Timely news thodupuzha

logo

Month: May 2024

അടൂരിൽ ആറ്റിലൂടെ ഒഴുകി വന്ന തേങ്ങ പിടിക്കാൻ ഇറങ്ങിയ വയോധികൻ ഒഴിക്കിൽപ്പെട്ടു

അടൂർ: ഒഴുകി വന്ന തേങ്ങ പിടിക്കാൻ ആറ്റിൽ ചാടിയ വയോധികനെ കാണാതായി. മണക്കാല സെമിനാരിപ്പടി ഭാഗത്ത് പള്ളിക്കലാറ്റിലാണ് മണക്കാല സ്വദേശി ഗോവിന്ദനെ(60) കാണാതായത്. കഴിഞ്ഞ ദിവസം മീൻ പിടിക്കുന്നതിന് ചൂണ്ടയിടുകയായിരുന്ന ഗോവിന്ദൻ തേങ്ങ ഒഴുകി വരുന്നത് കണ്ട് ഇത് എടുക്കുന്നതിനായി പള്ളിക്കലാറ്റിലേക്ക് ചാടി ഒഴുക്കിൽ പെടുകയായിരുന്നു.ട ഗോവിന്ദനെ കണ്ടെത്തുന്നതിനായി അഗ്നി രക്ഷാസേനയുടെ നേതൃത്തത്തിൽ ഇന്നലെ തെരച്ചിൽ നടത്തിയെങ്കിലും ഗോവിന്ദനെ കണ്ടെത്താനായില്ല. മഴയും, വെളിച്ചക്കുറവും മൂലം തികളാഴ്ച തെരച്ചിൽ അവസാനിപ്പിച്ചെങ്കിലും ഇന്ന് രാവിലെ അഗ്നി രക്ഷാസേനയെത്തി തെരച്ചിൽ ആരംഭിച്ചു.

മഴയത്ത് ചുമരിടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു

തിരുവനന്തപുരം: പോത്തൻകോട് ചുമരിടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു. ഇടത്തറ വാർഡിൽ ചുമടുതാങ്ങി വിളയിൽ ശ്രീകല(61) ആണ് മരിച്ചത്. മഴയത്ത് ചുമരിടിഞ്ഞ് വീട്ടമ്മയുടെ മുകളിലേക്ക് പതിക്കുകയായിരുന്നു. വീടിനു പിന്നിലെ മേൽക്കൂരയില്ലാത്ത പഴയ വീടിന്‍റെ ചുമരാണ് ഇടിഞ്ഞത്. രാവിലെ ഒമ്പതരയോടെ ആയിരുന്നു സംഭവം. സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

നീലക്കുറിഞ്ഞി ജൈവ വൈവിധ്യ വിജ്ഞാന പഠനോത്സവം 26 മുതൽ

ഇടുക്കി: ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ അടിമാലിയിലും മൂന്നാറിലുമായി ത്രിദിന ജൈവ വൈവിധ്യ പഠനോത്സവം മെയ് 26ന്(ഞായറാഴ്ച ) ആരംഭിക്കും. ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പഠനോത്സവം 26 ലേക്ക് മാറ്റിയത്. ലോക ജൈവവൈവിധ്യ ദിനാഘോഷത്തിൻ്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. അടിമാലിയിലെ നീലക്കുറിഞ്ഞി ജൈവവൈവിധ്യവിജ്ഞാന കേന്ദ്രത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന പച്ചത്തുരുത്തുകളും അതിലെ ജൈവവൈവിധ്യവും ക്യാമ്പിന്റെ പ്രധാന ഘടകമായിരിക്കും. വിനോദവും വിജ്ഞാനവും കോര്‍ത്തിണക്കി ശില്പശാലകള്‍, കുട്ടികളുടെ പഠനങ്ങള്‍, ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍, പാട്ടുകള്‍, കളികള്‍, നൈപുണ്യ വികസനം …

നീലക്കുറിഞ്ഞി ജൈവ വൈവിധ്യ വിജ്ഞാന പഠനോത്സവം 26 മുതൽ Read More »

പഠനത്തോടൊപ്പം തൊഴിൽ; വോക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു

തിരുവനന്തപുരം: പഠനത്തോടൊപ്പം കുട്ടികൾക്ക് താൽപര്യമുള്ള തൊഴിൽ മേഖലയിൽ നൈപുണ്യ പരിശീലനം ഉറപ്പുവരുത്തുന്ന വോക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റിനൊപ്പം അന്താരാഷ്ട്രതലത്തിൽ അംഗീകാരമുള്ള സ്‌കിൽ സർട്ടിഫിക്കറ്റ് കൂടി ലഭിക്കുന്നു എന്നതാണ് വി. എച്ച്. എസ്‌. സി. പഠനത്തിന്റെ പ്രത്യേകത. സംസ്ഥാനത്ത് നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിംവർക്ക് നടപ്പിലാക്കുന്നത് വി. എച്ച്. എസ്. സിയുടെ നേതൃത്വത്തിലാണ്. നാല് വിഭാഗങ്ങളിലായി 21 സെക്ടറുകളിൽ 48 തൊഴിൽ നൈപുണ്യ കോഴ്സുകളാണ് വി. എച്ച്. എസ് സിയിൽ …

പഠനത്തോടൊപ്പം തൊഴിൽ; വോക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു Read More »

റിപ്പോർട്ട് ചോദിക്കുമ്പോൾ ഗൗരവമായി കാണണം: ഇടുക്കി ജില്ലാ കളക്ടർക്ക് മനുഷ്യാവകാശ കമ്മീഷന്റെ വിമർശനം

ഇടുക്കി: ജില്ലാ കളക്ടറിൽ നിന്നും മനുഷ്യാവകാശ കമ്മീഷൻ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെടുമ്പോൾ കീഴുദ്യോഗസ്ഥൻ ചമച്ചുകൊടുക്കുന്ന റിപ്പോർട്ട് പരിശോധിക്കാൻ പോലും മുതിരാതെ തികച്ചും യാന്ത്രികമായി കമ്മീഷനിലേക്ക് അയക്കുന്ന പ്രവണത അപലപനീയമാണെന്ന് കമ്മീഷൻ. വാഗമൺ ചോറ്റു പാറ കരയിലുള്ള കൃഷിഭൂമിക്ക് പട്ടയം.ലഭിക്കാൻ വർഷങ്ങളായി വിവിധ ഓഫീസുകൾ കയറിയിറങ്ങുന്ന കർഷകൻ സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ അംഗം വി.കെ. ബീനാ കുമാരി കളക്ടറുടെ നടപടി വിമർശിച്ചത്. ഇക്കാര്യത്തിൽ പീരുമേട് സ്പഷ്യൽ തഹസിൽദാർ തയാറാക്കിയ റിപ്പോർട്ട് ഇടുക്കി ജില്ലാ കളക്ടർ കമ്മീഷനിലേക്ക് അയക്കുകയായിരുന്നു. ഈ …

റിപ്പോർട്ട് ചോദിക്കുമ്പോൾ ഗൗരവമായി കാണണം: ഇടുക്കി ജില്ലാ കളക്ടർക്ക് മനുഷ്യാവകാശ കമ്മീഷന്റെ വിമർശനം Read More »

തൊടുപുഴ പൂമാലയിൽ നാല് വയസുകാരൻ കുളത്തില്‍ വീണു മരിച്ചു

തൊടുപുഴ: പൂമാലയിൽ നാല് വയസ്സുകാരന്‍ വീടിനടുത്തുള്ള സ്വകാര്യ വ്യക്തിയുടെ കുളത്തില്‍ വീണുമ രിച്ചു. മുണ്ടാട്ടുചുണ്ടയില്‍ ഷാജിയുടെയും ജാന്‍സിയുടെയും കൊച്ചുമകന്‍ ധീരവ് ആണ് മരിച്ചത്. വെള്ളിയാമറ്റം പഞ്ചാത്ത് പൂമാലയ്ക്ക് സമീപം കൂവക്കണ്ടത്ത്  ചൊവ്വാഴ്ച രാവിലെ 11ന് ആണ് അപകടം നടന്നത്. കുട്ടി വല്യമ്മയുടെ കൂടെ പശുവിനെ കെട്ടാന്‍ പോയതായിരുന്നു. വല്യമ്മ കുട്ടിയെ പറമ്പില്‍ നിര്‍ത്തി പശുവിനെ കെട്ടാന്‍നായി മാറി. പശുവിനെ കെട്ടിയതിനു ശേഷം നോക്കുമ്പോള്‍ കുട്ടിയെ കണ്ടില്ല. ഇവര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് സമീപത്ത് തൊഴിലുറപ്പ് ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന …

തൊടുപുഴ പൂമാലയിൽ നാല് വയസുകാരൻ കുളത്തില്‍ വീണു മരിച്ചു Read More »

കുറ്റിക്കാട്ടൂരിൽ ഷോക്കേറ്റ് മരിച്ച 18കാരൻ മരിച്ച സംഭവത്തിൽ കെ.എസ്.ഇ.ബിക്കെതിരെ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ ഇരുചക്രവാഹനം കേടായതിനെത്തുടർന്ന് വഴിയരികിലെ ഷെഡിലേക്ക് കയറിയ പതിനെട്ടുകാരൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. പൊതു പ്രവർത്തകൻ നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. പൂവാട്ടുപറമ്പ് സ്വദേശി മുഹമ്മദ് റിജാസാണ് മരിച്ചത്. ഞായറാഴ്ച രാത്രി കുറ്റിക്കാട്ടൂർ മുണ്ടുപാലം റോഡിലാണ് അപകടമുണ്ടായത്. വണ്ടികേടായപ്പോൾ വഴിയരികിലെ കടയിലെ ഷെഡിലേക്ക് കയറ്റിവെയ്ക്കുന്നതിനിടെ തൂണഇൽ പിടിച്ചപ്പോഴാണ് ഷോക്കേറ്റത്. ശബ്ദം കേട്ടെത്തിയ നാട്ടുകാർ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൂണിൽ ഷോക്കുണ്ടെന്ന് കെഎസ്ഇബിയിൽ പരാതിപ്പെട്ടിട്ടും പ്രശ്നം പരിഹരിച്ചില്ലെന്നും യുവാവ് മരിച്ചതിനുശേഷമാണ് വൈദ്യുതി …

കുറ്റിക്കാട്ടൂരിൽ ഷോക്കേറ്റ് മരിച്ച 18കാരൻ മരിച്ച സംഭവത്തിൽ കെ.എസ്.ഇ.ബിക്കെതിരെ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു Read More »

മഴ മുന്നറിയിപ്പിൽ മാറ്റം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ട് പിൻവലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലർട്ട് പിൻവലിച്ചു. എന്നാല്‍ ഈ മൂന്ന് ജില്ലകള്‍ക്ക് പുറമേ തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ ജില്ലകളിൽ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് എല്ലാ ജില്ലയിലും മഴ മുന്നറിയിപ്പ് ഉണ്ട്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, …

മഴ മുന്നറിയിപ്പിൽ മാറ്റം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ട് പിൻവലിച്ചു Read More »

വോട്ടെടുപ്പിനിടെ സംഘർഷം: ബിഹാറിൽ ഒരാൾ കൊല്ലപ്പെട്ടു

ബിഹാർ: വോട്ടെടുപ്പിന് പിന്നാലെ ബിഹാറിൽ ബി.ജെ.പി – ആർ.ജെ.ഡി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. രണ്ടു പേർക്ക് പരുക്കേറ്റിട്ടുണ്ട്. സരൺ ലോക്സഭാ മണ്ഡലത്തിലെ ചപ്രയിലാണ് സംഭവം. സംഘർഷത്തെ തുടർന്നുണ്ടായ വെടിവെയ്പ്പിലാണ് ഒരാൾ മരിച്ചത്.

ഒഡീഷ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി, മൃതദേഹം കൊച്ചിയിൽ വയോധിക ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിലെ കിണറ്റിൽ

കൊച്ചി: കടവന്ത്രയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. ഒഡീഷ സ്വദേശി മനീഷ് കുമാർ ഐസ്‌വാളാണ് മരിച്ചത്. കടവന്ത്ര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ കിണറ്റിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മനീഷ് കുമാർ താമസിച്ചിരുന്നത് ഇതിനു സമീപത്തായിരുന്നു. ദുർഗന്ധം അനുഭവപ്പെട്ടതോടെ നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് ചൊവ്വാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളെജ് …

ഒഡീഷ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി, മൃതദേഹം കൊച്ചിയിൽ വയോധിക ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിലെ കിണറ്റിൽ Read More »

ഇ.പി ജയരാജനെ വധിക്കാൻ ശ്രമിച്ച കേസിൽ കെ സുധാകരനെ കുറ്റവിമുക്തനാക്കി

കൊച്ചി: സി.പി.എം നേതാവ് ഇ.പി ജയരാജൻ വധശ്രമക്കേസിൽ കെ.പി.സി.സി പ്രസിഡന്‍റ് കെ സുധാരകരൻ കുറ്റവിമുക്തൻ. കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കണമെന്ന കെ സുധാകരന്‍റെ ഹര്‍ജി ഹൈക്കോടതി അനുവദിച്ചു. കേസില്‍ കെ സുധാകരന്‍ വിചാരണ നേരിടണമെന്ന തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. കേസില്‍ സുധാകരനെതിരെ തെളിവുകളുടെ അഭാവം ഉണ്ടെന്ന് കോടതി വിലയിരുത്തി. കെ. സുധാകരനെതിരെ ഗൂഢാലോചനാക്കുറ്റമാണ് ചുമത്തിയിരുന്നത്. 1995 ഏപ്രിൽ 12നാണ് കേസിനാസ്പദമായ സംഭവം. ചണ്ഡീ​ഗഢിൽ നിന്നു സി.പി.എം പാർട്ടി കോൺ​ഗ്രസ് കഴിഞ്ഞു കേരളത്തിലേക്ക് മടങ്ങവെ …

ഇ.പി ജയരാജനെ വധിക്കാൻ ശ്രമിച്ച കേസിൽ കെ സുധാകരനെ കുറ്റവിമുക്തനാക്കി Read More »

സ്വർണ വില താഴ്ന്നു, 480 രൂപയുടെ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഇന്നലെ റെക്കോർഡ് വിലയിലെത്തിയ സ്വർണവിലയിൽ ഇന്ന് ഒറ്റയടിക്ക് 480 രൂപയുടെ ഇടിവ് രേഖപ്പെടുത്തി. ഇതോടെ ഒരു പവൻ സ്വർണത്തിന് ഇന്ന് 54640 രൂപയായി. അൻപത് രൂപ കുറഞ്ഞ് 6830 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ ഇന്നത്തെ വില. ഇന്നലെ സ്വർണവില ചരിത്ര റെക്കോർഡിൽ എത്തിയിരുന്നു. ഒറ്റയടിക്ക് ഇന്നലെ 400 രൂപ കൂടി വൻ സ്വർണം 55,120 രൂപയും ഗ്രാമിന് 50 രൂപ കൂടി 6890 രൂപയിലും എത്തിയിരുന്നു. റഷ്യ-യുക്രെയ്ൻ യുദ്ധവും മിഡിൽ …

സ്വർണ വില താഴ്ന്നു, 480 രൂപയുടെ ഇടിവ് Read More »

പയ്യന്നൂരിൽ മോഷണം; വീട് കുത്തിത്തുറന്ന് 75 പവൻ കവർന്നു

പയ്യന്നൂർ: പെരുമ്പയിൽ വീടുകുത്തിത്തുറന്ന് മോഷണം. 75 പവൻ സ്വർ‌ണാഭരണം കവർന്നതായി പരാതി. പരിയാരം മെഡിക്കൽ കോളെജ് ആശുപത്രി ചികിത്സയിലുള്ള ഭർത്താവ് ആമുവിനൊപ്പമായിരുന്നു സുഹറ. വീട്ടിൽ മകനും ഭാര്യയും കുട്ടികളുമാണ് ഉണ്ടായിരുന്നത്. ഇവർ മുകളിലത്തെ നിലയിലായിരുന്നു. രാവിലെ എഴുന്നേറ്റപ്പോഴാണു മുന്നിലെ വാതിൽ തുറന്നു കിടക്കുന്നതു കണ്ടത്. വാതിലിന്‍റെ പൂട്ട് പൊളിച്ചാണ് കള്ളൻ അകത്തു കയറിയത്. രണ്ട് മുറികളിലായിരുന്ന അലമാരകൾ കുത്തിപ്പൊളിച്ചാണ് കവർച്ച നടത്തിയതെന്ന് വീട്ടുകാർ പറഞ്ഞു. ഒരു മുറിയിൽ കമ്പിപ്പാരയും മറ്റൊരു മുറിയിൽ കത്തിയും വാളും ഉപേക്ഷിച്ച നിലയിൽ …

പയ്യന്നൂരിൽ മോഷണം; വീട് കുത്തിത്തുറന്ന് 75 പവൻ കവർന്നു Read More »

നവവധുവിനെ ആക്രമിച്ച് ഒളിവിൽ പോയ പ്രതി രാഹുലിനെ ഇതുവരെ കണ്ടെത്താനായില്ല

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ പി. ഗോപാവിനെ കണ്ടെത്താനായി റെഡ് കോർണർ നോട്ടീസ് പുറത്തിറക്കും. ഇതിനായി ക്രൈംബ്രാഞ്ച് എ.ഡി.ജി.പി സി.ബി.ഐ ഡയറക്ടർ വ്യാഴാഴ്ച ഇന്‍റർപോളിന് കൈമാറും. രാഹുൽ ജർമ്മനിയിലേക്ക് കടന്നതായാണ് നിഗമനം. രാഹുലിനെ കണ്ടെത്താനായി നേരത്തെ ഇന്‍റർപോൾ മുഖേന പൊലീസ് ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ അതിന് ഫലമുണ്ടാകാതെ വന്നതോടെയാണ് പുതിയ നീക്കം. രണ്ട് ദിവസത്തിനകം റിപ്പോർട്ട് ഫ്രാൻസിലെ ഇന്‍റർപോൾ ആസ്ഥാനത്ത് എത്തിക്കാനാണ് നീക്കം. ഈ റിപ്പോർട്ടിൽ സംസ്ഥാന ആഭ്യന്തര വകുപ്പിനു വിശദ …

നവവധുവിനെ ആക്രമിച്ച് ഒളിവിൽ പോയ പ്രതി രാഹുലിനെ ഇതുവരെ കണ്ടെത്താനായില്ല Read More »

ജിജി സാറിന് സംസ്ഥാന അവാർഡ്

മുതലക്കോടം: സംസ്ഥാന തലത്തിൽ മികച്ച പ്രിൻസിപ്പലിനുള്ള അവാർഡിന് മുതലക്കോടം സെന്റ്. ജോർജ്‌ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ജിജി ജോർജ് അർഹനായി. പാഠ്യ, പാഠ്യേതര വിഷയങ്ങളില്‍ സ്കൂളിനെ മികച്ച നിലവാരത്തിലേക്ക് എത്തിച്ച പ്രവർത്തനങ്ങളാണ് അവാര്‍ഡിന് പരിഗണിച്ചത്. കോതമംഗലം എഡ്യൂക്കേഷണൽ ഏജൻസി ഏർപ്പെടുത്തിയ അധ്യാപക അവാർഡും ഈ വർഷം ജിജിസാറിന് ആയിരുന്നു. മികച്ച സക്കൂളിനുള്ള അവാർഡും നേടാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സ്കൂളിനു സാധിച്ചു. ഈ കഴിഞ്ഞ പൊതു പരീക്ഷയിൽ 95 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി …

ജിജി സാറിന് സംസ്ഥാന അവാർഡ് Read More »

ഇറാൻ പ്രസിഡന്റിന്റെ മരണത്തെ തുടർന്ന് 5 ദിവസം ദുഃഖാചരണം

ടെഹ്റാൻ: ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സിയുടെ സംസ്ക്കാരം ഇന്ന്. സംസ്കാര ചടങ്ങുകളുടെ ഭാഗമായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ അനുശോചന പരിപാടികൾ സംഘടിപ്പിക്കും. തബ്‌രീസിൽ രാവിലെ വിലാപ യാത്ര നടക്കും. തുടർന്ന് ഖുമ്മിലേക്കും അവിടെ നിന്ന് തെഹ്‌റാനിലേക്കും മൃതദേഹങ്ങൾ എത്തിക്കും. രാജ്യത്തിെൻറ പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഇ പ്രാർഥനാ ചടങ്ങുകൾക്ക് നേതൃത്വം നൽകും. റഈസിയുടെ ജന്മദേശമായ മസ്ഹദ് നഗരത്തിലായിരിക്കും ഖബറടക്കം. സംസ്‌കാര ചടങ്ങുകളിൽ സംബന്ധിക്കാൻ നിരവധി രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ എത്തിച്ചേരും. …

ഇറാൻ പ്രസിഡന്റിന്റെ മരണത്തെ തുടർന്ന് 5 ദിവസം ദുഃഖാചരണം Read More »

മുഖ്യമന്ത്രിയുടെ വിദേശ യാത്രയ്ക്ക് ഖജനാവിൽ നിന്നും പണം മുടക്കിയിട്ടില്ലെന്ന് വിവരാവകാശ രേഖ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വിദേശ യാത്ര നടത്തിയെത് സ്വന്തം ചെലവിലെന്ന് സംസ്ഥാന സർക്കാർ. യാത്രക്കായി സർക്കാർ ഖജനാവിൽ നിന്നും പണം മുടക്കിയിട്ടില്ലെന്ന് വിവരാവകാശ രേഖ. സർക്കാർ ജീവനക്കാരോ സുരക്ഷാ ഉദ്യോഗസ്ഥരോ മുഖ്യമന്ത്രിയെ അനുഗമിച്ചിട്ടില്ല. മത്രമല്ല, മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസിന്‍റേയും കെ.ബി ഗണേഷ് കുമാറിന്‍റേയും വിദേശയാത്രയും സ്വന്തം ചെലവിലാണെന്നും വിവരാവകാശ രേഖയിൽ പറയുന്നു. ദുബായ്, സിംഗപ്പൂർ, ഇന്തൊനീഷ്യ തുടങ്ങിയ രാജ്യങ്ങളിലായിരുന്നു മുഖ്യമന്ത്രിയുടെ 12 ദിവസം നീണ്ട യാത്ര. മുഖ്യമന്ത്രിക്കൊപ്പം ഭാര്യയും കൊച്ചു മകനുമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ വിദേശ …

മുഖ്യമന്ത്രിയുടെ വിദേശ യാത്രയ്ക്ക് ഖജനാവിൽ നിന്നും പണം മുടക്കിയിട്ടില്ലെന്ന് വിവരാവകാശ രേഖ Read More »

അതിതീവ്ര മഴയ്ക്ക സാധ്യത; ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ നേരത്തെ തന്നെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഇത് കൂടാതെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ആയിരിക്കുമെന്നും മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ മുന്നറിയിപ്പ് നൽകുന്നു. ഇന്ന് കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്ക് സാധ്യതയുണ്ട്. ശക്തമായ കാറ്റും …

അതിതീവ്ര മഴയ്ക്ക സാധ്യത; ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ റെഡ് അലർട്ട് Read More »

കോട്ടയത്ത് യുവാവിനെ വീട് കയറി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ

കോട്ടയം: കടുത്തുരുത്തിയിൽ സമീപവാസിയായ യുവാവിനെ വീട് കയറി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കടുത്തുരുത്തി പൂഴിക്കോൽ ലക്ഷം വീട് കോളനിയിൽ പൂഴിക്കുന്നേൽ വീട്ടിൽ അനീഷ് ഗോപിയെയാണ്(39) കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് കഴിഞ്ഞദിവസം രാത്രി ഒമ്പതരയോടെ തൻ്റെ സമീപവാസിയായ യുവാവിനെ ഇയാളുടെ വീടിന് പുറകു വശത്ത് വച്ച് പട്ടിക കഷണം ഉപയോഗിച്ച് അടിക്കുകയും ചെങ്കല്ലിൻ്റെ കഷ്ണം ഉപയോഗിച്ച് തലയ്ക്ക് ഇടിക്കുകയുമായിരുന്നു. ഇത് തടയാൻ ശ്രമിച്ച യുവാവിൻ്റെ കണ്ണിന് …

കോട്ടയത്ത് യുവാവിനെ വീട് കയറി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ Read More »

അവയവമാഫിയ കേസ്; മുഖ്യ പ്രതി സാബിത്തിനെ റിമാൻഡ് ചെയ്തു

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിലായ അവയവ മാഫിയ കേസിൽ അഞ്ച് വർഷത്തിനിടെ രാജ്യത്തെ പല സംസ്ഥാനങ്ങളിൽ നിന്നും പ്രതി ദാതാക്കളെ ഇറാനിലെത്തിച്ചെന്ന് റിപ്പോർട്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ അടക്കം ഇറാനിലെ ഫരീദിഖാൻ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കെത്തിച്ച് സ്വീകർത്താവിൽ നിന്ന് പണം വാങ്ങിയെടുത്തു. വയവക്കടത്ത് സംഘത്തിലെ മുഖ്യ കണ്ണി ഇന്നലെ കൊച്ചിയില്‍ പിടിയിലായിരുന്നു. തൃശൂർ വലപ്പാട് സ്വദേശി സബിത്ത് നാസർ എന്നയാളാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയിലായത്. രാജ്യാന്തര മാഫിയ സംഘങ്ങളുടെ പങ്ക് സംശയിക്കുന്ന കേസിൽ കേന്ദ്ര ഏജൻസികളും പ്രാഥമിക അന്വേഷണം …

അവയവമാഫിയ കേസ്; മുഖ്യ പ്രതി സാബിത്തിനെ റിമാൻഡ് ചെയ്തു Read More »

ഗൃഹയിലെത്തിയ സി.പി.എം നേതാക്കൾക്ക് നേരെ കൊലക്കേസ് പ്രതി സ്ഫോടക വസ്തു എറിഞ്ഞു, ഒരു സ്ത്രീയ്ക്ക് പരുക്ക്

കാസർക്കോട്: കാഞ്ഞങ്ങാട് ​ഗൃഹ സന്ദർശനത്തിനെത്തിയ സി.പി.എം നേതാക്കൾക്ക് നേരെ യുവാവ് സ്ഫോടക വസ്തു എറിഞ്ഞു. കൊലക്കേസ് ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയായ ലാലൂർ സ്വദേശി രതീഷാണ് സ്ഫോടക വസ്തു എറിഞ്ഞത്. ഇയാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇയാൾ ഒളിവിലാണ്. രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. ഷമീർ എന്നയാളുടെ വീട്ടിലേക്ക് ഗൃഹ സന്ദർശനത്തിനെത്തിയ ലോക്കൽ സെക്രട്ടറിമാരായ അനൂപ്, ബാബുരാജ്, ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി അരുൺ ബാലകൃഷ്ണൻ‌ എന്നിവർക്ക് നേരെ ഇയാൾ സ്ഫോടക വസ്തു എറിയുകയായിരുന്നു. ഉടൻ ഓടി മാറിയതിനാൽ …

ഗൃഹയിലെത്തിയ സി.പി.എം നേതാക്കൾക്ക് നേരെ കൊലക്കേസ് പ്രതി സ്ഫോടക വസ്തു എറിഞ്ഞു, ഒരു സ്ത്രീയ്ക്ക് പരുക്ക് Read More »

തൊടുപുഴ മുട്ടം ടാക്സി സ്റ്റാന്റിലുള്ള മരങ്ങൾ അപകട ഭീഷണി ഉയർത്തുന്നതായി പരാതി

തൊടുപുഴ: മുട്ടം ടാക്സി സ്റ്റാന്റിലുള്ള മരങ്ങൾ അപകട ഭീഷണി ഉയർത്തുന്നതായി പരാതി. പടർന്ന് പന്തലിച്ച് അപകടാവസ്ഥയിൽ നിരവധി മരങ്ങളാണ് ടാക്സി സ്റ്റാന്റിന് ചുറ്റിലുമുള്ളത്. ചെറിയ കാറ്റടിച്ചാൽ പോലും ശിഖരങ്ങൾ ഒടിഞ്ഞ് വീഴുന്നത് നിത്യ സംഭവങ്ങളാണ്. ഓട്ടോ ഉൾപ്പടെ നൂറിൽപരം ടാക്സി വാഹനങ്ങളാണ് എല്ലാ ദിവസവും ടാക്സി സ്റ്റാന്റിലേക്ക് എത്തുന്നത്. വലിയ മരങ്ങളുള്ള ടാക്സി സ്റ്റാന്റിൽ ഏറെ ഭയത്തോടെയാണ്‌ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതെന്ന് വാഹന ഉടമകളും ഡ്രൈവർമാരും പറയുന്നു. ഈരാറ്റ് പേട്ട, പാല ഭാഗങ്ങളിലേക്ക് ബസ് കാത്ത് നിൽക്കുന്നത് …

തൊടുപുഴ മുട്ടം ടാക്സി സ്റ്റാന്റിലുള്ള മരങ്ങൾ അപകട ഭീഷണി ഉയർത്തുന്നതായി പരാതി Read More »

വിവാഹ പൂര്‍വ കൗണ്‍സിലിംഗ് അനിവാര്യം: വനിതാ കമ്മിഷന്‍

ഇടുക്കി: ഗാര്‍ഹിക പീഡന പരാതികള്‍ വര്‍ധിച്ചു വരുകയാണെന്നും വിവാഹ പൂര്‍വ കൗണ്‍സിലിംഗ് അനിവാര്യമാണെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു. ഇടുക്കി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ. പരസ്പര വിശ്വാസമില്ലാത്തവരായി ദമ്പതികള്‍ മാറുകയും ഒരു കൂരയ്ക്ക് കീഴില്‍ പീഡനങ്ങള്‍ പതിവാവുകയും ചെയ്യുന്ന സംഭവങ്ങളാണ് ഏറെയും. കുടുംബ ജീവിതം എങ്ങനെ പരസ്പര വിശ്വാസത്തോടെയും പരസ്പരം അംഗീകരിച്ചും മുന്നോട്ടു കൊണ്ടു പോകണമെന്ന് പല ദമ്പതികള്‍ക്കും അറിയാത്ത സ്ഥിതിയുണ്ട്. വിവാഹ …

വിവാഹ പൂര്‍വ കൗണ്‍സിലിംഗ് അനിവാര്യം: വനിതാ കമ്മിഷന്‍ Read More »

അതിജീവിതയുടെ ദുരൂഹ മരണം: കുറ്റമറ്റ അന്വേഷണം നടത്തണമെന്ന് പോലീസിന് നിര്‍ദേശം നല്‍കുമെന്ന് വനിതാ കമ്മിഷന്‍

ഇടുക്കി: ജില്ലയിലെ ഇരട്ടയാറില്‍ പോക്‌സോ കേസിലെ അതിജീവിത ദൂരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച് കുറ്റമറ്റ അന്വേഷണം നടത്തണമെന്ന് സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കുമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു. ഇരട്ടയാറില്‍ അതിജീവിതയുടെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ. ഈ കേസില്‍ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുക്കുകയും ഇടുക്കി ജില്ലാ പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയ നിലയിലാണ് പെണ്‍കുട്ടിയെ …

അതിജീവിതയുടെ ദുരൂഹ മരണം: കുറ്റമറ്റ അന്വേഷണം നടത്തണമെന്ന് പോലീസിന് നിര്‍ദേശം നല്‍കുമെന്ന് വനിതാ കമ്മിഷന്‍ Read More »

തൊടുപുഴ സ്വിസ്സ് വാച്ച് ഹൗസ് ഉടമ കൂട്ടുങ്കൽ കെ.പി ജോൺ നിര്യാതനായി

മുതലക്കോടം: സ്വിസ്സ് വാച്ച് ഹൗസ് ഉടമ(കാഞ്ഞിരമറ്റം കവല, തൊടപുഴ) കൂട്ടുങ്കൽ കെ.പി ജോൺ(87) നിര്യാതനായി. സംസ്കാരം 21/5/2024 ചൊവ്വ ഉച്ചക്ക് 2.30ന് വീട്ടിൽ ആരംഭിച്ച് മുതലക്കോടം സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ. ഭാര്യ ഏലിയാമ്മ മാങ്കുളം ഓലിക്കൽ കുടുംബാം​ഗം. മക്കൾ: മാജി ജോൺ(​ഗവ. എൽ.പി സ്കൂൾ, മറ്റക്കര), ജെയ്സൺ. മരുമക്കൾ: ബിജു തെക്കെൻചേരിയിൽ,മുത്തോലി(സെന്റ് തോമസ് കോളേജ്, പാല), ബീന വരിക്കത്ത്(മവാറ്റുപുഴ).

അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്നും ഐ.എസ് ഭീകരരെ പിടികൂടി

അഹമ്മദാബാദ്: വിമാനത്താവളത്തിൽ നിന്നും നാല് ഐഎസ് ഭീകരരെ പിടികൂടി. ശ്രീലങ്കൻ സ്വദേശികളെയാണ് ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് പിടികൂടിയത്. ഇവരുടെ ചിത്രങ്ങൾ സ്ക്വാഡ് പുറത്തുവിട്ടിട്ടുണ്ട്. തിങ്കളാഴ്ച അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ നാലുപേരെയും എ.റ്റി.എസ് അറസ്റ്റ് ചെയ്തതായും ചോദ്യം ചെയ്യലിനായി രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇവർ എന്തിനാണ് എത്തിയതെന്നോ ഇവരുടെ ലക്ഷ്യമെന്തായിരുന്നെന്നോ വ്യക്തമല്ല. സംഭവത്തിന് പിന്നാലെ വിമാനത്താവളത്തിൽ സുരക്ഷ വർധിപ്പിച്ചതായും മാധ്യമങ്ങളുടെ റിപ്പോർട്ടുകളിലുണ്ട്.

ഇറാനിലെ അവയവക്കച്ചവടം; പാലക്കാട് സ്വദേശിയും

കൊച്ചി: അവയവക്കച്ചവടത്തിനായി ഇറാനിലേക്ക് മനുഷ്യക്കടത്ത് നടത്തിയ കേസിൽ അന്വേഷണം പുതിയ ഘട്ടത്തിലേക്ക്. ഇരയായവരിൽ ഒരാൾ പാലക്കാട് സ്വദേശിയായ മലയാളിയെന്ന് വിവരം ലഭിച്ചതായി അന്വേഷണ സംഘം വെളിപ്പെടുത്തി. ഉത്തരേന്ത്യൻ സ്വദേശികളായ മറ്റ് 19പേരുടെ വിവരങ്ങൾ നേരത്തെ ലഭിച്ചിരുന്നു. കൂടുതൽ പേർ മനുഷ്യക്കടത്തിന് ഇരകളായിട്ടുണ്ടെന്ന സംശയത്തിലാണ് പൊലീസ്. പ്രതി സാബിത്തിൽ നിന്ന് പൊലീസിന് ഇതുവരെ ലഭിച്ചത് 20 പേരെക്കുറിച്ചുള്ള വിവരങ്ങളാണ്. വ്യാജ ആധാർകാർഡും പാസ്പോർട്ടും നിർമിച്ച് ആൾമാറാട്ടം നടത്തിയാണ് അവയവം വിൽക്കാനുള്ളവരെ ഇറാനിലേക്കു കടത്തിയത്. ലക്ഷങ്ങള്‍ വാഗ്ദാനം നൽകിയാണ്‌ സാബിത്ത് …

ഇറാനിലെ അവയവക്കച്ചവടം; പാലക്കാട് സ്വദേശിയും Read More »

മലപ്പുറത്ത് വാഹനത്തിൽ കടത്താൻ ശ്രമിച്ച 27 ലക്ഷത്തിൻ്റെ കുഴൽപണം പിടികൂടി

മലപ്പുറം: കണ്ണമംഗലം തോട്ടശ്ശേരിയറയിൽ വാഹനത്തിൽ കടത്താൻ ശ്രമിച്ച 27 ലക്ഷത്തിൻ്റെ കുഴൽപണം പിടികൂടി. വള്ളുവമ്പ്രം സ്വദേശി മഞ്ചേരിതൊടി ഫസലു നഹീമാണ്(39) 26,95000 രൂപയുമായി കസ്റ്റഡിയിലായത്. ഇയാൾ ഓടിച്ച കെ.എൽ 10 ബി.ജെ0146 സ്കൂട്ടറിൻ്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു പണം. ജില്ലാ പോലീസ് മേധാവി എസ് ശശിധരൻ ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നു നടത്തിയ വാഹന പരിശോധനയിലാണ് പണം പിടികൂടിയത്. മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിതരണത്തിനായിട്ടായിരുന്നു പണം കൊണ്ടുവന്നിരുന്നത്.

ബാംഗ്ലൂരില്‍ റേവ് പാര്‍ട്ടിക്കിടെ ലഹരിയുമായി തെലുങ്ക് സിനിമാ താരങ്ങൾ ഉൾപ്പെടെ പിടിയിലായി

ബാംഗ്ലൂർ: റേവ് പാർട്ടിക്കിടെ പൊലീസ് നടത്തിയ ലഹരിവേട്ടയിൽ തെലുങ്ക് സിനിമാ താരങ്ങളും രാഷ്ട്രീയ നേതാക്കളും പിടിയിൽ. ബാംഗ്ലൂർ ഇലക്ട്രോണിക് സിറ്റിക്കു സമീപം ജി.ആർ ഫാംഹൗസിൽ ഇന്ന് പുലർച്ചെ മൂന്നു മണിയോടെ സെൻട്രൽ ക്രൈം ബ്രാഞ്ച് നടത്തിയ റെയ്‌ഡിലാണ് ഇവർ പിടിയിലായത്. പിറന്നാളാഘോഷത്തിൻ്റെ ഭാഗമായി ഹൈദരാബാദ് സ്വദേശി വാസു എന്നയാളാണ് പാർട്ടി സംഘടിപ്പിച്ചത്. ഹൈദരാബാദിലെ ഗോപാൽ റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു ജിആർ ഫാം ഹൗസിലാണ് നിശാ പാർട്ടി നടന്നത്. പാര്‍ട്ടിക്ക് പുലര്‍ച്ചെ രണ്ട് മണി വരെയാണ് അനുമതി ലഭിച്ചിരുന്നത്. ഇത് …

ബാംഗ്ലൂരില്‍ റേവ് പാര്‍ട്ടിക്കിടെ ലഹരിയുമായി തെലുങ്ക് സിനിമാ താരങ്ങൾ ഉൾപ്പെടെ പിടിയിലായി Read More »

കൊടകര കള്ളപ്പണക്കേസിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളി ഹൈക്കോടതി

കൊച്ചി: കൊടകര കള്ളപ്പണക്കേസിൽ വിശദമായ അന്വേഷണം വേണമെന്ന ആവശ്യപ്പെട്ട് ആംആദ്മി പാർട്ടി നൽകി ഹർജി തള്ളി ഹൈക്കോടതി. ഹർജി തള്ളണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി സമർപ്പിച്ച അപ്പീലിന്മേലാണ് കോടതി വിധി. കള്ളപ്പണ ഉറവിടം തേടിയുള്ള അന്വേഷണത്തിലാണെന്ന് ഇ.ഡി കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് കർണാടകയിൽ നിന്നും ബി.ജെ.പിക്കു വേണ്ടി 3.5 കോടി രൂപ കേരളത്തിലെത്തിയെന്നും ഇതിൽ അന്വേഷണം ആരംഭിച്ചിട്ട് മൂന്ന് വർഷമായിട്ടും യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നും കാട്ടിയാണ് മേയ് എഴിന് എ.എ.പി പൊതു താൽപ്പര്യ ഹർജി …

കൊടകര കള്ളപ്പണക്കേസിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളി ഹൈക്കോടതി Read More »

വി.ഡി സതീശന് പഞ്ചസാര കൊണ്ട് തുലാഭാരം

തൃശൂർ: പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പുറപ്പള്ളി കാവ് ഭഗവതി ക്ഷേത്രത്തിൽ 75 കിലോ പഞ്ചസാര കൊണ്ട് തുലാഭാരം. കഴിഞ്ഞ ലോക്‌സഭ നിയമസഭാ തെരഞ്ഞെടുപ്പിനിടെ കോൺഗ്രസ് പ്രവർത്തകർ വഴിപാട് നേർന്നതാണെന്നും അവരുടെ ആഗ്രഹ പ്രകാരമാണ് തുലാഭാരമെന്ന് വി.ഡി സതീശൻ വ്യക്തമാക്കി. 75 കിലോ പഞ്ചസാരയാണ് തുലാഭാരത്തിന് ആവശ്യമായി വന്നത്. തുടർന്ന് ക്ഷേത്രം തന്ത്രിയില്‍ നിന്ന് പ്രതിപക്ഷ നേതാവ് പ്രസാദം സ്വീകരിച്ചു. ഒരു മണിക്കൂര്‍ സമയം പൂജാ കര്‍മ്മങ്ങള്‍ക്കായി ക്ഷേത്രത്തില്‍ ചിലവഴിച്ച അദ്ദേഹം ക്ഷേത്രത്തില്‍ നിന്ന് പ്രഭാത ഭക്ഷണവും …

വി.ഡി സതീശന് പഞ്ചസാര കൊണ്ട് തുലാഭാരം Read More »

എൽ.ഡി.എഫ് സർക്കാർ നടപ്പാക്കിയ ജനകീയ വികസന മാതൃകയെ കൂടുതൽ കരുത്തോടെ മുന്നോട്ടു കൊണ്ടുപോകാൻ സാധിച്ചു; മുഖ്യമന്ത്രി

തിരുവനന്തപുരം: തുടർ ഭരണം നേടി അധികാരത്തിലെത്തിയ എൽ.ഡി.എഫ് സർക്കാർ മൂന്നു വർഷം പൂർത്തിയാക്കുക ആണെന്ന സന്തോഷ വിവരം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ നടപ്പാക്കിയ സമഗ്രവും സർവ്വതലസ്പർശിയുമായ ജനകീയ വികസന മാതൃകയെ കൂടുതൽ കരുത്തോടെ മുന്നോട്ടു കൊണ്ടുപോകാൻ ഈ കാലയളവിൽ സർക്കാരിനു സാധിച്ചുവെന്ന് മുഖ്യമന്ത്രി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു. പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ ഓരോന്നായി നിറവേറിക്കൊണ്ടും പുതിയ പദ്ധതികൾ ഏറ്റെടുത്തു കൊണ്ടും കേരള വികസന മാതൃക പുതിയ ഉയരങ്ങളിലേയ്ക്ക് കുതിയ്ക്കുകയാണെന്ന് മുഖ്യമന്ത്രി …

എൽ.ഡി.എഫ് സർക്കാർ നടപ്പാക്കിയ ജനകീയ വികസന മാതൃകയെ കൂടുതൽ കരുത്തോടെ മുന്നോട്ടു കൊണ്ടുപോകാൻ സാധിച്ചു; മുഖ്യമന്ത്രി Read More »

തൊടുപുഴ നഗരസഭ കാരുപാറ ഞർകുറ്റി ബൈപാസ് റോഡ് ഗതാഗത യോഗ്യമല്ല, കാൽനട യാത്ര പോലും സാധ്യമല്ലന്ന് നാട്ടുകാർ

തൊടുപുഴ: നഗരസഭ 12 ആം വാർഡ്‌ കാരുപാറ ഞർകുറ്റി ബൈപാസ് റോഡ് ഗതാഗത യോഗ്യമല്ലാതായിട്ട് വർഷങ്ങൾ കഴിഞ്ഞു നിരവധി വട്ടം ബന്ധപെട്ട വർക്ക് പരാതി നൽകി എങ്കിലും നവികരിക്കാൻ നടപടിയില്ല. വിദ്യാർത്ഥികൾ പ്രായമായവർ സ്ത്രീകൾ ഉൾപ്പെടുന്ന 15 ഓളം വീട്ടുകാരുടെ ഏക ആശ്രമായ ഈ വഴിയിലൂടെ കാൽനട യാത്ര പോലും സാധ്യമല്ലന്ന് നാട്ടുകാർ പറഞ്ഞു ദിനം പ്രതി സ്കൂൾ ബസുകൾ അടക്കം 100 കണക്കിന് വാഹനങ്ങൾ ആണ് ഈ വഴി കടന്നു പോകുന്നത് ഞർകുറ്റി ഭാഗത്തു നിന്നും …

തൊടുപുഴ നഗരസഭ കാരുപാറ ഞർകുറ്റി ബൈപാസ് റോഡ് ഗതാഗത യോഗ്യമല്ല, കാൽനട യാത്ര പോലും സാധ്യമല്ലന്ന് നാട്ടുകാർ Read More »

ജിഷ കൊലക്കേസിൽ പ്രതി അമീറുൾ ഇസ്ലാമിന്‍റെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി ഉത്തരവ്

കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസ് പ്രതി അമീറുൾ ഇസ്ലാമിന്‍റെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി. വിചാരണ കോടതി വിധി ഡിവിഷൻ ബെഞ്ച് ശരിവയ്ക്കുകയായിരുന്നു. ജസ്റ്റിസ് പി.ബി സുരേഷ് കുമാര്‍, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ആണ് വിധി പ്രസ്താവിച്ചത്. പ്രതി അമീറുള്‍ ഇസ്ലാമിന്‍റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള പ്രോസിക്യൂഷന്‍റെ അപേക്ഷയിലാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്. എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി വിധിച്ച വധശിക്ഷ റദ്ദാക്കി കുറ്റവിമുക്തനാക്കണമെന്നാണ് അമീറുൽ ഇസ്ലാം സമർപ്പിച്ച അപ്പീലിൽ പറയുന്നത്. കൊലപാതകം, ബലാൽസംഗം, …

ജിഷ കൊലക്കേസിൽ പ്രതി അമീറുൾ ഇസ്ലാമിന്‍റെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി ഉത്തരവ് Read More »

സത്യഭാമയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ജാതി അധിക്ഷേപ കേസിൽ നൽത്തകി സത്യഭാമയുടെ അറസ്റ്റ് താത്ക്കാലികമായി തടഞ്ഞ് ഹൈക്കോടതി. കേസ് വീണ്ടും പരിഗണിക്കുന്ന ഈ മാസം 27 വരെ സത്യഭാമയെ അറസ്റ്റു ചെയ്യരുതെന്ന് ഹൈക്കോടതി നിർദേശം നൽകി. അറസ്റ്റ് തടയണമെന്ന ആവശ്യത്തിൽ മറുപടി നൽകാൻ കോടതി സർക്കാരിന് നിർദേശം നൽകി. സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ നെടുമങ്ങാട് കോടതി തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്താണ് സത്യഭാമ ഹൈക്കോടതിയെ സമീപിച്ചത്. സത്യഭാമ ആരെയും പേരെടുത്തു പറഞ്ഞിട്ടില്ലെന്നും അതുകൊണ്ടു തന്നെ പരാതി നിലനിൽക്കില്ലെന്നും സത്യഭാമയ്ക്ക് വേണ്ടി ഹാജരായ …

സത്യഭാമയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി Read More »

അഞ്ചിരി കിഴക്കേടത്ത് മറിയക്കുട്ടി മാത്യു നിര്യാതയായി

അഞ്ചിരി: കിഴക്കേടത്ത് പരേതനായ മാത്യു ജോസഫിന്റെ ഭാര്യ മറിയക്കുട്ടി മാത്യു(97) നിര്യാതയായി. സംസ്കാരം 21/5/2024 ചൊവ്വ വീട്ടിൽ ആരംഭിച്ച് രാവിലെ 9.30ന് അഞ്ചിരി സെന്റ് മാർട്ടിൻ ഡിപ്പോറസ് പള്ളിയിൽ. മക്കൾ: മേരി, ജോസ്, ടോമി, റോസിലി, സിസ്റ്റർ ലിൻസി തെരേസ്, ആനി, മിനി, ബിജി, തോമസ്. മരുമക്കൾ: കുര്യൻ ഇ.കെ ഇലക്കാട്ടുപറമ്പിൽ(കാസർഗോഡ്), ജെസ്സി തറയിൽ(തെക്കുംഭാഗം), ത്രേസ്യാമ്മ തറപ്പേൽ(മേമ്മുറി), ജോസ് വി.വി വള്ളികാട്ട്(ഏഴല്ലൂർ), റോയ് തോമസ് കുപ്പഴക്കൽ(പാലാ), ജോയി എം.ഡി മാണിക്യത്താൻ(കാലടി), ജിൽസൺ സ്കറിയ കൂട്ടക്കല്ലേൽ(ഇളംദേശം), നൈസി തോമസ് …

അഞ്ചിരി കിഴക്കേടത്ത് മറിയക്കുട്ടി മാത്യു നിര്യാതയായി Read More »

സമൂഹത്തിൽ നന്മയുടെ പ്രവർത്തിക്ക് പിന്തുണ നൽകണം: എൻ.എഫ്.പി.ആർ

തൊടുപുഴ: സമൂഹത്തിൽ നന്മയുടെയും കരുതലിൻ്റെയും പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകണമെന്നും കഷ്ടപ്പെടുന്നവർക്ക് കൈത്താങ്ങാവണമെന്നും നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് ദേശീയ ചെയർമാൻ സോണി ജോബ് പൊതു സമൂഹത്തോട് അഭൃർത്ഥിച്ചു. നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സെന്ന മനുഷ്യാവകാശ സംഘടനയുടെ തൊടുപുഴ താലൂക്ക് തല പ്രവർത്തക യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തൊടുപുഴ ജ്യോതി സൂപ്പർ ബസാറിന് സമീപമുള്ള ഫാർമേഴ്സ് ക്ളബ് ഹാളിൽ അജി തോമസിൻറ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ദേശീയ സെക്രട്ടറി അഡ്വ. തസ്നി മുഖ്യ …

സമൂഹത്തിൽ നന്മയുടെ പ്രവർത്തിക്ക് പിന്തുണ നൽകണം: എൻ.എഫ്.പി.ആർ Read More »

ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റെയ്‌സിയുടെ മൃതദേഹം കണ്ടെത്തി

ടെഹ്റാൻ: ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സിയുടെ മൃതദേഹം കണ്ടെത്തി. ടെഹ്റാൻ 600 കിലോമീറ്റർ അകലെ ജുൽഫൈ വനമേഖലയിലാണ് ഹെലികോപ്റ്റർ തകർന്നത്. കനത്ത മഴയും മൂടല്‍മഞ്ഞും കാരണം ഹെലികോപ്റ്റര്‍ ഇടിച്ചിറക്കുകയായിരുന്നു. പ്രതികൂല കാലാവസ്ഥ മൂലം രക്ഷാപ്രവര്‍ത്തനവും ഏറെ വെകിയിരുന്നു. ഇന്നലെ രാത്രിയാണ് ഹെലികോപ്റ്റർ അപകടത്തിൽ പെട്ടത്. 14 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് അപകടം നടന്ന ഹെലികോപ്റ്റർ കണ്ടെത്തിയത്. കാലാവസ്ഥ മോശമായതിനാൽ തെരച്ചില്‍ ദുഷ്‌കരമായിരുന്നു. ഡ്രോൺ ഉപയോഗിച്ചുള്ള തെരച്ചിലിലാണ് അപകട സ്ഥലം കണ്ടെത്താനായതെന്നാണ് റിപ്പോർട്ടുകൾ. ഇറാൻ- …

ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റെയ്‌സിയുടെ മൃതദേഹം കണ്ടെത്തി Read More »

കാസർഗോഡ് നൃത്ത പരിശീലനത്തിനിടെ 13 വയസുകാരി കുഴഞ്ഞു വീണു മരിച്ചു

കാസർഗോഡ്: നൃത്ത പരിശീലനത്തിനിടെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു. കാസര്‍കോട് കിഴക്കേകരയില്‍ രവീന്ദ്രന്റെ മകള്‍ ശ്രീനന്ദയാണ്(13) മരിച്ചത്. ഞായറാഴ്‌ച രാത്രിയാണ് സംഭവം. നൃത്ത പരിശീലനത്തിനിടെ കുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിക്ക് നേരത്തെ മറ്റു അസുഖങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്ന് കുടുംബം അറിയിച്ചതായി ആശുപത്രി അധിക്രതർ പറഞ്ഞു. മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ.

സിംഗപ്പൂരിൽ കൊവിഡ് കേസുകളിൽ വൻ വർധന, മാസ്ക് നിർബന്ധമാക്കി, വാക്സിനും നിർദേശം

സിംഗപ്പൂർ: രാജ്യത്ത് കൊവിഡ് കോസുകളിലുണ്ടായ വർധനവിന്‍റെ പശ്ചാത്തലത്തിൽ മുൻ കരുതൽ നടപടികളുമായി സർക്കാർ. മുൻ ആഴ്ചത്തെ അപേക്ഷിച്ച് കേസുകളുടെ എണ്ണം ഇരട്ടിയായി. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ എല്ലാവരും മാസ്ക് ധരിക്കണമെന്ന് സിംഗപ്പൂർ ആരോഗ്യ മന്ത്രി ഓങ്ങ് യി കുങ് ആവശ്യപ്പെട്ടു. പുതിയ കോവിഡ് വകഭേദത്തിന്‍റെ വ്യാപനം ശ്രദ്ധയോടെ നിരീക്ഷിക്കുകയാണെന്നു സർക്കാർ അറിയിച്ചു. മുൻ ആഴ്ച രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത് 13,700 കൊവിഡ് കോസുകളാണ്. ഇത് മേയ് ആദ്യ ആഴ്ചകളിൽ രേഖപ്പെടുത്തിയതിന്‍റെ ഇരട്ടിയോളമാണ്. 25,900 കേസുകളാണ് മേയ് അഞ്ച് …

സിംഗപ്പൂരിൽ കൊവിഡ് കേസുകളിൽ വൻ വർധന, മാസ്ക് നിർബന്ധമാക്കി, വാക്സിനും നിർദേശം Read More »

തദ്ദേശ സ്ഥാപനങ്ങളിൽ വാർഡ് വിഭജനം; ഓർഡിനൻസ് പാസാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിൽ വാർഡുകൾ വിഭജിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഓരോ വാര്‍ഡുകള്‍ വീതം കൂടും. ഇതിനായി ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതോടെ 1,200 വർഡുകളാണ് അധികം വരിക. 2011 ലെ സെൻസസ് അനുസരിച്ചുള്ള പുനർ നിർണയമാണിത്. വാർഡ് പുനർ നിർണയം ആറുമാസത്തിനകം പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. റോഡുകൾ, ചെറിയനടപ്പാതകൾ, റെയിൽപ്പാത എന്നിവയും അതിർത്തിയായി പരിഗണിക്കും. പുനർ നിർണയ കമ്മിഷൻ പ്രസിദ്ധീകരിക്കുന്ന കരടിലെ ആക്ഷേപം ജില്ലാതല അന്വേഷണ ഉദ്യോഗസ്ഥൻ പരിശോധിക്കും. …

തദ്ദേശ സ്ഥാപനങ്ങളിൽ വാർഡ് വിഭജനം; ഓർഡിനൻസ് പാസാക്കി Read More »

കാഞ്ഞങ്ങാട് ഉറങ്ങി കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്: പ്രതി കുടക് സ്വദേശിയെന്ന് പൊലീസ്

കാസർഗോഡ്: കാഞ്ഞങ്ങാട് വീട്ടിൽ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ എടുത്തുകൊണ്ടുപോയി ലൈം​ഗിക അതിക്രമം നടത്തിയ കേസിലെ പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്. കുടക് സ്വദേശിയാണ് പ്രതിയെന്ന് പൊലീസ് വെളിപ്പെടുത്തി. പ്രതിയുടെ സിസിടിവി ദൃശ്യം ശ്രദ്ധയിൽപെട്ട ബന്ധുവാണ് വിവരം പൊലീസിനെ അറിയിച്ചത്. ഇയാൾ നേരത്തേയും പോക്സോ കേസിൽ പ്രതിയാണ്. ഇയാളെ പിടികൂടാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. കേസിൽ പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്തയാൾ പ്രതിയല്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു. പുലർച്ചെ മുത്തച്ഛൻ പശുവിനെ കറക്കാനായി പോയ സമയത്താണ് വീടിനുള്ളിൽ ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടു പോയത്. …

കാഞ്ഞങ്ങാട് ഉറങ്ങി കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്: പ്രതി കുടക് സ്വദേശിയെന്ന് പൊലീസ് Read More »

സ്വര്‍ണ വില പവന് 55,000 കടന്നു

കൊച്ചി: ചരിത്രത്തിൽ ആദ്യമായി സ്വര്‍ണവില 55,000 കടന്നു. ഇന്ന് 400 രൂപ കൂടിയതോടെ ഒരു പവൻ സ്വർണം 55,120 രൂപയിലെത്തി. ഗ്രാമിന് 50 രൂപ കൂടി 6890 രൂപയിലെത്തി. ശനിയാഴ്‌ച പവന് ഒറ്റയടിക്ക് 640 രൂപ വര്‍ധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും സ്വർണ വിലയിൽ കുതിപ്പ് രേഖപ്പെടുത്തിയായത്. റഷ്യ – യുക്രെയ്ൻ യുദ്ധവും മിഡിൽ ഈസ്റ്റിലെ സംഘർഷവും സ്വർണ വിലയെ സ്വാധീനിക്കുന്നുണ്ട്. ഓഹരി വിപണിയില്‍ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും സ്വർണ വില ഉയരുന്നതിന് കാരണമാകുന്നു. …

സ്വര്‍ണ വില പവന് 55,000 കടന്നു Read More »

ജീവനക്കാരില്ല, കോഴിക്കോട് നിന്നുള്ള 2 സർവീസുകൾ കൂടി റദ്ദാക്കി എയർ ഇന്ത്യ

കോഴിക്കോട്: എയർ‌ ഇന്ത്യ എക്സ്പ്രസിന്‍റെ രണ്ട് വിമാന സർവീസുകൾ കൂടി റദ്ദാക്കി. തിങ്കളാഴ്ച രാത്രി 8.50നുള്ള കോഴിക്കോട് – ദമാം, രാത്രി 11.20 നുള്ള കോഴിക്കോട് ബാംഗ്ലൂർ തുടങ്ങിയ വിമാനങ്ങളാണ് റദ്ദാക്കിയത്. ജീവനക്കാരുടെ കുറവാണ് കാരണമെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.

വാഹനത്തിന് സൈഡ് കൊടുത്തില്ല; കോഴിക്കോട് ഓട്ടോ ഡ്രൈവറെ ഹെൽമറ്റുകൊണ്ട് അടിച്ചു, ആക്രമണത്തിൽ 67കാരന്റെ പല്ല് കൊഴിഞ്ഞു

കോഴിക്കോട്: വാഹനത്തിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് കോഴിക്കോട് പുതിയങ്ങാടിയിൽ വയോധികനായ ഗുഡ്‌സ് ഓട്ടോ ഡ്രൈവറെ ഹെൽമെറ്റ് കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച യുവാവ് പിടിയിൽ. പുതിയങ്ങാടി കുടുംബിയില്‍ വീട്ടില്‍ സോമനാണ്(67) പരിക്കേറ്റത്. കേസ് രജിസ്റ്റർ ചെയ്‌ത പൊലീസ് പുതിയങ്ങാടി പാനൂര്‍ വീട്ടില്‍ പ്രദീശനെ(44) കസ്റ്റഡിയില്‍ എടുത്തു. കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ടരയോടെ ആയിരുന്നു സംഭവം. പുതിയങ്ങാടി പള്ളിക്ക് സമീപത്തുള്ള റോഡരികില്‍ ഗുഡ്‌സ് ഓട്ടോ നിര്‍ത്തി വിശ്രമിക്കുക ആയിരുന്നു സോമൻ. ഈ സമയം ബൈക്കിൽ എത്തിയ പ്രദീശൻ വാഹനത്തിന് സൈഡ് …

വാഹനത്തിന് സൈഡ് കൊടുത്തില്ല; കോഴിക്കോട് ഓട്ടോ ഡ്രൈവറെ ഹെൽമറ്റുകൊണ്ട് അടിച്ചു, ആക്രമണത്തിൽ 67കാരന്റെ പല്ല് കൊഴിഞ്ഞു Read More »

കൊച്ചിയിലും തിരുവനന്തപുരത്തും വെള്ളക്കെട്ട്

തിരുവനന്തപുരം: തോരാമഴയിൽ സംസ്ഥാനത്ത് മിക്ക നഗരങ്ങളിലും രൂക്ഷമായ വെള്ളക്കെട്ട്. തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലാണ് വെള്ളക്കെട്ട് ഉണ്ടായത്. തിരുവനന്തപുരത്ത് നിരവധി വീടുകളിൽ വെള്ളം കയറി. മുക്കോലയ്ക്കൽ, അട്ടക്കുളങ്ങര, കുളത്തൂർ, ഉള്ളൂർ തുടങ്ങിയ പ്രദേശങ്ങളിലാണ് വീടുകളിൽ വെള്ളം കയറിയത്. ആലപ്പുഴയിൽ റോഡുകളിൽ പലയിടങ്ങിളിലും വെളളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. തകഴി അഗ്നിരക്ഷസേന ഓഫിസിൽ വെള്ളം കയറി. ഓടകൾ കവിഞ്ഞൊഴുകിയാണ് റോഡിന്‍റെ വശങ്ങളിൽ വെള്ളക്കെട്ടുണ്ടായത്. കൊച്ചിയിൽ വൈറ്റില, കുണ്ടന്നൂർ ഭാഗങ്ങളിൽ വലിയ തോതിലുള്ള വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. ദേശീയപാതയുടെ നിർമാണം നടക്കുന്ന ഇടപ്പള്ളിയിൽ വെള്ളക്കെട്ട് കാരണം …

കൊച്ചിയിലും തിരുവനന്തപുരത്തും വെള്ളക്കെട്ട് Read More »

അതിതീവ്ര മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം; 4 ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരും. നാല് ജില്ലകളിലാണ് കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട്. തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയും ശക്തമായ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ നാളെയും റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മത്സ്യതൊഴിലാളികൾ ഒരു കാരണവശാലും കടലിൽ പോകരുത്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് മലയോര മേഖലകളിൽ …

അതിതീവ്ര മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം; 4 ജില്ലകളിൽ റെഡ് അലർട്ട് Read More »

കോഴിക്കോട് മഴ നനയാതിരിക്കാൻ കടയിൽ കയറി നിന്ന യുവാവ് ഷോക്കേറ്റു മരിച്ചു

കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ് ആണ് മരിച്ചത്. ബൈക്കിന്‍റെ പെട്രോൾ തീർന്നതിനാൽ മഴ നനയാതിരിക്കാൻ കടയിൽ കയറി നിന്നപ്പോഴാണ് അപകടം സംഭവിച്ചത്. കടയുടെ തൂണിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. രാത്രി ഒരു മണിയോടു കൂടിയാണ് അപകടം നടന്നത്.

രാജ്യാന്തര മയക്ക് മരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ എറണാകുളം ജില്ലാ റൂറൽ പോലീസ് പിടിയിൽ.

എറണാകുളം: കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബാംഗ്ലൂർ മടിവാളയിൽ നിന്ന് എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ബാംഗ്ലൂർ മൈക്കോ പോലീസിന്‍റെ സഹകരണത്തോടെയാണ് അറസ്റ്റ്. കഴിഞ്ഞ മാസം 200 ഗ്രാം എം.ഡി.എം.എയുമായി വിപിൻ എന്നയാളെ അങ്കമാലിയിൽ വച്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബാംഗ്ലൂരിൽ നിന്ന് ടൂറിസ്റ്റ് ബസിൽ രാസലഹരി കടത്തുന്നതിനിടയിലാണ് ഇയാൾ പിടിയിലാകുന്നത്. അതിന്‍റെ തുടരന്വേഷണമാണ് കോംഗോ സ്വദേശിയിലേയ്ക്കെത്തിയത്. മയക്കു മരുന്ന് സംഘങ്ങൾക്കിടയിൽ ക്യാപ്റ്റൻ എന്നറിയപ്പെടുന്ന …

രാജ്യാന്തര മയക്ക് മരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ എറണാകുളം ജില്ലാ റൂറൽ പോലീസ് പിടിയിൽ. Read More »