Timely news thodupuzha

logo

Month: April 2023

endless weeks of frustration Exciting Degrees of popular bike brands Intrapreneurship And initiate Worker Views For action

Content articles What are the Forms of Organizations? Self-employed Copywriting And begin Articles Right here, you could go with privileged anyone as well as proprietors, portion reviews and initiate reviews and start take place systems. For example, with this kind of scenario, any speaker may well give a business business to the people stand for. …

endless weeks of frustration Exciting Degrees of popular bike brands Intrapreneurship And initiate Worker Views For action Read More »

Mobile Gambling enterprise Real $1 min deposit casino australia money Online Position Online game

Articles As to the reasons Have fun with the Slot Video game During the 88ecitysg Com? Pros and Cons: Betting In the Cellular Gambling enterprises No Installed Cellular Gambling establishment Bonuses Causing you to, Teenparri Ace Pro on the business titled AY Games and you may Abdominal Gold out of Gamemonk Studio try following the …

Mobile Gambling enterprise Real $1 min deposit casino australia money Online Position Online game Read More »

അരിക്കൊമ്പനെന്ന കാട്ടാനയെ മയക്ക് വെടിവെച്ച് കീഴ്ടുപ്പെടുത്തി പെരിയാര്‍ കടുവാ സങ്കേതത്തിലെത്തിച്ചു

തൊടുപുഴ: മണിക്കൂറുകള്‍ നീണ്ട കഠിന പ്രയത്‌നത്തിനൊടുവില്‍ ചിന്നക്കനാലിനെയും പരിസരങ്ങളേയും വിറപ്പിച്ച അരിക്കൊമ്പനെന്ന കാട്ടാനയെ മയക്ക് വെടിവെച്ച് കീഴ്ടുപ്പെടുത്തി പെരിയാര്‍ കടുവാ സങ്കേതത്തിലെത്തിച്ചു. രണ്ട് ദിവസങ്ങളിലായി 42 മണിക്കൂകൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് അരിക്കൊമ്പന്‍ ദൗത്യം പൂര്‍ണ്ണ വിജയത്തിലെത്തിക്കാനായത്. 28ന് പുലര്‍ച്ചെ നാല് മണിയോടെയാണ് ദൗത്യം തുടങ്ങിയത്. ചിന്നക്കനാല്‍, സിങ്കുകണ്ടം, സിമന്റുപാലം തുടങ്ങി അരിക്കൊമ്പനെത്താന്‍ സാധ്യതയുള്ള പ്രദേശങ്ങളെല്ലാം അരിച്ച് പെറുക്കിയിട്ടും ആദ്യ ദിനം ദൗത്യ സംഘം മടങ്ങും വരെ അരിക്കൊമ്പനെ കണ്ടെത്താനായില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വൈകിട്ട് അഞ്ച് മണിയോടെ …

അരിക്കൊമ്പനെന്ന കാട്ടാനയെ മയക്ക് വെടിവെച്ച് കീഴ്ടുപ്പെടുത്തി പെരിയാര്‍ കടുവാ സങ്കേതത്തിലെത്തിച്ചു Read More »

കെ എ എം എ സംസ്ഥാന നേതൃപഠന ക്യാമ്പ് മൂന്നാറിൽ

കേരള അറബിക് മുൻഷീസ് അസോസിയേഷൻ കെ. എ. എം. എ ) സംസ്ഥാന നേതൃപഠന ക്യാമ്പ് മൂന്നാർ ശിക്ഷക് സദനിൽ മെയ് ഒന്ന്, രണ്ട് തീയതികളിൽ നടക്കും.മെയ് 1 തിങ്കളാഴ്ച ഉച്ചയ്ക്ക് 2 30ന് പതാക ഉയർത്തും. മൂന്നുമണിക്ക് ദേവികുളം മുൻ എംഎൽഎ എ കെ മണി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ഇടുക്കി വിദ്യാഭ്യാസ ഡയറക്ടർ ബിന്ദു കെ മുഖ്യാതിഥിയായിരിക്കും. വൈകിട്ട് 4 മണിക്ക് അൻവർ ദേശമംഗലം പഠന ക്ലാസിന് നേതൃത്വം നൽകും.മെയ് രണ്ടാം തീയതി രാവിലെ …

കെ എ എം എ സംസ്ഥാന നേതൃപഠന ക്യാമ്പ് മൂന്നാറിൽ Read More »

മൊബൈൽ ഫോണിന് റേഞ്ച് കിട്ടുന്നില്ല; മാസങ്ങളായി വലഞ്ഞ് ജനങ്ങൾ

തൊമ്മൻകുത്ത്: മൊബൈൽ ഫോണിന് റേഞ്ച് കിട്ടാതായിട്ട് മാസങ്ങൾ പലതു കഴിഞ്ഞു… ദർഭത്തൊട്ടി, പച്ചിലക്കവല, കാളിയാർ മേഖല തൊമ്മൻകുത്ത് ടൂറിസ്റ്റ് കേന്ദ്രം മേഖലകളിലെ ഉപഭോക്താക്കളാണ് ഇതുമൂലം ബുദ്ധിമുട്ടിലായിരിക്കുന്നത്. ഈ മേഖലകളിൽ ജനങ്ങൾ കൂടുതൽ ഉപയോഗിക്കുന്നത് ബിഎസ്എൻഎൽ സിം മറ്റുമാണ്. വർഷങ്ങളായി ഉപയോഗിക്കുന്ന ഈ സിം കൾ മാറ്റേണ്ട അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. പലപ്രാവശ്യം അധികൃതരെ വിവരം അറിയിച്ചിട്ടും ഒരു നടപടിയും ഇന്നുവരെയും ഉണ്ടായിട്ടില്ല എന്നാണ് ജനങ്ങൾ പറയുന്നത്. റേഞ്ച് കിട്ടാത്ത മേഖലകളിൽ ലൊക്കേഷൻ മാപ്പ് അധികൃത പറഞ്ഞതനുസരിച്ച് അയച്ചു …

മൊബൈൽ ഫോണിന് റേഞ്ച് കിട്ടുന്നില്ല; മാസങ്ങളായി വലഞ്ഞ് ജനങ്ങൾ Read More »

കുളമാവ് -കപ്പക്കാനം റോഡ് തുറക്കണമെന്ന ആവശ്യവുമായി അറക്കുളം പഞ്ചായത്ത് മെമ്പർ പി.എ.വേലുക്കുട്ടൻ

മൂലമറ്റം: അവികസിത മേഖലകളായ അറക്കുളം പഞ്ചായത്തിലെ 5, 6, 7 വാർഡുകളിലേയും, ഏലപ്പാറ,ഉപ്പുതറ പഞ്ചായത്തുകളിലേയും ജനങ്ങൾക്ക് കുറഞ്ഞ ദൂരത്തിൽ യാത്ര ചെയ്ത് കളക്ടറേറ്റിലും, മെഡിക്കൽ കോളേജിലും എത്തിച്ചേരാൻ കഴിയുന്ന കുളമാവ് -കപ്പക്കാനം റോഡ് ഉടൻ തുറന്ന് കൊടുക്കണമെന്ന് ഗ്രാമപഞ്ചായത്ത് മെമ്പർ പി.എ.വേലുക്കുട്ടൻ ആവശ്യപ്പെട്ടു. അറക്കുളം പഞ്ചായത്തിൻ്റെ ആസ്തി രജിസ്റ്ററിൽ ഉള്ള ഈ റോഡ് തടസ്സപ്പെടുത്തിയ വനം വകുപ്പിൻ്റെ നടപടി തികച്ചും ധിക്കാരപരമാണ്. വിവിധ സംഘടനകൾ നടത്തിയ സമരങ്ങളും,നിയമപരമായ ഇടപെടലുകൾക്കും ശേഷം റോഡ് വികസന സമിതി ഇടുക്കി താലൂക്ക് …

കുളമാവ് -കപ്പക്കാനം റോഡ് തുറക്കണമെന്ന ആവശ്യവുമായി അറക്കുളം പഞ്ചായത്ത് മെമ്പർ പി.എ.വേലുക്കുട്ടൻ Read More »

മൂലമറ്റം വാഗമൺ റോഡിൽ നടു വഴിയിൽ പൊട്ടി വീണ കെ.ഫോണിൻ്റെ കേബിൾ എടുത്തുമാറ്റാതെ അദികൃതർ

മൂലമറ്റം: കെ.ഫോണിൻ്റെ കേബിൾ പൊട്ടി റോഡിൽ കിടക്കുന്നു. ഉത്തരവാധികൾ ഇല്ലാത്തതു കൊണ്ട് ഏത് സമയത്തും ഇവിടെ അപകടം സംഭവിക്കാം. മൂലമറ്റം വാഗമൺ റോഡിൽ ഇലപ്പള്ളിയിലാണ് കേബിൾ പൊട്ടി കിടക്കുന്നത് ‘രണ്ട് ദിവമായി കേബിൾ പൊട്ടി കിടന്നിട്ട് നോക്കാൻ ആളില്ല വൈദ്യുതി ബോർഡിൻ്റെ പോസ്റ്റിൽ കുടി മാസങ്ങൾക്കു മുമ്പ് വലിച്ച കേബിളാണ് പൊട്ടി കിടക്കുന്നത് ഉരുണ്ട കേബിൾ ആയതു കൊണ്ട് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നു. എതോ കമ്പനികർക്ക് ക്വട്ടേഷൻ നൽകി അവരാണ് പണി നടത്തിയത് നിലവിൽ നാഥൻ ഇല്ലാത്ത അവസ്ഥയാണ് …

മൂലമറ്റം വാഗമൺ റോഡിൽ നടു വഴിയിൽ പൊട്ടി വീണ കെ.ഫോണിൻ്റെ കേബിൾ എടുത്തുമാറ്റാതെ അദികൃതർ Read More »

അഞ്ചക്കുളം ക്ഷേത്രത്തിൽ അന്നദാന മണ്ഡപം കാൽനാട്ട് കർമ്മം നടന്നു

തൊടുപുഴ: പടിഞ്ഞാറേ കോടിക്കുളം അഞ്ചക്കുളം മഹാദേവി ക്ഷേത്രത്തിൽ നിർമ്മാണം ആരംഭിച്ച അന്നദാന മണ്ഡപത്തിൻ്റെ കാൽനാട്ട് കർമ്മം നടന്നു.ക്ഷേത്രം മേൽശാന്തി ചേർത്തല സുമിത് തന്ത്രികളുടെ കാർമികത്വത്തിലാണ് ചടങ്ങ് നടന്നത്. ക്ഷേത്രത്തിൻ്റെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളുടെ തുടക്കം എന്ന നിലയിൽ ആരംഭിക്കുന്ന നിർമ്മാണ ജോലികൾ പുതിയതായി വാങ്ങുന്ന ദേവസ്വം ഭൂമിയിലേയ്ക്കുകൂടി ദീർഘിപ്പിക്കുകയെന്നതാണ് ഭരണസമിതിയുടെ ലക്ഷ്യം. ദേവസ്വം പ്രസി.ജയൻ കുന്നുംപുറത്ത്, സെക്രട്ടറി രവീന്ദ്രനാഥൻ, ഖജാൻജി സുധീർ മുതിരക്കാലായിൽ, വൈ.പ്രസിഡൻറ് എം.വി.സജി, ജോ. സെക്രട്ടറി ഷിജു ബേബി, ഭരണ സമിതിയംഗങ്ങളായ പി.ബി.സജീവ്, …

അഞ്ചക്കുളം ക്ഷേത്രത്തിൽ അന്നദാന മണ്ഡപം കാൽനാട്ട് കർമ്മം നടന്നു Read More »

അടുത്ത അഞ്ചു ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യത; നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത അഞ്ചു ദിവസങ്ങളിൽ മഴ ശക്തമാകും. ഞായറാഴ്‌ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. മെയ് ഒന്നിന് പത്തനംതിട്ട, ആലപ്പുഴ,എറണാകുളം, ഇടുക്കി, തൃശ്ശൂർ, മെയ് രണ്ടിന് പത്തനംതിട്ട,എറണാകുളം, ഇടുക്കി, തൃശ്ശൂർ, മെയ് മൂന്നിന് പത്തനംതിട്ട,എറണാകുളം, ഇടുക്കി, തൃശ്ശൂർ എന്നീ …

അടുത്ത അഞ്ചു ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യത; നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു Read More »

സുഡാൻ രക്ഷാ ദൗത്യം; ഇന്ത്യയിലേക്ക് തിരിച്ച മൂന്നാമത്തെ വിമാനം ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തി

ന്യൂഡൽഹി: ആഭ്യന്തര കലാപം രൂക്ഷമായ സുഡാനില്‍ നിന്ന് പ്രവാസികളുമായി ഇന്ത്യയിലേക്ക് തിരിച്ച മൂന്നാമത്തെ വിമാനം ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തി. 231 പേരാണ് എത്തിയിട്ടുള്ളത്.എത്തിയവരില്‍ ഒരു മലയാളി കുടുംബവുമുണ്ട്. കോട്ടയം ചുങ്കം വാരിശ്ശേരി സ്വദേശി ബോബി സെബാസ്റ്റ്യൻ, ഭാര്യ സുഡാൻ പൗരയായ ഹാലാ മോവാവിയ അബു സെയ്‌ദ് എന്നിവരാണ് എത്തിയത്. 3 വർഷമായി സുഡാനിലെ റിയാദിൽ റസ്റ്റോറന്റ് മാനേജരായി ജോലി ചെയ്യുകയായിരുന്നു ബോബി. പ്രശ്‌നങ്ങളെ തുടര്‍ന്ന് ബോബി ജോലി ചെയ്‌തിരുന്ന ഹോട്ടൽ പൂട്ടേണ്ടി വന്നു. ജോലി നഷ്‌ടമായി …

സുഡാൻ രക്ഷാ ദൗത്യം; ഇന്ത്യയിലേക്ക് തിരിച്ച മൂന്നാമത്തെ വിമാനം ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തി Read More »

അരിക്കൊമ്പനെ മയക്കുവെടി വെച്ച ദൗത്യസംഘത്തിലെ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നു, ഇടുക്കിയിലേക്ക് മാറ്റില്ല; മന്ത്രി എ.കെ.ശശീന്ദ്രൻ

ഇടുക്കി: അരിക്കൊമ്പനെ മയക്കുവെടി വെച്ച ദൗത്യസംഘത്തിലെ ഉദ്യോഗസ്ഥരെ വനം വന്യജീവി വകുപ്പു മന്ത്രി എ. കെ ശശീന്ദ്രൻ അഭിനന്ദിച്ചു . മാത്രമല്ല അരിക്കൊമ്പനെ ഇടുക്കിയിലേക്ക് മാറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം….. ഇടുക്കി ചിന്നക്കനാല്‍ മേഖലയില്‍ ഭീതി പരത്തിയ അരിക്കൊമ്പന്‍ എന്ന കാട്ടാനയെ മയക്കുവെടി വെച്ച ദൗത്യസംഘത്തിലെ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നു. കാട്ടാനയെ പിടികൂടാനുള്ള ദൗത്യത്തില്‍ പങ്കാളികളായ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ ജീവനക്കാരെയും ജില്ലാ ഭരണകൂടത്തെയും ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ എല്ലാവിധ പിന്തുണയും …

അരിക്കൊമ്പനെ മയക്കുവെടി വെച്ച ദൗത്യസംഘത്തിലെ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നു, ഇടുക്കിയിലേക്ക് മാറ്റില്ല; മന്ത്രി എ.കെ.ശശീന്ദ്രൻ Read More »

ഗുസ്തി താരങ്ങളുടെ ആരോപണത്തെ തുടർന്നുള്ള അന്വേഷണവുമായി സഹകരിക്കും, രാജി വയ്ക്കില്ല; ബിജ് ഭൂഷൺ

ന്യൂഡൽഹി: സുപ്രീം കോടതിയുടെ ഉത്തരവിനെ മാനിക്കുന്നു വെന്നും, അന്വേഷണവുമായി സഹകരിക്കുമെന്നും ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബിജ് ഭൂഷൺ. ഇന്നലെ വൈകീട്ടോടെ ബ്രിജ് ഭൂഷണിനെതിരെ പൊലീസ് കേസെടുത്തിരുന്നു. സ്ത്രീകൾക്കെതിരായ അതിക്രമവും, പരാതിക്കാരിൽ ഒരാൾക്ക് പ്രായപൂർത്തി യാകാത്തതിനാൽ പോക്സോ വകുപ്പും ചുമത്തിയാണു കേസ്. സുപ്രീം കോടതിയുടെ ഇടപെടലിനെ തുടർന്നാണ് ഗുസ്തിതാരങ്ങളുടെ പരാതിയിൽ ബ്രിജ് ഭൂഷണിനെതിരെ കേസെടുക്കാൻ പൊലീസ് തയാറായത്. സമരം ചെയ്യുന്ന ഗുസ്തിതാരങ്ങളുടെ ആവശ്യം സ്ഥിരമായി മാറിക്കൊണ്ടി രിക്കുകയാണെന്നു ബ്രിജ് ഭൂഷൺ പ്രതികരിച്ചു. ആദ്യം രാജിവയ്ക്കണം എന്നായിരുന്നു …

ഗുസ്തി താരങ്ങളുടെ ആരോപണത്തെ തുടർന്നുള്ള അന്വേഷണവുമായി സഹകരിക്കും, രാജി വയ്ക്കില്ല; ബിജ് ഭൂഷൺ Read More »

ആലപ്പുഴയിൽ പെട്രോൾ അടിച്ച ശേഷം സ്റ്റാർട്ടാക്കിയ ബൈക്കിന് തീപിടിച്ചു

ആലപ്പുഴ: പെട്രോൾ അടിച്ച ശേഷം സ്റ്റാർട്ടാക്കിയ ബൈക്കിന് തീപിടിച്ചു. മണ്ണഞ്ചേരിയിലെ പമ്പിലാണ് സംഭവം. തീപിടിക്കുന്നത് കണ്ട ഉടനെ യാത്രക്കാരൻ ബൈക്ക് നീക്കിവെച്ചു. ഉടൻ തന്നെ ജീവനക്കാരൻ ഫയർ സേഫ്റ്റി സിലിണ്ടർ ഉപയോഗിച്ച് ബൈക്കിലെ തീയണയ്ക്കുകയായിരുന്നു. പമ്പ് ജീവനക്കാരൻറെ സമയോചിത ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്.

എറണാകുളം – വേളാങ്കണ്ണി സ്പെഷ്യല്‍ ട്രെയിന്‍ ഒരുമാസത്തേക്ക് കൂടി സര്‍വീസ് നീട്ടി

പുനലൂർ: എറണാകുളം – വേളാങ്കണ്ണി സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് ഒരുമാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു. എറണാകുളത്ത് നിന്ന് സര്‍വീസ് ആരംഭിച്ച്‌ കൊല്ലം, കൊട്ടാരക്കര, പുനലൂര്‍, തെന്മല, ചെങ്കോട്ട, തെങ്കാശി വഴി വേളങ്കണ്ണിയില്‍ എത്തിയ ശേഷം തിരികെ മടങ്ങുന്ന ട്രെയിന്‍ സര്‍വീസാണ് ഒരു മാസത്തേക്ക് കൂടി നീട്ടിയത്. വേനല്‍ അവധിക്ക് പുറമെ വേളാങ്കണ്ണി, നഗരൂര്‍ തീര്‍ത്ഥാടകരുടെയും വിനോദ സഞ്ചാരികളുടെയും ആവശ്യം പരിഗണിച്ചാണ് സര്‍വീസ് നീട്ടിയത്. മേയ് 6, 13, 20, 27 തീയതികളില്‍ എറണാകുളത്ത് നിന്ന് വേളാങ്കണ്ണിയിലേക്ക് പുറപ്പെടുന്ന ട്രെയിന്‍ …

എറണാകുളം – വേളാങ്കണ്ണി സ്പെഷ്യല്‍ ട്രെയിന്‍ ഒരുമാസത്തേക്ക് കൂടി സര്‍വീസ് നീട്ടി Read More »

കോതമംഗലത്ത് വീട്ടിൽ മോഷണം നടത്തിയ രണ്ട് പേർ പിടിയിൽ

കോതമംഗലം: പുത്തൻകുരിശ് വരിക്കോലി ഭാഗത്തെ വീട്ടിൽ മോഷണം നടത്തിയ രണ്ട് പേർ പിടിയിൽ. കോതമംഗലം കുത്തുകുഴി തൊത്തനാംകുടി വീട്ടിൽ രമേശൻ (പാപ്പാലു രമേശൻ 53), നെല്ലിക്കഴി ഇടപ്പാറ ഇബ്രാഹിം (ഊറായി 49) എന്നിവരെയാണ് പുത്തൻകുരിശ് പോലീസ് അറസ്‌റ്റ് ചെയ്തത്. കഴിഞ്ഞ 8 ന് രാത്രിയായിരുന്നു സംഭവം. വീടിന്‍റെ പിൻഭാഗം കുത്തിതുറന്ന് വീടിനകത്തു കയറിയ മോഷ്ടാക്കൾ അലമാരയിൽ സൂക്ഷിച്ചിരുന്ന പത്ത് പവനോളം സ്വർണ്ണവും ഒരു റാഡോ വാച്ചും മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവി വിവേക് …

കോതമംഗലത്ത് വീട്ടിൽ മോഷണം നടത്തിയ രണ്ട് പേർ പിടിയിൽ Read More »

മെയ് 19ന് നീരജ റിലീസ് ചെയ്യും

ഗുരു സോമസുന്ദരം, ജിനു ജോസഫ്, ഗോവിന്ദ് പത്മസൂര്യ, ശ്രുതി രാമചന്ദ്രന്‍, ശ്രിന്ദ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന നീരജ മെയ് പത്തൊമ്പതിനു റിലീസ് ചെയ്യും. രാജേഷ് കെ രാമന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് നീരജ. ‘ഹൃദയം’ ഫെയിം കലേഷ് രാമാനന്ദ്, രഘുനാഥ് പലേരി, അഭിജ ശിവകല, കോട്ടയം രമേഷ്, സന്തോഷ് കീഴാറ്റൂർ, ശ്രുതി രജനീകാന്ത്, സ്മിനു സിജോ, സജിന്‍ ചെറുകയില്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. സൂരജ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഉമ, രമേഷ് റെഡ്ഡി എന്നിവർ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ …

മെയ് 19ന് നീരജ റിലീസ് ചെയ്യും Read More »

ദ കേരള സ്റ്റോറിക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: വിവാദമായ ‘ദ കേരള സ്റ്റോറിയെന്ന’ സിനിമയ്ക്കെതിരെ വിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ആർ.എസ്.എസും ബി.ജെ.പിയും വർഗീയ പ്രചരണത്തിന് ഉപയോഗിക്കുന്ന ആയുധമാണിത്. കേരള സമൂഹത്തെ അപമാനപ്പെടുത്തുന്നതും മതസൗഹാർദത്തെ തകർക്കാൻ ശ്രമിക്കുന്നതും ഗൗരവമേറിയ വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ പ്രചരണത്തെ അനുകൂലിക്കാനാവില്ല. കേരളത്തിൽ നിന്നും ഇത്രയും സ്ത്രീളെ കടത്തി കൊണ്ടുപോയെന്ന പ്രചരണം തെറ്റാണ്. ഇവിടെ സിനിമയെ നിരോധിക്കുന്നതുകൊണ്ടുമാത്രം കാര്യമില്ല. ജനങ്ങളുടെ മാനസിക പ്രതിരോധമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ സർക്കാർ തീരുമാനമെടുക്കണമെന്നും ഗോവിന്ദൻ ആവശ്യപ്പെട്ടു.

ട്രാക്കിങ് ടീം അരിക്കൊമ്പനെ മയക്കുവെടിവെച്ചു

ഇടുക്കി: അരിക്കൊമ്പനെ വനം വകുപ്പ് മയക്കുവെടിവെച്ചു. ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടിവെച്ചത്. സിമന്‍റുപാലത്തിന് സമീപത്തു വച്ചാണ് വെടിവച്ചത്. വെടിയേറ്റ കൊമ്പൻ മയങ്ങിത്തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ. പുലർച്ചെ മുതൽ അരിക്കൊമ്പൻ ട്രാക്കിങ് ടീമിന്‍റെ നിരീക്ഷണത്തിലായിരുന്നു. ശങ്കരപാണ്ഡ്യമേട് ഭാഗത്ത് നിലയുറപ്പിച്ചിരുന്ന കാട്ടാന സ്വയം സിമന്‍റു പാലത്തേക്ക് ഇറങ്ങി വരികയായിരുന്നു. അരമണിക്കൂറാണ് സാധാരണ ഗതിയിൽ ആന മയങ്ങാൻ എടുക്കുന്നതെന്നാണ് വിലയിരുത്തൽ. ആന മയങ്ങിയാലുടൻ കാലുകൾ വടം വെച്ച് ബന്ധിച്ച് കുങ്കികളുടെ സഹായത്തോടെ വാഹനത്തിൽ കയറ്റാനാണ് വനം വകുപ്പിന്‍റെ പദ്ധതി. അരിക്കൊമ്പനെ എങ്ങോട്ടാണ് …

ട്രാക്കിങ് ടീം അരിക്കൊമ്പനെ മയക്കുവെടിവെച്ചു Read More »

സ്വർണവില ഉയർന്നു; പവന് 80 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. പവന് 80 രൂപ കൂടി 44,680 രൂപയിലെത്തി. ഗ്രാമിന് 10 രൂപ വർധിച്ച് ഒരു ഗ്രാമിന്‍റെ വിപണി വില 5585 രൂപ‍യിലെത്തി.

ഗോൾഡൻ ഗ്ലോബ് റോഡ് ഫിനിഷ് ചെയ്യുന്ന ആദ്യ ഏഷ്യക്കാരനായി മലയാളി നാവികൻ

ഫ്രാൻസ്: ഗോൾഡൻ ഗ്ലോബ് റോഡ് പായ്‌ വഞ്ചിയോട്ട മത്സരത്തിൽ ചരിത്രമെഴുതി മലയാളി നാവികൻ അഭിലാഷ് ടോമി. രണ്ടാം സ്ഥാനത്താണ് അഭിലാഷ് ഫിനിഷ് ചെയ്തത്. ഗോൾഡൻ ഗ്ലോബ് റോഡ് ഫിനിഷ് ചെയ്യുന്ന ആദ്യ ഏഷ്യക്കാരനാണ് ഇദ്ദേഹം. ശനിയാഴ്ച്ച ഇന്ത്യൻ സമയം പകൽ 10.30 ഓടെയാണ് അഭിലാഷ് ഫിനിഷ് ചെയ്തത്. അഭിലാഷ് ടോമിയെ സ്വീകരിക്കുന്നതിനായി സാബ്‌ലെ ദേലോൻ നഗരത്തിൽ ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. നോർത്ത് അറ്റ്ലാൻറിക് സമുദ്ര മേഖലയായ ഇവിടെ കാലാവസ്ഥയിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ കാരണം അഭിലാഷ് എത്തുന്ന സമയം കൃത്യമായി …

ഗോൾഡൻ ഗ്ലോബ് റോഡ് ഫിനിഷ് ചെയ്യുന്ന ആദ്യ ഏഷ്യക്കാരനായി മലയാളി നാവികൻ Read More »

കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരിൽ നിന്ന് പിടിച്ചെടുത്തത് 1 കോടിയിലേറെ വില വരുന്ന സ്വർണം

കൊച്ചി: രാജ്യാന്തര വിമാനത്താവളത്തിൽ 1 കോടിയിലേറെ വില വരുന്ന സ്വർണം പിടിച്ചെടുത്തു. രണ്ട് യാത്രക്കാരിൽ നിന്നായി കസ്റ്റംസ് ആണ് സ്വർണം പിടിച്ചെടുത്തത്. ദുബൈയിൽ നിന്നും പാലക്കാട്‌, തൃശൂർ സ്വദേശികളിൽ നിന്നാണ് മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തിയത്.

ജൈത്രയാത്രയുടെ മുപ്പത് വർഷം; വിവിധ പർച്ചേസുകൾക്ക് സമ്മാനങ്ങൾ, കോഴിക്കോട് പുതിയ ജ്വല്ലറി ഷോറൂം

തൊടുപുഴ: ലോകത്തിലെ തന്നെ ആറാമത്തെ വലിയ ജ്വല്ലറി ​ഗ്രൂപ്പായ മലബാർ ​ഗോൾഡ് ആന്റ് ഡൈമണ്ട്സ് ജൈത്രയാത്രയുടെ മുപ്പാതാം വാർഷത്തിലേക്ക് കടക്കുകയാണ്. ഇതിന്റെ ഭാ​ഗമായി ഉപയോക്താക്കൾക്ക് വേണ്ടി നിരവധി അശ്ചര്യകരമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. മുപ്പതിനായിരം രൂപയുടെ പർച്ചേസിന് 100 മില്ലി​ഗ്രാം സ്വർണ നാണയത്തിന്റെയും ഡയമണ്ട്സ്, ജെസ്റ്റോൺ, പോൾകി ആഭരണങ്ങൾക്ക് 250 മില്ലി​ഗ്രാം സ്വർണനാണയത്തിന്റെയും തത്തുല്യമായ മൂല്യം സമ്മാനമായി ലഭിക്കും. ഈ ആനുകൂല്യങ്ങൾ നേടാൻ അഡ്വാൻസായി ബുക്ക് ചെയ്യാവുന്നതുമാണ്. ഇതിനെല്ലാം പുറമെ, മുപ്പതാം വാർഷികത്തോട് അനുബന്ധിച്ച് ജ്വല്ലറിയുടെ ജന്മനാടായ കോഴിക്കോട് …

ജൈത്രയാത്രയുടെ മുപ്പത് വർഷം; വിവിധ പർച്ചേസുകൾക്ക് സമ്മാനങ്ങൾ, കോഴിക്കോട് പുതിയ ജ്വല്ലറി ഷോറൂം Read More »

സോളാർ തട്ടിപ്പ് അന്വേഷണ സംഘത്തിലുണ്ടായിരുന്ന റിട്ടയേഡ് ഡി.വൈ.എസ്.പി കെ.ഹരികൃഷ്ണൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ; കാറിൽ ആത്മഹത്യാ കുറിപ്പും

ആലപ്പുഴ: സോളാർ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന റിട്ടയേഡ് ഡി.വൈ.എസ്.പി കെ.ഹരികൃഷ്ണനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കായംകുളം രാമപുരത്തെ റെയിൽ വേ ലെവൽ ക്രോസിൽ ഇന്ന് പുലർച്ചെയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹത്തിന്‍റെ മരണം ആത്മഹത്യയാണെന്നും നിഗമനമുണ്ട്. ട്രാക്കിന് സമീപം നിർത്തിയിട്ടിരുന്ന ഇദ്ദേഹത്തിന്‍റെ കാറിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടത്തി. ഇദ്ദേഹം അടുത്തിടെ കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇദ്ദേഹത്തിനെതിരെ വിജിലൻസ് കേസുകൾ നിലവിലുണ്ട്.

അപകീർത്തിക്കേസ്; രാഹുലിൻറെ അപ്പീൽ ഗുജറാത്ത് ഹൈക്കോടതി ഇന്ന് പരിഗണിക്കും

അഹമ്മദാബാദ്: അപകീർത്തിക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധി സ്റ്റേ ചെയ്യണമെന്ന രാഹുലിൻറെ അപ്പീൽ ഗുജറാത്ത് ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഗീതാ ഗോപി ഹർജി പരിഗണിക്കുന്നതിൽ നിന്ന് പിൻമാറിയതോടെ ജസ്റ്റിസ് ഹേമന്ദ് പ്രച്‍ഛക് ആണ് ഹർജി പരിഗണിക്കുക. കുറ്റക്കാരനെന്ന് കണ്ടെത്തിയ മജിസ്ട്രേറ്റ് കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള രാഹുലിൻറെ ഹർജി സൂറത്ത് സെഷൻസ് കോടതി തള്ളിയിരുന്നു. ഇതോടെയാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. വിധി സ്റ്റേ ചെയ്താൽ രാഹുലിന് എം പി സ്ഥാനം തിരികെ ലഭിക്കും. അല്ലാത്ത പക്ഷം വയനാട് …

അപകീർത്തിക്കേസ്; രാഹുലിൻറെ അപ്പീൽ ഗുജറാത്ത് ഹൈക്കോടതി ഇന്ന് പരിഗണിക്കും Read More »

അരിക്കൊമ്പൻ ട്രാക്കിങ്ങ് ടീമിന്‍റെ നിരീക്ഷണത്തിൽ

ചിന്നക്കനാൽ: അരിക്കൊമ്പൻ ദൗത്യം രണ്ടാം ദിനത്തിലേക്കു കടന്നു. പുലർച്ചെ മുതൽ അരിക്കൊമ്പൻ ട്രാക്കിങ്ങ് ടീമിന്‍റെ നിരീക്ഷണത്തിലാണ്. ശങ്കരപാണ്ഡ്യമേട് ഭാഗത്ത് നിലയുറപ്പിച്ചിരുന്ന കാട്ടാന സിമന്‍റ് പാലത്തിന് സമീപം എത്തിയതായി വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. അരിക്കൊമ്പനെ 301 കോളനി പരിസരത്തേക്ക് തുരത്തി എത്തിച്ചശേഷം മയക്കുവെടി വയ്കക്കാനാണു തീരുമാനം. സാഹചര്യം അനുകൂലമായാൽ ഇന്ന് തന്നെ വെടി വെക്കും. മറയൂർ കുടിയിലെ ക്യാമ്പിൽ നിന്ന് കുങ്കിയാനകളെ ഇറക്കി കഴി‍ഞ്ഞു. ആനയിറങ്കലിൽ വനംവകുപ്പിന്‍റെ നിരീക്ഷണത്തിലായിരുന്നു അരിക്കൊമ്പൻ. 4 കുങ്കിയാനകളെയാണ് സ്ഥലത്തേക്ക് കൊണ്ടുപോയിട്ടുള്ളത്. അതേസമയം, സിമന്‍റ് …

അരിക്കൊമ്പൻ ട്രാക്കിങ്ങ് ടീമിന്‍റെ നിരീക്ഷണത്തിൽ Read More »

Free Spins Uten Gave 2021

Content Casinoer Addert Uten Bidrag Gratisbonus I Spilleautomater Harbors Beite Play The Fair Deal Nz Pokies Online Free Money Online No Påslåt elv anrette uttak i tillegg til annamme ektefødt formue frakoblet bonusbeløpet, må du omsette 2500 Dessverre. Et annen fordel med å arve bred garn er at du får muligheten per elv befaring ut …

Free Spins Uten Gave 2021 Read More »

Buyer Relationship Administration

Last but not least, Leverate takes customer help seriously. Their account managers are available 24/7 for late-night questions or last-minute emergencies. The content may be for information and consciousness functions and doesn’t represent a financial recommendation. As for the enterprise plan, it provides some AI-based features, e.g. Moreover, there is a chance to integrate custom …

Buyer Relationship Administration Read More »

വന്യജീവി ആക്രമണത്തിനെതിരെ കർഷ പ്രതിഷേധ ജ്വാല തൊടുപുഴയിൽ

തൊടുപുഴ: സംസ്ഥാനത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന അതിരൂക്ഷമായ വന്യജീവി ആക്രമണം തടയണമെന്നും കാലഹരണപ്പെട്ട വനം വന്യജീവി നിയമം കർഷകോന്മുഖമായി പരിഷ്കരിക്കണമന്നും റബർ ഉൾപ്പെടെയുള്ള കാർഷികോല്പന്നങ്ങളുടെ വിലയിടിവിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കത്തോലിക്ക കോൺഗ്രസ് കേന്ദ്രകമ്മിറ്റി ആഹ്വാനപ്രകാരം ഏപ്രിൽ 30ന് കേരളത്തിൽ ആയിരത്തി ഒന്നു് കേന്ദ്രങ്ങളിൽ നടത്തുന്ന കർഷകപ്രതിഷേധ ജ്വാലയുടെ ഭാഗമായി തൊടുപുഴ സെൻറ് സെബാസ്റ്റ്യൻസ് ഫൊറോനായുടെ നേതൃത്വത്തിൽ റവ.ഡോ സ്റ്റാൻലി കുന്നേൽ ഞായറാഴ്ച 8.30ന് കർഷക ജ്വാല തെളിയിച്ച് സമരം ഉദ്ഘാടനം ചെയ്യുന്നതാണ്. യുണിറ്റ് പ്രസിഡൻറ് ജോൺ തയ്യിൽ …

വന്യജീവി ആക്രമണത്തിനെതിരെ കർഷ പ്രതിഷേധ ജ്വാല തൊടുപുഴയിൽ Read More »

അടുത്ത നിയമസഭ സമ്മേളനത്തിൽ ജില്ലയിലെ ഭൂപ്രശ്‌നങ്ങൾക്ക് പരിഹാരമാവും; മന്ത്രി റോഷി അഗസ്റ്റിൻ, എന്റെ കേരളം പ്രദർശന-വിപണനമേളക്ക് തിരിതെളിഞ്ഞു

വാഴത്തോപ്പ്: അടുത്ത നിയമസഭ സമ്മേളനത്തിൽ 1964 ലെ ഭൂപതിവ് ചട്ടങ്ങളിൽ ഭേദഗതി കൊണ്ടുവന്ന് ജില്ലയിലെ ഭൂപ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. സംസ്ഥാനസർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘എന്റെ കേരളം’ പ്രദർശന-വിപണനമേള വാഴത്തോപ്പ് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സർക്കാർ അധികാരത്തിലെത്തുമ്പോൾ ഇടുക്കി ജില്ല 80 ലധികം ഭൂപ്രശ്‌നങ്ങളുടെ കുരുക്കിലായിരുന്നു. ഇതിൽ മൂന്ന് പ്രശ്‌നങ്ങൾ ഒഴിച്ച് മറ്റു പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സാധിച്ചു. …

അടുത്ത നിയമസഭ സമ്മേളനത്തിൽ ജില്ലയിലെ ഭൂപ്രശ്‌നങ്ങൾക്ക് പരിഹാരമാവും; മന്ത്രി റോഷി അഗസ്റ്റിൻ, എന്റെ കേരളം പ്രദർശന-വിപണനമേളക്ക് തിരിതെളിഞ്ഞു Read More »

‘എന്റെ കേരളം’പ്രദര്‍ശന വിപണന മേളക്ക് തുടക്കമായി പതിനായിരങ്ങള്‍ അണിനിരന്നു

ഇടുക്കി: സംസ്ഥാനസര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളക്ക് മുന്നോടിയായി സംഘടിപ്പിച്ച വിളംബര ഘോഷയാത്ര വിപുലമായ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. രാവിലെ 9 ന് ചെറുതോണി പുതിയ ബസ്റ്റാന്‍ഡ് പരിസരത്തു നിന്നും ആരംഭിച്ച വിളംബര ഘോഷയാത്ര ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു ഫ്‌ളാഗ് ഓഫ് ചെയ്തു. ഘോഷയാത്ര മേള നഗരിയില്‍ എത്തിയതോടെ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് പതാക ഉയര്‍ത്തി. തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി …

‘എന്റെ കേരളം’പ്രദര്‍ശന വിപണന മേളക്ക് തുടക്കമായി പതിനായിരങ്ങള്‍ അണിനിരന്നു Read More »

വെള്ളം നഷ്ടപ്പെടാതെ തേങ്ങ കഷ്ണങ്ങളാക്കാവുന്ന ഇലക്ട്രിക്കൽ ഉപകരണം; രാഷ്ട്രപതിയുടെ അവാർഡ് ഏറ്റുവാങ്ങി തൊടുപുഴക്കാരൻ

തൊടുപുഴ: പൊതിച്ച തേങ്ങ ഉടച്ച് വെള്ളം നഷ്ടപ്പെടാതെ എടുക്കാൻ കഴിയുന്ന ഇലക്ട്രിക്കൽ യന്ത്രം പോർട്ടബിൾ കോക്കനട്ട് ബ്രേക്കർ ആന്റ് വാട്ടർ കളക്ടിങ്ങ് ഡ്രൈവിന്റെ കണ്ടു പിടുത്തത്തിന് രാഷ്ട്രപതിയിൽ സ്വീകരിച്ച് തൊടുപുഴക്കാരൻ. മിഷ്യന്റെ ഉപ‍‍‍ജ്ഞാതാവായ വഴിത്തല സ്വദേശി ബിജു നാരായണൻ രാഷ്ട്രപതി ഭവനിൽ വച്ച് രാഷ്ട്രപതിയിൽ നിന്നും നാഷ്ണൽ ​ഗ്രൂസ്റൂട്ട് ഇന്നവേഷൻസ് അവാർഡ് ഏറ്റുവാങ്ങുകയായിരുന്നു. 12വി ബാൽട്ടറിയിൽ വർക്ക് ചെയ്യുന്ന ഈ ഉപകരണം സോളാർ പാനലിലും കറണ്ടിലും ചാർജ് ചെയ്ത് പ്രവർത്തിപ്പിക്കാം. വീടുകളിലും, ഹോട്ടലുകളിലും കേറ്ററിങ്ങ് സെന്ററുകളിലും ഉപയോ​ഗപ്രദമാണ് …

വെള്ളം നഷ്ടപ്പെടാതെ തേങ്ങ കഷ്ണങ്ങളാക്കാവുന്ന ഇലക്ട്രിക്കൽ ഉപകരണം; രാഷ്ട്രപതിയുടെ അവാർഡ് ഏറ്റുവാങ്ങി തൊടുപുഴക്കാരൻ Read More »

യൂത്ത് കോൺഗ്രസ് കാന്തലൂർ മണ്ഡലം സമ്മേളനം നടന്നു

കാന്തലൂർ: യൂത്ത് കോൺഗ്രസ് കാന്തലൂർ മണ്ഡലം സമ്മേളനം നടത്തി. രാവിലെ മുതൽ മണ്ഡലം കൺവെൻഷനും തുടർന്ന് പ്രകടനവും പൊതുസമ്മേളനം. പൊതുസമ്മേളത്തിൽ മണ്ഡലം പ്രസിഡൻ്റ് ഗോവിന്ദ രാജൻ അദ്ധ്യക്ഷത വഹിച്ചു. യുത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.എ അൻസാരി ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എ എ.കെ.മണി മുഖ്യ പ്രഭഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ഡി.കുമാർ, യുത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് അനിൽ കനകൻ, യുത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻ്റ് മാർ ഷിൽ പീറ്റർ, …

യൂത്ത് കോൺഗ്രസ് കാന്തലൂർ മണ്ഡലം സമ്മേളനം നടന്നു Read More »

പശ്ചിമ ബംഗാളിൽ ഇടിമിന്നലേറ്റ്‌ മരിച്ചത് 14പേർ; മരിച്ചവരിൽ ഭൂരിഭാഗവും കർഷകർ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഇടിമിന്നലേറ്റ്‌ 14 പേർ മരിച്ചു. വ്യാഴാഴ്‌ച പുർബ ബർധമാൻ, മുർഷിദാബാദ്, നോർത്ത് 24 പർഗാനാസ് ജില്ലകളിലുണ്ടായ മിന്നലിലാണ്‌ മരണം റിപ്പോർട്ട്‌ ചെയ്‌തത്‌. പുർബ ബർധമാനിൽ നാലുപേരും മറ്റ്‌ ജില്ലകളിൽ രണ്ട്‌ പേർ വീതവും മരിച്ചു. പശ്ചിമ മിഡ്‌നാപൂർ, ഹൗറ റൂറൽ ജില്ലകളിൽ നിന്ന് ആറ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതായി പശ്ചിമ ബംഗാൾ പൊലീസ് അറിയിച്ചു. മരിച്ചവരിൽ ഭൂരിഭാഗവും കൃഷിയിടങ്ങളിൽ ജോലി ചെയ്‌തിരുന്ന കർഷകരാണ്‌.

സാൻജോ വോളി 2കെ23 ഒരുക്കങ്ങൾ പൂർത്തിയായി

രാജാക്കാട്: ഫാ.എബിൻ കുഴിമുള്ളിൽ സി. എസ്.ടി മെമ്മോറിയൽ എവർറോളിംഗ് ട്രോഫിക്ക് വേണ്ടി സാൻജോ വോളി 2കെ23 മെയ് 1 മുതൽ 3 വരെ വൈകിട്ട് 5 ന് രാജാക്കാട് മുല്ലക്കാനം സാൻജോ കോളേജ് ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടക്കും.വോളിബോൾ മത്സരങ്ങൾക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് സംഘാടകർ അറിയിച്ചു.കേരളത്തിലേയും തമിഴ്നാട്ടിലേയും മികച്ച വോളിബോൾ താരങ്ങൾ മത്സരത്തിൽ പങ്കെടുക്കും. രാമക്കൽമേട് സിക്സസ്,ഹൈറേഞ്ച് വോളി,പാമ്പാടുംപാറ സിക്സസ്,ഇവാന രാജാക്കാട്,വൈ എം .എ തങ്കമണി,ബീറ്റ്സ് ഓഫ് പാറത്തോട്,ഹൈറേഞ്ച് സിക്സസ്, മൈക്ക കാഞ്ഞിരപ്പിള്ളി എന്നിങ്ങനെ എട്ട് ടീമുകളാണ് …

സാൻജോ വോളി 2കെ23 ഒരുക്കങ്ങൾ പൂർത്തിയായി Read More »

ഗുസ്‌തി താരങ്ങള്‍ക്ക് പിന്തുണയുമായി ഒളിമ്പ്യന്‍ നീരജ് പോപ്ര

​ന്യൂഡല്‍ഹി: ജന്തര്‍ മന്തിറില്‍ ​ഗുസ്‌തി താരങ്ങള്‍ നടത്തി വരുന്ന സമരത്തിന് പിന്തുണയുമായി ഒളിമ്പ്യന്‍ നീരജ് പോപ്ര. കായികതാരങ്ങൾ നീതിക്കായി തെരുവിലിറങ്ങിയത് വേദനിപ്പിക്കുന്നുവെന്ന് നീരജ് ചോപ്ര ട്വിറ്ററിൽ കുറിച്ചു. രാജ്യത്തിനു വേണ്ടി പ്രയത്നിക്കുന്നവരാണ് ഓരോ കായികതാരങ്ങളും. എല്ലാ ജനങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ അധികൃതര്‍ ബാധ്യസ്ഥരാണ്. നിഷ്പക്ഷമായി വിഷയം കൈകാര്യം ചെയ്യണമെന്നും നീതി ഉറപ്പാക്കാൻ അധികൃതർ അടിയന്തര നടപടിയെടുക്കണമെന്നും നീരജ് ചോപ്ര ആവശ്യപ്പെട്ടു.ഗുസ്‌തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണിനെതിരെ കേസ് എടുക്കണമെന്ന ഗുസ്‌തി താരങ്ങളുടെ പരാതി സുപ്രീം കോടതി ഇന്ന് …

ഗുസ്‌തി താരങ്ങള്‍ക്ക് പിന്തുണയുമായി ഒളിമ്പ്യന്‍ നീരജ് പോപ്ര Read More »

അരിക്കൊമ്പനെ കണ്ടെത്താനായിട്ടില്ല; രാവിലെ കണ്ടത് ചക്കക്കൊമ്പനെയെന്ന് വനം വകുപ്പ്

ഇടുക്കി: വനം വകുപ്പിന്‍റെ അരക്കൊമ്പൻ ദൗത്യം നീളുകയാണ്. ഇതുവരെ അരിക്കൊമ്പനെ കണ്ടെത്താനായിട്ടില്ല. രാവിലെ ദൗത്യ സംഘം കണ്ടത് മറ്റൊരു കാട്ടാനയായ ചക്കക്കൊമ്പനെയാണെന്നാണ് വനം വകുപ്പ് വ്യക്തമാക്കുന്നത്. മാധ്യമങ്ങളിലടക്കം പ്രചരിച്ച ചിത്രങ്ങൾ ചക്കക്കൊമ്പന്‍റേതാണ്. അരിക്കൊമ്പൻ എവിടെയാണെന്ന് അറിയില്ലെന്നും വനം വകുപ്പ് പറയുന്നു. അരിക്കൊമ്പൻ ഉറക്കത്തിലാവാമെന്നും നിഗമനമുണ്ട്. ഉച്ചവരെ അരിക്കൊമ്പൻ സാധാരണ ഗതിയിൽ ഉറക്കമാവുമെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് നിഗമനം. ഉൾവനത്തിലെവിടെ എങ്കിലും അരിക്കൊമ്പൻ ഉറങ്ങിക്കിടക്കുകയാണെങ്കിൽ ദൗത്യം പ്രതിസന്ധിയിലാവും. തെരച്ചിലിനായി കൂടുതൽ സംഘം രംഗത്തെത്തിയിട്ടുണ്ട്.

പി.ടി.ഉഷയുടെ പരാമർശത്തിനെതിരെ ശശി തരൂർ

ന്യൂഡൽഹി: ഗുസ്തിതാരങ്ങളുടെ സമരത്തിനെതിരായ പി.ടി ഉഷയുടെ പരാമർശത്തിനെതിരെ ശശി തരൂർ രംഗത്ത്. നിങ്ങളുടെ സഹ കായികതാരങ്ങളുടെ ന്യായമായ പ്രതിഷേധങ്ങളെ ഇകഴ്ത്തുന്നത് ശരിയല്ലെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. അവരുടെ അവകാശങ്ങൾക്കുവേണ്ടി നിലകൊള്ളുന്നത് “രാഷ്ട്രത്തിന്‍റെ പ്രതിച്ഛായയെ” കളങ്കപ്പെടുത്തുന്നില്ല. അവരെ കേട്ട്, അവരുടെ പരാതി പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുന്നതിനു പകരം അവർ ഉയർത്തുന്ന ആവശ്യങ്ങളെ അവഗണിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും തരൂർ പറഞ്ഞു. ഇതിനോടകം തന്നെ നിരവധി പേരാണ് പി.ടി ഉഷയുടെ പരാമർശത്തിനെതിരെ രംഗത്തെത്തിയത്. തെരുവിലെ സമരം കായിക മേഖലയ്ക്കും രാജ്യത്തിന്‍റെ പ്രതിച്ഛായയ്ക്കും …

പി.ടി.ഉഷയുടെ പരാമർശത്തിനെതിരെ ശശി തരൂർ Read More »

ഹൗറ-പുരി റൂട്ടിൽ പശ്ചിമ ബംഗാളിലെ രണ്ടാമത് വന്ദേഭാരത് എക്സ്പ്രസ് ഓടും

ഹൗറ: പശ്ചിമ ബംഗാളിലെ രണ്ടാമത് വന്ദേഭാരത് എക്സ്പ്രസ് ഹൗറ-പുരി റൂട്ടിൽ. സർവീസ് ആരംഭിക്കുന്ന തിയതിയോ, സമയക്രമമോ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പെരമ്പൂർ ഇന്‍റഗ്രൽ കോച്ച് ഫാക്ടറിയിൽ നിന്നുള്ള റേക്ക് ലഭിച്ചുവെന്നും, ട്രയൽ റണ്ണിനു തുടക്കമായെന്നും റെയ്ൽവെ അധികൃതർ അറിയിച്ചു. പശ്ചിമ ബംഗാളിലെ ആദ്യ വന്ദേഭാരത് എക്സ്പ്രസ് കഴിഞ്ഞ വർഷം ഡിസംബറിൽ സർവീസ് ആരംഭിച്ചിരുന്നു. ഹൗറ-ജയ്പാൽഗുരി പാതയിലാണ് ആദ്യ വന്ദേഭാരത് സർവീസ് നടത്തുന്നത്. ഹൗറ-പുരി റൂട്ടിൽ തുടങ്ങുന്ന വന്ദേഭാരത് സർവീസ് സഞ്ചാരികൾക്കും, തീർഥാടകർക്കും ഏറെ പ്രയോജനപ്പെടുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. അടുത്ത മാസം …

ഹൗറ-പുരി റൂട്ടിൽ പശ്ചിമ ബംഗാളിലെ രണ്ടാമത് വന്ദേഭാരത് എക്സ്പ്രസ് ഓടും Read More »

ബി.ജെ.പിക്ക് എല്ലാ മതക്കാരോടും ഒരേ സമീപനമാണ്, ഭാവിയിൽ ബി.ജെ.പി കേരളവും പിടിച്ചെടുക്കും; പ്രമോദ് സാവന്ത്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മല്ലികാർജുൻ ഖാർഗെയുടെ വിഷപ്പാമ്പ് പ്രയോഗം അപലപനീയമാണെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. കർണാടകയിൽ തോൽവി ഉറപ്പിച്ചതുകൊണ്ടാണ് പ്രധാനമന്ത്രിക്കെതിരെ വിഷപ്പാമ്പ് പ്രയോഗം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. ബി.ജെ.പിക്ക് എല്ലാ മതക്കാരോടും ഒരേ സമീപനമാണ്. ക്രിസ്ത്യൻ വിഭാഗം ഉൾപ്പെടെയുള്ള ന്യൂന പക്ഷക്കാരുടെ പിന്തുണയോടെ തന്നെയാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബി.ജെ.പി ഭരണം പിടിച്ചെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ഭാവിയിൽ കേരളവും ബി.ജെ.പി പിടിച്ചെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോദിയെ പോലെ ഒരു നല്ല മനുഷ്യൻ നൽകുന്നത് വിഷമല്ലെന്ന് നിങ്ങൾ …

ബി.ജെ.പിക്ക് എല്ലാ മതക്കാരോടും ഒരേ സമീപനമാണ്, ഭാവിയിൽ ബി.ജെ.പി കേരളവും പിടിച്ചെടുക്കും; പ്രമോദ് സാവന്ത് Read More »

ഗേൾസ് ഹൈസ്ക്കൂൾ റിട്ടയേർഡ് ടീച്ചർ പി.എ പൊന്നമ്മ നിര്യാതയായി

തൊടുപുഴ: ഹെഡ് പോസ്റ്റ് ഓഫീസ് റിട്ടയേർഡ് പോസ്റ്റ് മാസ്റ്റർ തൊടുപുഴ മുണ്ടേക്കല്ല് മൂലക്കാട്ട് വീട്ടിൽ എം.എ കരുണാകരന്റെ ഭാര്യ തൊടുപുഴ ഗേൾസ് ഹൈസ്ക്കൂൾ റിട്ടയേർഡ് ടീച്ചർ,പി .എ .പൊന്നമ്മ(78) നിര്യാതയായി. നെയ്യശ്ശേരി പാലിയത്ത് കുടുംബാംഗമാണ്. ഭൗതിക ശരീരം നാളെ രാവിലെ ഒൻപതിന് വസതിയിൽ കൊണ്ടുവരും. സംസ്കാരം 11 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: ബിന്ദു, അമ്പിളി, അഭിലാഷ്( സോഫ്റ്റ്വെയർ എഞ്ചിനീയർ, യു .എസ്). മരുമക്കൾ: ജഗദീശ് കുമാർ ബി(റിട്ടയേർഡ് ഓവർസീയർ, ഇറിഗേഷൻ, കൂത്താട്ടുകുളം), വി.കെ.വിജയൻ(റിട്ടയേർഡ് സെക്രട്ടറി, ഗവ.സെർവ്വന്റസ് സഹകരണ …

ഗേൾസ് ഹൈസ്ക്കൂൾ റിട്ടയേർഡ് ടീച്ചർ പി.എ പൊന്നമ്മ നിര്യാതയായി Read More »

ദേവികുളം തെരഞ്ഞെടുപ്പ്; ഹൈക്കോടതി വിധിക്ക് താൽക്കാലിക സ്റ്റേ അനുവദിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് താൽക്കാലിക സ്റ്റേ അനുവദിച്ച് സുപ്രീം കോടതി. അയോഗ്യനാക്കിയ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട എ രാജ സുപ്രീം കോടതിയിൽ സമർപ്പിച്ച അപ്പീലിലാണ് നടപടി. ഇതോടെ എ രാജയ്ക്ക് നിയമസഭ നടപടികളിൽ പങ്കെടുക്കാം. എന്നാൽ വോട്ട് ചെയ്യാനുള്ള അവകാശമുണ്ടായിരിക്കില്ല. മാത്രമല്ല നിയമസഭ അലവൻസോ പ്രതിഫലമോ വാങ്ങാനുമാവില്ല. കേസ് ഇനി പരിഗണിക്കുന്ന ജുലൈ വരെയാണ് ഭാഗിക സ്റ്റേ. പട്ടിക ജാതി സംവരണത്തിന് എ രാജയ്ക്ക് അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി തെരഞ്ഞെടുപ്പു ഫലം റദ്ദാക്കിയത്. ക്രൈസ്തവ …

ദേവികുളം തെരഞ്ഞെടുപ്പ്; ഹൈക്കോടതി വിധിക്ക് താൽക്കാലിക സ്റ്റേ അനുവദിച്ച് സുപ്രീം കോടതി Read More »

പ്രഭാതസവാരിയ്ക്കിറങ്ങിയ 44 കാരനെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് അയൽവാസികളായ അമ്മയും മകളും; മിൽക്കയുടെ നാലാം ഭർത്താവും പ്രതിപ്പട്ടികയിൽ

ഇടുക്കി: ഇഞ്ചിയാനിയിൽ പ്രഭാതസവാരിയ്ക്കിറങ്ങിയ 44 കാരനെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് അയൽവാസികളായ അമ്മയും മകളും. പ്രതിയായ സന്ദീപിനെതിരെ കൊച്ചിയിൽ 10 ഓളം ക്രിമിനൽ കേസുകളാണ് ചാർജ് ചെയ്തിട്ടുള്ളത്. ഇയാളെയും സുഹൃത്തിനെയും തൊടുപുഴ സി.ഐ വി.സി വിഷ്ണുകുമാറും ഡി.വൈ.എസ്.പിയുടെ സ്ക്വാഡ് അംഗങ്ങളായ ഉണ്ണികൃഷ്ണനും സനൂപും റ്റി രാജേഷും ചേർന്ന് ചേരാനെല്ലൂർ വെച്ച് അറസ്റ്റ് ചെയ്തു. ക്വട്ടേഷൻ നൽകിയത് അനീറ്റയും അമ്മ മിൽക്കയും ചേർന്ന് റമ്പാനെന്ന് വിളിക്കുന്ന കുപ്രസിദ്ധ ഗുണ്ട മുഖാന്തിരം മുപ്പതിനായിരം രൂപയ്ക്ക്. അയൽവാസി ഓമനക്കുട്ടനുമായുള്ള തർക്കങ്ങളെ തുടർന്നുള്ള …

പ്രഭാതസവാരിയ്ക്കിറങ്ങിയ 44 കാരനെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് അയൽവാസികളായ അമ്മയും മകളും; മിൽക്കയുടെ നാലാം ഭർത്താവും പ്രതിപ്പട്ടികയിൽ Read More »

മാലിന്യക്കുഴിയില്‍ വീണ അതിഥിത്തൊഴിലാളിയുടെ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി

കൊച്ചി: പെരുമ്പാവൂർ ഓടക്കാലിയിൽ കാണാതായ അതിഥിത്തൊഴിലാളിയുടെ മൃതദേഹ അവശിഷ്ടങ്ങൾ പ്ലൈവുഡ് ഫാക്ടറിയിലെ പുകയുന്ന മാലിന്യക്കുഴിയില്‍ നിന്ന് കണ്ടെത്തി. കൊല്‍ക്കത്ത സ്വദേശി നസീര്‍ ഹുസൈന്‍ (22) ആണ് മരിച്ചത്. ഇന്നലെ രാവിലെയോടെയാണ് ഇയാൾ തീചൂളയിലേക്ക് വീണത്. പശ്ചിമബംഗാളിലെ മൂര്‍ഷിദാബാദ് സ്വദേശിയാണ്. ഓടയ്ക്കാലി കമ്പനിപ്പടിയിലെ യൂണിവേഴ്‌സല്‍ പ്ലൈവുഡ്‌സ് സ്ഥാപനത്തിലായിരുന്നു സംഭവം. രാവിലെ പൈപ്പ് ഉപയോഗിച്ച് നനച്ചു കൊണ്ടിരിക്കെയാണ് 15 അടിയിലേറെ ആഴമുള്ള ഗർത്തത്തിൽ വീഴുന്നത്.

തൃശൂർ പുരം; സാമ്പിൾ വെടിക്കെട്ട് ഇന്ന്

തൃശൂർ: പുരത്തിന്‍റെ ആവേശത്തിലാണ് ഇപ്പോൾ തൃശൂർ. പൂരത്തിന്‍റെ ഏറ്റവും ആവോശകരമായ ഒന്നാണ് വെടിക്കെട്ട്. ഇന്ന് 7 മണിയോടെയാണ് പൂരത്തിന് മുന്നോടിയായ സാമ്പിൾ വെടിക്കെട്ടിന് തിരുവമ്പാടി വിഭാഗം തുടക്കമിടും. പിന്നാലെ ആകാശത്ത് വർണവിസ്മയം തീർത്ത് പാറമേക്കാവും എത്തും. സാമ്പിളിനും പകൽപ്പൂരത്തിനുമായി, തിരുവനമ്പാടി-പാറമേക്കാവ് വിഭാ​ഗങ്ങൾക്ക് രണ്ടായിരം കിലോ വീതമാണ് പൊട്ടിക്കാനുള്ള അനുമതി. പെസോയുടെ കർശന നിയന്ത്രണത്തിലാണ് സാമ്പിൾ വെടിക്കെട്ടും നടക്കുക. കാലാവസ്ഥ അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് പൂരപ്രേമികൾ. ഞായറാഴ്ച്ചയാണ് തൃശൂർപൂരം.

സുഡാനിൽ നിന്നും ഇന്ത്യക്കാരുടെ 2 സംഘം കൂടി ജിദ്ദയിലെത്തി

ന്യൂഡൽഹി: ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനിൽ കുടുങ്ങിയ ഇന്ത്യാക്കാരെ രക്ഷപ്പെടുത്താനുള്ള ഓപ്പറേഷൻ കാവേരി തുടരുകയാണ്. സുഡാനിൽ നിന്നും ഇന്ത്യക്കാരുടെ 2 സംഘം കൂടി സുരക്ഷിതമായി ജിദ്ദയിലെത്തി. പോർട്ട് സുഡാനിൽ നിന്നും 135 പേരുടെ സംഘമാണ് വ്യോമസേന വിമാനത്തിൽ എത്തിയത്.‌ സുഡാനിൽ നിന്നും എത്തുന്ന ഒൻപതാമത്തെ സംഘമാണിത്. കേന്ദ്ര മന്ത്രി വി മുരളീധരൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

എ.ഐ ക്യാമറ; നിയമം പാലിക്കാൻ വിദ്യാർഥികളും മാതാപിതാക്കളും ബാധ്യസ്ഥരാണെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: എ.ഐ ക്യാമറ വിഷയത്തിൽ പ്രതികരണവുമായി വിദ്യാഭാസ മന്ത്രി വി ശിവൻകുട്ടി. നിയമം പാലിക്കാൻ വിദ്യാർഥികളും മാതാപിതാക്കളും ബാധ്യസ്ഥരാണെന്നും കുട്ടികളുടെ സുരക്ഷയാണ് സർക്കാർ പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹംവ്യക്തമാക്കി.ആവശ്യമെങ്കിൽ കുട്ടികളുടെ ഹെൽമറ്റ് സൂക്ഷിക്കാൻ സ്ക്കൂളുകളിൽ സൗകര്യം ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രനിയമത്തിൽ ഇളവ് ചെയ്യാൻ പരിമിതികളുണ്ട്. ഇക്കാര്യങ്ങൾ ചർച്ച ചെയ്യാനായാണ് മെയ് 10ന് ഉന്നതതല യോഗം ചേരുമെന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.