Timely news thodupuzha

logo

Month: July 2023

നന്മയുടെ സന്ദേശം പകർന്നു തന്ന അന്നമ്മ ടീച്ചർ വിട പറഞ്ഞു ….

കല്ലൂർക്കാട് : ഒരു നാടിനു നന്മയുടെ സന്ദേശം പകർന്ന അധ്യാപക ദമ്പതികളിലെ അമ്മയും ഓർമ്മയായി .കല്ലൂർക്കാട് ഇടപ്പഴത്തിൽ പരേതനായ എ ജെ തോമസ് സാറിന്റെ ഭാര്യ അന്നമ്മ ടീച്ചർ വിട പറയുമ്പോൾ നിരവധിയാളുകൾക്കു ആശ്രയവും തൊഴിലും നൽകിയ ശാന്തിഭവന് അമ്മയെ നഷ്ടമായി . കലൂർ പുതിയിടത്ത് കുടുംബാംഗമാണ്അന്നമ്മ ടീച്ചർ .1968ൽ എ ജെ തോമസ് സാറിന്റെ ജീവിതപങ്കാളിയായി വന്നതുമുതൽ സാറിനെയും ടീച്ചറിനെയുംനാടിന് ഏറെ സുപരിചിതമാണ്. മക്കൾ ഇല്ലാത്ത ഈ ദമ്പതികൾ നാട്ടിലെ മുഴുവൻ കുട്ടികളെയും സ്വന്തം മക്കളായി …

നന്മയുടെ സന്ദേശം പകർന്നു തന്ന അന്നമ്മ ടീച്ചർ വിട പറഞ്ഞു …. Read More »

നഷ്ടമായത് തലമുതിർന്ന നേതാക്കളിലൊരാളെയെന്ന് മുഖ്യമന്ത്രി; വക്കം പുരുഷോത്തമന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി

തിരുവനന്തപുരം: കോൺഗ്രസിലെ ഏറ്റവും തല മുതിർന്ന നേതാക്കളിലൊരാളെയാണ് വക്കം പുരുഷോത്തമന്റെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാർലമെന്റേറിയൻ, വിവിധ വകുപ്പുകൾ കൈകാര്യം ചെയ്ത മന്ത്രി തുടങ്ങിയ നിലകളിൽ സ്വതസിദ്ധമായ വ്യക്തിമുദ്ര പതിപ്പിച്ച വക്കം പുരുഷോത്തമൻ സ്പീക്കർ പദവിയിലും ഗവർണർ പദവിയിലും ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു. അഭിഭാഷക വൃത്തിയിൽ നിന്ന് കോൺഗ്രസ്സ് രാഷ്ട്രീയത്തിലെത്തിയ അദ്ദേഹത്തിന്റെ നേതൃശേഷി പൊതുവിൽ അംഗീകരിക്കപ്പെട്ടതായിരുന്നു. വിവിധസ്ഥാനങ്ങളിൽ ഇരിക്കെ തൻ്റെ ഭരണപാടവവും കണിശതയും കാർക്കശ്യവും മുറുക്കിപ്പിടിച്ചുകൊണ്ടാണ് വക്കം വ്യത്യസ്തനായത്. തനിക്ക് ശരിയെന്ന് തോന്നുന്ന നിലപാടുകൾ …

നഷ്ടമായത് തലമുതിർന്ന നേതാക്കളിലൊരാളെയെന്ന് മുഖ്യമന്ത്രി; വക്കം പുരുഷോത്തമന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി Read More »

ട്രെയിൻ വെടിവയ്പ്പ്; ആർ.പി.എഫ് കോൺസ്റ്റബിൾ മാനസികനില തകരാറുള്ളയാൾ

മുംബൈ: മുംബൈ ട്രെയിൻ വെടിവയ്പ്പിൽ ആരോപണവിധേയനായ ആർപിഎഫ് കോൺസ്റ്റബിൾ മാനസികനില തകരാറുള്ള ആളെന്ന് ആർപിഎഫ് ഇൻസ്‌പെക്ടർ ജനറൽ പ്രവീൺ സിൻഹ. ഇന്ന് രാവിലെയാണ് ജയ്പൂർ-മുംബൈ എക്‌സ്പ്രസ് ട്രെയിനിനുള്ളിൽ വെടിവെയ്പ്പിൽ 4 പേർ കൊല്ലപ്പെട്ടത്. പുലർച്ചെ 5.30നാണ് സംഭവം നടന്നത്. ശേഷം പ്രതിയായ ആർപിഎഫ് കോൺസ്റ്റബിൾ ചന്ദൻ കുമാർ രക്ഷപെടാൻ ശ്രമിച്ചിരുന്നു. പക്ഷേ പലരും ചേർന്ന് കീഴ്പ്പെടുത്തുകയായിരുന്നു. കൊല്ലപെട്ട നാലുപേരിൽ ഒരാൾ എഎസ്‌ഐ ടിക്കാറാം മീണയും ഉൾപ്പെടുന്നു. പ്രതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നതനുസരിച്ച് ചന്ദൻ കുമാർ മുൻകോപക്കാരനും ഇടക്ക് …

ട്രെയിൻ വെടിവയ്പ്പ്; ആർ.പി.എഫ് കോൺസ്റ്റബിൾ മാനസികനില തകരാറുള്ളയാൾ Read More »

നിലമ്പൂർ ഗവ.മോഡൽ യു.പി സ്കൂളിൽ മൂർഖൻ പാമ്പ്

മലപ്പുറം: നിലമ്പൂർ ഗവ.മോഡൽ യു.പി സ്കൂളിലെ സയൻസ് ലാബിന്‍റെ ഷോകെയ്സിൽ നിന്നു നാലടി നീളമുള്ള മൂർഖൻ പാമ്പിനെ പിടികൂടി. അധ്യാപകരാണ് ആദ്യം പാമ്പിനെ കണ്ടത്. ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം. സ്കൂളിൽ അറ്റകുറ്റപ്പണി നടക്കുന്നതുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു അധ്യാപകർ. ചേരയാകുമെന്നു കരുതി ഓടിച്ചുവിട്ടെങ്കിലും പാമ്പ് ഷോകെയ്സിൽ കയറി ഒളിക്കുകയായിരുന്നു. തുടർന്ന് വനംവകുപ്പിനെ വിവരമറിയിച്ചു. ഇതോടെ നാലാം തവണയാണ് സ്കൂളിൽ നിന്നും പാമ്പിനെ പിടികൂടുന്നത്.

നഗ്നതാ പരേഡ്; എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വൈകിയത് എന്തുകൊണ്ടാണെന്ന് സർക്കാരിനോട് സുപ്രീംകോടതി

ന്യൂഡൽഹി: മണിപ്പൂരിൽ കുക്കി വിഭാഗത്തിൽപ്പെട്ട രണ്ട് സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തി കൂട്ടബലാത്സംഗം ചെയ്ത കേസിൽ സർക്കാരിനോട് ചോദ്യങ്ങൾ ചോദിച്ച് സുപ്രീംകോടതി. സംഭവം കഴിഞ്ഞിട്ടുള്ള പതിനാല് ദിവസം പൊലീസ് എന്തുചെയ്യുകയായിരുന്നു? എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വൈകിയത് എന്തുകൊണ്ടാണെന്നും എഫ്ഐ ആർ രജിസ്റ്റർ ചെയ്യാൻ 14 ദിവസം എടുത്തത് എന്തുകൊണ്ടെന്നും എഫ്ഐആറിൻറെ കണക്ക് എവിടെ എന്നും സുപ്രീംകോടതി ചോദിച്ചു. തങ്ങൾക്കെതിരെ നടന്ന അതിക്രമത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐയ്ക്കു വിടുന്നതിനെ എതിർത്ത് മണിപ്പൂരിൽ നഗ്നപരേഡിനും കൂട്ട ബലാത്സംഗത്തിനും ഇരയായ രണ്ടു സ്ത്രീകൾ …

നഗ്നതാ പരേഡ്; എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വൈകിയത് എന്തുകൊണ്ടാണെന്ന് സർക്കാരിനോട് സുപ്രീംകോടതി Read More »

ജയ്പൂരിലേക്ക് തക്കാളിയുമായി പോയ 21 ലക്ഷം രൂപയുടെ ട്രക്ക് കാണാനില്ല

ബാംഗ്ലൂർ: കർണാടകയിലെ കോലാറിൽ നിന്ന് രാജസ്ഥാനിലെ ജയ്പൂരിലേക്ക് തക്കാളിയുമായി പോയ 21 ലക്ഷം രൂപയുടെ ട്രക്ക് കാണാനില്ലെന്ന് പരാതി. ശനിയാഴ്ചയോടെ ജയപൂരിൽ എത്തേണ്ട ലോറി എന്നാൽ ഇതുവരെ എത്തിയിട്ടില്ലെന്നാണ് വിവരം. ലോറിയുമായി അപ്രത്യക്ഷമായ ഡ്രൈവറെയോ ട്രക്കിനെയോ സമീപിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ ഫോൺ സ്വിച്ചിഡ് ഓഫ് ആണ്. ട്രക്ക് ഡ്രൈവറും പങ്കാളിയും ചേർന്നാണ് വാഹനവും തക്കാളിയും മോഷ്ടിച്ചതെന്നും സംഭവത്തിൽ കോലാർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു. കോലാറിലെ മെഹ്ത ട്രാന്‍സ്പോർ‌ട്ടിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ലോറി. …

ജയ്പൂരിലേക്ക് തക്കാളിയുമായി പോയ 21 ലക്ഷം രൂപയുടെ ട്രക്ക് കാണാനില്ല Read More »

ആലുവ കൊലപാതകം; ഓട്ടോ ഡ്രൈവര്‍ക്കെതിരെ പരാതി

കൊച്ചി: ആലുവയില്‍ ക്രൂരമായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അന്ത്യകര്‍മ്മങ്ങളുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉന്നയിച്ച ഓട്ടോ ഡ്രൈവര്‍ രേവത് ബാബുവിനെതിരെ പരാതി. മാധ്യമശ്രദ്ധ നേടാനുള്ള വ്യാജ ആരോപണമെന്ന് ചൂണ്ടിക്കാണിച്ചാണ് ആലുവയിലെ റൂറല്‍ എസ്‌പിക്ക് പരാതി നല്‍കിയിട്ടുള്ളത്. തെറ്റായ പ്രസ്‌താവന വഴി മതസ്‌പര്‍ധയുണ്ടാക്കാനും കലാപത്തിനും ശ്രമിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. പൊതുപ്രവര്‍ത്തകനായ അഡ്വ. ജിയാസ് ജമാലാണ് ആലുവ റൂറല്‍ എസ്‌പിക്ക് പരാതി നല്‍കിയത്. ഹിന്ദിക്കാരുടെ കുട്ടികള്‍ക്ക് പൂജ ചെയ്യില്ലെന്ന് പൂജാരിമാര്‍ പറഞ്ഞുവെന്നാണ് ശേഷക്രിയക്ക് പിന്നാലെ രേവത് ബാബു മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. എന്നാല്‍ …

ആലുവ കൊലപാതകം; ഓട്ടോ ഡ്രൈവര്‍ക്കെതിരെ പരാതി Read More »

സ്‌കൂട്ടറില്‍ കാറിടിച്ച് അഞ്ചു വയസുകാരന്‍ മരിച്ചു

പത്തനംതിട്ട: സീതത്തോട്ടില്‍ വാഹനാപകടത്തില്‍ അഞ്ചു വയസുകാരന്‍ മരിച്ചു. അമ്മയ്ക്കൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്ത കുട്ടിയാണ് കാറിടിച്ചു മരിച്ചത്. വിദ്യാധിരാജ സ്‌കൂളിലെ യു.കെ.ജി വിദ്യാര്‍ഥിയാണ്. കൊച്ചുകോയിക്കല്‍ സ്വദേശി സതീഷിന്റെ മകന്‍ കൗശിക് എസ് നായര്‍ ആണ് മരിച്ചത്. അപകടത്തില്‍ അമ്മയ്ക്കും സഹോദരനും പരിക്കേറ്റു.

മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ‌ അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയും സ്പീക്കറുമായിരുന്ന വക്കം പുരുഷോത്തമൻ‌ അന്തരിച്ചു. 96 വയസ്സായിരുന്നു.തിരുവനന്തപുരത്തെ വസതിയിൽ വച്ചായിരുന്നു അന്ത്യം. ത്രിപുര , മിസോറാം എന്നിവിടങ്ങളിൽ ഗവർണർ പദവി വഹിച്ചിരുന്നു. ആൻഡമാനിൽ ലഫ്റ്റനന്‍റ് ഗവർണർ സ്ഥാനവും വഹിച്ചു. രണ്ടു തവണകളിലായി കേരളത്തിൽ ഏറ്റവും കൂടുതൽ കാലം സ്പീക്കർ സ്ഥാനത്തിനിരുന്നുവെന്ന ബഹുമതിയും വക്കം പുരുഷോത്തമന് സ്വന്തമാണ്. ലോക് സഭ അംഗം, സംസ്ഥാന മന്ത്രി എന്നീ പദവികളും വഹിച്ചിരുന്നു. അഞ്ച് തവണയാണ് വക്കം സംസ്ഥാന നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മൂന്നു തവണ …

മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ‌ അന്തരിച്ചു Read More »

കരൾ മാറ്റിവച്ചവരുടെ കുടുംബ സംഗമം നടത്തി

തൊടുപുഴ: ലിവർ ഫൗണ്ടേഷൻ ഓഫ് കേരളയുടെ ആഭിമുഖ്യത്തിൽ ജില്ലയിൽ കരൾ മാറ്റിവച്ചവരുടെ കുടുംബ സംഗമവും വാർഷിക പൊതുയോഗവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.റ്റ്.ബിനു ഉദ്ഘാടനം ചെയ്തു. കരൾ മാറ്റിവച്ചവർക്കു തുടർ ചികിത്സയുടെ ഭാഗമായി ആവശ്യമായ മരുന്നുകൾ ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി ലഭ്യമാക്കാൻ ആവശ്യമായ നടപടി സ്വീ കരിക്കുമെന്ന് പ്രസിഡന്റ് സമ്മേളനത്തിൽ ഉറപ്പു നൽകി. ജില്ലാ പ്രസിഡന്റ് സോണി തോമസ് അധ്യക്ഷനായിരുന്നു. ഡോ.മാത്യു.ജെ.ചൂരൻ മുഖ്യാതിഥിയായിരുന്നു. ലിഫോക് സംസ്ഥാന പ്രസിഡന്റ് മാത്യു ഫി ലിപ് കരൾ ദാതാക്കളെ അനുസ്മരിച്ചു. …

കരൾ മാറ്റിവച്ചവരുടെ കുടുംബ സംഗമം നടത്തി Read More »

5 വയസുകാരിയുടെ കൊലപാതകം, പരാതി കിട്ടി മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടാനായി; പ്രവർത്തനം ശ്‌ളാഘനീയമെന്ന് എം.വി.ഗോവിന്ദൻ‌

തളിപ്പറമ്പ്‌: ആലുവയിൽ അഞ്ചുവയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ അതിവേഗത്തിലാണ്‌ പൊലീസ്‌ കൊലപാതകത്തിന്റെ ചുരുളഴിച്ചതും പ്രതിയെ പിടികൂടിയതുമെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. പൊലീസും ആഭ്യന്തര വകുപ്പും നടത്തിയ പ്രവർത്തനം ശ്‌ളാഘനീയമാണ്. പരാതി കിട്ടി മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടാനായി. ഏത്‌ വിഷയത്തെയും എങ്ങനെ സർക്കാർ വിരുദ്ധമാക്കാൻ കഴിയുക എന്നാണ്‌ പ്രതിപക്ഷം നോക്കുന്നത്‌. ഓരോ ദിവസവും സർക്കാരിനെതിരായ പരാമർശങ്ങളില്ലെങ്കിൽ ഉറക്കം വരില്ലെന്ന നിലയിൽ മാധ്യമങ്ങളും പ്രതിപക്ഷവും ഓരോന്ന്‌ സൃഷ്‌ടിച്ചുകൊണ്ടിരിക്കുകയാണ്. സ്‌പീക്കർ എ.എൻ.ഷംസീറിന്റെ പ്രതികരണത്തിൽ ഒരു കുഴപ്പവുമില്ല. മിത്തുകളെ മിത്തുകളായും ചരിത്രത്തെ …

5 വയസുകാരിയുടെ കൊലപാതകം, പരാതി കിട്ടി മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടാനായി; പ്രവർത്തനം ശ്‌ളാഘനീയമെന്ന് എം.വി.ഗോവിന്ദൻ‌ Read More »

ആലുവയില്‍ കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന് അടിയന്തര ആശ്വാസമായി ഒരു ലക്ഷം രൂപ അനുവദിച്ചുവെന്ന് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ആലുവയില്‍ കൊല്ലപ്പെട്ട 5 വയസുകാരിയുടെ കുടുംബത്തിന് അടിയന്തര ആശ്വാസമായി വനിത ശിശുവികസന വകുപ്പ് ഒരു ലക്ഷം രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വനിത ശിശുവികസന വകുപ്പിന്റെ ആശ്വാസനിധി പദ്ധതി പ്രകാരമാണ് തുകയനുവദിച്ചത്. ലൈംഗികാതിക്രമങ്ങള്‍ നേരിടുന്ന സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും അടുത്ത കുടുംബാംഗത്തിന് നല്‍കുന്ന ധനസഹായമാണ് ആശ്വാസനിധി. കഴിഞ്ഞ ദിവസം മന്ത്രി ആലുവയിലെത്തി മാതാപിതാക്കളെ സന്ദര്‍ശിച്ച ശേഷം ആശ്വാസനിധി വഴി ധനസഹായം അനുവദിക്കുമെന്ന് പറഞ്ഞിരുന്നു. തുടര്‍ന്നാണ് വനിത ശിശുവികസന വകുപ്പ് അടിയന്തര നടപടി സ്വീകരിച്ച് …

ആലുവയില്‍ കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന് അടിയന്തര ആശ്വാസമായി ഒരു ലക്ഷം രൂപ അനുവദിച്ചുവെന്ന് മന്ത്രി വീണാ ജോര്‍ജ് Read More »

സാങ്കേതിക തകരാറിനെ തുടർന്ന് തൃച്ചി – ഷാര്‍ജ എയര്‍ ഇന്ത്യ എക്‌സ്പ്രസിന് അടിയന്തര ലാന്‍ഡിങ്ങ്

തിരുച്ചിറപ്പള്ളി: തൃച്ചി – ഷാര്‍ജ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് തിരുവനന്തപുരത്ത് അടിയന്തര ലാന്‍ഡിങ്ങ്. സാങ്കേതിക തകരാറാണ് അടിയന്തര ലാന്‍ഡിംഗിന് കാരണമെന്നാണ് വിവരം. തിരുച്ചിറപ്പള്ളിയിൽ നിന്ന്‌ അമ്പത് മിനിറ്റുള്ളിലാണ് വിമാനം പുറപ്പെട്ടത്. എന്നാല്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടന്ന് വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കാന്‍ തീരുമാനിക്കുകയായിരുന്നു. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

പ്രിയാ വർഗീസിന് നിയമനം നൽകി കൊണ്ടുള്ള തൽ സ്ഥിതി തുടരാമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ പ്രിയാ വർഗീസിന് നിയമനം നൽകികൊണ്ടുള്ള തൽ സ്ഥിതി തുടരാമെന്ന് സുപ്രീംകോടതി. സുപ്രീംകോടതിയുടെ അന്തിമ വിധിവരെ തൽസ്ഥിതി തുടരാനാണ് നിർദേശം. പ്രിയാ വർഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിക്കെതിരെ യു.ജി.സി സുപ്രീംകോടതിയിൽ നൽകിയ ഹർജിയിലാണ് നിർദേശം. പ്രിയാ വർഗീസിന് നിയമനത്തിന് യോഗ്യത ഉണ്ടെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കണ്ടെത്തിയിരുന്നു. തുടർന്ന് നിയമന ഉത്തരവു മായി മുന്നോട്ട് പോകാൻ സർവ്വകലാശാലയ്ക്ക് നിയമോപദേശവും ലഭിച്ചിരുന്നു. ജൂലെെ നാലിന് നിയമന ഇത്തരവ് …

പ്രിയാ വർഗീസിന് നിയമനം നൽകി കൊണ്ടുള്ള തൽ സ്ഥിതി തുടരാമെന്ന് സുപ്രീംകോടതി Read More »

അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ സംഭവം വേദനാജനകമാണ്, അതിനെ ആരും രാഷ്ട്രീയവത്കരിക്കരുത്; ഇ.പി.ജയരാജൻ

കൊച്ചി: എന്തിനും ഏതിനും പൊലീസിനെ കുറ്റം പറയുന്നത് തെറ്റായ പ്രവണതയെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ. പൊലീസിൻറെ മനോവീര്യം തകർക്കാൻ മാത്രമേ അത് സഹായിക്കൂ. ആലുവയിൽ പെൺകുട്ടിയുടെ വീട്ടിലെത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിഹാർ സ്വദേശിനിയായ അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ സംഭവം വളരെ വേദനാജനകമാണ്. അതിനെ ആരും രാഷ്ട്രീയവത്കരിക്കരുതെന്നും ജയരാജൻ പറഞ്ഞു. ഈ സംഭവം പൊലീസിനു മുന്നിൽ എത്തുന്നത് വൈകിട്ട് ഏഴു മണിക്കാണ്. ഏഴര മണിക്കാണ് പരാതി നൽകുന്നത്. ഒൻപത് മണിയായപ്പോഴേക്കും പൊലീസ് അന്വേഷണം നടത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു …

അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ സംഭവം വേദനാജനകമാണ്, അതിനെ ആരും രാഷ്ട്രീയവത്കരിക്കരുത്; ഇ.പി.ജയരാജൻ Read More »

ഏക സിവിൽകോഡ് എല്ലാവർക്കുമായി നടപ്പാക്കുന്നുവെന്ന പേരിൽ ഫാസിസത്തിലേക്കുള്ള യാത്രയാണ് ഇന്ത്യയിൽ നടക്കുന്നത്‌; എം.വി. ഗോവിന്ദൻ

തളിപ്പറമ്പ്: ഏക സിവിൽകോഡ് മതധ്രുവീകരണത്തിനുള്ള വഴിമരുന്നാക്കാൻ ബിജെപി ശ്രമിക്കുകയാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ഏക സിവിൽകോഡ് എല്ലാവർക്കുമായി നടപ്പാക്കുന്നുവെന്ന പേരിൽ ഫാസിസത്തിലേക്കുള്ള യാത്രയാണ് ഇന്ത്യയിൽ നടക്കുന്നത്‌. എസ്എഫ്ഐ ആദ്യകാല പ്രവർത്തകരുടെ കൂട്ടായ്മ ‘ഗ്രാന്മ’ സംഘടിപ്പിച്ച കുടുംബസംഗമം ഏഴാംമൈൽ ടാപ്കോസ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു എം വി ഗോവിന്ദൻ.ബിജെപി വന്ദേ ഭാരതെന്ന് പറയിപ്പിക്കുകയാണ്. നിരന്തരം പറയുമ്പോഴാണ് വന്ദേ ഭാരത് കാവിയടയാളമാകുന്നത്. കെ റെയിലിനെ കുറിച്ചാലോചിക്കാമെന്ന പൊതുവികാരമുയർന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എ പി ഹംസക്കുട്ടി …

ഏക സിവിൽകോഡ് എല്ലാവർക്കുമായി നടപ്പാക്കുന്നുവെന്ന പേരിൽ ഫാസിസത്തിലേക്കുള്ള യാത്രയാണ് ഇന്ത്യയിൽ നടക്കുന്നത്‌; എം.വി. ഗോവിന്ദൻ Read More »

നുഴഞ്ഞു കയറ്റം; പാക് പൗരനെ വെടിവച്ച് കൊന്നു

ജമ്മു: ജമ്മു കശ്മീരിലെ അന്താരാഷ്ട്ര അതിർത്തിയിലൂടെ നുഴഞ്ഞു കയറാൻ ശ്രമിച്ച പാക് പൗരനെ ബി.എസ്.എഫ് വെടിവച്ച് കൊന്നു. ഈ ആഴ്ചയിൽ ഇതു രണ്ടാം തവണയാണ് അതിർത്തിയിൽ സൈന്യം നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തുന്നത്. തിങ്കളാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് അർണിയ സെക്റ്ററിലെ അതിർത്തി വഴി കടക്കാൻ ശ്രമിച്ച നുഴഞ്ഞുകയറ്റക്കാരൻ സൈനികരുടെ ശ്രദ്ധയിൽ പതിഞ്ഞത്. പല തവണ മുന്നറിയിപ്പ് നൽകിയെങ്കിലും ഇയാൾ പിന്മാറാൻ തയാറാകാതെ വന്നതോടെയാണ് സൈന്യം വെടി വച്ചത്. പ്രദേശത്ത് വ്യാപകമായി പരിശോധന തുടരുകയാണ്. അതിർത്തി വഴി ലഹരിക്കടത്തു നടത്തുന്നുണ്ടെന്ന …

നുഴഞ്ഞു കയറ്റം; പാക് പൗരനെ വെടിവച്ച് കൊന്നു Read More »

അടിമാലിയിൽ കഴുത്തിന് വെട്ടേറ്റ് ചികിത്സയിൽ കഴിഞ്ഞയാൾ മരിച്ചു

അടിമാലി: ബന്ധുവിൻ്റെ വെട്ടേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞയാൾ മരിച്ചു. പനം കുട്ടി ഇഞ്ചത്തൊട്ടി മലേപ്പറമ്പിൽ മാത്യു ഔസേപ്പിന്റെ(89) കഴുത്തിനാണ് വെട്ടേറ്രത്. മാത്യുവിൻ്റെ സഹോദരൻ്റെ മകൻ ഷൈജൂവാണ് കഴുത്തിന് വെട്ടിയത്. 28 നായിരുന്നു സംഭവം. ആക്രമണത്തിൽ മാത്യുവിന്റെ ചെവി അറ്റുപോയി. കഴുത്തിന് മാരകമായ മുറിവേറ്റു. രക്തം വാർന്ന് ഗുരുതരാവസ്ഥയിൽ ആയിരുന്നു ആശുപത്രിയിൽ എത്തിച്ചത്. ഞായറാഴ്ചയായിരുന്നു അന്ത്യം. മൃതദേഹം പോസ്റ്റ്മോർട്ടിത്തിന്നു ശേഷം ബന്ധുക്കൾക്ക് വിട്ടും നൽകും. ഭാര്യ: കുഞ്ഞമ്മ, മക്കൾ: സോയി, ഡൊമിനിക്, സിനി, സിജി. …

അടിമാലിയിൽ കഴുത്തിന് വെട്ടേറ്റ് ചികിത്സയിൽ കഴിഞ്ഞയാൾ മരിച്ചു Read More »

ടൂറിസം വികസനം; അലക്കോട് പഞ്ചായത്തിന് 1കോടി രൂപ അനുവദിച്ചു

ആലക്കോട്: ഗ്രാമപഞ്ചായത്തിന്റെ ടൂറിസം വികസനത്തിന് 1കോടി രൂപ പ്രത്യേക ഫണ്ട്‌ അനുവദിച്ചതായി ഇളംദേശം ബ്ലോക്ക് പഞ്ചായത്ത്‌ അലക്കോട് ഡിവിഷൻ മെമ്പറും വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ടോമി കാവാലം അറിയിച്ചു. ആലക്കോട് പഞ്ചായത്തിലെ ജനങ്ങൾക്ക് വിശ്രമത്തിനും വ്യായാമത്തിനും വിനോദത്തിനും പാർക്ക്‌, ജിം, നടപ്പാത സൗകര്യാതോടു കൂടിയ പാർക്ക്‌ എന്നിവ നിർമ്മിക്കുന്നതിനാണ് പണം അനുവദിച്ചിരിക്കുന്നത്. പഞ്ചായത്ത്‌ മുൻ ഭരണ സമിതിയുടെ കാലത്ത് പി.ജെ.ജോസഫ് എം.എൽ.എ സംസ്ഥാന സർക്കാരിന് നൽകിയ പ്രൊജക്റ്റ്‌ അംഗീകരിച്ചാണ് പണം ബഡ്ജറ്റ് വിഹിതമായി അനുവദിച്ചിരിക്കുന്നത്. …

ടൂറിസം വികസനം; അലക്കോട് പഞ്ചായത്തിന് 1കോടി രൂപ അനുവദിച്ചു Read More »

പ്രായപൂർത്തിയാവാത്ത കുട്ടിക്ക് കള്ള് നൽകി, അബ്കാരി ചട്ടം ലംഘിച്ച ഷാപ്പിൻറെ ലൈസൻസ് റദ്ദാക്കി

തൃശൂർ: പതിനഞ്ചുകാരിക്ക് കള്ള് നൽകിയ ഷാപ്പിൻറെ ലൈസൻസ് റദ്ദാക്കി എക്സൈസ് കമ്മീഷണർ. വാടാനപ്പള്ളി തമ്പാൻകടവ് കള്ള് ഷാപ്പിൻറെ ലൈസൻസാണ് റദ്ദാക്കിയത്. അബ്കാരി ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. ഈ മാസം രണ്ടിനാണ് സംഭവം. ആൺ‌സുഹൃത്തിനൊപ്പം സ്നേഹതീരം ബീച്ചിലെത്തിയ പതിനഞ്ചുകാരി ഷാപ്പിൽ കയറി മദ്യപിച്ചിരുന്നു. തുടർന്ന് പൊലീസ് പരിശോധനയിൽ‌ പിടിയിലാവുകയും ചെയ്തു. പൊലീസ് വിവരം തിരക്കിയതോടെ പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് കണ്ടെത്തി. തുടർന്ന് സുഹൃത്തിനെയും ഷാപ്പ് മാനേജരെയും അറസ്റ്റ് ചെയ്തു. റിമാൻഡിലായിരുന്ന ഇവർ ഒരാഴ്ച മുമ്പാണ് പുറത്തിറങ്ങിയത്. ഷാപ്പ് …

പ്രായപൂർത്തിയാവാത്ത കുട്ടിക്ക് കള്ള് നൽകി, അബ്കാരി ചട്ടം ലംഘിച്ച ഷാപ്പിൻറെ ലൈസൻസ് റദ്ദാക്കി Read More »

ദേശീയപാതയിലൂടെ സഞ്ചരിക്കുന്ന യാത്രക്കാരുടെ സ്ഥിരംകാഴ്‌ച‌‌കളും അടയാളങ്ങളുമെല്ലാം മാഞ്ഞു

കൊല്ലം: ദേശീയപാത 66ന്റെ വികസനം പുരോഗമിക്കുമ്പോൾ എങ്ങും പുത്തൻ കാഴ്‌ചകൾ. ദേശീയപാതയിലൂടെ സഞ്ചരിക്കുന്ന യാത്രക്കാരുടെ സ്ഥിരംകാഴ്‌ച‌‌കളും അടയാളങ്ങളുമെല്ലാം പോയ്‍മറഞ്ഞു. സർവീസ്‌ റോഡുകളുടെ നിർമാണത്തിനൊപ്പം സ്വകാര്യവ്യക്‌തികളുടെ കെട്ടിട നിർമ്മാണവും എങ്ങും തകൃതിയാണ്. വീടുകൾ പുതുക്കിപ്പണിയുന്നതിനൊപ്പം രണ്ടുമുറിക്കടയും ഉൾപ്പെടെയാണ് നഷ്‌ടപരിഹാരം ലഭിച്ചവർ നിർമിക്കുന്നത്. ദേശീയപാതയുടെ ഇരുവശത്തുമായി ഇത്തരത്തിൽ നൂറുകണക്കിന്‌ കച്ചവട സ്ഥാപനങ്ങളാണ്‌ ഉയർന്നത്. ആറുവരിപ്പാതയുടെ നിർമാണത്തിന്റെ വേഗതകൂട്ടാൻ കർശന ഇടപെടലാണ് ഫീഡ്‌ബാക്ക്‌ കമ്പനി നടത്തിയത്. കൊറ്റുകുളങ്ങര – കൊല്ലം ബൈപാസ്‌ റീച്ചിലായിരുന്നു നിർമാണത്തിന്‌ ഏറ്റവും വേ​ഗത കുറവായിരുന്നത്. ഇത്‌ ഉൾപ്പെടെ …

ദേശീയപാതയിലൂടെ സഞ്ചരിക്കുന്ന യാത്രക്കാരുടെ സ്ഥിരംകാഴ്‌ച‌‌കളും അടയാളങ്ങളുമെല്ലാം മാഞ്ഞു Read More »

പെട്ടിഓട്ടോ ഡ്രൈവർ വാഹനത്തിൽ നിന്ന് ഇറങ്ങുന്നതിനിടെ കാർ ഇടിച്ച് മരിച്ചു

മാരാരിക്കുളം: ദേശീയ പാതയിൽ കലവൂർ ജങ്ഷന് സമീപം കാർ ഇടിച്ച് യുവാവ് മരിച്ചു. ആലപ്പുഴ മണ്ണഞ്ചേരി പടിഞ്ഞാറ് പനയ്ക്കൽ പള്ളിക്ക് സമീപം ഉന്നരികാട് ഷമീർ (45) ആണ് മരിച്ചത്. ഞായർ രാത്രി പതിനൊന്നോടെയായിരുന്നു അപകടം. പെട്ടിഓട്ടോ ഡ്രൈവറായ ഷമീർ കലവൂർ ജങ്ഷന് തെക്കുഭാഗത്തെ ഹോട്ടലിനു മുന്നിൽ വാഹനം നിർത്തി പുറത്തിറങ്ങവേ പിന്നാലെ വന്ന കാർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷമീറിനെ തുമ്പോളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: അൻസൽന. മക്കൾ: ഫാത്തിമ, ഇർഫാന, അഫ്‌സാന.

മണിപ്പൂർ വെടിവെയ്പ്പ്; സ്കൂളിലേക്കു പോകുന്നതിനിടയിൽ വിദ്യാർത്ഥിനിക്ക് വെടിയേറ്റു

ഇംഫാൽ: മണിപ്പൂരിലുണ്ടായ വെടിവെയ്പിൽ പന്ത്രണ്ടുകാരിക്ക് പരിക്കേറ്റു. ക്വാക്ത സ്വദേശിയായ സലിമയെന്ന വിദ്യാർഥിക്കാണ് പരിക്കേറ്റത്. സ്കൂളിലേക്കു പോകും വഴി ശരീരത്തിനു പുറകിൽ വെടിയേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റേഡിയന്‍റ് പബ്ലിക് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ് സലിമ. അതേസമയം, മണിപ്പൂരിൽ സമാധാനത്തിനായി നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജികൾ ഇന്ന് സുപ്രീംകേടതി പരിഗണിക്കും. മണിപ്പൂരിൽ രണ്ട് സ്രതീകളെ നഗ്നരാക്കി ക്രൂരപീഡനത്തിനിരയാക്കിയ സംഭവത്തിൽ സ്വമേധയാ എടുത്ത ഹർജിയും സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അദ്ധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് ഹർജികൾ …

മണിപ്പൂർ വെടിവെയ്പ്പ്; സ്കൂളിലേക്കു പോകുന്നതിനിടയിൽ വിദ്യാർത്ഥിനിക്ക് വെടിയേറ്റു Read More »

വി.മുരളീധരന്റെ പന്തളത്തെ പരിപാടികൾ ബി.ജെ.പി കൗൺസിലർമാർ ബഹിഷ്ക്കരിച്ചു

പന്തളം: സ്ഥിരം സമിതി അധ്യക്ഷൻ അടക്കം ബി.ജെ.പി കൗൺസിലർമാർ ബഹിഷ്ക്കരിച്ചതിനെ തുടർന്ന്‌ കേന്ദ്രമന്ത്രി വി.മുരളീധരന്റെ പന്തളത്തെ പരിപാടികൾ പൊളിഞ്ഞു. വെൽനെസ് സെന്ററുകളുടെ രണ്ട് പരിപാടിയും പൊതുയോഗവുമാണ്‌ ജനപങ്കാളിത്തമില്ലാതെയും നേതാക്കൾ എത്താതെയും നാണം കെട്ട്‌ പൊളിഞ്ഞത്‌. മുടിയൂർക്കോണത്തെ ഉദ്ഘാടന യോഗത്തിൽ കസേരകൾ പലതും ഒഴിഞ്ഞ് കിടന്നു. ബി.ജെ.പി ജില്ലാ പ്രസിഡന്റ്‌ വി.ഒ.സൂരജ് അടക്കമുള്ളവരും പന്തളത്തെ ചേരിപ്പോരിൽ മനം മടുത്ത് എത്തിയില്ല. കുരമ്പാല ഇടയാടിയിലെ വെൽനെസ് സെന്ററിന്‌ നാട മുറിക്കലിന് കേന്ദ്രമന്ത്രി വി.മുരളീധരൻ എത്തിയിട്ടും ബി.ജെ.പി പ്രവർത്തകരുടെ ആൾക്കൂട്ടം ഉണ്ടായില്ല. …

വി.മുരളീധരന്റെ പന്തളത്തെ പരിപാടികൾ ബി.ജെ.പി കൗൺസിലർമാർ ബഹിഷ്ക്കരിച്ചു Read More »

ജയ്പുർ-മുംബൈ എക്സ്പ്രസിൽ വെടിവെയ്പ്പ്; നാല് മരണം, നിരവധി പേർക്ക് പരിക്കേറ്റു

ജയ്പുർ: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യാത്രക്കാർക്കു നേരെയുണ്ടായ വെടിവെയ്പിൽ നാല് പേർ മരിച്ചു. ആർ.പി.എഫ് കോൺസ്റ്റബിൾ, എ.എസ്.ഐ, പാൻട്രി ജീവനക്കാരൻ, രണ്ടു യാത്രക്കാർ എന്നിവരാണ് കൊല്ലപ്പെട്ടത്. വെടിവെയ്പിൽ ഒട്ടനവധി പേർക്ക് പരിക്കേറ്റു. ജയ്പുർ-മുംബൈ എക്സ്പ്രസിന്‍റെ ബി5 കോച്ചിൽ ഇന്നു പുലർച്ചെയാണ് സംഭവം. മുംബൈയിലേക്ക് പോകുന്ന വഴി ആർ.പി.എഫ് കോൺസ്റ്റബിൾ ചേതൻ സിങ്ങാണ്(30) യാത്രക്കാർക്കു നേരെ വെടിയുതുർത്തത്. പ്രതിയുടെ മാനസികാവസ്ഥ മോശമായിരുന്നെന്നു പൊലീസ് പറയുന്നു.

ക‍ണ്ണൂരിലെ കൊ​ല​വി​ളി, പ്ര​കോ​പ​നപ്ര​സം​ഗം; യു​വ​മോ​ർ​ച്ച​യ്ക്ക് പ​രാ​തി ഉ​ണ്ട്, കേ​സി​ല്ല; സി​പി​എമ്മിനു പരാതിയേയില്ല; പി.​ ജ​യ​രാ​ജ​ന്‍റെയും ഷംസീറിന്‍റെയും സു​ര​ക്ഷ കൂ​ട്ടി

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ കൊ​ല​വി​ളി മു​ദ്രാ​വാ​ക്യം മു​ഴ​ക്കു​ക​യും പ്ര​കോ​പ​ന​പ്ര​സം​ഗം ന​ട​ത്തു​ക​യും ചെ​യ്ത യു​വ​മോ​ർ​ച്ച, സി​പി​എം നേ​താ​ക്ക​ൾ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കു​മെ​തി​രേ കേ​സെ​ടു​ക്കാ​തെ പോ​ലീ​സ്. സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​റി​ന്‍റെ ത​ല​ശേ​രി​യി​ലെ എം​എ​ൽ​എ ക്യാ​ന്പ് ഓ​ഫീ​സി​ലേ​ക്ക് യു​വ​മോ​ർ​ച്ച ന​ട​ത്തി​യ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്ത സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ഗ​ണേ​ഷി​ന്‍റേ​താ​യി​രു​ന്നു ആ​ദ്യ പ്ര​കോ​പ​നം. “ഹി​ന്ദു​സ​മൂ​ഹ​ത്തെ അ​പ​ഹ​സി​ക്കു​ന്ന​ത് ഷം​സീ​ർ അ​വ​സാ​നി​പ്പി​ക്ക​ണം, ജോ​സ​ഫ് മാ​ഷി​ന്‍റെ കൈ ​പോ​യ​പോ​ലെ പോ​കി​ല്ലെ​ന്ന് നി​ങ്ങ​ൾ​ക്ക് ഉ​റ​പ്പു​ണ്ടാ​വാം. പ​ക്ഷേ, എ​ല്ലാ​ക്കാ​ല​ത്തും ഹി​ന്ദു​സ​മൂ​ഹം അ​ങ്ങ​നെ​ത​ന്നെ​നി​ന്നു കൊ​ള്ള​ണ​മെ​ന്നി​ല്ല’ എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു ഗ​ണേ​ശി​ന്‍റെ പ്ര​സം​ഗം. ഇ​തി​നു സി​പി​എം നേ​താ​വ് …

ക‍ണ്ണൂരിലെ കൊ​ല​വി​ളി, പ്ര​കോ​പ​നപ്ര​സം​ഗം; യു​വ​മോ​ർ​ച്ച​യ്ക്ക് പ​രാ​തി ഉ​ണ്ട്, കേ​സി​ല്ല; സി​പി​എമ്മിനു പരാതിയേയില്ല; പി.​ ജ​യ​രാ​ജ​ന്‍റെയും ഷംസീറിന്‍റെയും സു​ര​ക്ഷ കൂ​ട്ടി Read More »

പ​ര​സ്പ​രം അ​റി​യാ​തെ ഒ​ന്ന​രവ​ര്‍​ഷം;നൗ​ഷാ​ദ് മരിച്ചെന്നു കരുതി അ​ഫ്‌​സാ​ന, അ​ഫ്‌​സാ​ന മരിച്ചിരിക്കാമെന്നു നൗ​ഷാ​ദും; മ​ക്ക​ളെ വി​ട്ടു​ന​ല്‍​കാ​ന്‍ ആ​വ​ശ്യ​പ്പെ​ടും

പ​ത്ത​നം​തി​ട്ട: ആ ​ഒ​രു അ​ടി​യി​ല്‍ ബോ​ധം​കെ​ട്ട് താ​ഴെ വീ​ണ നൗ​ഷാ​ദ് മരിച്ചു കാ​ണു​മെ​ന്നു ക​രു​തി നാ​ടു​വി​ട്ട​താ​ണ് അ​ഫ്‌​സാ​ന. താ​ന്‍ ച​ത്തു കാ​ണു​മെ​ന്നു ക​രു​തി അ​ഫ്‌​സാ​ന ജീ​വ​നൊ​ടു​ക്കി​യി​ട്ടു​ണ്ടാ​കു​മെ​ന്ന് ക​രു​തി നൗ​ഷാ​ദും. പ​ര​സ്പ​രം ഇ​രു​വ​രും ‘കൊ​ന്ന്’ ക​ഴി​ഞ്ഞ​ത് ഒ​ന്ന​ര​വ​ര്‍​ഷ​മാ​ണ്. കൂ​ട​ലി​ല്‍നി​ന്നു കാ​ണാ​താ​യി തി​രി​കെ വ​ന്ന നൗ​ഷാ​ദി​ന്‍റെ ജീ​വി​തം ആ​കെ​പ്പാ​ടെ ദു​രൂ​ഹ​ത നി​റ​ഞ്ഞ​താ​ണ്. അ​തി​ല​പ്പു​റ​മാ​ണ് അ​ഫ്സാന​യു​ടേ​ത്. ഏ​താ​യാ​ലും പോ​ലീ​സി​നെ വ​ട്ടം​ചു​റ്റി​ച്ച ഇ​രു​വ​രെ​യും വെ​റു​തെ അ​ങ്ങു വി​ടാ​നി​ല്ലെ​ന്നാ​ണ് കൂ​ട​ല്‍ പോ​ലീ​സ് പ​റ​യു​ന്ന​ത്. ക​ല​ഞ്ഞൂ​ര്‍ പാ​ടം വ​ണ്ട​ണി പ​ടി​ഞ്ഞാ​റ്റേ​തി​ല്‍ നൗ​ഷാ​ദി (34) നെ ​ഇ​ന്ന​ലെ …

പ​ര​സ്പ​രം അ​റി​യാ​തെ ഒ​ന്ന​രവ​ര്‍​ഷം;നൗ​ഷാ​ദ് മരിച്ചെന്നു കരുതി അ​ഫ്‌​സാ​ന, അ​ഫ്‌​സാ​ന മരിച്ചിരിക്കാമെന്നു നൗ​ഷാ​ദും; മ​ക്ക​ളെ വി​ട്ടു​ന​ല്‍​കാ​ന്‍ ആ​വ​ശ്യ​പ്പെ​ടും Read More »

ഇടുക്കി ജില്ലയിൽ സാങ്കേതിക വിദ്യയിലൂടെ തിന കൃഷി ചെയ്യുന്ന കർഷകർക്ക് ലെനോവോ സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു.

ഇടുക്കി, കേരളം, 29 ജൂലൈ 2023: കാന്തല്ലൂരിലെ മില്ലറ്റ് കൃഷിയുടെ പുനരുജ്ജീവനത്തെ സാങ്കേതികവിദ്യയുടെ ശക്തിയിലൂടെ പ്രോത്സാഹിപ്പിക്കുന്ന തങ്ങളുടെ വർക്ക് ഫോർ ഹ്യൂമൻകൈൻഡ് പദ്ധതിയുടെ ഭാഗമായ 25 കർഷകരുടെ കൂട്ടായ്മയ്ക്ക് ലെനോവോ ഇന്ന് മോട്ടറോള G73 5G മൊബൈൽ ഫോണുകൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി ടി മോഹൻദാസ് ഫോണുകൾ വിതരണം ചെയ്തു. രാജേന്ദ്രൻ, ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി. ഐഎച്ച്ആർഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിലെ കാന്തല്ലൂർ മില്ലറ്റ്‌സ് ലെനോവോ ഡിജിറ്റൽ സെന്റർ, ലെനോവോ, …

ഇടുക്കി ജില്ലയിൽ സാങ്കേതിക വിദ്യയിലൂടെ തിന കൃഷി ചെയ്യുന്ന കർഷകർക്ക് ലെനോവോ സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു. Read More »

ചുവരില്‍ഘടിപ്പിക്കാവുന്നസോളാര്‍ഇന്‍വെര്‍ട്ടര്‍വിത്ത്ഇന്‍ബില്‍റ്റ്‌ലിഥിയംബാറ്ററിയുമായിആരെന്‍ഖ്

ചുവരില്‍ഘടിപ്പിക്കാവുന്നസോളാര്‍ഇന്‍വെര്‍ട്ടര്‍വിത്ത്ഇന്‍ബില്‍റ്റ്‌ലിഥിയംബാറ്ററിഅവതരിപ്പിച്ച്‌സോളാര്‍ബാറ്ററിനിര്‍മ്മാണത്തില്‍പ്രധാനികളായആരെന്‍ഖ്. ഇന്‍ബില്‍റ്റ്‌ലിഥിയംബാറ്ററിയോടുകൂടിയഇന്‍വെര്‍ട്ടര്‍സോളാര്‍, ഗ്രിഡൈ്വദ്യുതിഎന്നിവഉപയോഗിച്ച്ചാര്‍ജ്‌ചെയ്യാന്‍സാധിക്കും. ഇന്‍വെര്‍ട്ടറിന്ഒരുതരത്തിലുംമെയിന്റനന്‍സ്ഉണ്ടാകില്ലഎന്നതാണ്കമ്പനിയുടെവാഗ്ദാനം. കൂടാതെബാറ്ററിബാക്കപ്പ് / കപ്പാസിറ്റിവിവരങ്ങള്‍അറിയാന്‍കഴിയുന്നഡിജിറ്റല്‍ഡിസ്‌പ്ലേമോണിറ്ററുംആവിവരങ്ങള്‍ആന്‍ഡ്രോയിഡ്ആപ്പ്വഴിനിരീക്ഷിക്കാനുംകഴിയും. 850va/1200 vaഎന്നിങ്ങനെരണ്ട്പവര്‍മോഡലാണ്കമ്പനിപുറത്തിറക്കിയിരിക്കുന്നത്. 850va സിസ്റ്റത്തിന് 28 കിലോയും 1200 vaസിസ്റ്റത്തിന് 35 കിലോയുമാണ്ഭാരം. കൂടാതെകമ്പനികേരളത്തിലുംതമിഴ്‌നാടിലുംവിതരണക്കാരെയുംതേടുന്നുണ്ട്. കേരളസര്‍ക്കാര്‍പൊതുമേഖലാവാഹനനിര്‍മ്മാണസ്ഥാപനമായകേരളഓട്ടോമൊബൈല്‍സ്ലിമിറ്റഡിന്റെഇലക്ട്രിക്ഓട്ടോനിര്‍മ്മാണരംഗത്തെപങ്കാളിയാണ്ആരെന്‍ഖ്

അടിമാലി ഗ്രാമപഞ്ചായത്തില്‍ കന്നുകുട്ടി പരിപാലന പദ്ധതിക്ക് തുടക്കമായി

അടിമാലി: ഗ്രാമപഞ്ചായത്തില്‍ 2023-2024 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന കന്നുകുട്ടി പരിപാലന പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനില്‍ നിര്‍വഹിച്ചു. ഇരുമ്പുപാലം മില്‍മാ ഹാളില്‍ നടന്ന യോഗത്തില്‍ അടിമാലി ഗ്രാമപഞ്ചായത്ത് വികസനകാര്യ ചെയര്‍പേഴ്സണ്‍ ജിന്‍സി മാത്യു അധ്യക്ഷത വഹിച്ചു.പദ്ധതിയുടെ ഭാഗമായി ക്ഷീരകര്‍ഷകര്‍ക്ക് കാലിത്തീറ്റ വിതരണം ചെയ്തു. 12.50 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. ക്ഷീരകര്‍ഷകര്‍ക്ക്  50 ശതമാനം സബ്സിഡി നിരക്കിലാണ് കാലിത്തീറ്റ വിതരണം ചെയ്യുന്നത്. എല്ലാ മാസവും 60 കിലോ കാലിത്തീറ്റയാണ് സബ്സിഡി …

അടിമാലി ഗ്രാമപഞ്ചായത്തില്‍ കന്നുകുട്ടി പരിപാലന പദ്ധതിക്ക് തുടക്കമായി Read More »

ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു

ഇടുക്കി: ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു. ലഹരിവിമുക്ത പ്രവര്‍ത്തനങ്ങള്‍ ശരിയായ ദിശയിലെന്ന് ഉറപ്പു വരുത്തണമെന്ന് അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി യോഗത്തില്‍ ആവശ്യപ്പെട്ടു. ജില്ലയിലെ വിവിധ മേഖലകളില്‍ ലഹരിശൃംഖല പിടിമുറുക്കിയതായി റിപ്പോര്‍ട്ടുകള്‍ വരുന്ന സാഹചര്യത്തില്‍ ലഹരിയുടെ ഒഴുക്കും വിതരണവും കുറയുന്നുണ്ടോയെന്നും കേസുകളില്‍ കുറവ് സംഭവിച്ചിട്ടുണ്ടോയെന്നുമുള്ള കൃത്യമായ റിപ്പോര്‍ട്ട് പരിശോധനക്ക് വിധേയമാക്കണമെന്നും എംപി പറഞ്ഞു. 2023 ജനുവരി മുതലുള്ള റിപ്പോര്‍ട്ട് ലഭ്യമാക്കാന്‍ പോലീസ്, എക്സൈസ് വിഭാഗങ്ങളോടും …

ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു Read More »

ഹില്‍ഗാര്‍ഡന്‍ ടൂറിസം പദ്ധതി രേഖ സമര്‍പ്പിച്ചു; സഞ്ചാരികളെ സ്വീകരിക്കാനൊരുങ്ങി കല്യാണത്തണ്ട്

ഇടുക്കി: ഒരു വശത്ത് പച്ച പുതച്ച് നില്‍ക്കുന്ന മലനിരകള്‍, അതിനിടയില്‍ നീലപ്പരവതാനി വിരിച്ച പോലെ ഇടുക്കി ജലാശയവും അവയിലെ പച്ചത്തുരുത്തുകളും, ഒപ്പം കോടമഞ്ഞും കുളിര്‍ക്കാറ്റും, മറുവശത്ത് കട്ടപ്പന നഗരത്തിന്റെ അതിവിശാലമായ കാഴ്ച..  ഇടുക്കിക്കാര്‍ക്ക് സുപരിചിതമായ കല്യാണത്തണ്ട് മലനിരകള്‍ തേടി മറ്റു നാടുകളില്‍ നിന്നും കൂടുതല്‍ ആളുകള്‍ എത്തുന്നത് ഒരിക്കല്‍ ഇവിടെ വന്നുപോയവരുടെ വാക്കുകളിലൂടെ ഈ മനോഹാരിത അറിഞ്ഞാണ്.  വലിയ ടൂറിസം സാധ്യതകളുള്ള കട്ടപ്പന നഗരസഭാ പരിധിയിലെ കല്യാണത്തണ്ടില്‍ ഹില്‍ഗാര്‍ഡന്‍ ടൂറിസം പദ്ധതിക്കുള്ള വിശദമായ പദ്ധതി രേഖ (ഡി.പി.ആര്‍) …

ഹില്‍ഗാര്‍ഡന്‍ ടൂറിസം പദ്ധതി രേഖ സമര്‍പ്പിച്ചു; സഞ്ചാരികളെ സ്വീകരിക്കാനൊരുങ്ങി കല്യാണത്തണ്ട് Read More »

ലോട്ടറി ബന്ദ് വിജയിപ്പിക്കണം- ഐ എന്‍ റ്റി യു സി

തൊടുപുഴ: ഓഗസ്റ്റ് 2 ന് സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടുള്ള ലോട്ടറി ബന്ദ് വിജയിപ്പി ക്കുന്നതിന് ഈ മേഖലയില്‍ പണിയെടുക്കുന്ന എല്ലാ തൊഴിലാളികളും, വില്പനക്കാരും തയ്യാറാവണമെന്ന് ആള്‍ കേരള ലോട്ടറി ഏജന്‍റ്സ് & സെല്ലേഴ്സ് കോണ്‍ഗ്രസ് ഐ.എന്‍.റ്റി.യു.സി ഇടുക്കി ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. കേരളഭാഗ്യക്കുറിയും ഈ മേഖലയിലെ തൊഴിലാളികളും സമാനതകളില്ലാത്ത പ്രതിസന്ധിയെ നേരിടുകയാണ്. സമ്മാനതുക വര്‍ദ്ധിപ്പിക്കുക, ഫിഫ്റ്റി ഫിഫ്റ്റി ടിക്കറ്റ് വില 40/- രൂപയാക്കുക, ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക, ഓണത്തിന് 10000/- രൂപ ബോണസ് നല്‍കുക എന്നീ ആവശ്യങ്ങല്‍ ഉന്നയിച്ചാണ് …

ലോട്ടറി ബന്ദ് വിജയിപ്പിക്കണം- ഐ എന്‍ റ്റി യു സി Read More »

പ്രേംനസീര്‍ ജന്മദിന വാര്‍ഷികവുംപുരസ്‌കാര സമര്‍പ്പണവും നടത്തി.

തൊടുപുഴ: പ്രേം നസീര്‍ സുഹൃത്‌സമിതിയുടെ ആഭിമുഖ്യത്തില്‍ നിത്യഹരിതം-97 എന്ന പേരില്‍ പ്രേംനസീറിന്റെ 97-ാമതു ജന്മദിനവാര്‍ഷികവും വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്കുള്ള പുരസ്‌കാര വിതരണവും നടത്തി. ഇഎപി ഹാളില്‍ നടന്ന യോഗം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനംചെയ്തു. തൊടുപുഴ ചാപ്റ്റര്‍ പ്രസിഡന്റ് വിജയകുമാര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പ്രേംനസീര്‍ രാഷ്ട്രീയ കര്‍മശ്രേഷ്ഠ പുരസ്‌കാരം മന്ത്രി റോഷി അഗസ്റ്റിന് ഡെപ്യൂട്ടി സ്പീക്കര്‍ സമ്മാനിച്ചു. നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് പ്രശസ്തി പത്രങ്ങളും വിദ്യാഭ്യാസ ഉപഹാരങ്ങളും കൈമാറി.  സംസ്ഥാനത്തെ …

പ്രേംനസീര്‍ ജന്മദിന വാര്‍ഷികവുംപുരസ്‌കാര സമര്‍പ്പണവും നടത്തി. Read More »

പാറത്തോടിൽ സ്നേഹ വീടിൻ്റെ താക്കോൽദാനം വി. യു. കുര്യാക്കോസ് നിർവഹിച്ചു .

പാറത്തോട് :സഹപാഠിയ്ക്ക് ഒരു സ്നേഹവീട് എന്ന പദ്ധതിയുടെ ഭാഗമായിപാറത്തോട് സെൻറ് ജോർജ് ഹൈസ്കൂൾ എസ്പിസി യൂണിറ്റും സെൻറ് ജോർജ് എൽ പി സ്കൂളും ചേർന്ന് നിർമ്മിച്ച സ്നേഹ വീടിൻ്റെ താക്കോൽദാനം ഇടുക്കി ജില്ലാ പോലീസ് മേധാവി വി .യു. കുര്യാക്കോസ് ഐപിഎസ് നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ സെബാസ്റ്റ്യൻ കൊച്ചുപുര അധ്യക്ഷത വഹിച്ച യോഗത്തിൽ ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ടറി റവ. ഡോ. ജോർജ് തകിടിയേൽ അനുഗ്രഹപ്രഭാഷണം നടത്തി. എസ്പിസി ഇടുക്കി DNO മാത്യു ജോർജ്, ഇടുക്കി …

പാറത്തോടിൽ സ്നേഹ വീടിൻ്റെ താക്കോൽദാനം വി. യു. കുര്യാക്കോസ് നിർവഹിച്ചു . Read More »

കുറ്റാരോപിതരുടെ വീടുകൾ ബുൾഡോസറുപയോഗിച്ച്‌ തകർത്തു; യു.പി യോഗി ആദിത്യനാഥ്‌ സർക്കാരിനെ രൂക്ഷമായി വിമർശിച്ച്‌ സുപ്രീംകോടതി

ന്യൂഡൽഹി: നിയമവാഴ്‌ചയെ വെല്ലുവിളിച്ച്‌ കുറ്റാരോപിതരുടെ വീടുകൾ ബുൾഡോസറുപയോഗിച്ച്‌ തകർക്കുന്ന ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ്‌ സർക്കാരിനെ രൂക്ഷമായി വിമർശിച്ച്‌ സുപ്രീംകോടതി. 2016ൽ റാംപുർ ജില്ലയിൽ ഒരാളുടെ വീട്‌ ബുൾഡോസറുപയോഗിച്ച്‌ തകർത്ത്‌ ഇരുപതിനായിരം രൂപ കൊള്ളയടിച്ച കേസിലെ കുറ്റാരോപിതന്റെ ജാമ്യഹർജി യുപി സർക്കാർ എതിർത്തപ്പോഴായിരുന്നു ജസ്റ്റിസ്‌ സഞ്ജയ്‌ കൗൾ, സുധാൻഷു ധൂലിയ എന്നിവരുടെ പരിഹാസം. ജാമ്യം നിഷേധിച്ച അലഹബാദ്‌ ഹൈക്കോടതി വിധിക്കെതിരെയാണ്‌ പ്രതി സുപ്രീംകോടതിയെ സമീപിച്ചത്‌. യുപി സർക്കാരിന്റെ അഭിഭാഷകൻ ആർ കെ റൈസാദ ജാമ്യാപേക്ഷയെ എതിർത്തു. വീടുകൾ ബുൾഡോസിങ്‌ …

കുറ്റാരോപിതരുടെ വീടുകൾ ബുൾഡോസറുപയോഗിച്ച്‌ തകർത്തു; യു.പി യോഗി ആദിത്യനാഥ്‌ സർക്കാരിനെ രൂക്ഷമായി വിമർശിച്ച്‌ സുപ്രീംകോടതി Read More »

അനിൽ ആന്റണി ബി.ജെ.പി ദേശീയ സെക്രട്ടറി

ന്യൂഡൽഹി: മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണിയെ ബിജെപി ദേശീയ സെക്രട്ടറിയായി നിയമിച്ചു. 13 ദേശീയ സെക്രട്ടറിമാരിൽ ഒരാളായാണ് നിയമനം. കോൺഗ്രസ് സോഡ്യൽ മീഡിയ നാഷണൽ കോഡിനേറ്ററും കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറും ആയിരുന്ന അനിൽ ആൻറണി കഴിഞ്ഞ ഏപ്രിലിലാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. എ പി അബ്ദുള്ള കുട്ടി ദേശീയ ഉപാധ്യക്ഷനായി തുടരും. 13 വെെസ് പ്രസിഡന്റുമാരും 9 ജനറൽ സെക്രട്ടറിമാരും അടങ്ങുന്നതാണ് ബിജെപിയുടെ പുതിയ …

അനിൽ ആന്റണി ബി.ജെ.പി ദേശീയ സെക്രട്ടറി Read More »

പൊതുവാഹനങ്ങളിൽ ഡാഷ്‌ ക്യാമറകളും പിൻകാമറകളും വേണമെന്ന്‌ ആവശ്യപ്പെട്ട്‌ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: രാജ്യത്തെ എല്ലാ വാഹനങ്ങളിലും സിസിടിവി നിർബന്ധമാക്കുന്നതിനൊപ്പം പൊതുവാഹനങ്ങളിൽ ഡാഷ്‌ ക്യാമറകളും പിൻകാമറകളും വേണമെന്ന്‌ ആവശ്യപ്പെട്ട്‌ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. വിഷയം സർക്കാരാണ്‌ പരിശോധിക്കേണ്ടതെന്ന്‌ ജസ്റ്റിസ് എസ് കെ കൗൾ, ജസ്റ്റിസ് സുധാൻഷു ധൂലിയ എന്നിവരുടെ ബെഞ്ച്‌ വ്യക്തമാക്കി. അപകടം കുറയ്‌ക്കുന്നതിന്‌ ഇലക്‌ട്രോണിക്‌ മോണിറ്ററിങ്‌ ആവശ്യപ്പെട്ടുള്ള ഹർജി ചീഫ്‌ ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡിന്റെ ബെഞ്ച്‌ പരിഗണിക്കുന്നുണ്ട്‌.

ഫിലിപ്പീൻസിൽ ബോട്ട്‌ മറിഞ്ഞു; 27 പേർ മരിച്ചു, 40 പേരെ രക്ഷപ്പെടുത്തി

മനില: ഫിലിപ്പീൻസിൽ പരിധിയിലധികം യാത്രക്കാരുമായി പോയ ബോട്ട്‌ മറിഞ്ഞ്‌ 27 പേർ മരിച്ചു. 40 പേരെ രക്ഷപ്പെടുത്തി. തിരച്ചിൽ തുടരുന്നു. ബോട്ടിൽ എത്രപേരുണ്ടായിരുന്നു എന്നതിൽ വ്യക്തതയില്ല.ബിനാങ്ങോനനിൽനിന്ന്‌ തലിം ഐലൻഡിലേക്ക്‌ പോയ യാത്രാ ബോട്ട്‌ വ്യാഴാഴ്ചയാണ്‌ മറിഞ്ഞത്‌. അരമണിക്കൂർ ദൈർഘ്യമുള്ള യാത്രയ്ക്ക്‌ പുറപ്പെട്ട്‌ കുറച്ചുസമയത്തിനകം മറിയുകയായിരുന്നു.

ലുഡ്‌വിഗ്‌ വാൻ ബീഥോവന്റെ മരണം; ദുരൂഹത നീങ്ങുന്നു

ബർലിൻ: കേൾവി നഷ്ടപ്പെട്ടുകൊണ്ടിരിക്കുമ്പോഴും മാസ്മരിക സംഗീതം തീർത്ത്‌ ലോകത്തെ ഭ്രമിപ്പിച്ച അതുല്യ പ്രതിഭ ലുഡ്‌വിഗ്‌ വാൻ ബീഥോവൻ മരിച്ചതെങ്ങനെ? രണ്ട്‌ നൂറ്റാണ്ടു മുമ്പ്‌ വിടപറഞ്ഞ സം​ഗീതപ്രതിഭയുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നു. വർഷങ്ങളോളം നിരവധി അസുഖങ്ങളുമായി മല്ലിട്ടെങ്കിലും ഹെപ്പറ്റൈറ്റിസ്‌ ബി ബാധയാണ്‌ അദ്ദേഹത്തിന്റെ ജീവനെടുത്തതെന്ന്‌ ഡിഎൻഎ റിപ്പോർട്ട്‌. കേംബ്രിഡ്‌ജ്‌ സർവകലാശാലയിലെ ബയോളജിക്കൽ ആന്ത്രപ്പോളജിസ്റ്റ്‌ ട്രിസ്റ്റൻ ബെഗ്‌ നടത്തിയ ജനിതക പരിശോധനയിലാണ്‌ വെളിപ്പെടുത്തൽ. 1827ൽ ബീഥോവൻ മരിച്ച ഉടൻ അദ്ദേഹത്തിന്റെ മുടി മുറിച്ച്‌ സൂക്ഷിച്ചിരുന്നു. 20 വയസു മുതൽ അലട്ടുന്ന …

ലുഡ്‌വിഗ്‌ വാൻ ബീഥോവന്റെ മരണം; ദുരൂഹത നീങ്ങുന്നു Read More »

ആഫ്രിക്കൻ നേതാക്കൾ സമർപ്പിച്ച സമാധാന നിർദേശം പഠിക്കുകയാണെന്ന്‌ റഷ്യൻ പ്രസിഡന്റ്‌

മോസ്കോ: ഉക്രയ്‌നും റഷ്യയും സന്ദർശിച്ച ശേഷം ആഫ്രിക്കൻ നേതാക്കൾ സമർപ്പിച്ച സമാധാന നിർദേശം പഠിക്കുകയാണെന്ന്‌ റഷ്യൻ പ്രസിഡന്റ്‌ വ്‌ലാദിമിർ പുടിൻ. സെന്റ്‌ പീറ്റേഴ്‌സ്‌ബർഗിൽ നടന്ന റഷ്യ ആഫ്രിക്ക ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശ്‌നപരിഹാരത്തിന്‌ ചർച്ചയ്ക്കായി റഷ്യ സദാ സന്നദ്ധമാണെന്നും എന്നാൽ ഉക്രയ്‌ൻ സഹകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.ഉക്രയ്‌നുമായി റഷ്യ നടത്തുന്ന യുദ്ധമാണ്‌ ആഗോള ഭക്ഷ്യവിലവർധനയ്ക്ക്‌ കാരണമെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. കോവിഡ്‌ കാലത്ത്‌ ഭക്ഷ്യവസ്തുക്കൾ വാങ്ങിക്കൂട്ടാൻ അമേരിക്കയും പാശ്ചാത്യരാജ്യങ്ങളും കൂടുതൽ പണമിറക്കിയതാണ്‌ വിലക്കയറ്റത്തിന്‌ കാരണമെന്നും പറഞ്ഞു. കരിങ്കടൽ വഴിയുള്ള …

ആഫ്രിക്കൻ നേതാക്കൾ സമർപ്പിച്ച സമാധാന നിർദേശം പഠിക്കുകയാണെന്ന്‌ റഷ്യൻ പ്രസിഡന്റ്‌ Read More »

അമ്പാടി കൊലക്കേസ്; ബിജെപി-ആർഎസ്‌എസ്‌ ക്വട്ടേഷൻസംഘം കൊലയ്‌ക്ക്‌ ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു

കായംകുളം: ഡിവൈഎഫ്ഐ ദേവികുളങ്ങര മേഖലാ കമ്മിറ്റി അംഗമായിരുന്ന അമ്പാടിയെ കുത്തിക്കൊന്ന ബിജെപി–-ആർഎസ്‌എസ്‌ മയക്കുമരുന്ന്‌ ക്വട്ടേഷൻസംഘം കൊലയ്‌ക്ക്‌ ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു. കൃഷ്‌ണപുരം കാപ്പിൽ ചന്തയ്‌ക്ക് കിഴക്ക് റോഡിൽ അമ്പാടിയെ കൊലപ്പെടുത്തിയശേഷം പ്രതികൾ ബൈക്കിൽ രക്ഷപ്പെടുന്നതിനിടെ ഞക്കനാൽ ഭാഗത്തെ വെളിപുരയിടത്തിൽ കത്തി ഉപേക്ഷിക്കുകയായിരുന്നു. ഏറെ നേരത്തെ തെരച്ചിലിനുശേഷമാണ് കത്തി കണ്ടെത്തിയത്.

നൈജറിൽ ഇടക്കാല സർക്കാർ തലവനായി സ്വയം പ്രഖ്യാപിച്ച്‌ പ്രസിഡൻഷ്യൻ ഗാർഡ്‌ മേധാവി

നിയാമേ: നൈജറിൽ പട്ടാള അട്ടിമറി നടന്ന്‌ രണ്ടുദിവസത്തിനുശേഷം ഇടക്കാല സർക്കാർ തലവനായി സ്വയം പ്രഖ്യാപിച്ച്‌ പ്രസിഡൻഷ്യൻ ഗാർഡ്‌ മേധാവി അബ്ദുറഹ്‌മാനെ ഷിയാനി. വെള്ളിയാഴ്ച ഔദ്യോഗിക ടെലിവിഷനിലൂടെയായിരുന്നു പ്രഖ്യാപനം. അട്ടിമറിക്ക്‌ നേതൃത്വം നൽകിയ നാഷണൽ കൗൺസിൽ ഫോർ ദ സേഫ്‌ഗാർഡിങ്‌ ഓഫ്‌ ദി ഹോംലാൻഡിന്റെ പ്രസിഡന്റാണ്‌ താനെന്നും പ്രഖ്യാപിച്ചു. രാജ്യത്തെ ജനാധിപത്യം അനിവാര്യമായ മരണത്തിലേക്ക്‌ നടന്നടുക്കുകയായിരുന്നെന്നും ഇത്‌ തടയുകയാണ്‌ അട്ടിമറിയുടെ ലക്ഷ്യമെന്നും അറുപത്തിരണ്ടുകാരനായ ജനറൽ പ്രഖ്യാപിച്ചു. പ്രസിഡന്റായിരുന്ന മുഹമ്മദ്‌ ബസൂമിനുകീഴിൽ കെടുകാര്യസ്ഥതയും അഴിമതിയും നിറഞ്ഞ ഭരണമാണ്‌ നടന്നതെന്നും അദ്ദേഹം …

നൈജറിൽ ഇടക്കാല സർക്കാർ തലവനായി സ്വയം പ്രഖ്യാപിച്ച്‌ പ്രസിഡൻഷ്യൻ ഗാർഡ്‌ മേധാവി Read More »

ഐ.ഐ.പി.എസ് ഡയറക്‌ടറെ സസ്‌പെൻഡ്‌ ചെയ്‌തു

ന്യൂഡൽഹി: ഇന്റർനാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഫോർ പോപ്പുലേഷൻ സ്‌റ്റഡീസ്‌ ഡയറക്‌ടർ കെ.എസ്‌.ജയിംസിനെ സസ്‌പെൻഡ്‌ ചെയ്‌തു. റിക്രൂട്ട്‌മെന്റിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ്‌ കേന്ദ്രത്തിന്റെ വിചിത്രനീക്കം. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഐ.ഐ.പി.എസ് ആണ്‌ ദേശീയ കുടുംബാരോഗ്യ സർവേകൾ തയ്യാറാക്കുകയും, കേന്ദ്ര സർക്കാരിനുവേണ്ടി ഇതുമായി ബന്ധപ്പെട്ട്‌ പ്രവർത്തിക്കുകയും ചെയ്യുന്നത്‌. ദ വയർ ആണ്‌ വാർത്ത റിപ്പോർട്ട്‌ ചെയ്‌തിരിക്കുന്നത്‌. ഐ.ഐ.പി.എസ് നടത്തിയ സർവേകളിൽ വന്ന ചില ഡാറ്റകളിൽ കേന്ദ്രസർക്കാർ തൃപ്‌തരല്ലാത്തതിനാൽ ജെയിംസിനോട് രാജിവെക്കാൻ നേരത്തെ സർക്കാർ ആവശ്യപ്പെട്ടിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ഈ കാരണങ്ങളാൽ …

ഐ.ഐ.പി.എസ് ഡയറക്‌ടറെ സസ്‌പെൻഡ്‌ ചെയ്‌തു Read More »

ഗവർണറുടെ വാഹനവ്യൂഹത്തിലേക്ക് കാർ ഇടിച്ചുകയറ്റി ആക്രമണ ശ്രമം

ന്യൂഡൽഹി: കേരള ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാന്റെ വാഹനവ്യൂഹത്തിലേക്ക് കാർ ഇടിച്ചുകയറ്റി ആക്രമണത്തിന് ശ്രമം. സംഭവത്തിൽ യുപി പൊലീസ് 2 പേർ കസ്റ്റഡിയിലായി. ഗവർണർ സുരക്ഷിതനാണ്.വെള്ളിയാ‍ഴ്ച രാത്രി നോയിഡയിൽ നിന്നും ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. കറുത്ത സ്ക്കോർപിയോ കാറാണ് ഇടിച്ചു കയറ്റിയത്. കാർ ഓടിച്ചിരുന്നയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പറയുന്നു. മനഃപൂർവ്വമാണോ വണ്ടി ഇടിച്ചു കയറ്റിയതെന്ന് പൊലീസ് പരിശോധിക്കുന്നു.

പുരാവസ്തു തട്ടിപ്പു കേസ്; മുൻ ഡി.ഐ.ജിയെ ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: മോൻസൻ മാവുങ്കൽ പുരാവസ്തു തട്ടിപ്പു കേസിൽ മുൻ ഡി.ഐ.ജി എസ്.സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് നടത്തിയ ഇടപെടലുകളിലും സാമ്പത്തിക നേട്ടത്തിലും അന്വേഷണം നടക്കും. സുരേന്ദ്രന്‍റെ വീട്ടിൽ വച്ച് മോൻസൻ 25 ലക്ഷം കൈമാറിയെന്ന മൊഴിയിലടക്കം വ്യക്തത തേടിയാണ് ചോദ്യം ചെയ്യൽ. കേസിൽ കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ, ഐജി ജി.ലക്ഷ്മണ, മുൻ ഡി.ഐ.ജി സുരേന്ദ്രൻ എന്നിവരെയാണ് ക്രൈംബ്രാഞ്ച് പ്രതിചേർത്തിരിക്കുന്നത്. വിദേശത്ത് നിന്നുമെത്തുന്ന രണ്ടരലക്ഷം കോടി രൂപ കൈപറ്റാൻ ഡൽഹിയിലെ തടസങ്ങൾ നീക്കാൻ …

പുരാവസ്തു തട്ടിപ്പു കേസ്; മുൻ ഡി.ഐ.ജിയെ ഇന്ന് ചോദ്യം ചെയ്യും Read More »

അരിക്കൊമ്പനെ തമിഴ്നാട്ടിലേക്കു മാറ്റിയിട്ട് മൂന്ന് മാസം

മൂന്നാർ: കഴിഞ്ഞ ഏപ്രിൽ 29നാണ് ചിന്നക്കനാലിൽ വച്ച് അരിക്കൊമ്പന് ആദ്യത്തെ മയക്കുവെടിയേൽക്കുന്നത്. തുടർന്ന് അവനെ അവിടെനിന്ന് പെരിയാർ കടുവാ സങ്കേതത്തിലേക്കും, തമിഴ്നാട് വനം വകുപ്പ് അവിടെനിന്ന് അപ്പർ കോതയാർ മേഖലയിലേക്കും മാറ്റുകയായിരുന്നു. ചിന്നക്കനാലിൽ വച്ച് തുമ്പക്കൈക്ക് ഏറ്റ പരിക്ക് തേനിയിലെ പരക്കംപാച്ചിലിനിടെ വഷളായിരുന്നു. ഇതിനു ചികിത്സ നൽകിയ ശേഷമാണ് തമിഴ്നാട് വനമേഖലയിൽ തുറന്നു വിട്ടതെന്നാണ് വനം വകുപ്പ് അധികൃതർ അറിയിച്ചിരിക്കുന്നത്. തുടക്കത്തിൽ ഡാമിനടുത്തും മറ്റും ഒറ്റപ്പെട്ട് നിന്ന അരിക്കൊമ്പൻ ക്രമേണ ഒരു കാട്ടാനക്കൂട്ടവുമായി അടുത്തിരുന്നു. രണ്ട് കുട്ടിയാനകൾ …

അരിക്കൊമ്പനെ തമിഴ്നാട്ടിലേക്കു മാറ്റിയിട്ട് മൂന്ന് മാസം Read More »

കുട്ടിയെ മറ്റൊരാൾക്ക് കൈമാറിയെന്ന് പ്രതി

ആലുവ: തായിക്കാട്ടുകര ഗാരിജ് റെയിൽവേ സ്റ്റേഷൻ ഗേറ്റിന് സമീപത്തെ കെട്ടിടത്തിൽ നിന്നും തട്ടിക്കൊണ്ടു പോയ 5 വയസുകാരിയായ കുട്ടിയെ പണം വാങ്ങി സക്കീർ എന്നയാൾക്ക് കൈമാറിയെന്ന് പിടിയിലായ പ്രതി അസ്ഫാക് ആലം. ബീഹാർ‌ സ്വദേശികളായ ദമ്പതികളുടെ 5 വയസ് പ്രായം വരുന്ന ചാന്ദിന് എന്ന കുട്ടിയെയാണ് ഇന്നലെ വൈകിട്ട് 3 മണിയോടെ തട്ടിക്കൊണ്ടു പോയത്. ലഹരിയുടെ സ്വാധീനത്തിലായിരുന്ന പ്രതിയെ മണിക്കൂറുകളായി പൊലീസ് ചോദ്യം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ലഹരിയുടെ പിടിയിൽ നിന്ന് മോചിതനായതോടെയാണ് പ്രതിയിൽ നിന്ന് വിവരം ലഭിച്ചത്. …

കുട്ടിയെ മറ്റൊരാൾക്ക് കൈമാറിയെന്ന് പ്രതി Read More »

ഇന്ത്യയുടെ മണിപ്പൂർ സന്ദർശനം ഇന്ന്

ന്യൂഡൽഹി: വംശീയ കലാപം തുടരുന്നതിനിടെ പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ ഇന്ന് മണിപ്പൂർ സന്ദർശിക്കും. ഇന്നും നാളെയുമായി 21 എംപിമാരുടെ സംഘമാണ് മണിപ്പൂർ സന്ദർശിക്കുക. കലാപ മേഖല സന്ദർശിച്ച് നിലവിലെ സാഹചര്യം വിലയിരുത്തും. ഇന്ന് ഉച്ചയോടെ സംഘം ഇംഫാൽ വിമാനത്താവളത്തിൽ എത്തും. ആദ്യം മലയോര മേഖലയും പിന്നീട് താഴ്‌വരയും സന്ദർശിക്കുമെന്നാണ് പ്രതിപക്ഷ നേതാക്കൾ അറിയിച്ചിരിക്കുന്നത്. രണ്ട് സംഘങ്ങളായാവും സന്ദർശനം നടത്തുക. ഇന്നും നാളെയുമായി നടക്കുന്ന സന്ദർശനത്തിൽ മണിപ്പൂരിലെ കുക്കി, മെയ്‌തെയ് ക്യാമ്പുകൾ സന്ദർശിക്കും. ഞായറാഴ്‌ച പ്രതിപക്ഷ സംഘം മണിപ്പൂർ …

ഇന്ത്യയുടെ മണിപ്പൂർ സന്ദർശനം ഇന്ന് Read More »