Timely news thodupuzha

logo

Month: February 2023

Spielsaal Maklercourtage Abzüglich Einzahlung 2023 Innovativ Fix

Content Häufig gestellte fragen Zu Gg Bet 25 Euro Provision ⭐ Schlussfolgerung: Sie sind Eltern Lebensklug Qua Dem Bonus Bloß Einzahlung Intercity express Casino 25 Euroletten Provision Ohne Einzahlung Ferner 50 Gebührenfrei Spins Pass away Casinos Präsentation Diesseitigen 50 Kostenfrei Solch ein Entgegenkommen bietet unser Möglichkeit, echtes Piepen zu obsiegen, exklusive intensiv ein Möglichkeit einzugehen. …

Spielsaal Maklercourtage Abzüglich Einzahlung 2023 Innovativ Fix Read More »

Simple tips to Enjoy On line Totally lobstermania slots real money free Slot Online game Zero Down load

Articles Top ten Newest Put out Harbors Jackpot And that Websites Can i Play Free Slot Games Enjoyment? Slot machines That have Daunting Jackpots Bonus Rounds and Added bonus Have We realize just how common these game are, therefore we has an entire Megaways free play area seriously interested in them. Delight flick through our …

Simple tips to Enjoy On line Totally lobstermania slots real money free Slot Online game Zero Down load Read More »

ബ്ലൂ വെരിഫിക്കേഷൻ സബ്‌സ്‌ക്രിപ്ഷൻ സംവിധാനത്തിന് നേതൃത്വം നൽകിയിരുന്ന എസ്തർ ക്രോഫോർഡിനെയും പിരിച്ചു വിട്ട് മസ്ക്

ജീവനക്കാരിലെ 10 ശതമാനം പേരെയാണ് ട്വിറ്ററിൽ നിന്നും മസ്ക് പിരിച്ചുവിട്ടിരിക്കുന്നത്. വരാനിരിക്കുന്ന പേമെന്റ് പ്ലാറ്റ്‌ഫോമിനും ബ്ലൂ വെരിഫിക്കേഷൻ സബ്‌സ്‌ക്രിപ്ഷൻ സംവിധാനത്തിനും നേതൃത്വം നൽകിയിരുന്ന എസ്തർ ക്രോഫോർഡിനെതിരെയും നടപടി സ്വീകരിച്ചു. ട്വിറ്ററിനു വേണ്ടി രാപ്പകലില്ലാതെ ഓടിനടന്ന് മസ്‌ക് ഡെഡ്‌ലൈനിട്ട് കഷ്ടപ്പെടുത്തിയ ജീവനക്കാരിൽ ഒരാളാണ് എസ്തർ. പുതിയ ടീമിനെ കൊണ്ടു വരികയാണ് മസ്കിന്റെ ലക്ഷ്യമെന്നാണ് സൂചന. പിരിച്ചുവിടലെല്ലാം അതിന്റെ ഭാ​ഗമായാണെന്നാണ് പറയുന്നത്. ഇതോടകം 200 ഓളം പേർക്ക് ജോലി നഷ്ടപ്പെട്ടു. മസ്‌ക് ചുമതലയേറ്റതിന് ശേഷമുള്ള നാലാമത്തെ കൂട്ടപിരിച്ചുവിടലാണിത്.

ശശി തരൂരും യോഗ്യൻ, പരിഗണിക്കണോയെന്ന് മല്ലികാർജുൻ ഖർഗെ തീരുമാനിക്കും; താരിഖ് അൻവർ

ന്യൂഡൽഹി: എല്ലാ നേതാക്കളെയും പോലെ ശശി തരൂരും കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് വരാൻ യോഗ്യനാണെന്ന് ജനറൽ സെക്രട്ടറി താരിഖ് അൻവർ. അതേസമയം, ജാതി സമവാക്യങ്ങളടക്കം പരിഗണിക്കേണ്ടതുണ്ടെന്നും ശശി തരൂരിനെ പരിഗണിക്കണോയെന്ന് മല്ലികാർജുൻ ഖർഗെ തീരുമാനിക്കും. കേരളത്തിലെ പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുമെന്നും പ്ലീനറിയുടെ സന്ദേശം നേതാക്കൾ മറക്കരുതെന്നും കൂട്ടിച്ചേര്‍ത്തു.

ഓയിൽ റിഗിൽ നിന്നും യുവാവ് കടലിൽ വീണ സംഭവം; ആത്മഹത്യ ചെയ്യില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ് അച്ഛൻ

മുംബൈ: അടൂർ സ്വദേശി ഇനോസിനെ മുംബൈ തീരത്തെ ഓയിൽ റിഗിൽ നിന്നും കടലിൽ വീണ് കാണാതായ സംഭവത്തിൽ ദുരൂഹത. സ്വയം കടലിലേക്ക് എടുത്തുചാടിയെന്ന വാദത്തിൽ കമ്പനി ഉറച്ച് നിൽക്കുക്കുമ്പോഴും, മകൻ ആത്മഹത്യ ചെയ്യില്ലെന്ന് നിലപാടിൽ ഉറച്ചു നിൽക്കുകയാണ് അച്ഛൻ വർഗീസ്. മകനെ അപായപ്പെടുത്തുകയോ തട്ടിക്കൊണ്ടു പോവുകയോ ചെയ്തതാകാമെന്ന് വർഗീസ് പറയുന്നു. ഇതിനടെയാണ് കാണാതാവുന്നതിന് തൊട്ടുമുമ്പ് ഇനോസ് വർഗീസ് സുഹൃത്തിന് അയച്ച സന്ദേശം മാധ്യമങ്ങൾക്ക് ലഭിച്ചത്. അതിലൂടെ ഒപ്പം ജോലി ചെയ്യുന്ന കരൺ എന്നയാൾ അപായപ്പെടുത്തിയേക്കുമെന്നും കരയിൽ എത്തിയശേഷം …

ഓയിൽ റിഗിൽ നിന്നും യുവാവ് കടലിൽ വീണ സംഭവം; ആത്മഹത്യ ചെയ്യില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ് അച്ഛൻ Read More »

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞു

ഇടുക്കി: അണക്കെട്ടിലെ ജലനിരപ്പ്, വേനലിന്റെ ആരംഭത്തോടെ കുറഞ്ഞു തുടങ്ങി. ഇപ്പോഴത്തെ ജലനിരപ്പ് 2354.74 അടിയാണ്. 22 അടിയോളം ജലനിരപ്പ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറവാണിപ്പോൾ. വൈദ്യുതി നിലവിലെ അളവിൽ ഉൽപ്പാദിപ്പിച്ചാൽ രണ്ടു മാസത്തേക്കുള്ള വെള്ളം മാത്രമാണ് അണക്കെട്ടിലുള്ളത്. സംഭരണ ശേഷിയുടെ 71 ശതമാനം വെള്ളം കഴിഞ്ഞ വർഷം ഇതേ ദിവസം അണക്കെട്ടിലുണ്ടായിരുന്നു. അതായത് 2376.24 അടി. എന്നാലിപ്പോൾ 49.50 ശതമാനം മാത്രമാണുള്ളത്. 2199 അടിയിലേക്ക് ജലനിരപ്പെത്തിയാൽ മൂലമറ്റത്ത് വൈദ്യുതി ഉൽപ്പാദനം നിർത്തേണ്ടി വരും. മാത്രമല്ല വൈദ്യുതി പ്രതിസന്ധിക്കും …

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞു Read More »

സെർവർ തകരാറിനാൽ റേഷൻ വാങ്ങാനാകാതെ ഉപയോക്താക്കൾ

തിരുവനന്തപുരം: റേഷൻ വിതരണത്തിലെ ഇ പോസ് സംവിധാനം സെർവർ തകരാറ് മൂലം മെഷീനിൽ കൈവിരൽ പതിക്കുന്നത് പരാജയപ്പെട്ടതോടെ പ്രതിസന്ധിയിൽ. നിരവധി ആളുകളാണ് ഈ മാസത്തെ റേഷൻ വാങ്ങാനാകാതെ വീട്ടിലേക്ക് മടങ്ങുന്നത്. കേരളത്തിലെ തൊണ്ണൂറ്റി മൂന്നര ലക്ഷം റേഷൻ കാർഡുടമകളിൽ എഴുപത് ശതമാനം മാത്രമേ ഫെബ്രുവരിയിലെ റേഷൻ വാങ്ങിയിട്ടുള്ളൂ. കടകളിലെത്തുന്നവരിൽ ചിലർ ഫോണിലേക്ക് ഒടിപി വരുന്നതിനാൽ അതു പ്രയോജനപ്പെടുത്തി അരി വാങ്ങുന്നുണ്ട്. ഇതിനിടയിൽ പലരും രജിസ്റ്റർ ചെയ്ത നമ്പർ മാറി പോയതിനെ തുടർന്ന് പ്രയാസത്തിലായി.

പാഴൂർ പമ്പ് ഹൗസിലെ ട്രയൽ റൺ വൈകുന്നു

കൊച്ചി: എറണാകുളം പാഴൂർ പമ്പ് ഹൗസിലെ ട്രയൽ റൺ പുലർച്ചെ 2 മണിക്ക് തുടങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും നടന്നില്ല. ട്രയൽ റൺ വൈകാനുള്ള കാരണം ജോലികൾ പൂർത്തിയാവാത്തതാണ്. 51 അടി താഴ്ചയിലുള്ള കിണറിൽ മോട്ടോർ സ്ഥാപിക്കുന്ന ജോലികൾ തുടരുകയാണെന്നും വാട്ടർ അതോരിറ്റി അറിയിച്ചു. ട്രയൽ റൺ എട്ട് മണിയോടെ തുടങ്ങാനാവുമെന്നാണ് പ്രതീക്ഷയെന്ന് വാട്ടർ അതോരിട്ടി വ്യക്തമാക്കി.

കോ ഓപ്പറേറ്റീവ് ബാങ്കിൽ തട്ടിപ്പ് നടത്തിയ പ്രതികളെ സർക്കാർ സംരക്ഷിക്കുന്നുവെന്ന് ആരോപണം

തൃശൂർ: കോ ഓപ്പറേറ്റീവ് ബാങ്കിന്റെ ചാലക്കുടി ശാഖയിൽ കോടികളുടെ തട്ടിപ്പ് നടത്തിയ പ്രതികൾക്ക് സർക്കാർ സംരക്ഷണം ഒരുക്കുന്നുവെന്ന് ആരോപണം. ബന്ധുക്കളുടെ പേരിൽ ഈടില്ലാതെ വായ്പയെടുത്തും വ്യാജരേഖ ചമച്ചും 20 കോടിയിലേറെയാണ് മുൻപ്രസിഡൻറ് പി.പി പോളിൻറെ നേതൃത്വത്തിൽ തട്ടിയത്. സി.പി.എം ഏരിയാകമ്മിറ്റി അംഗമായ പോളിന് പാർട്ടി സംരക്ഷണമുള്ളതിനാലാണ് നടപടികൾ ഈഴയുന്നതെന്ന്നി ക്ഷേപകർ പറയുന്നു. ചാലക്കുടി അർബൻ കോപറേറ്റീവ് ബാങ്ക് 2001ലാണ് പ്രവർത്തനം തുടങ്ങുന്നത്. ഭരണ സമിതിയും പ്രസിഡന്റും ചേർന്നായിരുന്നു തട്ടിപ്പിൻറെ ആസൂത്രണം. ഇപ്പോൾ സി.പി.എം ചാലക്കുടി ഏരിയ കമ്മിറ്റി …

കോ ഓപ്പറേറ്റീവ് ബാങ്കിൽ തട്ടിപ്പ് നടത്തിയ പ്രതികളെ സർക്കാർ സംരക്ഷിക്കുന്നുവെന്ന് ആരോപണം Read More »

ഇന്ത്യയിലെ ആദ്യത്തെ കത്തോലിക്കാ താപസ കന്യകക്ക് വിട

രാജ്യത്തെ ആദ്യത്തെ കത്തോലിക്കാ താപസ സന്യാസിനിയായ പ്രസന്നാദേവി അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏതാനും മാസങ്ങളായി ജൂനാഗഡ് സെന്റ് ആൻസ് പള്ളി വികാരി പള്ളി വികാരി ഫാ .വിനോദ് കാനാട്ടിൻറെ പരിചരണത്തിൽ കഴിയവേ ഇന്നലെയായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് ജൂനാഗഡിൽ. ഗുജറാത്തിലെ ഗീർവനങ്ങളിൽ തപസ്സനുഷ്‌ഠിച്ചിരുന്ന സന്യാസിനിയാണ് പ്രസന്നാദേവി. സിംഹവും പുലികളും അട്ടഹസിച്ചുനടക്കുന്ന ഗീർവനത്തിൽ മലയാളിയായ സന്യാസിനി ഒറ്റയ്‌ക്ക്‌ ജീവിക്കുന്നത്‌ ഒരു അത്ഭുതം തന്നെയാണ്. മാർപ്പാപ്പാ പ്രത്യേക അനുമതിയിലൂടെ പ്രസന്നാദേവിയുടെ സന്യാസ ജീവിതത്തിന് അംഗീകാരം നൽകിയിരുന്നു. ഒട്ടേറെ …

ഇന്ത്യയിലെ ആദ്യത്തെ കത്തോലിക്കാ താപസ കന്യകക്ക് വിട Read More »

നയന സൂര്യന്റെ അസ്വാഭാവിക മരണം; പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴിയെടുക്കും

തിരുവനന്തപുരം: നയന സൂര്യനെന്ന യുവ സംവിധായകയുടെ അസ്വാഭാവിക മരണത്തിൽ പോസ്റ്റുമോർട്ടം നടത്തിയ ഡോ.ശശികലയുടെ മൊഴി ക്രൈം ബ്രാഞ്ച് വീണ്ടും രേഖപ്പെടുത്തും. കഴുത്തിലുണ്ടായ പരിക്കിൽ വ്യക്തത വരുത്താനാണ് ചോദ്യാവലി തയ്യാറാക്കിയുള്ള മൊഴിയെടുപ്പ്. അന്വേഷണം ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ക്രൈം ബ്രാഞ്ചിൻറെ തീരുമാനം. നയന മരിക്കാൻ കാരണം കഴുത്തിനേറ്റ പരിക്കാണെന്നാണ് ഫൊറൻസിക് ഡോക്ടർ ശശികലയുടെ മൊഴി. മൃതദേഹത്തിന് സമീപമുണ്ടായിരുന്ന പുതപ്പുകൊണ്ട് സ്വയം മുറുക്കിയാൽ പരിക്കുകളുണ്ടാകാമെന്നും കാരണമായി പറഞ്ഞു. ആത്മഹത്യ സാധ്യത തള്ളിക്കളയാത്ത ഈ മൊഴി വിശദമായി ക്രൈം ബ്രാഞ്ച് പരിശോധിച്ച …

നയന സൂര്യന്റെ അസ്വാഭാവിക മരണം; പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴിയെടുക്കും Read More »

വിൽപനയ്ക്കായി വേണ്ടി വീട്ടിൽ സൂക്ഷിച്ച നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ വിൽപനയ്ക്ക് വേണ്ടി 60 ചാക്കുകളിലും 18 പെട്ടികളിലുമായി വീട്ടിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. നാട്ടുകൽ ശങ്കരച്ചാംപാളയം രാജേന്ദ്രന്റെ (48) വീട്ടിൽ നിന്നാണ് ഉൽപന്നങ്ങൾ പിടികൂടിയത്. പുകയില ഉൽപന്നങ്ങൾ കണ്ടെത്തിയത് ഇന്നലെ ഏഴരയോടെ നടത്തിയ പരിശോധനയിലായിരുന്നു. മൂന്ന് മാസം മുൻപാണ് നെന്മാറ വല്ലങ്ങി കരുമത്തിൽപാടം സ്വദേശിയായ രാജേന്ദ്രൻ ശങ്കരച്ചാംപാളയത്തെ വീട് വാങ്ങിയത്. ഈ വീട്ടിലേക്ക് രാത്രികാലങ്ങളിൽ വാഹനങ്ങൾ വന്നു പോകുന്നതായി സമീപവാസികൾ പൊലീസിന് സൂചന നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൊഴിഞ്ഞാമ്പാറ പൊലീസ് പരിശോധന …

വിൽപനയ്ക്കായി വേണ്ടി വീട്ടിൽ സൂക്ഷിച്ച നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി Read More »

ആകാശ് തില്ലങ്കേരിയെ പാർപ്പിച്ചിരിക്കുന്നത് അതീവ സുരക്ഷാ ബ്ലോക്കിൽ

കണ്ണൂർ: സ്വർണക്കടത്തിലും ക്വട്ടേഷൻ കേസിലും കുറ്റാരോപിതനായ ആകാശ് തില്ലങ്കേരിയെ പാർപ്പിച്ചിരിക്കുന്നത് കണ്ണൂർ സെൻട്രൽ ജില്ലയിലെ അതീവ സുരക്ഷയുള്ള പത്താം ബ്ലോക്കിൽ. ഗുണ്ട ആക്ട് പ്രകാരം അറസ്റ്റിലായവരാണ് ഈ ബ്ലോക്കിലെ ഭൂരിഭാഗം പ്രതികളും. ഇരുവർക്കും പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി. ആകാശ് തില്ലങ്കേരി ജയിലിലായതിന് പിന്നാലെ 2011 മോഡൽ ഇന്നോവ കാർ വിൽപ്പനക്ക് വെച്ചു. ഫേസ്ബുക്കിൽ രാവിലെ 8 മണിയോടെയായിരുന്നു ഏഴ് ലക്ഷം രൂപക്ക് കാർ വിൽക്കുന്നുവെന്ന പരസ്യം പ്രത്യക്ഷപ്പെട്ടത്.

ഇടുക്കിയിൽ വീണ്ടും ചക്കക്കൊമ്പൻ ഇറങ്ങി; തൊഴിലാളികളുമായി വന്ന വാഹനം ആന ആക്രമിച്ചു

ചിന്നക്കനാൽ: 80 ഏക്കറിൽ തൊഴിലാളികളുമായി വന്ന ജീപ്പിനു നേരെ ചക്കക്കൊമ്പന്റെ ആക്രമണം. തൊഴിലാളികളെ തോട്ടത്തിൽ ഇറക്കി മടങ്ങുമ്പോൾ ആയിരുന്നു സംഭവം നടന്നത്. ഡ്രൈവർ ആനയെ കണ്ടു ഓടി രക്ഷപെട്ടു. കൊല്ലം അച്ചൻകോവിൽ കുഴിഭാഗത്തെ ജനവാസ മേഖലയിലും കാട്ടാനയിറങ്ങി. തുടർന്ന് ആനയെ നാട്ടുകാർ ബഹളം വെച്ച് കാട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു. ഇടുക്കിയിലെ ശല്യക്കാരനായ അരിക്കൊമ്പനെ ഉടൻ മയക്കു വെടിവച്ച് പിടികൂടും. ഇതിനായി ‌ഇടുക്കിയിൽ ഈ ആഴ്ചയിൽ തന്നെ വയനാട്ടിൽ നിന്നുള്ള പ്രത്യേക സംഘമെത്തും.

കെ.എസ്.ആർ.ടി.സിയിലെ വിദ്യാർഥി കൺസഷൻ; ദുരുപയോഗം ചെയ്യുന്നത് തടയാനാണ് പ്രായപരിധി കൊണ്ടുവന്നതെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം: വിദ്യാർഥികളുടെ കൺസഷൻ പരിമിതപ്പെടുത്തിയതിനെ ന്യായീകരിച്ച് ഗതാഗതമന്ത്രി ആൻറണി രാജു. കെ.എസ്.ആർ.ടി.സിയിലെ കൂലി ഇളവിനെക്കുറിച്ച് ഓർത്ത് വിദ്യാർഥികൾക്ക് ആശങ്ക വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. അൺ എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്ക് പുതിയ മാനദണ്ഡമനുസരിച്ച് 65 ശതമാനം കൺസഷൻ കിട്ടും. പ്രായ പരിധി വെച്ചതിനും മന്ത്രി പിന്തുണ നൽകി. അതിന് കൃത്യമായ കാരണമുണ്ട്. അർഹരായവർക്ക് മാത്രം ഇളവ് കിട്ടും. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും ഈവനിങ് ക്ലാസിൽ പഠിക്കുന്നവരും കൺസഷൻ ദുരുപയോഗം ചെയ്യുന്നത് തടയാനാണ് പ്രായപരിധി കൊണ്ടുവന്നതെന്നാണ് അദ്ദേഹം നൽകിയ …

കെ.എസ്.ആർ.ടി.സിയിലെ വിദ്യാർഥി കൺസഷൻ; ദുരുപയോഗം ചെയ്യുന്നത് തടയാനാണ് പ്രായപരിധി കൊണ്ടുവന്നതെന്ന് ഗതാഗതമന്ത്രി Read More »

പുസ്തകങ്ങളുടെ തോഴൻ;കുട്ടികളെ ഏറെ സ്നേഹിച്ച ശിവരാമൻസാർ വിടവാങ്ങി ….

തൊടുപുഴ : റിട്ട .ഹെഡ്മാസ്റ്റർ കാഞ്ഞിരമറ്റം നടയത്ത് കെ .ശിവരാമൻ (85 ) നിര്യാതനായി .സംസ്ക്കാരം 28 .02 .2023 ചൊവ്വ ഉച്ചകഴിഞ്ഞു രണ്ടിന് വീട്ടുവളപ്പിൽ .ഭാര്യ എം .എൻ .കാർത്തികക്കുട്ടി (റിട്ട .അദ്ധ്യാപിക ,ഗവ .ഹൈസ്കൂൾ ,കിഴക്കേക്കര ). തൊടുപുഴ സാഹിത്യ വേദിയുടെ രൂപീകരണത്തിൽ പ്രധാന പങ്കു വഹിക്കുകയും സാഹിത്യ വേദിയുടെ ഇന്നോളമുള്ള പ്രവർത്തനങ്ങളിൽ നേതൃത്വപരമായ പങ്കുവഹിക്കുകയും ചെയ്തു..കുട്ടികൾക്കുവേണ്ടി സാഹിത്യമാസിക തുടങ്ങി കുട്ടികളുടെ കലാസാഹിത്യ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിച്ചു.. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആദ്യകാല പ്രവർത്തകനും ഏറെക്കാലം …

പുസ്തകങ്ങളുടെ തോഴൻ;കുട്ടികളെ ഏറെ സ്നേഹിച്ച ശിവരാമൻസാർ വിടവാങ്ങി …. Read More »

ആരുടേയും വാൽ സി.പി.എമ്മിന്റെ തോളിൽ ഇല്ലെന്ന് എം.വി.ഗോവിന്ദൻ

മലപ്പുറം: ജനകീയ പ്രതിരോധ ജാഥ പ്രചാരണം മലപ്പുറത്ത് നടക്കുന്നതിനിടെ തിരൂരിലെ വാർത്താസമ്മേളനത്തിൽ വച്ച് ആകാശ് തില്ലങ്കേരി ഉൾപ്പെടെ ആരുടേയും വാൽ സി.പിഎ.മ്മിന്റെ തോളിൽ ഇല്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. ഗവർണറുടെ, സാങ്കേതിക സർവകലാശാലയിലുള്ള ഇടപെടൽ പ്രതിഷേധാർഹമാണെന്നും വിദ്യാഭ്യാസ രംഗത്ത് ആർ.എസ്.എസിന്റെ കാവിവൽക്കരണത്തിന്റെ ഭാഗമാണ് ഇതെന്നും ഗോവിന്ദൻ വ്യക്തമാക്കി.

ലൈഫ് മിഷൻ കേസിൽ കേന്ദ്ര ഏജൻസി അന്വേഷണം; ഇ.ഡിക്കും സി.ബി.ഐയ്ക്കും അയച്ച കത്ത് സഭയിൽ വായിച്ച് വി.ഡി സതീശൻ

തിരുവനന്തപുരം: കേന്ദ്ര ഏജൻസി അന്വേഷണം ലൈഫ് മിഷൻ കോഴക്കേസിൽ വേണമെന്ന് ആവശ്യപ്പെട്ട് ഇ.ഡിക്കും സി.ബി.ഐയ്ക്കും മുഖ്യമന്ത്രി അയച്ച കത്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സഭയിൽ വായിച്ചു. സി.ബി.ഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കൊള്ളരുതാത്തവർ എങ്കിൽ എന്തിന് മുഖ്യമന്ത്രി കത്തയച്ചു? എന്നിട്ട് ഞങ്ങളെ പഠിപ്പിക്കാൻ വരരുത്. രാജ്യത്തിനകത്തും പുറത്തും വ്യാപിച്ചുകിടക്കുന്ന കേസ് എങ്ങനെ വിജിലൻസ് അന്വേഷിക്കും. സി.ബി.ഐ വരാതിരിക്കാനാണ് മനപ്പൂർവ്വം വിജിലൻസിനെ കൊണ്ടുവന്ന് അന്വേഷിപ്പിക്കുന്നതെന്നും സതീശൻ ആരോപിച്ചു.

പിണറായിയും ശിവശങ്കറും കോൺസൽ ജനറലും സ്വപ്നയും ക്ലിഫ് ഹൗസിൽ യോഗം ചേർന്നുവെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ

തിരുവനന്തപുരം: നിയമസഭയിൽ ലൈഫ് മിഷൻ കോഴയിടപാടിൽ രൂക്ഷമായ ഭരണ-പ്രതിപക്ഷ പോര്. അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ മാത്യു കുഴൽനാടൻ എം.എൽ.എ, പിണറായിയും ശിവശങ്കറും കോൺസൽ ജനറലും സ്വപ്നയും ക്ലിഫ് ഹൗസിൽ യോഗം ചേർന്നുവെന്ന് സ്വപ്ന പറഞ്ഞതായി ആരോപിച്ചു. ഇതുകേട്ട മുഖ്യമന്ത്രി കുഴൽനാടന്റെ ആരോപണം പച്ചക്കള്ളമാണെന്നും താൻ ആരെയും കണ്ടിട്ടില്ലെന്നും ശബ്ദമുയർത്തി. തുടർന്ന് പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ വൻ ബഹളവും വാക് വാദമുണ്ടാവുകയും ചെയ്തതിനാൽ സഭ അൽപ്പ സമയത്തേക്ക് പിരിഞ്ഞു.

ശബരിമലയിൽ നടവരവായി ലഭിച്ച 180 പവൻ സ്വർണമെത്തിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന് തിരുവാഭരണം കമ്മിഷണർ

പത്തനംതിട്ട: നടവരവായി ശബരിമലയിൽ ലഭിച്ച സ്വർണം യഥാസമയം ദേവസ്വം ബോർഡിന്റെ ആറന്മുളയിലെ സ്‌ട്രോങ് റൂമിൽ എത്തിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന് തിരുവാഭരണം കമ്മിഷണറുടെ കണ്ടെത്തൽ. ഇതനുസരിച്ച് 180 പവൻ സ്വർണമെത്തിക്കുന്നതിലാണ് വീഴ്ചയുണ്ടായിരിക്കുന്നത്. സ്ട്രോങ് റൂമിൽ, ഡിസംബർ 27 മുതൽ ജനുവരി 19 വരെ ലഭിച്ച സ്വർണം എത്തിച്ചത് ഇന്നലെയായിരുന്നു. സ്വർണവും വെള്ളിയുമെല്ലാം നടയടച്ചതിനുശേഷം ഒരാഴ്ചയ്ക്കുള്ളിൽ എത്തിക്കുന്നതാണ് സാധാരണ രീതി. എന്നാൽ ഈ പ്രാവശ്യം സമയത്തിൽ വീഴ്ചയുണ്ടായിരിക്കുകയാണ്. ഇത്തവണത്തെ മണ്ഡല-മകരവിളക്ക് കാലഘട്ടത്തിൽ ശബരിമലയിൽ നടവരവായി 410 പവൻ സ്വർണം ലഭിച്ചിരുന്നു. ശബരിമലയിൽത്തന്നെയാണ് …

ശബരിമലയിൽ നടവരവായി ലഭിച്ച 180 പവൻ സ്വർണമെത്തിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന് തിരുവാഭരണം കമ്മിഷണർ Read More »

എസ്.എഫ്.ഐ ആക്രമണം; കാസർകോട് സർക്കാർ കോളേജ് മുൻ പ്രിൻസിപ്പൽ ഇൻ ചാർജ് ദീർഘകാലത്തേക്ക് അവധിയെടുത്തു

കാസർകോട്: സർക്കാർ കോളേജിലെ മുൻ പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ.രമ എസ്.എഫ്.ഐ അക്രമത്തെ തുടർന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സ തേടണമെന്ന കാരണം വ്യക്തമാക്കി ദീർഘകാല അവധിയിൽ പ്രവേശിച്ചു. മാർച്ച് 31 വരെയാണ് ഒഴിവിനായി അപേക്ഷ നൽകിയിരിക്കുന്നത്. കോളജിൽ അധ്യാപികയെ തടയുമെന്ന് എസ്.എഫ്.ഐ പറഞ്ഞിരുന്നു. സമരത്തിലോ പ്രചരണങ്ങളിലോ ഒരു ധാർമ്മികതയും പുലർത്താത്ത എസ്.എഫ്.ഐ അവരുടെ ഇംഗിതങ്ങൾക്ക് വഴങ്ങാത്ത എൻ്റെ വധം നടത്താൻ നിൽക്കുകയാണെന്നും അതിന് നിന്നു കൊടുക്കാൻ ഇല്ലെന്നുമാണ് രമ പത്രക്കുറിപ്പിൽ സൂചിപ്പിച്ചിരിക്കുന്നത്.

വിശ്വനാഥൻറെ കുടുംബത്തിന് നഷ്ടപരിഹാരം നൽകിയെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളേജിന്റെ പരിധിയിൽ തൂങ്ങി മരിച്ച ആദിവാസി യുവാവ് വിശ്വനാഥൻറെ മരണം നിയമസഭയിൽ ചർച്ചയായി. കുടുംബത്തിന് നഷ്ടപരിഹാരം നൽകിയെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. ആദിവാസികൾക്ക് എതിരെ ഒറ്റപ്പെട്ട ആക്രമണങ്ങൾ ഉണ്ടാകുന്നുവെന്നും വിശ്വനാഥൻറെ മരണം ഇതാണ് ചൂണ്ടികാട്ടുന്നതെന്നും ഇത്തരം സംഭവങ്ങൾ സർക്കാർ ഗൗരവമായി കാണുന്നുവെന്നും ഇതിൽ കർശന നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിശ്വനാഥൻറെ മരണത്തിൽ കേസ് രജിസ്റ്റർ ചെയതിട്ടുണ്ട്. പ്രത്യേക സംഘം അന്വേഷിക്കുന്നുണ്ടെന്നും സിറ്റി പൊലീസ് മേധാവിയാണ് അന്വഷണത്തിന് മേൽനോട്ടം വഹിക്കുന്നതെന്നും മന്ത്രി സഭയെ …

വിശ്വനാഥൻറെ കുടുംബത്തിന് നഷ്ടപരിഹാരം നൽകിയെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ Read More »

ലൈഫ് മിഷൻ കേസ്; പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി

തിരുവനന്തപുരം: പ്രതിപക്ഷം ലൈഫ് മിഷൻ അഴിമതിയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. മാത്യു കുഴൽനാടൻ എംഎൽഎയാണ് നിയമസഭയിൽ നോട്ടീസ് നൽകിയത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി വടക്കാഞ്ചേരിയിൽ പണിയുന്ന ഫ്ലാറ്റിന്റെ പേരിൽ കോടികൾ കോഴ വാങ്ങിയതും അറസ്റ്റിലായതും ഇഡി ഒഴിച്ചുള്ള അന്വേഷണങ്ങൾ നിലച്ചതും സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാണ് ആവശ്യം. അതേസമയം ലൈഫ് മിഷനിലെ അടിയന്തര പ്രമേയം അടിസ്ഥാനമില്ലാത്ത പ്രശ്‍നമാണെന്നായിരുന്നു മന്ത്രി എംബി രാജേഷ് സഭയെ അറിയിച്ചത്. സമാന വിഷയം ഈ സമ്മേളനത്തിൽ നേരത്തെ ഉന്നയിച്ചിരുന്നു. പഴയ …

ലൈഫ് മിഷൻ കേസ്; പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി Read More »

പൗൾട്രി ക്ലബ്ബ് വഴി കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു

കരിമണ്ണൂർ: ഗ്രാമ പഞ്ചായത്തിൽ മൃഗസംരക്ഷ വകുപ്പ് സ്കൂൾ പൗൾട്രി ക്ലബ് പദ്ധതി മുഖാന്തരം വിവിധ സ്കൂളുകളിൽ പഠിക്കുന്ന 25 കുട്ടികൾക്ക് വീതം കോഴിക്കുഞ്ഞുങ്ങൾ മുളപ്പുറം റവ.ഫാദർ.റ്റി.സി.എം.എം യു പി സ്കൂൾ, ഗവ.യുപി സ്കൂൾ കരിമണ്ണൂർ എന്നിവിടങ്ങളിൽ വിതരണം ചെയ്തു. ഗവ യു.പി സ്കൂളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നിസാമോൾ ഷാജിയും മുളപ്പുറം റവ.ഫാദർ.റ്റി.സി.എം.എം സ്കൂളിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാൻസൻ അക്കക്കാട്ടും ഉദ്ഘാടനം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ ബിജി ജോമോനായിരുന്നു അദ്ധ്യക്ഷൻ. …

പൗൾട്രി ക്ലബ്ബ് വഴി കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു Read More »

അബാക്കസ് റാങ്ക് ജേതാക്കളെ ആദരിച്ചു

തൊടുപുഴ: അബാക്കസ് ദേശീയ തലത്തില്‍ നടത്തിയ ടാലന്റ് ഫെസ്റ്റില്‍ റാങ്ക് ജേതാക്കളായ തൊടുപുഴ ജ്യോതി സൂപ്പര്‍ബസാറിലെ സ്‌കൂള്‍ ഓഫ് അബാക്കസിലെ കുട്ടികള്‍ക്ക് സ്വീകരണം നല്‍കി. ഉപാസന ഓഡിറ്റോറിയത്തില്‍ നടന്ന യോഗം തൊടുപുഴ എസ്എച്ച്ഒ വി.സി. വിഷ്ണുകുമാര്‍ ഉദ്ഘാടനം ചെയ്തു. ഫാ.വിന്‍സച്ചന്‍ സി.എം.ഐ ആയിരുന്നു അധ്യക്ഷത വഹിച്ചത്. ഡയറക്ടര്‍ ടി.എ.ജോണ്‍, എഡ്വിന്‍ അഗസ്റ്റിന്‍, ടി.കെ.ബിജു, ജിനു സോയി, അനുഷ ജി.നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

വിശ്വനാഥന് സ്മരണാഞ്ജലിയർപ്പിച്ചു; മരണത്തിന് കാരണക്കാരായവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ദർശന

കട്ടപ്പന: കോഴിക്കോട് മെഡിക്കൽ കോളജ് പരിസരത്ത് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട വയനാട് പാറവയലിലെ വിശ്വനാഥന് സ്മരണാഞ്ജലിയർപ്പിച്ചും മരണത്തിന് കാരണക്കാരായവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ടും ദർശനയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ സാംസ്കാരിക കൂട്ടായ്മ ചേർന്നു. ആദിവാസി സമൂഹത്തിൽപെട്ടവരെ രണ്ടാം തരം പൗരന്മാരായി കാണുന്ന പ്രമാണി മനോഭാവം കേരള സമൂഹത്തിൽ വ്യാപകമാണെന്നും, നാട് വളർന്നിട്ടും അവഗണനയും അവഹേളനവും ഏറി വരികയാണെന്നും സാംസ്കാരിക കൂട്ടായ്മ വിലയിരുത്തി. അട്ടപ്പാടിയിലെ മധുവിൻ്റെയും വിശ്വനാഥൻെറയും ദുർഗ്ഗതി ആവർത്തിക്കാതിരിക്കുവാൻ കുറ്റക്കാരെ കണ്ടെത്തി ഉചിതമായി ശിക്ഷിക്കണമെന്നും, ആദിവാസി സമൂഹത്തെ വംശീയമായി ഒറ്റപ്പെടുത്തുന്ന മാനുഷിക …

വിശ്വനാഥന് സ്മരണാഞ്ജലിയർപ്പിച്ചു; മരണത്തിന് കാരണക്കാരായവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ദർശന Read More »

നികുതി കുടിശിക പിരിക്കുന്നതിൽ കെടുകാര്യസ്ഥതയുണ്ടെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: ഇത് സ്റ്റാലിന്റെ നാടല്ലെന്ന് പറഞ്ഞുകൊണ്ട് നിയമസഭയിൽ പ്രസംഗം തുടങ്ങിയ വിഡി സതീശൻ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. സംസ്ഥാന സർക്കാർ 4500 കോടിരൂപയുടെ നികുതി ഭാരം ജനത്തിന് മേൽ ഉണ്ടാക്കുന്നു. നികുതി കുടിശിക പിരിക്കുന്നതിൽ കെടുകാര്യസ്ഥതയുണ്ടെന്നും പതിനായിരങ്ങൾ ബുദ്ധിമുട്ടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്റെ തെറ്റുകൾ മറക്കാൻ ജനങ്ങളുടെ തലയിൽ കെട്ടി വെക്കാൻ ഉള്ള ശ്രമത്തെ ആണ് പ്രതിപക്ഷം എതിർക്കുന്നത്. സമാധാന സമരങ്ങളെ മുഖ്യമന്ത്രി പരിഹസിക്കുന്നു. ഇപ്പോൾ പറയുന്നു, പ്രതിഷേധക്കാർ ആത്മഹത്യാ സ്ക്വാഡുകളാണെന്ന്. ഞങ്ങൾക്ക് പഴയ …

നികുതി കുടിശിക പിരിക്കുന്നതിൽ കെടുകാര്യസ്ഥതയുണ്ടെന്ന് വി.ഡി സതീശൻ Read More »

മുഖ്യമന്ത്രിയെ വിമർശിച്ച് വി.ഡി സതീശൻ

തിരുവനന്തപുരം: ഷാഫി പറമ്പിൽ എം.എൽ.എ യൂത്ത് കോൺ​ഗ്രസ് സമരത്തിനെതിരായ പൊലീസ് ലാത്തിചാർജ്ജ് സഭ നി‍ർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ന് നിയമസഭയിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടിയിരുന്നു. ഇതിന് മുഖ്യമന്ത്രി മറുപടി നൽകിയതോടെ സ്പീക്ക‍ർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. തുടർന്ന് വിഡി സതീശൻ മുഖ്യമന്ത്രിയെ തിരിഞ്ഞു കൊത്തി. യൂത്ത് കോൺ​ഗ്രസുകാരുടെ സമരത്തെ പുച്ഛിക്കുന്ന മുഖ്യമന്ത്രി പിന്നെ എന്തിനാണ് നൂറുകണക്കിന് പൊലീസുകാരെ വഴി നീളെ നി‍ർത്തിയും 42 അകമ്പടി വാഹനങ്ങൾ ഇറക്കിയും സഞ്ചരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. പഴയ …

മുഖ്യമന്ത്രിയെ വിമർശിച്ച് വി.ഡി സതീശൻ Read More »

കോഴിക്കോട് കാല് മാറി ശാസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ആരോഗ്യ വകുപ്പ് രൂപീകരിച്ച മെഡിക്കൽ ബോർഡിന്റെ യോഗം തുടങ്ങി

കോഴിക്കോട്: ശ്രദ്ധക്കുറവ് മൂലം രോഗിയുടെ കാല് മാറി ശാസ്ത്രക്രിയ നടത്തിയ നാഷണൽ ആശുപത്രിയുടെ നടപടിക്കെതിരെയുള്ള അന്വേഷണത്തിന്റെ ഭാ​ഗമായി സംഭവത്തിൽ പരിശോധിച്ച് വ്യക്തത വരുത്തുന്നതിനായി ആരോഗ്യ വകുപ്പ് രൂപീകരിച്ച മെഡിക്കൽ ബോർഡിന്റെ യോഗം തുടങ്ങി. യോഗം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഓർത്തോ വിഭാഗം മേധാവിയുടെ ഓഫീസിലാണ്. വിദഗ്ധ ഡോക്ടർമാരും ഡി.എം.ഓയ്ക്കു പുറമെ യോഗത്തിൽ പങ്കെടുക്കും.

നിയമസഭയെ ശാന്തമാക്കാൻ പാടുപ്പെട്ട് സ്പീക്കർ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിനിടെ നിയമസഭയിൽ ബഹളം വെച്ച ഭരണപക്ഷത്തിന് സ്പീക്കർ എ.എൻ ഷംസീറിന്റെ താക്കീത്. പ്രതിപക്ഷം മുഖ്യമന്ത്രി പ്രസംഗിച്ചപ്പോൾ മിണ്ടാതിരുന്ന് കേട്ടത് ഓർമ്മിപ്പിച്ച് കൊണ്ടായിരുന്നു സ്പീക്കറുടെ വിമർശനം. ഭരണപക്ഷത്തോട് നിശബ്ദരായിരിക്കാൻ പറഞ്ഞത്. “ഒന്ന് പ്ലീസ്… മിണ്ടാതിരിക്കണം… ബഹുമാനപ്പെട്ട മുഖ്യമന്ത്രി സംസാരിക്കുമ്പോ അവര് അനങ്ങിയിട്ടില്ല. അതുകൊണ്ട് ഭരണപക്ഷം നിശബ്ദമായിരിക്കണം. പ്ലീസ്. എന്നായിരുന്നു സ്പീക്കർ വ്യക്തമാക്കിയത്. സംഭവം നടന്നത് നിയമസഭ രാവിലെ ചേർന്നപ്പോൾ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയ ശേഷമായിരുന്നു. പ്രതിപക്ഷ നേതാവ് പ്രസംഗിക്കുന്നതിനിടയിൽ മുഖ്യമന്ത്രി ഉയർത്തിയ വിമർശനങ്ങളോട് …

നിയമസഭയെ ശാന്തമാക്കാൻ പാടുപ്പെട്ട് സ്പീക്കർ Read More »

പ്ലീനറി സമ്മേളനത്തിലെ തീരുമാനം മദ്യവിൽപ്പനയെ പ്രോത്സാഹിപ്പിക്കുന്നതാണ്, തീരുമാനം പിൻവലിക്കണമെന്ന് വി.എം സുധീരൻ

തിരുവനന്തപുരം: റായ്പൂർ പ്ലീനറി സമ്മേളനത്തിൽ കോൺഗ്രസ് അംഗങ്ങൾ മദ്യപിക്കാൻ പാടില്ലെന്ന ഉപാധി ഒഴിവാക്കിയതിനെതിരെ കോൺ​ഗ്രസ് നേതാവ് വി.എം സുധീരൻ. ഖാദി സ്ഥിരമായി ധരിക്കാത്തവർക്കും മദ്യപിക്കുന്നവർക്കും അംഗത്വം നൽകില്ലെന്ന മുൻതീരുമാനം മാറ്റിയതിനെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർ​ഗെയ്ക്ക് അദ്ദേഹം കത്തയച്ചു. തീരുമാനം മദ്യവിൽപ്പനയെ പ്രോത്സാഹിപ്പിക്കുന്നതാണ്. ഇത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നും തീരുമാനം പിൻവലിക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു. മദ്യ ഒഴികെയുള്ള ലഹരിപദാർഥങ്ങൾ ഉപയോ​ഗിക്കുന്നതിനുള്ള വിലക്ക് തുടരാനാണ് തീരുമാനം. കോൺ​ഗ്രസ് പാർട്ടി അംഗം മദ്യപാനീയങ്ങളും ലഹരിവസ്തുക്കളും ഒഴിവാക്കണമെന്ന് കോൺ​ഗ്രസ് ഭരണഘടന ആർട്ടിക്കിൾ വി(ബി) …

പ്ലീനറി സമ്മേളനത്തിലെ തീരുമാനം മദ്യവിൽപ്പനയെ പ്രോത്സാഹിപ്പിക്കുന്നതാണ്, തീരുമാനം പിൻവലിക്കണമെന്ന് വി.എം സുധീരൻ Read More »

‘മുഖ്യമന്ത്രി കസേരയിൽ അല്ലെങ്കിൽ തന്റെ മറുപടി മറ്റൊന്നാകും, അത് സുധാകരനോട് ചോദിച്ചാ മതി’; പിണറായി

തിരുവനന്തപുരം: നിയമസഭ ചർച്ചയിൽ മുഖ്യമന്ത്രിക്ക് നൽകുന്ന സുരക്ഷ സംബന്ധിച്ച് പ്രതിപക്ഷം ഉയർത്തിയ വിമർശനത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ നേതാവിന്റെ മുഖ്യമന്ത്രി വീട്ടിലിരിക്കേണ്ടി വരുമെന്ന പരിഹാസത്തിനെതിരെ ആയിരുന്നു പിണറായിയുടെ മറുപടി. ‘പഴയ വിജയനാണെങ്കിൽ ഞാൻ അപ്പോഴേ മറുപടി പറഞ്ഞിട്ടുണ്ടാകും. ആ മറുപടിയല്ല ഇപ്പോൾ പറയേണ്ടത്. മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കുന്ന ആൾക്കെതിരെ സ്വാഭാവിക പ്രതിഷേധം ഉണ്ടാകും. മുഖ്യമന്ത്രിക്കെതിരെ പരാമർശങ്ങൾ പറയേണ്ടി വരും. മുഖ്യമന്ത്രി കസേരയിൽ അല്ലെങ്കിൽ തന്റെ മറുപടി മറ്റൊന്നാകും. അത് സുധാകരനോട് ചോദിച്ചാ മതി. ഇതെല്ലാം ഇല്ലാത്ത …

‘മുഖ്യമന്ത്രി കസേരയിൽ അല്ലെങ്കിൽ തന്റെ മറുപടി മറ്റൊന്നാകും, അത് സുധാകരനോട് ചോദിച്ചാ മതി’; പിണറായി Read More »

ഓപ്പറേഷൻ സി.എം.ഡി.ആ‌‌ർ.എഫ്; അക്ഷയ കേന്ദ്രങ്ങളിലെ ഇടപാടുകളും വിജിലൻസ് പരിശോധിക്കും

പത്തനംതിട്ട: സ്ഥലത്തെ അക്ഷയ കേന്ദ്രങ്ങളിലെ ഇടപാടുകളും ഓപ്പറേഷൻ സി.എം.ഡി.ആ‌‌ർ.എഫിന്റെ ഭാഗമായി വിജിലൻസ് പരിശോധിക്കും. ദുരിതാശ്വാസ സഹായത്തിനുള്ള കൂടലിലെയും ഏനാദിമംഗലത്തെയും അപേക്ഷയിൽ അക്ഷയ കേന്ദ്രങ്ങളുടെ ഫോൺ നമ്പറുകൾ ഉപയോഗിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. അപേക്ഷകരെ കൂട്ടത്തോടെ ചില അക്ഷയ കേന്ദ്രങ്ങളിൽ എത്തിച്ചെന്നും വിജിലൻസിന് സംശയമുണ്ട്.

കേരള കലാമണ്ഡലത്തിൽ പിൻവാതിൽ നിയമനം

തൃശൂർ: സർക്കാർ അനുമതിയും അംഗീകാരവുമില്ലാതെ കേരള കലാമണ്ഡലത്തിൽ ഏഴ് പേരെ മൂന്ന് ഘട്ടങ്ങളിലായി പിൻവാതിലിലൂടെ നിയമിച്ചതായി ഓഡിറ്റ് റിപ്പോർട്ട്. ഓഡിറ്റ് വകുപ്പ് ഇതു സംബന്ധിച്ച് അന്വേഷണം നടത്താൻ ജോയിൻറ് ‍ഡയറക്ടർ സാംസ്കാരിക വകുപ്പിന് കത്ത് നൽകി. കൽപിത സർവകലാശാലയായ കേരള കലാമണ്ഡലത്തിൽ 2014ലാണ് ബിരുദ ഡിപാർട്ട്മെൻറുകളിലെ ഇൻസ്ട്രക്ടർമാരുടെ എണ്ണം 28ആയി കുറച്ച് സർക്കാർ ഉത്തരവിറക്കിയത്. പുതിയ നിയമനം കലാമണ്ഡലത്തിന് നടത്തണമെങ്കിൽ ഇൻസ്ട്രക്ടർമാരുടെ എണ്ണം ഓരോ ഡിപ്പാർട്ടുമെൻറിലും വരേണ്ടതനുസരിച്ച് സർ‍ക്കാ‍ർ നിജപ്പെടുത്തണം. 2019 മുതൽ 2021 വരെ ഇത് …

കേരള കലാമണ്ഡലത്തിൽ പിൻവാതിൽ നിയമനം Read More »

പൂര പ്രദര്‍ശന നഗരിയുടെ വാടകയെച്ചൊല്ലി തർക്കം

തൃശൂർ: കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പൂര പ്രദര്‍ശന നഗരിയുടെ തറവാടക കൂട്ടി ചോദിച്ചു. ഇതോടെയാണ് ദേവസ്വങ്ങള്‍ എതിര്‍പ്പറിയിച്ചത്. എന്നാല്‍ പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് പുതിയതായി ചുമതലയേറ്റ ദേവസ്വം പ്രസിഡന്‍റ് ഡോ.എം.കെ.സുദർശനൻ അറിയിച്ചു. പൂര പ്രദർശനം നടക്കുന്നത് കൊച്ചിൻ ദേവസ്വം ബോ‍ർഡിന് കീഴിലുള്ള തേക്കിൻകാട് മൈതാനിയിലെ എക്സിബിഷൻ ഗ്രൗണ്ടിലാണ്. രണ്ട് മാസത്തേക്ക് രണ്ട് ലക്ഷത്തി 64ആയിരം സ്ക്വയർ ഫീറ്റ് സ്ഥലം പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങൾ സംയുക്തമായി വാടകക്ക് എടുക്കും. പൂരത്തിന്‍റെയും ഘടക പൂരങ്ങളുടെയും ചെലവ് നടത്താൻ പ്രദർശനത്തിൽ നിന്ന് …

പൂര പ്രദര്‍ശന നഗരിയുടെ വാടകയെച്ചൊല്ലി തർക്കം Read More »

ഫണ്ട് തിരിമറി; അന്വേഷണം ശക്തമാക്കി സി.പി.എം സംസ്ഥാന നേതൃത്വം

പാലക്കാട്: സി.പി.എം പാലക്കാട് ജില്ല സെക്രട്ടേറിയറ്റ് അംഗമായ പി.കെ ശശിക്കെതിരായ പാർട്ടി ഫണ്ട് തിരിമറി ആരോപണങ്ങളിൽ തെളിവുകൾ ലഭിച്ചതോടെ അന്വേഷണം ശക്തമാക്കുകയാണ് സി.പി.എം സംസ്ഥാന നേതൃത്വം. പി.കെ. ശശിക്കെതിരെ ഗുരുതരമായ സാമ്പത്തിക ആരോപണങ്ങളാണ് തെളിവുകൾ സഹിതം മണ്ണാർക്കാട് ഏരിയ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിനു മുന്നിൽ വെച്ചിരിക്കുന്നത്. 2016ൽ എം.എൽ.എ ആയ ശേഷമുള്ള സ്വത്ത് സമ്പാദനത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാനാണ് പാർട്ടി തീരുമാനം. പി.കെ. ശശിയുടെ റൂറൽ ബാങ്കിലെ അക്കൗണ്ടിലേക്ക് 2010 ൽ മണ്ണാർക്കാട് പാർട്ടി ഏരിയ കമ്മിറ്റി ഓഫീസായ …

ഫണ്ട് തിരിമറി; അന്വേഷണം ശക്തമാക്കി സി.പി.എം സംസ്ഥാന നേതൃത്വം Read More »

കൊച്ചിയിലെത്താതെ സി.എം രവീന്ദ്രൻ നിയമസഭയിലേക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രൻ ലൈഫ് മിഷൻ കോഴക്കേസിലെ ചോദ്യെ ചെയ്യലിനായി ഇഡിക്കു മുന്നിൽ ഹാജരാകുന്നതിനായി കൊച്ചിയിലെത്താതെയാണ് നിയമസഭയിലേക്ക് പോയത്. സി.എം രവീന്ദ്രനോട് രാവിലെ 10.30ന് കൊച്ചിയിലെ ഓഫിസിൽ എത്താനായിരുന്നു ഇഡി നൽകിയ നിർദ്ദേശം. അതേസമയം ഇമെയിലിലൂടെ നിയമസഭ ചേരുന്ന ദിവസങ്ങളായതിനാൽ ഔദ്യോഗിക തിരക്കുകൾ ഉണ്ടെന്നായിരുന്നു ഹാജരാകാത്തതിനു കാരണമായി രവീന്ദ്രൻ ഇഡിയെ അറിയിച്ചത്. ഇതുപോലെ മുമ്പും ഇഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകാതെ സി.എം രവീന്ദ്രൻ ഒഴിഞ്ഞുമാറിയിരുന്നു. ലൈഫ് മിഷൻ കോസുമായി ബന്ധപ്പെട്ട് സ്വപ്ന …

കൊച്ചിയിലെത്താതെ സി.എം രവീന്ദ്രൻ നിയമസഭയിലേക്ക് Read More »

റോഡ് വികസനത്തിന് സ്ഥലം വിട്ടു കൊടുത്തില്ല; അഭിഭാഷകൻ്റെ ബൈക്കും കാറും അടിച്ചു തകർത്തു

പയ്യന്നൂർ: അഭിഭാഷകൻ്റെ ബൈക്കും കാറും അക്രമികൾ തകർത്തു. റോഡ് വികസനത്തിന് സ്ഥലം വിട്ടു കൊടുക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു ഇന്നലെ അർധരാത്രി അഭിഭാഷകനായ മുരളി പള്ളത്തിൻ്റെ വാഹനങ്ങൾ അടിച്ചു പൊളിച്ചത്. മുരളി പള്ളത്തിൻ്റെ നേതൃത്വത്തിൽ പ്രദേശവാസികളായ അൻപതോളം പേർ പയ്യന്നൂർ – പെരുമ്പ മാതമംഗലം റോഡിന് ഏകപക്ഷീയമായി സ്ഥലമേറ്റെടുക്കുന്നതിനെതിരെ കോടതിയെ സമീപിച്ചിരുന്നു. പിന്നീട് മുൻസിഫ് കോടതി റോഡ് വികസനത്തിന് സ്ഥലമേറ്റെടുക്കുന്നത് തടഞ്ഞ് ഉത്തരവ് ഇറക്കുകയും ചെയ്തതാണ്. ഇതു മറികടന്ന് ജനകീയ സമിതിയെന്ന പേരിൽ സി.പി.എം പ്രവർത്തകരുടെ നേതൃത്വത്തിൽ സ്ഥലമേറ്റെടുത്ത നടപടി …

റോഡ് വികസനത്തിന് സ്ഥലം വിട്ടു കൊടുത്തില്ല; അഭിഭാഷകൻ്റെ ബൈക്കും കാറും അടിച്ചു തകർത്തു Read More »

നിരോധിത കോഴിപ്പോര്; ചിറ്റൂരിൽ ഏഴ് പേർ പിടിയിൽ

പാലക്കാട്: ചിറ്റൂരിൽ കോഴിപ്പോര് നടത്തിയ ഏഴ് പേർ പിടിയിലായി. അഞ്ചാംമൈൽ കുന്നങ്കാട്ടുപതിയിൽ നിരോധിത കോഴിപ്പോര് നടത്തിയ ആളുകളെയാണ് പാലക്കാട് ചിറ്റൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. ഏഴ് കൊത്തുകോഴികളും 5,300 രൂപയും നാല് ബൈക്കുകളും ഇവരിൽ നിന്നും കണ്ടെടുത്തു. എരുത്തേമ്പതി സ്വദേശികളായ കതിരേശൻ(25), അരവിന്ദ് കുമാർ (28), വണ്ണാമട സ്വദേശി ഹരിപ്രസാദ് (28), കൊഴിഞ്ഞാമ്പാറ ദിനേശ് (31), പഴനിസ്വമി (65), ശബരി (31), സജിത് (28) എന്നിവരാണ് കുറ്റവാളികൾ. കോടതിയിൽ തൊണ്ടിമുതലായി ഹാജരാക്കാനുള്ള സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് പിടിച്ചെടുത്ത കോഴികളെ …

നിരോധിത കോഴിപ്പോര്; ചിറ്റൂരിൽ ഏഴ് പേർ പിടിയിൽ Read More »

മുംബൈയിൽ ചൂട്‌ കുറയും

മുംബൈ: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുംബൈയിൽ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. 36 ഡിഗ്രി ആയിരുന്നു ഈ ദിവസങ്ങളിൽ രേഖപ്പെടുത്തിയ താപനില. എന്നാൽ അടുത്ത രണ്ടു ദിവസത്തിൽ താപനില 3-4 വരെ കുറയുമെന്ന് ഇന്ത്യ മെട്രോളജിക്കൽ ഡിപ്പാർട്ട്‌മെന്റ് (ഐഎംഡി) പ്രവചിച്ചു. അതിനാൽ വരും ദിവസങ്ങളിൽ നഗരത്തിൽ ചൂട്‌ കുറയുമെന്ന പ്രതീക്ഷയിലാണ് ന​ഗരവാസികൾ‌.

കറുത്ത ഷർട്ട് ധരിച്ച് നിയമസഭയിൽ പ്രതിപക്ഷ എം.എൽ.എമാർ

തിരുവനന്തപുരം: പ്രതിപക്ഷ അം​ഗങ്ങൾ കറുത്ത വസ്ത്രമണിഞ്ഞ് മുഖ്യമന്ത്രിയുടെ പരിപാടികളിലെത്തിയതിനെ തുടർന്ന് അവരെ തടയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് കോൺ​ഗ്രസിൻ്റെ യുവ എം.എൽ.എമാർ കറുത്ത ഷർട്ട് ധരിച്ച് ഇന്ന് സഭയിലെത്തി. ഷാഫി പറമ്പിൽ അടക്കമുള്ള കോൺ​ഗ്രസ് നേതാക്കളാണ് കറുപ്പണിഞ്ഞ് സഭയിലെത്തിയത്. യൂത്ത് കോൺ​ഗ്രസ് മാർച്ച് എറണാകുളത്ത് നടത്തിയപ്പോൾ പോലീസെടുത്ത നടപടിയിൽ അടിയന്തിര പ്രമേയത്തിന് അനുമതി തേടി ഷാഫി ഇന്ന് നോട്ടീസ് നൽകി. കോൺ​ഗ്രസ് എം.എൽ.എമാർ ഇന്ന് സഭയിൽ എത്തിയത് പ്ലക്കാർഡുകളും ബാനറുകളുമായിട്ടാണ്. എന്നാൽ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. മാത്രമല്ല, സഭാ …

കറുത്ത ഷർട്ട് ധരിച്ച് നിയമസഭയിൽ പ്രതിപക്ഷ എം.എൽ.എമാർ Read More »

ബജറ്റിന് പുറത്ത് നിന്ന് തുക കണ്ടെത്തേണ്ട സാഹചര്യം തുടരുകയാണെന്ന് ധനമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ ആവശ്യങ്ങൾക്ക് ബജറ്റിന് പുറത്ത് നിന്ന് തുക കണ്ടെത്തേണ്ട സാഹചര്യം തുടരുകയാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. ജി.എസ്.ടി കുടിശിക ബാക്കി 750 കോടിയും കഴിഞ്ഞ ദിവസം അക്കൗണ്ടിലെത്തി. നഷ്ടപരിഹാരം അഞ്ച് വർഷം കൂടി നീട്ടണമെന്ന ആവശ്യത്തിൽ സർക്കാർ ഉറച്ച് നിൽക്കുകയാണെന്നും കെ.എൻ ബാലഗോപാൽ നിയമസഭയിൽ അറിയിച്ചു.

റോബോട്ട് ആനയായ രാമൻ തിടമ്പേറ്റി

തൃശ്ശൂർ: കേരളത്തിൽ ആദ്യമായി വൈദ്യുതിയിൽ പ്രവർത്തിക്കുന്ന റോബോട്ട് ആന ഉത്സവത്തിനു തിടമ്പേറ്റി. ഇരിഞ്ഞാടപ്പള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിലാണ് രാമനെ നടയ്ക്കിരുത്തിയത്. ആലവട്ടവും വെഞ്ചാമരവും തിടമ്പും മുത്തുകുടയുമായി നാല് പേർ ആനപ്പുറത്തേറി. പെരുവനം സതീശൻ മാരാരുടെ നേതൃത്വത്തിലുള്ള മേളവും അതിനൊത്ത് തലയും ചെവിയും വാലുമാട്ടി നിന്ന ഇരിഞ്ഞാടപ്പിള്ളി രാമനും ആളുകളെ അമ്പരിപ്പിച്ചു. പെറ്റ ഇന്ത്യ’യാണ് ആനയെ ക്ഷേത്രത്തിനായി നൽകിയത്.

Ny path Runners: 60 Years of Helping the Community & Inspiring relationships Through Running

The brief variation: during the period of its six-decade history, New York path athletes (NYRR) provides raised vast amounts for worthwhile factors globally. With its flagship TCS nyc Marathon along with other preferred events and occasions, the nonprofit community working organization impacts the physical lives of more than 430,000 folks every year, nurturing its mission …

Ny path Runners: 60 Years of Helping the Community & Inspiring relationships Through Running Read More »

‘ദമ്പതികളുടെ പരാമാർശം തന്നെ താറടിച്ചു കാണിക്കാനുള്ള ശ്രമമാണ്’; കെ.ടി ജലീൽ

മലപ്പുറം: സർക്കാർ ജോലി, ഉദ്യോ​ഗസ്ഥരുടെ പീഡനം മൂലം രാജിവെച്ചെന്ന ദമ്പതികളുടെ പരാമാർശം തന്നെ താറടിച്ചു കാണിക്കാനുള്ള ശ്രമമാണെന്ന് കെടി ജലീൽ എം.എൽ.എ. ദമ്പതികൾ തനിക്കെതിരെ പത്രസമ്മേളനം നടത്തിയത് ഫാസിസ്റ്റ് ശക്തികളുടെ പ്രേരണയാലാണെന്നും അവർ ഉന്നയിച്ച വിഷയം വസ്തുകളുമായി പുലബന്ധം പോലുമില്ലാത്തതാണെന്നും കെ.ടി ജലീൽ അഭിപ്രായപ്പെട്ടു. ഫേസ്ബുക്കിലൂടെയായിരുന്നു ജലീലിന്റെ പ്രതികരണം.

വിഴിഞ്ഞത്തെ വീട്ടമ്മയുടെ കൊലപാതകം; ഭർത്താവ് കീഴടങ്ങി

തിരുവനന്തപുരം: കഴിഞ്ഞ ദിവസം വിഴിഞ്ഞം കരിമ്പള്ളിക്കരയിൽ പ്രിൻസിയുടെ മൃദശരീരം കണ്ടെത്തിയ സംഭവത്തിൽ കുറ്റക്കാരനായ ഭർത്താവ് അന്തോണി ദാസ് കീഴടങ്ങി. യുവതിയെ പ്രതി കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. സംഭവസ്ഥലത്ത് നിന്നും കാണാതായതിനെ തുടർന്നായിരുന്നു ഇയാളിലേക്ക് അന്വേഷണം നീണ്ടത്. ഇതിനിടയിൽ ഇന്ന് രാവിലെയോടെ കുറ്റവാളി വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. ​ദമ്പതികൾ തമ്മിൽ നിരന്തരം തർക്കമുണ്ടാക്കുമായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച മൊഴി.

കുറച്ച് മാധ്യമങ്ങള്‍ക്ക് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തണം, അതിന് വേണ്ടി പടച്ചുവിടുന്നതാണ് കറുപ്പ് വിരോധമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഉടനീളം നികുതി വര്‍ധനവിനെതിരെ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സമരം ആസൂത്രിതമെന്നും ഓടുന്ന വാഹനത്തിന് മുന്നിലേക്ക് എടുത്ത് ചാടി അപകടമുണ്ടാക്കാന്‍ ശ്രമം നടന്നതായും അദ്ദേഹം അറിയിച്ചു. കറുപ്പിനോട് വിരോധമില്ല. കുറച്ച് മാധ്യമങ്ങള്‍ക്ക് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തണം. അതിന് വേണ്ടി പടച്ചുവിടുന്നതാണ് കറുപ്പ് വിരോധമെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. അപകടകരമായ സമരമാണ് യു.ഡി.എഫും ബി.ജെ.പിയും നടത്തുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പ്രളയം, കോവിഡ്‌ കാലഘട്ടത്തിൽ സംസ്ഥാനത്തെ ക്ഷേത്രങ്ങളെ സർക്കാർ കൈയയച്ച്‌ സഹായിച്ചു; ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ

തൃശൂർ: കഴിഞ്ഞ ആറുവർഷം മാത്രം ക്ഷേത്രങ്ങളുടെ ഉന്നമനത്തിനായി സർക്കാർ 459 കോടിരൂപ സഹായം നൽകിയെന്ന്‌ ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ. പ്രളയം, കോവിഡ്‌ കാലഘട്ടത്തിൽ സംസ്ഥാനത്തെ ക്ഷേത്രങ്ങളെ സർക്കാർ കൈയയച്ച്‌ സഹായിച്ചു. എന്നിട്ടും, ദേവസ്വങ്ങളുടെ വരുമാനം സർക്കാർ പിടിച്ചെടുക്കുന്നു എന്നതരത്തിൽ ചിലർ കള്ളപ്രചാരണങ്ങൾ നടത്തുകയാണ്. കൊച്ചിൻ ദേവസ്വം ഭാരവാഹികളുടെ സ്ഥാനാരോഹണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ജീവനക്കാരെയും പെൻഷൻകാരെയും സഹായിക്കാൻ ഈ വർഷവും സർക്കാർ സഹായം നൽകുമെന്നും അദ്ദേഹം അറിയിച്ചു.

‘എച്ച്‌.ഐ.എൽ-ഹിൽ ഇന്ത്യ അടച്ചിടാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പ്രതിഷേധാർഹം’; എം.വി ഗോവിന്ദൻ

മലപ്പുറം: കേന്ദ്രപൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ഇൻസെക്‌ടിസൈഡ്‌സ് ലിമിറ്റഡിന്റെ കേരള, പഞ്ചാബ്‌ യൂണിറ്റുകൾ അടച്ചിടാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പ്രതിഷേധാർഹമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേരളത്തിലും പഞ്ചാബിലും മാന്ത്രമാണ്‌ യൂണിറ്റ്‌ അടച്ചിടാനുള്ള തീരുമാനമുള്ളത്‌. മഹാരാഷ്‌ട്രയിലേത്‌ തുടരും. ഇത്‌ ആർ.എസ്‌.എസിന്റെ ഇടപെടലാണ്‌. കേരളത്തിലും പഞ്ചാബിലും അവർ ഇഷ്‌ടപ്പെടുന്ന ഗവൺമെന്റല്ല. താൽപര്യമുള്ള മഹാരാഷ്‌ട്രയിലെ യൂണിറ്റ്‌ തുടരുകയാണ്‌. കേരളത്തിൽ ആർഎസ്‌എസ്‌ ആഗ്രഹിക്കുന്നതുപോലെ കാര്യങ്ങൾ നടക്കുന്നില്ല. അതുകൊണ്ടാണ്‌ ഇത്തരം വേർതിരിവെന്നും അദ്ദേഹം വ്യക്തമാക്കി.

പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു ലക്ഷ്യമെന്ന് ഇസ്രായേലിൽ വച്ച് കാണാതായ കർഷകൻ

കോഴിക്കോട്‌: നൂതന കൃഷി രീതി പഠിക്കാൻ ഇസ്രായേലിലേക്ക്‌ പോയ സംഘത്തിൽ നിന്നും കാണാതായ കർഷകൻ ബിജു കുര്യൻ നാട്ടിൽ തിരിച്ചെത്തി. കരിപ്പുർ എയർപോർട്ടിൽ പുലർച്ചെ 4.30 ന്‌ ഗൾഫ്‌ എയറിനാണ്‌ ബിജു എത്തിയത്‌. സര്‍ക്കാരിനോടും സംഘാംഗങ്ങളോടും നിര്‍വ്യാജം മാപ്പ് ചോദിക്കുന്നുവെന്നും പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്നും ബിജു മാധ്യമങ്ങളോട് പറഞ്ഞു.