതം വെട്ടിക്കുറച്ച് നാടിന്റ് വികസനത്തിനെതിര് നിൽക്കുന്ന എൽ.ഡി.എഫ്. ഗവൺമെന്റ് തീരുമാനം തിരുത്തണമെന്ന് അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറക്കുകയും അനുവദിച്ച വിഹിതം വിതരണം ചെയ്യാതെയും വികസന പ്രവർത്തനങ്ങളെ അട്ടിമറിക്കാൻ ഇടതു സർക്കാർ ശ്രമിക്കുന്നു …

കട്ടപ്പന നഗരസഭയിൽ കുത്തിയിരുപ്പ് സമരം നടത്തി യു.ഡി.എഫ് പ്രതിനിധികൾ Read More »

നിയമസഭയിലിരുന്ന് അശ്ലീലചിത്രം കണ്ടതല്ല, കോള്‍ വന്നപ്പോള്‍ വീഡിയോ പെട്ടെന്ന് പ്ലേ ആയതാണെന്ന് ബി.ജെ.പി എം.എ.ല്‍എ ജാദവ് ലാല്‍നാഥ്

അഗര്‍ത്തല: ത്രിപുരയില്‍ നിയമസഭയിലിരുന്ന് പോണ്‍ വീഡിയോ കണ്ടതില്‍ വിശദീകരണവുമായി ബിജെപി എംഎല്‍എ ജാദവ് ലാല്‍നാഥ്. ബജറ്റ് ചര്‍ച്ചക്കിടെ പോണ്‍ ചിത്രം കണ്ടെന്ന ആരോപണം ജാദവ് നിഷേധിച്ചു. മന:പൂര്‍വ്വം അശ്ലീലചിത്രം കണ്ടതല്ലെന്നും കോള്‍ വന്നപ്പോള്‍ വീഡിയോ പെട്ടെന്ന് പ്ലേ ആയതാണെന്നുമാണ് ജാദവ് ലാല്‍നാഥ് നല്‍കുന്ന വിശദീകരണം. നേരത്തെ ബജറ്റ് ചര്‍ച്ചക്കിടെ പോണ്‍ വീഡിയോ കാണുന്ന ജാദവിന്റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. എംഎല്‍എക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത് എത്തിയിരുന്നു. ഇതോടെ ബിജെപി നേതൃത്വവും ഈ വിഷയത്തില്‍ …

നിയമസഭയിലിരുന്ന് അശ്ലീലചിത്രം കണ്ടതല്ല, കോള്‍ വന്നപ്പോള്‍ വീഡിയോ പെട്ടെന്ന് പ്ലേ ആയതാണെന്ന് ബി.ജെ.പി എം.എ.ല്‍എ ജാദവ് ലാല്‍നാഥ് Read More »

പരുന്ത് പ്രാഞ്ചി പൊലീസ് പിടിയില്‍

കണ്ണൂര്‍: കുപ്രസിദ്ധ മോഷ്ടാവ് പരുന്ത് പ്രാഞ്ചിയെന്ന പരിയാരം സ്വദേശി കണ്ണമ്പുഴ വീട്ടില്‍ ഫ്രാന്‍സിസ് (56) പൊലീസ് പിടിയില്‍. നൂറ്റി മുപ്പത്താറോളം മോഷണ കേസുകളിലെ പ്രതിയായ ഇയാള്‍ വീണ്ടും പിടിയിലാവുന്നത് എട്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ്. ജനല്‍ വഴി മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി.ചാലക്കുടിയിലും പരിസരങ്ങളിലും രാത്രികാലങ്ങളില്‍ ഉഷ്ണംമൂലം ജനല്‍ തുറന്നിട്ട് ഉറങ്ങുന്നവരുടെ ആഭരണങ്ങള്‍ മോഷണം പോകുന്ന സംഭവങ്ങള്‍ പതിവായിരുന്നു. തുടര്‍ന്ന് ലഭിച്ച പരാതികളിന്മേല്‍ ഉണ്ടായ അന്വേഷണത്തിനൊടുവിലാണ് പരുന്ത് പ്രാഞ്ചി പിടിയിലായത്.ചാലക്കുടി മോസ്‌കോയിലെ വീട്ടില്‍ ജനലിലൂടെ കയ്യിട്ട് മോഷണം നടന്നതിനെ …

പരുന്ത് പ്രാഞ്ചി പൊലീസ് പിടിയില്‍ Read More »

ഹിജാബ് അഴിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് യുവതിയെയും സുഹൃത്തിനെയും തടഞ്ഞുവെച്ചു; ഏഴ് പ്രതികൾ അറസ്റ്റിൽ‌

ചെന്നൈ: തമിഴ്നാട്ടിലെ വെല്ലൂരിൽ ഹിജാബ് അഴിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് യുവതിയെയും സുഹൃത്തിനെയും തടഞ്ഞുവെച്ച സംഭവത്തിൽ 7 പേരെ അറസ്റ്റ് ചെയ്തു. എസ് ഇമ്രാൻ പാഷ, കെ സന്തോഷ്, ഇബ്രാഹിം ബാഷ, സി പ്രശാന്ത്, അഷറഫ് ബാഷ, മുഹമ്മദ് ഫൈസൽ, പതിനെഴുകാരൻ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ തിങ്കാളാഴ്ച വെല്ലൂർ കോട്ടയിൽ സന്ദർശനത്തിന് എത്തിയ യുവതിയെയാണ് ഹിജാബ് അഴിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് തടഞ്ഞുവെച്ചത്. കോട്ടക്കുള്ളിൽ പ്രവേശിക്കുന്നവർ ഹിജാബ് ധരിക്കരുതെന്ന് പറയുകയും പിന്നാലെ നടന്ന് ശല്ല്യപ്പെടുത്തുകയായിരുന്നു. ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്ന പെൺക്കുട്ടിടെയും സുഹ്യത്തിന്‍റെയും ദൃശങ്ങൾ …

ഹിജാബ് അഴിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് യുവതിയെയും സുഹൃത്തിനെയും തടഞ്ഞുവെച്ചു; ഏഴ് പ്രതികൾ അറസ്റ്റിൽ‌ Read More »

ദുരിതാശ്വാസ നിധി തട്ടിപ്പ് കേസ് മൂന്നംഗ ബെഞ്ചിന് വിട്ടത് വിചിത്ര വിധിയാണെന്ന് വി.ഡി.സതീശൻ

കൊച്ചി: മുഖ്യമന്ത്രിയെയും ഒന്നാം പിണറായി സർക്കാരിലെ പതിനെട്ട് മന്ത്രിമാരെയും പ്രതിയാക്കിയുള്ള ദുരിതാശ്വാസ നിധി തട്ടിപ്പ് കേസ് മൂന്നംഗ ബെഞ്ചിന് വിട്ട ലോകായുക്തവിധിക്കെതിരെ പ്രതിപക്ഷനേതാവ് വി ഡി സതീശൻ. വിചിത്ര വിധിയാണെന്നും ലോകായുക്തായുടെ വിശ്വാസ്യത തകർക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഹൈക്കോടതിയുടെ ഇടപെടൽ മൂലമാണ് കാര്യങ്ങൾ ഇത്രയും വേഗം നീങ്ങിയത്. വിധി പറയാനായി 1 വർഷത്തെ കാലതാമസം എന്തിനെന്നതിൽ അവ്യക്തയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിധി അനന്തമായി നിട്ടീകൊണ്ട് പോകുകയെന്നതാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. ഗവർണറുമായി ധാരണ ഉണ്ടാക്കിയാൽ ഈ വിഷയത്തിലെ നിലവിലെ …

ദുരിതാശ്വാസ നിധി തട്ടിപ്പ് കേസ് മൂന്നംഗ ബെഞ്ചിന് വിട്ടത് വിചിത്ര വിധിയാണെന്ന് വി.ഡി.സതീശൻ Read More »

കേരള ഹൈക്കോടതിയിൽ മോക്‌ഡ്രിൽ നാളെ നടത്തും

കൊച്ചി: ബോംബ് ഭീഷണി നേരിടേണ്ട സാഹചര്യം വിലയിരുത്താൻ കേരള ഹൈക്കോടതിയിൽ മോക്‌ഡ്രിൽ നടത്തുന്നു. ഏപ്രിൽ ഒന്നിന് ഉച്ചക്ക് രണ്ട് മണിക്കാണ് മോക്‌ഡ്രിൽ. ആദ്യമായാണ് ഹൈക്കോടതിയിൽ ഇത്തരത്തിൽ മോക്‌ഡ്രിൽ സംഘടിപ്പിക്കുന്നത്.

ചെങ്ങന്നൂർ ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തിലെ ഗർഭിണിയായ ഡോക്ടറെ അതിഥി തൊഴിലാളികൾ ആക്രമിച്ചു

ചെങ്ങന്നൂർ: ഗർഭിണിയായ ഡോക്ടറെ അതിഥി തൊഴിലാളികൾ ആക്രമിച്ചു. ചെങ്ങന്നൂർ ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തിലെ ഡോക്ടർ നീരജ അനു ജയിംസിനെയാണ് ആക്രമിച്ചത്. ബുധൻ രാത്രി പത്തോടെയാണ്‌ സംഭവം. ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.അപസ്മാര രോഗ ലക്ഷണങ്ങളോടെ അബോധാവസ്ഥയിലായ ബിഹാർ ശരണെന്ന(44) രോഗിയുമായാണ് പത്തംഗ സംഘം ആശുപത്രിയിൽ എത്തിയത്. ഡോ. നീരജ രോഗിക്ക് പ്രാഥമിക ചികിൽസ നൽകിയ ശേഷം വിദഗ്ധ ചികിൽസയ്ക്കായി മെഡിക്കൽ കോളേജിലിലേക്ക് മാറ്റുന്നതിനായി ആംബുലൻസും ക്രമീകരിച്ചു. ഈ വിവരം കൂടെയുണ്ടായിരുന്നവരെ അറിയിച്ചപ്പോഴാണ്‌ ഇവർ പ്രശ്‌നമുണ്ടാക്കിയത്‌. പരിശോധനക്കിടെ രോഗിക്കൊപ്പം …

ചെങ്ങന്നൂർ ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തിലെ ഗർഭിണിയായ ഡോക്ടറെ അതിഥി തൊഴിലാളികൾ ആക്രമിച്ചു Read More »

തണ്ണീർ പന്തലുകളിൽ ഗോമൂത്രം നൽകണമെന്ന് ബിജെപി തമി‌ഴ്‌നാട് പ്രസിഡന്റ്‌

ചെന്നൈ: തമി‌ഴ്‌നാട്ടിൽ ദാഹിച്ചു വലയുന്നവരെ ഗോമൂത്രം കുടിപ്പിക്കാൻ പന്തലൊരുക്കി ബിജെപി. ചുട്ടെരിക്കുന്ന വെയിൽ കാരണം തമിഴ് നാട്ടിലുടനീളം ഡിഎംകെ, സി പി ഐ എം, ഡിവൈഎഫ്ഐ, തുടങ്ങിയ സംഘടനകൾ കാൽനടയാത്രക്കാർക്കും മറ്റുള്ളവർക്കുമായി തണ്ണീർ പന്തലുകൾ ഒരുക്കിയിട്ടുണ്ട്. മോര്, സോഡ, ശീതളപാനീയം എന്നിവയാണ് നൽകുന്നത്. എന്നാൽ ബിജെപി തുടങ്ങിയ തണ്ണീർ പന്തലിൽ നിർബന്ധമായും മാടിന്റെ മൂത്രം (ഗോമൂത്രം) പാനീയമായി നൽകണമെന്ന് സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമല പ്രവർത്തകരോട് ആവശ്യപ്പെട്ടു. ‘ചുട്ടെരിക്കും വെയിലിൽ മക്കളിൻ ദാഹം തീർക്ക തയ്യാറാവോമെന്ന’ തലക്കെട്ടിൽ …

തണ്ണീർ പന്തലുകളിൽ ഗോമൂത്രം നൽകണമെന്ന് ബിജെപി തമി‌ഴ്‌നാട് പ്രസിഡന്റ്‌ Read More »

കോവിഡ് കേസുകൾ രണ്ടാം ദിവസവും മൂവായിരത്തിനു മുകളിൽ

ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ രണ്ടാം ദിവസവും മൂവായിരത്തിനു മുകളിൽ. കഴിഞ്ഞ 24 മണിക്കൂറിൽ 3095 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചതെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇന്നലെ 3016 പേർക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. അഞ്ച് മരണങ്ങളാണു രാജ്യത്താകമാനം റിപ്പോർട്ട് ചെയ്യപ്പെട്ടത്. കേരളത്തിൽ മൂന്നും ഗോവ, ഗുജറാത്ത് എന്നിവിടങ്ങളിൽ ഓരോ മരണവും റിപ്പോർട്ട് ചെയ്തു. ഇതുവരെ കൊവിഡ് ബാധിച്ചു മരണമടഞ്ഞവരുടെ എണ്ണം 5,30,867 ആണ്.

മുതിയാമല ​ഗവൺമെന്റ് എൽ.പി.സ്കൂൾ വാർഷികവും പാചകപ്പുരയുടെ ഉദ്ഘാടനവും നടത്തി

കുടയത്തൂർ മുതിയാമല ​ഗവൺമെന്റ് എൽ.പി.സ്കൂളിൽ മഴവില്ല് 2K23യെന്ന പേരിൽ വാർഷികവും അധ്യാപക രക്ഷാകർതൃ ദിനവും പുതിയ പാചകപ്പുരയുടെ ഉദ്ഘാടനവും നടത്തി. കുടയത്തൂർ ​ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയൻ പൊതുപാരിടിയുടെയും ഇടുക്കി ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫസർ എം.ജെ.ജേക്കബ് പുതിയ പാചകപ്പുരയുടെയും ഉദ്ഘാടനം നിർവ്വഹിച്ചു. ഹെഡ്മിസ്റ്റട്രസ് സ്വീറ്റ്സി.വി.ജെയിംസ് സ്വാ​ഗതം ആശംസിച്ചു. പി.റ്റി.എ പ്രസിഡന്റ് സലിം.പി.എം അധ്യക്ഷത വഹിച്ച പൊതുപരിപടിയിൽ അറക്കുളം എ.ഇ.ഒ നജീബ്.കെ.എ മുഖ്യ അതിഥിയായെത്തി. കുടയത്തൂർ ​ഗ്രാമ പഞ്ചായത്ത് വെസ് പ്രസിഡന്റ് അഞ്ജലീന സിജോ വാർഷിക ദിന …

മുതിയാമല ​ഗവൺമെന്റ് എൽ.പി.സ്കൂൾ വാർഷികവും പാചകപ്പുരയുടെ ഉദ്ഘാടനവും നടത്തി Read More »

ഇൻഡോറിൽ ശ്രീ ബലേശ്വർ ജുലേലാൽ ക്ഷേത്രത്തിലെ കിണറിന്‍റെ മേൽക്കൂര തകർന്നുണ്ടായ അപകടത്തിൽ മരണം 35 ആയി

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇൻഡോറിൽ ശ്രീ ബലേശ്വർ ജുലേലാൽ ക്ഷേത്രത്തിലെ കിണറിന്‍റെ മേൽക്കൂര തകർന്നുണ്ടായ അപകടത്തിൽ മരണം 35 ആയി. ഒരാളെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇയാൾക്കു വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. ആര്‍മി, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തുണ്ടെന്ന് കളക്ടര്‍ ടി.ഇളയരാജ അറിയിച്ചു. ഇന്നലെയാണ് രാമനവമി ആഘോഷത്തിനിടെ കിണർ ഇടിഞ്ഞു വീണ് അപകടംമുണ്ടായത്. 18 പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ അനുശോചിച്ച് പ്രധാമന്ത്രി നരോന്ദ്ര മോദി ട്വീറ്റ് ചെയ്തു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് ചൗഹാനുമായി സംസാരിച്ചെന്നും സ്ഥിതിഗതികൾ ആരാഞ്ഞെന്നും …

ഇൻഡോറിൽ ശ്രീ ബലേശ്വർ ജുലേലാൽ ക്ഷേത്രത്തിലെ കിണറിന്‍റെ മേൽക്കൂര തകർന്നുണ്ടായ അപകടത്തിൽ മരണം 35 ആയി Read More »

ലോകായുക്തയിൽ ഭിന്നാഭിപ്രായം; ദുരിതാശ്വാസ നിധി തട്ടിപ്പ് കേസ് മൂന്നംഗ ബെഞ്ചിന് വിട്ടു

തി​​രു​​വ​​ന​​ന്ത​​പു​​രം: ദുരിതാശ്വാസ നിധി തട്ടിപ്പ് കേസ് മൂന്നംഗ ബെഞ്ചിന് വിട്ടു. ലോകായുക്തയിൽ ഭിന്നാഭിപ്രായം ഉള്ളതിനാൽ വിധി മൂന്നംഗ ബെഞ്ചിന് വിടുകയായിരുന്നു. ഫുൾ ബെഞ്ച് കേസ് പരിഗണിക്കുന്ന തീയതി പിന്നീട് അറിയിക്കും.ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദും അടങ്ങിയ രണ്ടംഗ ബെഞ്ച് ഭിന്ന വിധി പുറപ്പെടുവിച്ചതിനെത്തുടര്‍ന്നാണ് നടപടി. കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. ലോകായുക്തയും 2 ഉപലോകായുക്തയും ചോർന്നതാണ് ഫുൾ ബെഞ്ച്.ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ഉപലോകായുക്ത ജസ്റ്റിസുമാരായ ഹാറൂണ്‍ അല്‍ റഷീദും …

ലോകായുക്തയിൽ ഭിന്നാഭിപ്രായം; ദുരിതാശ്വാസ നിധി തട്ടിപ്പ് കേസ് മൂന്നംഗ ബെഞ്ചിന് വിട്ടു Read More »

ഡോണാൾഡ് ട്രംപിനെതിരെ ക്രിമിനൽ കുറ്റം ചുമത്തി ന്യൂയോർക്കിലെ മൻഹട്ടൻ കോടതി

വാഷിങ്ടൺ: ലൈംഗികാരോപണ കേസിൽ യു.എസ് മുൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിനെതിരെ ക്രിമിനൽ കുറ്റം ചുമത്തി ന്യൂയോർക്കിലെ മൻഹട്ടൻ കോടതി. വിവാഹേതര ബന്ധം വെളിപ്പെടുത്താതിരിക്കാന്‍ അശ്ലീലചിത്ര നടിക്ക് പണം നല്‍കിയതിലാണ് നടപടി. 2016 തെരഞ്ഞെടുപ്പ് പ്രചാരണകാലത്താണ് ട്രംപ് 1.30 ലക്ഷം ഡോളര്‍ നല്‍കിയത്. ഈ പണം ബിസിനസ് ചെലവായി കാണിച്ചതാണ് കുറ്റകരമായത്. 5 വർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. എന്നാൽ നടപടി രാഷ്ട്രീയ പക പോക്കലാണെന്നാണ് ട്രംപിന്‍റെ വാദം. ഇത് നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. …

ഡോണാൾഡ് ട്രംപിനെതിരെ ക്രിമിനൽ കുറ്റം ചുമത്തി ന്യൂയോർക്കിലെ മൻഹട്ടൻ കോടതി Read More »

ഭയത്താൽ ഒളിച്ചോടില്ല, രാജ്യത്തിനു വേണ്ടിയുള്ള പോരാട്ടം തുടരും; അമൃത്പാൽ സിങ്

അമൃത്സർ: കീഴടങ്ങാനുളള പദ്ധതിയില്ലെന്നും, ഉടൻ തന്നെ ജനങ്ങൾക്കു മുമ്പിലെത്തുമെന്നും ഖാലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ്. ഭയത്താൽ ഒളിച്ചോടില്ല. രാജ്യത്തിനു വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും അമൃത്പാൽ സിങ് പുതിയ വീഡിയോ സന്ദേശത്തിൽ അറിയിച്ചു. നേരത്തെ പുറത്തുവിട്ട വീഡിയോ പൊലീസ് കസ്റ്റഡിയിൽ എടുത്തതാണെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു. വീഡിയോയിൽ പറയുന്നതെല്ലാം സ്വതന്ത്രമായി സംസാരിച്ചതാണ്. പൊലീസിനു മുമ്പിൽ ഒരു ഡിമാൻഡും വച്ചിട്ടില്ല. മരണത്തെ ഭയപ്പെടുന്നില്ല. തന്നെ പിന്തുണയ്ക്കുന്നവരുടെ ഗുണത്തിനായുള്ള പ്രവർത്തനം തുടരും, അമൃത്പാൽ വീഡിയോയിൽ പറയുന്നു. അതേസമയം വാരിസ് പഞ്ചാബ് ദേയുടെ …

ഭയത്താൽ ഒളിച്ചോടില്ല, രാജ്യത്തിനു വേണ്ടിയുള്ള പോരാട്ടം തുടരും; അമൃത്പാൽ സിങ് Read More »

സ്വരം നന്നായിരിക്കുമ്പോൾ പാട്ടുനിർത്താൻ തയ്യാറാണ്; കെ.മുരളീധരൻ

കൊച്ചി: സംസ്ഥാന കോൺഗ്രസിലെ വെടിനിര്‍ത്തല്‍ തെറ്റിച്ച് വീണ്ടും കലഹത്തിന് തുടക്കം. കെ മുരളീധരനാണ് ഇത്തവണയും പരസ്യപ്രതികരണം തുടങ്ങിയത്. വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷവേദിയില്‍ സംസാരിക്കാന്‍ അവസരം കിട്ടാത്തതില്‍ അതൃപ്തനായാണ് മുരളീധരന്റെ പ്രതിഷേധം. സ്വരം നന്നായിരിക്കുമ്പോൾ പാട്ടുനിർത്താൻ തയ്യാറാണന്നും പാർടിക്ക് തന്റെ സേവനം വേണ്ടെങ്കിൽ നിർത്തിപോകാൻ തയ്യാറാണെന്നും മുരളീധരൻ പറഞ്ഞു. അതൃപ്തി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ അറിയിച്ചു. വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷവേദി തന്നെ കേരളത്തിലെ നേതാക്കളുടെ മൂപ്പിളമ തര്‍ക്കത്തിന് വേദിയായത് കോണ്‍ഗ്രസ് അഖിലേന്ത്യാ …

സ്വരം നന്നായിരിക്കുമ്പോൾ പാട്ടുനിർത്താൻ തയ്യാറാണ്; കെ.മുരളീധരൻ Read More »

എഴുത്തുകാരി സാറാ തോമസിന് വിട

തിരുവനന്തപുരം: പ്രശസ്ത എഴുത്തുകാരി സാറാ തോമസ് (88) അന്തരിച്ചു. തിരുവനന്തപുരം നന്താവനത്തെ വീട്ടിലാണ് അന്ത്യം. കേരള സാഹിത്യ അക്കാദമി പുരസ്കാരം ഉൾപ്പെടെ നിരവധി ബഹുമതികൾ നേടിയിട്ടുണ്ട്. സംസ്കാരം നാളെ ഉച്ചക്ക് 2 ന് പാറ്റൂർ മാർത്തോമാ പള്ളി സെമിത്തേരിയിൽ നടക്കും. ഇരുപതോളം നോവലുകൾ രചിച്ചിട്ടുണ്ട്. ‘ജീവിതം എന്ന നദി‘ എന്ന ആദ്യനോവൽ 34-ആം വയസ്സിൽ പുറത്തിറങ്ങി. സാറാ തോമസിന്റെ ‘മുറിപ്പാടുകൾ’ എന്ന നോവൽ പി എ ബക്കർ മണിമുഴക്കം എന്ന സിനിമയാക്കി. ഈ സിനിമ സംസ്ഥാന-ദേശീയ തലങ്ങളിൽ …

എഴുത്തുകാരി സാറാ തോമസിന് വിട Read More »

എസ്‌.എസ്‌.എൽസി ഉൾപ്പെടെയുള്ള സകൂൾ വാർഷിക പരീക്ഷകൾ പൂർത്തിയായി

തിരുവനന്തപുരം: സംസ്ഥാനത്ത്‌ സകൂൾ വാർഷിക പരീക്ഷകൾ വ്യാഴാഴ്‌ച പൂർത്തിയായി. ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി പരീക്ഷകളാണ്‌ ഒടുവിൽ പൂർത്തിയായത്‌. പ്ലസ്‌ വണ്ണിന്‌ ഇംഗ്ലീഷായിരുന്നു അവസാന പരീക്ഷ. 4.5 ലക്ഷം വിദ്യാർഥികൾ എഴുതി. പ്ലസ്‌ ടുവിന്‌ സ്‌റ്റാറ്റിക്‌സ്‌, കംപ്യൂട്ടർ സയൻസ്‌, ഹോംസയൻസ്‌ തുടങ്ങിയ വിഷയങ്ങളായിരുന്നു. 66,000 വിദ്യാർഥികളെഴുതി. എസ്‌.എസ്‌.എൽസി പരീക്ഷ ബുധനാഴ്‌ച തീർന്നിരുന്നു. പരീക്ഷകൾ കഴിഞ്ഞാലും വെള്ളിയാഴ്‌ച വിദ്യാർഥികൾക്ക്‌ സ്‌കൂളിൽ വരാം. അധ്യാപകരും സ്‌കൂളിലെത്തണം. പരീക്ഷാനുഭവങ്ങൾ പങ്കുവയ്‌ക്കാം. പരീക്ഷകളെല്ലാം വിദ്യാർഥികൾക്ക്‌ കൂടുതൽ ആത്മവിശ്വാസം പകർന്നതായാണ്‌ പൊതുവിലയിരുത്തൽ. മികച്ച …

എസ്‌.എസ്‌.എൽസി ഉൾപ്പെടെയുള്ള സകൂൾ വാർഷിക പരീക്ഷകൾ പൂർത്തിയായി Read More »

10 Spielsaal Prämie Bloß Einzahlung 2023 » No Abschlagzahlung Casinos!

Content Startguthaben Ohne Umsatzbedingungen Sämtliche Wichtigen Bedingungen Bei Prämie Abzüglich Einzahlung Wieso Angebot Etliche Casinos 10 Euroletten Provision Für nüsse Eingeschaltet? Regulärer Spielbank Prämie echtgeld Prämie Ohne Einzahlung Im zuge dessen Sie einen Willkommensbonus einbehalten, sollen Diese wie geschmiert solange des Einzahlungsvorgangs diesseitigen Anstecker je diesseitigen entsprechenden Provision von diesseitigen Injektiv innervieren. Falls Die Einzahlung …

10 Spielsaal Prämie Bloß Einzahlung 2023 » No Abschlagzahlung Casinos! Read More »

സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വൻ വർധന; ഇന്ന് 765 രോഗികൾ, ഒരുമാസത്തിനിടെ 20 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വൻ വർധന. ഇന്ന് 765 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരുമാസത്തിനിടെ 20 പേരാണ് കൊവിഡ് മൂലം മരണപ്പെട്ടത്. ഇവരിൽ അധികവും 60 വയസിന് മുകളിൽ പ്രായമുള്ളവരാണ് . പ്രമേഹവും, രക്താതിമർദവും തുടങ്ങിയ ജീവിതശൈലി രോഗങ്ങളുള്ളവരാണ് അധികവും. എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കൊവിഡ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്തത്. ‌സംസ്ഥാനത്ത് കൊവിഡ് കേസുകൾ ചെറുതായി കൂടുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ എല്ലാ ജില്ലകൾക്കും നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. …

സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വൻ വർധന; ഇന്ന് 765 രോഗികൾ, ഒരുമാസത്തിനിടെ 20 മരണം Read More »

ചെകുത്താന്റെ നാടായി കേരളം, ഇന്നു വെട്ടിക്കൊലപ്പെടുത്തിയത് ആറുവയസുകാരനടക്കം മൂന്നു പേരെ

കൊച്ചി: ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താന്റെ നാടായി മാറുന്നു. ദിവസേന ഒന്നെന്ന കണിക്കിൽ മിക്ക ദിവസങ്ങളിലും കൊലപാതകങ്ങളടക്കമുള്ള അക്രമങ്ങൾ പെരുകുന്നു. ഇന്നുച്ചവരെ കേരളത്തിൽ മൂന്നു പേരാണ് വെട്ടേറ്റു മരിച്ചത്. മൂന്നു പേരും കൊല്ലപ്പെട്ടത് ബന്ധുക്കൾ തമ്മിലുള്ള സഘർഷത്തിൽ. അക്രമത്തിനു കാരണം സാമ്പത്തികം. നിഷ്ക്രിയമായ പൊലീസും ക്രിമിനലുകൾക്കു ലഭിക്കുന്ന സംരക്ഷണവുമാണ് കരളത്തിലെ ക്രമസമാധാനനില ഇത്ര വഷളാകാൻ കാരണം. നെടുമങ്ങാട് അരുവിക്കരയിൽ സർക്കാർ ഉദ്യോ​ഗസ്ഥന്റെ വെട്ടേറ്റ് ഭാര്യാ മാതാവ് കൊല്ലപ്പെട്ടു. ഭാര്യയെയും വെട്ടിപ്പരുക്കേല്പിച്ച് ഇയാൾ മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തി. …

ചെകുത്താന്റെ നാടായി കേരളം, ഇന്നു വെട്ടിക്കൊലപ്പെടുത്തിയത് ആറുവയസുകാരനടക്കം മൂന്നു പേരെ Read More »

ദുരിതാശ്വാസനിധി കേസിൽ ലോകായുക്ത വിധി നാളെ, മുഖ്യമന്ത്രിയും സിപിഎമ്മും പരിഭ്രാന്തിയിൽ

തിരുവനന്തപുരം: ദുരിതാശ്വാസ നിധി ഫണ്ട് വകമാറ്റിയ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാതിയിൽ ലോകായുക്ത നാളെ വിധി പറയും. വിധി എതിരായാൽ പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനം വരെ നഷ്ടമാകും. ഈ ​ഗുരുതരമായ പ്രതിസന്ധി മറികടക്കാൻ സിപിഎമ്മിൽ തിരക്കിട്ട കൂടിയാലോചനകൾ തുടങ്ങി. കേസിൽ വാദം പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും ലോകായുക്ത വിധി പറഞ്ഞിരുന്നില്ല. അതിനെതിരേ പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് കേസ് വീണ്ടും പരിഗണിക്കുന്നത്.ചെങ്ങന്നൂർ എംഎൽഎയും സിപിഎം നേതാവുമായിരുന്ന കെ. രാമചന്ദ്രൻ നായരുടെ സ്വകാര്യ കടങ്ങൾ …

ദുരിതാശ്വാസനിധി കേസിൽ ലോകായുക്ത വിധി നാളെ, മുഖ്യമന്ത്രിയും സിപിഎമ്മും പരിഭ്രാന്തിയിൽ Read More »

വൈക്കം സത്യാഗ്രഹ ശതാബ്ദി: ‘ഗാന്ധിയുടെയും പെരിയാറിന്റെയും ഗുരുവിന്റെയും പ്രബോധനങ്ങളിലേക്ക് നമ്മെത്തന്നെ സമർപ്പിക്കാനുള്ള നിമിഷമെന്ന്’ – രാഹുൽ ഗാന്ധി

ന്യൂഡൽഹി: മഹാത്മാഗാന്ധിയുടെയും പെരിയാറിന്റെയും ശ്രീനാരായണ ഗുരുവിന്റെയും പ്രബോധനങ്ങളിലേക്ക് നമ്മെത്തന്നെ വീണ്ടും സമർപ്പിക്കാനുള്ള ഉചിതമായ നിമിഷമാണ് വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷമെന്ന് രാഹുൽ ഗാന്ധി.വിവേചനത്തിനെതിരെ പോരാടുകയും എല്ലാവർക്കും തുല്യതയും നീതിയും ഉറപ്പാക്കി ഇന്ത്യയെ നയിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി എന്നും രാഹുൽ ​ഗാന്ധി ട്വിറ്ററിൽ കുറിച്ചു. കേരളത്തിന്റെ രാഷ്ട്രീയ, ചരിത്ര, സാമൂഹിക സമരങ്ങളില്‍ ഉജ്ജ്വലമായ പങ്ക് വഹിച്ച പോരാട്ടമാണ് കെപിസിസിയുടെ നേതൃത്വത്തിൽ നടത്തിയ വൈക്കം സത്യാഗ്രഹം. ജാതിക്കും അയിത്തത്തിനും എതിരെയുള്ള പോരാട്ടം ജീവിതവൃതം ആക്കിയ മഹാനായ നേതാവായിരുന്നു ടി …

വൈക്കം സത്യാഗ്രഹ ശതാബ്ദി: ‘ഗാന്ധിയുടെയും പെരിയാറിന്റെയും ഗുരുവിന്റെയും പ്രബോധനങ്ങളിലേക്ക് നമ്മെത്തന്നെ സമർപ്പിക്കാനുള്ള നിമിഷമെന്ന്’ – രാഹുൽ ഗാന്ധി Read More »

മതേതരത്വവും ജനാധിപത്യവും വീണ്ടെടുക്കാനുള്ള അന്തിമ പോരാട്ടത്തിന് കോൺഗ്രസ് തയാറെടുക്കുകയാണ് ; മല്ലികാർജുന്‍ ഖാർഗെ

വൈക്കം: രാജ്യത്തിന്‍റെ മതേതരത്വവും ജനാധിപത്യവും വീണ്ടെടുക്കാനുള്ള അന്തിമ പോരാട്ടത്തിന് കോൺഗ്രസ് തയാറെടുക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ അധ്യക്ഷൻ മല്ലികാർജുന്‍ ഖാർഗെ. ഇന്ത്യയിലെമ്പാടുമുള്ള ജനതയ്ക്ക് ജാതി വിവേചനത്തിന് എതിരെയുള്ള പോരാട്ടത്തിന് വൈക്കം സത്യഗ്രഹം പ്രചോദനം നൽകിയെന്നും ആർഎസ്എസിന് ഈ സമരത്തിൽ ഒരു പങ്കുമില്ലെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്തിന്‍റെ സാമൂഹിക നവീകരണത്തിൽ ആർഎസ്എസ് ഒരു സംഭാവനയും നൽകിയിട്ടില്ല. രാഷ്ട്രീയ ജനാധിപത്യം നാശത്തിലേക്ക് നീങ്ങുകയാണ്. രാജ്യത്ത് അധികാരത്തിലുള്ളവർ ജനാധിപത്യത്തിന്‍റെ അടിത്തറ തകർക്കുന്നുവെന്ന് ഖാർഗെ കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധി അയോഗ്യനാക്കപ്പെട്ടത് രാജ്യത്തിന്‍റെ കറുത്ത ദിനമാണ്.  രാഹുല്‍ …

മതേതരത്വവും ജനാധിപത്യവും വീണ്ടെടുക്കാനുള്ള അന്തിമ പോരാട്ടത്തിന് കോൺഗ്രസ് തയാറെടുക്കുകയാണ് ; മല്ലികാർജുന്‍ ഖാർഗെ Read More »

Lustmittel: Viagra Für Frauen Erhält Zulassung Gesundheit

Content Tee und Sex – 6 Kräutertees, die Ihre Libido steigern werden! Was sind Potenzmittel für Frauen? Was Sie sonst noch für die Luststeigerung tun können Wie viel sexuelle Lust oder Unlust ist denn überhaupt „normal“? Auf die spezielle Funktion dieses Stoffes gehen wir im weiteren Verlauf näher ein. Eine funktionale und erfüllende sexuelle Erregung …

Lustmittel: Viagra Für Frauen Erhält Zulassung Gesundheit Read More »

വാട്ട്സാപ്പിന്റെ പുതിയ ഫീച്ചറുകള്‍

ഒരു തവണ മാത്രം കേൾക്കാൻ കഴിയുന്ന ഓഡിയോ മെസെജ്, ഐഐഫോൺ യൂസർമാർക്കായി വിഡിയോ മെസെജ് അയക്കാനുള്ള ഓപ്ഷൻ തുടങ്ങിയ ഫീച്ചറുകളാണ് വാട്ട്സാപ്പ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. സന്ദേശം ലഭിക്കുന്ന ആള്‍ക്ക് ഒരു തവണ മാത്രം കേൾക്കാൻ കഴിയുന്ന രീതിയിൽ വോയിസ് അയക്കാൻ കഴിയുന്നതാണ് ഓഡിയോ മെസെജ്. ഈ ഓപ്ഷൻ വാട്ട്സാപ്പിലെ പഴയ വ്യൂ വൺസ് ഓപ്ഷന് സമാനമാണ്. ചിത്രങ്ങളും വിഡിയോകളും ഒരു തവണ മാത്രം റീസിവറിന് കാണാന്‌‍ കഴിയുന്ന രീതിയിൽ അയക്കാൻ കഴിയുന്ന ഫീച്ചറായിരുന്നു വ്യൂ വൺസ്. ഇതിലൂടെ …

വാട്ട്സാപ്പിന്റെ പുതിയ ഫീച്ചറുകള്‍ Read More »

ഡോ.സിസ തോമസ് നൽകിയ ഹർജി തള്ളി; കാരണം കാണിക്കൽ നോട്ടീസ് റദ്ദാക്കാനാവില്ലെന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ

തിരുവനന്തപുരം: ചട്ടം ലംഘിച്ചതിന് സർക്കാർ കാരണം കാണിക്കൽ നോട്ടീസ് നൽകിയതിനെതിരെ ഡോ.സിസ തോമസ് നൽകിയ ഹർജി തള്ളി. കാരണം കാണിക്കൽ നോട്ടീസ് റദ്ദാക്കാനാവില്ലെന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വ്യക്തമാക്കി. കാരണം കാണിക്കൽ നോട്ടീസിൽ സർക്കാരിന് തുടർ നടപടി സ്വീകരിക്കാമെന്നും ട്രിബ്യൂണൽ പറഞ്ഞു. സർക്കാർ അനുമതിയില്ലാതെ സാങ്കേതിക സർവകലാശാല ഇടക്കാല വൈസ് ചാൻസലറുടെ സ്ഥാനമേറ്റെടുത്തതിൽ സർക്കാരിന് മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നത്. സർ‌ക്കാർ ഉദ്യോ​ഗസ്ഥയെന്ന നിലയിൽ ചട്ടലംഘനം നടത്തിയതിൽ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ സിസ …

ഡോ.സിസ തോമസ് നൽകിയ ഹർജി തള്ളി; കാരണം കാണിക്കൽ നോട്ടീസ് റദ്ദാക്കാനാവില്ലെന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ Read More »

പച്ചനുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച സുരേന്ദ്രൻ മാപ്പുപറയണമെന്ന് എ എ റഹീം

ന്യൂഡൽഹി: ദേശീയപാത നിർമ്മാണം സംബന്ധിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ നടത്തിയ വാദം പൊളിച്ച് എ എ റഹീം എംപി. ദേശീയ പാത നിർമ്മാണത്തിന് കേരളം 25 ശതമാനം വിഹിതം നൽകിയെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഇന്ന് പാർലമെൻറിൽ വ്യക്തമാക്കി. എ എ റഹീം എം പിയുടെ ചോദ്യത്തിനാണ് മറുപടി ലഭിച്ചത്. ദേശീയപാത വികസനത്തിൽ കേരളം കാലണ നൽകിയിട്ടില്ലെന്നും എന്നിട്ട് എട്ടുകാല് മമ്മൂഞ്ഞ് കളിക്കുകയാണെന്നുമാണ് സുരേന്ദ്രൻ പറഞ്ഞത്. പച്ചനുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച സുരേന്ദ്രൻ …

പച്ചനുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച സുരേന്ദ്രൻ മാപ്പുപറയണമെന്ന് എ എ റഹീം Read More »

നിയമസഭ ചർച്ചയ്ക്കിടെ ബി.ജെ.പി എം.എൽ.എ മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കണ്ടു; വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നേതൃത്വം

ഗുവാഹത്തി: ത്രിപുര നിയമസഭ ബജറ്റ് ചർച്ചയ്ക്കിടെ മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കണ്ട് ബി.ജെ.പി എംഎൽഎ. ബാഗ്ബസ മണ്ഡലത്തിലെ ജനപ്രതിനിധിയായ ജാദവ് ലാൽ നാഥാണ് പോൺ വീഡിയോ കണ്ടത്. ഇതിന്‍റെ വീഡിയോ ദൃശങ്ങൾ പുറത്തുവന്നു. സ്പീക്കറും മറ്റ് എംഎൽഎമാരും സഭയിൽ സംസാരിക്കുന്നതിനിടെ ജാദവ് ലാൽ പോൺ സെറ്റിൽ കയറി വീഡിയോ പ്ലേ ചെയ്യുന്നതും സ്ക്രോൾ ചെയ്യുന്നതുമാണ് ദൃശങ്ങളിലുള്ളത്. എം.എൽ.എയുടെ പിന്നിൽ ഇരുന്ന വ്യക്തിയാണ് ദൃശ്യം പകർത്തിയത്. സംഭവത്തിൽ ജാദവ് ലാൽ നാഥിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബി.ജെ.പി നേതൃത്വം …

നിയമസഭ ചർച്ചയ്ക്കിടെ ബി.ജെ.പി എം.എൽ.എ മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കണ്ടു; വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നേതൃത്വം Read More »

അവധിക്കാല നീന്തൽ പരിശീലന ക്യാമ്പുമായി ഇടുക്കി ജില്ലാ അക്വാറ്റിക് അസോസിയേഷൻ

തൊടുപുഴ: കുട്ടികൾക്കും മുതിർന്നവർക്കുമായി അവധിക്കാല നീന്തൽ പരിശീലന ക്യാമ്പ് സംഘടിപ്പിക്കാൻ ഒരുങ്ങി ഇടുക്കി ജില്ലാ അക്വാറ്റിക് അസോസിയേഷൻ. ഏപ്രിൽ 1ന് വണ്ടമറ്റം അക്വാറ്റിക് സെന്ററിൽ വച്ച് പി.ജെ.ജോസഫ് എം.എൽ.എ ക്യാമ്പിന്റെ ഉദ്ഘാനം നിർവ്വഹിക്കും. ദേശീയ അന്തർദേശീയ താരങ്ങളാകും നീന്തൽ പരിശീലന പരിപാടിക്ക് നേതൃത്വം നൽകുന്നത്. മുതിർന്നവർക്കും രണ്ട് മുതൽ എട്ട് വയസ്സുവരെയുള്ള കുട്ടികൾക്കായും പ്രത്യേക സ്വിമ്മിങ്ങ് പൂളാണ് ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിന് കോടിക്കുളം ​ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ബാബു അധ്യക്ഷത വഹിക്കും. അന്തർദേശീയ നീന്തൽ താരവും റിട്ടയേർഡ് …

അവധിക്കാല നീന്തൽ പരിശീലന ക്യാമ്പുമായി ഇടുക്കി ജില്ലാ അക്വാറ്റിക് അസോസിയേഷൻ Read More »

തൈരിന്‍റെ പാക്കറ്റിൽ ഹിന്ദി വാക്ക് നിർബന്ധമായും പ്രിന്‍റ് ചെയ്യണമെന്ന നിർദ്ദേശം പിൻവലിച്ച് ഫുഡ് സേഫ്റ്റി അതോറിറ്റി

ന്യൂഡൽഹി: തൈരിന്‍റെ പാക്കറ്റിൽ ദഹി എന്ന് ഹിന്ദി വാക്ക് നിർബന്ധമായും പ്രിന്‍റ് ചെയ്യണമെന്ന നിർദ്ദേശം ഫുഡ് സേഫ്റ്റി അതോറിറ്റി പിൻവലിച്ചു. ഈ നിർദ്ദേശത്തിനെതിരെ കടുത്ത പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് നടപടി. ദഹിയെന്ന വാക്കിനൊപ്പം തൈരിന്‍റെ പ്രാദേശിക ഭാഷയുൾപ്പെടെയുള്ള വകഭേദങ്ങൾ ഉൾപ്പെടുത്തണമെന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്. ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ നിർദ്ദേശത്തിനെതിരെ തമിഴ്നാട് ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും പ്രതികരിച്ചു. തമിഴ്നാട്ടിലെ ക്ഷീര കർഷകോൽപാദന സംഘടനയായ ആവിനും ഈ നിർദ്ദേശം അംഗീകരിക്കില്ലെന്നും …

തൈരിന്‍റെ പാക്കറ്റിൽ ഹിന്ദി വാക്ക് നിർബന്ധമായും പ്രിന്‍റ് ചെയ്യണമെന്ന നിർദ്ദേശം പിൻവലിച്ച് ഫുഡ് സേഫ്റ്റി അതോറിറ്റി Read More »

കൊവിഡ് കേസുകളിൽ വർധന

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകളിൽ വന്‍ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 3,016 പുതുയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 6 മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിതെന്ന് കേന്ദ്രം വ്യക്തമാക്കി. കഴിഞ്ഞ ദിവസത്തേക്കാൾ 40 ശതമാനം വർധനവാണ് ഉണ്ടായത്. ഇതോടെ രാജ്യത്തെ ആക്ടീവ് കേസുകളുടെ എണ്ണം 13,509 ആയി. ഇതോടെ ടി.പി.ആർ നിരക്ക് 2.7 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.71 ശതമാനമായും ഉയർന്നതായി കേന്ദ്രം ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ വർഷം ഒക്‌ടോബർ 2ന് 3375 …

കൊവിഡ് കേസുകളിൽ വർധന Read More »

മിസിസ് അണ്ടർകവർ ഏപ്രിൽ 14-ന് റിലീസ് ചെയ്യും

രാധിക ആപ്തെ കരിയറിലെ വ്യത്യസ്ത കഥാപാത്രത്തെ അവതരിപ്പിക്കുന്ന മിസിസ് അണ്ടർകവർ ഏപ്രിൽ 14-ന് റിലീസ് ചെയ്യും. സീ5 ലൂടെയാണു ചിത്രം പ്രദർശനത്തിനെത്തുക. അണ്ടർകവർ ഏജന്‍റായ വീട്ടമ്മയുടെ വേഷത്തിലാണു രാധിക ആപ്തെ ചിത്രത്തിലെത്തുന്നത്. അനുശ്രീ മേത്ത രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ സുമിത് വ്യാസ, രാജേഷ് ശർമ്മ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. കഥ കേട്ടപ്പോൾത്തന്നെ ചിത്രവുമായി സഹകരിക്കാൻ ഉറപ്പിക്കുകയായിരുന്നെന്നു രാധിക ആപ്തെ. സ്ത്രീ സ്വന്തം കരുത്ത് തിരിച്ചറിയുന്ന കഥ കൂടിയാണ് മിസിസ് അണ്ടർകവർ പറയുന്നത്. ഹാസ്യത്തിന്‍റെ മേമ്പൊടിയോടെ വളരെ …

മിസിസ് അണ്ടർകവർ ഏപ്രിൽ 14-ന് റിലീസ് ചെയ്യും Read More »

പട്ടിമറ്റത്ത് വിൽപ്പനക്കായി കൊണ്ടുവന്ന മൂന്നരക്കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ

കുന്നത്തുനാട്: പട്ടിമറ്റത്ത് വൻ കഞ്ചാവ് വേട്ട. വിൽപ്പനക്കായി കൊണ്ടുവന്ന മൂന്നരക്കിലോ കഞ്ചാവുമായി ഒഡീഷ ഗജപതി സ്വദേശി ജയന്ത ഭീരോ കുന്നത്തു നാട് പോലീസിന്‍റെ പിടിയിൽ. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത്. എറണാകുളത്താണ് ജയന്ത് ഭീരോ താമസിക്കുന്നത്. ഒഡീഷയിൽ നിന്നും കഞ്ചാവെത്തിച്ച് ഇടനിലക്കാർക്ക് ഹോൾ സെയിലായിട്ടാണ് കച്ചവടം. ഒരു കിലോയ്ക്ക് ഇരുപതിനായിരത്തോളം രൂപയ്ക്കാണ് വിൽപന, ഇത്തരത്തിൽ വിൽപനക്കെത്തിയ ഇയാളെ പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. പോലീസ് …

പട്ടിമറ്റത്ത് വിൽപ്പനക്കായി കൊണ്ടുവന്ന മൂന്നരക്കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ Read More »

പാലക്കാട് കൊന്നക്കൽകടവിൽ വൃദ്ധയെ വെട്ടിക്കൊലപ്പെടുത്തി

പാലക്കാട്: കിഴക്കഞ്ചേരി കൊന്നക്കൽകടവിൽ വൃദ്ധയെ വെട്ടിക്കൊലപ്പെടുത്തി. കൊന്നക്കൽ കോഴഴിക്കാട്ടിൽ വീട്ടിൽ പാറുക്കുട്ടി (75) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലയോടെയാണ് സംഭവം. പ്രതിക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

ആറു വയസുകാരൻ വെട്ടേറ്റ് മരിച്ചു

തൃശൂർ: മുപ്ലിയത്ത് 6 വയസുകാരൻ വെട്ടേറ്റ് മരിച്ചു. അതിഥിതൊഴിലാളികളുടെ മകന്‍ ഇസ്ലാം ആണ് കൊല്ലപ്പെട്ടത്. അതിഥിതൊഴിലാളികൾ തമ്മിലുള്ള തർക്കത്തിനിടെയാണ് കുട്ടിക്ക് വെട്ടേൽക്കുന്നത്. കുട്ടിയുടെ അമ്മയുടെ സഹോദരനാണ് വെട്ടിയത്. ആക്രമണം തടയാനെത്തിയ കുട്ടിയുടെ അമ്മ നജ്മയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെയാണ് സംഭവം ഉണ്ടാകുന്നത്. ഏറ്റുമുട്ടലിൽ കുട്ടിയുടെ പിതാവിനും പരിക്കേറ്റു. ആസം സ്വദേശിയായ ഇയാൾ കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തുന്നത്. സ്വത്ത് തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് സൂചന. അമ്മാവന്‍ ജമാലുവിലെ വരന്തരപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു.

ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവം; കാണിക്ക സമർപ്പണം നടത്തി

തൊടുപുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവം 2023 രക്ഷാധികാരി കെ.കെ.പുഷ്പാഗദൻ ഭഗവാനുള്ള കാണിക്കാ സമർപ്പണം നടത്തി. ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ ഉത്സവ സമിതി ചെയർപേഴ്സൺ ബി.ഇന്ദിര സംഭാവനകൾ ഏറ്റുവാങ്ങി. അഡ്വ.ശ്രീവിദ്യ രാജേഷ്, കോനാട്ട് ഹൈപ്പർ മാർക്കറ്റ് ഉടമ ഗിരീഷ് കോനാട്ട് തുടങ്ങിയവർ സംഭാവന സമർപ്പിച്ചു. ജനറൽ കൺവീനർ അശോക് കുമാർ, പരസ്യ വിഭാഗം കൺവീനർ കെ.ആർ.ശ്രീജേഷ്, സുരക്ഷാ വിഭാഗം കൺവീനർ ബി.വിശാഖ്, മീഡിയ കോഡിനേറ്റർ സി.ജയകൃഷ്ണൻ, മാതൃസമിതി അംഗങ്ങൾ, ക്ഷേത്രം ജീവനക്കാർ കൂടാതെ നിരവധി ഭക്തജനങ്ങളും പങ്കെടുത്തു.

കെ.എസ്.ഇ.ബി.റിട്ട ഫിനാൻസ് ഓഫീസർ പി.കെ.അയ്യപ്പൻ നായരുടെ ഭാര്യ എസ്.ചന്ദ്രികാ ദേവി അന്തരിച്ചു

തൊടുപുഴ: കെ.എസ്.ഇ.ബി.റിട്ട ഫിനാൻസ് ഓഫീസർ വെങ്ങല്ലൂർ വൃന്ദാവനം വീട്ടിൽ പി.കെ.അയ്യപ്പൻ നായരുടെ ഭാര്യ എസ്.ചന്ദ്രികാ ദേവി (പൊന്നു -80 ) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാത്രി 7.30ന് വെങ്ങല്ലൂർ വൃന്ദാവനം വീട്ടുവളപ്പിൽ. പരേത മണക്കാട് കുറുന്തോട്ടത്തിൽ(ഇ .എ .പി) കുടുംബാംഗമാണ്. മക്കൾ: സി.ജയലക്ഷ്മി(ബീന ), ജയകൃഷ്ണൻ(അനിമോൻ ), ജയറാം(ദീപു ). മരുമക്കൾ: ഡോ.ഗോപി മേനോൻ(കിംസ് ഹോസ്പിറ്റൽ, തിരുവനന്തപുരം ), ഡി.രേഖ(കിഴക്കേക്കര, മുവാറ്റുപുഴ ), രേഖ ദീപു(എറണാകുളം).

ജെയർ ബോൾസോനാരോ ബ്രസീലിലേക്ക്

മാസങ്ങൾ യു.എസിൽ ചെലവഴിച്ചതിന് ശേഷം ബ്രസീലിയൻ മുൻ പ്രസിഡന്റ് ജെയർ ബോൾസോനാരോ മടങ്ങിപോയി. ജനുവരിയിൽ സുപ്രീം കോടതിയിലും കോൺഗ്രസിലും പ്രസിഡൻഷ്യൽ കൊട്ടാരത്തിലും അദ്ദേഹത്തിന്റെ അനുകൂലികൾ ഇരച്ചുകയറിയിരുന്നു. അതിന് ശേഷം ആദ്യമായാണ് വലതുപക്ഷ രാഷ്ട്രീയക്കാരനായ ജെയർ ബോൾസോനാരോ ബ്രസീലിലേക്കെത്തുന്നത്. ഇലക്ഷനിൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുലഡ സിൽവയോട് പരാജയപ്പെട്ടതിൽ വഞ്ചന ആരോപിച്ച് വലതുപക്ഷ അം​ഗങ്ങൾ ആഴ്ചകൾ നീണ്ട പ്രതിഷേധവും പിന്നീട് കലാപം ഉണ്ടാക്കുകയായിരുന്നു. എന്നാൽ ഫ്ലോറിഡയിലെ ഒരു വിമാനത്താവളത്തിൽ സംസാരിക്കവെ, ലുലയ്‌ക്കെതിരായ എതിർപ്പിനെ നയിക്കില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അതേസമയം …

ജെയർ ബോൾസോനാരോ ബ്രസീലിലേക്ക് Read More »

മധു വധം; അന്തിമവിധി ഇന്ന്

മണ്ണാർക്കാട്: അട്ടപ്പാടി മധു വധക്കേസിൽ അന്തിമവിധി ഇന്ന് പ്രസ്താവിക്കും. മണ്ണാർക്കാട് പട്ടികജാതി – പട്ടികവർഗ കോടതിയാണു വിധി പറയുക. 16 പ്രതികളുള്ള കേസിൽ അന്തിമവാദം പൂർത്തിയായിരുന്നു. ആൾക്കൂട്ട മർദ്ദനത്തിനിരയായി അട്ടപ്പാടി സ്വദേശി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട് അഞ്ചു വർഷം പൂർത്തിയാകുമ്പോഴാണു വിധിപ്രസ്താവം. കേസിൽ 127 സാക്ഷികൾ ഉണ്ടായിരുന്നു. വിചാരണവേളയിൽ 24 പേർ കൂറുമാറി. കൂറു മാറിയ വനം വകുപ്പിലെ താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.

Totally free Slots On line Zero Obtain No Subscription Play Slots

Content Free Around the world Harbors Canadian Web based casinos That offer To play Large Bamboo Position How to Gamble 100 percent free Slots Online How to pick A knowledgeable 100 percent free Slot machine games On the capability of gamers, i types free ports because of the some other filter systems, therefore the athlete …

Totally free Slots On line Zero Obtain No Subscription Play Slots Read More »

“mostbet Aviator Все приплел Игру Aviator в Mostbet Мостбе

“mostbet Aviator Все приплел Игру Aviator в Mostbet Мостбет Mostbet Online Мостбет Официальный Сайт Букмекерской Компании И Казино Content же Мне Зарегистрироваться, этого Начать Играть в “aviator”? Депозиты, Чтобы начнем Играть Краткая Инструкция По Входу и Мостбет: Почему стоило Выбрать Именно Mostbet? Могу Ли что Делать Ставки в Международные Спортивные моменты В Mostbet? Предматчевые И …

“mostbet Aviator Все приплел Игру Aviator в Mostbet Мостбе Read More »

വിദ്യാർഥിനികളോട് അപമര്യാദയായി പെരുമാറിയ കേസിൽ ജാമ്യത്തിലിറങ്ങിയ സിപിഎം നേതാവായ അധ്യാപകൻ, വീണ്ടും അറസ്റ്റിൽ

ആലപ്പുഴ : വിദ്യാർഥിനികളോട് അപമര്യാതയായി പെരുമാറി അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ സിപിഎം നേതാവായ അധ്യാപകനെ വീണ്ടും അറസ്റ്റ് ചെയ്ത് പോലീസ്. സിപിഎം ചെട്ടികുളങ്ങര തെക്ക് ലോക്കൽ കമ്മിറ്റി അംഗവും ചെട്ടികുളങ്ങര ഗ്രാമപ‍ഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷനുമായ ചെട്ടികുളങ്ങര ശ്രീഭവനിൽ ശ്രീജിത്താണ് (43) അറസ്റ്റിലായത്. മറ്റൊരു വിദ്യാർത്ഥിയുടെ പരാതിയിലാണ് അറസ്റ്റ് ചെയ്തത്.സ്കൂളിൽ നിന്നുള്ള വിനോദയാത്രയ്ക്കിടയിലും സ്കൂളിൽവച്ചും ഇയാൾ വിദ്യാർഥിനികളോടു മോശമായി പെരുമാറിയെന്ന രക്ഷിതാക്കളുടെ പരാതിയിലാണ് അമ്പലപ്പുഴ, പുന്നപ്ര പൊലീസ് കേസെടുത്തത്. 5 വിദ്യാർഥിനികളുടെ പരാതിയെത്തുടർന്ന് 19ന് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തിരുന്നു. സ്കൂൾ …

വിദ്യാർഥിനികളോട് അപമര്യാദയായി പെരുമാറിയ കേസിൽ ജാമ്യത്തിലിറങ്ങിയ സിപിഎം നേതാവായ അധ്യാപകൻ, വീണ്ടും അറസ്റ്റിൽ Read More »

കോട്ടയത്ത് ഇടിമിന്നലേറ്റ് രണ്ട് പേർ മരിച്ചു

കോട്ടയം: കോട്ടയത്ത് ഇടിമിന്നലേറ്റ് രണ്ട് പേർ മരിച്ചു. മുണ്ടക്കയം അമരാവതി കപ്പിലാമൂട് തടത്തിൽ സുനിൽ (45), സുനിലിന്റെ സഹോദരീ ഭർത്താവ് നിലയ്ക്കൽ നാട്ടുപറമ്പിൽ ഷിബു(43) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് അഞ്ചു മണിയോടു കൂടിയായിരുന്നു സംഭവം. കുടുംബ വീടിന്റെ സമീപം സ്ഥലം വീതം വയ്ക്കുന്ന നടപടികളുമായി അളന്നു തിട്ടപ്പെടുത്തുകയായിരുന്നു. ഇതിനിടെ ഇരുവർക്കും ഇടിമിന്നലേൽ‌ക്കുകയായിരുന്നു. രണ്ടു പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു

കൊളുക്കുമലയുടെ ദൃശ്യഭംഗി നുകർന്നു കൊണ്ട് യുവത 

കേരള സംസ്ഥാന യുവജനക്ഷേമബോർഡ്‌ ദേശിയ സാഹസിക അക്കാദമി കണ്ണൂരിന്റെ ആഭിമുഖ്യത്തിൽ ദക്ഷിണ ഇന്ത്യ യിലെ രണ്ടാമത്തെ ഉയരം കൂടിയ മലനിരയായ കൊളുക്കുമലയിലേക്ക് ട്രെക്കിങ് സംഘടിപ്പിച്ചു. ട്രെക്കിങ് പരിപാടി യുവജന ക്ഷേമ ബോർഡ്‌ മെമ്പർ സന്തോഷ്‌ കാല സൂര്യനെല്ലിയിൽ ബേസ് ക്യാമ്പിൽ വെച്ച് ഫ്ലാഗ് ഓഫ്‌ ചെയ്തു.സംസ്ഥാനത്തെ പതിനാല് ജില്ലകളിൽ നിന്നും തിരഞ്ഞെടുത്ത 35 യുവതീ യുവാക്കളാണ് ട്രെക്കിങ്ങിൽ പങ്കെടുത്തത്. 12 കിലോമീറ്ററോളം അതിദുർഘടമായ പാതയിലൂടെ ഉള്ള ഓഫ്‌ റോഡ് ജീപ്പ് സഫാരി, ടെന്റ് ക്യാമ്പിങ്, സൂര്യോദയ-അസ്തമന ദർശനം,ലോകത്തിലെ …

കൊളുക്കുമലയുടെ ദൃശ്യഭംഗി നുകർന്നു കൊണ്ട് യുവത  Read More »