Timely news thodupuzha

logo

Month: September 2023

സ്ക്വാഷിലും സ്വർണം സ്വന്തമാക്കി ഇന്ത്യ

ഹാങ്ങ്ചൗ: ആവേശോജ്വലമായ പോരാട്ടത്തിനൊടുവിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തി സ്ക്വാഷിലും സ്വർണം സ്വന്തമാക്കി ഇന്ത്യൻ പുരുഷ ടീം. 9 വർഷത്തിനു ശേഷം ഇതാദ്യമായാണ് ഇന്ത്യ സ്ക്വാഷിൽ സ്വർണം നേടുന്നത്. ഇതോടെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ സ്വന്തമാക്കിയ സ്വർണ മെഡലുകളുടെ എണ്ണം 10 ആയി. 2-1നാണ് ഇന്ത്യ പാക്കിസ്ഥാനെ തോൽപ്പിച്ചത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ അഭയ് സിങ്ങാണ് ഇന്ത്യയുടെ വിജയത്തിന് ചുക്കാൻ പിടിച്ചത്. ഒരുപക്ഷെ പരാജയപ്പെട്ടേക്കാമെന്ന് സംശയിച്ചിരുന്ന നിമിഷത്തിൽ ഇന്ത്യക്കു വേണ്ടി രണ്ടു പോയിന്‍റുകൾ നേടി 12-10 സ്കോറിൽ അഭയ് അവസാന ഗെയിം …

സ്ക്വാഷിലും സ്വർണം സ്വന്തമാക്കി ഇന്ത്യ Read More »

ഹെൻട്രി ഡുനാന്റ് അനുസ്മരണം നടത്തി

തൊടുപുഴ: റെഡ്ക്രോസ് സ്ഥാപകനായ ജീൻ ഹെൻട്രി ഡുനാന്റ് അനുസ്മരണം തൊടുപുഴ എ.പി.ജെ അബ്ദുൾ കലാം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. ഇടുക്കി ജില്ലയിലെ വിവിധ സബ്ജില്ലകളിൽ നിന്ന് കിസ്സ് മൽസരത്തിൽ വിജയിച്ച കുട്ടികളുടെ ജില്ലാ തല ക്വിസ്സ് മൽസരവും ദേശഭക്തിഗാന ജില്ലാ തലത്തിലുള്ള സമ്മാന വിതരണവും ഇതോടൊപ്പം സംഘടിപ്പിച്ചു. ഇടുക്കി ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ആർ.വിജയ അനുസ്മരണ ഉദ്ഘാടനം ചെയ്തു. ജൂനിയർ റെഡ്ക്രോസ് ഇടുക്കി ജില്ലാ കോ – ഓർഡിനേറ്റർ ജോർജ്‌ ജേക്കബ് അദ്ധ്യക്ഷത …

ഹെൻട്രി ഡുനാന്റ് അനുസ്മരണം നടത്തി Read More »

ഇന്ത്യൻ ഹൈ കമ്മിഷണർക്ക് ഗുരുദ്വാരയിൽ വിലക്ക് ഏർപ്പെടുത്തി ഖാലിസ്ഥാൻ വിഭജനവാദികൾ

ലണ്ടൻ: സ്കോട്‌ലൻഡിലെ ഗുരുദ്വാരയിൽ പ്രവേശിക്കുന്നതിൽ നിന്ന് ഇന്ത്യൻ ഹൈ കമ്മിഷണറെ തടഞ്ഞ് ഖാലിസ്ഥാൻ വിഭജനവാദികൾ. യുകെയിലെ ഇന്ത്യൻ‌ സ്ഥാനപതി വിക്രം ദുരൈസ്വാമിയെയാണ് ഖാലിസ്ഥാനി വിഘടനവാദികൾ തടഞ്ഞത്. സ്കോട്‌ലൻഡ് സന്ദർശനത്തിന്‍റെ ഭാഗമായി വെള്ളിയാഴ്ചയാണ് ദുരൈസ്വാമി ഗ്ലാസ്ഗോയിലെ ഗുരുദ്വാരയിലെത്തിയത്. ഗുരുദ്വാര കമ്മിറ്റിയുടെ താത്പര്യപ്രകാരമാണ് സിഖ് സമൂഹവുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഇന്ത്യൻ സ്ഥാനപതി എത്തിയത്. എന്നാൽ ഖാലിസ്ഥാൻ വാദികൾ ഹൈ കമ്മിഷണറോട് തിരിച്ചു പോകാൻ ആവശ്യപ്പെടുകയായിരുന്നു. നഗരത്തിലെ ഭൂരിഭാഗം സിഖുകാരും സമാധാനം കാംക്ഷിക്കുന്നവരാണെന്നും കുറച്ചു പേരുടെ ഇടപെടലിനാൽ മുൻകൂട്ടി തയാറാക്കിയ യോഗങ്ങൾ റദ്ദാക്കേണ്ടി …

ഇന്ത്യൻ ഹൈ കമ്മിഷണർക്ക് ഗുരുദ്വാരയിൽ വിലക്ക് ഏർപ്പെടുത്തി ഖാലിസ്ഥാൻ വിഭജനവാദികൾ Read More »

പെരുമ്പാവൂരിൽ ബൈക്ക് ടോറസ് ലോറിക്ക് പിന്നിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു

കൊച്ചി: ടോറസ് ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് തൽക്ഷണം മരിച്ചു. പെരുമ്പാവൂരിൽ ആയിരുന്നു സംഭവം. കുവപ്പടി തെക്കാനത്ത് വീട്ടിൽ സേവ്യറിന്‍റെ മകൻ അനക്സ്.റ്റി.സേവ്യറാണ്(27) മരിച്ചത്. എം.സി റോഡിന് സമീപം ഔഷധി ജംങ്ങ്ഷന് സമീപം ഇന്ന് പുലർച്ചെയാണ് അപകടം. കാറ്ററിങ് ജോലിക്കായി വീട്ടിൽ നിന്നും പോകുന്നതിനിടെയാണ് അപകടം. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അഞ്ചു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: അറബിക്കടലിനും ബംഗാൾ ഉൾക്കടലിനും മുകളിൽ രൂപപ്പെട്ട ന്യൂനമർദം ശക്തിപ്രാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് തീവ്രമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. അഞ്ചു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. വരുന്ന ദിവസങ്ങളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

നിരണം പഞ്ചായത്ത് എൽ.ഡി.എഫിന്

തിരുവല്ല: നിരണം പഞ്ചായത്ത് ഭരണം എൽ.ഡി.എഫ് പിടിച്ചെടുത്തു. നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകളിലെ പ്രതിയും കോൺഗ്രസ് നേതാവുമായിരുന്ന കെ.പി.പുന്നുസിനെ അവിശ്വാസത്തിലൂടെ പുറത്താക്കിയ ശേഷം നടന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ എം.ജി.രവി പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടു.ശനിയാഴ്‌ച രാവിലെ 11ന് പഞ്ചായത്ത് ഹാളിൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഐ.യിലെ അലക്‌സ് പുത്തൂപ്പള്ളിയെ അഞ്ചിനെതിരെ ഏഴ് വോട്ടുകൾക്കാണ് രവി പരാജയപ്പെടുത്തിയത്. അറസ്റ്റ് വാറൻ്റ് നിലനിൽക്കുന്നതിനാൽ മുൻ പ്രസിഡൻ്റ് കെ.പി.പുന്നൂസ് വോട്ട് ചെയ്യാൻ എത്തിയില്ല.

എറണാകുളം ജനറൽ ആശുപത്രിയിലെ ക്യാൻസർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം 2ന്

കൊച്ചി: സ്‌മാർട്ട് മിഷൻ ലിമിറ്റഡിന്റെ ഭാഗമായി പൂർത്തീകരിച്ച എറണാകുളം ജനറൽ ആശുപത്രിയിലെ ക്യാൻസർ സ്പെഷ്യാലിറ്റി ബ്ലോക്ക് പൂർണ പ്രവർത്തന സജ്ജമായി. 25 കോടി രൂപ മുതൽമുടക്കിൽ ആറു നിലകളിലായി നിർമ്മാണം പൂർത്തീകരിച്ച ക്യാൻസർ സ്‌പെഷാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഒക്ടോബർ രണ്ട് തിങ്കൾ രാവിലെ 10ന് നിർവഹിക്കും. സാമൂഹികപുരോഗതിയുടെ പ്രധാന ചാലകശക്തിയായ പൊതുജനാരോഗ്യ മേഖലയ്ക്ക് കരുത്തേകാൻ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ക്യാൻസർ സെന്റർ എറണാകുളത്ത് തയ്യാറായിരിക്കുകയാണെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു. ക്യാൻസർ പ്രതിരോധം, രോഗനിർണയം, ചികിത്സ എന്നീ രംഗങ്ങളിലെ …

എറണാകുളം ജനറൽ ആശുപത്രിയിലെ ക്യാൻസർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം 2ന് Read More »

ആരോ​ഗ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫനെതിരായ ആരോപണം; മാധ്യമങ്ങളെ പൂർണമായി വിശ്വസിക്കാൻ സാധിക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി

കണ്ണൂർ: ആരോ​ഗ്യമന്ത്രി വീണാ ജോർജിന്റെ പേഴ്‌സണൽ സ്റ്റാഫനെതിരായ ആരോപണത്തിൽ മാധ്യമങ്ങളെ പൂർണമായി വിശ്വസിക്കാൻ സാധിക്കില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. സംശയനിവൃത്തി വരുത്തിയതിന് ശേഷമേ അഭിപ്രായം പറയാൻ സാധിക്കുകയുള്ളുവെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുവരെ മാധ്യമ വാർത്തകൾ ശ്രദ്ധിച്ചപ്പോൾ വിഷയത്തിൽ കൂടുതൽ സംശയ നിവൃത്തി വരുത്തേണ്ട ആവശ്യമുണ്ടെന്നാണ് തോന്നിയത്. അതുകൊണ്ടുതന്നെ അങ്ങനെ ചെയ്യാതെ അഭിപ്രായം പറഞ്ഞ് കുടുങ്ങാൻ ഞാനില്ലെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. കൃത്യമായ വസ്തുതകൾ മനസിലാക്കയ ശേഷമേ ഇക്കാര്യത്തിൽ പ്രതികരിക്കാനുള്ളൂവെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. ആരോപണങ്ങൾ പൊള്ളയാണെന്നും …

ആരോ​ഗ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫനെതിരായ ആരോപണം; മാധ്യമങ്ങളെ പൂർണമായി വിശ്വസിക്കാൻ സാധിക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി Read More »

ഇ.ഡി വാദം കള്ളം, പി.ആർ.അരവിന്ദാക്ഷന്റെ അമ്മയുടെ പേരിൽ ബാങ്കിൽ നിക്ഷേപം ഇല്ല

തൃശൂർ: പി.ആര്‍.അരവിന്ദാക്ഷന്റെ അമ്മ ചന്ദ്രമതിയുടെ പേരില്‍ ബിനാമി നിക്ഷേപമുണ്ടെന്ന ഇ.ഡിയുടെ വാദം കെട്ടിച്ചമച്ചതെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്‌. കോടതിയെ തെറ്റിധരിപ്പിക്കാന്‍ ഇഡി കോടതിയില്‍ നല്‍കിയത് മറ്റൊരു ചന്ദ്രമതിയുടെ അക്കൗണ്ട് വിവരങ്ങള്‍. ഇ.ഡി സമര്‍പ്പിച്ച രേഖകളില്‍ പറയുന്ന ചന്ദ്രമതി നേരത്തെ മരിച്ചിരുന്നു. വ്യാജരേഖകൾ സമർപ്പിച്ച് പി.ആർ.അരവിന്ദാക്ഷനെ കുടുക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള രേഖകളാണ് പുറത്തു വന്നിരിക്കുന്നത്. പെരിങ്ങണ്ടൂർ സ​ഹകരണബാങ്കിൽ അരവിന്ദാക്ഷന്റെ അമ്മ ചന്ദ്രമതിക്ക് 63 ലക്ഷത്തിന്റെ നിക്ഷേപമുണ്ടെന്നായിരുന്നു ഇഡിയുടെ വാദം. റിമാൻഡ്‌ റിപ്പോർട്ടിലും ഇക്കാര്യം പറയുന്നുണ്ട്‌. ഇതിനായി ചന്ദ്രമതിയുടെ …

ഇ.ഡി വാദം കള്ളം, പി.ആർ.അരവിന്ദാക്ഷന്റെ അമ്മയുടെ പേരിൽ ബാങ്കിൽ നിക്ഷേപം ഇല്ല Read More »

ഇക്കണോമിക്‌ ടൈംസിൽ എക്‌സിക്യൂട്ടീവ് എഡിറ്ററായി മലയാളി, ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും

ന്യൂഡൽഹി: പ്രമുഖ സാമ്പത്തികകാര്യ മാധ്യമമായ ഇക്കണോമിക്‌ ടൈംസിൽ എക്‌സിക്യൂട്ടീവ് എഡിറ്ററായി മലയാളി മാധ്യമപ്രവർത്തകൻ ശ്രുതിജിത്ത്.കെ.കെ ചുമതലയേറ്റു. ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ പത്രാധിപരാണ്. ഇക്കണോമിക്‌ ടൈംസിൽ നേരത്തെ ജോലി ചെയ്‌തിരുന്ന ശ്രുതിജിത്ത് ബിസിനസ് ദിനപത്രമായ ദി മിന്റിലെ എഡിറ്റർ ഇൻ ചീഫ് പദവി ഒഴിഞ്ഞ ശേഷമാണ് സ്ഥാപനത്തിലേക്ക് തിരിച്ചെത്തുന്നത്. തലശ്ശേരി കൂരാറ സ്വദേശിയാണ്. തിരുവനന്തപുരം കഴക്കൂട്ടം സൈനിക സ്‌കൂളിൽ നിന്ന് പഠനം പൂർത്തിയാക്കി ശ്രുതിജിത്ത് ഡൽഹിയിലാണ് ഉപരിപഠനം പൂർത്തിയാക്കിയത്. ഡൽഹി സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ …

ഇക്കണോമിക്‌ ടൈംസിൽ എക്‌സിക്യൂട്ടീവ് എഡിറ്ററായി മലയാളി, ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും Read More »

വനിതാ എം.എൽ.എയെ വേദിയിൽ വച്ച് ബി.ജെ.പി എം.പി കടന്നു പിടിച്ചു

അലിഗഢ്‌: പൊതുപരിപാടിക്കിടെ വേദിയിൽവച്ച്‌ വനിതാ എം.എൽ.എയുടെ തോളിൽ കൈവച്ച്‌ പിടിച്ച ബി.ജെ.പി എം.പി സതീഷ്‌ കുമാർ ഗൗതമിന്റെ നടപടി വിവാദത്തിൽ. യു.പിയിലെ അലിഗഢിൽ സംഘടിപ്പിച്ച പരിപാടിയിലെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പരിപാടിക്കിടെ പലതവണ അനുചിതമായി സ്‌പർശിച്ച എം.പിയോട്‌ മുക്ത രാജ എം.എൽ.എ കയർക്കുന്നത്‌ ദൃശ്യങ്ങളിൽ കാണാം. ഒടുവിൽ തോളിൽ കൈവച്ച്‌ പിടിച്ചപ്പോൾ എം.എൽ.എ സീറ്റ്‌ മാറി ഇരിക്കുകയായിരുന്നു. എം.എൽ.എ അസ്വസ്‌ഥത പ്രകടിപ്പിച്ചിട്ടും എം.പി കൈ മാറ്റാൻ തയ്യാറായില്ല. സംഭവത്തിൽ എം.പിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്‌. ഇതാണ്‌ യഥാർത്ഥ …

വനിതാ എം.എൽ.എയെ വേദിയിൽ വച്ച് ബി.ജെ.പി എം.പി കടന്നു പിടിച്ചു Read More »

ടെന്നീസിലും സ്വർണ്ണ തിളക്കം

ഹാങ്ങ്ചൗ: ഏഷ്യൻ ​ഗെയിംസ് ടെന്നീസിലും സ്വർണനേട്ടം തുടർന്ന് ഇന്ത്യ. ടെന്നിസ് മിക്‌സഡ് ഡബിൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ- ഋതുജ ഭോസാലെ സഖ്യം സ്വർണം കരസ്ഥമാക്കി. ഫൈനലിൽ ചൈനീസ് തായ്‌പേയിയുടെ എൻ ഷുവോ ലിയാങ്-സുങ് ഹാവോ ഹുവാങ് സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. സ്‌കോർ: 2-6, 6-3, 10-4. ഇതോടെ ഏഷ്യൻ ​ഗെയിംസിൽ ഇന്ത്യയുടെ സ്വർണ നേട്ടം ഒമ്പതായി.

കണ്ണൂർ യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പ്, എസ്‌.എഫ്‌.ഐയ്‌ക്ക്‌ ഉജ്ജ്വല വിജയം

കണ്ണൂർ: സർവ്വകലാശാലയിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്‌.എഫ്‌.ഐയ്‌ക്ക്‌ ഉജ്വല വിജയം. സംഘടന അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടന്ന 73 കോളേജുകളിൽ 55 ഇടത്തും എസ്‌.എഫ്‌.ഐ വിജയിച്ചു. കണ്ണൂർ ജില്ലയിൽ 48 ൽ 39 ഉം, കാസർഗോഡ് 20ൽ 13ഉം, വയനാട് 5ൽ 3ഉം കോളേജുകളിൽ എസ്‌.എഫ്‌.ഐ യൂണിയൻ നയിക്കും. കണ്ണൂർ ജില്ലയിൽ പയ്യന്നൂർ കോളേജ്, ബ്രണ്ണൻ കോളേജ്, പെരിങ്ങോ ഗവ കോളേജ്, ചെണ്ടയാട് എം.ജി കോളേജ്, വനിതാ കോളേജ്, മാങ്ങാട്ട് പറമ്പ ക്യാമ്പസ്, പയ്യന്നൂർ സ്വാമി ആനന്ദ തീർത്ത …

കണ്ണൂർ യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പ്, എസ്‌.എഫ്‌.ഐയ്‌ക്ക്‌ ഉജ്ജ്വല വിജയം Read More »

ഷൂട്ടിങ്ങിൽ ഇന്ത്യയ്‌ക്ക് വെള്ളി

ഹാങ്ങ്ചൗ: ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ ഇന്ത്യയ്‌ക്ക് വെള്ളി മെഡൽ. പത്ത് മീറ്റർ എയർ പിസ്റ്റൾ മിക്‌സഡ് ടീം ഇനത്തിലാണ് വെള്ളി. സരബ്ജോത് സിങ്ങ്-ദിവ്യ തഡി​ഗോൾ സുബ്ബരാജു സഖ്യമാണ് വെള്ളി നേടിയത്. ഇതോടെ ഇന്ത്യയുടെ മെഡൽനേട്ടം 34 ആയി. ഇതിൽ 19 മെഡലുകളും ഷൂട്ടിങ്ങിൽ നിന്നാണ്.

വീട്ടിൽ വഴക്ക്, ഭാര്യ പരാതി നൽകി, അന്വേഷിക്കാനെത്തി പൊലീസുകാരെ മർദ്ദിച്ച് ഭർത്താവ്

കൊയിലാണ്ടി: വീട്ടിൽ ശല്യമുണ്ടാക്കിയതിനെ തുടർന്ന് ഭാര്യയുടെ പരാതി അന്വേഷിക്കാൻ വീട്ടിലെത്തിയ പൊലീസിനെ പ്രതി ആക്രമിച്ചു. എഎസ്ഐ അടക്കം മൂന്നു പോലീസുകാർക്ക് പരിക്ക്. പോലീസ് ജീപ്പും തകർത്തു. ഇന്നലെ രാത്രി ഒൻപതോടെയാണ് സംഭവം. ചെങ്ങോട്ട്കാവ് മാടാക്കര മൂന്നു കുടിക്കൽ റൗഫാണ്(38) പോലീസിനെ ആക്രമിച്ചത്. എ.എസ്.ഐ വിനോദ്, എസ്.സി.പി.ഒ ഗംഗേഷ്, ഹോം ഗാർഡ് സുരേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റൗഫ് വീട്ടിൽ വെച്ച് ഭാര്യ റുബീനയെയും മൂന്നു മക്കളെയും ആക്രമിക്കുകയും പുറത്താക്കി വാതിലടക്കുകയും ചെയ്‌തതിനെ തുടർന്ന് …

വീട്ടിൽ വഴക്ക്, ഭാര്യ പരാതി നൽകി, അന്വേഷിക്കാനെത്തി പൊലീസുകാരെ മർദ്ദിച്ച് ഭർത്താവ് Read More »

ഇന്ത്യൻ എയർഫോഴ്സിന്റെ 91ആം ജന്മദിനാഘോഷം ഒക്ടോബർ എട്ടിന്

തൊടുപുഴ: എയർഫോഴ്സ് അസ്സോസിയേഷൻ ഇടുക്കി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ എയർഫോഴ്സിന്റെ 91ആം ജന്മദിനാഘോഷം ഒക്ടോബർ എട്ടിന് സിസിലിയ ഹോട്ടൽ ഓഡിറ്റോറിയത്തിൽ വച്ച് നടത്തും. രാവിലെ 9.30ന് വിങ്ങ്. കമാന്റർ(റിട്ട.) വിനോദ് ഉദ്ഘാടനം ചെയ്യും. എയർഫോഴ്സ് അസ്സോസിയേഷൻ ചാപ്റ്റർ പ്രസിഡന്റ് ​ഗോപിനാഥൻ.ആർ അധ്യക്ഷത വഹിക്കും. എയർ കമോഡോർ(റിട്ട.) ഡോ. പൗളിന ബാബു മുഖ്യപ്രഭാഷണം നടത്തും. യോ​ഗത്തിൽ രാജ്യരക്ഷാ പ്രതിജ്ഞ പുതുക്കും. ജില്ലയിലെ വിരമിച്ച വായുസേനാം​ഗങ്ങൾ, വിധവകൾ തുടങ്ങിയവർ കുടുംബസമേതം പങ്കെടുക്കും. ഇവരുടെ മക്കളിൽ പ്ലസ് റ്റൂവിന് ഏറ്റവും ഉയർന്ന …

ഇന്ത്യൻ എയർഫോഴ്സിന്റെ 91ആം ജന്മദിനാഘോഷം ഒക്ടോബർ എട്ടിന് Read More »

പ്രൊഫ. അഗസ്റ്റിന്‍ ജോസഫ് കുന്നംകോട്ടിന് തിരുച്ചിറപള്ളി എന്‍.ഐ.റ്റിയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ പി.എച്ച്.ഡി

തൊടുപുഴ: തിരുച്ചിറപള്ളി എന്‍.ഐ.റ്റിയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ പി.എച്ച്.ഡി നേടിയ ബാംഗ്ലൂര്‍ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി അസിസ്റ്റന്‍റ് പ്രൊഫ. അഗസ്റ്റിന്‍ ജോസഫ് കുന്നംകോട്ട് തൊടുപുഴ ന്യൂമാന്‍ കോളേജ് ചരിത്ര വിഭാഗം മുന്‍ മേധാവി നെടിയശാല കുന്നംകോട്ട് ഡോക്ടര്‍ ജോസഫ് അഗസ്റ്റിന്‍റെയും ജി.എസ്.റ്റി മുന്‍ ഡെപ്യൂട്ടി കമ്മീഷ്ണര്‍ ജെസ്സമ്മ തോമസിന്‍റെയും മകനാണ്. സഹോദരി അമലു കെ.ജോസഫ്(ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സ്).

പെൺകുട്ടികളുടെ ചിത്രങ്ങൾ എ.ഐ ഉപയോഗിച്ച് മോർഫ് ചെയ്ത് പ്രചരിപ്പിച്ചു, പതിനാലുകാരൻ പിടിയിൽ

വയനാട്: വിദ്യാർഥിനികളുടെ ചിത്രങ്ങൾ ശേഖരിച്ച് എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നഗ്നദൃശങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച പതിനാലുകാരനെ പൊലീസ് പിടികൂടി. ഒരുമാസം നീണ്ടു നിന്ന അന്വേഷണത്തിന് ഒടുവിലാണ് പ്രതിയെ പിടികൂടിയത്. സാമൂഹ മാധ്യമങ്ങളിൽ നിന്നും സ്കൂൾ ഗ്രൂപ്പുകളിൽ നിന്നുമാണ് പെൺകുട്ടികളുടെ ചിത്രം ശേഖരിച്ചിരുന്നത്. വ്യാജ അക്കൗണ്ടുകളുണ്ടാക്കി പ്രചരിപ്പിച്ചതിനു പുറമേ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇൻസ്റ്റഗ്രാം, ടെലിഗ്രം അക്കൗണ്ടുകളാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. നിരവധി വിദ്യാർഥിനികളാണ് ഇതിന് ഇരയായത്. അന്വേഷണ ഉദ്യോഗസ്ഥരുടെ പിടിയിൽ അകപ്പെടാതിരിക്കാൻ വി.പി.എൻ സാങ്കേതിക വിദ്യയും, ചാറ്റ്ബോട്ടും ദുരുപയോഗം ചെയ്തതായി …

പെൺകുട്ടികളുടെ ചിത്രങ്ങൾ എ.ഐ ഉപയോഗിച്ച് മോർഫ് ചെയ്ത് പ്രചരിപ്പിച്ചു, പതിനാലുകാരൻ പിടിയിൽ Read More »

2000 രൂപ നോട്ടുകൾ മാറ്റി വാങ്ങാനുള്ള സമയപരിധി ഒന്നിന് അവസാനിക്കും

ന്യൂഡൽഹി: 2000 രൂപയുടെ നോട്ടുകൾ ബാങ്കിൽ മാറാനുള്ള സമയ പരിധി ഞായറാഴ്ച അവസാനിക്കും. 93 ശതമാനം നോട്ടുകളും ബാങ്കിൽ തിരിച്ചെത്തിയതായി ആർ.ബി.ഐ അറിയിച്ചു. കഴിഞ്ഞ മെയ്മാസം മുതലാണ് 2000 രൂപയുടെ നോട്ട് പിൻവലിക്കാൻ റിിസർവ് ബാങ്ക് തീരുമാനിച്ചത്. തുടർന്ന് ഒരേസമയം 20000 രൂപയുടെ നോട്ടുകൾ ബാങ്കുകളിൽ മാറാനുള്ള അവസരം ഉണ്ടായിരുന്നു. മാറ്റി വാങ്ങുന്നതിനു പകരം ബാങ്കിൽ നിക്ഷേപിക്കുന്നതിനും തടസമില്ല. 2016ലെ നോട്ട് നിരോധനത്തിനു പിന്നാലെയാണ് 2000 രൂപയുടെ നോട്ടുകൾ ഇറക്കിയത്. 2018-19 കാലഘട്ടത്തിൽ തന്നെ രണ്ടായിരം രൂപയുടെ …

2000 രൂപ നോട്ടുകൾ മാറ്റി വാങ്ങാനുള്ള സമയപരിധി ഒന്നിന് അവസാനിക്കും Read More »

ടൈംസ് ഹയർ എജ്യുക്കേഷൻ റാങ്കിങ്ങ്, എം.ജി സർവകലാശാല രാജ്യത്ത്‌ രണ്ടാമത്‌

കോട്ടയം: ലണ്ടൻ ആസ്ഥാനമായ ടൈംസ് ഹയർ എജ്യുക്കേഷന്റെ വേൾഡ് യൂണിവേഴ്സിറ്റി റാങ്കിൽ എം.ജി സർവകലാശാല രാജ്യത്ത്‌ രണ്ടാമത്‌. ടൈംസ്‌ റാങ്കിങ്ങിൽ തുടർച്ചയായ മൂന്നാം തവണയാണ്‌ എം.ജി ഇടം നേടുന്നത്. രാജ്യത്ത് ഒന്നാം സ്ഥാനം ബാംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിനാണ്‌(ഐ.ഐ.എസ്‌.സി). തമിഴ്നാട്ടിലെ അണ്ണാ സർവകലാശാല, ഡൽഹിയിലെ ജാമിയ മിലിയ സർവകലാശാല എന്നിവയ്ക്കൊപ്പമാണ് എം.ജി രണ്ടാം സ്ഥാനം പങ്കിട്ടത്. 2024ലേക്കുള്ള റാങ്കിങ്ങിൽ രാജ്യത്ത് രണ്ടാം സ്ഥാനത്തെത്തിയ എം.ജി 2022, 2023 വർഷങ്ങളിലെ റാങ്കിങ്ങിലും ഉൾപ്പെട്ടിരുന്നു. കഴിഞ്ഞ വർഷത്തെ ടൈംസ് …

ടൈംസ് ഹയർ എജ്യുക്കേഷൻ റാങ്കിങ്ങ്, എം.ജി സർവകലാശാല രാജ്യത്ത്‌ രണ്ടാമത്‌ Read More »

മലയാളി വ്യവസായി ന്യൂഡൽഹിയിൽ കൊല്ലപ്പെട്ടു, മൃദദേഹം മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ

ന്യൂഡൽഹി: മലയാളി വ്യവസായിയെ കൊലപ്പെടുത്തി പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. തിരുവല്ല മേപ്രാൽ സ്വദേശി പി പി സുജാതനെ(58)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദ്വാരക മോഡിന് സമീപം ശിവാനി എൻക്ലേവിലാണ് എസ്എൻഡിപി ദ്വാരക ശാഖ സെക്രട്ടറി കൂടിയായിരുന്ന സുജാതൻ താമസിച്ചിരുന്നത്. ബിസിനസ് ആവശ്യത്തിനായി വ്യാഴാഴ്‌ച രാത്രി ഒമ്പത് മണിയോടെ സുജാതൻ വീട്ടിൽ നിന്ന് ഇറങ്ങിയിരുന്നു. പ്രഭാത സവാരിക്കിറങ്ങിയവരാണ് വീടിന് സമീപമുള്ള പാർക്കിൽ മൃതദേഹം കണ്ടത്. ചോരയിൽ കുളിച്ച നിലയിലുള്ള മൃതദേഹത്തിൽ ഒട്ടേറെ മുറിവുകളുണ്ട്. സുജാതൻ ധരിച്ചിരുന്ന …

മലയാളി വ്യവസായി ന്യൂഡൽഹിയിൽ കൊല്ലപ്പെട്ടു, മൃദദേഹം മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ Read More »

അത്‌ലറ്റിക്‌സ് പുരുഷ വിഭാ​ഗം ലോങ്ങ് ജമ്പ്, മലയാളിയായ എം.ശ്രീശങ്കർ ഫൈനലിലെ

ഹാങ്ങ്ചൗ: 2023 ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സിൽ പുരുഷ വിഭാ​ഗം ലോങ് ജമ്പിൽ മലയാളി താരം എം ശ്രീശങ്കർ ഫൈനലിലെത്തി. ആദ്യ ശ്രമത്തിൽ തന്നെ 7.97 മീറ്റർ ദൂരം കണ്ടെത്തിയാണ് ശ്രീശങ്കർ ഫൈനലിലെത്തിയത്.1500 മീറ്റർ ഓട്ടത്തിൽ മലയാളി താരം ജിൻസൻ ജോൺസനും ഫൈനലിലെത്തി. ഹീറ്റ്‌സിൽ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്‌താണ് മലയാളി താരം ഫൈനലുറപ്പിച്ചത്. ലോങ് ജമ്പിൽ മറ്റൊരു ഇന്ത്യൻ താരമായ ജസ്വിൻ ആൽഡ്രിനും 1500 മീറ്ററിൽ അജയ് കുമാറും ഫൈനലിലെത്തിയിട്ടുണ്ട്.

ഏഷ്യൻ ഗെയിംസ്, അത്‌ലറ്റിക്‌സിൽ ആദ്യ മെഡൽ, വെങ്കലം സ്വന്തമാക്കി ഇന്ത്യ

ഹാങ്ങ്ചൗ: 2023 ഏഷ്യൻ ഗെയിംസിൽ അത്‌ലറ്റിക്‌സിൽ ആദ്യ മെഡൽ സ്വന്തമാക്കി ഇന്ത്യ. വനിതകളുടെ ഷോട്ട് പുട്ടിൽ കിരൺ ബാലിയൻ വെങ്കലം നേടി. 17.36 മീറ്റർ എറിഞ്ഞാണ് കിരൺ വെങ്കലം കരസ്ഥമാക്കിയത്. മൂന്നാം ശ്രമത്തിൽ മികച്ച ദൂരം കണ്ടെത്തിയാണ് കിരൺ വെങ്കലം നേടിയത്. 19.58 മീറ്റർ എറിഞ്ഞ ചൈനയുടെ ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് ലിജിയാവോ ഗോങ്ങിനാണ് സ്വർണം. ചൈനയുടെ തന്നെ ജിയായുവാൻ സോങ്ങ് വെള്ളി നേടി (18.92 മീറ്റർ). ഇന്ത്യൻ താരമായ മൻപ്രീത് കൗർ അഞ്ചാം സ്ഥാനത്താണ് …

ഏഷ്യൻ ഗെയിംസ്, അത്‌ലറ്റിക്‌സിൽ ആദ്യ മെഡൽ, വെങ്കലം സ്വന്തമാക്കി ഇന്ത്യ Read More »

ഇരട്ട ന്യൂനമർദം; നാല് ജില്ലകളിൽ അതിശക്തമായ മഴ, താഴ്‌ന്ന പ്രദേശങ്ങൾ വെള്ളത്തിലായി, മലയോര മേഖലയിൽ മണ്ണിടിച്ചിൽ സാധ്യത

തിരുവനന്തപുരം: അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട ഇരട്ട ന്യൂനമർദത്തിന്റെ സ്വാധീനത്തിൽ സംസ്ഥാന വ്യാപകമായി ശക്തമായ മഴ തുടരുന്നു. തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂർ, കാസർകോട്‌ ജില്ലകളിൽ അതിശക്ത മഴയാണ്‌. താഴ്‌ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. നഗരങ്ങളിലടക്കം വെള്ളക്കെട്ട്‌ രൂപപ്പെട്ടു. രണ്ടു ദിവസംകൂടി മഴ തുടരും. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പുലർത്തണം. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം ഒഴിവാക്കണം. ശനി ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്‌ ജില്ലകളിലും ഞായർ …

ഇരട്ട ന്യൂനമർദം; നാല് ജില്ലകളിൽ അതിശക്തമായ മഴ, താഴ്‌ന്ന പ്രദേശങ്ങൾ വെള്ളത്തിലായി, മലയോര മേഖലയിൽ മണ്ണിടിച്ചിൽ സാധ്യത Read More »

മണിപ്പൂരിൽ സ്വന്തം സർക്കാരിനെതിരെ ബി.ജെ.പി രംഗത്ത്

ഇംഫാൽ: കലാപം കത്തിപ്പടരുന്ന മണിപ്പൂരിൽ സ്വന്തം സർക്കാരിനെതിരെ ബി.ജെ.പി നേതാക്കൾ രംഗത്ത്. സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ സർക്കാരിനു വീഴ്ച സംഭവിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് നേതാക്കൽ ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയ്ക്ക് കത്തയച്ചത്. ദേശീയ നേതൃത്വത്തിൻറെ ഇടപെടൽ അടിയന്തരമായി ഉണ്ടാകണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. നിലവിൽ മണിപ്പൂർ സർക്കാരിനെതിരെ ജനരോഷം ഉയരുകയാണ്. സംസ്ഥാന അധ്യക്ഷ ശാരദാ ദേവിയുടെ നേതൃത്വത്തിലുള്ള പാർട്ടിയുടെ എട്ട് പ്രമുഖ ഭാരവാഹികൾ ഉൾപ്പെടെ കത്തിൽ ഒപ്പിട്ടിട്ടുണ്ട്. പ്രതിഷേധം ആളിപ്പടർന്നിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് അതൃപ്തി വ്യക്തമാക്കി ബി.ജെ.പി ദേശീയ നേതാക്കൾ നേതൃത്വത്തെ …

മണിപ്പൂരിൽ സ്വന്തം സർക്കാരിനെതിരെ ബി.ജെ.പി രംഗത്ത് Read More »

കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത; നാല് ജില്ലകളിൽ കാലാവസ്ഥാ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നു. വിവിധ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് 4 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, …

കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത; നാല് ജില്ലകളിൽ കാലാവസ്ഥാ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു Read More »

വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസ്; പ്രോസിക്യൂഷന്‍റെ വിചാരണ പൂര്‍ത്തിയായി

ഇടുക്കി: ആറ് വയസുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയ കേസിൽ പ്രോസിക്യൂഷൻ ഭാഗത്തിന്‍റെ വിചാരണ പൂര്‍ത്തിയായി. പ്രതിഭാഗത്തിൻ്റെ വാദം 30ന് തുടങ്ങും. അടുത്ത മാസം അവസാനത്തോടെയാകും വിധി പ്രസ്താവിക്കുന്നത്. 2021 ജൂൺ 30നായിരുന്നു വണ്ടിപ്പെരിയാറിൽ കേസിനാസ്പദമായ സംഭവം നടന്നത്.

വീരപ്പനെ പിടികൂടാനുള്ള ഓപ്പറേഷനിടെ ഗോത്ര സ്ത്രീകളെ കൂട്ട ബലാത്സം​ഗം ചെയ്ത കേസ്; 215 ഉദ്യോഗസ്ഥരും കുറ്റക്കാർ

ചെന്നൈ: ചന്ദന കൊള്ളക്കാരൻ വീരപ്പനെ പിടികൂടാനുള്ള ഓപ്പറേഷനിടെ ഗോത്രവർഗത്തിൽപ്പെട്ട സ്ത്രീകളെ തടവിൽ പാർപ്പിച്ച് കൂട്ട ബലാത്സംഗം ചെയ്തെന്ന കേസിൽ 215 ഉദ്യോഗസ്ഥരും കുറ്റക്കാരെന്ന് മദ്രാസ് ഹൈക്കോടതി കണ്ടെത്തി. 1992ലാണ് കേസിനാസ്പദമായ സംഭവം. പതിനെട്ടോളം ഗോത്രവർഗ യുവതികളെയാണ് വനം വകുപ്പ്, പൊലീസ്, റവന്യു ഡിപ്പാർട്ട്മെൻറ് ഉദ്യോഗസ്ഥർ പീഡിപ്പിച്ചത്.18 സ്ത്രീകൾ ആവർത്തിച്ചുള്ള ബലാത്സംഗത്തിന് ഇരയായി, നൂറോളം പുരുഷന്മാരെ ക്രൂരമായി മർദിച്ചു, ഗ്രാമം മുഴുവൻ കൊള്ളയടിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഉദ്യോഗസ്ഥർക്കെതിരേ തെളിയിക്കപ്പെട്ടിരിക്കുന്നത്. നാല് ഐ.എഫ്.എസ് ഉദ്യോഗസ്ഥരും പ്രതിപ്പട്ടികയിലുണ്ട്. 126 ഫോറസ്റ്റ് ഉദ്യോഗസ്ഥർ, …

വീരപ്പനെ പിടികൂടാനുള്ള ഓപ്പറേഷനിടെ ഗോത്ര സ്ത്രീകളെ കൂട്ട ബലാത്സം​ഗം ചെയ്ത കേസ്; 215 ഉദ്യോഗസ്ഥരും കുറ്റക്കാർ Read More »

തിരുവനന്തപുരത്ത് വീട് വിട്ടുപോയ പതിമൂന്നുകാരനെ കണ്ടെത്തി

തിരുവനന്തപുരം: കാട്ടാക്കടയിൽ കത്ത് എഴുതിവച്ച ശേഷം വീട് വിട്ടുപോയ പതിമൂന്നുകാരനെ കണ്ടെത്തി. കുട്ടി കാട്ടാക്കടയിൽ നിന്നും ബാലരാമപുരത്തേക്ക് ബസിൽ കയറി പോയതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിനൊടുവില് ആണ് കുട്ടിയെ കണ്ടെത്തുന്നത്. വെള്ളിയാഴ്ച പുലർച്ചെ 5.30 ഓടെയാണ് കുട്ടിയെ കാണാതാവുന്നത്. ആനക്കോട് സ്വദേശിയായ അനിൽകുമാറിൻറെ മകൻ ഗോവിന്ദനെ കാണാതായതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് വീട്ടുകാർക്ക് കത്ത് ലഭിക്കുന്നത്. എട്ട് എയിൽ പഠിക്കുന്ന തൻറെ സുഹൃത്തിന് കളർ പെൻസിലുകൾ കൊടുക്കണമെന്നും ഞാൻ പോകുന്നു എന്നുമാണ് കത്തിൽ …

തിരുവനന്തപുരത്ത് വീട് വിട്ടുപോയ പതിമൂന്നുകാരനെ കണ്ടെത്തി Read More »

ഇരട്ട ന്യൂനമർദ്ദം, സംസ്ഥാനത്ത് 5 ദിവസം ശക്തമായ മഴയ്ക്കും ഇടിമിന്നലും സാധ്യത, എല്ലാ ജില്ലകളിലും ഇന്നും നാളെയും യെല്ലോ അലർട്ട്

തിരുവനന്തപുരം: അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യുന മർദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതിന്‍റെ പശ്ചാത്തലത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം ശക്തമായ മഴയ്ക്കും ഇടിമിന്നലും ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ എല്ലാം ജില്ലകളിലും ഇന്നും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ ശക്തിമാവാൻ സാധ്യതയുള്ള മലയോര മേഖലയിൽ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. മധ്യ കിഴക്കൻ അറബിക്കടലിൽ കൊങ്കൺ – ഗോവ തീരത്തിന് സമീപം ന്യുന മർദം രൂപപ്പെട്ടു. അടുത്ത …

ഇരട്ട ന്യൂനമർദ്ദം, സംസ്ഥാനത്ത് 5 ദിവസം ശക്തമായ മഴയ്ക്കും ഇടിമിന്നലും സാധ്യത, എല്ലാ ജില്ലകളിലും ഇന്നും നാളെയും യെല്ലോ അലർട്ട് Read More »

യു.പിയിൽ വീണ്ടും സഹപഠിയെ മുസ്ലീം വിദ്യാർത്ഥിയെ കൊണ്ട് തല്ലിച്ച് അധ്യാപിക; പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി

സംഭൽ: ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട കുട്ടിയെ അധ്യാപിക സഹപാഠികളെ കൊണ്ട് തല്ലിച്ചതിനെ തുടർന്നുണ്ടായ പ്രതിഷേധം അടങ്ങും മുമ്പ് ഉത്തർപ്രദേശിൽ വീണ്ടും സമാന സംഭവം. ഇത്തവണ മുസ്‌ലിം വിദ്യാർഥിയെ കൊണ്ട് ഹിന്ദുവായ സഹപാഠിയെ തല്ലിച്ചതിന്‍റെ പേരിലാണു വിവാദം. സംഭലിലെ ദുഗവറിൽ സ്വകാര്യ സ്കൂളിലുണ്ടായ സംഭവത്തിൽ അധ്യാപികയെ അറസ്റ്റ് ചെയ്തു. അഞ്ചാം ക്ലാസ് വിദ്യാർഥിയുടെ അച്ഛൻ നൽകിയ പരാതിയിലാണു നടപടി. തന്‍റെ മകൻ ക്ലാസിൽ ചോദ്യത്തിന് ഉത്തരം പറയാത്തതിനാൽ സഹപാഠിയായ മുസ്‌ലിം വിദ്യാർഥിയെക്കൊണ്ട് അടിപ്പിക്കുകയായിരുന്നെന്നു പരാതിയിൽ പറയുന്നു. അധ്യാപികയായ ഷൈസ്തയ്ക്കെതിരേ ഇരു …

യു.പിയിൽ വീണ്ടും സഹപഠിയെ മുസ്ലീം വിദ്യാർത്ഥിയെ കൊണ്ട് തല്ലിച്ച് അധ്യാപിക; പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി Read More »

എം.കെ.കണ്ണൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി, തുടർന്ന് ഇ.ഡിക്കു മുന്നിൽ ഹാജരായി

തൃശൂർ: സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും കേരള ബാങ്ക് വൈസ് പ്രസിഡന്‍റുമായ എം.കെ.കണ്ണൻ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. തൃശൂർ രാമനിലയത്തിൽ വച്ചായിരുന്നു കൂടിക്കാഴ്ച. കരുവന്നൂർ സഹകരണ ബാങ് തട്ടിപ്പിന്‍റെ ഭാഗമായി നടന്ന കള്ളപ്പണം വെളിപ്പിക്കലുമായി ബന്ധപ്പെട്ട കേസിൽ ഇഡിക്ക് മുന്നിൽ ഇന്ന് ഹാജരാവാനിരിക്കെയാണ് കണ്ണൻ മുഖ്യമന്ത്രിയെ കണ്ടത്. കഴിഞ്ഞ ദിവസം ഏഴ് മണിക്കൂറോളം ഇ.ഡി കണ്ണനെ ചോദ്യം ചെയ്തു. ഇന്നത്തെ ചോദ്യം ചെയ്യൽ കണ്ണന് നിർണായകമാണ്. കേസിൽ സി.പി.എം പ്രദേശിക നേതാവ് പി.ആർ.അരവിന്ദാക്ഷനെ ഇഡി …

എം.കെ.കണ്ണൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി, തുടർന്ന് ഇ.ഡിക്കു മുന്നിൽ ഹാജരായി Read More »

കാവേരി നദീജല തർക്കം; ബാം​ഗ്ലൂരിലെ കർണാടക ബന്ദിൽ വൻ പ്രതിഷേധം

ബാംഗ്ലൂർ: കാവേരി തർക്കവുമായി ബന്ധപ്പെട്ട് കന്നഡ അനുകൂല സംഘടനകൾ നടത്തുന്ന കർണാടക ബന്ദിൽ വൻ പ്രതിഷേധം. സംസ്ഥാനത്തിൻറെ തെക്കൻ മേഖലയെയണ് ബന്ദ് കാര്യമായി ബാധിച്ചത്. മാണ്ഡ്യ, ബാംഗ്ലൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൂർണമായും അടച്ചു. ബന്ദുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധത്തിൽ 50 ഓളം പേരെ പൊലീസ് അറസ്റ്റു ചെയ്തു. ബാംഗ്ലൂർ രാജ്യാന്തര വിമാനത്താവളത്തിൽ 44 വിമാനങ്ങൾ റദ്ദാക്കി. ബാംഗ്ലൂരിലെ വിമാനത്താവളത്തിൽ നിന്ന് ടേക് ഓഫ് ചെയ്യേണ്ട 22 വിമാനങ്ങളും ലാൻഡ് ചെയ്യേണ്ട 22 വിമാനങ്ങളുമാണ് റദ്ദാക്കിയത്. സാങ്കേതിക കാരണങ്ങളാണ് വിമാനങ്ങൾ …

കാവേരി നദീജല തർക്കം; ബാം​ഗ്ലൂരിലെ കർണാടക ബന്ദിൽ വൻ പ്രതിഷേധം Read More »

സ്വർണവിലയിൽ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ച‍യായി നാലാം ദിനവും ഇടിവ്. ഇന്ന് (29/09/2023) പവന് 200 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിൻറെ വില 42,920 രൂപയായി. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 5365 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻറെ ഇന്നത്തെ വില. ഇന്നലെ സ്വർണം പവന് 480 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരുന്നുത്. തുടർച്ചയായ നാലുദിവസത്തെ ഇടിവ് കൊണ്ട് സ്വർണം പവന് 1040 രൂപയാണ് കുറഞ്ഞത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റുമായിരുന്ന ജോര്‍ജ് കരിമറ്റം അന്തരിച്ചു

കട്ടപ്പന: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ദീര്‍ഘകാലം ഐ.എന്‍.ടി.യു.സി ഇടുക്കി ജില്ലാ പ്രസിഡന്റുമായിരുന്ന ചങ്ങനാശേരി ജോര്‍ജ് കരിമറ്റം(88) നിര്യാതനായി. വണ്ടന്‍മേട് മുന്‍ പഞ്ചായത്ത് പ്രസിഡന്റ്, സ്പൈസസ് ബോര്‍ഡ് മെമ്പര്‍, പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി മെമ്പര്‍, നാഷണല്‍ എസ്റ്റേറ്റ് വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് സ്ഥാപക നേതാവ്, ഉടുമ്പന്‍ചോല ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. ഹൈറേഞ്ച് മേഖലയില്‍ കോണ്‍ഗ്രസ് വളരെ ദുര്‍ബലമായിരുന്ന കാലഘട്ടത്തില്‍ ഇന്നത്തെ ഇടുക്കി നിയോജക മണ്ഡലത്തിന്റെ ഭാഗമായ കട്ടപ്പന, കാഞ്ചിയാര്‍, അയ്യപ്പന്‍കോവില്‍, കാമാക്ഷി, മരിയാപുരം, വാത്തിക്കുടി, …

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റുമായിരുന്ന ജോര്‍ജ് കരിമറ്റം അന്തരിച്ചു Read More »

പ്ലസ് റ്റൂ വിദ്യാർത്ഥിനിയെ 2 വർഷത്തോളം പീഡിപ്പിച്ചു; സഹോദരൻ പൊലീസ് കസ്റ്റഡിയിൽ

കോഴിക്കോട്: താമരശേരയിൽ പ്ലസ് റ്റൂ വിദ്യാർഥിനിയെ പീഡിപ്പിച്ച സഹോദരൻ പൊലീസ് കസ്റ്റഡിയിൽ. പോക്സോ ചുമത്തയാണ് കേസെടുത്തിരിക്കുന്നത്. വീട്ടിൽ വച്ച് നിരവധി തവണ തന്നെ പീഡിപ്പിച്ചുവെന്ന് പെൺകുട്ടി പരാതി നൽകിയിരുന്നു. രണ്ട് വർഷത്തോളമായി നിരന്തരമായി പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പെൺകുട്ടി മൊഴി നൽകി. സ്കൂൾ അധികൃതരോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിനെയും അവർ പൊലീസിലും വിവരം അറിയിക്കുകയായിരുന്നു. തുടർന്നാണ് പോക്സോ ചുമത്തി അറസ്റ്റു ചെയ്യുകയായിരുന്നു.

കോഴിക്കോട് ചികിത്സയിലിരുന്ന 9 വയസുകാരൻ ഉൾപ്പെടെ 4 പേരുടേയും പരിശോധനാ ഫലം നെഗറ്റീവ്

കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് ചികിത്സയിലിരുന്ന ഒമ്പത് വയസുകാരൻറെ ഫലം നെഗറ്റീവ്. ഒമ്പത് വയസുകാരൻ ഉൾപ്പെടെ നാല് പേരുടേയും പരിശോധനാ ഫലം ഡബിൾ നെഗറ്റീവായതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. നിപ ഭീതി ഒഴിയുന്ന സാഹചര്യത്തിൽ ജില്ലയിൽ കണ്ടെയ്ൻമെൻറ് സോണുകളുള്ള വാർഡുകളിലെ നിയന്ത്രണങ്ങൾ പിൻവലിച്ചിരുന്നു. ഒക്ടോബർ 1 വരെയുള്ള പൊതുപരിപാടികൾ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നാണ് നിലിവിലുള്ള അറിയിപ്പ്. സാമൂഹിക അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും വേണമെന്നും കളക്ടർ എ.ഗീത പറഞ്ഞു.

റ്റൂ വിലറിനെച്ചൊല്ലി തർക്കം; ചേട്ടനെ അനുജൻ വെടിവെച്ചു കൊലപ്പെടുത്തി

കൊച്ചി: ആലുവയിൽ അനുജൻ ചേട്ടനെ വെടിവെച്ചു കൊന്നു. ആലുവ എടയപ്പുറം തൈപറമ്പിൽ പോൾസൺ ആണ് മരിച്ചത്. അനുജൻ റ്റി.ജെ.തോമസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാ‍ഴ്ച പുലർച്ചെ 12നായിരുന്നു സംഭവം. വീട്ടിലെ ഇരുചക്ര വാഹനവുമായി ബന്ധപ്പെട്ട തർക്കവും തുടർന്ന് പൊലീസിൽ നൽകിയ പരാതിയുമാണ് വെടിവയ്പ്പിലേക്ക് നയിച്ചതെന്നാണ് വിവരം. ഇരുവരും പിതാവിനൊപ്പം ഒരു വീട്ടിലാണ് താമസം. തർക്കത്തെ തുടർന്ന് തോമസിന്റെ ബൈക്ക് രാവിലെ പോൾസൻ അടിച്ചു തകർത്തിരുന്നു. ഇതിനെതിരെ തോമസ് പൊലീസിൽ പരാതി നല്കിയിരുന്നു. ഇതേചൊല്ലി ഉണ്ടായ വാക്കുതർക്കത്തിനിടെ എയർഗൺ ഉപയോഗിച്ച് …

റ്റൂ വിലറിനെച്ചൊല്ലി തർക്കം; ചേട്ടനെ അനുജൻ വെടിവെച്ചു കൊലപ്പെടുത്തി Read More »

കെെക്കൂലി ആരോപണം, അഖിൽ മാത്യു നൽകിയ പരാതിയിൽ മലപ്പുറം സ്വദേശിയായ അധ്യാപകന്റെ മൊഴിയെടുത്തു

മലപ്പുറം: കെെക്കൂലി ആരോപണത്തിൽ ആരോഗ്യ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അഖിൽ മാത്യു നൽകിയ പരാതിയിൽ മലപ്പുറം സ്വദേശിയായ അധ്യാപകൻ ഹരിദാസന്റെ മൊഴിയെടുത്തു. തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് മലപ്പുറത്ത് എത്തിയാണ് മൊഴിയെടുത്തത്. ആയുഷ് വകുപ്പിൽ ഡോക്ടർ നിയമനത്തിന് അഖിൽ മാത്യു കോഴ വാങ്ങിയെന്ന് ഹരിദാസൻ ആരോപണം ഉന്നയിച്ചിരുന്നു. ആരോ​ഗ്യ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫം​ഗത്തിന്റെ പേരിൽ ആൾമാറാട്ടം നടത്തി പണം തട്ടിയ സംഭവത്തിലാണ് മൊഴി എടുക്കുന്നത്. ഹരിദാസന്റെ പ്രായാധിക്യവും ആരോ​ഗ്യസ്ഥിതിയും കണക്കിലെടുത്താണ് സംഘം മലപ്പുറത്തേക്ക് തിരിച്ചതെന്ന് എ.സി.പി സ്റ്റുവർട്ട് കീലർ …

കെെക്കൂലി ആരോപണം, അഖിൽ മാത്യു നൽകിയ പരാതിയിൽ മലപ്പുറം സ്വദേശിയായ അധ്യാപകന്റെ മൊഴിയെടുത്തു Read More »

കുമാരനെല്ലൂരിൽ നായ പരിശീലനത്തിൻറെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തിയ പ്രതി പിടിയിൽ

കോട്ടയം: നായ പരിശീലന കേന്ദ്രത്തിൻറെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിയ കുമാരനെല്ലൂർ സ്വദേശിയായ പ്രതി റോബിൻ ജോർജ്(28) പിടിയിൽ. തമിഴ്നാട്ടിൽ നിന്നാണ് റോബിൻ ജോർജിനെ കസ്റ്റഡിയിലെടുത്തത്. നായ പരിശീലന കേന്ദ്രത്തിൽ നിന്ന് കഴിഞ്ഞ ദിവസം പതിനെട്ട് കിലോ കഞ്ചാവ് പിടിച്ചെങ്കിലും റോബിൻ ഓടിരക്ഷപ്പെടുകയായിരുന്നു. കുമാരനെല്ലൂർ വലിയാലിൻചുവടിനു സമീപം ഡെൽറ്റ കെ നയൻ എന്ന നായ പരിശീലന കേന്ദ്രത്തിൻറെ മറവിലാണ് കഞ്ചാവ് കച്ചവടം ചെയതിരുന്നത്. അമേരിക്കൻ ബുള്ളി ഇനത്തിൽപ്പെട്ടതടക്കം ആക്രമണ സ്വഭാവുമുള്ള പതിമൂന്ന് നായകൾ ഇവിടെയുണ്ടായിരുന്നു. പ്രതിയെ തേടി …

കുമാരനെല്ലൂരിൽ നായ പരിശീലനത്തിൻറെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തിയ പ്രതി പിടിയിൽ Read More »

ശക്തമായ മഴയ്ക്ക് സാധ്യത, കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്, 10 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെവന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കുളള സാധ്യതയും പ്രവചിച്ചു. കേരളത്തിൽ അടുത്ത അഞ്ചു ദിവസത്തേക്ക് മഴതുടരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. കേരള കർണാടക ലക്ഷ്യ ദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യ ബന്ധനത്തിനും …

ശക്തമായ മഴയ്ക്ക് സാധ്യത, കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്, 10 ജില്ലകളിൽ യെല്ലോ അലേർട്ട് Read More »

സർക്കാർ നൽകിയ ഉറപ്പ് പാലിച്ചില്ല, പി.ജി ഡോക്ടർ 24 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ചു, ഒ.പി പൂർണമായും ബഹിഷ്‌കരിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പി.ജി ഡോക്ടർമാരുടെ 24 മണിക്കൂർ സൂചനാ പണിമുടക്ക്. രാവിലെ എട്ടു മുതൽ ശനിയാഴ്ച രാവിലെ എട്ടു വരെയാണ് സമരം. അത്യാഹിത, ഐ.സി.യു, ലേബർ റൂം വിഭാഗങ്ങളിൽ ഒഴികെ പി.ജി ഡോക്ടർമാരുടെ സേവനം ഉണ്ടാകില്ല. ഒ.പി ഡ്യൂട്ടി ഡോക്ടർമാരും പൂർണമായും ബഹിഷ്‌കരിക്കും. സ്റ്റൈപൻഡ് വർധന, ജോലി സുരക്ഷിതത്വം തുടങ്ങിയ വിഷയങ്ങളിൽ നൽകിയ ഉറപ്പ് സർക്കാർ പാലിച്ചില്ലെന്ന് ആരോപിച്ചാണ് പണിമുടക്ക്. ഡോ. വന്ദനയുടെ കൊലപാതകത്തെ തുടർന്ന് ഡോക്ടർമാരുടെ പ്രതിനിധികളുമായി സർക്കാർ ചർച്ച നടത്തിയിരുന്നു. ഇതിൽ എല്ലാ …

സർക്കാർ നൽകിയ ഉറപ്പ് പാലിച്ചില്ല, പി.ജി ഡോക്ടർ 24 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ചു, ഒ.പി പൂർണമായും ബഹിഷ്‌കരിക്കും Read More »

ഹർദീപ് സിങ്ങ് നിജ്ജർ കൊല്ലപ്പെടുമെന്ന് ക്യാനഡ പൊലീസ് മുന്നറിയിപ്പു നൽകിയിരുന്നു

ഒട്ടാവ: ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ്ങ് നിജ്ജർ കൊല്ലപ്പെടുമെന്ന് ക്യാനഡ പൊലീസ് മുന്നറിയിപ്പു നൽകിയിരുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. നിജ്ജറിൻറെ അടുത്ത അനുയായിക്കാണ് റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് ഇതു സംബന്ധിച്ച മുന്നറിയിപ്പു നൽകിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. നിജ്ജറിൻറെ ജീവന് ഭീഷണിയുണ്ടെന്ന് വ്യക്തമായിട്ട് ഉണ്ടെന്ന് ടൂറിനെ രഹസ്യാന്വേഷണ ഏജൻസികൾ ബോധ്യപ്പെടുത്തി. ഭീഷണിയുടെ കൂടുതൽ വിവരങ്ങൾ ഇപ്പോൾ വ്യക്തമല്ലെന്ന് രഹസ്യാന്വേഷണ സംഘങ്ങൾ സംയുക്തമായി തയാറാക്കിയ രേഖയിൽ പറയുന്നു.

എം.കെ.പ്രേംനാഥ് അന്തരിച്ചു

കോഴിക്കോട്: മുൻ എം.എൽ.എ എം.കെ.പ്രേംനാഥ് അന്തരിച്ചു. 74 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. 2006 – 11 കാലഘട്ടത്തിൽ വടകര എം.എൽ.എ ആയിരുന്നു പ്രേംനാഥ്. നിലവിൽ എൽ.ജെ.ഡി സംസ്ഥാന വൈസ് പ്രസിഡൻറായിരുന്നു.

7-ാം സ്വർണം, ഏഷ്യൻ ​ഗെയിംസിൽ വീണ്ടും തിളങ്ങി ഇന്ത്യ

ഹാങ്ങ്ചൗ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ഏഴാം സ്വർണം. 50 മീറ്റർ റെഫിൾ പൊസിഷൻ മൂന്ന് വിഭാഗത്തിൽ പുരുഷ ടീമാണ് സ്വർണം കരസ്തമാക്കിയത്. ഐശ്വര്യ പ്രതാപ് സിങ്ങ് തോമർ, സ്വപ്നിൽ കുസാലെ, അഖിൽ ഷിയോറൻ എന്നിവരടങ്ങുന്ന ടീമാണ് സ്വർണ നേട്ടത്തിലേക്ക് എത്തിയത്. ലോക റെക്കോഡോടെയാണ് ഇന്ത്യയുടെ ഏഴാം സ്വർണം. 10 മീറ്റർ എയർ പിസ്റ്റിൾ ടീം ഇനത്തിൽ ഇന്ത്യൻ വനിതകൾ വെള്ളി നേടിയിരുന്നു. ഇതോടെ ഷൂട്ടിങ്ങിൽ ഇന്ത‍്യയ്ക്ക് ആകെ 15 മെഡലുകളായി.

Azərbaycan Türkiyə İş Adamları Birliyi

Content Mostbet Azərbaycan mobil tətbiqi Azərbaycanda ən məşhur bukmeker tətbiqləri – yüksək bonuslara 1win az MostBet-də təqdim edilən – Bonus və aksiyalar Neden Gerçekten İşe Yarayan Mostbet Türkiye Görmüyorsunuz? Bu yay Borussia Dortmund-u kim tərk edə bilər Ən yaxşı online casino rulet ilə Niyə Mostbet Azərbaycanda ən yaxşı bukmeker kontorudur? Müştərilərimiz Bizimlə əlaqə: Təqdim olunan …

Azərbaycan Türkiyə İş Adamları Birliyi Read More »

വാളയാർ കേസ്; അഡ്വ. കെ.പി.സതീശനെ ‌മാറ്റണമെന്ന ആവശ്യവുമായി പെൺകുട്ടികളുടെ അമ്മ

പാലക്കാട്: വാളയാർ കേസിൽ അഡ്വ. കെ.പി.സതീശനെ പ്രോസിക്യൂട്ടർ സ്ഥാനത്ത് നിന്നും മാറ്റണമെന്ന ആവശ്യവുമായി പെൺകുട്ടികളുടെ അമ്മ. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് പെൺകുട്ടികളുടെ അമ്മ സിബിഐ ഡയറക്ടർക്ക് കത്ത് നൽകി. പ്രതികളുടെ നുണ പരിശോധന താന്‍ കോടതിയിൽ എതിർത്തു എന്നത് സത്യമായ കാര്യമലെന്നും കേസ് അട്ടിമറിക്കാന്‍ പ്രോസിക്യൂട്ടർ ശ്രമിക്കുന്നുവെന്നും പെൺകുട്ടിയുടെ അമ്മ പറയുന്നു. കേസിന്‍റെ ചുമതലകളിൽ നിന്നും കെ പി സതീശനെ നീക്കണമെന്നും തനിക്ക് വിശ്വാസമുള്ള മറ്റൊരാളെ സ്പെഷ്യൽ പ്രോസിക്യൂട്ടറാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. അട്ടപ്പാടി മധു കേസിൽ നിന്നും സ്പെഷ്യൽ …

വാളയാർ കേസ്; അഡ്വ. കെ.പി.സതീശനെ ‌മാറ്റണമെന്ന ആവശ്യവുമായി പെൺകുട്ടികളുടെ അമ്മ Read More »

യു.എസ്.റ്റി ജീവനക്കാർക്ക് കളരിപ്പയറ്റു പരിശീലനം

തിരുവനന്തപുരം: പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു.എസ്.റ്റി തിരുവനന്തപുരം കാമ്പസിലെ ജീവനക്കാർക്ക് കളരിപ്പയറ്റ് പരിശീലനം നൽകുന്നു. 120-ലധികം ജീവനക്കാരിൽ 50 പേർ ഇതിനോടകം പരിശീലനം പൂർത്തിയാക്കി. 127 വർഷക്കാലത്തെ പാരമ്പര്യമുള്ള അഗസ്ത്യം കളരിയിൽ നിന്നുള്ള ഡോ. എസ്.മഹേഷ് ഗുരുക്കളുടെ നേതൃത്വത്തിലാണ് പരിശീലനം നൽകുന്നത്. ഈ പുരാതന ആയോധന കലയെക്കുറിച്ചും അതിന്റെ പാരമ്പര്യത്തെക്കുറിച്ചും യു എസ് ടി യിലെ ജീവനക്കാരെ അഭ്യസിപ്പിക്കുക വഴി, ശാരീരിക ക്ഷമത, മാനസിക ആരോഗ്യം, വൈകാരിക സന്തുലനം തുടങ്ങിയവ പരിപോഷിപ്പിക്കാൻ സഹായകമാകും. മാനസിക …

യു.എസ്.റ്റി ജീവനക്കാർക്ക് കളരിപ്പയറ്റു പരിശീലനം Read More »

വാഹനം പാർക്ക് ചെയ്തതിനെച്ചൊല്ലി തർക്കം; രണ്ട് പേർക്ക് വെട്ടേറ്റു

കോട്ടയം: വഴി തടസപ്പെടുത്തി വാഹനം പാർക്ക് ചെയ്തതിനെച്ചൊല്ലിയുള്ള തർക്കത്തിൽ രണ്ട് യുവാക്കൾക്ക് വെട്ടേറ്റു. പുതുപ്പള്ളി എറികാട് സ്വദേശികളായ യുവാവിനും സുഹൃത്തിനുമാണ് വെട്ടേറ്റത്. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുട്ടമ്പലം ചിൽഡ്രൻസ് പാർക്കിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ചെങ്ങളം, സൗത്ത് വടശേരിൽ ബ്രിജിത്ത് സക്കറിയ (35), സഹോദരൻ അരുൺ സക്കറിയ (31) എന്നിവരാണ് അറസ്റ്റിലായത്. യുവാക്കൾ നെൽഡിങ് ആവശ്യങ്ങൾക്കായി കൊണ്ടുവന്ന വാഹനം മുട്ടമ്പലം ചിൽഡ്രൻസ് പാർക്കിന് സമീപം വീടിനു മുമ്പിൽ പാർക്ക് ചെയ്തതിനാൽ പ്രതികളുടെ വാഹനം പുറത്തേക്ക് …

വാഹനം പാർക്ക് ചെയ്തതിനെച്ചൊല്ലി തർക്കം; രണ്ട് പേർക്ക് വെട്ടേറ്റു Read More »